tag:blogger.com,1999:blog-8554137243501328466.post1086268937748149502..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: പരിസ്ഥിതിയുടെ ആത്മീയത - ഗീവര്ഗീസ് മാര് കൂറില്ലോസ് പ്രഭാഷണം -3-അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-66708018364326259582013-03-18T04:31:29.870+05:302013-03-18T04:31:29.870+05:30പ്രസംഗകലയിലൂടെ സദസ്യരെയൊന്നാകെ പിടിച്ചെടുക്കുവാൻ ക...പ്രസംഗകലയിലൂടെ സദസ്യരെയൊന്നാകെ പിടിച്ചെടുക്കുവാൻ കഴിവുള്ള ഒരു വ്യക്തിപ്രഭാവമായി മാർ കൂറിലോസിന്റെ പ്രസംഗം കേട്ടപ്പോൾ തോന്നി. നല്ലവണ്ണം തയ്യാറാക്കിയ ഒരു പ്രഭാഷണമായിരുന്നു. മെത്രാപോലീത്തയുടെ പ്രസംഗം സാധാരണ പുരോഹിതരുടെ മതവിദ്വേഷം ഉൾപെടുത്താതെ ആഗോളചൈതന്യത്തിൽ ഊന്നിയുള്ളതായിരുന്നു.

എന്റെ സഭയുമുൾപ്പെട്ട ക്രൈസ്തവ മതങ്ങൾ സർക്കാർ നിയന്ത്രണമില്ലാതെ ഭൂസ്വത്തുകൾ കൈവശം വെച്ചുകൊണ്ടിരിക്കുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ഭൂഉടമകളായ സഭാസമൂഹം മണ്ണിനെ ചൂഷണം ചെയ്യുകയാണ്. കൃഷ്ണയ്യരുടെ ബില്ലിന് എത്രയും വേഗം സാധുത നല്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. മണ്ണും പെണ്ണും പൊന്നും മനുഷ്യനും ഈശ്വരനും ഒന്നായി കാണുന്ന ഒരു കാഴ്ചപ്പാട്. രണ്ടായി കാണുന്നതെല്ലാം ഇന്നത്തെ അസ്വമത്വങ്ങൾക്ക് കാരണവും. സ്വാർഥത മനുഷ്യനെ നാശത്തിലേക്കു നയിക്കും. എന്റെതെന്നും നിന്റെതെന്നും പറയാതെ നമുക്കെന്നും പറയുവാൻ പരിസ്ഥിതി ആത്മാവിൽ അദ്ദേഹം കാണുന്നു.

സൃഷ്ടി സൃഷ്ടാവിനെ കാണുമ്പോഴുള്ള കാനായിലെ വിരുന്നു സല്ക്കാരവും തന്മയത്വമായി അദ്ദേഹം ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ന് കാണുന്ന സാംസ്ക്കാര മൂല്യങ്ങളുടെ അധപതനകാരണത്തിനും ക്രൈസ്തവ മിഷിനറിമാർക്ക് പങ്കുണ്ടെന്നുള്ള കാര്യവും അദ്ദേഹം വെട്ടിതുറന്നുപറയുന്നുണ്ട്.

ബൈബിളുമായി വന്ന മിഷ്യനറിമാരും ചൂഷണം ചെയ്തത് മണ്ണിനെയായിരുന്നു. ക്രിസ്ത്യാനിയായപ്പോൾ കൈവശം ബൈബിളും പകരം ഭൂമിതട്ടിയ കഥയും വളരെ സരസമായി വിവരിച്ചിരിക്കുന്നു.

ഏറുകൊള്ളന്ന പട്ടി ആദ്യം ഉരുളുന്നതും മണ്ണിലേക്ക്, കുരുടന് കാഴ്ച കിട്ടുന്നതും മണ്ണിൽനിന്ന്, മണ്ണും പെണ്ണും ഒരുപോലെ ചൂഷണം ചെയ്യുന്ന കഥകൾ ഇങ്ങനെ പലതും ഈ പ്രസംഗത്തിൽ ശ്രവിക്കാം.

ഞാൻ ഒരു ചെടിയോടു ദൈവത്തെപ്പറ്റി പറയുവാൻ പറഞ്ഞു. ചെടി പുഷ്പ്പിച്ചു ദൈവത്തിന്റെ മഹത്വം കാണിച്ചു. അദ്വൈതത്തിൽ ഊന്നികൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗം വായനക്കാരുടെ മനസിന് ആനന്ദം ലഭിച്ചുവെന്നതിൽ സംശയമില്ല. ഇത് ഒരു വിഞാനിയുടെ പ്രസംഗമാണ്. പുരോഹിത പ്രസംഗമല്ല.
Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.com