tag:blogger.com,1999:blog-8554137243501328466.post1664134638838105476..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: 'അത്മായശബ്ദ' ത്തിന്റെ അന്ത:സത്ത മെച്ചപ്പെടുത്താന്അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-84252659189490977282012-09-08T20:17:06.577+05:302012-09-08T20:17:06.577+05:30അത്മായശബ്ദം സമാനചിന്താഗതിക്കാരുടെ ഒരു കൂട്ടായ്മയായ...അത്മായശബ്ദം സമാനചിന്താഗതിക്കാരുടെ ഒരു കൂട്ടായ്മയായി സമൂഹ പുരോഗതിയ്ക്ക് കാരണമാകണം എന്ന നിഗമനം അങ്ങേയറ്റം സ്വാഗതം ചെയ്യുന്നു. ചിന്താശക്തിയുള്ള എഴുത്തുകാരാണ് നമുക്കുള്ളത്. ആഗോള തലത്തിലുള്ള യുക്തിചിന്തകരുടെ ഒരു ഒത്തു ചേരല്‍ എന്നുള്ളതാണ് അല്മായ ശബ്ദത്തിന്റെ മറ്റൊരു സവിശേഷത.

ഇതിലെ ലേഖകരുടെ ലേഖനങ്ങള്‍ക്ക് ശക്തമായ വിവാദ മറുപടികള്‍ തരുവാന്‍ പുരോഹിതര്‍ക്കോ അവരെ പിന്താങ്ങുന്ന മറ്റു ബുദ്ധിജീവികളെന്നു കരുതുന്നവര്‍ക്കോ സാധിക്കുമെന്നു തോന്നുന്നില്ല. നമ്മുടെ ലക്ഷ്യം നൂറ്റാണ്ടുകളായി മാറ്റമില്ലാത്ത ജനിച്ചു വളര്‍ന്ന സഭയുടെ നവോധ്വാനം ആണ്. ഒരു സമൂല പരിവര്‍ത്തനം സാധ്യമല്ലെന്നും അറിയാം. എങ്കിലും മഹത്തായ ആശയങ്ങള്‍ നാം ഒത്തൊരുമിച്ചാല്‍ ലോകത്തിനു നല്കുവാന് സാധിക്കും.

പൌരാഹിത്വ കുപ്പായത്തിനുള്ളില്‍ വിമ്മിഷ്ടപ്പെട്ടു ജീവിക്കുന്നവര്‍ക്കും അല്മായശബ്ദം ആശ്വാസമാമായിരിക്കും. ഒരു പിന്തിരിപ്പന് സഭയുടെ ചട്ടക്കൂട്ടില്‍ അവര്‍ അകപ്പെട്ടുപോയി. അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അവിടുന്ന് രക്ഷപ്പെട്ടു മനസിനെ പാകപ്പെടുത്തുകയെന്നുള്ളതും എളുപ്പമല്ല.

മനുഷ്യരെന്ന നിലയില്‍ മിക്ക പുരോഹിതരും മനസിന്റെ ഉള്ളില്‍ നല്ലവരാണ്. അധികാരമത്തു പിടിക്കുമ്പോഴാണ് ഇവര്‍ മൃഗങ്ങളെപ്പോലെ പെരുമാറുന്നത്. പണത്തിനോടുള്ള ആര്‍ത്തിമൂലം യേശുവിനെയും വിറ്റു.

അല്മായശബ്ദം സഭയില്‍ നിശബ്ദമായി സേവനം ചെയ്യുന്ന സന്യസ്തരുടെ ഒരു ആശ്രയകേന്ദ്രവും ആകണം. ഈ ശബ്ദം അധികാരികള്‍ ശ്രവിക്കുന്നതുവരെ നമ്മുടെ എഴുത്തുകാരുടെ ശ്രമം തുടര്‍ന്നേ മതിയാവൂ.

തലോര്‍ പ്രശ്നംപോലുള്ള മാനുഷിക വിഷയങ്ങളില്‍ അല്മായശബ്ദം തൃശൂര്ബിഷപ്പിന്റെ അനീതിക്കെതിരായി പ്രതികരിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള ബിഷപ്പുമാരെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുവാന്‍ പഠിപ്പിക്കുന്ന ഒരു സംവിധാനവും ആവശ്യമാണ്. ലോകം മുഴുവന്‍ അറിഞ്ഞാലും അരമന കുലുങ്ങാത്തത് ഇന്നും അവര്‍ പ്രാകൃതയുഗത്തില്‍ ജീവിക്കുന്നതു കൊണ്ടാണ്.

ഈ ബ്ലോഗു നവീകരണ വിമര്‍ശന ആശയങ്ങളില്‍ അധിഷ്ടിതമാണ്. സീറോമലബാര്‍ ഫെയിത്ത് ബ്ലോഗിലെപ്പോലെ അടഞ്ഞ ചിന്താഗതിക്കാരെയോ, വ്യക്തിഹത്യയില്‍ സന്തോഷിക്കുന്നവരെയോ ഈ വേദിക്ക് ആവശ്യമില്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ നമ്മുടെ ഉദ്ദേശശുദ്ധിക്കു മങ്ങലേറ്റോയെന്നു സംശയം ഉണ്ടായി. വ്യക്തികളെ പരിഹസ്സിച്ചതുകൊണ്ട് ഒന്നും നേടുവാന്‍ പോകുന്നില്ല. ഇവര്‍ പ്രസ്ഥാനങ്ങളെ പരിഹസിച്ചു നന്നാക്കട്ടെ. അങ്ങനെ സമൂഹം യുക്തിയിലും ചിന്താശക്തിയിലും വളരും.

ഇവിടെ വേണ്ടത് ഉത്തരീയഭക്തിക്കാരെയും അച്ചന്മാരെ കാണുമ്പോള്‍ മുട്ടടിച്ചു കൈകൂപ്പുന്നവരെയും അല്ല. തുറന്ന മനസ്സോടെ തെറ്റിനെ ചൂണ്ടി കാണിക്കുവാന്‍ തന്റേടം ഉള്ളവരെയാണ്. കപ്പക്കിള മാത്രം അറിഞ്ഞു കിട്ടുന്നതില്‍ പത്തിലൊന്നു പള്ളിക്കു കൊടുത്തു നല്ലമരണം വേണേയെന്നു പ്രാര്ഥിക്കുന്നവരെയും ആവശ്യമില്ല.

പള്ളിക്കകത്തെ മുത്തുകുടകള്‍ മാറ്റിയാല്‍ മെത്രാന് കുട പിടിക്കുന്നവരുടെ ചിന്താഗതിക്കും മാറ്റം വന്നേക്കാം. നേര്ച്ചപ്പണം കൊടുത്തു മുത്തുകുട പിടിക്കുവാന്‍ തിക്കും തിരക്കും കാണുമ്പോള്‍ നമ്മുടെ നാട് എത്രമാത്രം പുറകിലെന്നും ഓര്‍ത്തുപോയിട്ടുണ്ട്. പുരോഹിത തട്ടിപ്പെന്നൂ ജനം എന്നാണോ ഇതും മനസിലാക്കുവാന്‍ പോവുന്നത്?

വിശ്വാസികളുടെ പണം പുരോഹിതര്‍ക്ക് പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങള്‍ക്കായും അഭയാകേസ്പോലെ വ്യപിചാരകുറ്റങ്ങള്ക്ക് കോടതികള്‍ക്കു കൊടുക്കുവാനും ഉള്ളതല്ല.സഭയുടെ സ്വത്തു വിവരങ്ങള്‍ വിശ്വാസികളും അറിയണം. ചര്‍ച്ച ആക്റ്റ് പോലുള്ള നിയമ സംവിധാനങ്ങള്‍ക്കായി മുറവിളി കൂട്ടുന്ന
അല്മായ ശബ്ദത്തിനു കൂടുതല്‍ ശക്തി നല്കുവാന് കഴിവുള്ള എഴുത്തുകാരും നമുക്കുണ്ട്.

Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.com