tag:blogger.com,1999:blog-8554137243501328466.post1345464845722922644..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: അമേരിക്കാ അമേരിക്കാ...അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-44873107216544910212014-05-09T15:42:29.087+05:302014-05-09T15:42:29.087+05:30അത്മായാ ശബ്ദം തുടങ്ങിയപ്പോള്‍ സത്യമായും ഞാനോര്ത്തക...അത്മായാ ശബ്ദം തുടങ്ങിയപ്പോള്‍ സത്യമായും ഞാനോര്ത്തകത്, പണ്ട് പുലിക്കുന്നന്‍ നടത്തിയതുപോലെ ഏതാനും കുറെ തീവ്ര വാദികളുടെ ഒരു കൊച്ചു കലാ പരിപാടിയായി ഇതും അവസാനിക്കുമെന്നാണ്. അതല്ലായെന്ന് ഉറപ്പായപ്പോഴാണ് ഞാന്‍ ഇതില്‍ എഴുതി തുടങ്ങിയത്. പിന്നീടാണ് ഞാന്‍ ഉദ്ദേശിച്ചതിലും വലിയ മാനമാണ് ഇതിനുള്ളതെന്ന് മനസ്സിലായത്. എന്റെ തന്നെ ചില പോസ്റ്റുകള്‍ വട്ടായിയുടെ ധ്യാനം കേട്ടവരെക്കാള്‍ കൂടുതല്‍ പേര് വായിച്ചിട്ടുണ്ട്. ഗള്‍ഫില്‍ എന്നെ അറിയുന്ന നിരവധി ആളുകള്‍ എന്നെ വിളിച്ച് അഭിനന്ദിച്ചിട്ടുമുണ്ട്. അവരെല്ലാം ഫെയിസ് ബുക്കിലൂടെയാണ് ഇതു വായിച്ചത്. അനേകം അജ്ഞാതര്‍ ഇവ ട്വിട്ടരിലും കൊടുക്കുന്നുണ്ട്. ഒരു ഫോണ്‍ കോള്‍ ഞാനിപ്പോഴും ഓര്ക്കുഅന്നു, നല്ല പുളിച്ച തെറിയായിരുന്നു. ആരോ പ്രാക്ടിസ് ചെയ്യുകയായിരുന്നുവെന്നാണ് തോന്നിയത്. പിന്നിടു ഞാനോര്ത്തുു ഇതൊരു വൈദികന് തന്നെ ആയിരിക്കാമെന്ന്. അവര്ക്കെതിരെയാണല്ലോ ഞാന്‍ എഴുതാറുള്ളത്. സഭാ ഭ്രാന്തന്മാരുടെ മൂട്ടില് ചൂട് നല്ലോണം ഉണ്ടായി തുടങ്ങിയെന്ന് എനിക്കും ഇപ്പോള്‍ തോന്നുന്നു. ഏതായാലും എന്നെ തെറി വിളിച്ച ആ അജ്നാതനോട് എനിക്ക് ഒത്തിരി നന്ദിയുണ്ട്. അങ്ങേരു വിളിച്ചത് ഞാന്‍ മാത്രമേ കേട്ടുള്ളൂ, ഞാന്‍ പറയുന്നത് പക്ഷെ അനേകര്‍ കേള്ക്കു ന്നു. എനിക്കൊരു ആവേശം കിട്ടിയതും സത്യത്തില്‍ അന്നാണ്. Roshan Francishttps://www.blogger.com/profile/10197775426242636713noreply@blogger.com