Translate

Tuesday, April 30, 2013

Writing as a Spiritual Practice


Pat Schneider, Founder, Amherst writers & Artists 

I am writing now as a spiritual practice -- and I don't mean writing liturgy or prayers or preaching anything to anyone. I mean using the first and most primary human art form -- language -- to explore my own deepest questions and express my own most important experiences and imaginings.
A long time ago, I had a hair-dresser named Fred who was a rehabilitated truck-driver. Stepping into his truck one winter day, he slipped on ice and damaged his back so badly he could no longer drive his truck. He went for vocational testing, and when he learned that the top recommendation was hair dressing, he was, to put it mildly, horrified. But it was explained to him: You are very intelligent; you are very independent; you need to be your own boss. Hairdresser. After some agonizing he decided if he had to be a hair dresser, he would be the best hairdresser. He enrolled in a top level school in New York City, and came out of it a talented man with comb and scissors.
What I loved about Fred was, as a high-end hair man, he never lost the twang of the trucker. My brother was a trucker, I knew the breed well. Fred and I became good friends, and when he learned more about me, he offered to do my hair free in return for talking to him about some concerns he had. One of my concerns was the cost of haircuts, so this was a desirable arrangement. He was a practicing Catholic, but had lost the privilege of receiving the Eucharist because he had had a vasectomy. He was vastly afraid of hell. Some time after we worked through that dilemma, he suffered a heart attack, survived and needed to discuss an even more desperate question.
"I'm going to hell, Pat. This time I know I'm going to hell." As he cut my hair he described the pain of the attack: "It was the worst pain I've ever experienced. I lay there on the table, and I said to God, 'Kill me or let me live, but take away this fuckin' pain.'" His face in the mirror, meeting my eyes, was blanched with fear. "You can't talk to God like that," he said. "I'm gonna go to hell."
Sometimes when things are so real they hurt, words come that T.S. Eliot called "what we know and do not know we know." I said, "Fred, I bet God is delighted! For the first time in your life, you talked to God in your native tongue, your own natural voice -- like you talk to your best friend. Catholics believe that God is father, right?" He nodded. "Supposing it was your child who cried out like that in pain, what would you do?"
He got it, and I myself "got it," too -- that what we need in our spirituality is intimacy with the mystery that we may call "God" or "Allah" or a presence that is beyond our ability to name. But intimacy with mystery requires that we ourselves be present. We must be most ourselves, not hidden behind religious ritual or rules of grammar. We need our own voices to cry out our deepest cries, to express our wildest joy, to plumb our hardest questions. And we need to begin with our ordinary, complicated, but beautifully nuanced and perfectly adequate, ordinary everyday lives. Let me finish here by quoting from my book with Oxford University Press, "How The Light Gets In: Writing as a Spiritual Practice":

Writing can be a spiritual practice. To write about what is painful is to begin the work of healing. To write the red of a tomato before it is mixed into beans for chili is a form of praise. To write an image of a child caught in war is confession or petition or requiem. To write grief onto a page of lined paper until tears blur the ink is often the surest access to giving or receiving forgiveness. To write a comic scene is grace and beatitude. To write irony is to seek justice. To write admission of failure is humility. To be in an attitude of praise or thanksgiving, to rage against God, or to open one's inner self and listen, is prayer. To write tragedy and allow comedy to arise between the lines is miracle and revelation.
Source: Huffingtonpost.com

PRAYER

 PRAYER

  "നീ അറിയാതൊരു വാക്കുമെൻ നാവിനാൽ നാദമാം ജീവനെ തേടരുതേ ..നീ അറിയാതൊരു   ധ്യാനമെൻ മാനസവാടിയിൽ പൂവിട്ടുണരരുതേ "എന്ന് (സാമസംഗീതത്തിൽ )ഞാൻ ഒരു പല്ലവി പാടും മുൻപേ , ക്രിസ്തുവിനും മുൻപേ , ദാവീദു തന്റെ സങ്കീർത്തനത്തിൽ (19/14 ഇൽ)  "എന്റെ വായിലെ വാക്കുകളും , എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്ക് പ്രസാദമായിരിക്കുമാറാകട്ടെ  "എന്ന് പാടിയിരുന്നു! സമാനമാനസനായ Rev .Dr .jaimes കോട്ടൂർ ഇതുതന്നെ വളരെ മാനോഹരമായി രചിച്ചത് , ശ്രീ.ജോസഫ്‌ മറ്റപ്പള്ളിൽ തന്റെ ഈടുറ്റ ചിന്തകളോടൊപ്പം നമുക്ക് തന്നതിനും , ശ്രീ സക്കറിയാസ് നെടുംകനാലിന്റെ class one മഷിച്ചാർത്തിനും  , ശ്രീ.ജോസഫ്‌ mattews ,ശ്രീ.ചാക്കോ കളരിക്കൽ , & ശ്രീ.പിപ്പിലാഥൻ രചനകൾക്കും , ഈവക വായിച്ചു മനംനിറച്ച "അല്മായശബ്ദം" വായനക്കാരുടെ ഒരായിരംനന്ദി അറിയിക്കുന്നാമുഖമായി !.ദാവീദിങ്ങനെ പ്രാർഥിച്ചെങ്കിലും   കയ്യിലിരിപ്പ് തനി തെമ്മാടിത്തരമായിരുന്നു   !     600 സുന്ദരിമാരായ  ഭാര്യമാരും , 300 കോമളാംഗികളായ  വെപ്പാട്ടിമാരും കൂടെ എന്നും  ഉണ്ടായിരിക്കെ , ആ പാവം ഊറിയാവിന്റെ ഏക ഭാര്യയെ സ്വന്തമാക്കിയിട്ടയാളെയും കൊന്നു കളഞ്ഞു നീചൻ! ഫലമോ ?  വീടു നിറച്ചു ശാപവും വാങ്ങി ! നാഥാനെ ദൈവംതന്നെ പറഞ്ഞയച്ചു ദാവീദിനെ ശാപംകൊണ്ട്  തകർക്കാൻ !.അതുകൊണ്ടാ നമ്മുടെ കർത്താവ്‌ , "കർത്താവേ , കർത്താവേ , എന്ന് വിളിക്കുന്ന ഏവനുമല്ല ; പിന്നയോ എന്റെ ഇഷ്ടം ചെയ്യുന്നവനെയാണെനിക്കാവശ്യം . "എന്ന് മൊഴിഞ്ഞതും.....പ്രാർഥനയല്ല പ്രവർത്തിയാണഭികാമ്യം ഏതു ദൈവത്തിനും ...ഒരിക്കൽ  തനിക്കിട്ടൊരു നമ്പരിടാൻ വന്ന നീതിശാസ്ത്രിയൊടു ,  "നല്ലശമരായനെ"  കാണിച്ചു കൊടുത്ത ക്രിസ്തു , അയാളോട് "നിത്യജീവനെ പ്രാപിക്കുവാൻ നീയും ഇപ്രകാരം ചെയ്യൂ" എന്ന് പറഞ്ഞതും..!   "നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശരുടെയും നീതിയെ കവിയുന്നില്ല എങ്കിൽ സ്വർഗരാജ്യം നിങ്ങൾക്ക്  ഇല്ലേയില്ല"..എന്ന്..അരുളിയതും നാം നിരന്തരം മനനം ചെയ്യണം ...   "ഈശനോട്   പ്രാർഥിക്കാതെ ,  പ്രാപിക്കൂ നീ അവനെ നിൻ ചേതസിനെ ഉണർത്തുമാ ബോധചേതന........മുന്തിരിതൻ വള്ളിയോടു ചില്ലയൊന്നും പ്രാർഥിക്കില്ല! പ്രാപിച്ചവർ പരസ്പര പൂരകമൊന്നായ് ..(അപ്രിയ യാഗങ്ങൾ )   ഇതാണെന്റെ logic ..."ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്ക്‌ നല്ലദാനങ്ങളെ കൊടുക്കാനാഗ്രഹിക്കുന്നു എങ്കിൽ , സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് എത്ര അധികം? എന്ന മശിഹായുടെ മൊഴി നമ്മെ നാംപോലും  അറിയാതെ /നാം പറയാതെ തന്നെ നമ്മെ കരുതുന്ന ദൈവസ്നേഹമാണിവിടെ കണ്ണുള്ളവർക്കു കാണാനാവുക.!.  കരയാതെ , തന്നെ നോക്കി മോണകാട്ടി ചിരിക്കുന്ന  കുഞ്ഞിനെ അമ്മ വാരിയെടുത്തുമ്മവച്ചുകൊണ്ട്  "എന്റെ പൊന്നിനാ ദേണ്ടീ അമ്മിഞ്ഞി" എന്ന് പറഞ്ഞുകൊണ്ട് മുലയൂട്ടും.. പകരം വാതോരാതെ കരയുന്ന കുഞ്ഞിനാണാങ്കിലോ ?   "ഈ അസത്തിന്റെ ഒരു കീറ്റലു" എന്നാകും പ്രതികരണം...ദൈവത്തിനുള്ളിലാണു നാം (കടലിൽ മീനുകൽപോലെ)എന്ന നിരന്തര ബോധമാണിന്നു നമുക്കാവശ്യം...  അതിനു പകരം , "കുരുടന്മാരായ വഴികാട്ടികളെന്ന്" ഏശു എന്നും പരിഹസിച്ച  പാതിരി/പസ്സ്ടർരുടെ പിൻപറ്റി നടന്നാലീ അറിവും പരമാനന്ദവും  ഒരുവനും ഒരുനാളും  ലഭിക്കില്ല നിച്ചയം !.മറിച്ചു , "ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു "എന്ന മശിഹായുടെ ഒറ്റത്തിരുവചനം മനനംചെയ്തു മനസ്സിൽ ഉറപ്പിച്ചാൽ മതി , മാപ്പിള രക്ഷപെടാനീ പള്ളിസംസകാരത്തിൽ നിന്നും ഒരിക്കലായി !  അതിനായി , ഒന്നാമതായി ദൈവമാരെന്നരിയൂ  ..അറിഞ്ഞിട്ടവനിൽ (കടലിൽ മീൻ കണക്കെ) ആസ്രയിച്ചാനന്ദിക്കൂ .എല്ലാമറിയുന്ന ത്രികാലജ്ഞാനിയായ ആ മഹാചൈതന്യത്തോട്‌ dialogu വിടാതെ അവന്റെ പ്രിയകർമ്മം   (ത്യാഗം ,കുർബാന) ഓരോരുത്തരും സദാ  ചെയ്യൂ ..നമുക്കും അവന്റെ പ്രിയരാകാം ...  ഈ അവസ്ഥയാണ് സ്വർഗം !  മനസിലാണ് സ്വർഗം ! so  mind  your  mind .."ദുഖിക്കുവാൻ എനിക്കെന്തവകാശം ?നിൻ ചിത്തത്തിലല്ലയോ ഞാനിരിപ്പൂ ! മുത്തണിപ്പാതാന്തികത്തിലെയ്ക്കല്ലയൊ നിത്യമെൻ യാനം ഇതത്ര മോദം!" (സാമസംഗീതം)എന്ന് എല്ലാമനസുകളും എന്നാളും പാടണം ....  "യഹോവേ നീ എന്റെ ശത്രുക്കളെ നിഗ്രഹിച്ചെങ്കിൽ കൊള്ളായിരുന്നു ."എന്ന ദാവീദിന്റെ പ്രാർഥന എന്റെ ദൈവം കേള്കീല്ല . കാരണം  മറ്റവനും ഇതേ ടായലോഗ തന്നെയാണു ദൈവത്തോടു കാച്ചുന്നത്.! അതുകൊണ്ട് ഞാൻ പാടി ,"അന്ത്യകാലത്തിൽ പെരുകുന്ന നീച്ചരെ  നീ ഹനിക്കാൻ ഞാൻ യാചിക്കുകില്ല,...ദുഷ്ടന്റെ കയ്യിൽ പെടാതെന്നെ രക്ഷിക്കൂ ..സത്യമെൻ ആശ്രയം നീ യഹോവേ .നേരം ഇരുട്ടരുതെന്നു ഞാൻ കേഴീല നീ തരിവെട്ടം തരുന്നതോർത്താൽ....ദാഹം                          പെരുകിയെന്നൊരുനാളുമോർക്കില്ല ജീവജലാശയനേശു ചാരെ "എന്ന്.  (സാമസംഗീതം ) കാരുണ്ണ്യാ ഭാഗ്യക്കുറി എടുക്കുന്ന മൊത്തം ജനവും "കര്ത്താവേ എനിക്കുതരണേ "./ക്രിഷ്ണാ എനിക്കുതരണേ/അള്ളാവേ എനിക്കുതരണേ "എന്നാകും പ്രാർത്ഥന  ! അതുകാരണം കർത്താവും കൃഷ്ണനും അല്ലാഹുവും ചേർന്ന് ഒരു തീരുമാനത്തിലെത്തി ! പ്രാർഥിച്ച   ഒരുത്തനും കൊടുക്കണ്ടാന്ന് ...പകരം മൌനമായി ദൈവങ്ങളെ ശല്യം ചെയ്യാതിരുന്നവരുടെ  പേരുകൾ ഒന്നിച്ചിട്ടിളക്കി ഒരെണ്ണം ഇക്കുറി കർത്തവെടുത്തു.... ,അടിച്ചതോ ഒരു മുസൽമാന് !അടുത്തകുറി കൃഷ്ണനെടുക്കും,അടിക്കുന്നതൊരു അച്ചായനാകാം  ! "പലരാണു ദൈവങ്ങള എന്ന് വന്നാകിലോ കലഹം സുലഭമാണുയരത്തിലും  ,..അവരുടെ അടിപിടി ഓശയൊ   ഇടിനാദം? അറിവൂറും ശസ്ത്രങ്ങൾ അപപാഠമോ ..?     ..ശുഭം.

ഏതാണ് ഇനിയൊരു വഴി?

യേശു എവിടെ, സ്നേഹമെന്താണ്, പ്രാർത്ഥനയെന്താണ്, എന്നെല്ലാം നമ്മളിൽ ഓരോരുത്തർ ചോദിക്കുന്നതിന് ബാക്കി കുറേപ്പേർ ഓരോന്ന് പറയുന്നു. ശരിയാവാം, തെറ്റാവാം. എന്നാൽ ഈ ജീവിതം തന്നെ എന്താണ്, എന്തിനാണ് എന്ന അടിസ്ഥാനപരമായ ചോദ്യം ഉന്നയിച്ചാൽ അതിന് തൃപ്തികരമായ ഒരുത്തരം നമുക്കുണ്ടോ? അങ്ങനെയൊന്നു കിട്ടാൻ വഴിയുണ്ടോ?

എനിക്കു സംശയമാണ്. അതുകൊണ്ടാണ് ഇങ്ങനെയെഴുതാൻ ഞാൻ ധൈര്യപ്പെടുന്നതു തന്നെ. ഇന്ന് രാവിലേ കോട്ടയംവരെ പോയി. ബസ്സിലിരുന്ന് അകത്തും പുറത്തും കണ്ട മനുഷ്യരെ ശ്രദ്ധിച്ചു. ഇതെന്തൊരു പാഴ്ജീവിതം എന്ന് തോന്നിപ്പോയി. എന്തൊരു തിരക്ക്! ഏതെല്ലാം കോമാളി വേഷങ്ങൾ! ഇരുചക്രം തൊട്ട് അഷ്ടചക്രം വരെയുള്ള പാട്ടക്കൂടുകളിൽ കയറിയിരിക്കുന്നവർ കാണിക്കുന്ന ഒട്ടും മനുഷ്യത്വമോ മര്യാദയോ, ചുറ്റുപാടുകളെപ്പറ്റിയുള്ള ബോധമോ ഇല്ലാത്ത നുഴഞ്ഞുകയറ്റങ്ങൾ ഈ നാട്ടിലെ മനുഷ്യന്റെ യഥാർത്ഥ അവസ്ഥക്കുള്ള ഒന്നാന്തരം നിദർശനമാണ്. "അഹമഹമികയാ" - ഇതാ ഞാൻ, ഞാൻ മാത്രമേ ഇവിടുള്ളൂ, വെറൊരുത്തൻ അടുത്തെങ്ങാനും ഉണ്ടെങ്കിൽ മാറിപ്പോടാ പുല്ലേ! എന്നാണു ഓരോ ശരീരഭാഷയിലൂടെയും അംഗവിക്ഷേപത്തിലൂടെയും കേരളീയർ വിളിച്ചുകൂവുന്നത്. അഹമ്മമത മാത്രമാണ് മലയാളിക്കറിയാവുന്ന യാഥാർഥ്യം. പൊതുജീവിതത്തിലും കുടുംബബന്ധങ്ങളിലും ജോലിസ്ഥലത്തും മറ്റെല്ലാ ഇടപാടുകളിലും ഇത് തന്നെ അവസ്ഥ. ഈ ബ്ലോഗിൽ എഴുതുകയും വായിക്കുകയും ചെയ്യുന്ന നമ്മളും പുറത്തിറങ്ങിയാൽ ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെയാണെങ്കിൽ, എന്തർത്ഥമാണ് ഈ ജീവിതത്തിനുള്ളത്? മുക്കിന് മുക്കിനു പള്ളിയും, തട്ടിയിട്ടു നടക്കാൻ മേലാത്തതുപോലെ പട്ടക്കാരും സന്യസ്ഥരും, വിദ്യാലയങ്ങളും പഠിപ്പിക്കാൻ ബി.എഡ് തൊട്ട് പി.എച്.ഡി.ക്കാർ വരെ ഉണ്ടായിട്ടും, മനുഷ്യരോടിടപെടുമ്പോൾ, അയൽക്കാരും സ്വന്തക്കാരും ബന്ധുക്കളും പോലും ചെയ്യുന്നത് അവരുടെ നേട്ടം മാത്രം കണ്ടുകൊണ്ടുള്ള തന്ത്രങ്ങളും സൂത്രങ്ങളും മാത്രമാണെങ്കിൽ എന്തു സംസ്കാരമാണ് ഈ നാൾ വരെ നമ്മൾ കെട്ടിപ്പടുത്തത്? കബളിപ്പിക്കപ്പെട്ടു കഴിയുമ്പോൾ മാത്രമാണ് 'ഓ, അതിനായിരുന്നു ഈ കളികളെല്ലാം, അല്ലേ' എന്ന് ചോദിക്കേണ്ടി വരുന്ന പരുവത്തിലായിക്കഴിഞ്ഞിരിക്കും നമ്മൾ. ഒന്നിന് പുറകെ ഒന്നായി ഇത്തരം അനുഭവങ്ങൾ ഉണ്ടായതുകൊണ്ടാണ്‌ ഞാനിങ്ങനെ സംശയദൃഷ്ടിയോടെ എഴുതിപ്പോകുന്നത്. വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു മനുഷ്യനും ഇല്ലെങ്കിൽ, അല്ലെങ്കിൽ അത്തരക്കാർ ആയിരത്തിൽ ഒന്നൊക്കെയേ ഉള്ളെങ്കിൽ, ഈ നരജന്മം എന്തിനാണ്?
ഇത്തരം ജീവിതങ്ങൾ നീണ്ടുപോകേണ്ടാ എന്ന ഉൾവിളികൊണ്ടായിരിക്കാം നമ്മൾ ഒരു കൂട്ട ആത്മഹത്യയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. മത്സ്യമാംസാദികൾ വർജിക്കുകയും, സ്വന്തമായി വളർത്തുന്ന പച്ചക്കറികൾ മാത്രം കഴിക്കുകയും മുറ്റത്തെ കിണറ്റിൽ നിന്ന് വെള്ളം കുടിക്കുകയും ചെയ്യുന്നവർ പോലും അരിയും പഞ്ചസാരയും ഉള്ളിയും ഉപ്പും മാത്രം വാങ്ങിയാലും വിഷബാധയേറ്റു മരിക്കേണ്ടിവരുന്ന പതത്തിലെത്തിക്കഴിഞ്ഞു നമ്മൾ. അത്തരമൊരു നാട്ടിൽ മതത്തിനെന്ത് പ്രസക്തി? യേശുവിനെ തിരഞ്ഞിട്ടെന്തു കാര്യം? പ്രാര്ത്ഥനയെപ്പറ്റി ചര്ച്ച നടത്തിയിട്ട് ആർക്കു നേട്ടം?
ഓർത്ത്‌ നോക്കിയാൽ സ്നേഹമെന്തെന്നോ അതിൽനിന്നുണ്ടാകേണ്ട വിട്ടുവീഴ്ചയെന്തെന്നോ നമ്മളാരും പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല. ഈ നാട്ടിൽ ജീവിതമെന്നത്‌ പൊള്ളയായ ഒച്ചപ്പാടും പുറംമോടിയുടെ അഹന്തയും ആരുമറിയാതെ ഒപ്പിക്കുന്ന അന്യോന്യ ചതിയും മാത്രമാണ്. വളരെയധികം നാടുകളിലെ മനുഷ്യരെ ഞാൻ കണ്ടിട്ടുണ്ട്, അവരോടൊത്ത് ജീവിച്ചിട്ടുണ്ട്, ജോലി ചെയ്തിട്ടുണ്ട്. എന്നാൽ ഇത്രയും മര്യാദകെട്ട, സത്യസന്ധതയും കാര്യശേഷിയും വൃത്തിയുമില്ലാത്ത ഒരു ജനതയെ മറ്റൊരിടത്തും കണ്ടിട്ടില്ല.
നെറിയും മാനവും ചോർന്നുപോയ ഈ ഗതികേടിൽ നിന്ന് ഒരു പോംവഴിയുണ്ടെങ്കിൽ അതെന്തെന്ന് നമുക്ക് തിരഞ്ഞുപോയാലോ?
     

നമുക്കുമാകാം .......


കഴിഞ്ഞു പോയതിനെ കുറ്റപ്പെടുത്താനല്ല......
പുതിയതിനോടുള്ള അമിതാവേശവുമല്ല

എങ്കിലും...

സ്വര്‍ണ്ണ സിംഹാസനത്തില്‍ നിന്നിറങ്ങി  മരക്കസേരയിലിരിക്കുന്ന
സ്വര്‍ണ്ണക്കുരിശിനു പകരം വെള്ളിക്കുരിശുമണിഞ്ഞിരിക്കുന്ന
ചുവന്ന ഷൂസിനു പകരം പണ്ടത്തെ കറുത്ത ഷൂസും ധരിച്ചിരിക്കുന്ന
പട്ടു വസ്ത്രങ്ങള്‍ മാറ്റി സാധാരണ കുപ്പായവും ധരിച്ചിരിക്കുന്ന
ഈ മനുഷ്യനെ കുറ്റപ്പെടുത്താതിരിക്കാന്‍ ആവില്ല...

എത്രയോ ജീവിക്കുന്ന വിരുദ്ധരുടെ  മോഹങ്ങങ്ങള്‍ക്കാണദ്ദേഹം മങ്ങലേല്‍പ്പിച്ചിരിക്കുന്നത് !

Monday, April 29, 2013

നാഥാ ഞാന്‍ കാണട്ടെ !


(ശക്തമായ ഭാഷാശൈലി കൊണ്ടും ആശയ സംപുഷ്ടികൊണ്ടും ശ്രദ്ധേയമായ ആനുകാലിക പ്രസക്തിയുള്ള നിരവധി ലേഖനങ്ങളിലൂടെ ലോകമാകെ ബഹുമാനിക്കപ്പെടുന്ന ദൈവശാസ്ത്ര പണ്ഡിതനായ ഡോ. ജയിംസ് കോട്ടൂര്, പ്രായോഗിക ജീവിതത്തില്‍ ശക്തമായ ഒരു ആദ്ധ്യാത്മികതയുടെ ഉടമയും കൂടിയാണ്. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം എഴുതിയ പ്രാര്‍ത്ഥനയെപ്പറ്റിയുള്ള ഈ ലേഖനം വിനയപൂര്‍വ്വം ഞാന്‍ തര്‍ജ്ജമ ചെയ്യട്ടെ. അദ്ദേഹത്തിന്‍റെ ദൈവ പ്രചോദിതമായ ഈ കൊച്ചു പ്രാര്‍ത്ഥന നാനാജാതിമതസ്ഥര്‍ക്കും പ്രയൊജനീഭവിക്കട്ടെയെന്നു ആശംശിക്കുന്നു. ജൊസഫ് മറ്റപ്പള്ളി)
    

ഒരന്ധനായ മനുഷ്യന് കറുപ്പും വെളുപ്പുമോ, ചുവപ്പും നീലയുമോ, പച്ചയും മഞ്ഞയുമോ തിരിച്ചറിയാന്‍ കഴിയണമെന്നില്ല; പക്ഷേ, നല്ല കാഴ്ച ശക്തിയുണ്ടെന്ന് നാം കരുതുന്നവര്‍ക്ക് വല്ലപ്പോഴുമെന്നല്ല ഒരിക്കലും കണ്ടുപിടിക്കാനാവാത്ത ശരിയും തെറ്റും തമ്മിലുള്ള വേര്‍തിരിവ് അയാള്‍ നമുക്ക് നന്നായി പറഞ്ഞു തന്നെന്നിരിക്കും. 

ഈ വൈരുദ്ധ്യാത്മകസത്യം വളരെ ഉച്ചത്തില്‍ പ്രഖ്യാപിക്കുന്ന ഒരു സംഭവമാണ് വഴിയരുകില്‍ ഇരിക്കുകയായിരുന്ന ജെറീക്കോയിലെ അന്ധനായ ഭിക്ഷാടകന്‍റെ കഥ [മര്‍ക്കോസ്:10.46-52]. ഭൌതിക മിഴികളുടെ സഹായം ഇല്ലാതെതന്നെ അയാള്‍ യേശുവിനെ കാണുകയും “ദാവീദിന്‍റെ പുത്രാ എന്നില്‍ നീ കനിയേണമേ” യെന്ന് വിളിച്ചപേക്ഷിക്കുകയും ചെയ്തു. അവന്‍ കേട്ടത്, നസ്രായനായ യേശു ആ വഴി വരുന്നുവെന്നാണ്, അവന്‍ യേശുവിനെ അഭിസംബോധന ചെയ്തതോ, ‘ദാവീദിന്‍റെ പുത്രാ’ യെന്നുമാണ്. അവന്‍ അന്ധനായിരുന്നു, പക്ഷെ വ്യക്തമായി കണ്ടു – അവന്‍ അന്ധമായി കാണുകയായിരുന്നുവോ? ദൈവത്തിന്‍റെ രക്ഷാകര ദൌത്യം മനുഷ്യനില്‍ അവലംബിക്കുന്ന വിചിത്രമായ ഒരു പ്രവര്‍ത്തശൈലി  നാമിവിടെ കാണുന്നു.

യേശുവിനു ചുറ്റുംകൂടി ജെറൂസലെമിലേക്ക് പൊയ്ക്കൊണ്ടിരുന്ന, ആ ഭിക്ഷക്കാരനോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ട ശിക്ഷ്യന്മാരും ജനവും അവനെക്കാള്‍ അന്ധരായിരുന്നു. ലോകത്തിന്‍റെ പ്രകാശമായ യേശുവിനോട് ഭൌതികമായി അടുത്തിരിക്കുന്നുവെന്നത് അവന്‍റെ പ്രകാശത്തില്‍ സ്വയം ജ്വലിക്കുവാന്‍ മതിയായ കാരണമല്ലെന്നതും നാമിവിടെ കാണുന്നു. തത്വത്തില്‍ കാഴ്ച്ചയുള്ളവരായിരുന്നെങ്കിലും, അവരില്‍ നിന്നും ദൂരെയായിരുന്ന ആ അന്ധനേ സംബന്ധിച്ചിടത്തോളം എന്താണ് ശരിയായിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ആ യാചകന്‍ മുമ്പത്തേക്കാള്‍ ഉച്ചത്തില്‍ വിളിച്ചു, ‘ദാവീദിന്‍റെ പുത്രാ’യെന്ന്. യേശു എന്താണ് ചെയ്തത്? ചുറ്റും കൂടിയ സ്തുതിപാടകരെ നിശ്ശബ്ദരാക്കിക്കൊണ്ട്, അവനെ തന്‍റെ അടുക്കലേക്കു കൊണ്ടുവരാന്‍ ആജ്ഞാപിക്കുകയും, അവന്‍റെ യാചന ന്യായീകരിക്കത്തക്കതായിരുന്നുവെന്ന് ഉദ്ഘോഷിച്ചു കൊണ്ട് ‘എന്നെ കാണാന്‍ സഹായിക്കണമേ’യെന്നു വിളിച്ചപേക്ഷിച്ച അവന് കാഴ്ച കൊടുക്കുകയും ചെയ്തു.


ലോകം നല്‍കുന്ന പ്രകാശത്തിന്‍റെ പിന്നാലെ?

ഈ ഉദാഹരണം, നമ്മോട്, പ്രത്യേകിച്ച് കാണുകയും അറിയുകയും ചെയ്യുന്നുവെന്നു ചിന്തിക്കുന്ന,  യേശുവിന്‍റെ തിരഞ്ഞെടുക്കപ്പെട്ട അനുയായികളെന്നും സന്ദേശവാഹകരെന്നും കരുതുന്ന, അവന്‍റെ ഔദ്യോഗിക വക്താക്കളെന്ന് അഭിമാനിക്കുന്നവരോട്, ‘ലോകത്തിന്‍റെ പ്രകാശത്താലാണോ’ അതോ വേറേതോ ലൌകിക പ്രകാശത്താലാണോ തങ്ങള്‍  പ്രശോഭിതരായിരിക്കുന്നതെന്ന് ആത്മപരിശോധന നടത്താനാണ് ആവശ്യപ്പെടുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ്, ഈ വചനഭാഗത്തെപ്പറ്റി തീഷ്ണതയോടെ ധ്യാനിച്ച ഒരാള്‍ക്കും ഇതുതന്നെ തോന്നി. ബാര്ട്ടിമേയസ് എന്നയാ അന്ധയാചകനെക്കാള്‍ അന്ധനും അജ്ഞനുമാണ് താനെന്ന് അയാള്‍ തിരിച്ചറിഞ്ഞു - ലൌകികവും അലൌകികവുമായ എല്ലാ കാര്യങ്ങളിലും സ്ഥിതി മറിച്ചല്ലെന്നും അയാള്‍ മനസ്സിലാക്കി. എല്ലാം അറിയണമെന്ന് അയാള്‍ ആഗ്രഹിച്ചു, പക്ഷേ അറിഞ്ഞില്ല; ശരിയുടേയും തെറ്റിന്‍റെയും പൂര്‍ണ്ണ ചിത്രം കാണണമെന്ന് ആഗ്രഹിച്ചു, പക്ഷെ കണ്ടില്ല. എന്തായാലും, ബാര്ട്ടിമേയസിനെപ്പോലെ അന്ധനും പക്ഷേ മനക്കണ്ണു തുറന്നവനുമായിരുന്നെങ്കിലെന്ന് അവന്‍ ആഗ്രഹിച്ചു. അതിന്‍റെ ഫലമായി, ആ യാചകനെപ്പോലെതന്നെ  ‘ദാവീദിന്‍റെ പുത്രാ എന്നില്‍ കനിയേണമെ, കര്‍ത്താവേ ഞാന്‍ കാണേണ്ടതിന് എന്‍റെ മിഴികളെ തുറക്കേണമേ’ എന്ന് പ്രാര്‍ഥിക്കുവാന്‍ അവനു തോന്നി. ആയിരക്കണക്കിന് പ്രാവശ്യം ആ മന്ത്രം അയാള്‍ ഉരുവിട്ടിരുന്നിരിക്കണം. 

ഈ പ്രാര്‍ഥനയുടെ ഇടവേളയിലെങ്ങോ, ആത്മാവിനെ തൊട്ടുണര്‍ത്തുന്ന, കൂടുതല്‍ ഇമ്പമുള്ള മറ്റൊരു പ്രാര്‍ത്ഥന മിന്നല്‍പിണരിനേക്കാള്‍ വേഗത്തില്‍ അയാളുടെ മനസ്സില്‍ പൊട്ടിവിടര്‍ന്നു. അത് മനസ്സിലാക്കിയപ്പോള്‍, അത്യാഹ്ലാദംകൊണ്ട് ‘യുറേക്കാ’ യെന്നു വിളിച്ചു കൂവാനാണ് അയാള്‍ക്ക്‌ തോന്നിയത്, കാരണം അയാള്‍ ഒരു പ്രാര്‍ത്ഥന രചിക്കാന്‍ ശ്രമിച്ചിരുന്നില്ലെന്നും, പകരം ആന്തരിക വെളിച്ചത്തിന് വേണ്ടി യാചിച്ചതേയുള്ളല്ലോയെന്നും അയാള്‍ക്കറിയാമായിരുന്നു. ഈ പ്രാര്‍ത്ഥന ഒരു ഉള്‍ക്കാഴ്ചയായി ലഭിച്ചതാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ട് വാക്കുകളുടെ കൊരുക്കല്‍ അല്‍പ്പം പോലും പിശകാന്‍ അനുവദിക്കാതെ അപ്പോള്‍ത്തന്നെ അയാളത് എഴുതി വെച്ചു. അയാളുടെ മനസ്സിലേക്ക് ഒഴുകിയെത്തിയ ആ വാക്കുകള്‍ ഇങ്ങിനെയായിരുന്നു.

ദൈവമേ ഞാന്‍ കാണട്ടെ !

ഇന്ന് ഞാന്‍ കാണണമെന്ന് ആഗ്രഹിക്കുന്നതെല്ലാം, പക്ഷേ  ഞാന്‍ കാണേണ്ടത് മാത്രം കാണുവാന്‍ ദൈവമേ അങ്ങെന്നെ അനുഗ്രഹിക്കേണമേ.
 
ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നതെല്ലാം, പക്ഷേ അങ്ങ് ഇശ്ചിക്കുന്നത് മാത്രം ആഗ്രഹിക്കുവാന്‍ ദൈവമേ എന്നെ അനുഗ്രഹിക്കേണമേ.

ഇന്ന് ഞാന്‍ ചിന്തിക്കുന്നതെല്ലാം, പക്ഷേ അങ്ങ് ഇശ്ചിക്കുന്നത് മാത്രം ചിന്തിക്കുവാന്‍ ദൈവമേ എന്നെ അനുഗ്രഹിക്കേണമേ.

ഇന്ന് ഞാന്‍ ശ്രവിക്കണമെന്ന് ആഗ്രഹിക്കുന്നതെല്ലാം, പക്ഷേ അങ്ങ് ഇശ്ചിക്കുന്നത് മാത്രം  ശ്രവിക്കുവാന്‍  ദൈവമേ എന്നെ അനുഗ്രഹിക്കേണമേ.

ഇന്ന് ഞാന്‍ പറയണമെന്ന് ആഗ്രഹിക്കുന്നതെല്ലാം, പക്ഷേ അങ്ങ് ഇശ്ചിക്കുന്നത് മാത്രം പറയുവാന്‍ ദൈവമേ എന്നെ അനുഗ്രഹിക്കേണമേ.

ഇന്ന് ഞാന്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നതെല്ലാം, പക്ഷേ അങ്ങ് ഇശ്ചിക്കുന്നത് മാത്രം, ചെയ്യുവാന്‍ ദൈവമേ എന്നെ അനുഗ്രഹിക്കേണമേ.

ദൈവമേ, ഈ ദിവസം മുഴുവന്‍ ഞാന്‍ കാണുന്നതിലും ആഗ്രഹിക്കുന്നതിലും ചിന്തിക്കുന്നതിലും കേള്‍ക്കുന്നതിലും പറയുന്നതിലും ചെയ്യുന്നതിലുമെല്ലാം അങ്ങയുടെ സാന്നിദ്ധ്യവും മാര്‍ഗ്ഗദര്‍ശനവും ഉണ്ടാകട്ടെ. ആമ്മേന്‍ !


അയാളുടെ ആത്മാവ് തീവ്രമായി ദാഹിച്ച, അയാള്‍ക്ക്‌ ഒരു നേട്ടവും സമ്മാനവുമായി മാറിയ   ഏറ്റവും സുന്ദരമായ ഒരു പ്രാര്‍ഥനയുടെ വാച്യാവിഷ്കാരമാണ് ഇവിടെ എഴുതപ്പെട്ടിരിക്കുന്നത്. ബാര്ട്ടിമേയസിനെ അനുകരിക്കാന്‍ ശ്രമിച്ചതുകൊണ്ട് ലഭ്യമായ, കൃത്യമായ വാക്കുകള്‍ കൊണ്ട് കൊരുത്തെടുത്ത ഈ പ്രാര്‍ത്ഥന, എന്നും അലോസരപ്പെടുത്തിക്കൊണ്ടിരുന്ന അജ്ഞതയേയും അന്ധതയേയും പര്‍വ്വതസമമായ പ്രശ്നങ്ങളെയും സംയക്കായി നേരിടാന്‍ അയാളെ സഹായിച്ചു. അയാളും ദൈവവും തമ്മിലുള്ള ഒരു സ്വകാര്യ ബന്ധത്തിന്‍റെ അടയാളമായി കുറേക്കാലം ഈ പ്രാര്‍ത്ഥന അയാള്‍ രഹസ്യമായി സൂക്ഷിച്ചു. എങ്കിലും, തനിക്കു മാത്രമല്ലല്ലോ തന്‍റെ കുടുംബത്തിനും ഇത് പ്രയോജനപ്പെടുമല്ലോയെന്നു പെട്ടെന്നൊരു ദിവസം  അയാള്‍ക്ക്‌ തോന്നി. സ്വന്തം സ്വാര്‍ഥതയില്‍ ഏകവചനമായിരുന്ന ഈ പ്രാര്‍ത്ഥന  അങ്ങിനെ ബഹുവചനമായി - ‘ദൈവമേ ഞാന്‍ കാണട്ടെ’ എന്നുള്ളത് ‘ഞങ്ങള്‍ കാണട്ടെ’യെന്നായി. വര്‍ഷങ്ങളായി, അയാളുടെ കുടുംബത്തിന്‍റെ ദൈനംദിന പ്രാര്‍ഥനയുടെ ഭാഗമാണിതിന്ന്. 

യുക്തിയുടെ ആറു പടികള്‍

           
കാണുക, ആഗ്രഹിക്കുക, ചിന്തിക്കുക, ശ്രവിക്കുക, പറയുക, ചെയ്യുക എന്നിവയെല്ലാം ഏതൊരു വ്യക്തിയുടെ ജീവിതത്തിലും കാണുന്ന സാധാരണ പെരുമാറ്റങ്ങളുടെ ഭാഗമാണ്. ബോധപൂര്‍വ്വമുള്ള ഒരു മാനുഷിക കര്‍മ്മത്തിന്‍റെ തുടക്കം ഉള്ക്കാഴ്ചയാണ്. ഭൌതികമായും മാനസികമായും ആത്മീയമായും അന്ധനായിട്ടുള്ള ഒരുവന് അന്ധകാരത്തില്‍ തപ്പിത്തടയാനെ സാധിക്കൂ. അതുകൊണ്ടാണ് ഒരുവന് ആദ്യം ആവശ്യമായിട്ടുള്ളത് ഉള്ക്കാഴ്ചയാണെന്ന് പറയുന്നത്. ഒരുവന്‍റെ മനസ്സിന് പിന്നാലെയാണ് അവനും പായുന്നതെന്നതുകൊണ്ട് എതൊരുവനും കാണാനുള്ള വിശേഷശക്തി ആവശ്യമുണ്ട്. ഒരുവന്‍ സത്യമായിട്ടും സൌന്ദര്യമായിട്ടും പരിശുദ്ധമായിട്ടും, സന്തോഷദായകമായിട്ടും കാണുന്നതിലേക്ക് ഒരു കാന്തത്തിലെക്കെന്നതുപോലെ ആകര്‍ഷിക്കപ്പെടുമെന്നത് കൊണ്ടുകൂടിയാണ് ഇങ്ങിനെ പറയുന്നത്. അതുപോലെ തന്നെ, അസത്യമായതും ചീത്തയായതുകളില്‍ നിന്ന് അവന്‍ വിഘര്ഷിക്കപ്പെടുകയും ചെയ്യും. സത്യം യഥാര്‍ഥത്തില്‍ ഒരു കെണിയാണ്; അത് നഗ്ന നേത്രങ്ങള്‍ക്ക് അദൃശ്യമാണ്.കാണപ്പെടാത്ത സൌന്ദര്യത്തിലേക്ക് ആരാണ് ആകര്ഷിക്കപ്പെടുന്നത്?

രണ്ടാമതായി, കാഴ്ച നല്ലതും സുന്ദരവുമാണെങ്കില്‍, ഈ ആകര്‍ഷണം നിഷേധിക്കാനാവാത്ത അര്‍ത്ഥവത്തായ ഒരിശ്ചയിലേക്ക് അവസ്ഥാന്തരം പ്രാപിക്കും. അത്തരം ഒരിശ്ചയുടെ അന്തര്‍ധാരയിലേക്ക് വലിച്ചടുപ്പിക്കപ്പെട്ട ഒരാള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിന് വിധേയമാകാതെയാണ് അതിലേക്കു ചെന്നെത്തുന്നത്. ഇശ്ചയാണ് നമ്മെ ദൃഢമായ ഒരു ബന്ധനത്തില്‍ കൊണ്ടെത്തിക്കുകയും ആകര്‍ഷണ വലയത്തിലേക്ക് നയിക്കുകയും ചെയ്യുന്നത്.

ഇതിലെ മൂന്നാമത്തെ പടി ചിന്തയാണ്. മനസ്സ് കണ്ടിട്ടുള്ളതും, ഹൃദയം സത്യമായും സുന്ദരമായും നേടേണ്ടതായി വ്യാഖ്യാനിക്കുകയും ചെയ്യുന്നവയെപ്പറ്റിയാണ് നാം മിക്കവാറും ചിന്തിക്കുക. “നിങ്ങളുടെ സമ്പത്ത് എവിടെയോ, അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും” [ലൂക്ക്‌ 13.34]. കാമുകീകാമുകന്മാര്‍ എന്തുമാത്രം പകല്‍ക്കിനാവ് കാണുമെന്നു സങ്കല്‍പ്പിച്ചു നോക്കൂ.

നാലാമത്തെ പടി ആത്മാവിനെ ശ്രവിക്കലാണ്, അതായത് എന്തിലേക്കാണോ ആകര്‍ഷിക്കപ്പെട്ടത്‌ അതിന്‍റെ ഗുണദോഷങ്ങളെപ്പറ്റി മനസ്സും ഹൃദയവും തമ്മില്‍, ബുദ്ധിയും വികാരവും തമ്മില്‍ നടക്കുന്ന സൂഷ്മ സംവാദം ശ്രവിക്കല്‍. ദൈവത്തിന്‍റെ സ്വരമാണ് മനുഷ്യരിലൂടെ കേള്‍ക്കുന്നതെന്ന ചിന്തയോടെ അഭ്യൂദയകാംഷികളുടെ സദുപദേശങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ മന:സാക്ഷി കുറേക്കൂടി ശുദ്ധമാകുന്നു. കാലഘട്ടത്തിന്‍റെ അടയാളങ്ങളിലൂടെ ദൈവത്തിന്‍റെ സ്വരം നാമപ്പോള്‍ കേള്‍ക്കുന്നു - അതായത്, ഒരുവന്‍റെ ഉള്ളിലും പുറത്തും സംഭവിക്കുന്നതെല്ലാം.

അഞ്ചാമത്, നിങ്ങളുടെ മനസ്സും ഹൃദയവും അനിയന്ത്രിതമായ ഒരു ശക്തിയാല്‍ വിലയേറിയ ഒന്നിലേക്ക് ആവഹിക്കപ്പെടുമ്പോള്‍ നാം അതിനെപ്പറ്റി സംസാരിക്കുന്നത് നിര്‍ത്തുന്നേയില്ല. “ഹൃദയത്തിന്‍റെ നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്” [മത്തായി. 12.34]. മനസ്സെന്നു നാം വിളിക്കുന്ന യന്ത്രം തന്നെ, ചിന്തകളുടെ ഒരു നീണ്ട ശ്രുംഘല, പ്രത്യേകിച്ച് നാം വാക്കുകളിലൂടെ പ്രകീര്‍ത്തിക്കുന്ന നമുക്ക് പ്രിയങ്കരമെന്ന് കരുതുന്നവ മഥനം ചെയ്യപ്പെടുവാനായി നമ്മില്‍ സ്ഥാപിക്കപ്പെട്ടതാണ്.

ആറാമത് നിങ്ങള്‍ ആഗ്രഹിക്കുന്നതും ചിന്തിക്കുന്നതും പറയുന്നതുമായ കാര്യങ്ങള്‍ നേടാനായി എന്തെല്ലാം ചെയ്യാമോ അത് ചെയ്യാന്‍ നിങ്ങള്ക്ക് പ്രേരണ നല്‍കുന്നത് ധൈര്യമാണ്. വ്യക്തമായ കാഴ്ചപ്പാടും തീവ്രമായ ആഗ്രഹവും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലേക്ക് നമ്മെ നയിക്കും.  

അറിവില്ലാത്തവര്‍ക്ക് വേണ്ടി

ഇത് എനിക്കെല്ലാമറിയാമെന്ന് കരുതുന്നവര്‍ക്ക് വേണ്ടിയുള്ളതല്ല.

1      ഞാനൊന്നുമറിയുന്നില്ലെന്നോ, ഞാനറിയുന്ന ഒരേയൊരു കാര്യം ഞാന്‍ അജ്ഞനാണെന്നതാണെന്നോ  കരുതുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ പ്രാര്‍ത്ഥന.

2      ‘ലോകാ സമസ്താ സുഖിനോ ഭവന്തു’: ആകമാന ലോകത്തിന്‍റെ സൌഖ്യത്തിനു വേണ്ട എല്ലാ ചേരുവകളും ചേര്‍ന്നതാണ് ഈ പ്രാര്‍ത്ഥന.

3    ഒരു കുടുംബത്തിലായാലും, സമുദായത്തിലോ രാജ്യത്തോ ആയാലും, നയിക്കുന്നവരുടെ സങ്കുചിത ശിരസ്സുകളെ നിയന്ത്രിക്കുന്ന സംഘര്‍ഷങ്ങളില്‍ നിന്നും ഏറ്റുമുട്ടലുകളില്‍ നിന്നും മോചിതമാവാനുള്ള ഒറ്റമൂലികൂടിയാണ് ഈ പ്രാര്‍ത്ഥന.

   4      ഈ പ്രാര്‍ത്ഥന നാമായിരിക്കുന്ന ഇന്നിനു വേണ്ടി മാത്രമുള്ളതാണ്.
   5     എല്ലാ പ്രചോദനങ്ങളുടേയും ഉത്തെജകങ്ങളുടേയും പ്രയത്നങ്ങളുടേയും  ഉറവയാണീ പ്രാര്‍ത്ഥനയെന്ന് കാണുന്നവനെ, തീര്‍ച്ചയായും അവനെപ്പറ്റിയുള്ള രക്ഷാകര പദ്ധതിയില്‍ തന്നെ ഇത് കൊണ്ടെത്തിക്കും.

   
നാലുതരത്തിലുള്ള ആളുകള്‍

1.     ഇത് സ്വയം നിയന്ത്രിത വ്യക്തികള്‍ക്ക് വേണ്ടിയുള്ളതല്ല. ലേഡി ബര്‍ട്ടന്‍റെ കാഴ്ചപ്പാട് ഇത് നന്നായി മനസ്സിലാക്കാന്‍ നമ്മെ സഹായിച്ചേക്കാം. അവര്‍ ആളുകളെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 1 അറിവില്ലാത്തവരും, അറിവില്ലെന്ന് തിരിച്ചറിയാത്തവരുമായ വിഡ്ഢികള്‍ - അവരെ ഒഴിവാക്കുക. 2 അറിവില്ലാത്തവരും എന്നാല്‍ അറിവില്ലെന്ന് മനസ്സിലാക്കിയവരും - സാധാരണക്കാരായ അവരെ പഠിപ്പിക്കുക. 3 അറിവുണ്ടെന്ന കാര്യം തിരിച്ചറിയാത്തവര്‍ - അവര്‍ ഉറക്കത്തിലാണ് അവരെ ഉണര്‍ത്തുക. 4 അറിയുന്നവരും, അറിയുന്നുവെന്നു തിരിച്ചറിഞ്ഞവരും - അവര്‍  ജ്ഞാനികളാണ് അവരെ അനുഗമിക്കുക. നാലാമത്തെ വിഭാഗത്തിലുള്ളവര്‍ അപൂര്‍വ്വവും, അവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടുമാണ്. ബഹുഭൂരിപക്ഷവും രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നു. അവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ പ്രാര്‍ത്ഥന.

2.     ഇത് ഏറ്റവും നിസ്വാര്‍ത്ഥമായ പ്രാര്‍ത്ഥനയാണെന്നു പറയാന്‍ കാരണം, കാണുക, ആഗ്രഹിക്കുക, ചിന്തിക്കുക, ശ്രവിക്കുക, പറയുക, ചെയ്യുക ഇങ്ങിനെയുള്ള ഓരോ പടിയിലും അവസ്ഥയിലും ദൈവത്തിന്റെ ഇശ്ചക്കാണ് ഇവിടെ പ്രാമുഖ്യം നല്‍കിയിരിക്കുന്നത് എന്നത് കൊണ്ടാണ്. എന്‍റെയോ ഞങ്ങളുടെയോ  ഇഷ്ടമല്ല, പകരം അവിടുത്തെ ഇഷ്ടം ഭവിക്കട്ടെയെന്ന് ഉരുവിടുകൊണ്ട് ദൈവേഷ്ടം മാത്രമാണല്ലോ ഒരു യഥാര്‍ത്ഥ മനുഷ്യന്‍ അഭിമാനത്തോടെ അന്വേഷിക്കുന്നത്.  പരസ്പരം സഹായിച്ചുകൊണ്ടും, സേവിച്ചുകൊണ്ടും പിന്താങ്ങിക്കൊണ്ടും അപരനെ ദ്രോഹിക്കാതെ ലോകം മുഴുവന്‍ ശാന്തിയിലും ഒരുമയിലും ആയിരിക്കണമെന്നാണ് ദൈവം ഇശ്ചിക്കുന്നത്.


ശാന്തിയിലേക്കൊരൊറ്റമൂലി  

 ഇതിന്‍റെയെല്ലാം ഫലമായാണ് കുടുംബത്തിലും സമുദായത്തിലും രാജ്യത്തുമുള്ള എല്ലാ സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കാനുള്ള അമൃത തുല്യമായ ഒരു ഔഷധമായി ഈ പ്രാര്‍ഥനയെ പരിഗണിക്കുന്നത്. ഒരു സമുദായവും ആള്‍ക്കൂട്ടവും രണ്ടാണ്, സമുദായം ഏക മനസ്സുള്ളതാണെങ്കില്‍   ആള്‍ക്കൂട്ടത്തിന് അനേകം തലകള്‍ മാത്രമേ കാണൂ. പരസ്പരം കണ്ണോടു കണ്ണ് കാണാന്‍ പ്രജകള്‍ക്കു സാധിക്കാതെ വരുമ്പോഴാണ് അസ്വാരസ്യങ്ങള്‍ തലപൊക്കുന്നത്. ഒരു പ്രത്യേക അവസരത്തില്‍ സമുദായത്തിനു കൃത്യമായി വേണ്ടതെന്താണെന്നതിനെപ്പറ്റി ഉള്ളില്‍ തര്‍ക്കങ്ങള്‍ ഉണ്ടായെന്നിരിക്കും. പക്ഷേ ആ അവസരത്തില്‍ സമുദായത്തിന് ഏറ്റവും കരണീയമായതെന്തെന്നു തീരുമാനിക്കാനുള്ള അവകാശം എല്ലാവരും ദൈവത്തിനു വിട്ടുകൊടുക്കുമ്പോള്‍ അവിടെ അസ്വാരസ്യങ്ങള്‍ക്ക്‌ സ്ഥാനമേയില്ല. പക്ഷേ, സമുദായത്തില്‍ രണ്ടാഭിപ്രായങ്ങളാണ് ഉരുത്തിരിയുന്നതെങ്കില്‍ അതിലൊന്ന് വ്യക്തമായും തെറ്റായ ദിശയില്‍ ആയിരിക്കുമെന്നും അത് മാനുഷികമോ സാമാന്യ ബുദ്ധിക്കു നിരക്കുന്നതോ ദൈവേഷ്ടമോയല്ലായിരിക്കും ഉദ്ദേശിക്കുന്നതെന്നും സ്പഷ്ടമാണ്. അത്തരം അസന്നിഗ്ദാവസ്ഥകളില്‍ അപരനെ വേദനിപ്പിക്കുന്നതല്ലാത്ത ഒരു ഐക്യദര്‍ശനം സാദ്ധ്യമാവാന്‍ വേണ്ടി പ്രാര്‍ഥിക്കുകയാണ് വേണ്ടത്. 
   
4. ഈ പ്രാര്‍ത്ഥന ഈ ഒരു ദിവസത്തേക്ക് വേണ്ടി മാത്രമുള്ളതാണ്. “നാളയെക്കുറിച്ച് നിങ്ങള്‍ ആകുലരാകരുത്, നാളത്തെ ദിനം തന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും.” [മത്തായി. 6.34]. ഓരോ സമയത്തും ഒരാള്‍ക്ക്‌ നന്നായി കൈകാര്യം ചെയ്യാവുന്നതിനേക്കാള്‍ വലുതാണ്‌ അവനവനു ലഭിക്കുന്നത്. എന്തുമാത്രം നാളെകള്‍ക്കൊണ്ട് ഇന്നുകളെ നാം നിറയ്ക്കുന്നുവോ, ഇന്നത്തെ കൃത്യങ്ങള്‍ അത്രയും അപൂര്‍ണ്ണമായി അവശേഷിക്കും. അങ്ങിനെയുള്ളവര്‍ക്ക് ഇന്നലെയെ ഓര്‍ത്ത്‌ വ്യസനിച്ച ഇന്നുകള്‍ നാളെകളായി മാറും. നമ്മുടെ പിടിവിട്ടു എന്നന്നേക്കുമായി അപ്രത്യക്ഷമാവുന്ന ശൂന്യസ്വപ്നങ്ങളാണ് ഇന്നലെകള്‍; അതെ സമയം നാളെയെന്നത് നമുക്കുറപ്പില്ലാത്ത ഒരു കാരണവശാലും സ്വന്തം ശക്തികൊണ്ട് നമുക്ക് എത്തിപ്പെടാനാവാത്ത ഒരു സാദ്ധ്യത മാത്രമാണ്. നമ്മള്‍ വിഭാവനം ചെയ്യുന്ന ഒരു നാളെയില്‍ നാമൊരിക്കലും എത്തിപ്പെടാന്‍ ഇടയില്ല. അപ്പോള്‍ പ്രസക്തമായത്, ഇന്ന് എന്ന ജീവിക്കുന്ന യാഥാര്‍ത്ഥ്യം മാത്രമാണ്.


ദൈവ കേന്ദ്രീകൃതമായ പ്രാര്‍ത്ഥന

5 അവസാനമായി, ഈ പ്രാര്‍ത്ഥന സ്വന്തം ആത്മശക്തിയായി കാണാന്‍ കഴിയുന്നവന്, അല്ലെങ്കില്‍ അവന്‍റെ  ഹൃദയത്തില്‍ നിന്നുള്ള ജ്ഞാനത്തിന്‍റെ ആവേശത്തോടെയുള്ള കവിഞ്ഞോഴുകലായി ഇതിനെ കാണുന്നവന് ഒരിക്കലും മാര്‍ഗ്ഗ ഭ്രംശം വരാന്‍ ഇടയില്ല, കാരണം ദൈവ കേന്ദ്രീകൃതമായാണ് അവന്‍ ആയിരിക്കുന്നത്. “ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക, അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്ക്ക് ലഭിക്കും” [മത്തായി. 6.34]. അവനെസംബന്ധിച്ചിടത്തോളം ഈ സുവിശേഷവചനം വളരെ പ്രസക്തവും അര്‍ത്ഥവത്തുമായിരിക്കും. ഒരു മോട്ടോര്‍ സൈക്കിളിനെപ്പറ്റി റ്റി വി പരസ്യത്തില്‍ പറയുന്ന, ദൈവാരൂപിയാല്‍ നിറയ്ക്കുക, ലോകത്തിന്‍റെ സ്വാധീനങ്ങളില്‍ നിന്നും ശരീരം അടച്ചു സൂക്ഷിക്കുക, പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുമെന്നു ഉറപ്പുള്ളത് കൊണ്ട് സ്വയം മറന്നു മുന്നോട്ടു പോവുകയെന്ന അര്‍ത്ഥം വരുന്ന, ‘നിറക്കുക, അടയ്ക്കുക, മറക്കുക’ എന്ന മുദ്രാവാക്യം, ലക്ഷ്യത്തിലേക്ക്  മുന്നേറുന്ന ഒരുവനെ ശരവേഗത്തിലും കൃത്യതയോടെയും ദൈവിക ദൌത്യത്തില്‍ അടിപതറാതെ മുന്നേറാന്‍ സഹായിക്കും. അനേകം വര്‍ഷങ്ങളുടെ അനുഭവത്തില്‍ നിന്ന് ഇതെഴുതുന്ന ഞാന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യാന്‍ ആഗ്രഹിക്കുന്നതും മറ്റുള്ളവര്‍ എനിക്ക് വേണ്ടി ചെയ്യാന്‍ ആഗ്രഹിക്കുന്നതും ഈ പ്രാര്‍ഥന തന്നെയാണ്.


അഞ്ച് അന്ധന്മാരെപ്പോലെ

പുതുതായി കണ്ടെത്തിയ ഒരു പ്രാര്‍ത്ഥനയെപ്പറ്റിയുള്ള ഈ ചിതറിയ ചിന്തകള്‍ ഒരു വായനക്കാരനെയും മാറ്റിമറിക്കാനോ ഒരുവന്‍റെയും  സമനില തെറ്റിക്കാനോ ഉദ്ദേശിച്ചുള്ളതല്ല, കാരണം ഈ വിലയിരുത്തലുകള്‍ തനിക്കൊന്നും അറിയില്ലായെന്നറിയുന്നതോ ബാര്‍ട്ടിമേയുസിനെക്കാള്‍ അന്ധനെന്ന് നിശ്ചയമുള്ളവനുമായതൊ ആയ ഒരാളുടെത് മാത്രമാണ്.  വാസ്തവത്തില്‍ കൊമ്പനാനയെ കാണാന്‍ പോയ അഞ്ച് അന്ധന്മാരുടെ കാഴ്ച്ചപ്പാടിനെക്കാള്‍ ഒട്ടും മെച്ചമായിരിക്കില്ല എന്‍റെ വിലയിരുത്തലുകളും, നിഗമനങ്ങളും. അവരെ സംബന്ധിച്ചിടത്തോളം അവര്‍ പറഞ്ഞത് നൂറു ശതമാനം സത്യസന്ധവും അതെ സമയം അത്രയും തെറ്റോ അപൂര്‍ണ്ണവുമോ ആയിരുന്നു. ഒരു കഴുതയുടെ നാവിലൂടെ പ്പോലും ദൈവം സംസാരിച്ചേക്കാം എന്നുള്ളതുകൊണ്ട് ഇത് ഗ്രഹിക്കാന്‍ ശ്രമിക്കുന്നത് ഒരിക്കലും നാശകാരണമാവില്ല. വചനത്തെയാണ് ഇക്കാര്യത്തില്‍ ആശ്രയിക്കുന്നതെങ്കില്‍, “വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോക ദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തിരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാന്‍ ലോക ദൃഷ്ടിയില്‍ അശക്തമായവയെയും, നിലവിലുള്ളവയെ നശിപ്പിക്കാന്‍ വേണ്ടി ലോകദൃഷ്ട്യാ നിസ്സാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്മയെത്തന്നെയും ദൈവം തിരഞ്ഞെടുത്തു” [കോറി. 1.27-2] എന്ന വചനം ശക്തി നല്‍കും.

അങ്ങിനെ, നമ്മുടെ അംഗീകൃത മാനുഷികമാനദണ്ഡങ്ങള്‍ ഒരു സമഗ്ര അവസ്ഥാന്തരത്തിനു വിധേയമാക്കുമ്പോഴേ ദൈവത്തിന്‍റെ കൃപയും മഹത്വവും ഇവിടെ സാദ്ധ്യമാവുകയുള്ളൂ. ‘ഞാന്‍ നന്നായി കാണുന്നതിനു’ വേണ്ടി, ഈ ലിഖിതം വായിക്കുന്നവര്‍ നന്നായി കാണുവാനും ആഗ്രഹിക്കുവാനും, ചിന്തിക്കുവാനും, ശ്രവിക്കുവാനും സംസാരിക്കുവാനും, നീ ഇശ്ചിക്കുന്നത്, ഇശ്ചിക്കുന്നത് മാത്രം, ചെയ്യുവാനും ഇടയാകേണമേ. ആമ്മേന്‍. 
   

സ്വയം വിമര്‍ശനത്തിന്റെ ഒരു കുറിപ്പുകൂടി ചേര്‍ക്കുന്നത് ഉചിതമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. എന്‍റെ മനസ്സിലേക്ക് ആദ്യം വരുന്ന ചോദ്യങ്ങള്‍, മാനുഷിക തലത്തില്‍ അപ്രാപ്ര്യമായ ചന്ദ്രനിലേക്ക് നീ കുതിക്കുകയാണ്, നശ്വരതകൊണ്ട് അനശ്വരതയെ പ്രാപിക്കാമെന്നുള്ള വ്യാമോഹമാണിത് എന്നതൊക്കെയായിരുന്നു. ദൈവേഷ്ടമായതെല്ലാം, ദൈവം നമ്മില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതെല്ലാം  ആറെന്നെണ്ണുന്നതിനു മുമ്പു സാധിക്കണമെന്നു വാശിപിടിക്കുന്നവന്‍ നശിക്കുകയെയുള്ളൂവെന്നു മനസ്സിലാക്കാന്‍ സോളമന്‍റെയത്ര ബുദ്ധിയൊന്നും ആവശ്യമില്ല. അങ്ങിനെയെങ്കില്‍ സാധാരണ മനുഷ്യര്‍ക്ക്‌ എത്തിപ്പിടിക്കാവുന്ന കൂടുതല്‍ പ്രായോഗികമായ ഒരു പ്രാര്‍ത്ഥന നിര്‍ദ്ദേശിച്ചു കൂടെയെന്നൊക്കെ ആയിരുന്നു.

യുക്തിസഹമായി ചിന്തിച്ചാല്‍ ഈ വിമര്‍ശനം അര്‍ത്ഥവത്താണ്. പക്ഷെ, ഇതിന്‍റെ വാസ്ഥവികതയിലേക്ക് കടന്നാല്‍ നേടാനും മെച്ചപ്പെടാനുമുള്ള നിത്യമായതല്ലെങ്കിലും അതിരുകളില്ലാത്ത സാദ്ധ്യത മനുഷ്യനിലുണ്ട്. ഒരുവന് കയറിച്ചെല്ലാവുന്ന ഈ അത്യുന്നത കേന്ദ്രത്തേപ്പറ്റി അനുസ്യൂതം പരിശ്രമിക്കുന്നവരല്ലാതെയാരും അറിയുന്നില്ല. അതുകൊണ്ടാണ് നിങ്ങളുടെ വാഹനം നക്ഷത്രങ്ങളെ ലക്ഷ്യമാക്കൂവെന്നു പറഞ്ഞിരിക്കുന്നത്. സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെപ്പോലെ നിങ്ങളും പൂര്‍ണ്ണരായിരിക്കൂവെന്ന വചനം വിമര്‍ശകരെ നിശ്ശബ്ദരാക്കും. മനുഷ്യസാദ്ധ്യമായ ഒരു ലക്ഷ്യമാണോ ഇത്? ഇതിനു വിരുദ്ധമായി ഈ പ്രാര്‍ത്ഥനയിലൂടെ നാം തേടുന്നതെല്ലാം ശൂന്യതയിലെ അപ്രസക്തതയിലേക്ക്  ലയിക്കട്ടെ ! 

ഡോ. ജെയിംസ് കോട്ടൂര്‍

Sunday, April 28, 2013

പ്രാര്ത്ഥന

"പ്രാര്ത്ഥന"

  അല്മയശബ്ദത്തിന്റെ ഒരുമയുള്ള   ചിന്തയ്ക്കായി , എല്ലാവരുടെയും അനുഗ്രഹത്തിനായി ,  "പ്രാര്ത്ഥന"  ഇന്ന് ഒരു ചർച്ചാതന്തുവാക്കാൻ ഞാൻ ആശിക്കുന്നു...."പ്രാര്ത്ഥന" എന്തെന്നറിയാത്ത പാതിരിപ്പടയുടെ പിൻപറ്റി "ആത്മീക അന്ധതയുടെ" പടുകുഴിയിൽ വീണ തലമുറകളുടെ  "ശ്രാദ്ധ "മെന്നോണം നാമോരോരുത്തരും ഇത് ചെയ്യേണ്ടതെന്ന പൂർണബോധത്തോടെ  പേന എടുക്കണം , എന്നാമുഖമായി  ആശിക്കുന്നു...   what  is  prayer ? ഇന്ന് നാം ജീവിക്കുന്ന സമൂഹത്തിൽ 1000 type പ്രാർഥനകളും , പ്രാർഥനായഞ്ജങ്ങളും അരങ്ങേറുന്ന ഈ കലികാലത്തിൽ "പ്രാര്ത്ഥന"എന്തെന്നറിയാതെ ജനകോടികൾ പ്രാർഥ്നക്കായി സമയവും , ഊർജ്ജ്യവും വ്രഥാവിലാക്കുന്ന ഇന്നുകളിൽ നിങ്ങൾ പേന എടുത്തെ മതിയാവൂ ..മനുഷ്യസ്നേഹികളായ എന്റെ കൂട്ടുകാർ ഉള്ളു തുറന്നു മനനങ്ങൾ വെളിവാക്കും എന്ന ആശയോടെ ,,നിങ്ങളുടെ പ്രിയൻ ,  സാമുവേൽ കൂടൽ...   "ലോകാ സമസ്താ സുഖിനോ ഭവന്തൂ " എന്ന് മാത്രം മനസിന്റെ മായാത്ത മന്ത്രണമാക്കിയ ഭാരതത്തിലെ  മുനികോടികൾ മണ്ടന്മാരോ?..... " എന്റെ പ്രാർഥന അവന്റെ ദോഷത്തിനാകുന്നു " എന്ന് കരഞ്ഞ യഹവായുടെ അളിയൻ ചെറുക്കൻ ദാവീദിന്റെ  കുടിലചിന്തകളൊ? ...."കഴിയുമെങ്കിൽ  ഈ പാനപാത്രം നീക്കേണമേ" എന്ന് കേണ മശിഹായുടെ വ്രിഥാവിലായ അന്ത്യയാചനയോ? ......അതോ , യഹോവാസാക്ഷികളുടെ അയൽക്കാരന്റെ ഉറക്കം  കെടുത്തുന്ന മുറവിളികളോ ?അതുമല്ലങ്കിൽ . ദൈവമെന്തെന്ന് അറിയാത്ത . മശിഹായുടെ മൊഴികൾ മനസ്സിൽ ഏറ്റാത്ത  ഈ പാതിരിപ്പടയുടെ (മാലാഖമാർ നാണിക്കുന്ന) വെറും ജല്പനങ്ങളൊ? "ഊരിയാടി   പക്ഷിക്കെന്തോരഹംകാര   ജൽപ്പനങ്ങൾ ,"ഭൂമിയെ കുലുക്കുന്നു ഞാൻ"സ്വയം ചിലച്ചു,....അതുപോലെ സർവേശനെ   വരുതുയിലാക്കാൻ സദാ ജൽപ്പനങ്ങൾ പാതിരിയും പാസ്സ്റ്റരും   വ്രിഥാ.".."ഇന്നലത്തെ മഴയ്ക്കയ്യെ   മുളച്ച തകരസമം , ഇത്തിരിപ്പോയ് കാണാതാകും പുല്ലിനുതുല്യം...എന്നാകിലും ഈശനെന്റെ വരുതിയിലെന്നു നാണം തെല്ലുമില്ലാതുരുവിടും നാവുകൾ നിങ്ങൾ.."...(പ്രാർഥനായജ്ഞം...കവിത) ,{അപ്രിയ യാഗങ്ങൾ} ,സ്നേഹിതരെ, പ്രാർഥനാഗോപുരങ്ങൾ ! ഒന്ന് ഫോണ്‍ ചെയ്താൽ മതി (ചിക്കിലി അത്യാവശ്യം) ഏതു പ്രശ്നവും ഉടയവനോടു ഡയറക്റ്റ് ലിങ്ക് ഉള്ള ഈകൂട്ടർ പ്രാർഥിച്ചു ലവലാക്കിത്തരും , ഏതു കള്ളനീചബടുവായെയും കത്തനാരു കൽപ്പിച്ചാൽ ദൈവം വെറും ഒടർലിയായി അനുസരിച്ചു സ്വർഗത്തിൽ മുൻസീറ്റിൽ ഇടംകൊടുക്കും ! സ്വർഗത്തിൽ   "ഇടം "വാങ്ങിത്തരുന്ന മഹാനായതുകൊണ്ടാണ് നമ്മൾ ഇവറ്റകളെ "ഇടയാൻ,ഇടയാൻ"എന്ന് വിളിക്കുന്നതും..  ഇതാണ് പരമമായ ശരി? ശരി പോലെ തോന്നിക്കുന്ന തെറ്റുകൾ നിരവധി  !  ഉൾവെളിച്ചമില്ലയെങ്കിൽ ഇരുട്ടിൽ തപ്പുകയെ ഉള്ളു പാവം ജന്മങ്ങൾ  !  

Saturday, April 27, 2013

സഭ ഒരു സ്വതന്ത്ര സര്‍ക്കാരേതര സംഘടനയല്ല !


പോപ്പ് ഫ്രാന്‍സിസിന്‍റെ ദൂരവ്യാപകമായ മുന്നറിയിപ്പ്

(വത്തിക്കാനിലെ മതകാര്യ വിഭാഗത്തിലെ (IOR) ജീവനക്കാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പാ നേരിട്ട് നല്‍കിയ സന്ദേശത്തിന്റെ തര്‍ജ്ജമ - UCANINDIA: Posted on April 2520133:29 PM)

(ഒരു സമഗ്ര മാറ്റത്തിന് തയ്യാറെടുക്കുന്ന കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം മൌലികമായ മാറ്റം എവിടെ, എങ്ങിനെ വേണമെന്നതിനെപ്പറ്റി ഫ്രാന്‍സിസ് മാര്‍പ്പാപ്പാ നല്‍കുന്ന ഈ മാര്‍ഗ്ഗരേഖ വളരെ നിര്‍ണ്ണായകമെന്നു തോന്നിയതുകൊണ്ട്, തര്‍ജ്ജമ ചെയ്തു പോസ്റ്റ്‌ ചെയ്യുന്നു - ജൊസഫ് മറ്റപ്പള്ളി)

  


“കത്തോലിക്കാസഭ ഒരു വ്യവസ്ഥാപിത മുതലാളിത്വ സംവിധാനമല്ല, മറിച്ച്, ഒരു തീവ്രപ്രണയബന്ധത്തിന്‍റെ, ഇപ്പോഴും തുടരുന്ന, കഥയാണത്. അനേകം ഭരണ/നിയന്ത്രണ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് അതിനൊരു മുതലാളിത്വ സ്വഭാവം നല്‍കുമ്പോൾ, അതിന്‍റെ ആത്മാവ് നഷ്ടപ്പെടുകയും, വെറുമൊരു സ്വതന്ത്ര സംഘടനയായി അധഃപ്പതിക്കാനുള്ള സാദ്ധ്യത വര്‍ദ്ധിക്കുകയും ചെയ്യും. സഭ അത്തരമൊരു സംഘടനയല്ല.” (201ഏപ്രില്‍ 25ന് രാവിലെ  റോമിലെ സെ. മാര്‍ത്താ ഭവനത്തില്‍ മാര്‍പ്പാപ്പാ ചൊല്ലിയ വി. കുര്‍ബാനയില്‍,ഇക്കാര്യം പലപ്രാവശ്യം അദ്ദേഹം ആവര്‍ത്തിക്കുകയുണ്ടായി. IOR ലെ ജോലിക്കാരായിരുന്നു ആ കുര്‍ബാനയില്‍ സംബന്ധിച്ചിരുന്നത്).


 “ഈ പ്രണയബന്ധത്തിന്‍റെ കഥ നിങ്ങളെ ഓര്‍മ്മിപ്പിക്കേണ്ടിവരുന്നതില്‍ എനിക്ക് ദു:ഖമുണ്ട്; ചില കാര്യങ്ങളൊക്കെ ഒഴിവാക്കാന്‍ സാധിക്കുകയില്ല, ഓഫീസുകളും ആവശ്യമുണ്ട്. ഒക്കെ ശരി; പക്ഷെ, ഇതെല്ലാം ഒരു പരിധിവരെയേ ആകാവൂ, ഞാന്‍ സൂചിപ്പിച്ച പ്രണയബന്ധത്തെ പിന്താങ്ങാന്‍ വേണ്ടിമാത്രമേ ഇതാകാവൂ താനും. പ്രസ്ഥാനം പ്രഥമ സ്ഥാനത്തേക്ക് ഉയരുമ്പോള്‍ പ്രണയം തകരുന്നു, നിസ്സഹായയായ സഭ പൂര്‍ണ്ണമായും ഒരു  NGO (സ്വതന്ത്ര സര്‍ക്കാരേതര സംഘടന) യായി തകരുകയും ചെയ്യുന്നു. പക്ഷേ, മുന്നോട്ടുള്ള വഴിയായിരിക്കേണ്ടത് ഇതല്ല.”

 


“ഇന്നത്തെ വായനയില്‍ നാം കേട്ടത്, അനുഗാമികള്‍ കൂടുകയും അങ്ങനെ അതിവേഗം വളരുകയും ചെയ്തുകൊണ്ടിരുന്ന ആദ്യ ക്രിസ്തീയ കൂട്ടായ്മകളെപ്പറ്റിയാണ്. ഇതൊരു നല്ല കാര്യം തന്നെ. ഈ വളര്‍ച്ച തുടരാനാവശ്യമായ തന്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ അതൊരു പ്രേരണയായേക്കാമെങ്കിലും, സഭ ഇങ്ങനെ വളരണമെന്നല്ല യേശു ഉദ്ദേശിച്ചതെന്നു പറയാതെ വയ്യ. പ്രതിബന്ധങ്ങളുടെയും, കുരിശിന്‍റെയും, പീഢനങ്ങളുടെയും ഒരു മാര്‍ഗ്ഗമാണ് യേശു തന്‍റെ സഭക്ക് വിഭാവനം ചെയ്തത്. അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അതിനു കഴിയും - സഭ മനുഷ്യനിര്‍മ്മിതമല്ലെന്നുള്ള ചിന്ത അതുണര്‍ത്തുകയും ചെയ്യും.”

“നാം കാണുന്നതിലും കൂടുതല്‍ ആയിരിക്കേണ്ടതാണ് സഭ. ഒരു ശിക്ഷ്യനും സഭയുടെ നിര്‍മ്മിതിയല്ല, പകരം എല്ലാവരും യേശുവിന്‍റെ സന്ദേശവാഹകരാണ്; ക്രിസ്തുവാകട്ടെ, പിതാവിനാല്‍ നിയോഗിക്കപ്പെട്ടവനുമാണ്. എവിടെയാണ് സഭയുടെ തുടക്കം എന്ന് ശ്രദ്ധിച്ചു മനസ്സിലാക്കൂ. ഈ ആശയം വിഭാവനം ചെയ്ത പിതാവിന്‍റെ ഹൃദയത്തില്‍ നിന്ന് തുടങ്ങി ... പിതാവിന് വിഭാവനം ചെയ്യാന്‍ എന്തെങ്കിലും ആശയം ഉണ്ടായിരുന്നുവോയെന്നെനിക്കറിയില്ല, പക്ഷെ പിതാവിന് സ്നേഹമുണ്ടായിരുന്നുവെന്നു നിശ്ചയമുണ്ട്. സമയ ബന്ധനങ്ങളെ ഭേദിച്ച്, ഇപ്പോഴും തുടരുന്ന ഈ പ്രണയ കഥ പിതാവില്‍ നിന്നാരംഭിച്ചു. സ്ത്രീയും പുരുഷനുമായി ഇവിടെയായിരിക്കുന്ന നാമോരോരുത്തരും ഈ പ്രണയകഥയിലെ കഥാപാത്രങ്ങളാണ്, ഈ സ്നേഹചങ്ങലയിലെ കണ്ണികളാണ്. ഇത് നമുക്ക് മനസ്സിലാകുന്നില്ലെങ്കില്‍ സഭ എന്താണെന്നും നമുക്കു മനസ്സിലാക്കാന്‍ സാധിക്കില്ല.”

“മനുഷ്യശക്തികൊണ്ട് സഭ വളരുന്നില്ല. ചരിത്രപരമായ കാരണങ്ങളാല്‍ തെറ്റായ ദിശയിലേക്കു തിരിഞ്ഞ ക്രിസ്ത്യാനികളുണ്ട്; അവര്‍ക്ക് സൈന്യമുണ്ടായിരുന്നു, മത യുദ്ധങ്ങള്‍ അവര്‍ നയിക്കുകയും ചെയ്തു. പക്ഷെ, ഞാന്‍ പറഞ്ഞ സ്നേഹത്തിന്‍റെ ഇപ്പോഴും തുടരുന്ന കഥയുടെ ഭാഗമല്ല അതൊക്കെ. നമ്മുടെ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഈ പ്രണയകഥ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്ന് പഠിക്കണം. എങ്ങനെയാണ് ഈ കഥ തുടരേണ്ടത്?”

“കടുകുമണി പോലെയും, മാവിലെ പുളിപ്പുപോലെയും നിശ്ശബ്ദമായിയാണ് അത് വളരേണ്ടതെന്ന് യേശു ലളിതമായി പറഞ്ഞു. അതിന്‍റെ ആഴത്തിലുള്ള കേന്ദ്രത്തില്‍ നിന്ന് സഭയും സാവധാനം വളരണം. സഭ അതിന്‍റെ ഭൌതിക വലിപ്പത്തില്‍ ഊറ്റം കൊള്ളുകയും, അനേകം ഭരണ/നിയന്ത്രണ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് അതിനൊരു മുതലാളിത്ത സ്വഭാവം നല്‍കുകയും ചെയ്യുമ്പോള്‍, അതിന്‍റെ ആത്മാവ് നഷ്ടപ്പെടുകയും, വെറുമൊരു സ്വതന്ത്ര സംഘടനയായി അധഃപ്പതിക്കാനുള്ള സാദ്ധ്യത വര്‍ദ്ധിക്കുകയും ചെയ്യും. ചില കാര്യങ്ങളൊക്കെ ഒഴിവാക്കാന്‍ സാധിക്കുകയില്ല, ഓഫീസുകളും ആവശ്യമുണ്ട്. ഒക്കെ ശരി; പക്ഷെ, ഇതെല്ലാം ഒരു പരിധിവരെയേ ആകാവൂ, ഞാന്‍ സൂചിപ്പിച്ച പ്രണയ ബന്ധത്തെ പിന്താങ്ങാന്‍ വേണ്ടിമാത്രമേ ഇതാകാവൂ താനും. പ്രസ്ഥാനം പ്രഥമ സ്ഥാനത്തേക്ക് ഉയരുമ്പോള്‍ പ്രണയം തകരുന്നു, നിസ്സഹായയായ സഭ പൂര്‍ണ്ണമായും ഒരു  NGOയായി തകരുകയും ചെയ്യുന്നു. പക്ഷെ, മുന്നോട്ടുള്ള വഴിയായിരിക്കേണ്ടത് ഇതല്ല.”

“സഭയുടെ തലവന്‍റെ സൈന്യത്തിന്‍റെ വലിപ്പം ഒന്ന് നോക്കൂ. പരി.ആത്മാവിന്‍റെ ശക്തിയാലല്ലാതെ  സൈന്യത്തിന്‍റെ വലിപ്പത്തിലൂടെ സഭ വളരുകയില്ല. കാരണം, സഭ ഒരു പ്രസ്ഥാനമല്ല, ഒരിക്കലുമല്ല. അത് അമ്മയാണ്, അമ്മ. ഈ ബലിയില്‍ സംബന്ധിക്കാന്‍ എത്തിയിരിക്കുന്നവരില്‍ നിരവധി അമ്മമാരുണ്ട്. അവരോട്, ‘നിങ്ങള്‍ ഒരു വീടിന്‍റെ മാനേജര്‍’ ആണെന്ന് പറഞ്ഞാല്‍ എന്ത് തോന്നും? ‘അല്ല ഞാന്‍ അമ്മയാണ്’ എന്നല്ലേ നിങ്ങള്‍ പറയൂ? സഭയും അമ്മയാണ്. പരിശുദ്ധാത്മാവിന്‍റെ കൃപയാല്‍ ഇപ്പോഴും തുടരുന്ന ഒരു പ്രണയകഥയുടെ മദ്ധ്യത്തിലുമാണ് നാം ഓരോരുത്തരും. നാമെല്ലാം ഒരുമിച്ച് ഒരു കുടുംബമായി സഭയാകുന്ന അമ്മയോടൊത്ത്‌ ആയിരിക്കുകയും ചെയ്യുന്നു.”

Friday, April 26, 2013

എന്താണ് സ്നേഹം?

യേശു എവിടെ എന്ന ചോദ്യം ഇതിനു മുമ്പുള്ള എല്ലാ വിഷയങ്ങളെയുംകാൾ കൂടുതൽ താത്പര്യത്തോടെ ചർച്ചചെയ്യപ്പെട്ടു. യേശുവിനെ സ്നേഹിക്കുന്നവർ അന്വേഷിക്കുന്നത് ഒരു മതസ്ഥാപകനെയോ അത്ഭുതപ്രവർത്തകനെയൊ ദൈവപുത്രനെയൊ അല്ല, മറിച്ച്, സ്നേഹത്തിന്റെ അര്ത്ഥം പറഞ്ഞും കാണിച്ചും തരുന്ന ഗുരുവിനെയാണ്. അന്വേഷിക്കുന്നവർ, ജാതിമതഭേദമെന്യേ, അവനെ കണ്ടെത്തുമെന്നത് സംശയമറ്റ കാര്യവുമാണ്. 

അപ്പോൾ കാതലായ സത്യം സ്നേഹം തന്നെയാണ്. എന്നാൽ ഏറ്റവും കൂടുതൽ തെറ്റിധരിക്കപ്പെടുന്നതും സ്നേഹം തന്നെ. അത് ഏതെല്ലാം വിധത്തിൽ എന്നും എങ്ങനെ യാഥാർഥ സ്നേഹത്തെ തിരിച്ചറിയാം എന്നും പറഞ്ഞുതരുന്ന ഒരു ഗുരുവിനെ അല്പസമയം കേട്ടിരിക്കാൻ താത്പര്യമുള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ. വൃഥാവിലാവില്ല. 

http://shalomtv.tv/media-gallery/mediaitem/178-gurucharanam-subhodam
      

Wednesday, April 24, 2013

അപേക്ഷകള്‍ ക്ഷണിക്കുന്നു

ഫ്രാന്‍സിസ് മാര്‍പ്പാപ്പാ ഒരു വിപ്ലവം കൊണ്ടുവരുമെന്നു വിശ്വസിക്കുന്നവര്‍ ധാരാളം. ഫ്രാന്‍സിസ് മാര്‍പ്പാപ്പാ സഭ പുനര്നിര്‍മ്മിക്കുമോയെന്നു ചോദിച്ചുകൊണ്ട്, ഡോ. കോട്ടൂര്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് എഴുതിയ ലേഖനം പലരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവണം. അദ്ദേഹം പറഞ്ഞത്, നികുതി കൊടുക്കാന്‍ പോലും ചില്ലിപൈസാ കൈയ്യിലില്ലാതെ അവസാനം വരെ ജീവിച്ച യേശുവിനെ, പിന്തുടരുന്നുവെന്ന് അവകാശപ്പെടുന്നവര്‍  പേരിനു മുമ്പുള്ള സ്ഥാന മുദ്രകളെങ്കിലും എടുത്തു മാറ്റിയെ ഒക്കൂവെന്ന്.  ആവശ്യം കടുത്തതാണല്ലോയെന്ന് അന്ന് തോന്നിയെങ്കിലും ഇപ്പോഴത്‌ ശരിയാണെന്ന് തോന്നുന്നു. സേ. ജോര്‍ജ്ജിന്‍റെ ഓര്‍മ്മ ദിവസമായിരുന്ന കഴിഞ്ഞ ചൊവ്വാഴ്ച പൌളിന്‍ ചാപ്പലില്‍ ഏതാനും കര്‍ദ്ദിനാളന്മാരോടോത്തു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പാ അദ്ദേഹത്തിന്‍റെ ലഘു പ്രസംഗത്തില്‍, പോള്‍ ആറാമന്‍റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞത്, 'സഭയില്ലാതെ യേശുവിനോടൊപ്പം ആയിരിക്കാന്‍ ആഗ്രഹിക്കുന്നതും, സഭക്ക് പുറത്തു യേശുവിനെ അനുഗമിക്കാന്‍ ശ്രമിക്കുന്നതും, സഭയിലൂടെയല്ലാതെ യേശുവിനെ സ്നേഹിക്കാന്‍ ശ്രമിക്കുന്നതും തികഞ്ഞ മൌഢ്യമാണ്’ എന്നായിരുന്നു. ഇത് ഇറ്റാലിയന്‍ / ഇംഗ്ലിഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

‘അല്മായാ ശബ്ദം’, സഭ നവീകരിക്കാനുള്ള യജ്ഞത്തില്‍ സഭയിലെ വിശ്വാസ ക്രമങ്ങളിലെ പോരായ്മകളും തിരുത്തല്‍ ആവശ്യമായ മേഘലകളും ചൂണ്ടിക്കാണിക്കുന്നു; അത് തിരുത്തി യേശുവിന്‍റെ ലാളിത്യത്തിന്‍റെ പാതയിലേക്ക് വന്നാല്‍ അനേകര്‍ക്കത് മോക്ഷമാര്ഗ്ഗമാവും എന്നത് നല്ല കാര്യം. സഭക്ക് പുറത്തോ അകത്തോ അല്ല യേശുവെന്നും, യേശു ഒരു വ്യവസ്ഥാപിത മതം സ്ഥാപിചിട്ടില്ലെന്നും, ഉറച്ചു വിശ്വസിക്കുന്ന എന്നെപ്പോലുള്ള പതിനായിരങ്ങള്‍ സഭക്ക് അകത്തും പുറത്തുമായി ഇവിടുണ്ട്. യേശുവിനെ അനുഗമിക്കാന്‍ തീവ്രമായി ആഗ്രഹിച്ചു ജീവിതം വഴിതിരിച്ചു വിട്ട പലര്‍ക്കും സഭാംഗത്വം പേരിനു മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നതിനു മദര്‍ തെരേസാ തന്നെ ഉദാഹരണം. സഭയുടെ കേന്ദ്ര ബിന്ദുവെന്നു അവകാശപ്പെടുന്ന നിയന്ത്രണ/സംരക്ഷണ സംവിധാനം അവര്‍ പ്രായേണ ഉപേക്ഷിക്കുകയാണ് ചെയ്തത്. യേശുവിനെ ജീവിതത്തില്‍ അനുഗമിച്ച അനേകം വിശുദ്ധര്‍ സഭക്ക് പുറത്ത് എക്കാലവും ഉണ്ടായിരുന്നു, ഇന്നുമുണ്ട്. ശ്രി.രാമകൃഷ്ണ പരമഹന്സര്‍ക്ക് യേശുവിന്‍റെ ദര്‍ശനം തന്നെയുണ്ടായിട്ടുണ്ട്. ആദ്യകാല സഭാചരിത്രത്തില്‍ കൂട്ടായ്മ വളര്‍ച്ചക്ക്‌ ഉപകരിക്കുമെന്നല്ലാതെ രക്ഷപ്പെടാന്‍ അത് ആവശ്യമാണെന്നുള്ള പ്രബോധനങ്ങള്‍ ആരും നല്‍കിയതായി അറിവില്ല.

ഇന്ന് ലോകത്തുള്ള ഇരുപതിനായിരത്തിനു മേല്‍ സഭാ വിഭാഗങ്ങളില്‍, ഏറ്റവും ശക്തമാണ് കത്തോലിക്കാ സഭയെന്നതുകൊണ്ട് റോമിന് പറയാവുന്ന ഒരു കാര്യമായിരുന്നോ ഇതെന്ന് എനിക്ക് സംശയമുണ്ട്‌. കുറേക്കാലം  യാക്കോബായ സഭ വിഭാഗങ്ങള്‍ക്ക് രക്ഷയില്ലായെന്നു പറഞ്ഞു നടന്ന നാം, ഇപ്പോള്‍ പല വിഭാഗങ്ങളെയും അംഗികരിച്ചത് എന്തുകൊണ്ടാണെന്നും റോം പറയേണ്ടതുണ്ട്. മാമ്മോദിസാ വെള്ളം കൊണ്ട് മാത്രമാണെന്ന് ഒരു കാലത്ത് സഭ പഠിപ്പിച്ചിരുന്നു. അതിനു എത്രയോ വെട്ടിത്തിരുത്തലുകള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ സഭ വരുത്തി. ഇപ്പൊ വിശ്വാസം കൊണ്ടും മാമ്മോദീസായായി, സഭക്ക് പുറത്തു രക്ഷയുണ്ടെന്നുമായി.

യേശുവിനെ അനുഗമിക്കാന്‍ രെജിസ്ട്രേഷന്‍ .... ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ ഞാന്‍ കേട്ട് കഴിഞ്ഞോ എന്തോ? 

Tuesday, April 23, 2013

Italian marines party at Vatican Embassy

The duo was seen freely mingling with the guests shaking hands with them.


Photo Courtesy: Rediff Real Time News.
New Delhi: 
The Italian marines, who are facing trial for the killing of two Indian fishermen, seem to be having a good time in India.

Massimiliano Latorre and Salvatore Girone Saturday attended a birthday party at the Vatican Embassy in New Delhi.

The occasion was the 50th birthday party of Monseigneur Gian Franco, Counsellor at the Embassy.

Along with the two marines, Italian Ambassador to India Daniele Mancini and a prominent political leader of the ruling party in Italy were also present from the Italian side.

There were around 50 guests at the party and the menu included beer, wine and Italian food.

The duo was seen freely mingling with the guests shaking hands with them, according to a source who attended the party.

“They were seen puffing on cigarettes frequently,’’ said the source.

It is not for the first time that the accused Italian marines have visited the Vatican Embassy. The duo had been regularly attending the Sunday Mass at the Embassy chapel.

“They have also attended the Easter Mass at the Chapel at the Vatican Embassy. And every time, they were accompanied by Italian Ambassador Mancini,’’ said another source.

The marines are currently lodged at the Italian Embassy.

The guest list also included ambassadors from other countries.
The Italian Government had agreed to send the marines back to India for trial after its initial refusal.

Source: new India express
Posted on April 23, 2013, 7:22 AM


ഗീവർഗീസ് മാര് കുറിലോസ് മാതൃകയാവുന്നു.

ഗീവർഗീസ് മാര് കുറിലോസ് മാതൃകയാവുന്നു.  ഫ്രാൻസിസ് പപ്പായ്ക്ക് പിന്നാലെ - സ്വർണ്ണവും വെള്ളിയും മാറ്റി, യാക്കോബായ പള്ളികളിൽ തടികൊണ്ടുള്ള വസ്തുക്കൾ മതിയാക്കണം എന്ന് ഇടയലേഖനത്തിൽ. തുടർന്ന് വായിക്കുക:

പള്ളികളില്‍ പൊന്‍കുരിശും സ്വര്‍ണക്കൊടിമരവും നിരോധിച്ചേക്കും; യാക്കോബായ സഭയുടെ ഇടയലേഖനം മദ്യപാനികള്‍ക്കും എതിര്‌


തിരുവല്ലñ: പള്ളികളില്‍ð നിന്നു പൊന്‍വെള്ളിക്കുരിശുകളും സ്വര്‍ണക്കൊടിമരവും ഒഴിവാക്കണമെന്നും ലാളിത്യത്തിന്റെ പ്രതീകമായ തടിക്കുരിശ് ഉപയോഗിക്കണമെന്നും യാക്കോബായ സഭ നിരണം ഭദ്രാസനത്തിന്റെ ഇടയലേഖനം.


ഭദ്രാസന മെത്രാപ്പോലീത്ത മാര്‍ കൂറിലോസ് തയാറാക്കിയ ഇടയലേഖനം ഞായറാഴ്ച പള്ളികളില്‍ വായിച്ചു. ക്രൈസ്തവര്‍ക്കിടയിലെ ആര്‍ഭാടവും ആഡംബരവും മദ്യപാനശീലവും നിശിതമായി വിമര്‍ശിക്കുന്നതാണ് ലേഖനം.

ആര്‍ഭാടസംസ്‌കാരം ചെറുക്കാന്‍ പള്ളികളില്‍ð അനാവശ്യവും ധൂര്‍ത്ത് നിറഞ്ഞതുമായ കരിമരുന്നു് പ്രയോഗങ്ങള്‍, ദീപാലങ്കാരങ്ങള്‍ എന്നിവ നിര്‍ബന്ധമായും ഒഴിവാക്കണം. സ്വര്‍ണക്കൊടിമരങ്ങള്‍ കര്‍ശനമായും നിരോധിക്കണം. പൊന്‍, വെള്ളിക്കുരിശുകള്‍ നിര്‍ത്തലാക്കി സുവിശേഷീകരണത്തിനും ജീവകാരുണ്യ പ്രവര്‍ത്തനത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ലേഖനത്തില്‍ð പറയുന്നു.

ഗതാഗതത്തിനും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ദീര്‍ഘമായ റാസകള്‍ ഒഴിവാക്കണം. പുതിയ ദേവാലയങ്ങള്‍ പണിയുമ്പോള്‍ ഇടവകാംഗങ്ങളുടെ എണ്ണം അനുസരിച്ചുള്ള വലുപ്പം മതി. കുരിശടികളുടെ നിര്‍മാണത്തില്‍ ലാളിത്യം പാലിക്കണം. മദ്യപിക്കുന്നവര്‍ ഇനിമുതല്‍ ഇടവക ഭരണസമിതിയംഗങ്ങളായോ താക്കോല്‍ സ്ഥാനികളായോ തെരഞ്ഞെടുക്കപ്പെടാന്‍ അയോഗ്യരായിരിക്കും. ഇതിനു വിരുദ്ധമായി ആരെങ്കിലും അത്തരം സ്ഥാനങ്ങളിലേക്ക് വന്നാല്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതനാകുമെന്നും ഇടയലേഖനത്തില്‍ മെത്രാപ്പോലീത്ത തുടര്‍ന്നു പറയുന്നു.


http://www.marunadanmalayali.com/index.php?page=newsDetail&id=13647

വിവാഹ കർമ്മത്തിന് പുരോഹിതൻ വേണ്ടാ!



Instruction by
 
His Holiness Pope Pius XIII
May 15, 2000
"Pius XIII" is an antipope, a false claimant to the Chair of Peter. 

കാനോണ്‍ നിയമം 1098 #2 പറയുന്നു, പുരോഹിതരെ ലഭിക്കുന്നില്ലെങ്കിൽ രണ്ടു സാക്ഷികൾ ഉണ്ടെങ്കിൽ വധുവിനും വരനും വിവാഹിതരാകാം.

Marriage Between Catholics

Catholics may marry even if there is no pastor available to perform the ceremony. That is because in marriage, the bride and groom are the ministers.   Marriage is simple if there are no impediments. In this statement, We shall presume that both parties are true Roman Catholics. When no pastor is available, the couple should try to bring relatives and friends to the rite, and exchange the consent to be married in any form that is permanent. 


http://www.truecatholic.us/pope/marriagewopastor.htm



ആത്മാവിനു ശരിയെന്നു തോന്നുന്ന ചില കാര്യങ്ങള്‍

 (ലേഖനം അയച്ചു തന്ന ബിലാത്തി മലയാളിയോട് കടപ്പാട്)
 
By- പ്രൊഫ. മാത്യു പ്രാല്‍

റോമാ നമ്മുടെ സിരാകേന്ദ്രമാണ്. ഈ റോമാപുരിയില്‍ വര്ഷങ്ങള്‍ താമസിച്ചു ബൈബിള്‍ പഠിച്ചു ഡോക്ടറേറ്റു എടുത്തു നമ്മുടെ വൈദികര്‍ വരുന്നുണ്ട്. അവര്‍ സഭയുടെ സൗകര്യം ഉപയോഗിച്ചു അച്ചടിച്ച ബൈബിളിന് ഭാഷ്യങ്ങള്‍ ചമയ്ക്കുന്നുണ്ട്. ഇവയെല്ലാം എടുത്തൊന്നു വായിക്കുക. എന്തുവെളിപാടുകളാണ് ഈ പുസ്തകങ്ങള്‍ നല്കുന്നത്.

റോമില്‍ ഒരു ദിവസംപോലും പോകാത്ത ഹിന...്ദുവായ കെ.പി. അപ്പന്റെ അക്ഷരങ്ങളില്‍ 'ബൈബിള്‍ വെളിച്ചത്തിന്റെ കവച' മായിത്തീരുന്നു. കെ.പി. കേശവമേനോന്‍ എത്ര ലളിതസുന്ദരമായി 'യേശുദേവ'നെ വെളിപ്പെടുത്തുന്നു. നിത്യചൈതന്യയതിയുടെ ചൈതന്യവത്തായ വചസ്സുകള്‍ ബൈബിളില്‍ മുങ്ങിക്കുളിച്ചു കേറി വരുന്നതാണ്. സി.വി. ബാലകൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തകം', ടി.വി. കൊച്ചുബാവയുടെ 'വൃദ്ധസദനം' എന്നിവ ബൈബിള്‍ പ്രചോദിതമാണ്. ഇവരൊക്കെ ബൈബിള്‍ സിസ്റ്റമാറ്റിക്കായി പഠിക്കാത്ത ഹിന്ദു-മുസ്ലീം സഹോദരങ്ങളാണ്.

എല്ലാ ക്രിസ്ത്യാനികളും ഒന്നിച്ചിരുന്നെഴുതിയാലും വള്ളത്തോളിന്റെ 'മഗ്ദലനമറിയം' പോലൊരു കാവ്യം പിറക്കുമോ? ഡി. വിനയചന്ദ്രന്റെ 'മഗ്ദലനമറിയത്തിന്റെ വിശുദ്ധി' എത്ര ക്രിസ്ത്യാനികള്ക്കു ബോധ്യപ്പെടും. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കാവ്യബിംബാവലികളാകെ പൂത്തുലയുന്നത് ബൈബിളിന്റെ വളക്കൂറില്‍ നിന്നാണെന്ന് ഞാന്‍ പറയേണ്ടതുണ്ടോ? ഖലില്‍ ജിബ്രാന്‍ എന്ന പേര്ഷ്യന്‍ കവിയുടെ 'മനുഷ്യപുത്രനായ യേശുവിനെ' അനുഭവിക്കുവാന്‍ എത്ര കത്തോലിക്കാ പണ്ഡിതന്മാര്ക്കു കഴിയും.

ഏതെങ്കിലും ഒരു ക്രിസ്ത്യാനി ഏതെങ്കിലും ഒരു കാലത്തു ബൈബിള്‍ തൊട്ടു ചില സത്യങ്ങള്‍ പറഞ്ഞാല്‍ അവന്‍ അതോടെ ഔട്ട്. കേരളസമുദായത്തില്‍ മുണ്ടശ്ശേരിയും എം.പി. പോളും സി.ജെ. തോമസും സഭയ്ക്കകത്തു അധികനാള്‍ ആയുസ്സില്ലാത്തവരായിരുന്നു. അവരെ നിഷേധികളെന്നു വിളിച്ചു പുറത്തുനിര്ത്തിയപ്പോഴാണ് അവര്‍ കേരള സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ രാജരാജന്റെ മാറ്റൊലികളായി മാറിയത്. ഇന്നു ബൈബിള്‍ തൊട്ടെഴുതുന്ന ഒരു നസ്രാണിയേ നമുക്കുള്ളൂ-സക്കറിയ. അയാളാകട്ടെ വ്യവസ്ഥാപിതമതത്തിന്റെ അകത്തളങ്ങളില്‍ പ്രവേശനമില്ലാത്തവനും.

(1998 ജനുവരി ലക്കം ഫെര്‍മന്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന്)

Monday, April 22, 2013



Pope Francis: Church must 'act decisively' against paedophile priests

Pope Francis said the Catholic Church must "act decisively" against the scourge of paedophile priests, in his first public remarks on the scandal since being elected last month.

Pope Francis: Church must 'act decisively'
                  against paedophile priests
Pope Francis during Easter Mass in the Vatican Photo: Dan Kitwood/Getty Images
Nick
              Squires
By , Rome
4:00PM BST 05 Apr 2013
Tackling the sexual abuse of children by clergymen was vital for restoring the "credibility" of the Church worldwide, Francis said.
He issued the declaration after holding a meeting with Archbishop Gerhard Muller, the head of the Congregation for the Doctrine of the Faith, the Vatican department which investigates cases of sexual abuse and decides if priests should be defrocked.
"The Holy Father in particular asked that the Congregation, continuing the line adopted by Benedict XVI, act decisively in cases of sexual abuse, promoting above all measures to protect minors, help for those who in the past suffered such violence and the necessary procedures against those who are guilty," the Vatican said in a statement.
"The Holy Father gave assurances that the victims of abuse are particularly in his prayers." Francis, the former archbishop of Buenos Aires, instructed bishops around the world to take a tough line on abusive priests, in order to rebuild the credibility of the Church.
The Catholic Church has been mired in scandal over paedophile priests for more than a decade, since the first scandals erupted in the United States in 2002.

Source: Vatican news