Translate

Tuesday, July 10, 2018

ഞാനല്ല മേലാളന്മാരുതന്നെയാണ്

അവഹേളിക്കാൻ സഭയെ വിട്ടു കൊടുത്തത് ആരാണ് ?
ഞാനല്ല  മേലാളന്മാരുതന്നെയാണ്.
ബാലപീഡകരെ സംരക്ഷിച്ചതും ഒളിപ്പിച്ചതും ഞാനല്ല നിങ്ങളുമല്ല.

അവിഹിത ഗർഭത്തിൽ കുഞ്ഞ് ഉണ്ടായപ്പോൾ അത് പിതാവ് മകളെ പ്രാപിച്ച് ഉണ്ടായതാണെന്ന് പറഞ്ഞത് ഞാനോ നിങ്ങളൊ അല്ല.
ഇറ്റാലിയൻ നാവികരെ വെറുതെ വിടണം എന്ന് പറഞ്ഞ് അപഹാസ്യനായത് ഞാനല്ല.

വസ്തു വില്പനയും നികുതി വെട്ടിപ്പും നടത്തിയതും കൂട്ട് നിന്നതും ഞാനൊ നിങ്ങളൊ അല്ല.
എന്നെ ശിക്ഷിക്കാൻ വത്തിക്കാനെ അധികാരമുള്ളു എന്ന് കോടതിയിൽ പറഞ്ഞ ഉണ്ണാക്കൻ അപഹാസ്യനാക്കിയത് ആരെയാണ്

കന്യാസ്ത്രി പരാതി പറഞ്ഞിട്ടില്ല എന്ന് പരസ്യമായി പറഞ്ഞ ആലഞ്ചേരി വെറും മൂന്നാംകിട നുണയനും ചതിയനും ആണെന്നും പറയാതെ വയ്യ.

ഫ്രാങ്കോയെന്ന ക്രിമിനലിന്റയൊപ്പമാണ് സഭ എന്ന പ്രതീതി സഭയുണ്ടാക്കിയത് എന്റെയൊ നിങ്ങളുടെയോ പ്രവൃത്തിയിലൂടെ അല്ല, ഇത്തരം റോബിനും, ഫ്രാങ്കോക്കും, സ്റ്റെഫി ക്കും വേണ്ടി തെളിവുകൾ നശിപ്പിക്കുകയും നുണകൾ പ്രചരിപ്പിക്കുകയും ചെയ്ത പ്രമാണിമാരൊക്കെത്തന്നെയാണ്.

കുമ്പസാര രഹസ്യം പുറത്താക്കി ആത്മഹത്യയിലേക്ക് ആ സ്ത്രീയെ തള്ളിവിട്ടത് നിങ്ങളും ഞാനുമല്ല. വൈദികർ തന്നെയാണ്.

കുമ്പസാര രഹസ്യം വെച്ച് ബ്ളാക്ക് മെയിൽ ചെയ്ത് പീഡനങ്ങൾ നടത്തിയത് നിങ്ങളല്ല ഞാനുമല്ല.
സിനിമയിൽ അപഹാസ്വരായതോർത്ത്
ആരും വിറളി പിടിക്കേണ്ട നിത്യജീവിതത്തിൽ നിങ്ങൾ അതിലെല്ലാം ഉപരി താഴ്ന്ന നിലയിൽ തന്നെയാണ്.

ധ്യാനകേന്ദ്രങ്ങൾ. എന്താണ് അവിടെ നടക്കുന്നത്, ഏതൊരു ക്രിമിനലിനും ഒളിവിൽ കഴിയാനുളള ഇടം. പണം വാങ്ങി സാക്ഷ്യങ്ങൾ വിളമ്പുന്ന സ്വന്തം ടീമുള്ള ഗുരുക്കൾ. സഭയുടെ മറ്റൊരു നാറിയ ബിസിനസ്സ്.
നാടിനടുത്തുള്ള ഫെറോന പളളിയിൽ ഷൂട്ടിംഗിന് ഞാനോ നീയോ അല്ല അനുവാദം കൊടുത്തത്. അനുവദിച്ചവർ അതിനൊത്ത പ്രതിഫലം വാങ്ങിയിട്ടും കാണും.
ഒരു അച്ചനോ കന്യാസ്ത്രീയോ അല്ല അനേകം പേർ വിവാഹിതരല്ലാതെ തന്നെ ഭാര്യാ ഭർത്താക്കന്മാരാണ്. അത് വൃഭിചാരമല്ലേ.
ഈ ഡെൽഹിയിൽ പാലം പള്ളിയിലും ബുരാരിയിലും എന്തായിരുന്നു നടന്നത്. തൃശ്ശൂർ അച്ചൻ വീട്ടമ്മയുമായി മുംബക്ക് എക്സ്പോ ലാൻഡ്കാണാൻ പോയതായിരുന്നോ.

വന്ധ്യംകരണം നടത്തിയ ശേഷം വൈദികവൃത്തിയിലേക്ക് ഉയർത്തണ്ട അവസ്ഥയിലേക്ക് നിങ്ങളാണ് അജപാലകരേ സഭയേ എത്തിച്ചത്. ഈ അപമാനം നിങ്ങളാണ് ഞങ്ങൾക്ക് ഉണ്ടാക്കിയത്, പുഴുക്കുത്ത് വീണവയെ പറിച്ച് മാറ്റുക തന്നെ വേണം, റോബിനും പ്രാങ്കോയും ഒന്നും സഭയിൽ ഒരു രൂപത്തിലും വേണ്ട.

ഞങ്ങൾ ഇരയോടൊപ്പമാണ് അത് കന്യാസ്ത്രിയായാലും വീട്ടമ്മ ആയാലും വിദ്യാർത്ഥിനി ആയാലും അവരോടൊപ്പം ആ കുടുംബത്തോടൊപ്പം നില്ക്കാൻ ഈ സഭ തയ്യാറായിട്ടില്ല, അത് ഉണ്ടാവാത്തിടത്തോളം കാലം നിങ്ങളെ നികൃഷ്ട ജീവികൾ എന്ന് വിളിച്ചത് വളരെ ശരിയായിരുന്നു എന്ന് പറയാതെ വയ്യ. രാജാവ് നഗ്നനാണ് എന്ന് പറയാനുള്ള തന്റേടവും ആർജ്ജവവും എനിക്കും നിങ്ങൾക്കും ഉണ്ടായേ തീരു. അതില്ലാത്തിടത്തോളം കാലം അവമതിയിൽ നിന്ന് അവമതിയിലേക്ക് സഭ കൂപ്പ്കുത്തിക്കൊണ്ടേയിരിക്കും, അതിന് പരിഹാര പ്രദക്ഷിണമോ പ്രാർത്ഥനയോ വെച്ച് ഞങ്ങളെ നാണം കെടുത്തരുത്.

സ്വന്തം താമസസ്ഥലത്തിന് അരമന എന്ന പേരുകണ്ട് സ്വയം രാജാവെന്ന് ധരിച്ച് പഴയ നാടകത്തിലെ കളർഫുൾ വസ്ത്രവും അണിഞ്ഞ് വിഡ്ഢിത്തം പുലമ്പുന്ന ആലഞ്ചേരിമാരെ അല്ല ഇന്ന് സഭക്കാവശ്യം ലളിത ജീവിതം നയിച്ച് മാതൃകയാവുന്ന അരമനയിൽ നിന്നും അന്തപ്പുരത്തിൽ നിന്നും താഴേക്ക്  ഇറങ്ങി വരാൻ തയ്യാറാവുന്ന അജപാലകരാണ് നമുക്ക് ഇന്ന് ആവശ്യം.

അന്ധന് അന്ധനെ നയിക്കാൻ കഴിയില്ല, അവർ രണ്ടും കുഴിയിൽ വീഴില്ലെ.

കടപ്പാട് എന്റെ മനസ്സാക്ഷിയോട് മാത്രം.

മനോജ് കെ എബ്രാഹം

No comments:

Post a Comment