tag:blogger.com,1999:blog-8554137243501328466.post1655043581804937548..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ക്രിസ്തുവിന്റെ നല്ല കള്ളനായ ബനഡിക്റ്റ് മാര്പാപ്പാഅല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger4125tag:blogger.com,1999:blog-8554137243501328466.post-64722664205886080682013-02-28T02:14:03.234+05:302013-02-28T02:14:03.234+05:30ഡോ. ശ്രീ ജയിംസ് കോട്ടൂരിന്റെ നിര്‍ദ്ദേശപ്രകാരം അദ്...
ഡോ. ശ്രീ ജയിംസ് കോട്ടൂരിന്റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം അയച്ചുതന്ന ഇംഗ്ലീഷ്സന്ദേശം മലയാളത്തിലാക്കിയത് താഴെ പോസ്റ്റ് ചെയ്യുന്നു. "പ്രിയ സുഹൃത്ത് ശ്രീ ജോസഫ് പടന്നമാക്കല്‍ എഴുതിയ എന്റെ വിവര്‍ത്തനലേഖനം അതിവിശിഷ്ടമായിരിക്കുന്നു. ഇംഗ്ലീഷ്ഭാഷ മനസിലാക്കുവാന്‍ പ്രയാസമുള്ള മലയാളികള്‍ക്കായി ആശയഗാംഭീരത്തോടെ മലയാളത്തില്‍ വായിക്കുവാന്‍ സാധിച്ചതിലും അതീവസന്തുഷ്ടനാണ്. ഇംഗ്ലീഷില്‍ എഴുതിയ എന്റെ ലേഖനം അല്മായശബ്ദത്തിലെ വായനക്കാരേവര്‍ക്കും അറിയത്തക്കവണ്ണം തിളങ്ങുന്ന ഭാഷയില്‍ കൂടുതല്‍ വിശദാംശത്തോടെ മലയാളത്തില്‍ വായിച്ചതും എന്നില്‍ വിസ്മയമുളവാക്കി. ശ്രീ പടന്നമാക്കലിന്റെ മലയാളത്തിലെ ആശയസ്വരൂപണങ്ങളും വാക്കുകളിലൂടെയുള്ള ആവിഷ്ക്കരണരീതികളും ശൈലിയും എന്റെ മൂലലേഖനത്തെക്കാള് മെച്ചമുള്ളതായും ഞാന്‍ വിശ്വസിക്കുന്നു.

ശക്തമായ ഭാഷയില്‍ കൂടുതല്‍ തെളിമയോടെ,പ്രായഭേദമെന്യേ ഏവര്‍ക്കും മനസിലാകത്തക്ക വിധത്തില്‍ അര്‍ഥപുഷ്ടിയോടെ,വൈദക്ത്യത്തോടെ ഈ ലേഖനം അവതരിപ്പിച്ച താങ്കള്‍ക്കു എന്റെ അഭിനന്ദനങ്ങള്‍. തികച്ചും അയോഗ്യനായ എന്റെ കഴിവുകളെ അങ്ങേയറ്റം പ്രശംസിച്ചിരിക്കുന്നതും പ്രിയപ്പെട്ട വായനക്കാര്‍ കാര്യമായി കണക്കാക്കരുതെന്ന് എളിമയോടെ ഒരു അപേക്ഷയുമുണ്ട്.!!! " James Kottoornoreply@blogger.comtag:blogger.com,1999:blog-8554137243501328466.post-67168535658160195642013-02-27T10:47:52.035+05:302013-02-27T10:47:52.035+05:30എന്റെ കാഴ്ചപ്പാടില്‍ കത്തോലിക്കാസഭക്ക് ഇരുപത്തിയൊന...എന്റെ കാഴ്ചപ്പാടില്‍ കത്തോലിക്കാസഭക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പകുതിവരെ പോലും പോകാനുള്ള ആത്മോര്ജ്ജം ഇല്ല. ആത്മോര്‍ജ്ജത്തിന്റെ സ്രോതസ്സ് സത്യത്തോടുള്ള ആഭിമുഖ്യമാണ്. അത് ഇന്നത്തെ സഭയില്‍ അല്മായര്ക്കോ ക്ലേര്ജിക്കോ ഇല്ലെന്ന് പൊതുവെ പറയാം. കാരണം, സഭയുടെ വിശ്വാസപ്രമാണങ്ങളില്‍ എടുത്തു പറയുന്ന പലതും ഇന്ന് ഭൂരിഭാഗം മനുഷ്യര്‍ക്കും അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ്. ഉദാ. യേശുവിന്റെ ദൈവത്വം, മറിയത്തിന്റെ കന്യകാത്വം, പാതാളത്തിലെയ്ക്കും സ്വര്ഗത്തിലെയ്ക്കുമുള്ള യേശുവിന്റെ ഇറക്കവും കയറ്റവും, രണ്ടാം വരവ് തുടങ്ങിയവ. 325ലെ നിക്കേയ കൌണ്‍സില്‍ ഒരുമിച്ചു ചേര്‍ത്ത വിശ്വാസസത്യങ്ങള്‍ അന്ന് സുവിശേഷങ്ങളെ മനസ്സിലാക്കിയത്തിന്റെ വെളിച്ചത്തില്‍ ആയിരുന്നു. സുവിശേഷപഠനങ്ങള് വളരെയധികം മുന്നേറിയ സാഹചര്യത്തിലും പണ്ടത്തെ പഴഞ്ചന്‍ പ്രമാണങ്ങള്‍ തന്നെ ഇന്നും വിശ്വാസികള്‍ ഉരുവിട്ട്കൊണ്ടിരിക്കുന്നു. ഉള്ളില്‍ തട്ടാത്ത കാര്യങ്ങള്‍ ദിവസവും ആവര്‍ത്തിക്കുക എന്നത് തന്നെ ആത്മോര്‍ജ്ജത്തെ നിര്‍വീര്യമാക്കും. പല ക്രിസ്തീയ വിഭാഗങ്ങളും പൊതുവായ ഒരു വിശ്വാസപ്രമാണം വേണ്ടെന്നു വച്ചവരാണ്. വിശ്വസിക്കാന്‍ പറ്റാത്തത് ഉരുവിടുന്നതിലും മെച്ചം അങ്ങനെയൊന്നു വേണ്ടെന്നു വയ്ക്കുന്നതാണല്ലോ. ആ സ്ത്യദീക്ഷ പോലും കത്തോലിക്കര്‍ക്കില്ല. പിന്നെ, സ്ത്രീപുരുഷ വിവേചനങ്ങള്‍. സാമ്പത്തിക അസമത്വങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍, പ്രകൃതിക്കെതിരായ നിയമാവലികളെന്നിങ്ങനെ ഒരു സമൂഹത്തിനു താങ്ങാനാവാത്തത്ര ക്രമക്കേടുകളുമായി ഈ സഭ എങ്ങനെ അതിജീവിക്കും?

പിന്നെ നമ്മള് ഈയിടെ ചര്‍ച്ച ചെയ്ത പാരഡൈം ഷിഫ്റ്റ്. വളരെയധികം വിശ്വാസികള്‍ സഭയുടെ ഇന്നത്തെ നടത്തിപ്പിനെപ്പറ്റി രോഷാകുലരും വെറുപ്പുള്ളവരുമാണ്. സഭയെ നയിക്കുന്നുവെന്ന് കരുതുന്നവര്‍ തന്നെ ഒന്നുകില്‍ തിരുത്താനാവാത്ത യാഥാസ്ഥിതികരും അല്ലെങ്കില്‍ ഭൌതികവാദികളും ആയിട്ടാണ് കഴിഞ്ഞുകൂടുന്നത്. സാധാരണ ജനം അവരുടെ ദിനചര്യകളില്‍ ക്രിസ്തീയമായ ഒരു മൂല്യത്തിനും വില കല്പിക്കുന്നില്ല. ഇനി വരുന്നത് ഏതു മിടുക്കന് പോപ്പായാലും ഈ സഭക്ക് യാതൊരു ഭാവിയും ഇല്ലെന്നു തീര്‍ത്തുപറയാം. Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-48277113232388455042013-02-27T02:06:13.301+05:302013-02-27T02:06:13.301+05:30ആരായിരിക്കും പത്രോസിന്റെ സിംഹാസനനവകാശിയായ അടുത്ത ...ആരായിരിക്കും പത്രോസിന്റെ സിംഹാസനനവകാശിയായ അടുത്ത മാര്‍പാപ്പ. മാര്‍പാപ്പയുടെ സ്ഥാനംത്യജിക്കലിനു ഇനി രണ്ടുദിവസങ്ങള്‍ ബാക്കിനില്‍ക്കേ ഊഹോപാഹങ്ങള്‍ ലോകംമുഴുവന്‍ പലരൂപങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ക്ഷീണിതനായ മാര്‍പാപ്പയുടെ സ്ഥാനത്തു ഊര്‍ജസ്വലനായ ഒരു മാര്‍പാപ്പയെ വാഴിക്കുവാന്‍ ആഗോളതലങ്ങളിലുള്ള കര്‍ദ്ദിനാള്‍മാര്‍ വത്തിക്കാനില്‍ സമ്മേളിച്ചിട്ടുണ്ട്. അറുന്നൂറു വര്ഷങ്ങള്കൂടി പേപ്പസ്സിസ്ഥാനം ഒഴിയുന്ന ഒരു മാര്‍പാപ്പയുടെ പിന്‍ഗാമിയെന്ന നിലയില്‍ അടുത്ത മാര്‍പാപ്പ ശാക്തികചേരി രാജ്യമായ അമേരിക്കയില്‍ നിന്നായിരിക്കുമെന്നും വാര്‍ത്താമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. സങ്കീര്‍ണ്ണമായ വത്തിക്കാനിലെ പ്രശ്നങ്ങള്‍ തീര്‍ക്കുവാന്‍ ഇനി നവീകരണചിന്താഗതിയുള്ള മാര്‍പാപ്പയാണ് ലോകത്തിന് ആവശ്യമെന്നും കണക്കുകൂട്ടലുകളുണ്ട്. സ്വവര്ഗരതികളിലും സ്ത്രീപൌരാഹിത്വത്തിലും പുരോഹിതരുടെ ബ്രഹ്മചര്യത്തിലുള്ള ഉദാരതയും ചിന്തിക്കുന്ന ഒരു മാര്‍പാപ്പായെ സഭ അഭിമുഖികരിക്കുന്ന വെല്ലുവിളികള്‍ കണക്കിലെടുത്ത് തിരഞ്ഞെടുത്തു കൂടായ്കയുമില്ല.

കഴിഞ്ഞ കാലങ്ങളിലെ സഭാചര്‍ച്ചകളില്‍ പ്രധാനമായും പ്രാധാന്യം കൊടുത്തിരുന്നത് ആഗോള ദാരിദ്ര്യത്തിനെതിരായിരുന്നു.ലോകത്തു എങ്ങനെ ദാരിദ്ര്യം സ്രുഷ്ടിക്കാമെന്നെ ആശയങ്ങളിലായിരുന്നു സഭ എന്നും പ്രവര്‍ത്തിച്ചിരുന്നത്. മദര്തെരസായുടെ കല്‍ക്കട്ടയിലെ പ്രവര്‍ത്തനങ്ങളും അങ്ങനെതന്നെ ആയിരുന്നു. കത്തോലിക്കാ രാജ്യങ്ങളായ ലാറ്റിന്‍രാജ്യങ്ങള്‍ ഇന്നും മൂന്നാംചേരി രാജ്യങ്ങളായി അവശേഷിക്കുന്നു. ഈ സാഹചരിയങ്ങള്ക്കു മാറ്റംവരുത്തുവാനും അമേരിക്കന്‍ കര്‍ദ്ദിനാളിന്റെ പേര് ആദ്യംതന്നെയുണ്ട്. യഹൂദരും മുസ്ലിമങ്ങളായും സഭ ശക്തമായ സൗഹാര്‍ദ്ദവും ആഗ്രഹിക്കുന്നുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നവീകരണവാദിയായ ഒരു മാര്പാപ്പയെയും സഭ തെരയുന്നുണ്ട്. ഈസ്റ്ററിനുമുമ്പായി പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുമെന്ന് വിചാരിക്കുന്നു.

കത്തോലിക്കസഭ ഇന്ന് ഗുരുതരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത്. ഒന്നേകാല്ബില്ല്യന് ജനത, ഇന്നും മൂന്നാം ലോകത്തില്‍ ശക്തിയായി വളരുന്ന ഒരു സഭ, അതേസമയം പരിഷ്കൃത രാജ്യങ്ങളില്‍ സഭയുടെ പ്രൗഡ്ഡി അസ്തമിക്കുന്ന ദയനീയകാഴ്ചകളും നമ്മുടെ കാലഘട്ടത്തിലെതന്നെ ചരിത്രകഥകളാണ്. യൂറോപ്പുമുഴുവന്‍ സഭ ചാഞ്ചാടുകയാണ്. അമേരിക്കയില്‍ പുരോഹിതരുടെ വളര്‍ന്നുവളരുന്ന ലൈംഗിക അരാജകത്വം ആഗോളസഭയെ മൊത്തം ചെളിയില്‍ ആഴ്ത്തിയിരിക്കുന്നു. ലോസാഞ്ചല്‍സിലെ മുന്‍കര്‍ദ്ദിനാളിനെ (Cardinal Roger Mahony) പുരോഹിതരുടെ ലൈംഗികകുറ്റകൃത്യങ്ങള്‍ മൂടിവെച്ചതില്‍ ഇപ്പോഴത്തെ കര്‍ദ്ദിനാള്‍ കുറ്റാരോപണം നടത്തിയത് കഴിഞ്ഞ മാസമായിരുന്നു.

ഏറ്റവും ഒടുവിലായി ബ്രിട്ടനിലെ കര്‍ദ്ദിനാള്‍ (Cardinal Keith O'Brien) മൂന്നു പുരൊഹിതരോട് 1980-ല്‍ മദ്യലഹരിയില്‍ അതിരുവിട്ട അപമര്യാദ കാണിച്ചുവെന്ന പരാതിയില്‍ രാജിവെച്ച വാര്‍ത്തയും സഭയെ ഞെട്ടിച്ചു. വത്തിക്കാനില്‍ അനേക സ്വവര്ഗപുരോഹിതരുടെ പ്രത്യേകമായ രഹസ്യഫയല്‍ സൂക്ഷിക്കുന്നുണ്ടെന്നും തന്മൂലം ഇവരുടെ നേതാവായ ഒരു കര്‍ദ്ദിനാള്‍ നിരന്തരം മാര്‍പാപ്പയെ ഭീഷണി മുഴക്കിയതുകൊണ്ട് മാര്‍പാപ്പ രാജിവെച്ചെന്നും ഇറ്റാലിയന്പത്രങ്ങളില് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വത്തിക്കാന്‍ ഈ വാര്‍ത്തകളെ മുഴുവനായി നിരസിച്ചിട്ടും ഉണ്ട്. മാര്‍പാപ്പയുടെ ജോലി ഇന്നത്തെ കാലത്ത് ഒരു മുള്‍ക്കിരീടം തന്നെ!!!Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-53165258207375436552013-02-24T20:50:40.302+05:302013-02-24T20:50:40.302+05:30ക്രിസ്തുസഭയിലെപരഡൈം ഷിഫ്റ്റ് എന്ന എന്റെ ലേഖനം ഇതി...ക്രിസ്തുസഭയിലെപരഡൈം ഷിഫ്റ്റ് എന്ന എന്റെ ലേഖനം ഇതിനുള്ള ഒരു കമെന്റ് ആയി സ്വീകരിക്കണമെന്ന് അല്മായശബ്ദം വായനക്കാരോട് അഭ്യര്‍ഥിക്കുന്നു. Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.com