tag:blogger.com,1999:blog-8554137243501328466.post1522178430317259246..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: എന്റെ വിധി!അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger20125tag:blogger.com,1999:blog-8554137243501328466.post-90338048603758194962014-03-10T09:47:56.173+05:302014-03-10T09:47:56.173+05:30വിധി (Destiny/Fate) യെ പ്പറ്റി സാമാന്യം നല്ല ഒരു ച...വിധി (Destiny/Fate) യെ പ്പറ്റി സാമാന്യം നല്ല ഒരു ചര്‍ച്ച നടന്നു. എല്ലാ വശങ്ങളും സമഗ്രമായി ചര്‍ച്ച ചെയ്യപ്പെട്ടു എന്ന അഭിപ്രായമില്ലെങ്കിലും അതിന്റെ താത്ത്വിക - പ്രായോഗിക വശങ്ങള് പരാമര്‍ശിക്കപ്പെട്ടു. ഉരുത്തിരിഞ്ഞു വന്ന അഭിപ്രായങ്ങള്‍ സമാഹരിച്ചാല്‍ ദൈവഹിതം എന്നൊന്നുണ്ട് അത് തിരിച്ചറിഞ്ഞ് ജീവിക്കുകയാണ് മനുഷ്യ ധര്‍മ്മം എന്ന തത്ത്വത്തോട് ആരും വിയോജിച്ചില്ലെന്ന് കാണാം. ഇംഗ്ലിഷില്‍ Submission, Surrender എന്നിങ്ങനെ രണ്ടു പദങ്ങളുണ്ട്. രണ്ടിന്റെയും അര്‍ത്ഥം കീഴടങ്ങല്‍ എന്നാണെങ്കിലും submission ഒരു ഭീരുവില്‍ നിന്നും surrender ഒരു ധീരനില്‍ നിന്നും ആണ് വരുന്നതെന്ന വ്യത്യാസം ഉണ്ട്. ദൈവഹിതത്തിനു surrender ചെയ്തുകൊണ്ടുള്ള ഒരു ജീവിതത്തെയാണ് ഞാന്‍ ശരിയായ ആധ്യാത്മിക ജീവിത ശൈലിയെന്നു വിളിക്കാന്‍ ഇഷ്ടപ്പെടുന്നത്. ഇവിടെ അനിവാര്യമായത്, സ്വന്തം സത്തയെ ഉള്ളില്‍ തന്നെ കണ്ടുകൊണ്ട് അതിന്റെ താളത്തിനൊത്ത് ചലിക്കത്തക്ക രീതിയിലുള്ള ഒരു ജീവിതചര്യ രൂപപ്പെടുത്താനുള്ള മനസ്സ് തന്നെയാണ്. ഇതിന് നാം സ്വതന്ത്രമായിരിക്കണം. സ്വാതന്ത്ര്യം എല്ലാവരുടെയും ജന്മാവകാശമാണ് അത് എല്ലാവര്ക്കും ഉണ്ട് താനും. പക്ഷെ, അനേക കാലം കൂട്ടില്‍ കിടന്ന ഒരു തത്തക്ക് വലിയൊരു വിഹായസ്സ് താങ്ങനാവില്ലായെന്നതുപോലെ നാമും ഓരോരോ കൂടുകളില്‍ ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു. ഇവിടെയാണ് മാറ്റം വരേണ്ടത്.
പ്രപഞ്ചം വൈവിദ്ധ്യങ്ങളുടെ കലവറയാണ്. ഓരോ വ്യക്തിക്കും അവനവന്റേതായ ദൌത്യമുണ്ട്. ആ ദൌത്യം മറന്ന് എല്ലാവരും നായകന്റെ വേഷം അണിയാന്‍ ശ്രമിച്ചാല്‍ ഈ നാടകം സ്ക്രിപ്റ്റും സംവിധായകനുമില്ലാത്തതുപോലെ ഒരു കൊലാഹലമാകും, സംശയം വേണ്ട. ഇവിടെയാണ് മറ്റൊന്നിനു വേണ്ടി സ്വയം നിയന്ത്രിക്കപ്പെടെണ്ടാതിന്റെ പ്രസക്തി. ദൈവഹിതം എന്നൊന്നുണ്ട്, അതറിഞ്ഞ്, അത് മാത്രം സംഭവിക്കട്ടെയെന്ന ഇശ്ചയോടെ പ്രവര്ത്തിക്കുകയെന്നതാവട്ടെ free will കൊണ്ട് നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. അത് നിവൃത്തിയാക്കുന്നതിലൂടെ നാം ആര്‍ജ്ജിക്കുന്ന ശുദ്ധീകരണത്തിന്റെ തോതാവട്ടെ നമ്മെ ആകര്‍ഷിക്കുന്ന ഘടകവും. ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി. നമുക്ക് യാത്ര തുടരാം, അത്മായാ ശബ്ദത്തിന്റെ താളുകളിലൂടെ പുതിയ പുതിയ മേച്ചില്‍ പുറങ്ങളിലേക്ക്
jmattappally@gmail.com.
09586241094
AhmedabadJoseph Mattappallyhttps://www.blogger.com/profile/02543716591395357561noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-89024390450026052662014-03-10T05:27:45.374+05:302014-03-10T05:27:45.374+05:30ഗൂഡജ്ഞാനം എന്നാൽ അശുദ്ധജ്ഞാനം അല്ല .അവ ലഭിക്കാൻ യോ...ഗൂഡജ്ഞാനം എന്നാൽ അശുദ്ധജ്ഞാനം അല്ല .അവ ലഭിക്കാൻ യോഗ്യതയുള്ള കുറച്ചു തിരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് മാത്രം കിട്ടിയിരുന്ന അറിവ് എന്നല്ലേ അർത്ഥമാക്കേണ്ടത് , Occult, Witch എന്നീ വാക്കുകൾക്ക് ഇപ്പോഴുള്ള അർത്ഥം സഭ നല്കിയ വ്യാഖ്യാനമാണ് .ജൂത മതത്തിലെ കബാല പോലെ ആദിമക്രിസ്തുമതത്തിലെ നിഗൂഡമായജ്ഞാനം റോസിക്രൂസ്യൻ ഫെല്ലോഷിപ്പിനെ പോലുള്ള (The Rosicrucian Fellowship) ചില ചെറിയ സഭകളിൽ ഇപ്പോഴും പഠിപ്പിക്കപ്പെടുന്നു എന്ന് കുറെ ആളുകളെങ്കിലും വിശ്വസിയ്ക്കുന്നു .
I have fed you with milk, and not with meat: for hitherto ye were not able to bear it, neither yet now are ye able.(1 Corinthians 3:2) തീർച്ചയായും കൈകൊട്ടി അല്ലെലൂയ്യ വിളിച്ചിരുന്ന പാല് മാത്രം കുടിയ്ക്കാൻശേഷി ഉണ്ടായിരുന്നവരും ,അതിനുമപ്പുറം കടന്നു ഗുരുവായ ഭക്ഷണം കഴിക്കാൻ ശേഷി ഉള്ളവരും.രണ്ടുകൂട്ടരെയും തിരിച്ചറിയാൻ കഴിഞ്ഞിരുന്ന ഗുരുക്കളും അടങ്ങിയതായിരുന്നു ആദിമക്രൈസ്തവസമൂഹം .അനൂപ് https://www.blogger.com/profile/01751649974938222483noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-81342557951462955952014-03-09T16:42:30.199+05:302014-03-09T16:42:30.199+05:30വിധിയിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും, എല്ലാ ഗുരുക്ക...വിധിയിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും, എല്ലാ ഗുരുക്കന്മാരും സമ്മതിക്കും, നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ എന്ന്. അശാന്തമായ മനസ്സ് ഏകത്വത്തിന് പകരം എവിടെയും ബഹുത്വത്തെ കാണിക്കുന്നു, എന്ന് കേനോപനിഷത്തിൽ ഉണ്ട്. ചലനവും മാറ്റവും വസ്തുക്കളുടെ പുറത്തല്ല, അത് ഓരോന്നിന്റെയും ആന്തരികസ്വഭാവംതന്നെയാണെന്ന് യവനചിന്ത എന്നേ കണ്ടെത്തി. ദൈവം പുറത്തുനിന്നുകൊണ്ട് കാര്യങ്ങളെ നിയന്ത്രിക്കുകയല്ല, ഉള്ളിൽനിന്ന് തന്നെയാണത് ചെയ്യുന്നതെന്ന് പൌരസ്ത്യചിന്ത എഴുതിവച്ചതും അതുതന്നെ ഉദ്ദേശിച്ചുകൊണ്ടാണ്. I Ching (The book of changes) ലോകസാഹിത്യത്തിൽ ഒരു പ്രധാന സ്ഥാനം നേടിയിട്ടുണ്ട്. എങ്കിലും അതിൽ ത്രി, ഷഡ്ചതുരങ്ങൾ (thrigrams/hexagrams) ഉപയോഗിക്കുന്ന രീതിക്ക് ഇന്ത്യൻ ജ്യോതിഷത്തോടും പകടി നിരത്തലിനോടും സാമ്യമുള്ളതാകയാൽ സംശയാസ്പദമായി തോന്നുന്നു. ലവോത്സുവും കണ്‍ഫൂഷ്യസും താവോ തെ ചിങ്ങും ആദരിച്ചിരുന്ന ഈ Book of Wisdom എന്തെന്ന് മനസ്സിലാക്കാൻ സാധിക്കാത്തതാവാം ഈ ആശങ്കക്ക് കാരണം. പഠിച്ചിട്ടില്ലാത്ത ഒന്നിനെപ്പറ്റിയും അഭിപ്രായം പറയാതിരിക്കുകയാണല്ലോ ബുദ്ധി. എന്നിരുന്നാലും 'ഇ-മെയിലിലൂടെ സൗജന്യമായി എത്തുന്ന സന്ദേശങ്ങളിൽ എന്തെങ്കിലും ഉണ്ടായിരിക്കണമെന്നു' കരുതുന്നവർ C. രവിചന്ദ്രന്റെ അതിരസകരമായ 'പകിട 13' വായിക്കുന്നത് നന്നായിരിക്കും.Anonymoushttps://www.blogger.com/profile/04914368408642634338noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-68189508451942069732014-03-09T13:22:26.877+05:302014-03-09T13:22:26.877+05:30മനനമുള്ള അനുഗ്രഹിക്കപ്പെട്ട മനസാണ് മറ്റപ്പള്ളിസാറി...മനനമുള്ള അനുഗ്രഹിക്കപ്പെട്ട മനസാണ് മറ്റപ്പള്ളിസാറിനെ ധന്യനാക്കുന്നത് !എങ്കിലും "കേൾപ്പാൻ ചെവിയുള്ളവൻ" ഇല്ലാത്ത കാലത്തെഓർത്തു കര്‍ത്താവ് വിലപിച്ചതു , സദാ ഏറ്റുവാങ്ങുന്ന മനസേ നീ ഭാഗ്യമുള്ളതു ! ( "യേശുവിനോട് ചോദിച്ചിട്ട്, ആ മഹാ ഗുരുവിനെ അടുത്തു നിര്‍ത്തികൊണ്ട് നാം ബൈബിള്‍ വായിക്കുമ്പോള്‍ നമുക്ക് വേണ്ട അര്‍ത്ഥം ലഭിക്കുമെന്ന് പോലും നാം മനസ്സിലാക്കുന്നില്ല. ഗുരുവിന്റെ പിന്നാലെ പോവുന്നതല്ല, പാരമ്പര്യത്തിന്റെ പിന്നാലെ പോകുന്നതാണ് രക്ഷയെന്നു പറഞ്ഞാലും വിശ്വസിക്കാന്‍ കോടികള്‍. ഞാന്‍ ലജ്ജിക്കുന്നു, എന്നെ തന്നെയോര്‍ത്ത്." )അല്ലാത്ത മനസുകളിൽ ഈ ചിന്തനം എങ്ങിനെ ഉണരും ? ചേര്‍ത്തു വായിക്കാൻ മുകളിൽ ചേര്‍ത്ത പാട്ടിന്റെ ഏതാനും ഈരടികൾകൂടി...
"കാലമാമീ പ്രവാഹത്തിലൊന്നോർക്കുകിൽ , കാതരേ നാം വെറും നീര്‍ക്കുമിള; കേവലം തൻ ഗതിപോലും നിയന്ത്രിക്കമേലാത്ത പാവം മനുഷ്യജന്മം !

സ്ഥാനം ധനമാന വേഷഭൂഷാദിയും രൂപലാവണ്യവും മായ മായ; ആർജിക്കുവാനൊന്നേ കാമ്യമായുള്ളീഹേ ആയതോ നമ്മിലെ ആത്മശുദ്ധി !

ഭീമാ നിൻ കായാന്ഗ്നി ,അര്‍ജുനാ വീര്യവും ,സോളമാ ജ്ഞാനവും മ്രിത്യുവോളം; ദേഹം വെടിയുന്ന ദേഹിയെ പാവന സൂഷ്മമായ് തീർപ്പോനമര്ത്യനാകും!

മന്വന്തരത്തിലീ എണ്പതു വാസന്തം എത്ര ഹ്രിസിഷ്ടം ? പരമ കഷ്ടം; ഭൂഗോളവ്യാസം അതെണ്ണായിരം മൈയിൽ , പൂജ്യേ നമുക്കുണ്ടോ ആറടിമണ്‍ ?

മിന്നാമിനുങ്ങിനു പാട്ടിനു താളമായ് മിന്നുന്ന വെട്ടം കൊടുത്തതാരോ? മാറിലെ ചോരയെ പാലാക്കി മാറ്റുന്ന മായാവി ആരെന്നും ആരറിഞ്ഞു ? samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-66416791271094624562014-03-09T12:02:26.297+05:302014-03-09T12:02:26.297+05:30നന്ദി കൂടല്‍ജി, തികഞ്ഞ ഉള്‍ക്കാഴ്ച ഉള്ളില്‍ ജ്വലി...നന്ദി കൂടല്‍ജി, തികഞ്ഞ ഉള്‍ക്കാഴ്ച ഉള്ളില്‍ ജ്വലിക്കുമ്പോഴേ കവിയും കവിതയും ജനിക്കുന്നുള്ളൂ. വാന്‍ ഗോഗ് പ്രപഞ്ചത്തിന്റെ ചിത്രം വരച്ചപ്പോള്‍ എന്തെ നക്ഷത്ര കൂട്ടങ്ങള്‍ ഒരു ഭ്രമണ പഥത്തിലെന്നത് പോലെയെന്ന് ആദ്യം ചോദിച്ചത് ശാസ്ത്രജ്ഞന്മാര് തന്നെയാണ്. അവര്‍ക്കത് മനസിലാക്കാന്‍ പിന്നെയും നാളുകള്‍ വേണ്ടി വന്നു. നരന്റെ വേഷം ഒരാത്മാവിന്റെ കടുത്ത ഇശ്ചയാണ്. ഇവിടെ ഈ മനോഹര തീരത്തു നിന്ന്കൊണ്ട് വല്ലവരും പറയുന്നത് കേട്ട് ആര്‍ക്കോ വേണ്ടി ജീതം തുലക്കാതെ സ്വന്തം ഉള്ളിലേക്ക് നോക്കി അവനവനു വേണ്ടത് തിരഞ്ഞെടുക്കാന്‍ നമുക്ക് കഴിഞ്ഞിരുന്നെങ്കില്‍ ! യേശുവിനോട് ചോദിച്ചിട്ട്, ആ മഹാ ഗുരുവിനെ അടുത്തു നിര്‍ത്തികൊണ്ട് നാം ബൈബിള്‍ വായിക്കുമ്പോള്‍ നമുക്ക് വേണ്ട അര്‍ത്ഥം ലഭിക്കുമെന്ന് പോലും നാം മനസ്സിലാക്കുന്നില്ല. ഗുരുവിന്റെ പിന്നാലെ പോവുന്നതല്ല, പാരമ്പര്യത്തിന്റെ പിന്നാലെ പോകുന്നതാണ് രക്ഷയെന്നു പറഞ്ഞാലും വിശ്വസിക്കാന്‍ കോടികള്‍. ഞാന്‍ ലജ്ജിക്കുന്നു, എന്നെ തന്നെയോര്‍ത്ത്.

നമ്മുടെ ഇടയന്മാരുടെ ലക്ഷ്യം വേറെ പലതുമാണ്. അത് ഇടയന്മാര്ക്കു തന്നെ അസഹ്യമായി തുടങ്ങിയിരിക്കുന്നു; അതുകൊണ്ടാണ് ഇടുക്കി ബിഷപ്പിനെയും ഒരു പുത്തന്‍ ഷെവലിയറെയും മാര്‍ ആലഞ്ചേരിക്ക് ശാസിക്കേണ്ടി വന്നത്. ശ്രി. ജോസ് മൂലെച്ചാലില്‍ നല്കിയ ശ്വാസത്തിന്റെ ഉദാഹരണം വിഷയം കുറേക്കൂടി നന്നായി മനസ്സിലാക്കാന്‍ സഹായിക്കും. പക്ഷെ, നമുക്ക് നിയന്ത്രിക്കാവുന്നവയും നിയന്ത്രിക്കാനാവാത്തതുമെന്ന രണ്ടു വിഭാഗത്തിലാണ് ശരീരത്തിന്റെ പ്രവര്‍ത്തനം.
ഗ്രീക്ക് സംസ്കാരത്തിന്റെ അടിവേരില്‍ തന്നെയുണ്ട് വിധിയുടെ ഇടനാഴികളില്‍ കൂടി നാം അനിവാര്യമായും കടകെക്ണ്ടാതുണ്ടെന്ന മഹാ സത്യം. ഇംഗ്ലിഷ് സാഹിത്യത്തിലും ഈ ചിന്തയുണ്ട്. തോന്മസ് ഹാര്‍ഡിയുടെTess of the d'Urbervilles എന്ന ഹൃദയ സ്പര്‍ശിയായ കഥ വിധി നടത്തിയ വിളയാട്ടത്തിന്റെതാണ്.
ഉള്ളില്‍ നിന്ന് വരുന്ന ആശയങ്ങളാണ് വാക്കുകളിലൂടെ ചിത്രമായി വിരചിക്കപ്പെടുന്നതെങ്കില് കൂടല്‍ജി എഴുതുന്നതുപോലെ തന്നെയിരിക്കും. ഈ ജന്മം നമുക്ക് ദൈവം നല്കിയ ഒരു സമ്മാനമാണ്, നമ്മുടെ അറിവുകള്കൊണ്ട് മറ്റുള്ളവന് പ്രയോജനം ലഭിക്കുമെങ്കില്‍ അതിനേക്കാള്‍ വലുതായി നമുക്ക് സന്തോഷിക്കാന്‍ മറ്റൊന്നുണ്ടാവണമെന്നില്ല.

ഇന്ന് രാവിലെ ഡോ. ജെയിംസ് കോട്ടൂര്‍ വിളിച്ചിരുന്നു. ഈ പോസ്റ്റില്‍ വന്ന ശ്രി. സാക്കിന്റെ അഭിപ്രായങ്ങളെയാണ് അദ്ദേഹത്തിനു കൂടുതല്‍ ഇഷ്ടപ്പെട്ടതെന്ന് പറഞ്ഞു. കൂട്ടത്തില്‍ ഒരു കാര്യം ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ദൈവേശ്ച്ച നിറവേറ്റാന്‍ നമുക്ക് ജീവിതത്തില്‍ വേണ്ടി വരുന്ന ദൈവാനുഗ്രഹത്തിന്റെ കാര്യം. ലണ്ടനിലെ രണ്ടു വൈമാനികരുടെ കഥ ഓര്‍മ്മ വരുന്നു. അവര്‍ വിമാനം പറപ്പിക്കാന്‍ പോവുന്നതിനു മുമ്പ് സ്ഥിരമായി ഒരു ചാപ്പലില്‍ വന്നു പ്രാര്തിക്കുമായിരുന്നു. ഒരു ദിവസം ചാപ്ലൈന്‍ അവരെ വിളിച്ചു ഓര്‍മ്മിപ്പിച്ചത്, പ്രതിസന്ധിഘട്ടങ്ങളെ മന:സംയമനത്തോടെ നേരിടാനുള്ള ശക്തി നിങ്ങള്‍ക്ക് പ്രാര്തനകൊണ്ട് ലഭിക്കും പക്ഷെ, അപകടങ്ങളില്‍ നിന്ന് അത് നിങ്ങളെ രക്ഷിച്ചേക്കില്ലായെന്നാണ്. പ്രാര്‍ത്ഥന കൊണ്ട്ഡോ ഡോ. കോട്ടൂര്‍ ഉദ്ദേശിച്ചത് എന്തെങ്കിലും യാചിക്കുന്ന ഒരു പ്രക്രിയയെ അല്ല, പകരം ദൈവവുമായുള്ള മുറിയാത്ത ഒരു ബന്ധം സ്ഥാപിച്ചു ഉറപ്പിക്കുന്നതിനെയാണ്. ഡോ. കോട്ടൂര്‍ ഒരു കാര്യം കൂടി പറഞ്ഞു, ഇത്തരം സമസ്യകള്‍ മനസ്സിലാക്കാന്‍ നമ്മുടെ യുക്തി മനസ്സല്ല വേണ്ടത് പകരം ശക്തി മനസ്സാണെന്ന്. അതായത് ഭൌമിക തലത്തില്‍ നിന്നും അല്‍പ്പം കൂടിന് ഉയര്‍ന്ന ഒരു മനോതലം. ആ മനോതലം ആഗ്രഹിക്കുകയെങ്കിലും ചെയ്തില്ലെങ്കില്‍ നാം നമ്മോടു തന്നെ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയായിരിക്കുമെന്നു പറയാതെ വയ്യ. നാല്‍പ്പതു വര്‍ഷം ധ്യാനിച്ചവനും രണ്ടു രൂപയുടെ ഒരു കഞ്ചാവ് ബീഡി വലിച്ചവനും ഒരേ അനുഭവമായിരിക്കാം ഉണ്ടാവുന്നത്. പക്ഷെ ബീഡി വലിച്ചവന്റെ അലൌഖിക അനുഭൂതികള്‍ക്ക് നിമിഷങ്ങളുടെ നീളമേ കാണൂ. ധ്യാനിച്ച് ഈ അനുഭവം നേടിയവന് തുടര്‍ന്നും നടക്കും മോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ലോകത്തേക്ക്. ആ യാത്രയില്‍ അല്ലെലൂജാ വിളിക്കാരും ഒപ്പമുണ്ടാവില്ല, ഗായക സംഘവും കാണില്ല. ഒറ്റയ്ക്ക് തന്നെ പോകേണ്ട ആ യാത്രക്ക് തയ്യാറാകേണ്ടതും ഒറ്റയ്ക്ക് തന്നെ ആണെന്നും ആരും മറക്കാതിരിക്കട്ടെ. Joseph Mattappallyhttps://www.blogger.com/profile/02543716591395357561noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-948267208282413712014-03-09T11:08:52.578+05:302014-03-09T11:08:52.578+05:30കോടി ജന്മങ്ങളെ താണ്ടി ഒരാത്മാവ് നേടുന്നിതന്ത്യെനരന...കോടി ജന്മങ്ങളെ താണ്ടി ഒരാത്മാവ് നേടുന്നിതന്ത്യെനരന്റെ വേഷം: കർമ്മപാപത്തിനാൽ പങ്കിലരായ് ചിലർ , നിർമ്മലരാവതോ കർമ്മ സൌമ്യർ .

നീരാവി നീരദമാലയായ് പിന്നതു നീളെ പൊഴിയും പനിമഴയായ്; നീര്ച്ചാലുകൂടി നദികളായ് ഓടുന്നു നീരാഴിതീരം തിരഞ്ഞു പാന്ഥർ.

രൂപഗുണങ്ങളാൽ നാമങ്ങൾ നേടും നാം, രൂപാന്തരാൽ നവ ജന്മങ്ങളും; മഞ്ഞായ് പൊഴിഞ്ഞതും പൂമഴയായതും കണ്ണുനീർമുത്തുമാ നീരനിധി .

കേവലൻ കാരണനീശ്വരൻ സർവമെൻ കേശാദിപാതമവന്റെ മാത്ര; കോലങ്ങളാക്കുവോൻ കോലങ്ങൾ മായ്ക്കുന്നു ;കോലാഹലംതന്നെ ഭൂലൊകമെ !

എന്റെ "സാമസംഗീതത്തിലെ" "ജീവിതാനനം " എന്ന ഗാനത്തിലെ നാലീരടികൾ എൻറെ പ്രിയ സക്കരിയാച്ചായനും മറ്റപ്പള്ളിസാറിനും അവരുടെ ഉദാത്ത രചനാപാടവത്തിനു മുൻപിൽ വിനയപൂർവ്വം സമർപ്പിക്കുന്നു
samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-52421792986322707012014-03-09T09:25:17.298+05:302014-03-09T09:25:17.298+05:30ചില സാങ്കേതിക കാരണങ്ങളാല്‍ ഏതാനും ദിവസം ഇന്റര്‍നെറ...ചില സാങ്കേതിക കാരണങ്ങളാല്‍ ഏതാനും ദിവസം ഇന്റര്‍നെറ്റില്‍ വന്നതൊന്നും വായിക്കാനാവാതെ കഴിയുകയായിരുന്നു ഞാന്‍.

എന്താണു വിധി എന്ന ലേഖനം സംബന്ധിച്ച് എനിക്കു ചിലത് എഴുതാനുണ്ട്. ശ്വാസോച്ഛ്വാസത്തില്‍ ബോധത്തിന് എത്രമാത്രം ഇടപെടാന്‍ കഴിയുമോ അത്രമാത്രമേ നമ്മുടെ വിധിയില്‍ നമുക്കും ഇടപെടാനാവൂ എന്നാണ് ഞാന്‍ കരുതുന്നത്. അത് എപ്പോള്‍ എങ്ങനെ ആയിരിക്കുന്നതാണ് നന്നെന്ന് സൂചന നല്കുന്ന 64 ചെറുഖണ്ഡികകള്‍ മാത്രമുള്ള അതിപുരാതനമായ ഒരു ചൈനീസ് ഗ്രന്ഥമുണ്ട്. കാള്‍ ഗുസ്താഫ് യുങ്ങിനെപ്പോലെയുള്ള പ്രശ്സ്ത മനശ്ശാസ്ത്രജ്ഞര്‍പോലും വിലമതിച്ചിരുന്ന ഐ ചിങ് (മാറ്റങ്ങളുടെ പുസ്തകം). ഐ ചിങ്ങില്‍ 64 രേഖാസംയോജനങ്ങള് (ത്രിരേഖാജോഡികള്) ഉണ്ട്. ആ പുസ്തകത്തില്‍ ഓരോ ത്രിരേഖാജോഡികളുടെയും അര്‍ഥം നല്‍കിയിട്ടുണ്ട്. ഓരോ വ്യക്തിയും ഓരോ സന്ദര്‍ഭത്തിലും താന്‍ ചെയ്യേണ്ടതെന്താണെന്ന് ആ സന്ദര്‍ഭത്തില്‍ ആകസ്മികമായി തനിക്കു കിട്ടുന്ന ത്രിരേഖാ ജോഡികള്‍ വ്യാഖ്യാനിച്ച് മനസ്സിലാക്കുകയും അതനുസരിച്ച് പെരുമാറുകയും ചെയ്യേണ്ടതാണ്. ആ ഗ്രന്ഥത്തെക്കുറിച്ചു പഠിച്ച പ്രൊഫ. ചെന്‍ മനുഷ്യന്റെ റോളെന്തെന്ന് വിശദീകരിക്കുന്നു: ''തന്റെ നിയന്ത്രണപരിധിക്കുമപ്പുറത്തുനിന്നുളവാകുന്ന ചില സംഭവങ്ങളില്‍ ഇടപെടാന്‍ മനുഷ്യന് നിയുക്തനാണ്. ഓരോന്നും പ്രകൃത്യനുസൃതമായ ഇടങ്ങളില്‍ സ്ഥിതിചെയ്യുമ്പോഴാണ് സ്വാഭാവികമായും സ്വരലയമുണ്ടാകന്നത്. മനുഷ്യന് ഓരോ സന്ദര്‍ഭത്തിലും അനുയോജ്യമായ കര്മ്മമെന്തെന്നു മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. താന്‍ എന്തു ചെയ്യണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമുണ്ട്. പ്രപഞ്ചത്തിലെ കര്മ്മശൃംഖലയെത്തന്നെ സ്വാധീനിക്കാന്‍ ഓരോ വ്യക്തിയുടെയും തീരുമാനത്തിനും പ്രവര്‍ത്തനത്തിനും ശേഷിയുണ്ട്. എല്ലാ സംഭവങ്ങളുടെയും നടുക്ക് ഭൂ-സ്വര്ഗ്ഗങ്ങളിലെ ശക്തികളെയെല്ലാം സ്വാധീനിക്കാന്‍ കഴിയുംവിധമാണ് മനുഷ്യന്റെ സ്ഥാനം.''
അതില്‍നിന്നുള്ള ഉദ്ധരണികള്‍ ching@chingoracle.com -ല്‍നിന്ന് ദിവസവും എന്റെ ഇ-മെയിലില്‍ സൗജന്യമായി എത്താറുണ്ട്. ഇന്നെനിക്കു കിട്ടിയ സന്ദേശമിതാണ്. Now is not the moment for starting projects; consider how everything is changeable and prone to transformation. For the moment you must rely on what you have and make it suffice. Free yourself from the sense of possessions and expectations which poison life.

N. B.
I Ching എഴുതിയതെങ്ങനെയെന്ന് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക ഇതിഹാസകഥകളുടെ നാലാം വാല്യം 3-ാം അധ്യായത്തില്‍ വിശദീകരിക്കുന്നുണ്ട്.

VR1https://www.blogger.com/profile/11212944777838191817noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-60624694294571263372014-03-09T08:46:46.020+05:302014-03-09T08:46:46.020+05:30തുടർച്ച 5.
കരുണ എന്താണെന്ന് ബുദ്ധനും യേശുവും മനസ്സ...തുടർച്ച 5.
കരുണ എന്താണെന്ന് ബുദ്ധനും യേശുവും മനസ്സിലാക്കിയതിന് സമാനമായ മൗലിക പരിഗണനകൾ മാർക്സിനും ഉണ്ടായിരുന്നു. ക്രിസ്റ്റ്യാനിറ്റി യേശുവില്‍നിന്നു ഇന്നെത്രയകലെയാണോ അത്രയും അകലെയാണ് ഇന്നത്തെ മാർക്സിസം മാർക്സിൽ നിന്ന്. താൻ തന്നെയാണ് തനിക്ക് വെളിച്ചമാകേണ്ടത് എന്ന് ബുദ്ധനെപ്പോലെ ഇവരും അനുശാസിക്കുന്നു. മാനുഷികമായ free will ആണിവിടെ ഉദ്ദേശിക്കുന്നത്. മുതലാളിത്തം വരുത്തിവച്ച അന്യവത്ക്കരണമാണല്ലോ സോഷ്യലിസത്തെക്കുറിച്ച് ചിന്തിക്കാൻ മാർക്സിനെ പ്രേരിപ്പിച്ചത്. ഗോത്രപരമായ സാമൂഹിക ജീവിതത്തിന്റെ തകർച്ച വരുത്തിവച്ച ഹിംസയും ശോകമൂകതയുമാണ് അതിന്റെയെല്ലാം കാരണം അത്യാഗ്രഹമാണെന്ന് ബുദ്ധനെക്കൊണ്ടും ചിന്തിപ്പിച്ചത്. അന്ധമായ മതാനുഷ്ഠാനങ്ങളെയും ജാതീയമായ വിവേചനത്തെയും അദ്ദേഹം നിരസിക്കുന്നു. ജനനമോ വർണ്ണമോ കൈയേറിയെടുത്ത അധികാരമോ അല്ല, സദാചാരവും വിവേകവുമാണ് മനുഷ്യത്വത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം പഠിപ്പിച്ചു. മാർക്സിനും യേശുവിനും മുമ്പേ ബുദ്ധൻ വിഭാവനം ചെയ്തത് അധികാരഭരണത്തിന്റെ തിരോഭാവത്തിലൂടെ കൈവരുന്ന ശാന്തസുന്ദരമായ മനുഷ്യഭാവിയെയാണ്.

മനുഷ്യന്റെ ആത്മനിഷ്ഠയെ വസ്തുപ്രപഞ്ചത്തിൽനിന്ന് വേർപെടുത്തി കാണുന്ന പാരമ്പര്യം ക്രിസ്തുമതത്തെ ശിഥിലമാക്കി. ബുദ്ധനെപ്പോലെ യേശുവും മാർക്സും വാദിക്കുന്നത് കരുണക്കുവേണ്ടിയാണ് - അതായത്, നാം ജീവിക്കുന്ന ചുറ്റുപാടുകളെ മറന്നിട്ട് പാപം മരണം വിധി എന്നിങ്ങനെയോരോന്നിൽ ഊന്നിയുള്ള അനുഷ്ഠാനങ്ങൾ അർത്ഥശൂന്യമാണ്. മനുഷ്യസ്വാതന്ത്ര്യം അനിവാര്യതകളുടെ മണ്ഡലത്തിനപ്പുരത്താണ്. ആദ്ധ്യാത്മികമണ്ഡലത്തിലായാലും മറ്റു സാഹചര്യങ്ങളിലായാലും ഏതോ ബാഹ്യശക്തിയാൽ നിയന്ത്രിക്കപ്പെടുന്നു എന്നയനുഭവം മനുഷ്യനുണ്ടാകരുത് എന്ന് മാർക്സ് പറയുമ്പോൾ, സ്വതന്ത്രമായി തന്റെ സന്തുഷ്ടി കണ്ടെത്താൻ ഓരോരുത്തർക്കും സാദ്ധ്യമാകുന്ന സാമൂഹിക ചുറ്റുപാടുകൾ നിര്‍മ്മിക്കപ്പെടണം എന്നാണ് മനസ്സിലാക്കേണ്ടത്.

മാർക്സിന്റെത് വെറും സാമ്പത്തിക ദർശനമല്ല. അനിവാര്യതയിൽ നിന്ന് വിമുക്തമായ ഉത്പാദനമാണ് സൌന്ദര്യ സൃഷ്ടി. ഇന്നത്തെ കമ്യൂണിസ്റ്റുകൾക്ക് അംഗീകരിക്കാനാവില്ലെങ്കിലും, ആത്യന്തിക മാനം ആദ്ധ്യാത്മിയവും ലാവണ്യപരവുമായ സൃഷ്ടിയുടെ മണ്ഡലമാണെന്നു തന്നെയാണ് മാർക്സ് കണ്ടെത്തിയത്. അവിടെ പ്രവര്‍ത്തിക്കേണ്ടത് മനുഷ്യന്റെ സ്വതന്ത്ര തീരുമാനങ്ങൾ തന്നെയാണ്. ഭാരതചിന്തയിലും യേശുവിലും ഇതേ മൂല്യദർശനമാണ് പ്രവർത്തിച്ചത്. ഫാ. സെബാസ്റ്റ്യൻ കാപ്പൻ കണ്ടെത്തിയതുപോലെ (പ്രതിസസ്കൃതിയെലേയ്ക്ക് - Ed. സെബാസ്റ്റ്യൻ വട്ടമറ്റം) "സൗന്ദര്യം - മനുഷ്യബന്ധങ്ങളും ഇതിൽപ്പെടും - സൃഷ്ടിക്കുകയെന്നത് ഭൂമുഖത്ത് സ്വയം വെളിപ്പെടുത്താൻ ദൈവത്തെ അനുവദിക്കലാണ്. അനിവാര്യതയ്ക്കപ്പുറത്തുള്ള സൃഷ്ടിയുടെ ആ മണ്ഡലത്തിൽ തന്നെയാണ് മാർക്സ് മനുഷ്യവികാസത്തിന്റെ പാരമ്യത്തെ കാണുന്നതും." Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-31427412570730916952014-03-09T06:55:56.065+05:302014-03-09T06:55:56.065+05:30അനൂപ്, 'എന്റെ വിധി' ശ്രി. സാക്കുമായി ചര്...അനൂപ്, 'എന്റെ വിധി' ശ്രി. സാക്കുമായി ചര്‍ച്ച ചെയ്തതിനു ശേഷമാണ് അത്മായാ ശബ്ദത്തില്‍ ഇട്ടത്. തുടക്കത്തിലെ അദ്ദേഹം ഒരു കാര്യം പറഞ്ഞിരുന്നു, തൊട്ടാല്‍ പിശകാണെന്ന്. പക്ഷെ, ദൈവഹിതത്തെയും, മനുഷ്യേശ്ചയെയും വേര്‍തിരിച്ചറിയാന്‍ നാം ബുദ്ധിമുട്ടുമ്പോള്‍ ഈ വിഷയത്തില്‍ ഒരു തുറന്ന ചര്‍ച്ച പ്രയോജനപ്പെട്ടേക്കും എന്ന് എനിക്ക് തോന്നി. വിഷയത്തിന്റെ താത്ത്വിക വശം സാക്ക് കെഴിച്ചിട്ടപ്പോള് അദ്ദേഹം എന്തുകൊണ്ടാണ് അങ്ങിനെ പറഞ്ഞതെന്ന് നമുക്ക് മനസ്സിലാവുകയും ചെയ്തു. Divine Will, Human Will (Free Will) ഇങ്ങിനെ ഇഷ്ടം രണ്ടുണ്ടെന്നും Divine Will (ദൈവേഷ്ടം) എന്താണെന്ന് നോക്കി ജീവിതം നയിക്കുകയുമാണ് വേണ്ടതെന്നും പ്രസിദ്ധമായ സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ഥനയിലൂടെ യേശു പറയുന്നു. ഈ രണ്ടു Will കളും എവിടെങ്കിലും കൂട്ടിമുട്ടുന്നുണ്ടോ? എനിക്കറിയില്ല.
യേശുവിന്റെ ജീവിതം പരിശോധിച്ചാല്‍, അത് ഫ്രീ വില്‍ പ്രകാരം ആയിരുന്നോ എന്ന് ചോദിച്ചാല്‍, വിശകലനം ചെയ്യാന്‍ വേണ്ടി അത് ഒരു പുനര്‍വിചിന്തനത്തിന് വീണ്ടും വിധേയമാക്കിയാല്‍ ഈ ഡിവൈന്‍ വില്‍ മിക്കയിടത്തും തെളിഞ്ഞു നില്‍ക്കുന്നത് കാണാന്‍ കഴിയും. ഭാരതത്തില്‍ ശുദ്ധജ്ഞാനം മാത്രമല്ല ഉണ്ടായിരുന്നത്. ഗൂഡ ജ്ഞാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അശുദ്ധ ജ്ഞാനം ആണോയെന്നും എനിക്ക് സംശയമുണ്ട്. ഏതായാലും ഒരു മനുഷ്യന് ഉണരലിന്റെ തലത്തിലേക്കുള്ള സഞ്ചാരത്തിലാണെങ്കില്‍, ബോദ്ധ്യമായ പ്രപഞ്ച രഹസ്യങ്ങള്‍ ഞെട്ടലില്ലാതെ നിര്വ്വികാരനായിത്തന്നെ നിന്ന് ഉള്‍ക്കൊള്ളാനുള്ള പ്രാപ്തി നേടിയെങ്കില്‍ അവന് ആക്ഷിക് മേഖലയില്‍ രേഖപ്പെടുത്തപ്പെട്ട പ്രപഞ്ചത്തിന്റെ കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ സംഭവങ്ങളും അറിഞ്ഞിരിക്കും. ഈ ഗൂഡജ്ഞാനം വളരെയേറെ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നത് ഒരു സത്യമാണ്.
ഗാഡ നിദ്രയില്‍ മനസ്സ് ഈ തലത്തിന്റെ പ്രതലങ്ങളില്‍ കൂടെ കടന്നു പോകാറുമുണ്ടെന്നു പറയപ്പെടുന്നു. വരാനിരിക്കുന്ന പലതും അപ്പോള്‍ ബോധമനസ്സില്‍ രേഖപ്പെടുത്തപ്പെട്ടെന്നുമിരിക്കും. 'ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണെന്നു' യേശു പറഞ്ഞു. ദൈവം സൃഷ്ടാവും നാമെല്ലാം സഹസൃഷ്ടാക്കളുമാണെന്ന് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഏതു മനുഷ്യനും പ്രപഞ്ചത്തിന്റെ ഈ വിജ്ഞാന മേടയിലേക്ക് കടക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. ധ്യാനത്തിലൂടെ പുറം മനസ്സിനെ ലയിപ്പിച്ചു ലയിപ്പിച്ച് ഉള്ളിലേക്ക് കടക്കുന്നത് ഒരു വഴി മാത്രം. അങ്ങിനെ ഭാവി കണ്ടവര്‍ അനേകര്‍. അതുകൊണ്ടാണല്ലോ യേശുവിന്റെ ജനനവും ജീവിതവും എല്ലാം പ്രവചിക്കപ്പെട്ടത്. അതവിടെ നില്ക്കട്ടെ.
യേശുവിന്റെ ജീവിതത്തിലെ ഒരു പ്രധാന സംഭവമായ അന്ത്യ അത്താഴവും കുരിശു മരണവും ഒരിക്കല്‍ കൂടി വായിച്ചാല്‍, മുന്നേ തയ്യാറാക്കിയ ഒരു തിരകഥ പോലെ തോന്നുന്നുണ്ടോ? വലത്ത് വശത്ത് കിടന്ന കള്ളനെ യേശു അദ്ഭുതം കൊണ്ട് രക്ഷിക്കുകയായിരുന്നോ അതോ മാനസാന്തരപ്പെട്ടു മോക്ഷ പ്രാപ്തിക്കു യോഗ്യനായി മാറിയ അയാളുടെ അപ്പോഴത്തെ അവസ്ഥ പ്രഖ്യാപിക്കുക മാത്രമായിരുന്നോ യേശു ചെയ്തത്? ഇത്തരം അനേകം ചോദ്യങ്ങള്‍ നമുക്ക് ചോദിച്ചുകൊണ്ടേയിരിക്കാം. മുട്ടുന്നവന്റെ മുമ്പില്‍ വാതിലുകള്‍ തുറക്കപ്പെടും.

Joseph Mattappallyhttps://www.blogger.com/profile/02543716591395357561noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-86696998441296321732014-03-09T00:34:38.782+05:302014-03-09T00:34:38.782+05:30എല്ലാം നേരത്തെ തീരുമാനിയ്ക്കപ്പെട്ടതാണെങ്കിൽ ഫ്രീ...എല്ലാം നേരത്തെ തീരുമാനിയ്ക്കപ്പെട്ടതാണെങ്കിൽ ഫ്രീവിൽ എന്നതുണ്ടോ ? അനൂപ് https://www.blogger.com/profile/01751649974938222483noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-29461451856296440322014-03-09T00:28:39.486+05:302014-03-09T00:28:39.486+05:30Butterfly Effect , Collective unconscious, കർമ്മ സ...Butterfly Effect , Collective unconscious, കർമ്മ സിദ്ധാന്തം , പുനർജ്ജന്മം എന്നീ ഗഹനമായ വിഷയങ്ങളെല്ലാം മനോഹരമായി കോർത്തിണക്കിയ ഈ ലേഖനം ഞാൻ പലതവണ വായിച്ചു .
"പുനര്‍ജന്മത്തെ അംഗീകരിക്കുന്ന മതങ്ങളും അല്ലാത്തവയും പക്ഷേ, കാര്യ-കാരണ നിയമത്തെ ബഹുമാനിക്കുന്നുണ്ട്." പുനര്‍ജന്മത്തെ ഇപ്പോൾ അംഗീകരിയ്ക്കാത്ത മതങ്ങളുംഅവയുടെ ആരംഭകാലത്ത് പുനർജന്മത്തെ അംഗീകരിച്ചിരുന്നു .(First Council of Nicaea (325AD). The references in the Christian religion of reincarnation were removed by the Council of Nicea.) അങ്ങനെ കോണ്‍സ്റ്റാൻടൈൻ പുനർജന്മത്തെ സംബന്ധിക്കുന്ന രേഖകൾ ഉള്ള ധാരാളം പുസ്തകകങ്ങൾ നശിപ്പിക്കാൻ ഉത്തരവിട്ടു ,പുതിയ നിയമത്തിൽഉള്ള പുസ്തകങ്ങളിൽ തിരുത്തലുകൾ വരുത്തുകയും ചെയ്തു .A.D. 553, ഇൽ കോൻസ്ടന്റിനോപ്പിലിൽ നടന്ന കൌണ്സിലിൽ പുനർജന്മം മതനിന്ദ (heresy ) ആയി പ്രഖ്യാപിച്ചു . എങ്കിലും കർമ്മ സിദ്ധാന്തവും പുനര്ജമങ്ങളും ബൈബിളിൽ കാണാനാകും (ഖുറാനിലും) അനൂപ് https://www.blogger.com/profile/01751649974938222483noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-67298452237074189122014-03-08T20:51:24.299+05:302014-03-08T20:51:24.299+05:30ഒരു വ്യക്തി, വ്യക്തിതലത്തിൽ തന്നെ നിർവ്വാണയിൽ കഴി...ഒരു വ്യക്തി, വ്യക്തിതലത്തിൽ തന്നെ നിർവ്വാണയിൽ കഴിയാനാഗ്രഹിക്കക എന്നത് ബോധോദയത്തിന്റെ അഭാവത്തെയാണ് കാണിക്കുന്നത്. സാക് ചൂണ്ടിക്കാണിച്ച ഈ സത്യം നാം അവശ്യം മനസ്സിലാക്കിയിരിക്കേണ്ട ഒന്നാണ്. ഭൂമിയും അതിലെ ജീവജാലങ്ങളെയും ദു:ഖത്തില്‍ വിട്ടിട്ട് നിര്വ്വാണായിലേക്ക് (സ്വര്‍ഗ്ഗത്തിലേക്ക്) പോകാന്‍ ഒരു ആത്മാവിനും സാധ്യമല്ല, യോഗ്യതയുള്ള ഒരു ആത്മാവും അതിനു തുനിയുകയുമില്ല. ഈ വഴി വളരെ ഇടുങ്ങിയതാണെന്ന് പറയുന്നതിന്റെ അര്‍ത്ഥം ഓഷോ ഒരിക്കല്‍ പറഞ്ഞു. പ്രപഞ്ചത്തെ മുഴുവന്‍ സ്നേഹം കൊണ്ട് തന്നിലേക്ക് സ്വാമ്ശീകരിച്ച് ചെറുതായ ഒന്നിന് മാത്രമേ സ്വര്‍ഗ്ഗത്തിലേക്കുള്ള പാതയിലൂടെ സഞ്ചരിക്കാനാവൂയെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. ഉള്ളില്‍ നിര്‍വ്വാണ തുല്യമായ ശാന്തതയും പുറമേ ലോകത്തിനു ചേര്‍ന്ന ചലനവുമായി ഇവിടെ ജീവിച്ച എത്രയോ പേര് ഇനിയുമുണ്ട്. നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കുമെന്നു തന്നെയല്ലേ യേശു സൂചിപ്പിച്ചത്? വീണ്ടും വരുമെന്നല്ലേ ബുദ്ധനും പറഞ്ഞത്?
കത്തോലിക്കാ സഭയില്‍ സുബോധം വീണ്ടെടുത്ത നിരവധി മഹാത്മാക്കളുണ്ട്. നാം കാണിക്കുന്നതില്‍ പലതും തെറ്റാണെന്ന് നാടു നീളെ പറഞ്ഞു നടന്ന്, അവര്‍ വിപ്ലവം നടത്താത്തത് പ്രപഞ്ചത്തിന്റെ ആ അവസ്ഥയെയും ഉള്‍ക്കൊള്ളാനുള്ള ശേഷി അവര്‍ ആര്ജ്ജിച്ചതുകൊണ്ടാണ്. അല്ലാതെ ആരെയെങ്കിലും പേടിച്ചിട്ടാണെന്ന് ഞാന്‍ കരുതുന്നില്ല. വിശുദ്ധിയെപ്പറ്റിയും, സ്വര്‍ഗ്ഗത്തിലേക്ക് അവശ്യം വേണ്ട യോഗ്യതയെപ്പറ്റിയുമൊക്കെയുള്ള നമ്മുടെ ചിന്തകള്‍ സത്യവുമായ് ഒരു വിധത്തിലും പൊരുത്തപ്പെടുന്നതല്ല. ഒരാള്‍ നിര്‍വ്വാണം പ്രാപിച്ചോ എന്നറിയാന്‍ നമ്മുടെ യുക്തി മനസ്സിന് അവിടം വരെ പോകാന്‍ കഴിയില്ല. Joseph Mattappallyhttps://www.blogger.com/profile/02543716591395357561noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-34160253856059780852014-03-08T18:24:40.467+05:302014-03-08T18:24:40.467+05:30ഈ ചർച്ചയിൽ വേറാരുമെന്ത്യെ പങ്കെടുക്കാത്തത് എന്നു വ...ഈ ചർച്ചയിൽ വേറാരുമെന്ത്യെ പങ്കെടുക്കാത്തത് എന്നു വിഷമിചിരിക്കുംപോൾ കൂടൽജി നല്ല ഭാഷയിൽ, കാര്യപ്രസക്തമായ ഒരു സുഭാഷിതവുമായി വന്നിരിക്കുന്നു! വളരെ ഇഷ്ടപ്പെട്ടു. നന്ദി.Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-18788294166085322022014-03-08T17:46:35.621+05:302014-03-08T17:46:35.621+05:30തുടർച്ച 4.
എന്താണ് കരുണ? ഏഴു വർഷത്തെ നിരന്തരവും തീ...തുടർച്ച 4.
എന്താണ് കരുണ? ഏഴു വർഷത്തെ നിരന്തരവും തീക്ഷണവുമായ സാധനക്കു ശേഷം സിദ്ധാർത്ഥ ഗൗതമന് കാര്യങ്ങളുടെ കിടപ്പ് വ്യക്തമായി ബോത്തത്തിൽ തെളിയുന്നു. ബോധിവൃക്ഷത്തിന്റെ ചുവട്ടിൽ ഇരിക്കുന്ന ബുദ്ധന്റെ രൂപം കുരിശിൽ കിടക്കുന്ന യേശുവിന്റെ അതേ ഔന്നദ്ധ്യവും പ്രകാശവും പ്രശാന്തിയും പ്രസരിപ്പിക്കുന്നുവെന്നും ഇവ രണ്ടും ഇന്നും ജനകോടികളെ ആകർഷിച്ചുകൊണ്ടിരിക്കുന്ന പ്രതീകങ്ങളാണെന്നും തന്റെ Tao of Physics ൽ ഫ്രിജോഫ് കാപ്ര പറയുന്നു. എല്ലാ ആത്മസന്ദേഹങ്ങളെയും അതിജീവിച്ച ബുദ്ധൻ ഉടനെ ചെയ്തത് തനിക്കു കൈവന്ന ബോധോദയം സഹസന്യാസികളുമായി പങ്കുവയ്ക്കുവാൻവേണ്ടി ബനാറെസിലെ വനസങ്കേതത്തിലേയ്ക്ക് ഓടിച്ചെല്ലുകയായിരുന്നു. മാരകമായ രോഗമെന്തെന്ന് കണ്ടെത്തി, അതിനുള്ള പ്രതിവിധിയുമായി എത്തുന്ന കാരുണ്യവാനായ ഒരു ആദ്ധ്യാത്മിക വൈദ്യനായി തന്റെ ശിഷ്ടകാലം ബുദ്ധൻ ചെലവഴിച്ചു. ആത്മാവിന്റെ ഈ വൈദ്യശാസ്ത്രത്തെ അദ്ദേഹത്തിന്റെ അനുയായികൾ പല സൂത്രങ്ങളിലായി വിപുലീകരിച്ച ഒരു തത്ത്വശാസ്ത്രമായി കുറിച്ചുവച്ചിട്ടുണ്ട്. അതിലെ പല ആശയങ്ങളും ആധുനികശാസ്ത്രത്തിന്റെ പ്രപഞ്ചവീക്ഷണവുമായി കിടപിടിക്കുന്നവയാണെന്ന് കാപ്ര നിരീക്ഷിക്കുന്നുണ്ട്. Suchness അല്ലെങ്കിൽ 'തഥത'യെന്ന സാങ്കേതിക ശബ്ദമാണ് അതിലൊന്ന്. തഥതയുടെ വ്യാഖ്യാതാക്കളിൽ പ്രധാനി മഹായാന ബുദ്ധിസത്തിലെ അശ്വഘോഷയാണ്. അദ്ദേഹം പറയുന്നു, അസ്തിത്വം അല്ലെങ്കിൽ ഉണ്മ ബൌദ്ധികമായ ഒരു പ്രക്രിയകൊണ്ടും അറിയാനാവുന്നതല്ല. അതുകൊണ്ട് ശൂന്യതയെന്നും അതിനെ വിളിക്കാം. സൃഷ്ടിയും സൃഷ്ടാവും ഒരേ സമയം അതിൽപ്പെടുന്നു. ബുദ്ധിസ്റ്റ് ചിന്തയുടെ ഒരു ഭാഗം ഇതാണെങ്കിൽ, മറ്റേ ഭാഗം വിശ്വാസം, സ്നേഹം,കരുണ എന്നീ ഭാവങ്ങളെ ഉൾക്കൊള്ളുന്നു. ആദ്യത്തേത് പ്രജ്ഞ (intuitive intelligence) യാണെങ്കിൽ രണ്ടാമത്തേത് 'ധർമകായ' എന്ന എല്ലാറ്റിനെയും ഒന്നായിക്കാണുന്ന സാർവ്വത്രിക ആത്മഭാവം അല്ലെങ്കിൽ കരുണയാണ് (religious consciousness). ഇത് ഹൈന്ദവ വേദത്തിലെ ബ്രഹ്മത്തിനു തുല്യമായ ഒരു സങ്കല്പമാണ്. ഭൗതികവും അഭൗതികവുമായ എല്ലാറ്റിനെയും ആശ്ളേഷിക്കുന്ന സാർവത്രിക ദിവ്യത്വമാണത്. ഈ വീക്ഷണങ്ങളിൽ നിന്നാണ് ബോധിസത്വ അല്ലെങ്കിൽ universal compasion എന്ന ബുദ്ധദർശനം ഉരുത്തിരിയുന്നത്. ബുദ്ധനായിത്തീരാൻ മാത്രം ആത്മപക്വതയാർജ്ജിച്ച ഏതൊരാളും ഒരു ബോധിസത്വനാണ്. ഒന്നും നിരാകരിക്കപെടാത്ത ഒരു മനോഭാവമാണ് ബോധിസത്വന്റേത്. അങ്ങനെയൊരാൾ ആത്മപ്രകാശത്തെ അന്വേഷിക്കുന്നത് ലോകത്തിനു മുഴുവനും വേണ്ടിയാണ്. അതുകൊണ്ടാണ് നിർവാണാവസ്ഥയിൽ എത്തിയിട്ടും ബുദ്ധൻ ജനത്തെ പഠിപ്പിക്കാനായി അലഞ്ഞു നടക്കാൻ തീരുമാനിച്ചത്. യേശുവും അതുതന്നെയാണല്ലോ ചെയ്തതു്. കാരണം, ഒരു വ്യക്തി വ്യക്തിതലത്തിൽ മാത്രം നിർവാണയിൽ കഴിയാനാഗ്രഹിക്കക എന്നത് ബോധോദയത്തിന്റെ അഭാവത്തെയാണ് കാണിക്കുന്നത്. വിശ്വാസം എന്ന് നേരത്തേ പറഞ്ഞിരുന്നു. അതിനർത്ഥം, അസ്തിത്വമുള്ള എല്ലാത്തിന്റെയും പ്രകൃതിയിൽ നിർവാണയിലേയ്ക്കുള്ള സാദ്ധ്യത ഒളിഞ്ഞുകിടപ്പുണ്ട് എന്ന ആത്മബലമാണ്. എല്ലാം ഒന്നാണെന്നും അടിഥാനതലത്തിൽ എല്ലാം ദൈവികമാണെന്നുമുള്ള (the unity and interrelation of all things and events) ഈ കണ്ടെത്തൽ ഇന്ന് ആധുനികശാസ്ത്രവും പങ്കുവയ്ക്കുന്നു എന്നത് അങ്ങേയറ്റം മനോതൃപ്തി തരുന്ന ഒരു സംഭവമാണ് എന്ന് പറയേണ്ടതില്ലല്ലോ.

Tel. 9961544169 / 04822271922Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-40575136993198382562014-03-08T16:34:36.332+05:302014-03-08T16:34:36.332+05:30കൂടല്ജിയുടെ മുദ്രമോതിരത്തിന്റെ കഥ ഇവിടെ പറഞ്ഞ കാര...കൂടല്ജിയുടെ മുദ്രമോതിരത്തിന്റെ കഥ ഇവിടെ പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകമാകും. നന്ദി. ഈ സത്യം അവതരിപ്പിക്കാനോ ഉള്‍ക്കൊള്ളാനോ ഉള്ള ഒരു ധാരണാ തലത്തിലല്ല നമ്മുടെ സുബോധം. ഞാന്‍ പരാമര്‍ശിച്ച പുനര്ജന്മസാദ്ധ്യത മനുഷ്യനെ മാത്രം ബാധിക്കുന്നതല്ല. ആത്യന്തികമായി ജീവന്റെ (ആത്മാവ്വിന്റെ) കാര്യ-കാരണ ചങ്ങലയിലൂടെയുള്ള സഞ്ചാരമാണത്, ഇടയില്‍ എണ്ണമറ്റ ജന്മങ്ങള് തന്നെ കണ്ടേക്കാം, യാത്ര പിന്നോട്ടും മുന്നോട്ടുമാവാം. സാക്ജി, ബുദ്ധന്റെ noble truth ഉള്‍ക്കൊള്ളാന്‍ അതിലും ആയാസപ്പെടെണ്ടിവരും. യാതൊരു കാരണവും സൃഷ്ടിക്കാതെ misery ക്ക് ഇടം കൊടുക്കാതെ ആയിരിക്കാന്‍ ബുദ്ധനല്ലേ പറ്റൂ. ജ്ഞാനം ബോധമായിത്തിരണം, അതിന് ബോധം ജ്നാനത്തിലേക്ക് വന്നാലല്ലേ ഒക്കൂ, അതല്ലേ, സത്യത്തിലേക്ക് നമുക്ക് പോകാനാവില്ല, സത്യം നമ്മളെ അങ്ങോട്ട് കൊണ്ടുപോകാതെയെന്നു പറയുന്നത്.
ഈ തത്ത്വങ്ങള്‍ ഇവിടെ വിശകലനം ചെയ്യപ്പെടെണ്ടതാണ് എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ഇതിനോട് സമാനമായ ഭാരതീയ ദര്‍ശനങ്ങള്‍ ഉള്ളതിന്റെ പേരിലല്ലേ ചില സുവിശേഷങ്ങള്‍ തന്നെ നാം മുക്കിയത്. വിഷമം ഉണ്ടാക്കുന്ന ചുരുക്കം ചില വചനങ്ങളെ ഇപ്പോഴുള്ളല്ലോ.

Joseph Mattappallyhttps://www.blogger.com/profile/02543716591395357561noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-47729198400452706542014-03-08T15:07:05.996+05:302014-03-08T15:07:05.996+05:30തുടർച്ച 3.
കർമഫലത്തിന്റെ പാര്ശ്വോത്പന്നമായി പുനർജന...തുടർച്ച 3.
കർമഫലത്തിന്റെ പാര്ശ്വോത്പന്നമായി പുനർജന്മസാദ്ധ്യതയെപ്പറ്റി JMജിയുടെ ലേഖനത്തിൽ പരാമർശമുണ്ടായിരുന്നു. ഹിന്ദു/ബുദ്ധ ദർശനത്തിൽ ഉൾപ്പെടുന്ന ഒരാശയമാണ് കർമ അല്ലെങ്കിൽ ഒരിക്കലും അവസാനിക്കാത്ത കാര്യകാരണങ്ങളുടെ (ജനന-മരണങ്ങളുടെ) ചങ്ങല, അല്ലെങ്കിൽ 'സംസാര'. സംസാരയുടെ വേരുകളാകട്ടെ തൃഷ്ണയിൽ കിടക്കുന്നു. തൃഷ്ണയെന്നാൽ ആഗ്രഹമാണ്. ആഗ്രഹങ്ങളുദിക്കുന്നത് നശ്വരമായവയെ അനശ്വരങ്ങളെന്നു തെറ്റിദ്ധരിച്ച് അവയെ സ്വന്തന്മാക്കാൻ പ്രേരിപ്പിക്കുന്ന അവിദ്യ അല്ലെങ്കിൽ അജ്ഞതയിൽ നിന്നാണ്. ഫലമോ, ദുഃഖവും നിരാശതയും. അജ്ഞതയാണ് എല്ലാ വേദനകൾക്കും പിന്നിലുള്ളത് എന്നതാണ് ബുദ്ധന്റെ നാല് ഉത്തമ സത്യങ്ങളിൽ (The four noble Truths) ഒന്നാമത്തേത്. രണ്ടാമത്തേത്, മാറ്റമില്ലാത്തതായി പ്രപഞ്ചത്തിൽ ഒന്നുമില്ല എന്നയറിവാണ്. ഓരോ പ്രവൃത്തിയും മറ്റൊന്നിനു കാരണമാകും, ഓരോ ചോദ്യത്തിനുള്ള ഉത്തരവും വേറൊരു ചോദ്യത്തെ സൃഷ്ടിക്കും എന്നുള്ള തിരിച്ചറിവാണ് വിദ്യ. ഇത് മൂന്നാമത്തെ സത്യത്തിലേയ്ക്ക് നയിക്കുന്നു - അതായത്, എല്ലാ വേദനയേയും മറികടക്കാം. മുന്‍പറഞ്ഞ വിദ്യ അല്ലെങ്കിൽ ജ്ഞാനം ബോധമായിത്തീർന്നാൽ ആഗ്രഹങ്ങളിൽ നിന്നുള്ള മുക്തിയായി. അതാണ് നിർവാണ. നിരവാണയിൽ അഹത്തിന്റെ പോള്ളത്തരങ്ങൾക്ക് സ്ഥാനമില്ല. അപ്പോൾ, എല്ലാ ജീവനുമെന്നല്ല, ചരാചരമായതെല്ലാം ഒന്നാണെന്നുള്ള അറിവ് നിലനില്‍ക്കുന്ന ഒരനുഭൂതിയായി മാറുന്നു. എല്ലാ വ്യാഖ്യാനങ്ങൾക്കും അതീതമായ, ബൗദ്ധികതലത്തിനപ്പുറത്തുള്ള ഒരനുഭവതലത്തിലേയ്ക്ക് ഈ അവബോധം നയിക്കുന്നു. അതിലെത്തിയവരാണ് ബുദ്ധനെന്നും ക്രിസ്തുവെന്നും വിളിക്കപ്പെടുന്നത്. ചുരുക്കത്തിൽ, വ്യക്തിപരമായ ചിന്തകളെ ഇല്ലായ്മ ചെയ്യുന്നതിലൂടെ സ്വാർത്ഥതയെ പൂർണമായി കീഴടക്കുക എന്നതാണ് പ്രകൃതിയെ മനസ്സിലാക്കാനും ആസ്വദിക്കാനും, പ്രപഞ്ചത്തിന്റെ ഭാഗമായി സ്വയം സമർപ്പിക്കാനും നമ്മെ സന്നദ്ധരാക്കുന്നത്. അതിലേയ്ക്ക് നയിക്കുന്നതെല്ലാം മഹത്തരമാണ്, അല്ലാത്തതൊക്കെയും ദുഖത്തെയും വേദനയെയും കൊണ്ടുവരും. ഇതിനപ്പുറത്ത് ഒരു സത്യവുമില്ല. ഈ സന്നദ്ധതക്കാണ് ബുദ്ധൻ കരുണയെന്നു പേരിട്ടത്.
തുടരും: എന്താണ് കരുണ? Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-90826009895020071172014-03-08T13:59:33.084+05:302014-03-08T13:59:33.084+05:30ഉത്തരായന ദക്ഷിണായന യാനങ്ങല്ക്ക് ശേഷം സൂര്യൻ നേരേകി...ഉത്തരായന ദക്ഷിണായന യാനങ്ങല്ക്ക് ശേഷം സൂര്യൻ നേരേകിഴക്ക് "പത്താം ഉദായങ്ങളായി" തുലമാസത്തിലും മകരത്തിലും 10-ആം തീയതി ഉദിക്കാരുള്ളതുപോലെ , കാലഭ്രമണചക്രത്തിലെ കണികകളാണു നാമും നാം കടന്നുപോകുന്ന ഈ ഓരോ നിമിഷവും ! മറ്റപ്പള്ളിസാറിന്റെ "വീണ്ടും ഒരിക്കല്‍ ഞാന്‍ ഇതുപോലെ ഇവിടെ ഇതേ വിഷയം ഇതേ ഭാഷയില്‍ എഴുതിയിരിക്കും." എന്നവാചകം എത്രയോ വലിയ വിശ്വസത്യം ! ലങ്കയില്നിന്നും സീതയേയും കൂട്ടി ഹനുമാനുമൊത്തു ശ്രീരാമൻ പുഷ്പകവിമാനത്തിൽ തിരികെ മടങ്ങുമ്പോൾ ,യാത്രാമദ്ധ്യേ സീത , ഹനുമാന്റെ കയ്യിൽ ശ്രീരാമൻ കൊടുത്തുവിട്ട മുദ്രാമോതിരം ഊരി തിരികെ ശ്രീരാമനുകൊടുക്കവേ , സീതയുടെ കയ്യിൽനിന്നും മോതിരം വഴുതി കടലിൽ വീണു.! സീത അയ്യോ എന്നായി ! .വായുപുത്രൻ കടലിൽ മുങ്ങിത്തപ്പാമെന്നുമായി ! ഉടനെ ശ്രീരാമൻ ""സീതേ ,എല്ലാ മന്വന്തരങ്ങളിലും നീ എന്റെ മുദ്രാമോതിരം പതിവായി കൈവഴുതി ഇവിടെ ഇടാറുണ്ട് ,.ഹനുമാൻ കടലിൽ മുങ്ങിത്തപ്പിയാൽ ഇതേമാതിരി ആയിരമായിരമായി മോതിരങ്ങൾ അവിടെ കാണും "എന്ന് പറഞ്ഞു ! എന്തായാലും കുറെ അച്ചായന്മാർ ഉപനിഷത്ത് തപ്പുന്നതും എഴുതുന്നതും കർത്താവിനിഷ്ടമാണ്, കാരണം അവന്റെ വചനപ്പൊരുൾ കത്തനാര്‍ക്ക് പിടികിട്ടിയില്ല എന്ന ദുഃഖം ഇല്ലാതെയാകും ... samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-21585949604242405632014-03-08T09:05:52.599+05:302014-03-08T09:05:52.599+05:30തുടർച്ച 2.
കത്തോലിക്കാ സഭയിലെ നേതൃത്വം ദൈവത്തിന്...തുടർച്ച 2.
കത്തോലിക്കാ സഭയിലെ നേതൃത്വം ദൈവത്തിന്റെയും രക്ഷകനായ ദൈവപുത്രന്റെയും പേരിൽ പറയുന്നതിലധികവും സ്വന്തം അധികാരശ്രേണിയെ താങ്ങിനിറുത്താനുള്ള വിടുവായത്തം മാത്രമാണ്. സഭയിലെ അധികാരവൃന്ദം ചിന്തിച്ചുശീലിച്ചിട്ടുള്ളത് ഒരു കെട്ടിടത്തിന്റെ മാതൃകയിലാണ് - അടിത്തറ, അതിൽ പണിഞ്ഞുയർത്തുന്ന ഓരോരോ നിലകൾ. ഈ നിലകളിൽ ഓരോന്നും തീരുന്നതനുസരിച്ച് അധികാരികൾ അതിലേയ്ക്ക് താമസം മാറ്റും. എന്നാൽ ദൈവം സൃഷ്ടിച്ച ലോകത്തിന്റെ ആകൃതി ഒരു സൌധത്തിന്റേതല്ല, അതൊരു നെറ്റ്വർക്ക് പോലെയാണ്. അതുകൊണ്ടാണ് യേശുവിന്റെയും ബുദ്ധന്റെയും ദർശനങ്ങളിൽ അധികാരം കടന്നുവരാത്തത്. ഓരോരുത്തരുടെയും പങ്ക് അതിൽത്തന്നെ പൂർണ്ണവും പരോബന്ധിയുമാണ്. ഏതുതരം ജൈവസിദ്ധാന്തത്തിനും വഴങ്ങുന്ന ഒരു കാഴ്ച്ചപ്പാടാണിത്. അതിലൂടെ ദ്രവ്യം, മനസ്സ്, പരിണാമം, ആത്മദർശനം എന്നവയെല്ലാം താരതമ്യത്തിൽ നശിക്കാത്ത പ്രാധാന്യത്തോടെ പ്രവർത്തിക്കുന്നു. ഭൌതികശാസ്ത്രം അന്വേഷിക്കുന്നത് ദ്രവ്യത്തിന്റെ വിവിധ ഘടനകളെയാണെങ്കിൽ, ആത്മദർശികൾ അന്വേഷിക്കുന്നത് മനസ്സിന്റെ (ആന്തരികതയുടെ) ഘടനകളെയാണ്. എന്നാൽ രണ്ടും സാധാരണ ഐന്ദ്രികതക്കപ്പുറത്തേയ്ക്കാണ് നോക്കുന്നത്. അവിടെ കിട്ടുന്ന അറിവുകൾ അസ്സാധാരണമാണെങ്കിൽ അതിനർത്ഥം അവിടെ അറിയപ്പെടുന്നതും അസ്സാധാരണമാണെന്നാണ് (ഹൈസെൻബെർഗ്). എന്നാൽ ഒന്ന് മറ്റേതിൽ നിന്ന് താഴെയെന്നോ മുകളിലെന്നോ വിധിയെഴുതുന്നവർ ഇപ്പോഴും പഴഞ്ചൻ ചിന്താമാതൃകകളാണ് (paradigms) കൊണ്ടുനടക്കുന്നത് എന്നാണർത്ഥം. പുതിയതിൽ, ഉണ്മ അന്തമില്ലാത്ത ഒരു network പോലെയാണ് മനസ്സിലാക്കപ്പെടുന്നത്. സഹസ്രാബ്ദങ്ങൾക്കു മുമ്പായാലും ആധുനികമായാലും ശരിയായ ഉള്ക്കാഴ്ചയെന്നത് ഭൗതികത്തിലും ആത്മവിഹായസിലും ഒരേ മഹത്വം പ്രസരിപ്പിക്കുന്നു എന്നതാണ് അറിവിന്റെ വിസ്മയം.
തുടരും.

Tel. 9961544169 / 04822271922Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-45032077207987466072014-03-07T18:23:21.113+05:302014-03-07T18:23:21.113+05:30വിധിയെ നിര്‍വ്വചിക്കുന്നതില്‍ വരുന്ന അപാകത മാത്രമല...വിധിയെ നിര്‍വ്വചിക്കുന്നതില്‍ വരുന്ന അപാകത മാത്രമല്ല സാക്ക് ചൂണ്ടിക്കാണിച്ചിരിക്കുന്നത്, പകരം ശരിയായ കാഴ്ചപ്പാട് എങ്ങിനെയായിരിക്കണം എന്നുമാണ്. ജീവിതം എന്നത് മുന്നേ എഴുതി തയാറാക്കിയ ഒരു തിരകഥ അനുസരിച്ചാണ് മുന്നോട്ടു നീങ്ങുന്നതെന്ന ചിന്ത പുതിയതല്ല. ചിന്തകനായ നീഷെയുടെ Amor fati (Love of Fate) ശ്രമം പോലും ഇത് പൂര്‍ണ്ണമായും നിഷേധിക്കുന്നതായിരുന്നില്ല. ശരിയാണ് സാക്ക്, സര്‍വ്വതും ഊര്‍ജ്ജമാണ്, ഒരു സമുദ്രത്തിലുണ്ടാകുന്ന തിരകളെല്ലാം അടിസ്ഥാനപരമായി കടല്‍ തന്നെയാണ്. നാമോരുത്തരും ഓരോ തിരകളാണ്.
കത്തോലിക്കാ സഭ, ദൈവഹിതം മാറ്റമില്ലാത്തതെന്നും, നാം അതിനെ തിരുത്തണമെന്നും ഒരേ സ്വരത്തില്‍ പറയുന്നുവെന്ന് ഓര്‍ക്കുക. സാക്ക് തെളിച്ചു പറഞ്ഞതുപോലെ സ്വന്തം ഭാഗം അറിഞ്ഞു ബോധപൂര്‍വ്വം അതിനു വിധേയമാകുകയെന്നതാണ് ശരിയായ ജീവിതമെന്ന് എനിക്ക് തോന്നുന്നു.Joseph Mattappallyhttps://www.blogger.com/profile/02543716591395357561noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-2149987783079021982014-03-07T16:11:46.310+05:302014-03-07T16:11:46.310+05:30ഇതെന്റെ വിധിയെന്ന മുൻവിധി ഒരുവനെ നിസ്സംഗതയിലേയ്ക്ക...ഇതെന്റെ വിധിയെന്ന മുൻവിധി ഒരുവനെ നിസ്സംഗതയിലേയ്ക്ക് വീഴ്ത്തുമോ എന്ന ഭയത്തിന് വായന കഴിഞ്ഞും അറുതി വരുന്നില്ല. വിപ്ളവമൂല്യങ്ങളും ശുഭാപ്തിവിശ്വാസങ്ങളും വ്യക്തിസഹനത്തിന്റെ പൊതു, പരസ്പരന്മകളുമൊക്കെ അംഗീകരിക്കാവുന്ന ദർശനങ്ങളായും ജീവിതസന്തുഷ്ടിക്ക് നിദാനമാകാവുന്ന കാഴ്ച്ചപ്പാടുകളായും വിലയിരുത്താൻ സാധിക്കുന്നുണ്ട്. എന്നാൽ വിധിയും വ്യക്തിസ്വാതന്ത്ര്യവും എങ്ങനെ താത്ത്വികമായി സ്വരുമിക്കുമെന്നതിലേയ്ക്ക് ഇനിയും ഒരു വഴി കണ്ടെത്തേണ്ടിയിരിക്കുന്നു. ഏത് തത്ത്വശാസ്ത്രപഠനത്തിലും ഒരു കീറാമുട്ടിയായി ഈ വിഷയം ആദ്യംതന്നെ പ്രത്യക്ഷപ്പെടാറുണ്ട്. തൃപ്തികരമായ ഒരുത്തരം ആരും കണ്ടെത്തിയതായി അറിവില്ല.

എന്നാൽ, ക്വാന്തംസിദ്ധാന്തം മുന്നോട്ടു വയ്ക്കുന്ന ഒരാശയം ഇപ്പറഞ്ഞതിലേയ്ക്ക് ഒരു തുടക്കമാക്കാം എന്ന് തോന്നുന്നു. ആ ദിശയിൽ ഒരന്വേഷണം നടത്തിയാലോ? വസ്തുക്കൾ തമ്മിൽ അസ്തിത്വപരമായി യാതൊരു അടിസ്ഥാനവ്യത്യാസങ്ങളുമില്ല എന്ന് മനസ്സിലാക്കുകയും അതിന്റെ ഫലമായി പ്രപഞ്ചത്തെ മുഴുവൻ അന്യോന്യം ബന്ധപ്പെട്ടു കിടക്കുന്ന ഊർജ്ജപ്രസരങ്ങളുടെ ഒരു വലയായി (web) കാണുകയും ചെയ്യുക എന്നതാണത്. മൊത്തത്തെ മൊത്തമായി പരിഗണിക്കാതെ ഒരു ഭാഗത്തെയും അറിയാനോ നിർവചിക്കാനോ ആവാത്ത ഒരവസ്ഥയാണത്. ആധുനിക ഭൌതികശാസ്ത്രത്തിൽ ഉരുത്തിരിഞ്ഞുവന്ന ഈ ആശയം പുരാതന ബുദ്ധവിജ്ഞാനീയത്തിന്റെ ഭാഗമാണ് എന്നത് നമ്മെ വിസ്മയിപ്പെക്കും. "ഒരു ബുദ്ധജ്ഞാനി സ്വതന്ത്രമായ അസ്തിത്വമുള്ള ഒരു ബാഹ്യപ്രപഞ്ചത്തിൽ വിശ്വസിക്കുന്നില്ല. തന്റെ ആന്തരികലോകവും ബാഹ്യലോകവും ഒരേ അസ്തിത്വത്തിന്റെ രണ്ടു ഭാവങ്ങളായിട്ടു മാത്രമേ അയാൾ കാണുന്നുള്ളൂ; രണ്ടിടത്തും എന്തൊക്കെയുണ്ടോ, അതെല്ലാം പരസ്പരം ഇഴകോർക്കുന്ന ഒരേയൊരവബോധത്തിന്റെ നൂലുകൾ പാകിയ ഒരു വലയാണ്." Lama Anagarika Govinda.

എന്തിനെയും ഏതിനെയും ദ്വന്ദ്വങ്ങളായി കാണുക എന്നത് മനുഷ്യ മനസ്സിന്റെ ശീലമാണ്. ചരം, അചരം; കണം, തരംഗം; പ്രകാശം, ഇരുട്ട്; ജീവൻ, മരണം; ഉണ്മ, ശൂന്യം എന്നിത്യാദികളാണ് മനുഷ്യധീ ഉപയോഗിക്കുന്ന ദ്വന്ദ്വങ്ങൾ. ദ്വന്ദ്വരീതിയിൽ നിന്ന് വിടവാങ്ങി, അസ്തിത്വത്തെപ്പറ്റി അദ്വൈതരീതിയിൽ ചിന്തിക്കുക ഭാരതത്തിൽ പരീക്ഷിച്ചു വിജയിച്ച ഒരു ബൌദ്ധിക പ്രക്രിയയാണെന്ന് നമുക്കറിയാം. ബ്രഹ്മത്തെപ്പറ്റി ഇസോപനിഷത്ത് പറയുന്നത് ശ്രദ്ധിക്കുക:
It moves. It moves not.
It is far, and it is near.
It is within all this,
And it is outside of all this. ദ്വന്ദ്വശബ്ദങ്ങളിലൂടെ അദ്വൈതത്തെ പ്രകാശിപ്പിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഇതേ രീതിയിൽ, ഊര്‍ജ്ജം, ദ്രവ്യം; കണം, അല; ചലനം, നിശ്ചലത തുടങ്ങിയ വിപരീതങ്ങളെ മാത്രമല്ല, അസ്തിത്വത്തെയും അസ്തിത്വമില്ലയ്മയെയും പോലും മറികടക്കാനുള്ള പരിശ്രമത്തിലെത്തിനിൽക്കുന്നു, അണുഭൌതികം. അസ്തിത്വത്തിനും അസ്തിത്വമില്ലയ്മക്കും അപ്പുറത്തുള്ള ഒരവബോധമാണ് ഭാരതത്തിലും ചൈനയിലും വികസിച്ചുവന്ന പൌരസ്ത്യ ആദ്ധ്യാത്മികതയെ വേർതിരിച്ചു നിറുത്തുന്നത്. ഈ അവബോധത്തിന് കൊടുത്തിരിക്കുന്ന പേര് തഥത (suchness) എന്നാണ്. "Suchness is neither that which is existence, nor that which is non-existence, nor that which is at once existence and non-existence, nor that which is not at once existence and non-existence." (Ashvaghosha, The awakening of faith)
ഈ ബുദ്ധചിന്തക്കു സമാനമായി ആധുനിക ഭൌതികശാസ്ത്രവും ദ്രവ്യപരമായ അസ്തിത്വത്തെ നിരാകരിക്കുന്നു, പകരമുള്ളത് നിരന്തരം പരിപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന ഊർജ്ജപ്രസരമാണ്. ഏതെങ്കിലും വസ്തുക്കളോ വ്യക്തിത്വമോ ഈ ചിന്തയിൽ അസ്ഥാനത്താണ്. വസ്തുപരമോ വ്യഷ്ടിപരമോ ആയ പരിഗണനകൾ സാർത്ഥകമല്ലാത്തിടത്ത് വിധിയെന്ന ശബ്ദത്തിന് പ്രസക്തിയില്ല.

മുകളിൽ പ്രകടിപ്പിക്കാനുദ്ദേശിച്ച ആശയങ്ങൾ ഭാഷാപരിമിതികൊണ്ട് അവ്യക്തമായി എനിക്കുതന്നെ അനുഭവപ്പെടുന്നു. എന്നാൽ, ഒരു കമന്റ് എന്ന നിലക്ക് കൂടുതൽ മിനുക്കുപണികൾ ചെയ്യുന്നില്ല. ഇതും തുടർക്കുറിപ്പുകളും വേറിട്ടൊരു ലേഖനമാക്കി കൂടുതൽ മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു.
തുടരും.

Tel. 9961544169 / 04822271922Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.com