Translate

Tuesday, July 3, 2018

സ്ത്രീ സുരക്ഷയ്ക്കായി പൊതുവായ കുമ്പസാരം നടത്തുക

ഓര്‍ത്തോഡകസ് സഭയില്‍ അഞ്ചു വൈദികര്‍ക്കെതിരായ ലൈംഗിക ചൂഷണം വിവാദമായതിനെ തുടര്‍ന്നു പൗരോഹിത്യ സഭകളായ റോമ കത്തോലിക്ക, യാക്കോബായ, ഓര്‍ത്തോഡ്കസ് പള്ളികളില്‍ നൂറ്റാണ്ടുകളായി അനുഷ്ഠിച്ച് വരുന്ന പാപമോചനത്തിന്റെ കുമ്പസാര കൂദാശ സ്ത്രീകള്‍ക്ക് വ്യക്തിപരമായി നടത്താതെ സ്ത്രീ സുരക്ഷയ്ക്കായി പൊതുവായ കുമ്പസാരം നടത്തണമെന്ന് ആവശ്യം.

ഞായറാഴ്ച പല പള്ളികളിലും ഭൂരിഭാഗം സ്ത്രീകളും കുമ്പസാരം ഒഴിവാക്കി. പൗരോഹിത്യ സഭകളിലെ ഏഴു കൂദാശകളില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നതാണു കുമ്പസാര കൂദാശ. രോഗി വൈദ്യന്റെ മുമ്പില്‍ രോഗവിവരം പറയുന്നതുപോലെ കുമ്പസാരിക്കുന്ന വ്യക്തികള്‍ വൈദികന്റെ മുന്നില്‍ ഒന്നും മറച്ചുവയ്ക്കാതെ ഓര്‍മ്മയില്‍ വരുന്ന എല്ലാ പാപങ്ങളും തുറന്നു പറയണം. പാപബോധമുള്ള ഏത് അവസരത്തിലും വിശ്വാസികള്‍ക്ക് കുമ്പസാരിക്കാം എന്നാണു സഭയുടെ ചട്ടം.

പാപങ്ങളെ ക്കുറിച്ച് അനുതാപം വേണമെന്നു പുരോഹിതന്‍ ആവര്‍ത്തിച്ച് പറയുമ്പോള്‍ പല അനുഭവങ്ങളും സ്ത്രീകള്‍ തുറന്നു പറയും. വൈദികര്‍ കുമ്പസാര രഹസ്യം പുറത്താക്കുന്നതു ഗൗരവമേറിയതാണ്. കുമ്പസാരത്തിലൂടെ വിശ്വാസികള്‍ ഏറ്റുപറയുന്ന പാപത്തിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ വൈദികര്‍ നിര്‍ബന്ധിതരാണ്. സഭയുടെ പട്ടംകൊട ശുശ്രഷയില്‍ വിശ്വാസികളെ സാക്ഷിനിര്‍ത്തി കുമ്പസാര രഹസ്യം വെളിപ്പെടുത്തില്ലെന്ന ഉടമ്പടിയോടെയാണു മദ്ഹബായില്‍ വേദവായന നടത്തി സ്ലീബാ അടയാളത്തില്‍ ഒപ്പുവച്ച് ഒരാള്‍ വൈദികപട്ടമേല്‍ക്കുന്നത്.

ഞായറാഴ്ച കുര്‍ബാന മദ്ധ്യേ ഓര്‍ത്തോഡ്ക്‌സ് സഭ അടുത്തിടെ വിശുദ്ധമാരോടുള്ള മധ്യസ്ഥത, വിവാഹ ജന്മദിന പ്രാര്‍ത്ഥന എന്നിവ വെട്ടിച്ചുരുക്കുന്നതിനേക്കാള്‍ സമയ ലാഭമാണു പൊതുവായ കുമ്പസാരത്തിലൂടെ നടക്കുകയെന്നു വിശ്വാസികള്‍ പറയുന്നു. പൗരോഹിത്യ സഭകളായ മാര്‍ത്തോമ്മ, സി.എസ്.ഐ. പള്ളികളില്‍ കാലങ്ങളായി അനുഷ്ഠിക്കുന്നതു പൊതുവായ കുമ്പസാരമാണ്. കുര്‍ബാന മധ്യേ അതാതു സ്ഥാനങ്ങളില്‍ എഴുന്നേറ്റുനിന്നു വൈദീകന്‍ കുമ്പസാരത്തിനു വേണ്ടി പാപമോചനത്തിനായുള്ള പ്രാര്‍ത്ഥന നടത്തിയാണു കുര്‍ബാന അപ്പം സ്വീകരിക്കുന്നത്. ഇതേ മാതൃക ഓര്‍ത്തോഡക്‌സ്, യാക്കോബായ, റോമ കത്തോലിക്ക സഭകള്‍ സ്വീകരിക്കണമെന്നാണു വിശ്വാസികള്‍ പറയുന്നു.

https://www.newsgil.com/2018/07/02/kumbasara-m-and-christian-sabha/

1 comment: