tag:blogger.com,1999:blog-8554137243501328466.post1054232218348860941..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ജോർജ് മൂലേച്ചാലിന്റെ ഇതോ മതം? അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger3125tag:blogger.com,1999:blog-8554137243501328466.post-4433166366580355722013-05-22T11:19:11.322+05:302013-05-22T11:19:11.322+05:30ഒരു ചെറിയ കഥകൊണ്ട് എന്തെല്ലാം വിശദീകരിക്കാം! ക.സഭയ...ഒരു ചെറിയ കഥകൊണ്ട് എന്തെല്ലാം വിശദീകരിക്കാം! ക.സഭയും ഇന്ന് വിളക്കുകൾ എല്ലായിടത്തും വളരെ ഉയറ്ന്ന സ്തൂപങ്ങളിൽ നാട്ടി നിറുത്തുന്നുണ്ട്, പള്ളികൾ ഒന്നിനൊന്നു വലുപ്പം കൂടിയവ ഉയരുന്നു. പക്ഷേ, ഒന്നിലും ദൈവവുമില്ല വെളിച്ചവുമില്ല. ഇരുട്ടിലലയുന്ന മനുശ്യർ സ്തൂപങ്ങളിലും പള്ളിയുടെ ഭിത്തികളിലും തട്ടി ബോധംകെട്ടുവീഴുന്നു! ജോര്‍ജ് പറയുന്ന കാര്യങ്ങളെല്ലാം ഈ ഒറ്റ കഥകൊണ്ട് ചുരുക്കിപ്പറഞ്ഞിരിക്കുന്നു, മറ്റപ്പള്ളി സാർ.Anonymoushttps://www.blogger.com/profile/04914368408642634338noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-66100487406617153732013-05-22T10:49:29.893+05:302013-05-22T10:49:29.893+05:30കർത്താവിന്റെ 'പത്തു കന്യകമാരുടെ'കഥയും ഇതുത...കർത്താവിന്റെ 'പത്തു കന്യകമാരുടെ'കഥയും ഇതുതന്നെയാണ് ! എണ്ണയില്ലാത്ത വിളക്കുമായി അഞ്ചുപേർ ഇരുളിൽ മറയെണ്ടിവന്നതും ഇതുതന്നെ..പള്ളിയായ പള്ളിയിലാകെ പലതറി ആരാധന ! എന്റെ "അപ്രിയ യാഗങ്ങളിലൂടെ ",ലോകമേ ഗീതപാടൂ ..എന്നു ഞാൻ കേണതും ഈ അറിവിന്റെ പുതിയമാനങ്ങളിലേക്ക് ഓരോമനവും എത്താൻവേണ്ടി ആയിരുന്നു...കാലാകാലമായി ആത്മീകതയുടെ ബാലപാഠക്ലാസിൽ തലമുറകളെ ഇരുത്തി ആദ്യാക്ഷരങ്ങൾ മാത്രം ചെല്ലി തുലച്ച ക്രിമിനല്സുകലാണീ കുരുടന്മാരായ വഴികാട്ടികളകവെ ! ഈ അറിവിലോരോമനവും ഉറച്ചാൽ പിന്നെ മനുഷ്യരാശിയെ കാലങ്ങളോളം ചൂഷണം ചെയ്ത ഈ നാറിയ വർഗ്ഗത്തിന്റെ മാനസീകാടിമത്വത്തിൽ നിന്നും നാം (ആടുകൾ എന്നിവർ വിളിച്ചാക്ഷേപിക്കുന്ന) മോചിതരാകും ! മശിഹാ മഹത്വപ്പെടും..സ്വർഗം ആനന്ദിച്ചാർപ്പുവിളിക്കും ! ശ്രീ ജോർജ് മൂലെച്ചാലിൽ എഴുതിയ എഡിറ്റോറിയൽ നാനാഭാഷകളിലെക്കും പകർത്തപ്പെടെണം ! അങ്ങിനെ "സത്യജ്വാലയുടെ" ആത്മീകപ്രഭാപൂരം പറുദീസായിലും പരമാനന്ദമാകണം.. samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-75107264867109518702013-05-22T08:24:51.017+05:302013-05-22T08:24:51.017+05:30ഒരു തീവണ്ടിപ്പാളവും റോഡും കൂടെ സന്ധിക്കുന്ന സ്ഥാനത...ഒരു തീവണ്ടിപ്പാളവും റോഡും കൂടെ സന്ധിക്കുന്ന സ്ഥാനത്തു കാവല്‍ നിന്നിരുന്ന കാവല്ക്കാരന് ഒരു ദിവസം അര്‍ദ്ധരാത്രിയില്‍ ശീഘ്രഗതിയില്‍ പാഞ്ഞടുക്കുന്ന തീവണ്ടിയും അതിനു എതിരായ് ഓടിവരുന്ന മോട്ടോര്‍ വാഹനവും കണ്ടു ബദ്ധപെട്ട് അപകട സൂചന നല്കു്ന്ന റാന്തല്‍ വിളക്ക് ഉയര്‍ത്തി വീശി. പക്ഷെ, വലിയ അത്യാഹിതം സംഭവിച്ചു. ആ മോട്ടോര്‍ വാഹനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും തല്‍ക്ഷണം മരണപെട്ടു.

അതിനെ തുടര്ന്ന്ര കാവല്ക്കാകരന്റെ മേല്‍ ഒരു കേസ് ഫയല്‍ ചെയ്യപെട്ടു. അവനെ വിസ്തരിച്ചു കൊണ്ടിരുന്നപ്പോള്‍ വാദിഭാഗം വക്കില്‍ ചോദിച്ചു.: "സംഭവം നടന്ന സമയത്ത് അപകട സൂചന നല്കുന്ന വിളക്ക് നീ ഉയര്‍ത്തി പിടിച്ചുവോ? "
അവന് ഉത്തരം പറഞ്ഞു,"ഉവ്വ് എനിക്ക് കഴിയും വിധത്തില്‍ തന്നെ ഉയര്‍ത്തിപ്പിടിച്ചിരുന്നു." കേസ് അവനു അനുകൂലമായി വിധിച്ചു.

അവന് കോര്‍ട്ടില്‍ നിന്നും ഇറങ്ങി.
അപ്പോള്‍ അവന്റെ വക്കീല്‍ (പ്രതിഭാഗം) അവനോടു രഹസ്യമായ് ചോദിച്ചു.
" നീ വാസ്തവത്തില്‍ വിളക്ക് ഉയര്ത്തിപ്പിടിച്ചിരുന്നുവോ?" അവന് ച്ചെചെന്നുള്ളത് പരമാര്‍ത്ഥമാണ്. പക്ഷെ, വിളക്ക് കത്തിച്ചിരുന്നില്ല; കാരണം എന്റെ പരിഭ്രമത്തില്‍ ഞാന്‍ അക്കാര്യം മറന്നു പോയിരുന്നു.
വാദിഭാഗത്തില് നിന്നും അത്തരം ഒരു ചോദ്യം വന്നിരുന്നെങ്കില്‍ ഞാന്‍ ശിക്ഷിക്കപ്പെടുമായിരുന്നു."

പല വിശ്വാസികളുടെയും ജീവിതത്തില്‍ ഇപ്രകാരമുള്ള അനുഭവങ്ങളുണ്ട്. പലരും കത്തിക്കാത്ത വിളക്കുകള്‍ ഉയര്‍ത്തുന്നു. നമ്മള് എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട് പക്ഷെ നമ്മില്‍ ദൈവം ഇല്ലാത്ത അവസ്ഥ.'

മേല്‍പ്പറഞ്ഞത് ഈ അടുത്ത ദിവസം ഫെയിസ് ബുക്കില്‍ വന്ന ഒരു കഥയാണ്. എനിക്ക് പറയാനുള്ളതും ഇത് തന്നെയാണ്. നാം മതങ്ങളുടെ പേരിലും ആശയങ്ങളുടെ പേരിലും സത്യത്തിന്റെ പേരിലുമൊക്കെ വിളക്കുകള്‍ പരമാവധി ഉയര്‍ത്തി പ്പിടിക്കാറുണ്ട്. പക്ഷേ ഒന്നിലും എണ്ണയും കാണില്ല, തിരിയും കാണില്ല. നല്ല ഒരു പോസ്റ്റ്. അഭിനന്ദനങ്ങള്‍.
Joseph Mattappallyhttps://www.blogger.com/profile/02543716591395357561noreply@blogger.com