Translate

Friday, June 15, 2018

കുടിവെള്ളം മലിനമാക്കുന്നത് സംബന്ധിച്ച്

From പി.സി റോക്കി (വികലാംഗ, വൃദ്ധ, ഹാര്‍ട്ട് പേഷ്യന്റ്), പുത്തന്‍കുടി വീട്
ഈസ്റ്റ് ചേരാനല്ലൂര്‍ പി.ഒ, കൂവപ്പടി - 683544, മൊ: 9961217493
To 1. ശ്രീ പണറായി വിജയന്‍ (ബഹു. മുഖ്യമന്ത്രി)
 
2. ശ്രീമതി ഷൈലജ ടീച്ചര്‍ (സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി)

3. ഡോ.കെ.ടി ജലീല്‍ (പഞ്ചായത്ത് വകുപ്പ് മന്ത്രി


എതിര്‍കക്ഷികള്‍:- 1. അന്നംകുട്ടി W/o പാപ്പു, 2. സോജന്‍ (ജേക്കബ്) ട/ീ പാപ്പു,
                     3. മായാദേവി W/o സോജന്‍, പുത്തന്‍കുടി വീട്, ഈസ്റ്റ്
                       ചേരാനല്ലൂര്‍ പി.ഒ, കൂവപ്പടി, മൊ: 9400632557

വിഷയം:- കുടിവെള്ള കിണറിനോട് ചേര്‍ന്ന് വേസ്റ്റുകുഴിയില്‍ മലമൂത്ര വിസര്‍ജ്ജ്യ പാത്രങ്ങളും പ്ലാസ്റ്റിക്, ചക്ക, മാങ്ങ അവശിഷ്ടങ്ങള്‍, മുറിവില്‍ കെട്ടിയ അഴുക്കുതുണി, ഇവയൊക്കെ കുടിവെള്ള കിണറിന്റെയും കിടപ്പു മുറിയുടെയും തൊട്ടരികില്‍ നിക്ഷേപിച്ച് ശക്തിയായ മഴയില്‍ എന്റെ കിണറിലേക്ക് ഒഴുകിയെത്തി കുടിവെളളം മലിനമാകുന്നതും പനിയും, ഛര്‍ദ്ദിയും, ആസ്മയും കൊതുക്, വിഷജന്തുക്കള്‍ എന്നീ ഗുരുതരമായ പ്രശ്‌നങ്ങളും ദുര്‍ഗന്ധവും വമിക്കുന്നത് സംബന്ധിച്ച്

കുന്നത്തുനാട് താലൂക്ക് പെരുമ്പാവൂര്‍ മണ്ഡലം കൂവപ്പടി ഗ്രാമപഞ്ചായത്ത് ചേരാനല്ലൂര്‍ കിഴക്കേ അങ്ങാടി കപ്പേളയോട് ചേര്‍ന്ന് സ്ഥിരതാമസക്കാരാണ് എന്റെ കുടുംബം. നന്നേ ചെറുപ്പത്തിലെ ബാലവാതം പിടിപെട്ട് വികലാംഗനായ 75 വയസ്സുള്ള ഹാര്‍ട്ട് പേഷ്യന്റ്, സര്‍വ്വീസ് പെന്‍ഷനര്‍, പരിസ്ഥിതി, പൊതുപ്രവര്‍ത്തകന്‍ എന്നിവ കൂടിയാണ് ഞാന്‍.
എന്റെ സഹോദരന്‍ ചാക്കപ്പന്‍ മകന്‍ പാപ്പു (ഔസേഫ്) പുത്തന്‍കുടി യുടെ ഭാര്യ അന്നംകുട്ടി മകന്‍ സോജന്‍ സോജന്റെ ഭാര്യ അങ്കമാലി സി കോളനിക്കാരി മായാദേവി ഇവര്‍ എന്റെ വീടിന്റെ കിടപ്പു മുറിയോട് ചേര്‍ന്ന പഴയ കിണര്‍ രണ്ടടി വരെ നികത്തിയിട്ടിരിക്കുന്ന അവരുടെ അതിര്‍ത്തിയിലെ കിണറില്‍ മാലിന്യങ്ങള്‍ കൂട്ടിയിടുന്നതു മൂലം ഇവ മഴയില്‍ അലിഞ്ഞ് ഉറവു വഴി എന്റെ കിണറില്‍ എത്തി വെള്ളം ഉപയോഗയോഗ്യമല്ല. പെരുച്ചാഴി കിണറിലേക്ക് കുഴി കുത്തിയും അഴുക്കുവെള്ളം കിണറിലെത്തുന്നു.
ഇതുമൂലം കുടിവെള്ളം പോലും ഉപയോഗിക്കുവാന്‍ കഴിയാത്ത അവസ്ഥയാണ്. കൂടാതെ എനിക്കും ഭാര്യയ്ക്കും സ്ഥിരം പനിയും തലവേദനയും ഛര്‍ദ്ദിയുമാണ്. നിപ പനിയും ഡെങ്കി പനിയും മററും പടര്‍ന്നു പിടിച്ച് ജീവന്‍ നഷ്ടപ്പെടുന്ന കാലാവസ്ഥയാണല്ലോ ഇന്നത്തേത്. ഈ സാഹചര്യത്തില്‍ ഈ മാലിന്യങ്ങള്‍ മൂലം അത്യാസന്ന രോഗിയായ എനിക്കും അപകടം സംഭവിക്കുമെന്ന് ഭയപ്പെടുന്നു. ഹാര്‍ട്ട് പേഷ്യന്റായ ഞാന്‍ എറണാകുളം ലിസി ആശുപത്രിയിലെ ആജീവനാന്ത ഔട്ട് പേഷ്യന്റ് കൂടിയാണ്. എന്റെ ഒ.പി നമ്പര്‍ 170181 ആണ്. തുടര്‍ ചികിത്സ മുടക്കരുതെന്ന ലിസി ആശുപത്രിയിലെ സര്‍ട്ടിഫിക്കററും എന്റെ കൈവശമുണ്ട്.
21 വര്‍ഷം മുമ്പ് എന്റെ സഹോദര പുത്രന്‍ എന്നെ മര്‍ദ്ദിച്ചവശനാക്കിയതിന് പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേററ് കോടതിയില്‍ കേസ്സുണ്ടായിരുന്നു. ഇതു കഴിഞ്ഞ് 1 മാസം തികയും മുമ്പ് എന്റെ ഭാര്യയായ മേരി (ഏലമ്മ), മകനായ റോബിന്‍ ഇവരെ എന്റെ സഹോദരനായ പാപ്പുവും അന്നംകുട്ടിയും അതിര്‍ത്തിയില്‍ വച്ച് മര്‍ദ്ദിച്ച് ചോരയില്‍ മുക്കിയതിനും കേസുണ്ടായിരുന്നു. ഉദ്ദേശം 2 മാസത്തോളം മുമ്പ് എന്റെ അതിര്‍ത്തി മതില്‍ പൊളിച്ച് മാററിയതിനും ഇപ്പോഴത്തെ പ്രശ്‌നത്തിനും കോടനാട് പോലീസ് സ്റ്റേഷനില്‍ പരാതികള്‍ ഉണ്ടായിരുന്നു.
സോജന്റെ പേരില്‍ പി.ഡബ്ല്യൂ.ഡി റോഡിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന 50 സെന്റ് പുരയിടമുണ്ട്. എന്നിട്ടും പറമ്പിന്റെ ആള്‍പ്പെരുമാററമില്ലാത്ത സ്ഥലത്ത് മാലിന്യക്കുഴി ഉണ്ടാക്കുന്നതിന് പകരം എന്നെയും കുടുംബത്തെയും മന:പ്പൂര്‍വ്വം ഉപദ്രവിക്കുവാന്‍ വേണ്ടി മാത്രമാണ് കിണര്‍വെള്ളം അശുദ്ധമാക്കിയിരിക്കുന്നത്.  04.06.2018 രാത്രി 8മണി സമയത്ത് ഞങ്ങളുടെ കിടപ്പു മുറിയിലേക്ക്  ഈ മാലിന്യക്കുഴിയില്‍ നിന്നും ആറടിയോളം നീളമുള്ള ഒരു വളവളപ്പന്‍ പാമ്പ് കടന്ന് വരികയുണ്ടായി. പേടിച്ചരണ്ട ഞാനും ഭാര്യയും തൊട്ടരികത്ത് താമസിക്കുന്ന എന്റെ മകനായ റോയിയെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. റോയിയുടെ കൂടെ കൂട്ടുകാരനായ ആററുപുറം വീട്ടില്‍ പടിഞ്ഞാറെ അങ്ങാടിയില്‍ താമസിക്കുന്ന ആന്റു                     (കൊത്തന്‍ ആന്റു) മകന്‍ സനുവും കൂടി വന്ന് പാമ്പിനെ അടിച്ചുകൊല്ലുകയായിരുന്നു. ഞങ്ങള്‍ വളരെയധികം മരണഭയത്തോടെയും ഭീതിയോടെയുമാണ് കിടന്നുറങ്ങുന്നത്. ഈ മാലിന്യക്കുഴിയില്‍ ഇനിയും ധാരാളം പാമ്പുകള്‍ ഉണ്ടാകുമെന്ന ഭയവുമുണ്ട്.
ആയതിനാല്‍ എന്റെ കുടിവെള്ള കിണറിനോട് ചേര്‍ന്ന മാലിന്യക്കുഴിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശുദ്ധമാക്കുന്നതിനും മൂടിക്കളയുന്നതിനും മേലില്‍ ഇതാവര്‍ത്തിക്കാതിരിക്കുന്നതിനും  സ്ഥലത്തു നേരിട്ടു വന്ന് കണ്ട് ബോദ്ധ്യപ്പെട്ട്  ഇത് കഴിവതും നേരത്തെ മൂടിക്കളയുവാനും നടപടികള്‍ സ്വീകരിക്കുവാനും മരണാസന്നനും  മുതിര്‍ന്ന പൗരനും വികലാംഗനുമായ ഞാന്‍ വിനീതമായി  അപേക്ഷിക്കുന്നു.


No comments:

Post a Comment