tag:blogger.com,1999:blog-8554137243501328466.post1521826325087685602..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: മാര്ത്തോമ്മാശ്ലീഹാ കൊല്ലപ്പെട്ടതും സംസ്ക്കരിക്കപ്പെട്ടതും കേരളത്തിലുള്ള കൊടുങ്ങല്ലൂരില്അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-50611252744630672152013-10-23T17:57:26.050+05:302013-10-23T17:57:26.050+05:30ഒന്നാംനൂറ്റാണ്ടിലെ റോമൻ ഭരണാധികാരികളെ സംബന്ധിച്ചും...ഒന്നാംനൂറ്റാണ്ടിലെ റോമൻ ഭരണാധികാരികളെ സംബന്ധിച്ചും യരുശലേം ദേവാലയ സംരക്ഷകരെ സംബന്ധിച്ചും വ്യക്തമായ തെളിവുകൾ ഉണ്ടെങ്കിലും യേശു ജീവിച്ചിരുന്നുവെന്ന് തെളിവുകൾ ഇല്ലെന്ന് സ്ഥാപിച്ചുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്. അതേ സമയം ശിഷ്യനായ മാർത്തോമ്മാശ്ലീഹാ കൃത്യമായി മരിച്ച തിയതിയും മരിച്ച സ്ഥലവും തെളിവുസഹിതം കൈവശമുണ്ടെന്നും ലേഖകൻ അവകാശപ്പെടുന്നു. അങ്ങനെയെങ്കിൽ ചരിത്രത്തിൽ ഇല്ലാത്ത യേശുവിന്റെ ജീവിതത്തിലെ ചരിത്രത്തിലുള്ള ശിഷ്യന് പ്രാധാന്യം കൊടുക്കേണ്ട ആവശ്യമുണ്ടോ? യേശു ചരിത്രത്തിൽ ഇല്ലെങ്കിൽ തോമസ് വെറും വട്ടപൂജ്യമാണെന്നുള്ള സത്യവും ലേഖകൻ മറക്കുന്നു. ആധികാരികമായ പുസ്തകങ്ങൾ പഠിച്ചശേഷമാണ് ബനഡിക്റ്റ് മാർപാപ്പാ അങ്ങനെ ഒരു പ്രസ്താവന നടത്തിയത്. ബനഡിക്റ്റ് മാർപാപ്പയുടെ മറ്റുപല ദോഷവശങ്ങൾ ചൂണ്ടി കാണിക്കാനുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാണ്ഡ്യത്യത്തെ അംഗീകരിച്ചേ തീരൂ. മറുചോദ്യം ചോദിക്കാൻ കഴിവുള്ള ഒരു പുരോഹിതനും അഭിഷിക്തനും കേരളത്തിൽ കാണുമെന്നും തോന്നുന്നില്ല. വിശുദ്ധ തോമസ് വന്നുവെന്ന പൊട്ടത്തരം തലമുറകളിൽക്കൂടി പഠിപ്പിച്ചിട്ട് മാർപാപ്പായുടെ മുഖത്തുനോക്കി കേരളത്തിലെ പണ്ഡിതർക്കു തോമസിന്റെ ഭാരത അസ്തിത്വത്തെ ന്യായികരിക്കുവാൻ സാധിക്കുമോ? തോമായുടെ നടപടികൾ ഒരു നോവലായി കരുതുന്നതിൽ തെറ്റില്ല. ഇത് ചരിത്രമായി കരുതിയാൽ യേശു ഒരു അടിമ കച്ചവടക്കാരനെന്ന് സമ്മതിക്കേണ്ടി വരും. എകജാതനെന്നുള്ള വിശ്വാസത്തിനെതിരായി യേശുവിനെ തോമസിന്റെ ഇരട്ട സഹോദരനായും കാണേണ്ടി വരും.

മാർത്തോമ്മാ തമിഴകത്തല്ല കേരളത്തിലാണ് വന്നതെന്ന് ലേഖകൻ തറപ്പിച്ചുപറയുന്നു. ഏത് ഗ്രന്ഥത്തിലാണ് അങ്ങനെയുള്ള ചരിത്രമെന്നും വ്യക്തമല്ല. വെറും ഊഹോഭാവങ്ങൾ കലർത്തി ചിലരുടെ നസ്രാണിത്വം ഇത്തരം ചരിത്രങ്ങൾകൊണ്ട് ഉയർത്തിപ്പിടിക്കാൻ സാധിക്കും. കൃസ്തുവിന്റെ കാലത്ത് കേരളം എന്ന നാട് ഉണ്ടായിരുന്നില്ല. മലയാള ഭാഷയുമുണ്ടായിരുന്നില്ല. കേരളം പ്രാചീന തമിഴകത്തിന്റെ ഭാഗമായിരുന്നു. ഒരു ചെന്തമിഴിലും തോമസ് വന്നതായും ക്രിസ്തുസഭ അന്നുള്ളതായും എഴുതിയിട്ടില്ല. ഇന്ത്യായെന്ന്ക്രിസ്തുവിന്റെ കാലങ്ങളിൽ അറിയപ്പെട്ടിരുന്നത്.
വടക്കേ ഇന്ത്യയും പാക്കിസ്ഥാനും സിന്ധുതീരങ്ങളും മാത്രമായിരുന്നു. ക്രിസ്തുവിന്റെ ജനനത്തിയതിപോലും ചരിത്രകാരുടെ ഇടയിൽ അഭിപ്രായ വിത്യാസമുണ്ട്. എന്നാൽ തോമ്മാശ്ലീഹാ മരിച്ചത് ജൂലൈ 3 എന്നും കൃത്യമായി കേരളചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ചരിത്രങ്ങളും ചരിത്രകാരും ക്രിസ്ത്യൻ മതമൗലികതയുടെ ഭാഗങ്ങളാണ്. ഏ.ഡി. 306 -373 ൽ ജീവിച്ച മാർ അപ്രേം (Mar Aprem: 306-373 AD) മാർത്തോമ്മശ്ലീഹാ ഇന്ത്യയിൽ വന്നുവെന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. അന്നുള്ള ഇന്ത്യയുടെ രാജ്യാതിർത്തി കൃത്യമായി അപ്രേമിന്റെ കൃതിയിൽ ഇല്ല. എങ്കിലും ലേഖനത്തിൽ കാണുന്ന ജൂലൈ 3 മാർ അപ്രേം സഭാകലണ്ടറിൽ രേഖപ്പെടുത്തിയെന്ന ചരിത്രം അവിശ്വസിനീയമാണ്. ഒമ്പതാം നൂറ്റാണ്ടിനുമുമ്പുള്ള കേരളചരിത്രം ഇരുട്ടിൽ തപ്പുമ്പോൾ ക്രിസ്ത്യൻ ചരിത്രകാരുടെ തോമ്മാചരിത്രം മഹാത്മാഗാന്ധിയുടെ ജീവചരിത്രത്തെക്കാളും വ്യക്തമായിട്ടാണ് എഴുതിയിരിക്കുന്നത്. സ്കൂളുകളിലും ഈ അബദ്ധങ്ങൾ പഠിപ്പിക്കുന്നു.

ആറാം നൂറ്റാണ്ടിലാണ് ക്രിസ്ത്യൻ കലണ്ടറിന് തുടക്കമിട്ടത്. Dionysius Exigus എന്ന ക്രിസ്ത്യൻ സന്യാസിയാണ് ക്രിസ്ത്യൻ കലണ്ടർ ആദ്യമായി തയാറാക്കിയത്. അതിനുമുമ്പ് 304 ദിവസങ്ങളടങ്ങിയ പത്തുമാസം ഒരു വർഷമായി കണക്കാക്കിയിരുന്നു. അങ്ങനെയെങ്കിൽ മാർ അപ്രേമിന് സഭാകലണ്ടർ എവിടെനിന്ന് ലഭിച്ചു? ജൂലൈ 3 എന്ന തിയതി പോർട്ടുഗീസുകരുടെ സൃഷ്ടിയാണ്. ചിലരുടെ കുടുംബചരിത്രങ്ങളിലും തോമാശ്ലീഹായെ സംബന്ധിച്ച അവാസ്തവങ്ങളായ കഥകൾ വായിക്കാം. അവർക്കെല്ലാം തോമസ് നേരിട്ട് കൈവെയ്പ്പും നല്കിയിട്ടുണ്ടെന്നും വിശ്വസിക്കുന്നു.

കാളവണ്ടികൾ കൊളോണിയൽ കാലങ്ങൾക്കുമുമ്പുതന്നെ ലോകത്തിന്റെ വിവിധഭാഗങ്ങളിലും ആസ്ട്രേലിയായിലും ആഫ്രിക്കയിലും ന്യൂസ്ലാന്റിലും അമേരിക്കയിലും ഉണ്ടായിരുന്നു. ലോകവിജ്ഞാന കോശങ്ങൾ ലേഖകൻ ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ചരിത്രം തെളിവുകളുടെ അടിസ്ഥാനത്തിൽ എഴുതണം. തെളിവുകളില്ലാത്ത ഒരു മന്ത്രവാദിയെ വിശുദ്ധ തോമസാക്കിയാൽ ക്രിസ്തു ശിക്ഷ്യനാവുകയില്ല. 1670 ലാണ് ആദ്യമായി കാളവണ്ടികളെപ്പറ്റി ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ബ്രിട്ടാണിക്കാ വിജ്ഞാനകോശത്തിൽ കാണുന്നു. ചരിത്രത്തിന് പ്രാധാന്യം കൊടുക്കാതെ അന്ധവിശ്വാസങ്ങൾക്കാണ് ലേഖനത്തിൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. അരീത്ര വല്ല്യച്ചനെപ്പറ്റിയും ഇത്തരം ഐതിഹാസിക കഥകളുണ്ട്. എഴുതാൻ ധാരാളമുണ്ടെങ്കിലും സ്ഥലപരിധി അനുവദിക്കുന്നില്ല. Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.com