Translate

Sunday, November 29, 2015

'വിശ്വാസാനുഷ്ഠാനങ്ങളും യേശുവിലൂടെയുള്ള രക്ഷയും' - ഒരു പ്രതികരണം

ജോര്‍ജ് മൂലേച്ചാലില്‍ (എഡിറ്റര്‍, സത്യജ്വാല)

(നവംബര്‍ ലക്കം സത്യജ്വാല മാസികയില്‍നിന്ന് സര്‍ഗസംവാദം)


'ക്രിസ്റ്റോളജി എന്ന തടസ്സക്കല്ല്' എന്ന ശീര്‍ഷകത്തില്‍ 'സത്യജ്വാല' 2015 മാര്‍ച്ചുലക്കത്തില്‍ വന്ന മുഖക്കുറി, കേരളസഭയിലെ പ്രമുഖദൈവശാസ്ത്രജ്ഞനും ചിന്തകനുമായ റവ. ഡോ. സിപ്രിയന്‍ ഇല്ലിക്കമുറിയുടെ ദീര്‍ഘമായ പ്രതികരണത്തിനു നിമിത്തമായി എന്നതില്‍ വലിയ സന്തോഷമുണ്ട്. യേശുവിനെ ആരാധനാവിഗ്രഹമാക്കിയുള്ള ആചാരാനുഷ്ഠാനങ്ങളിലൂടെ ഒരുതരം വ്യാജമായ ആദ്ധ്യാത്മികസംതൃപ്തി അനുഭവിപ്പിച്ച് അവിടുത്തെ കല്പനകളെ അവഗണിക്കാനുള്ള പ്രവണതയാണ് സഭാധികൃതര്‍ ക്രൈസ്തവരില്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്നത് എന്നും, യേശുവിന്റെ സുവിശേഷത്തിലുള്ള വിശ്വാസം അവരില്‍ ഉറപ്പിക്കുന്നതില്‍ സഭ പരാജയപ്പെട്ടു എന്നുമായിരുന്നു പ്രസ്തുത മുഖക്കുറിയില്‍ ഞാന്‍ മുന്നോട്ടുവച്ച മുഖ്യപ്രമേയം. ഒപ്പം, പൗരോഹിത്യവും കൂദാശകളും യേശു സ്ഥാപിച്ചവയല്ലെന്നും, അവയെല്ലാം സ്വന്തം സ്വര്‍ഗ്ഗപ്രാപ്തി എന്ന സ്വകാര്യലക്ഷ്യത്തിലേക്ക് മനുഷ്യമനസ്സിനെ സങ്കുചിതപ്പെടുത്തുകയാണു ചെയ്തുകൊണ്ടിരിക്കുന്നതെന്നുമുള്ള വാദവും ഉന്നയിച്ചിരുന്നു. യേശുവിനെ ദൈവികത ആര്‍ജിച്ച ഗുരുനാഥനായിക്കണ്ട്, അവിടുത്തേപ്പോലെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നതില്‍ മനസ്സര്‍പ്പിച്ചു ജീവിക്കുന്നതാകും കൂടുതല്‍ ശ്രേഷ്ഠമായ ക്രൈസ്തവജീവിതം എന്ന കാഴ്ചപ്പാടും അതില്‍ മുന്നോട്ടുവച്ചിരുന്നു.
ഇതിനോടു പ്രതികരിച്ച് ജൂണ്‍ ലക്കത്തില്‍, 'സഭയുടേത് അപ്പസ്‌തോലന്മാരുടെ ദൈവശാസ്ത്രവും ക്രിസ്റ്റോളജിയും' എന്ന തലക്കെട്ടില്‍ ഇല്ലിക്കമുറിയച്ചനെഴുതിയ ലേഖനത്തിന്, അതേ ലക്കത്തില്‍ത്തന്നെ എന്റെ വിശദമായ പ്രതികരണവും കൊടുത്തിരുന്നു. അതിനുള്ള മറുപടിയായിട്ടാണ്, സഭയുടെ നിലപാടുകള്‍ കൂടുതല്‍ വിശദമാക്കുന്ന രണ്ടു ദീര്‍ഘലേഖനങ്ങള്‍ - (1) 'വിശ്വാസാനുഷ്ഠാനങ്ങളും യേശുവിലൂടെയുള്ള രക്ഷയും', (2) 'യേശുവിന്റെ ബലി, വി.കുര്‍ബാന, സത്താമാറ്റം' - ഇല്ലിക്കമുറിയച്ചന്‍ അയച്ചുതന്നത്. അതില്‍, ജൂലൈ, ആഗസ്റ്റ്, ഒക്‌ടോബര്‍ ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചുകഴിഞ്ഞ ആദ്യദീര്‍ഘലേഖനത്തോടുള്ള പ്രതികരണമാണിത്. പ്രതികരണത്തിലേക്കു കടക്കുന്നതിനുമുമ്പ്, ഈ ലക്കങ്ങളിലെ അദ്ദേഹത്തിന്റെ ലേഖനം ഒന്നുകൂടി വായിക്കണമെന്ന് വായനക്കാരോടഭ്യര്‍ത്ഥിക്കുന്നു. സ്ഥലപരിമിതിമൂലം എന്റെ ഈ പ്രതികരണം രണ്ടു ലക്കങ്ങളിലായാണു പ്രസിദ്ധീകരിക്കുന്നത്.

പ്രതികരണം
'ദൈവം വ്യവസ്ഥയില്ലാതെ സ്‌നേഹിക്കുന്ന പിതാവാണെന്നതും, മനുഷ്യരെല്ലാവരും അവിടുത്തെ മക്കളാണെന്നതും, ഈ മുഴുവന്‍ മക്കളുടെയും രക്ഷ, അതായത് സമഗ്രമായ സുസ്ഥിതിയും ശാന്തിയും, അവിടുന്ന് അഭിലഷിക്കുന്നു എന്നതുമാണ് യേശുവിന്റെ സുവിശേഷ'മെന്ന് ബഹു.ഇല്ലിക്കമുറിയച്ചന്‍ തന്റെ ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ദര്‍ശനം യേശുവിനുണ്ടാകുന്നതും, മനുഷ്യന്റെ സുസ്ഥിതിക്കുവേണ്ടി സ്വയം സമ്പൂര്‍ണമായി ചെലവഴിക്കാന്‍ അവിടുന്നു തീരുമാനിക്കുന്നതും, പിതാവായ ദൈവവുമായി ദീര്‍ഘസമയം കൂട്ടായ്മയിലും സംവാദത്തിലും ചെലവഴിച്ചതിന്റെ ഫലമായാണ് എന്നും അദ്ദേഹം പറയുന്നു.
യേശുവിന്റെ ദര്‍ശനത്തെയും ക്രൈസ്തവജീവിതത്തെയും സംബന്ധിച്ച് വളരെ അടിസ്ഥാനപരമായ ഒരു കാഴ്ചപ്പാടാണിവിടെ ബഹു. ഇല്ലിക്കമുറിയച്ചന്‍ അവതരിപ്പിച്ചിരിക്കുന്നത്. യേശുവിനെ അനുധാവനം ചെയ്യാനാഗ്രഹിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടതെന്താണെന്ന സൂചനയും ഇതില്‍നിന്നു നമുക്കു ലഭിക്കുന്നുണ്ട്. പിതാവായ ദൈവവുമായി സംസര്‍ഗ്ഗത്തിലാകുകയെന്നതും മനുഷ്യകുലത്തിന്റെ സമഗ്രമായ സുസ്ഥിതിക്കും ശാന്തിക്കുംവേണ്ടി പ്രവര്‍ത്തിക്കുക എന്നതുമാണത്. പ്രധാന കല്പനയെന്ന നിലയില്‍ യേശു അവതരിപ്പിച്ചതും (മത്താ. 22:37-39) ഇതുതന്നെയാണല്ലോ. അതില്‍ എല്ലാ പ്രവാചകരും നിയമങ്ങളും അടങ്ങുന്നു എന്നവിടുന്നു പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ, തന്റെ അന്ത്യഅത്താഴവേളയില്‍ ശിഷ്യരുടെ കാലുകഴുകിയും ഭക്ഷണപാനീയങ്ങള്‍ പങ്കുവച്ചും, ശുശ്രൂഷയുടെയും പങ്കുവയ്ക്കലിന്റെയും കൂട്ടായ്മയുടെയും സമൂര്‍ത്തമായജീവിതമാതൃക കാണിച്ചുതരുകയും അതു തുടരണമെന്നു കല്പിക്കുകയുംചെയ്തു. ഇതിനപ്പുറം ജീവിതവുമായി ബന്ധമില്ലാത്ത, പ്രതീകാത്മകമായ, എന്തെങ്കിലും അനുഷ്ഠാനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് യേശു പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല.
സാമൂഹികശാസ്ത്രപരമായും മനശ്ശാസ്ത്രപരമായും അനുഷ്ഠാനങ്ങള്‍ മനുഷ്യന് ആവശ്യമാണെന്ന് ബഹു. ഇല്ലിക്കമുറിയച്ചന്‍ പറയുന്നുണ്ട്. അതു ശരിയാണെന്നാണ് എന്റെയും വിചാരം. ആദ്ധ്യാത്മികമായ ഒരവബോധം എല്ലാ മനുഷ്യരിലുമുണ്ടെന്നുള്ളതിന് ഒരു തെളിവായിക്കൂടി അതിനെ കാണാനാകും. അതായത്, താനും മറ്റുള്ളവരും ദൈവത്തില്‍ ഒന്നാണെന്നും അക്കാരണത്താല്‍ എല്ലാവരും സഹോദരരാണെന്നുമുള്ള ഒരവബോധം ഉള്ളിന്റെയുള്ളില്‍ ഓരോരുത്തരിലും നീറിനില്‍ക്കുന്നുണ്ട്. ആ അവബോധത്തിനു പ്രാവര്‍ത്തികതലത്തില്‍ പ്രകാശനമുണ്ടാവുകയെന്നത്, പ്രകടമാക്കുകയെന്നത്, ഓരോ മനുഷ്യന്റെയും മനഃശാസ്ത്രപരമായ ആവശ്യംതന്നെയാണ്. മനുഷ്യന്റെ സാമൂഹികതയുടെ അടിസ്ഥാനവും മറ്റൊന്നല്ല.
കൃത്യമായും അതിനുള്ള അനുഷ്ഠാനംതന്നെയായിരുന്നു തന്റെ അന്ത്യഅത്താഴവിരുന്നിലൂടെ യേശു അവതരിപ്പിച്ചത്. ഇതനുഷ്ഠിച്ചിരുന്ന ആദിമസഭയില്‍ അത് എല്ലാവരിലും ഉളവാക്കിയ ആദ്ധ്യാത്മികസംതൃപ്തിയുടെ ചിത്രം അപ്പ.പ്രവ. 2:46, 47 വാക്യങ്ങളില്‍ കാണാം. ജീവിതബന്ധിയായ അത്തരം എത്ര യെങ്കിലും അനുഷ്ഠാനങ്ങള്‍ കണ്ടെത്തി ആവിഷ്‌ക്കരിക്കാനും അതില്‍നിന്നെല്ലാം ആത്മീയാനുഭൂതി നുകരാനും മനുഷ്യനു കഴിയും. സ്വജീവിതം മറ്റുള്ളവര്‍ക്കുപകരിക്കുന്ന തരത്തില്‍ ചെലവഴിക്കാനുള്ള മനോഭാവവും ശേഷിയും നല്‍കിയതില്‍ ദൈവത്തോടു തോന്നുന്ന കൃതജ്ഞതാഭാവത്തെയും, മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുമ്പോള്‍ അനുഭവപ്പെടുന്ന കൃതാര്‍ത്ഥതാഭാവത്തെയുംസന്തോഷത്തെയുമാണ്, ആദ്ധ്യാത്മികസംതൃപ്തിയെന്ന് യഥാര്‍ത്ഥത്തില്‍ പറയാവുന്നത്. നിയമങ്ങളുടെയെന്നപോലെ അനുഷ്ഠാനങ്ങളുടെയും മാനദണ്ഡം മനുഷ്യരായിരിക്കണം, യേശുശിഷ്യരെ സംബന്ധിച്ച്. അതുകൊണ്ടാണ് ജീവിതവുമായി ബന്ധമില്ലാത്ത, പ്രതീകാത്മക അനുഷ്ഠാനങ്ങളെയെല്ലാം കൃതിമവും വ്യാജവുമായി കണക്കാക്കേണ്ടതുണ്ടെന്ന് ഞാന്‍ അഭിപ്രായപ്പെടുന്നത്. ആദ്ധ്യാത്മിക ആചാര്യത്വത്തിന്റെ അഭാവത്തില്‍ മതങ്ങളില്‍ കടന്നുവരുന്ന പൗരോഹിത്യമാണ്, മനുഷ്യരെ ആദ്ധ്യാത്മികതയിലേക്കുയര്‍ത്താതെതന്നെ, ആദ്ധ്യാത്മികസായൂജ്യമടയാനുള്ള അവരുടെ മനഃശാസ്ത്രപരമായ ആവശ്യം കൃത്രിമമായി സാധിച്ചുകൊടുക്കുന്നത്. അതായത്,  സ്വകാര്യമാത്രപരമായ ജീവിതം നയിക്കുന്നവര്‍ക്ക് അന്യഥാ ഉണ്ടാകുമായിരുന്ന കുറ്റബോധത്തില്‍നിന്നും മാനസാന്തരത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധത്തില്‍നിന്നും അശാന്തിയില്‍നിന്നും അവരെ മുക്തരാക്കിക്കൊടുക്കുന്നു, പുരോഹിതാനുഷ്ഠാനങ്ങള്‍. ഇതു സ്വാഭാവികമായും മനുഷ്യരില്‍ സ്വകാര്യമാത്രപരത (individualism) വളര്‍ത്തും.
വിശ്വാസത്തിന്റെയും ആദ്ധ്യാത്മികതയുടെയും ആഴങ്ങളിലേക്കു പോകുന്നതിനുപകരം, ആചാരാനുഷ്ഠാനങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്ന നാമമാത്ര ക്രൈസ്തവരാണ് (folk religion ക്രൈസ്തവര്‍) ഏറെയുമെന്നും, അവരില്‍ ആചാരാനുഷ്ഠാനങ്ങള്‍ സൃഷ്ടിക്കുന്നത് ആദ്ധ്യാത്മിക വന്ധ്യതയാണെന്നും ബഹു. ഇല്ലിക്കമുറിയച്ചന്‍തന്നെ സമ്മതിക്കുന്നുണ്ട്. ഈ നാമമാത്ര - folk religion - ക്രൈസ്തവരുടെ സ്രഷ്ടാക്കള്‍, മനുഷ്യരെ പ്രതീകാത്മക അനുഷ്ഠാനവഴിയിലേക്കു നയിക്കുന്ന പൗരോഹിത്യമാണെന്ന് അല്പമൊന്നു നിരീക്ഷിച്ചാല്‍ ആര്‍ക്കും കാണാം. ഇപ്പോള്‍ത്തന്നെ, സ്വകാര്യനേട്ടങ്ങള്‍ക്കായി എത്രതരം നൊവേനകളും നേര്‍ച്ചകളും, കഴുന്ന്, അടിമവയ്ക്കല്‍ പോലുള്ള എത്രയോ ആചാരങ്ങളുമാണ് ആധികാരികസഭയുടെ പ്രോത്സാഹനത്തില്‍ കൊഴുത്തുകൊണ്ടിരിക്കുന്നത്! 'യേശു പ്രഘോഷിച്ച രക്ഷ(മെഹ്മശേീി)യെ തെറ്റിദ്ധരിച്ചുകൊണ്ടാണ്, ചിലര്‍ അതിനെ ആത്മാവിന്റെ രക്ഷ, പരലോകത്തിലെ രക്ഷ എന്നെല്ലാം ദുര്‍വ്യാഖ്യാനം ചെയ്യുന്നത്' എന്ന് ബഹു.ഇല്ലിക്കമുറിയച്ചന്‍ പറയുന്നുണ്ടെങ്കിലും, വേദപാഠക്ലാസ്സുകളിലൂടെയും ധ്യാനപ്രഭാഷണങ്ങളിലൂടെയും, വിശിഷ്യാ ചരമപ്രസംഗങ്ങളിലൂടെയുമെല്ലാം സഭാപൗരോഹിത്യം മനുഷ്യരില്‍ വളര്‍ത്തുന്നത് സ്വന്തം പരലോകസ്വര്‍ഗ്ഗപ്രാപ്തിയിലുള്ള മോഹവും നരകശിക്ഷയിലുള്ള ഭീതിയുമാണെന്ന് ആര്‍ക്കാണ റിയാത്തത്! ഇതിലൂടെയെല്ലാം സംഭവിക്കുന്നത്, മനുഷ്യമനസ്സ് സ്വന്തം ലക്ഷ്യങ്ങളിലേക്കു മാത്രമായി ചുരുങ്ങിക്കൂടുമെന്നതാണ്. അതിന്റെ ഫലമാണ് സ്വകാര്യമാത്രപരത, അഥവാ individualism. മനുഷ്യനെ ഇഹത്തിലും പരത്തിലും സ്വകാര്യസുഖമോഹികളാക്കുന്ന അനുഷ്ഠാനങ്ങളും പഠിപ്പിക്കലുകളും നടത്തി മനുഷ്യമനസ്സ് സങ്കോചിപ്പിക്കുന്ന പൗരോഹിത്യ ചെയ്തികള്‍ക്കെതിരെ കണ്ണടയ്ക്കുകയും, നാമമാത്ര ക്രൈസ്തവരെന്നു പറഞ്ഞ് വിശ്വാസികളെ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുമ്പോള്‍ അവിടെയൊരു വൈരുദ്ധ്യമുണ്ടെന്നോര്‍ക്കുമല്ലോ. (തുടരും)

Saturday, November 28, 2015

KCRM പ്രതിമാസപരിപാടി

'കാത്തലിക് ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റ്' രൂപീകരണം

2015 നവംബര്‍ 28, ശനിയാഴ്ച 2 PM മുതല്‍, പാലാ ടോംസ് ചേമ്പര്‍ ഹാളില്‍

അദ്ധ്യക്ഷന്‍ : പ്രൊഫ. ഇപ്പന്‍ (KCRM സംസ്ഥാന വൈസ് പ്രസിഡന്റ്)

രൂപരേഖ, ഉദ്ദേശ്യലക്ഷ്യങ്ങള്‍ : ശ്രീ റെജി ഞള്ളാനി (KCRM സംസ്ഥാന ഓര്‍ഗനൈസിങ്  സെക്രട്ടറി)

ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ, എല്ലാവരെയും ഉള്‍ക്കൊള്ളുക എന്ന സന്ദേശമുള്‍ക്കൊണ്ടു രൂപീകരിക്കുന്ന ഈ സംഘടന, കത്തോലിക്കാസഭയില്‍നിന്നും വ്യത്യസ്തകാരണങ്ങളാല്‍ വിട്ടുപോയിട്ടുള്ള സഹോദരങ്ങളുടെ ആത്മീയവും ഭൗതികവുമായ ഉന്നമനവും സഭാജീവിതത്തിലെ ഐക്യവും ലക്ഷ്യംവയ്ക്കുന്നു. ക്രിസ്തീയദര്‍ശനത്തില്‍ അടിസ്ഥാനമിട്ട് ആരംഭിക്കുന്ന സംഘടനയ്ക്ക് സഭാനവീകരണത്തില്‍ വലിയ പങ്കുവഹിക്കുവാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. KCRM-ന്റെ ഈ പുതിയ നീക്കത്തെ അംഗീകരിച്ച് ആശീര്‍വദിക്കാന്‍ എല്ലാവരുടെയും സജീവസാന്നിദ്ധ്യവും സഹകരണവുമുണ്ടാകണമെന്നു പ്രത്യേകം താല്പര്യപ്പെടുന്നു.
വേറെയും രണ്ടു കാര്യങ്ങള്‍കൂടി ഈ പരിപാടിയില്‍ ചര്‍ച്ച ചെയ്യുന്നു:
1. സിസ്റ്റര്‍ അമലാ കൊലക്കേസിലെ തെളിവുനശിപ്പിച്ചതിനെതിരെ നിയമപരമായി നീങ്ങുന്നതു സംബന്ധിച്ച് ഗഇഞങ സംസ്ഥാന പ്രസിഡന്റ് ശ്രീ കെ. ജോര്‍ജ് ജോസഫ് സംസാരിക്കുന്നു. അഡ്വ. ടോം ജോസഫും അഡ്വ. ഇന്ദുലേഖാ ജോസഫും അതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നു.
2. ബോംബെയിലെ ഒരു കത്തോലിക്കാ പള്ളിയില്‍ നടന്നുവന്നിരുന്ന ദിവ്യാത്ഭുതത്തട്ടിപ്പിന്റെ പൊള്ളത്തരം തുറന്നുകാട്ടിയതിന്റെപേരില്‍, പ്രശസ്ത യുക്തിചിന്തകനായ ശ്രീ സനല്‍ ഇടമറുകിനെതിരെ കത്തോലിക്കാസഭാധികാരം മതനിന്ദയ്ക്കു കേസുകൊടുത്തു പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന സംഭവത്തില്‍ എന്തുചെയ്യാനാകും എന്ന് ആലോചിക്കുന്നു.
സുപ്രധാനങ്ങളായ ഈ ആലോചനകളില്‍ ഭാഗഭാക്കാകുവാന്‍ എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നു.
സ്‌നേഹാദരപൂര്‍വ്വം
                                           കെ.കെ. ജോസ് കണ്ടത്തില്‍ (ഫോണ്‍: 8547573730)  
                                                     (KCRM സംസ്ഥാന ജന.സെക്രട്ടറി)

‘KCRM  പ്രീസ്റ്റ്‌സ്  & എക്‌സ് പ്രീസ്റ്റ്‌സ് - നണ്‍സ് അസ്സോസിയേഷന്‍'

എക്‌സിക്യൂട്ടീവ് മീറ്റിംഗ്

കെ.സി.ആര്‍.എം. നവംബര്‍ മാസ പരിപാടിയുടെ പിറ്റേന്ന്, നവം. 29 ഞായറാഴ്ച 1 പി.എം.-ന് പാലാ ടോംസ് ചേമ്പര്‍ഹാളില്‍ ചേരുന്ന പ്രസ്തുത എക്‌സിക്യൂട്ടീവ് യോഗത്തിലേക്ക് എല്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും ആദരപൂര്‍വ്വം ക്ഷണിക്കുന്നു.
- റെജി ഞള്ളാനി (ചെയര്‍മാന്‍)

Friday, November 27, 2015

കിണറും ഉറവയും!

അനുഷ്ഠാനങ്ങളിലെ സത്യം, അതു പുരാതനമാണ് എന്നുമാത്രമാണ്. പൗരാണികത ആത്മീയതക്ക് അടിത്തറയും ബലവുമാകാത്തതുപോലെ, കിണർ ഒരിക്കലും ഉറവക്ക് പകരമാകില്ലെന്ന് ക്രിസ്തു പാഠം. 
 കിണർ അതിലെ ജലത്തിന്റെ ആധിപത്യമേറ്റെടുത്താൽ, ഉറവ പിന്നെയെന്താണ്? മതം എന്ന കിണർ ശൂന്യമാവുകയും, വിശ്വസിക്കുന്നവന്റെ നെഞ്ചിൽ ഉറവപൊട്ടുകയും ചെയ്യും. 
അതെ, മതത്തിൽ നിന്ന് ആത്മീയതയിലേക്ക് ഇനിയും ദൂരമുണ്ട്, ഒരുപാട്!     




യേശുവിന്റെ ഒരു സുന്ദര ചിത്രം.


എന്താണ് നമ്മുടെ ദൈവസങ്കല്പം? ക്രിസ്തു എന്ന് കേൾക്കുമ്പോൾ എന്താണ് നമ്മൾ ഉൾക്കൊള്ളുന്നത്? എല്ലാ വിധത്തിലും തനി മനുഷ്യനായിരുന്ന യേശുവിനെ ദൈവപുത്രൻ എന്ന് വിളിക്കുന്നത്‌ കേൾക്കുമ്പോൾ നമുക്കത് അരോചകമായി തോന്നുന്നുണ്ടോ? ബൈബിൾ വാക്യങ്ങൾ വ്യാഖ്യാനം ചെയ്യുന്നവർ നമുക്ക് പറഞ്ഞുതരുന്നത്‌ എന്തുതരം ദൈവശാസ്ത്രമാണ്? ഒരു പക്ഷേ ഇവിടെയെല്ലാം നമ്മൾ അസത്യംകൊണ്ട് അഭിഷേകം ചെയ്യപ്പെടുകയാണോ?യേശുവിനെപ്പറ്റി ബൈബിൾ നമ്മോടു പറയുന്നതിൽ സത്യമുണ്ടെങ്കിൽ ആ സത്യം നമ്മൾ എങ്ങനെ കണ്ടെത്തും? അത് കണ്ടെത്തിയാൽ ഇന്നത്തെ രീതിയിൽ തുടർന്നും ജീവിക്കാൻ നമുക്കാകുമോ? ചെവിയടപ്പിക്കുന്ന ഇന്നത്തെ വചനപ്രഘോഷങ്ങൾ നമ്മോടു ചെയ്യുന്നത് എന്തെന്ന് തിരിച്ചറിയുമ്പോൾ നമ്മൾ അസ്വസ്ഥരാകുമോ?
വ്യത്യസ്തവും കണ്ണുതുറപ്പിക്കുന്നതുമായ ഒരു ചിന്താപഥം നമുക്ക് മുമ്പിൽ തുറന്നിടുന്ന ഈ പ്രഭാഷണം ശ്രദ്ധിച്ചു കേൾക്കുക. 
https://www.youtube.com/watch?v=yh-dMf3N0_Y&feature=youtu.be

Wednesday, November 25, 2015

''സ്വകാര്യമാത്രപരതയെ മറികടക്കുക'' - ഫ്രാന്‍സീസ് മാര്‍പ്പാപ്പാ



ജോര്‍ജ്ജ് മൂലേച്ചാലില്‍ - 9497088904

ദര്‍ശനം മാസികയില്‍നിന്ന്

മനുഷ്യനില്‍ ഫണംവിടര്‍ത്തിനില്‍ക്കുന്ന സ്വകാര്യമാത്രപരതയാണ് ലോകത്തെ ഇന്നത്തെ ദുരവസ്ഥയിലെത്തിച്ചതെന്നും ഒരു നവലോകസൃഷ്ടിക്കു തടസ്സം നില്‍ക്കുന്നതെന്നുമുള്ള ഡി. പങ്കജാക്ഷന്‍സാറിന്റെ അതേ കണ്ടെത്തല്‍, നവീനാശയങ്ങള്‍കൊണ്ടും ധീരവും സ്‌നേഹമസൃണവുമായ ജീവിതമാതൃകകള്‍കൊണ്ടും ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു ഫ്രാന്‍സീസ് മാര്‍പ്പാപ്പായും പങ്കുവയ്ക്കുന്നു. 'സ്തുതിയായിരിക്കട്ടെ' (Laudato Si) എന്ന ശീര്‍ഷകത്തില്‍, 'നമ്മുടെ പൊതുഭവനത്തിന്റെ സംരക്ഷണത്തെക്കുറിച്ച്' അദ്ദേഹം അടുത്ത കാലത്തെഴുതിയ ചാക്രികലേഖനത്തില്‍ ലോകം ഇന്നു നേരിടുന്ന പാരിസ്ഥിതിക പ്രതിസന്ധിയുടെ പശ്ചാത്തലില്‍ ഏതാണ്ടെല്ലാ പ്രശ്‌നങ്ങളെയും, പങ്കജാക്ഷന്‍സാറിന്റെ 'പുതിയ ലോകം പുതിയ വഴി'യിലെന്നതുപോലെ, കൃത്യമായി നിരീക്ഷിക്കുകയും പരിഹാരമാര്‍ഗ്ഗങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇരുവരുടെയും നിരീക്ഷണങ്ങളും പരിഹാരനിര്‍ദ്ദേശങ്ങളും തമ്മിലുള്ള സാദൃശ്യം ആരെയും വിസ്മയിപ്പിക്കാന്‍ പോരുന്നതാണ് എന്നു പറഞ്ഞേതീരൂ. ഭൂമിയെന്ന ഈ ഗ്രഹത്തെ 'നമ്മുടെ പൊതുഭവന'മായി മാര്‍പ്പാപ്പാ അവതരിപ്പിക്കുമ്പോള്‍, 'നാമെല്ലാം ഭൂമിക്കാര്‍' എന്ന പങ്കജാക്ഷന്‍സാറിന്റെ അതേ നിലപാടു തറയില്‍നിന്നുകൊണ്ടാണ് അദ്ദേഹവും സംസാരിക്കുന്നതെന്നു വ്യക്തമാണല്ലോ. പങ്കജാക്ഷന്‍സാറിന്റേതിനോടു സമാനത പുലര്‍ത്തുന്ന അദ്ദേഹത്തിന്റെ ഏതാനും വാക്യങ്ങള്‍ താഴെകൊടുക്കുന്നു:

''...അവനവനില്‍നിന്നു പറുത്തുവന്ന് അപരനിലേക്കു കടക്കാന്‍ കഴിവുള്ളവരാണ് എപ്പോഴും നാം. നമ്മള്‍ അപ്രകാരം ചെയ്യുന്നില്ലെങ്കില്‍, മറ്റു സൃഷ്ടികളുടെ യഥാര്‍ത്ഥമൂല്യം അംഗീകരിക്കപ്പെടാതെപോകും; മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള കാര്യങ്ങളില്‍ നാം കരുതലില്ലാത്തവരായിത്തീരും; മറ്റുള്ളവരുടെ ദുരിതസാഹചര്യങ്ങളെയും നമ്മുടെതന്നെ വഷളായിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകളെയും മാറ്റിയെടുക്കുന്നതിന്, നമുക്കുമേല്‍തന്നെ പരിധി നിര്‍ണ്ണയിച്ച് നമ്മെ ഒരുക്കിയെടുക്കുന്നതില്‍ നാം പരാജിതരാകും. നമ്മുടെ സഹോദരീസഹോദരന്മാരുടെ സുസ്ഥിതിയും പ്രകൃത്യാനുസാരിയായ പരിസ്ഥിതിയും നാം യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മറ്റുള്ളവരോട് സ്വകാര്യതാല്പര്യമേശാത്ത കരുതല്‍മനോഭാവവും അവനവനിലേക്കു കേന്ദ്രീകരിക്കുന്നതും എല്ലാം അവനവനുവേണ്ടിയുള്ളതാക്കാനുദ്ദേശിക്കുന്നതുമായ സ്വകാര്യമാത്രപരത (ശിറശ്ശറൗമഹശാെ) യുടെ എല്ലാ രൂപങ്ങളുടെയും നിരാകരണവും അനിവാര്യമാണ്.... സ്വകാര്യമാത്രപരതയെ മറികടക്കാന്‍ നമുക്കു കഴിഞ്ഞാല്‍, തീര്‍ച്ചയായും വ്യത്യസ്തമായൊരു ജീവിതശൈലി വികസിപ്പിച്ചെടുക്കാനും സമൂഹത്തില്‍ നിര്‍ണ്ണായകമാറ്റങ്ങള്‍ കൊണ്ടുവരുവാനും നമുക്കു കഴിയും'' (208-ാം ഖണ്ഡിക).

'പുതിയ ലോകം പുതിയ വഴി'യിലെ, 'സ്വകാര്യമാത്രപരതേ നീ തന്നെ ശത്രു', 'സ്വകാര്യമാത്രപരതയുടെ പരിണാമങ്ങള്‍', 'സ്വാര്‍ത്ഥതയും സ്വകാര്യമാത്രപരതയും' എന്നീ ഉപശീര്‍ഷകങ്ങള്‍ക്കു കീഴില്‍ വിശദീകരിക്കപ്പെട്ടിട്ടുള്ള ആശയത്തിന്റെ സംക്ഷീപ്തമാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പാ ഇവിടെ പറഞ്ഞിരിക്കുന്നത് എന്നു കണ്ടെത്താതിരിക്കാന്‍ പങ്കജാക്ഷന്‍സാറിന്റെ ആശയശിഷ്യന്മാര്‍ക്കു കഴിയുമെന്നു തോന്നുന്നില്ല.

മാര്‍പ്പാപ്പാ പറയുന്നു: ''വ്യക്തിതലത്തില്‍ നന്മ ആര്‍ജ്ജിച്ച് ഓരോരുത്തര്‍ സ്വയം നല്ലവരായതുകൊണ്ടുമാത്രം ഇന്നു ലോകം അഭിമുഖീകരിക്കുന്ന അതിസങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ക്കു പരിഹാരമാവില്ല... അത്തരം ഒറ്റപ്പെട്ട നന്മപ്രവൃത്തികളെ ചേര്‍ത്തുവച്ചുകൊണ്ട് സാമൂഹികപ്രശ്‌നങ്ങളെ നേരിടാനുമാവില്ല; അതിന് സാമൂഹികമായ കൂട്ടായ്മാശൃഖലകള്‍ക്കു രൂപംകൊടുത്ത് ആ തലത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്'' (219-ാം ഖണ്ഡികയില്‍നിന്ന്).

ഇതേ ആശയത്തിന്റെ വിപുലീകരണമാണ് പങ്കജാക്ഷന്‍സാര്‍, തന്റെ 'പുതിയ ലോകം പുതിയ വഴി'യിലെ 'ചിന്തനത്തിനു ചെറുസമൂഹം', 'ചെറുതായി തുടങ്ങുക', 'പരസ്പരരൂപീകരണം', 'ബോധപൂര്‍വ്വസമൂഹം', എന്നീ ഉപശീര്‍ഷകങ്ങള്‍ക്കുകീഴില്‍ നല്‍കിയിരിക്കുന്നതെന്നു നമുക്കു കാണാനാകും.

മാര്‍പ്പാപ്പായുടെ മറ്റൊരു ഉദ്ധരണി: ''പല കാര്യങ്ങളിലും ദിശാമാറ്റം ഉണ്ടാകേണ്ടതുണ്ട്; എന്നാല്‍, അതിലെല്ലാമുപരിയായി, മനുഷ്യരായ നാമാണു മാറേണ്ടത്. നമ്മുടെ പൊതു ആവിര്‍ഭാവത്തെക്കുറിച്ചും പരസ്പരബന്ധുത്വത്തെക്കുറിച്ചും എല്ലാവരുമായി പങ്കുവയ്‌ക്കേണ്ട ഭാവിഭാഗധേയത്തെക്കുറിച്ചുമുള്ള നമ്മുടെ അവബോധം കുറഞ്ഞുകൊണ്ടിരിക്കുന്നു. ഈ അടിസ്ഥാനഅവബോധമുണര്‍ത്തി, അതിനനുസൃതമായ പുതിയ ജീവിതകാഴ്ചപ്പാടുകള്‍ക്കും മനോഭാവങ്ങള്‍ക്കും ജീവിതശൈലിക്കും രൂപംകൊടുക്കാന്‍ മനുഷ്യനു കഴിയും. സാംസ്‌കാരികവും ആദ്ധ്യാത്മികവും വിദ്യാഭ്യാസപരവുമായ ഒരു മഹത്തായ വെല്ലുവിളിയാണ് നമുക്കുമുമ്പിലുള്ളത്. നവീകരണത്തിന്റെ ഒരു ദീര്‍ഘപാത വെട്ടിയൊരുക്കുവാന്‍ അതു നമ്മോടാവശ്യപ്പെടുന്നു'' (202-ാം ഖണ്ഡിക).

മനഃസ്ഥിതി മാറ്റത്തോടൊപ്പമേ വ്യവസ്ഥിതി മാറൂ എന്നും പരസ്പരബന്ധുത്വഭാവമാണ് പുതിയ ലോകത്തിന്റെ അടിത്തറ എന്നുമൊക്കെ എത്ര വിശദമായാണ് പങ്കജാക്ഷന്‍സാര്‍ എഴുതുകയും പറയുകയും ചെയ്തിട്ടുള്ളത് എന്നോര്‍ക്കുക.

ലോകത്തിന്റെ ഇന്നത്തെ ഗതി കണ്ടാല്‍ ഒരിക്കലും ഒരു മാറ്റവും ഉണ്ടാവില്ല എന്ന തരത്തില്‍ ഒരു നിരാശത സാമാന്യക്കാരെയെല്ലാം ബാധിക്കുകയും നിഷ്‌ക്രിയരാകാനുള്ള പ്രവണതയ്ക്ക് അവര്‍ അടിമകളായിത്തീരുകയും ചെയ്യും. അതിനെതിരെ മനുഷ്യകുലത്തിനു പ്രത്യാശ നല്‍കിക്കൊണ്ട് ഫ്രാന്‍സീസ് മാര്‍പ്പാപ്പാ ഇങ്ങനെ പറയുന്നു: ''മാറ്റം സാധ്യമാണ്. സ്രഷ്ടാവ് നമ്മെ കൈവിട്ടിട്ടില്ല; അവിടുന്നൊരിക്കലും തന്റെ സ്‌നേഹപദ്ധതി വേണ്ടെന്നുവയ്ക്കുകയോ മനുഷ്യനെ സൃഷ്ടിച്ചതില്‍ പരിതപിക്കുകയോ ഇല്ല. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ തങ്ങളുടെ പൊതുഭവനം സംരക്ഷിച്ചുനിലനിര്‍ത്താനുള്ള മനുഷ്യരാശിയുടെ ശേഷി ഇന്നും നിലനില്‍ക്കുന്നു'' (13-ാം ഖണ്ഡികയില്‍നിന്ന്).

പങ്കജാക്ഷന്‍സാറിന്റെ അവസാനത്തെ പുസ്തകമായ 'ഭാവിലോക'ത്തിലെ അവസാനവാക്യങ്ങളും ഇതേ പ്രത്യാശയാണ് മനുഷ്യകുലത്തിനു നല്‍കുന്നത്. അദ്ദേഹമതില്‍ എഴുതി: ''ലക്ഷ്യം മനസ്സില്‍ തെളിയട്ടെ. വഴി പിന്നാലെ തുറന്നുവരും. 'മറ്റൊരു ലോകം സാധ്യമാണ്.' അതു സാധിക്കാനാണ് നാം ഓരോരുത്തരും ഉള്ളത് എന്നു സ്വയം ഉറപ്പാക്കുക.''

പരസ്പരം അറിയാത്ത രണ്ടു മഹാരഥന്മാര്‍ തങ്ങളുടെ സ്വതന്ത്രമായ അന്വേഷണത്തിലൂടെ ഒരേ സത്യം കണ്ടെത്തുമ്പോള്‍, ഒരേ പരിഹാരം മുന്നോട്ടുവയ്ക്കുമ്പോള്‍, ആ നിരീക്ഷണത്തിനുമേല്‍ കാലത്തിന്റെ കൈയ്യൊപ്പുണ്ട് എന്നു നമുക്ക് ഉറപ്പിക്കാം.

Tuesday, November 24, 2015

ബ്രിസ്ബൺ നല്കിയ പാഠം!

എല്ലാം നല്ലതിനെന്ന് പറയുന്നതെത്ര ശരി! ഐ എസ് കാരു പാരീസിൽ വന്നാക്രമണം നടത്തിയതിന്റെ ഗുണഫലം ഉടനെ അനുഭവിക്കാൻ പോകുന്നത് ആസ്ത്രേലിയയിലെ സീറോ കത്തോലിക്കർ. മതമാണ്‌ മനുഷ്യനെ തകർക്കുന്നതെന്നാണ് ആസ്ട്രെലിയാക്കാർ നടത്തിയ പഠനം തെളിയിച്ചത്. ഒരു മതക്കാരും മതപഠനക്ലാസ്സുകളിൽ വേദങ്ങളല്ല പഠിപ്പിക്കുന്നതെന്നും അവർ കണ്ടെത്തി. നമ്മളിതെത്രയോ തവണ ഇവിടെയത് പറഞ്ഞു. ആസ്ട്രേലിയയിൽ എല്ലാ വിധ മതപഠനങ്ങളും നിയമം മൂലം നിരോധിച്ചു. വേദപാഠം യൂറോപ്പിലും അമേരിക്കയിലുമൊക്കെ നിരോധിച്ചതുകൊണ്ട് സീറോ മലബാറിനൊരു ചുക്കും സംഭവിക്കാൻ പോണില്ല (പിരിവല്ലല്ലോ നിരോധിച്ചത്),  കാരണം, മനുഷ്യൻ നന്നാവണമെന്നല്ലല്ലൊ സീറോ മെത്രാന്മാരുടെ ആഗ്രഹം, സഭ നന്നാവണമെന്നല്ലേ? അവർ അവിടെയും മറു പണി കാണും! പണ്ടിവിടെ മിഷ്യൻ വേല വിജയിക്കാൻ വേണ്ടി പ്രാർഥനയോടു പ്രാർത്ഥനയായിരുന്നില്ലേ? പിന്നീട് മതപീഢനവും, മതപരിവർത്തനനിരോധനവുമൊക്കെ വന്നപ്പോൾ നമ്മളെന്താ ചെയ്തത്? മാനസാന്തരം നിർത്തി, തോമ്മാ കാർഡിറക്കി - പാരമ്പര്യത്തിൽ പിടിച്ചു തൂങ്ങാനും തുടങ്ങി. ക്രിസ്ത്യാനികൾക്ക് നിരോധനമുള്ള അനേകം ഗ്രാമങ്ങൾ ഈ ഭാരതത്തിലുണ്ട്; ഇതൊന്നും സീറോക്ക് പ്രശ്നമല്ല; ഇപ്പോൾ ബി ജെ പി യുമായി കൂട്ടുകെട്ടുണ്ടാക്കാനുള്ള ശ്രമത്തിലാണ് നമ്മുടെ മെത്രാന്മാർ എന്നാണു കേൾക്കുന്നത്. ഏതായാലും സണ്ടേസ്കൂൾ കെട്ടിടത്തിനുള്ള ഒരു പിരിവിന്റെ ആഘാതത്തിൽനിന്നെങ്കിലും ആസ്ട്രേലിയാക്കാർ രക്ഷപ്പെടുമെന്നുറപ്പ്. 

ആസ്ട്രേലിയയിലെ ബ്രിസ്ബണിൽ പള്ളി പണിപരിപാടി നിർത്തിവെച്ച കാര്യവും ഇവിടുത്തെ കാർന്നോന്മാർ കേട്ടു കാണും. അവിടുത്തെ ഇടവകക്കാർ നല്ലൊരു മാതൃക കാണിച്ചുതന്നു. അവിടെ നാനൂറോളം ഇടവകക്കാർ ഉണ്ട്, കുർബ്ബാന ചൊല്ലാൻ വാടകക്ക് പള്ളികളും കിട്ടും. പതിവ് പോലെ നാല് മില്യൻ ഡോളറിന്റെ ഒരു പള്ളി പണിയാൻ സന്നാഹങ്ങളോരുക്കിയതിനിട്ടാണ്  അവിടുത്തെ വിസ്വാസികൾ ക്ളിപ്പിട്ടിരിക്കുന്നത്. എല്ലാ വീട്ടുകാരും പൂരിപ്പിച്ചു തരുന്ന ഓഫർ പേപ്പറനുസരിച്ച്  കടമില്ലാതെ സ്വന്തമായി എപ്പോൾ പള്ളി പണിയാൻ സാധിക്കുമോ അപ്പോൾ ഇത് പണിതാൽ മതിയെന്നാണ് യോഗ തീരുമാനം. ഇതിന്റിടക്ക് ഒരു നീർക്കൊലിയുടെ വീഡിയോ ക്ലിപ്പും 'അതേ അച്ചോ' കമ്മറ്റിക്കാർ പ്രചരിപ്പിച്ചിരുന്നു. അതിൽ, ഒരു വീടിന്റെ പതിനായിരം ഇരട്ടി വലുപ്പത്തിലാണ് ദൈവത്തിനു ദേവാലയം പണിയേണ്ടതെന്നും, അങ്ങിനെ ചെയ്തില്ലെങ്കിൽ ദൈവകോപം ഉണ്ടാകുമെന്നും ഇയാൾ പഴയ നിയമം എടുത്തു കാട്ടി പ്രസംഗിക്കുന്നുണ്ട്. കണ്ടിട്ടു മെയ്ഡ് ഇൻ പോട്ടയാണെന്നു തോന്നുന്നു. നാല് മില്ല്യൻ ഡോളറിന്റെ ഒരു പള്ളി പണിയാനുള്ള പള്ളിക്കാരുടെയും 'അതേ അച്ചോ' കമ്മറ്റിക്കാരുടേയും സർവ അടവുകളും പരാജയപ്പെട്ടു. ഒരു ചെറിയ തുക തന്നാൽ സ്വന്തം പള്ളി എന്ന ആശയം അമേരിക്കയിൽ നടപ്പാക്കിയവർ ഇന്നനുഭവിക്കുന്നു. അവരുടെ ക്രെഡിറ്റ് കാർഡിന്റെ പാസ്സ്വേർഡ് പള്ളിക്കാർക്ക് കൊടുക്കേണ്ടി വന്നല്ലോ! എന്റച്ചോ, ശബ്ദിക്കുന്ന ആയിരക്കണക്കിന് അത്മായരെ സൃഷ്ടിക്കാൻ അത്മായശബ്ദത്തിനു കഴിഞ്ഞുവെങ്കിൽ നമുക്കെല്ലാം അഭിമാനിക്കാം. ഈ യുദ്ധം തുടരും......

അനാവശ്യ പിരിവും നിർത്തണം, മെത്രാന്മാരുടെ ഈ ജാഢയും നിർത്തണം. കാനഡായിലെ അരരൂപതയുടെ മെത്രാൻ, പലയിടത്തും സ്വീകരണം പ്രതിക്ഷിച്ചുവെന്നും അവസാനം, സ്വന്തം വണ്ടിയോടിച്ചു പോക്കേണ്ടിവന്നുവെന്നുമൊക്കെയുള്ള കഥകൾ ഒരമേരിക്കക്കാരൻ ബ്ലൊഗ്ഗിലെഴുതിയതു വായിക്കാനിടയായി - ശരിയാണോ എന്തോ! ചൈനയിലെ കത്തോലിക്കരുടെ ഇടയിൽ പ്രവർത്തിക്കാൻ വൈദിക വിദ്യാർത്ഥികളെ കിട്ടാതിരിക്കാൻ കാരണം അവിടുത്തെ സഭ പറഞ്ഞത്, ഇവർക്ക് കല്യാണം കഴിക്കാൻ കഴിയില്ല, കുടുംബം നയിക്കാൻ കഴിയില്ല, എപ്പോ വിളിച്ചാലും വിശ്വാസികളുടെ ആവശ്യം പരിഗണിക്കണം............ സാധാരണ ജീവിതം ഉപേക്ഷിച്ച് സാധാരണക്കാരുടെ ഇടയിൽ കഴിയേണ്ടി വരുന്ന ഇവർ അനുഭവിക്കുന്ന സ്ട്രെസ്സും ടെൻഷനും പലരും മനസ്സിലാക്കുന്നില്ല. ഇതിന്റെ പ്രതിഫലനമാവാം അവരുടെ കടന്നുകയറ്റങ്ങൾ. പക്ഷേ അവയാകട്ടെ, വിശ്വാസികളുടെ മനസ്സിൽ മങ്ങാത്ത പക രൂപപ്പെടാൻ കാരണവുമാകുന്നു. കഴിഞ്ഞ ദിവസം ഏതോ ഒരു മനോവായുടെ വിലാപം ഫെയിസ് ബുക്കിൽ കണ്ടൂ. കുറെ നാൾ മുമ്പ് ഇംഗ്ലണ്ടിൽ നടന്ന ഒരു കൊച്ചിന്റെ മരണം വട്ടായിയച്ചന്റെ തലായിൽ കെട്ടി വെച്ച ഒരു മഞ്ഞപ്പത്രത്തിനുള്ള ഒരു നീണ്ട മറുപടിയായിരുന്നത്. ജീവൻ ശരീരത്തിൽ നിന്ന് പോകുന്നതു വരെയേ വട്ടായിയച്ചന്റെ ശക്തിയുള്ളൂവെന്നാണ് മനോവാ വാദിക്കുന്നത്.  വട്ടായിയച്ചനാണു പരി.ആത്മാവിന്റെ ഏക മൊത്ത വിതരണക്കാരൻ എന്നൊക്കെയർഥമാക്കുന്ന രീതിയിൽ കൊട്ടിഘോഴിച്ചാൽ ജനം കിട്ടുന്ന വടികൊണ്ടടിക്കില്ലേ സ്നേഹിതരെ. നിരവധി ധ്യാനങ്ങൾ കൊണ്ട് പരി. ആത്മാവ് നിറഞ്ഞു നില്ക്കുന്ന ഇംഗ്ലണ്ടിൽ ഒരു ചെറുപ്പക്കാരൻ മരിച്ചപ്പോൾ ഒരു വെള്ളപ്പത്രത്തിൽ കണ്ട തലക്കെട്ട് - വീണ്ടും മരണം എന്നായിരുന്നു. പിന്നീട് വേറൊരാൾ പക്ഷാഘാതം മൂലം മരിച്ചപ്പോഴും വീണ്ടും മരണം എന്നാണ് എഴുതി കണ്ടത്. എന്ത് ചെയ്യാൻ പറ്റും മനോവാ? വിദേശങ്ങളിൽ ആണ്ടിൽ മൂന്നെന്ന തോതിൽ എല്ലാ പള്ളികളിലും  ഒരാഴ്ച നീളുന്ന ധ്യാനങ്ങൾ. അതു വെച്ചു നോക്കിയാൽ നാമെത്ര ഭാഗ്യവാന്മാർ!

ക്രിസ്ത്യാനികളെ മെത്രാന്മാരെല്ലാവരും കൂടി ചേർന്നു ചിരിപ്പിച്ചു കൊല്ലും. ഓസ്വാൾഡ് കർദ്ദിനാൾ പറയുന്നത്, കത്തോലിക്കർ ഒരു ദിവസം ഒരു കരുണ വെച്ചു കാണിക്കണം, എവിടെയൊക്കെ കരുണ കാണിക്കാമെന്നു ഗവേഷണം ചെയ്യണം എന്നൊക്കെയാണ്. ആ വൃദ്ധന്റെ കരുണ കാരണം സ്വന്തം അമ്മയുടെ ശവമടക്കിനു പോലും വരാൻ കഴിയാത്ത സനൽ ഇടമറുക് ഫിൻലന്റിലുണ്ട്. പറയുന്നതൊന്ന്, ചെയ്യുന്നതൊന്ന്, അതാണു സ്ഥിതി! ഇത്രേം നാളും പശ്ചിമഘട്ടത്തിൽ നിഴലിനോട്‌ പോലും യുദ്ധം ചെയ്തുകൊണ്ടിരുന്നു മെത്രാനും അനുയായികളും തിരുവനന്തപുരത്തു മുഖ്യമന്ത്രിയുടെ ചേംബറിൽ പോയിരുന്നു ചർച്ച ചെയ്തപ്പോൾ ഒത്തിരി പ്രശ്നങ്ങൾ തീർന്നത്രേ. ഇത് നേരത്തെ ആകാമായിരുന്നില്ലേ മെത്രാനെ? ക്ഷമിക്കാൻ കരുണയുടെ വർഷം വരെ നോക്കി നിൽക്കണമായിരുന്നോ? ജനങ്ങൾക്ക്‌ നഷ്ടപ്പെട്ടത് മെത്രാന് തിരിച്ചു കൊടുക്കാൻ പറ്റുമോ? പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ രൂപതയിലെ അച്ചന്മാർ രണ്ട് ഗ്രൂപ്പാകുന്നിടം വരെ നോക്കി നിൽക്കണമായിരുന്നോ? സ്വാർത്ഥ ലക്ഷ്യങ്ങൾ പിന്നിലുണ്ടായിരുന്നുവെന്നു സംശയിക്കുന്നതാണോ കുറ്റം? 

ഓട്ടോറിക്ഷാ പോലെ മെത്രാന്മാരുടെ എണ്ണം കൂടിക്കൊണ്ടിരുന്നതുകൊണ്ട് ആർക്കു പ്രയോജനം? ഇടവകകളിൽ ദാരിദ്ര്യംകൊണ്ട് വിശ്വാസികൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ പോലും അടുത്തകാലത്ത് പുറത്തു വന്നു. കുറവിലങ്ങാട്ടുനിന്ന് അടുത്തിടെ ഒരു വാർത്ത വായിച്ചു. ഒരു കണ്ണിനും, ഒരു ചെവിക്കും മാത്രം കേൾവിയുള്ള ഒരു ജോസ്, രോഗിയായിട്ടും കൂലിപ്പണി ചെയ്ത് ജീവിച്ചു പോന്നുവെന്നും അയാളുടെ ഭാര്യ കോഴിക്കോട്ട് പോയി കൂലിക്ക് വീട്ടു ജോലിയും കഴിഞ്ഞു വന്നപ്പോൾ ഭർത്താവ് പുഴുവരിച്ചു കിടന്നുവെന്നും വാർത്തയിൽ പറയുന്നു. ഇപ്പോൾ വിൻസന്റ് ഡി പോളുകാരു സഹായിക്കുന്നു. പള്ളിയുടെ കമ്പ്യുട്ടറിൽ അയാളുടെ കൈയ്യിൽ നിന്നും കിട്ടാനുള്ള കാശിന്റെ കണക്കല്ലേ കാണൂ. സ്വന്തമായി പരോപകാര പ്രവർത്തി നടത്തിപ്പോന്ന വിൻസന്റ് ഡി പോൾ നിയന്ത്രണം പള്ളി ഏറ്റെടുത്തു നശിപ്പിച്ചുവെന്നു തന്നെ പറയാം. എ കെ സി സി യെ സഭ എറെടുത്തപ്പോഴും സംഭവിച്ചത് മറ്റൊന്നല്ലല്ലോ! പണ്ടു ഞാൻ പാലായിൽ കൂടി പോയപ്പോൾ വഴിയരുകിൽ ഒരു ബോർഡ് കണ്ടത് ഇപ്പോഴും ഓർക്കുന്നു. "നിങ്ങൾക്കു വിശക്കുന്നുവോ? വരൂ" എന്നായിരുന്നു ആ ബോർഡിൽ. വരുന്നവർക്കെല്ലാം ഭക്ഷണം കൊടുക്കുന്ന ആ പരിപാടി നടത്തിപ്പോന്നത് അവിടുത്തെ വിൻസന്റ് ഡി പോൾ ആയിരുന്നെന്നു പിന്നീട് ഞാനറിഞ്ഞു. ദൈവശാസ്ത്രജ്ഞന്റെ നാട്ടിൽ, അതായത് മാസം നാല്പ്പത് ലക്ഷം നേര്ച്ച് കിട്ടുന്ന ചേർപ്പുങ്കലും, കണക്കില്ലാതെ പണം വന്നു കൊണ്ടിരിക്കുന്ന ഭരണങ്ങാനവും, അനേകം ഷോപ്പിങ്ങ് കോംപ്ലക്സുകളും സ്വന്തമായുള്ള ആ രൂപതയ്ക് ആ പരിപാടി നടത്താനും കഴിഞ്ഞില്ല, വിൻസന്റ് ഡി പോൾ കാരെക്കൊണ്ട് നടത്തിക്കാനും കഴിഞ്ഞില്ല. എ കെ സി സി ഉണ്ടാക്കാൻ എടുത്തതിന്റെ പകുതി മിനക്കെടില്ല വിൻസന്റ് ഡി പോൾ സംഘടനയെ രക്ഷിക്കാൻ. അവർക്കൊരിടം കൊടുക്കാതെ സർവ ഞായറാഴ്ച്ചകളിലും പിരിവാ. അവരെന്തു ചെയ്യും?
സഭ രാഷ്ട്രീയത്തിലിറങ്ങിയാലും സംഭവിക്കുന്നത്‌ നാടിനെ മുഴുവൻ രൂപതയുടെ വരുതിയാലാക്കൽ. ചങ്ങനാശ്ശേരിയിൽ രൂപതയുടെ വക ലേബർ പാര്ട്ടി (കെ എൽ എം) ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിലിറങ്ങി, പലയിടങ്ങളിലായി 18 പേരെ വിജയിപ്പിച്ചെടുത്തു. അവരെല്ലാം കൂടി അതിരൂപതാസ്ഥാനത്തു വന്നു പവ്വത്തെ കണ്ടുവെന്നു ദീപികയിൽ വായിച്ചു. പല പഞ്ചായത്തുകളുടേയും ഭരണം ഇനി ആരായിരിക്കും തീരുമാനിക്കുകയെന്നതിനു സൂചനയായി. 

Monday, November 23, 2015

സ്വീകാര്യമായ പോംവഴി - സി. രാധാകൃഷ്ണന്‍

ജോര്‍ജ് മൂലേച്ചാലില്‍ എഴുതിയ 'നവകൊളോണിയലിസത്തിന്റെ നാല്ക്കവലയില്‍' എന്ന ഗ്രന്ഥത്തിന് പ്രശസ്ത എഴുത്തുകാരന്‍  സി. രാധാകൃഷ്ണന്‍ എഴുതിയ അവതാരിക

ജീവിച്ചിരിപ്പുള്ള മനുഷ്യര്‍ എല്ലാ കാലത്തും എവിടെയും അറിഞ്ഞും അറിയാതെയും, ഏറ്റക്കുറച്ചിലോടെയെന്നാലും, നിറവേറ്റുന്ന ഒരു ചുമതലയുണ്ട്: ലോകത്തിന്റെ നിജസ്ഥിതി അന്വേഷിച്ചറിയുക.

ഈ കൃതിയില്‍ ജോര്‍ജ് മൂലേച്ചാലില്‍ ഏറ്റെടുക്കുന്നത് ഈ അന്വേഷണംതന്നെയാണ്. കൊട്ടിഘോഷിക്കപ്പെടുന്ന ബുദ്ധിജീവിയോ വിദേശീയാംഗീകാരമുള്ള പണ്ഡിതനോ ഒന്നുമല്ല ഇദ്ദേഹം. നേര്‍വഴിക്കു ചിന്തിക്കാന്‍ ധൈര്യവും കഴിവുമുള്ള ഒരു സാധാരണക്കാരന്‍. ഇതിനുമുമ്പും കാര്യപ്പെട്ട ചില തുറന്ന ആലോചനകള്‍ നടത്തിയിട്ടുണ്ട് എന്നേയുള്ളൂ.
 
സരളമെങ്കിലും ശാസ്ത്രീയമാണ് ഇദ്ദേഹത്തിന്റെ സമീപനം. ഏതു സംഗതിയും ആലോചനാവിഷയമാക്കാം, വിലക്കപ്പെട്ടതായി ഒന്നുമില്ല, എന്നതാണല്ലോ സയന്‍സിന്റെ പ്രാഥമികപാഠങ്ങളില്‍ ഒന്ന്. തിരുത്തലുകള്‍ക്ക് ഇടവും പ്രസക്തിയും എപ്പോഴും ഉണ്ട് എന്നത് മറ്റൊരു പാഠവും.
 
ഈ രണ്ടു പാഠങ്ങളും നിരാകരിക്കുന്ന രണ്ടു സ്ഥാപനങ്ങള്‍ നമുക്കുണ്ട്: സംഘടിതമതങ്ങളും വ്യവസ്ഥാപിത കമ്യൂണിസവും. സയന്‍സാണ് ആധുനിക ലോകത്തിന്റെ നട്ടെല്ലും നെടുന്തൂണും എന്നൊക്കെ തോന്നാമെങ്കിലും, വാസ്തവത്തില്‍ അല്ല, ഇപ്പറഞ്ഞ രണ്ടുമാണ്. ലോകത്തിന് ഗുണകരങ്ങളായ മാറ്റങ്ങളെ ഇവ പ്രതിരോധിക്കുന്നു. സയന്‍സിനെ, തിരുത്തലിനുള്ള അതിന്റെ വാസനയുടെ മുനയൊടിച്ചുകളഞ്ഞ്, 'ചന്തസംസ്‌കാര'ത്തിന്റെ അടുക്കളപ്പണിക്ക് വിനിയോഗിക്കയും ചെയ്യുന്നു.
 
ഗലീലിയോവിനേക്കാള്‍ ശരിയാണ് ന്യൂട്ടണ്‍ പറഞ്ഞതെന്ന നേര് സയന്‍സ് നിരുപാധികം അംഗീകരിച്ചു. ആരും ആര്‍ക്കും മുര്‍ദ്ദാബാദോ സിന്ദാബാദോ വിളിച്ചില്ല. അതേപോലെ, ന്യൂട്ടണേക്കാള്‍ ശരിയാണ് ഐന്‍സ്റ്റീന്‍ പറഞ്ഞതെന്ന നേരും ഒരു പ്രതിരോധവും കൂടാതെയെന്നു മാത്രമല്ല, സഹര്‍ഷമാണ് ലോകം സ്വീകരിച്ചത്. സയന്‍സ് ഇനിയും ഇതുപോലെ ചില പടികള്‍ കയറിയാല്‍ ഇപ്പോഴത്തെ 'ചക്രവര്‍ത്തി'മാരുടെ കിരീടം പോകാമെന്നതിനാലാവാം, 'ഉദാരവല്‍കൃത'ലോകം സയന്‍സിന്റെ മൗലികചിന്തയുടെ മുനയൊടിക്കുന്നത്.
 
എന്നിട്ടും, ഇപ്പോഴേ സയന്‍സ് ഒരു കാര്യം തീര്‍ത്തുപറയുന്നുണ്ട്: പ്രകൃതിവിഭവങ്ങള്‍ ഇപ്പോഴത്തെ നിരക്കില്‍ ചൂഷണം ചെയ്യുകയും പരിസ്ഥിതിയുടെയും മനഃസ്ഥിതിയുടെയും മലിനീകരണത്തോത് ഇതേപടി തുടരുകയുമാണെങ്കില്‍, ഏറിയാല്‍ രണ്ടു പതിറ്റാണ്ടിനപ്പുറം ഭൂഗോളം ജീവവാസയോഗ്യമല്ലാതായിപ്പോകും!  വെറുതെയല്ല, കാര്യകാരണസഹിതമാണ് ഈ നിഗമനം.
 
അപ്പോള്‍, പണ്ഡിതനെന്നോ പാമരനെന്നോ യുജിസി എന്നോ ഒബിസി എന്നോ ഭേദമില്ലാതെ എല്ലാവരും ഒരുപോലെ ഇതിനെന്തു പോംവഴി എന്നു ചിന്തിക്കണ്ടേ?
 
അങ്ങനെ ചിന്തിക്കുമ്പോള്‍, ഇതിങ്ങനെയായത് എങ്ങനെ എന്നല്ലേ ആദ്യം അന്വേഷിക്കേണ്ടത്? അപ്പോഴോ? 'ശീലംപോലെ കോലം' എന്നാണല്ലോ. എന്തു വിശ്വസിച്ചും പ്രവര്‍ത്തിച്ചുമാണു ലോകം ഈ കോലത്തിലായത്?
 
വിശ്വസിക്കാന്‍ മതങ്ങളേ ഉണ്ടായിരുന്നുള്ളൂ; അഥവാ, മതങ്ങളെന്ന പേരില്‍ നിലനിന്ന സംവിധാനങ്ങള്‍. പ്രവര്‍ത്തനശൈലി കമ്പോള സംസ്‌കാരത്തിന്റെ വ്യാപനമായിരുന്നു. ചന്തമിടുക്കാണ് വിജയം നിശ്ചയിച്ചത്. ആയുധങ്ങളാണ് തീര്‍പ്പുകള്‍ ഉണ്ടാക്കിയത്. ധനബലവും പേശീബലവുമാണ് നീതി നിശ്ചയിച്ചത്. ഉപഭോഗസുഖമെന്ന മായാമരീചികയാണ് ലക്ഷ്യമായിരിക്കുന്നത്. ഇതിനായി സ്വാര്‍ത്ഥതാല്പര്യം മാത്രം മുന്‍നിര്‍ത്തിയുള്ള മത്സരം മനുഷ്യന്റെ സര്‍ഗ്ഗശേഷിയെ വന്ധ്യംകരിച്ചുകൊണ്ടിരിക്കുന്നു.
 
അതായത്, കാര്യങ്ങള്‍ നേരെയാകണമെങ്കില്‍ ഇതൊക്കെ മാറണം. മാറ്റാന്‍ എന്ന പേരില്‍ ലോകമെമ്പാടും അരങ്ങേറിയെങ്കിലും കമ്യൂണിസം പരാജയപ്പെട്ടു. കാരണം, ഉപഭോഗസുഖം ഏറ്റവും കൂടുതലായി ഇന്നലെവരെ കൈയാളിയവരെ ഉന്മൂലനം ചെയ്ത് പുതുതായി ചിലര്‍ക്ക് അവസരം നല്‍കാനല്ലാതെ ലക്ഷ്യത്തിന്റെ കാര്യത്തില്‍ മാറ്റമൊന്നുമുണ്ടായില്ല. അതേതരം പ്രകൃതിചൂഷണവും വ്യാവസായിക വളര്‍ച്ചയും തന്നെയാണ് മുന്നില്‍ കണ്ടത്.
 
സയന്‍സിനെയും മതങ്ങളെയും ചന്തമൂപ്പന്‍മാരുടെയും ചക്രവര്‍ത്തിമാരുടെയും കൈയില്‍നിന്ന് മോചിപ്പിച്ചേ തീരൂ. ഇതിനൊരു ബലപ്രയോഗവും ആവശ്യമില്ല. മനുഷ്യര്‍ തങ്ങളുടെ വിശേഷബുദ്ധി പ്രകോപനങ്ങള്‍ക്കും പ്രീണനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും അതീതമായി, സ്വതന്ത്രമായും, ഉപയോഗിക്കുക മാത്രമേ വേണ്ടൂ. ഒരു തിരി തെളിയുമ്പോള്‍ ഇരുട്ടില്‍ കണ്ട ഭൂതം വെറും മരക്കുറ്റിയും, സുന്ദരിയായ യക്ഷി കമുങ്ങിന്‍പാളയുമാകുമ്പോലെ എല്ലാ മായക്കാഴ്ചകളും ഒറ്റയടിക്കു നീങ്ങും.
 
വ്യക്തിപരമായി ധീരമായെടുക്കുന്ന വൈകാരികമായ ഒരു നിലപാട് - അത്രയേ വേണ്ടൂ. അതിനുള്ള കോപ്പ് എവിടന്നു കിട്ടുമെന്നാണെങ്കില്‍, ഇന്നേവരെ മിക്കവാറും തെറ്റായും തന്ത്രപരമായുംമാത്രം വ്യാഖ്യാനിക്കപ്പെട്ടുപോരുന്ന വേദപുസ്തകങ്ങള്‍ ശരിയായി നോക്കിയാല്‍മതി. ഏതു മതങ്ങളെ പാഠമാക്കിയാലും കുഴപ്പമില്ല. രക്ഷപ്പെടാം.
 
മനുഷ്യനു വായിച്ചാല്‍ മനസ്സിലാകുന്ന നല്ല മലയാള ഭാഷയില്‍, കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെയും അര്‍ത്ഥശങ്കയ്ക്കിടമില്ലാതെയും ഗ്രന്ഥകാരന്‍ പറഞ്ഞിരിക്കുന്നു. ദൈവാനുഗ്രഹമെന്നൊന്ന് ഉണ്ടെങ്കില്‍, അത് ഈ സല്‍പ്രവൃത്തിക്കു പ്രതിഫലമായി ഉളവാകുമെന്ന് എനിക്കു തോന്നുന്നു.

ഇദ്ദേഹം സ്വപ്നംകാണുന്ന ഈ സ്വര്‍ഗ്ഗരാജ്യത്തിനായിത്തന്നെയാണല്ലോ, ഈ പാവം ഞാനുള്‍പ്പെടെ, ഭൂമിയിലെ എല്ലാ കലാകാരന്മാരും വേഴാമ്പലുകള്‍ വര്‍ഷത്തിനെന്നപോലെ കാത്തുകിടക്കുന്നത്.

100 രൂപാ വിലയുള്ള ഈ പുസ്തകം ഈ മാസം 31-നുമുമ്പ് ഗ്രന്ഥകാരന്റെ വിലാസത്തില്‍ (മൂലേച്ചാലില്‍, വള്ളിച്ചിറ 686574) 60 രൂപാ അയയ്ക്കുന്നവര്‍ക്ക് ബുക്ക്‌പോസ്റ്റായി അയയ്ക്കുന്നതായിരിക്കും.

Sunday, November 22, 2015

ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ആരംഭിക്കുന്നു.


കരിസ്മാറ്റിക് കമ്പ്യൂട്ടർ


കെ.സി. ആർ. എം. മീറ്റിംഗ്‌


ക്രിസ്റ്റോളജി - ഒരു പ്രതികരണം


പ്രൊഫ. പി.സി. ദേവസ്യ

നവംബർ ലക്കം സത്യജ്വാലയിൽനിന്ന്



2015 മാര്‍ച്ച് മാസം മുതല്‍, തികഞ്ഞ പരസ്പരബഹുമാനത്തോടെ തുടര്‍ന്നുപോരുന്ന ക്രൈസ്തവികത സംബന്ധിച്ച ഒരു സംവാദത്തെപ്പറ്റിയാണ് എന്റെ ഈ പ്രതികരണം. 'ക്രിസ്റ്റോളജി എന്ന തടസ്സക്കല്ല്' എന്ന മാര്‍ച്ചു മാസത്തെ സത്യജ്വാല എഡിറ്റോറിയലായിരുന്നു തുടക്കം. ക്രിസ്തുവിന്റെ ദര്‍ശനത്തെ തകിടംമറിക്കാന്‍ പൗരോഹിത്യം നിര്‍മ്മിച്ചെടുത്ത ആയുധമാണ് ക്രിസ്റ്റോളജി എന്നായിരുന്നു അതിലെ പ്രധാനവാദം. ക്രിസ്തുവിനെ വേണ്ടവിധത്തില്‍ അവതരിപ്പിക്കാത്തതുകൊണ്ട്  ക്രിസ്തുമതം പരാജയപ്പെടുന്നു എന്നായിരുന്നു നിഗമനം.
കത്തോലിക്കാ പുരോഹിതസമൂഹത്തിലെ ഒരു പ്രമുഖ അംഗംകൂടിയായ ഇല്ലിക്കമുറിയച്ചന്‍, 'സത്യജ്വാല' ജൂണ്‍ലക്കത്തില്‍ വളരെ പക്വമായ മനോഭാവത്തോടുകൂടിഅതിനു മറുപടി കൊടുത്തു. ക്രിസ്തുവിനെ ഒരു മഹാനായി മാത്രം കണക്കാക്കുന്നവരും, അവിടുത്തെ ദിവ്യത്വത്തിലും മരണോത്ഥാനങ്ങളിലും വിശ്വസിക്കുന്നവരും എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുമുണ്ടെന്നു ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജൂണ്‍ ലക്കത്തിലെ അദ്ദേഹത്തിന്റെ  ലേഖനം ആരംഭിക്കുന്നത്. ഇതില്‍ രണ്ടാം വിഭാഗത്തില്‍പ്പെട്ട വായനക്കാര്‍ക്കു വേണ്ടിയാണ് അദ്ദേഹം മറുപടി തയ്യാറാക്കിയതെന്നു തോന്നുന്നു. അങ്ങനെ വരുമ്പോള്‍ ആദിമക്രിസ്ത്യാനികളുടെ കൂട്ടായ്മയും അപ്പംമുറിക്കലും പ്രാര്‍ത്ഥനയുമെല്ലാം ഉള്‍ക്കൊള്ളുന്ന അപ്പസ്‌തോല നടപടികളെ പൗരോഹിത്യസൃഷ്ടി എന്നുപറഞ്ഞ് തള്ളിക്കളയാനാവില്ലല്ലോ. ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് അച്ചന്‍ ക്രിസ്റ്റോളജിക്ക് ഒരു നിര്‍വചനവും നല്‍കുന്നുണ്ട്. സത്യജ്വാല, തടസ്സക്കല്ലിന്റെ ഭാഗങ്ങളായി ചൂണ്ടിക്കാണിച്ച സഭയിലെ അനുഷ്ഠാനങ്ങളും പുരോഹിതനേതൃത്വവും സുവിശേഷാധിഷ്ഠിതം തന്നെയാണെന്ന് അച്ചന്‍ ചൂണ്ടികാണിച്ചു. കാലാന്തരത്തില്‍ അനുഷ്ഠാനങ്ങളും നേതൃത്വവും ദുഷിച്ചുവെങ്കിലും, ''അതിനുള്ള പരിഹാരമാര്‍ഗ്ഗം അവര്‍ക്ക് ശരിയായ ബോധവല്‍ക്കരണം നല്‍കുകയാണ്; അല്ലാതെ, ആരാധനാനുഷ്ഠാനങ്ങളുടെ തിരസ്‌കരണമല്ല'' എന്ന വാദമാണ് അദ്ദേഹം മുന്നോട്ടു വച്ചത്. അനുഷ്ഠാനങ്ങളുള്ള ഈ സാഹചര്യത്തില്‍ത്തന്നെ,  മദര്‍തെരേസയേപ്പോലെയുള്ള എത്രയോ പേര്‍ ക്രിസ്തുവിന് ശരിയായ സാക്ഷ്യം നല്‍കുന്നു എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പൗരോഹിത്യം വേണ്ടെന്നുവച്ചാല്‍ അതു കത്തോലിക്കാസഭയെത്തന്നെ ഇല്ലാതാക്കുകയാണ് എന്ന വാദവും അദ്ദേഹം മുന്നോട്ടുവയ്ക്കുകയുണ്ടായി.

എഡിറ്റര്‍, ആ ലക്കത്തില്‍ത്തന്നെ അച്ചന്റെ ആശയങ്ങളോടു പ്രതികരിച്ചെഴുതുകയുണ്ടായി. അതില്‍, ഇല്ലിക്കമുറിയച്ചന്‍ എന്തു പറഞ്ഞാലും, രക്ഷയെപ്പറ്റിയുള്ള സഭയുടെ സങ്കല്പം മരണാനന്തര സ്വര്‍ഗ്ഗപ്രാപ്തിയെന്ന സ്വകാര്യസുഖമോഹമായി പരിണമിക്കുകയാണ് എന്ന് എടുത്ത് പറഞ്ഞിരുന്നു. ഇന്നത്തെ വിശ്വാസവും അനുഷ്ഠാനങ്ങളും മനുഷ്യനില്‍ സൃഷ്ടിക്കുന്നത് ആദ്ധ്യാത്മിക വന്ധ്യതയാണെന്നും ഉദാഹരണങ്ങള്‍ കൊടുത്തു വിശദീകരിക്കുകയുണ്ടായി. വ്യക്തതയ്ക്കുവേണ്ടി ഏതാനും ചോദ്യങ്ങളും ഉന്നയിച്ചിരുന്നു.
അതിനുള്ള അച്ചന്റെ ദീര്‍ഘമായ മറുപടി ജൂലൈലക്കത്തില്‍ പ്രസിദ്ധീകരണമാരംഭിച്ചു. സഭയിലെ ആചാരാനുഷ്ഠാനങ്ങള്‍, ആത്മീയ അനുഭവത്തിന്റേതായ പ്രാര്‍ത്ഥനാജീവിതം, ഇവയൊക്കെ യേശുവിന്റെ ജീവിതത്തിലും സുവിശേഷത്തിലെ വിവരണങ്ങളിലുംതന്നെ ഉള്ളവയാണെന്ന് അദ്ദേഹം എടുത്തു കാണിക്കുന്നു. സത്യജ്വാല കാണുന്ന തടസ്സക്കല്ലുകള്‍ ക്രിസ്റ്റോളജിയുടെതന്നെ പഴകി തിളക്കം കുറഞ്ഞുപോയ പടിക്കെട്ടുകളാണെന്നു പറഞ്ഞ്, അവ പുതുക്കി തിളക്കം വര്‍ദ്ധിപ്പിക്കാനായിരുന്നു അച്ചന്‍ ആഹ്വാനം ചെയ്തത്.

പ്രധാനമായും എഡിറ്ററുടെ രണ്ടു സംശയങ്ങള്‍ക്കുള്ള മറുപടിയാണ് ആഗസ്റ്റ് ലക്കത്തില്‍ അച്ചന്‍ നല്‍കിയത്. എഡിറ്ററുടെ 'വിശദീകരണം ശരിയാണെങ്കില്‍' എന്ന് ഒരു മാര്‍ജിന്‍ ഇട്ടിട്ട്,  പരമ്പരാഗതമായി തുടര്‍ന്നുപോരുന്ന ഇന്നത്തെ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ആദ്ധ്യാത്മികവന്ധ്യതതന്നെ എന്ന് സംശയത്തോടുകൂടി അച്ചന്‍ സമ്മതിക്കുന്നു. അതിനുശേഷം രക്ഷയെപ്പറ്റിയുള്ള എഡിറ്ററുടെ സംശയത്തിന് അദ്ദേഹം നല്‍കുന്ന മറുപടിയിലാണ്, ഇല്ലിക്കമുറിയച്ചന്റെ 'വിപ്ലവകരമായ വ്യാഖ്യാനം' എന്ന് എഡിറ്റര്‍തന്നെ വിശേഷിപ്പിക്കുന്ന രക്ഷയുടെ പുതിയ ദൈവശാസ്ത്രം അവതരിപ്പിച്ചിരിക്കുന്നത്. അതിനൂതനം എന്നൊന്നും വിശേഷിപ്പിക്കാന്‍ വയ്യെങ്കിലും (1976 കാലഘട്ടത്തില്‍ പാലാ സെന്റ് തോമസ് കോളേജിലെ ഒരു മതപഠന പാഠാവലിയില്‍ ഏതാണ്ട് ഇതേ ആശയമുള്ള 'കത്തോലിക്കാസഭയും സ്വര്‍ഗ്ഗപ്രാപ്തിയും'  എന്ന ഒരു പഠനമുണ്ടായിരുന്നത് ഓര്‍ക്കുന്നു), ഇത് ശ്രദ്ധേയമായ ഒരു അഭിപ്രായമാണ്. ഒരു പാഠ്യവിഷയമായി അച്ചന്റെ അഭിപ്രായം സഭ അംഗീകരിച്ചേക്കാമെങ്കിലും, ഇത് ഒന്നു പ്രയോഗിച്ചു വിജയിപ്പിക്കാം എന്ന് ആരെങ്കിലും കരുതുമോ?  കണ്ടറിയണം. ഏതായാലും ഇല്ലിക്കമുറിയച്ചന്റെ രക്ഷാസന്ദേശം 'സത്യജ്വാല' അംഗീകരിക്കുന്നുണ്ട് എന്ന് സെപ്റ്റംബര്‍ ലക്കം മുഖക്കുറി വ്യക്തമാക്കുന്നു.

ഒക്‌ടോബര്‍ ലക്കത്തിലാണ് അച്ചന്റെ ആദ്യദീര്‍ഘലേഖനം പ്രസിദ്ധീകരിച്ചുതീര്‍ന്നത്. യേശു പ്രഘോഷിച്ചതും ഇല്ലിക്കമുറിയച്ചന്‍ എടുത്തുകാണിച്ചതുമായ 'രക്ഷ' ഇന്നു സഭയില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കുന്നു എന്ന വിശദീകരണം അതില്‍ ഉണ്ടാകും എന്നു കരുതിയായിരുന്നു വായിച്ചുതുടങ്ങിയത്. ആദ്യ ഖണ്ഡികയില്‍ത്തന്നെ ക്രിസ്തുവിന്റെ രക്ഷയെ മനസ്സിലാക്കാത്ത - രക്ഷയെ സ്വാര്‍ത്ഥമായ സുഖവും സുരക്ഷിതത്വവുമായി തെറ്റിദ്ധരിക്കുന്ന - സമൂഹത്തെയാണ് അച്ചനും കാണിച്ചുതരുന്നത്. 'രക്ഷ'യെ മനസ്സിലാക്കുകയും ശരിയായ 'രക്ഷ'യുടെ വഴിയില്‍ എത്തുകയും ചെയ്യുമ്പോള്‍ ഇത്തരം ദൗര്‍ഭാഗ്യാവസ്ഥയ്ക്കും പരിഹാരമുണ്ടാകുമെന്ന് അച്ചന്‍ പറയുന്നു. രക്ഷയുടെ ആവശ്യത്തെപ്പറ്റി ബൈബിള്‍ ഉടനീളം നമ്മോടു സംസാരിക്കുന്നു എന്ന് പറഞ്ഞ് പഴയനിയമത്തില്‍നിന്നും പുതിയ നിയമത്തില്‍ നിന്നുമുള്ള ഉദ്ധരണികളും കൊടുക്കുന്നുണ്ട്. ലേഖനത്തിന്റെ അവസാന ഭാഗം രക്ഷ ക്രൈസ്തവര്‍ക്കു മാത്രമല്ല എന്ന വിശദീകരണവും അദ്ദേഹം നല്‍കുന്നുണ്ട്.

മുഴുവന്‍ വായിച്ചുകഴിഞ്ഞപ്പോഴും, പണ്ഡിതോചിതമായ അച്ചന്റെ പഠനം ഒരു ആശയം എന്ന നിലയില്‍നിന്ന്  സഭയും സമുദായവും അംഗീകരിച്ചു പ്രാവര്‍ത്തികമാക്കുന്ന ഒരു നിലപാടായി സ്വീകരിക്കപ്പെടുമോ എന്ന സംശയം നിലനില്‍ക്കുന്നു. രക്ഷയ്ക്കു പുതിയ വ്യാഖ്യാനം നല്‍കിയ അച്ചന് സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്ന് രക്ഷാകരമായി എന്തെങ്കിലും പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്നും കണ്ടുതന്നെ അറിയണം.

Tel: 9961255175