Translate

Monday, March 20, 2017

സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കുന്നതിന് എന്താണു തടസ്സം?

അഡ്വ. ഇന്ദുലേഖയുടെ നിര്‍ദേശം പരിഗണിക്കാന്‍ എല്ലാ അധികാരവുമുള്ള വ്യക്തിസഭയായ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ അരമനപ്പടിക്കല്‍ സഭാനവീകരണ സംരംഭകര്‍ നടത്തിയ പ്രതിഷേധം വ്യാപകമായ മാധ്യമശ്രദ്ധ നേടി. സംഭവം റിപ്പോര്‍ട്ടുചെയ്യാന്‍ മനോരമയും മംഗളവും മടിച്ചതിന്റെ പിന്നിലുള്ളത് സഭാധികാരികളോടുള്ള പേടിയാണെങ്കില്‍ വിശ്വാസികളുടെ വികാരങ്ങള്‍   പരിഗണിക്കാത്ത അവയുടെ പ്രചാരം കുത്തനെ ഇടിയുമെന്നതിന് സംശയം വേണ്ട.

മാതൃഭൂമി റിപ്പോർട്ട് താഴെ കാണുക. എറണാകുളം അങ്കമാലി അതിരൂപതയുടെ ആർച്ച്‌ ബിഷപ്പ് ഹൗസിനു മുന്നിൽ രാവിലെ 11ന് സത്യജ്വാല മാസികയുടെ എഡിറ്റർ ജോർജ് മൂലേച്ചാലിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് കെ.സി...

Read more at: http://www.mathrubhumi.com/ernakulam/malayalam-news/kochi-nuns-christians-women--1.1810893

4 comments:

 1. Quite reasonable demand. Could be resolved easily if Mar Alencherry has the willingness to to see the writings on the wall.

  ReplyDelete
 2. നാം ക്രിസ്ത്യാനികൾ 'ജന്മം' കൊണ്ട് അകപ്പെട്ടുപോയതല്ലേ ഈ പോഴൻപാതിരിയുടെ കൂദാശക്കുരുക്കുകളിൽ ? നാം ഒരിക്കൽ ക്രിസ്തുവിനെ അറിയാൻ, അവന്റെ വചനാമൃത സത്യാന്വേഷികളാകുമ്പോൾ ഈ കൂദാശയൊന്നും ദൈവകല്പിതമല്ലെന്നും, പൗരോഹിത്യമെന്ന സർവകാല കുബുദ്ധരാക്ഷസരാൽ അവര്‍ക്കുവേണ്ടി എഴുതപ്പെട്ട വെറും ഊരാക്കുരുക്കാണെന്നും മനസുകൊണ്ട് തന്നെ നമുക്ക് കണ്ടെത്താം !

  "പ്രജ്ഞാനം ബ്രഹ്മം" ! ജ്ഞാനചക്ക്ചുഷ [ജ്ഞാനക്കണ്ണു] തുറന്നാൽ ഈ ബാലിശമായ വിശ്വാസകോട്ടകൾ താനേ തകർന്നുപോകും എന്നും ക്രിസ്തുവിനു കാലേകൂട്ടി അറിയാമായിരുന്നതുകൊണ്ടാണ് "പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതേ "എന്ന് നമ്മോടു വി.മത്തായിയുടെ ആറിന്റെ അഞ്ചിൽ ഇടനെഞ്ചിടറി കല്പിച്ചതു !

  കർത്താവിനെ അനുസരിക്കാതെ പള്ളിയിൽ താനേ ഓരോജന്മങ്ങൾ വലിഞ്ഞുകേറിചെന്നു പുങ്കൻകത്തനാരെ വാഴ്ത്തിയുയർത്തിയിട്ടു, ഇപ്പോൾ ദേ ''നായ മോങ്ങുന്നതുപോലെ'', "ഈ കത്തനാരുകാളകൾ ഞങ്ങളെ ഇനീ കുമ്പസാരിപ്പിക്കേണ്ടാ, അതിനു പകരം കർത്താവിന്റെ മണവാട്ടിയായിരിക്കെ കർത്താവിനെ പറ്റിച്ചു കത്തനാരുടെ കൂടെ പൊറുത്തു അവന്റെ മക്കളെപ്പെറ്റു അനാഥാലയങ്ങളിൽ കുത്തിനിറച്ച ''മോളുമാര്'' കൂദാശ ചെയ്യതാൽ മതി'' എന്ന് പറയുന്നത് ഒരു 'ക്ലാസ് ഒൺ' ഭോഷത്തരമായേ കാലം കാണുകയുള്ളൂ നിശ്ചയം !

  മദമിളകിയ പുരോഹിതരുടെ ഈ പാഴ്‌മതം വിട്ടു ഓടൂ.."run away from church " യെരുശലേം ദേവാലയത്തിൽ ചമ്മട്ടിയെടുത്തു പുരോഹിതരോട് കോപിച്ചു ആക്രോശിച്ചവൻ ഒന്നാനന്ദിക്കട്ടെ ,അവന്റെ സഹനത്തിന്റെ ഈ 'ഹാശാ' ആഴ്ചയിൽ എങ്കിലും ! പാവം ക്രിസ്തു!! ഞങ്ങൾക്ക് വേണ്ടി കുരിശിൽ ഏറ്റപ്പെട്ടവനെ നീ ഞങ്ങളുടെ സ്തുതികളിൽ ഇനിയും മരുവൂ ...സ്തുതികളിൽ ഇനിയും മരുവൂ. . അതിനായി ഇനിയും ഞങ്ങൾ .മനസ്സാകുന്ന അറകളിൽ കയറി ഇന്ദ്രിയങ്ങളാകുന്ന വാതിലുകൾ അടച്ചു നിന്നെ സ്തുതിക്കാം ! അതിനെന്തിനു ഞങ്ങൾക്ക് പള്ളി?കത്തനാര് ?കൂദാശ? നീ പോകരുതെന്ന് ശാസിച്ച ഈ പാതിരിപ്പള്ളികളെ നിന്റെ മക്കളിതാ ബഹിഷ്‌ക്കരിക്കുന്നു ! "സത്യമേവജയത്തെ" samuelkoodal

  ReplyDelete


 3. കന്യാസ്ത്രികൾ കുമ്പസാരിപ്പിക്കണമെന്നുള്ള ശ്രീമതി ഇന്ദുലേഖയുടെ നേതൃത്വത്തിലുള്ള പ്രകടനവും കുത്തിയിരിപ്പും തത്ത്വത്തിൽ നല്ല കാര്യമായിരിക്കാം. വാർത്ത മാതൃഭൂമി പോലുള്ള പത്രങ്ങളും സോഷ്യൽ മീഡിയാകളും ആഘോഷിക്കുകയും ചെയ്തു. അവരുടെ വാർത്തകളിൽ വെറും ബിസിനസ്സ് മനസ്ഥിതിയല്ലാതെ എത്രമാത്രം ആത്മാർത്ഥതയുണ്ടെന്നും അറിയില്ല.

  പുരോഹിതരെ പിന്താങ്ങുന്ന ദീപികയും മനോരമയും വിവാദപരമായ ഈ വാർത്ത പ്രസിദ്ധീകരിക്കാത്തത് സഭയുടെ മൗലിക തത്ത്വങ്ങളിൽ ഒന്നായ പുരോഹിതരുടെ കുമ്പസാരിപ്പിക്കാനുള്ള അവകാശം വിട്ടുകൊടുക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ്. ഓർത്തോഡോക്സ് സഭയിലും കുമ്പസാരമുണ്ട്. പക്ഷെ അവർക്ക് കന്യാസ്ത്രികളെന്ന അടിമ വ്യവസ്ഥിതിയില്ല. ആയിരക്കണക്കിന് വർഷങ്ങളായി സഭ പുലർത്തുന്ന ഈ പാരമ്പര്യം വിട്ടുകൊടുക്കാനും പുരുഷ പുരോഹിതർ തയ്യാറാവില്ല.

  കന്യാസ്ത്രികൾക്ക് കുമ്പസാരിപ്പിക്കുവാനുള്ള അവകാശം നൽകാൻ കാക്കനാട്ടെ കർദ്ദിനാൾ ആലഞ്ചേരിക്ക് സാധിക്കില്ല. അതു തീരുമാനിക്കുന്നത് ആഗോളസഭയാണ്. മാർപ്പാപ്പയും കർദ്ദിനാൾ സംഘവും ഒന്നായി തീരുമാനിച്ചാലേ കന്യാസ്ത്രികൾക്ക് കുമ്പസാരിപ്പിക്കാനുള്ള അവകാശങ്ങൾക്കായി തീർപ്പു കൽപ്പിക്കാൻ സാധിക്കുള്ളൂ.

  വത്തിക്കാനോടു ചേർന്നുനിന്നുകൊണ്ടുള്ള സ്വതന്ത്ര സഭയെന്നാൽ സഭയുടെ കാതലായ തത്ത്വങ്ങളായ കൂദാശകൾക്ക് മാറ്റം വരുത്തുകയെന്ന അർത്ഥമില്ല. കന്യാസ്ത്രികൾക്ക് കുമ്പസരിപ്പിക്കാൻ അവകാശം കിട്ടണമെങ്കിൽ ആദ്യം അവർക്ക് പൗരാഹിത്യം ലഭിക്കണം. ചില ഇവാഞ്ചലിസ്റ്റ് സഭകൾ സ്ത്രീകൾക്ക് പൗരാഹിത്യം നൽകിയതിൽ പ്രതിക്ഷേധിച്ച് അവരിൽ പുരോഹിതരടക്കം കൂട്ടത്തോടെ കത്തോലിക്കാ സഭയിൽ ചേരുകയുണ്ടായി. കത്തോലിക്കാ സഭ സ്ത്രീകൾക്ക് പൗരാഹിത്യം കൊടുത്താൽ ഭൂരിഭാഗം കർദ്ദിനാൾമാർ എതിർക്കുകയും സഭയിൽ വിഭജനമുണ്ടാവുകയും ചെയ്യും. അതിനു വത്തിക്കാൻ തയ്യാറാവുമെന്നു തോന്നുന്നില്ല.

  സ്ത്രീകൾ കുമ്പസാരിപ്പിക്കണമെന്ന ആവശ്യത്തിലുപരി 'കുമ്പസാരമെന്ന' കൂദാശ സഭയിൽ നിർത്തലാക്കുകയാണ് വേണ്ടത്. വ്യപിചാരിണിയായ സ്ത്രീയോട് "മോളെ നീ ഇന്നു മുതൽ പാപം ചെയ്യരുതെന്ന്" യേശു പറഞ്ഞു. സ്ത്രീകൾ പാപം ചെയ്യാതെ അങ്ങനെ പ്രതിജ്ഞ ചെയ്‌താൽ യേശുവിന്റെ വചനം അവിടെ പൂർത്തികരിക്കുകയാണ് ചെയ്യുന്നത്. മനസ് ശുദ്ധമായി ജീവിക്കുന്ന ഒരുവനിൽ പാപമെന്ന ഒന്നില്ല. രാജ്യത്തിന്റെ നിയമങ്ങൾ അനുസരിച്ചു ജീവിച്ചാൽ ഒരു പുരോഹിതന്റെയടുത്തും കുമ്പസാരിക്കാൻ പോവേണ്ട ആവശ്യമില്ല.

  കന്യാസ്ത്രികളിൽ പുരോഹിതർക്ക് കൂട്ടിക്കൊടുപ്പുകാരുണ്ടെന്നു സിസ്റ്റർ മേരി ചാണ്ടിയുടെയും ജസ്മിയുടെയും പുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. കന്യാസ്ത്രികളിൽ പത്തു ശതമാനം പോലും ബ്രഹ്മചര്യം സൂക്ഷിക്കുന്നില്ലന്നു ജെസ്മിയുടെ ടെലിവിഷൻ അഭിമുഖ സംഭാഷണത്തിൽ നിന്നും മനസിലാക്കുന്നു. മഠങ്ങളിൽ ഭ്രൂണഹത്യയും ശിശുവധവും സാധാരണമെന്നു പിരിഞ്ഞുപോയ കന്യാസ്ത്രികൾ പറയുന്നു.

  ഒരു പുരോഹിതന്റെ ചെവിയിൽ ഒരു സ്ത്രീ വ്യപിചരിച്ചതു കുമ്പസാരിച്ചാൽ അയാൾ അത് രഹസ്യമായി സൂക്ഷിക്കാനാണ് സാധ്യത. അതിന്റെപേരിൽ പുരോഹിതൻ അവരെ ബ്ളാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചേക്കാം. എങ്കിലും അങ്ങനെയുള്ള കാര്യങ്ങൾ അയാൾ അതീവ രഹസ്യമായി വെക്കും. അയാളിലുള്ള സ്വാർത്ഥതമൂലം അത്തരം സ്ത്രീകളെ മറ്റുള്ളവർക്ക് കൂട്ടിക്കൊടുക്കാൻ ശ്രമിക്കില്ല.
  എന്നാൽ ഒരു കന്യാസ്ത്രി കുമ്പസാരത്തിൽക്കൂടി മറ്റൊരു സ്ത്രീയുടെ രഹസ്യങ്ങളറിഞ്ഞാൽ അവർ പണത്തിനുവേണ്ടി കൂട്ടിക്കൊടുപ്പ് തുടങ്ങും. റോബിനെന്ന കാമവെറി പിടിച്ച പുരോഹിതനെ രക്ഷിക്കാൻ മുമ്പോട്ടു വന്നതും ഏതാനും കന്യാസ്ത്രികളായിരുന്നു.

  കുമ്പസാര രഹസ്യങ്ങൾ സൂക്ഷിക്കാൻ സ്ത്രീകൾ തീർത്തും ബലഹീനരാണ്. അവർക്ക് കുമ്പസാരിപ്പിക്കാൻ അനുവാദം കൊടുത്താൽ ടെലിഫോണായി, ഇന്റെർനെറ്റായി, ഫേസ് ബുക്കായി, വാർത്തകൾ ആഗോളതലത്തിൽ പ്രചരിപ്പിക്കാൻ താല്പര്യം കാണിക്കും.

  മഠങ്ങളിൽ കന്യാസ്ത്രികൾ സമൂഹങ്ങളായി ജീവിക്കുന്നു. കന്യാസ്ത്രീകളുടെ പ്രശ്നങ്ങൾ കേൾക്കുന്നതും പുരോഹിതരായിരിക്കും. മഠം മതിൽക്കൂട്ടിൽ നടക്കുന്ന വാർത്തകൾ പുരോഹിതരൊഴികെ പുറം ലോകം അറിയില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ അല്മായന്റെ പാപങ്ങളും രഹസ്യങ്ങളും കന്യാസ്ത്രികളെ അറിയിക്കേണ്ട ആവശ്യമുണ്ടോ.?

  കന്യാസ്ത്രികൾക്ക് കുമ്പസരിപ്പിക്കാൻ അധികാരം കൊടുത്താലും ഭൂരിഭാഗം അല്മായസ്ത്രീകളും അച്ചന്മാരുടെയടുത്തു പോവാനെ താല്പര്യപ്പെടുകയുള്ളൂ. അടുക്കളയിലിരിക്കുന്ന സ്ത്രീകൾ സൊള്ളാനുള്ള അവസരങ്ങൾ വേണ്ടെന്നു വെക്കുകയില്ല. കന്യാസ്ത്രികളിൽ അനേകർ സ്വവർഗാനുരാഗികളാണ്. പ്രകൃതിവിരുദ്ധരായ അത്തരക്കാർ സ്ത്രീകളെ പുരോഹിതരെക്കാളും ഭയപ്പെടണം. അവരുടെയടുത്തു കൊച്ചുപെണ്ണുങ്ങളെ കുമ്പസരിക്കാൻ വിടുന്നതും അപകടകരമായിരിക്കും.

  ReplyDelete
 4. 'പൗരോഹിത്യം' പുരുഷകുത്തകയാൽ മ്ലേശ്ചമായെന്നും , നല്ലയൊരു പുരോഹിതനെ സമൂഹത്തിൽ ഇനിയും കണ്ടെത്താൻ കാലം ഒരുപാട് പാടുപെടുമെന്നും, ആയതിനാൽ ഈ നാറ്റകേസ് പാതിരിപ്പടയെ കൊണ്ടു ''വിശുദ്ധമെന്നു'' അവർതന്നെ പറയുന്ന, അവരുടെ ഈ ''കൂദാശക്കച്ചവടം'' ഇനിയും മനനമുള്ള ദൈവമക്കൾക്കു ആവശ്യമില്ലായെന്നുമുള്ള കണ്ടെത്തലിന്റെ ഒരു മുന്നറിയിപ്പാണ് , "കുമ്പസാരമിനിയും കർത്താവിനെ പറ്റിച്ചു കത്തനാരുടെ കൂടെ കിടക്ക വിരിച്ച മോളുമാരെ ക്കൊണ്ട് ചെയ്യിക്കാമെന്നു സമരസമിതി നാവു കൊണ്ട് വിലമ്പിയത് ! അല്ലാതെ കത്തനാരുടെ മണവാട്ടിമാരെ ക്കൊണ്ട് ഇനിയങ്ങു [കർത്താവ് വീണ്ടും വരും വരെ ] കുമ്പസാരിപ്പിക്കാനൊന്നുമല്ലായിരുന്നു പ്ലാൻ ! സമരത്തിനിറങ്ങിയവർ ആരാണ് പുള്ളികൾ എന്നറിയില്ലേ നമുക്ക് ? KCRM ന്റെ "വെറും പുലിയല്ല, പുൽപ്പുലികൾ"! പതിരിയും മണവാട്ടിയും ''ആൺ /പെൺ നാറ്റക്കേസുകൾ'' തന്നെയാണെന്ന് ആർക്കാനറിഞ്ഞു കൂടാത്തത്?! പൂച്ചയേയും പാതിരിയേയും കണികാണാൻ കൂടി പാടില്ല എന്നാർക്കാണ് അറിഞ്ഞുകൂടാത്തത്? samuelkoodal

  ReplyDelete