tag:blogger.com,1999:blog-8554137243501328466.post2347932423527546300..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: സ്മാര്‍ട്ട് ചര്‍ച്ച് - 2013അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-90899558178125129792013-03-11T22:21:02.693+05:302013-03-11T22:21:02.693+05:30സഭയെന്ന ചൈതന്യമറ്റ മണവാട്ടിയെ അണിച്ചൊരുക്കി പുതുജീ...സഭയെന്ന ചൈതന്യമറ്റ മണവാട്ടിയെ അണിച്ചൊരുക്കി പുതുജീവന്‍ നല്കുവാന് ഇനിയുള്ള മാര്‍പാപ്പാക്ക് കഴിയുമെങ്കില്‍ 'സ്മാര്‍ട്ട് ചര്‍ച്ച് 2013' എന്നത് ഒരു ചരിത്ര ലിഖിതമാക്കാം. സഭയെ ദുര്‍ബലമാക്കുന്ന പൈശാചികശക്തികളെ പുറംതള്ളി, കഴിഞ്ഞ കാലങ്ങളില്‍ സഭയെ ചെളിവാരിയെറിഞ്ഞവരെ ആട്ടി പുറത്താക്കിട്ടായിരുന്നു ബനഡിക്റ്റ് മാര്‍പാപ്പാ രാജിവെക്കേണ്ടിയിരുന്നത്. വത്തിക്കാനിലെ ക്യൂരിയാ മുഴുവനായിതന്നെ അധികാരത്തിനുള്ള സ്വേച്ഛാധിപതികളെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. സാമ്പത്തികം തകിടം മറിച്ചു വത്തിക്കാനെ പാപ്പരാക്കുവാനുള്ള ശക്തികളും പിന്നിലുണ്ട്. ലൈംഗിക ഹോമൊകള്മൂലം യൂറോപ്പിലും അമേരിക്കയിലും സഭകള്‍ നശിച്ചുകൊണ്ടിരിക്കുന്ന കാഴ്ചകളും ബനഡിക്റ്റിനെ ദുഖിതനാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ അധികാരപരിധി ഉപയോഗിച്ച് എന്തുകൊണ്ട് വത്തിക്കാനെ ശുദ്ധികരിക്കുവാന്‍ ശ്രമിച്ചില്ലെന്നും ചോദ്യംവരാം. ജോണ്‍പോള്‍ ഒന്നാമന്റെ ദുരൂഹമായ മരണം ഒരു പക്ഷെ അദ്ദേഹത്തിനു വ്യക്തമായി അറിയാമായിരിക്കും. ഭീക്ഷണികളും അദ്ദേഹത്തെ സഭയുടെ ജോലിയില്‍നിന്ന് മാറിനില്ക്കുവാന് പ്രേരിപ്പിച്ചിരിക്കാം. ബനഡിക്റ്റ് മാര്‍പാപ്പയുടെ ഭരണകാലങ്ങളില്‍ 'രാജി'യെന്ന വാക്ക് തന്റെ സ്വയം ഡിക്ഷ്ണറിയില് ഒരിക്കലും ഉണ്ടായിരുന്നില്ല. മറ്റപ്പള്ളിയെഴുതിയതുപോലെ ഗ്രഹിക്കുവാന്‍ പാടില്ലാത്തവിധം യഥാര്‍ത്ഥകാരണം നിഗൂഢമാണ്. എന്നുമത് ചരിത്രത്തിന്റെ ഒരു ചോദ്യചിന്ഹമായിരിക്കും.

രാജിവെച്ചത് സഭയെ മാനഹാനിയില്നിന്നു രക്ഷിക്കുവാനായിരുന്നുവെങ്കില് സ്വയം ബലിയാടാകാതെ ലോകത്തോട് ചലനമറ്റ, ദുഷിച്ച സഭയില്‍ ഇനിമേല്‍ നില്ക്കുവാന് തനിക്കു സാധിക്കുകയില്ലെന്ന് ധൈര്യമായി പറയണമായിരുന്നു. രാജിക്കുള്ള കാരണങ്ങള്‍ വ്യക്തമായി കാണിച്ചിരുന്നുവെങ്കില്‍ ക്യൂരിയായെ നിയന്ത്രിക്കുന്ന തലമൂത്ത ഭരണാധികാരികള്‍ ഒന്നടങ്കം രാജിവെക്കുമായിരുന്നു. പലര്‍ക്കും ജോലി നഷ്ടപ്പെട്ടേനെ. അങ്ങനെ സഭയില്‍ ഒരു ശുദ്ധികലശം നടത്താമായിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ മാര്‍പാപ്പാ നേരിട്ടന്വേഷിച്ച വ്യക്തമായൊരു റിപ്പോര്‍ട്ടില്‍ വത്തിക്കാനിലെ ഭരണം ഇന്ന് മുഴുവനായി സ്വവര്ഗരതികളായവരുടെ അധികാരത്തിന് കീഴിലെന്നും കണ്ടെത്തിയിട്ടുണ്ട്. തീരുമാനങ്ങളും നിയമങ്ങളും ഉണ്ടാക്കേണ്ട ക്യൂരിയാതന്നെ അധപതിച്ചുപോയാല് മാര്‍പാപ്പാ അവിടെ നിസഹായനാവുകയാണ്. ക്യൂരിയായെ മൊത്തം അടിച്ചു വാര്ത്തെങ്കിലേ സഭയെ രക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും ബെനഡി ക്റ്റിനറിയാമായിരുന്നു. അത് ഹിമാലയത്തോളം കഠിനമായ ജോലിയുമായിരുന്നു.

വൃദ്ധനായ അദ്ദേഹത്തിനു മൊത്തം ശുദ്ധിനടത്തുക എളുപ്പമായിരുന്നില്ല. '2013 സ്മാര്‍ട്ട് ചര്ച്ചെ'ന്ന സ്വപ്നത്തില്‍ സഭയെ സര്‍വ്വാഭരണഭൂഷിതയായി പുതുവസ്ത്രമണിയിച്ചു മിനുക്കിയെടുക്കുവാന്‍, മാറ്റങ്ങള്‍ നടത്തുവാന്‍ അദ്ദേഹം ശക്തിയുള്ള ചെറുപ്പക്കാര്‍ക്ക് വഴിമാറി കൊടുക്കുകയായിരുന്നുവെന്നും കരുതാം. സഭയെ നന്നാക്കുവാന്‍, കുറ്റക്കാരെ സമൂലം തുടച്ചു മാറ്റുവാന്‍ മരണംവരെ കാത്തുനില്ക്കുവാനും അദ്ദേഹത്തിനു കഴിയുകയില്ലായിരുന്നു. ക്യൂരിയായിലുള്ള സ്വവര്ഗപുരോഹിതര്ക്ക് തങ്ങളുടെ സ്വഭാവം മാറ്റി സാധാരണജീവിതം നയിക്കുവാന്‍ സാധിക്കുമായിരുന്നില്ല. ആകമാനലോകത്തില് പടര്‍ന്നു പിടിച്ചിരിക്കുന്ന പുരോഹിത ലൈംഗികരോഗത്തിന് നിവാരണമാര്‍ഗം ഒന്നും തന്നെയില്ലായിരുന്നു. Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.com