tag:blogger.com,1999:blog-8554137243501328466.post1019065640975856739..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: വിമോചനത്തിന്റെ ദൈവശാസ്ത്രം അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-84216560064999763972013-04-21T11:29:19.610+05:302013-04-21T11:29:19.610+05:30വിമോചന ദൈവശാസ്ത്രത്തെപ്പറ്റിയുള്ള ലേഖനത്തിലെ അനേക...വിമോചന ദൈവശാസ്ത്രത്തെപ്പറ്റിയുള്ള ലേഖനത്തിലെ അനേക കാര്യങ്ങൾ അല്മായ ശബ്ദത്തിൽ വിവിധ പോസ്റ്റുകളായി വിവരിച്ചിട്ടുണ്ട്. എങ്കിലും കാതലായ വിഷയത്തിലേക്ക് പരിചിന്തനം നടത്തേണ്ടിയിരിക്കുന്നു. എന്താണ് ഈ വിമോചന ദൈവശാസ്ത്രം.തെക്കേഅമേരിക്കയിൽ യേശുവിന്റെ വചനങ്ങളുടെ അർഥവ്യാപ്തിയിൽ സാമൂഹ്യ, രാഷ്ട്രീയ,സാംസ്ക്കാരിക തലങ്ങളിൽ സമൂലമാറ്റങ്ങൾക്കായി വിമോചനമുന്നേറ്റം അറുപതുകളിൽ ഉണ്ടായിരുന്നു. ദരിദ്രരുടെ കഷ്ടപ്പാടുകളും അവരുടെ ക്ഷേമങ്ങളും പ്രതീക്ഷകളും വചനങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി ക്രിസ്ത്യൻ മാർക്സിസവും സഭയുടെ വിശ്വാസവും കൂട്ടികലർത്തി തെക്കേഅമേരിക്കയിൽ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് വിമോചന ദൈവശാസ്ത്ര സംഘടന.

വിമോചന ദൈവശാസ്ത്രത്തിൽ അനേകം ഗവേഷണങ്ങളും നടന്നിരുന്നു. മാർക്സിസ്റ്റ് ആശയങ്ങൾ വിമോചന ദൈവശാസ്ത്രത്തിൽ ശക്തിയായതോടെ വത്തിക്കാൻ 1984ൽ ഈ പ്രസ്ഥാനം സഭയുടെ വിശ്വാസസത്യങ്ങൾക്കെതിരെന്നു പറഞ്ഞ് വിലക്കുകയായിരുന്നു. വിമോചന ദൈവശാസ്ത്രത്തിൽ സജീവമായി പ്രവർത്തിക്കുന്നത് പാപമായും സഭ മഹറോണ് ശിക്ഷവരെയും കൽപ്പിച്ചു.

ഫ്രാൻസീസ് മാർപാപ്പയിൽ അങ്ങനെ ഒരു വിമോചന ദൈവശാസ്ത്രത്തിൽ ലേഖകൻ പ്രതീക്ഷ കാണുന്നുണ്ട്. അത്തരം കാഴ്ച്ചപ്പാട് അമിത പ്രതീക്ഷയെന്നേ പറയുവാൻ സാധിക്കുകയുള്ളൂ.സാമൂഹ്യ അസമത്വങ്ങൾക്കെതിരെ പാവങ്ങൾക്കുള്ള ദൈവശാസ്ത്രമെങ്കിലും മുതലാളിത്ത വ്യവസ്ഥിതിയിൽ അടിസ്ഥാനമിട്ട സഭയ്ക്ക് ഒരിക്കലും ധനതത്ത്വശാസ്ത്രം മാറ്റുവാൻ സാധിക്കുകയില്ല. എളിമയുടെ മാതൃകയായ മാർപ്പാപ്പ വിമോചന ദൈവശാസ്ത്രത്തിന്റെ നാട്ടിൽനിന്ന് വന്നുവെന്ന് ശരിതന്നെ. അദ്ദേഹത്തിന്റെ ഉൾബോധ മനസും പാവങ്ങൾക്കുള്ളതു തന്നെ. എന്നാൽ അദ്ദേഹം മാർക്സിയാൻ ചിന്താഗതിക്കാരൻ അല്ല. വൻകിട സമ്പത്തിന്റെ ഉടമയായ വത്തിക്കാന് അത്തരം ഒരു വിമോചന ദൈവശാസ്ത്രം അംഗികരിക്കുവാൻ സാധിക്കുകയില്ല. അമേരിക്കയിലെ നിക്ഷേപങ്ങളിൽ ഏറിയ പങ്കും വത്തിക്കാന്റെയാണ്. വത്തിക്കാൻ ഈ നിക്ഷേപം ഒരു സുപ്രഭാതത്തിൽ പിൻവലിച്ചാൽ അമേരിക്കൻ സാമ്പത്തികവ്യവസ്ഥ തന്നെ തകിടംമറിയും. സഭയെ കമ്മ്യൂണിസ ചിന്താഗതിയിൽ പോകുവാൻ സാമ്പത്തികശക്തികൾ അനുവദിക്കുകയില്ല. സോവിയറ്റ് യൂണിയൻ തന്നെ നിലംപതിച്ചതിനു കാരണവും സഭയുടെ ശക്തിയും പണവുമാണ്.

സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ ഫ്രാൻസീസ് മാർപാപ്പാ വത്തിക്കാൻ നിരോധിച്ചിരിക്കുന്ന വിമോചന ദൈവശാസ്ത്രം സഭയിൽ അനുവദിക്കുമോ? ദാരിദ്ര്യത്തെപ്പറ്റിയും സാമൂഹ്യ നീതിയെപ്പറ്റിയും മാർപാപ്പാ വാതോരാതെ സംസാരിക്കുന്നുണ്ട്. കഴിഞ്ഞകാല കഥകളിൽ അദ്ദേഹം സാധാരണക്കാരനെപ്പോലെ,സ്വയം പാകം ചെയ്തും, പൊതുവണ്ടികളിലും സഞ്ചരിച്ച് ജീവിച്ചു. ആഡംബരമേറിയ ഭവനങ്ങളിൽ താമസിച്ചില്ല. കാഞ്ഞിരപ്പള്ളിയിലെ മിസ്റ്റർ അറക്കനെപ്പോലെ വില കൂടിയ സഭയുടെ കാറുകളൊന്നും വാങ്ങികൂട്ടിയില്ല. കാര്യം ശരി തന്നെ.

എത്രമാത്രം അദ്ദേഹത്തിന് പാവങ്ങളോട് ഈ ഭക്തി തുടരുവാൻ സാധിക്കും. ഇത്തരം സാമ്പത്തിക ശാസ്ത്രം നടപ്പിലാക്കുവാൻ വിശ്വാസത്തെ മറികടന്ന് അദ്ദേഹത്തിന് എന്ത് ചെയ്യുവാൻ കഴിയും? ക്രിസ്ത്യൻ രാജ്യങ്ങളുടെ നികുതി സംവിധാനത്തിന് മാറ്റം വരുത്തി പണം പാവങ്ങൾക്കായി ആഹ്വാനം ചെയ്യുവാൻ സാധിക്കുമോ? സമൂഹത്തിൽ താണവരെ സഹായിക്കുവാൻ വിശ്വാസികളിൽ നിന്ന് വീണ്ടും പിരിവുകൾക്ക് ഉത്തരവിടുമോ?

വാർത്താലേഖകരും മാർപാപ്പായും തമ്മിൽ ടെലെഫോണ് ചർച്ചയിൽ അദ്ദേഹം വിമോചന ദൈവശാസ്ത്രത്തെ അനുകൂലിക്കുകയില്ലായെന്നും പറഞ്ഞു. സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനല്ലെന്നും വ്യക്തമാക്കി. വിമോചന ദൈവശാസ്ത്രം അർജന്റീനായിൽ പരാജയവുമായിരുന്നുവെന്ന്
മാർപാപ്പാ പറഞ്ഞു. അനീതിയും അസമത്വവും എവിടെയും എതിർക്കുമെന്നും അതിനർഥം പുരോഹിതരുടെ വിമോചന ദൈവശാസ്ത്രം പോലുള്ള രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും മാർപാപ്പാ വ്യക്തമാക്കി. തെക്കേ അമേരിക്കയിൽ ഉണ്ടായ ഈ പ്രസ്ഥാനം മാർക്സിയൻ വേരുകളിൽനിന്ന് ഉണ്ടായിയെന്ന് മാർപാപ്പാ വിശ്വസിക്കുന്നു. അനേക ഈശോസഭാ വൈദികർ വിമോചന ദൈവശാസ്ത്രത്തിൽ പ്രവർത്തിച്ചതിലും അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. മാർപാപ്പാ ഒരു കാലത്തും വിമോചന ദൈവ ശാസ്ത്ര ചിന്താഗതിക്കാരൻ ആയിരുന്നില്ല. 2 0 0 1 ൽ തെക്കേ അമേരിക്കയിൽ സാമ്പത്തിക വ്യവസ്ഥ തകർന്നപ്പോൾ അദ്ദേഹം 'കാപ്പിറ്റലിസം' (Capitalism) അഴിമതികളെ വിമർശിച്ചിരുന്നു. അതിനർഥം അദ്ദേഹം സോഷ്യലിസ്റ്റോ, വിമോചന ദൈവശാസ്ത്രത്തെ അനുകൂലിക്കുന്നവനോയെന്നല്ല. Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.com