tag:blogger.com,1999:blog-8554137243501328466.post240168815274571746..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: പുലി വരുന്നേ.....അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger5125tag:blogger.com,1999:blog-8554137243501328466.post-64257354997955889192014-03-05T16:10:24.172+05:302014-03-05T16:10:24.172+05:30ഒരിക്കലും എഴുതണമെന്നു കരുതിയതല്ല. എങ്കിലും ജോണ്സണ്...ഒരിക്കലും എഴുതണമെന്നു കരുതിയതല്ല. എങ്കിലും ജോണ്സണ് വൈദ്യരുടെ കാര്യത്തില്‍ ചില ജേഷ്ടന്മാര് താത്പര്യം കാണിച്ചതുകൊണ്ട് എഴുതുകയാ. ഈ വൈദ്യരെ ഞാന്‍ ആദ്യം പരിചയപ്പെടുന്നത് ഒരു വര്‍ഷം മുമ്പ്. ഒരു സുഹൃത്താണ് അദ്ദേഹത്തെ എന്റെ അടുത്തു കൊണ്ടുവന്നത്. ആദ്യം തന്നെ ആ സുഹൃത്ത് വൈദ്യരുടെ മുഴുവന്‍ കാര്യവും പറഞ്ഞിരുന്നു. പറ്റുമെങ്കില്‍ സഹായിക്കണം എന്ന് പറഞ്ഞു. അന്ന് ഞാന്‍ രണ്ടും കല്‍പ്പിച്ച് അന്പുതിനായിരം രൂപാ വൈദ്യര്‍ക്ക് കൊടുത്തു. അത്ര ദയനീയമായിരുന്നു വൈദ്യരുടെ കഥ. വൈദ്യരുടെ അപ്പന്റെ അപ്പന് ഒരു ചിട്ടികമ്പനി നടത്തിപ്പോന്നു. ഒരു രേഖയും ജാമ്യവും ഇല്ലാതെ നടത്തിപ്പോന്ന ചിട്ടിയില്‍ കുറെ പുറംനാട്ടുകാര്‍ ചേര്‍ന്നു . വിശ്വസിച്ചു കൊടുത്ത പണം അവര്‍ തിരിച്ചു കൊടുത്തില്ല, ചിട്ടി പൊട്ടി. അപ്പന് മാനസിക രോഗത്തിനടിമയായി, അവസാനം ആത്മഹത്യ ചെയ്തു; അപ്പനെ അടക്കിയത് തെമ്മാടിക്കുഴിയില്‍. ആത്മഹത്യ ചെയ്യുന്നതിനേക്കാള്‍ വലിയ പാപമായിരുന്നു തൃശ്ശൂര്‍കാര്‍ക്ക് വാക്ക് വത്യാസം കാണിക്കുന്നത്. വൈദ്യരുടെ മക്കള്‍ കഠിനാദ്ധ്വാനം ചെയ്ത് കിടക്കാന്‍ ഒരിടവും ഓടാന്‍ ഒരു തൊടിയും സംഘടിപ്പിച്ചുവെന്നു പറയാം. അവിടെയാണ് വൈദ്യരുടെ ജീവിതം തുടങ്ങുന്നത്.
മെഡിക്കല്‍ റെപ്പ് ആയി ജോലി ചെയ്ത് വൈദ്യര് സ്വന്തമായി ഒരു നല്ല വീടും സൌകര്യങ്ങളുമൊക്കെ നേടി. ഈ വൈദ്യര്‍ക്ക് ഉണ്ടായത് മൂന്നു പെണ്മക്കള്. വൈദ്യര് നേരിട്ട് പറഞ്ഞപ്പോളാണ് തൃശ്ശൂര്‍ രൂപതയില്‍ ഒരു പെണ്കു്ട്ടി ജനിച്ചാലുള്ള കുഴപ്പങ്ങള്‍ ആദ്യം ഞാന്‍ കേട്ടത്. സ്ത്രീധനത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സത്യക്രിസ്ത്യാനികളെ വേറെങ്ങും കാണില്ല. അവരുടെ ആചാരങ്ങള്‍ കേട്ടാല്‍ തല മരച്ചു പോകും. ഒരു ബേക്കറി മൊത്തത്തോടെ കൊണ്ട് ചെന്നാലേ പുത്തന്‍ പെണ്ണിന് വീട്ടില്‍ കേറാനാവൂ. മൂന്നാമത്തെ മകളുടെ കല്യാണത്തിനാണ് വൈദ്യര്‍ക്ക് ഞാന്‍ കടം കൊടുത്തത്. ആ പണം അദ്ദേഹം കൃത്യ സമയത്തു തന്നെ തിരിച്ചു തന്നു. അദ്ദേഹം ജോലി കഴിഞ്ഞു കിടക്കുന്ന കൂടാരം കാണേണ്ടത് തന്നെയാണ്. സ്ത്രീധനത്തിന്റെക ഇരകള്‍ വൈദ്യരെപ്പോലെ എത്ര എത്ര പേര്. ആ മനുഷ്യന് മെത്രാന്മാരെയും അവരുടെ ആര്ഭാടത്തെയും പറ്റി പറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ. ഒരൊറ്റ ചില്ലി പൈസാ വൈദ്യര് ആരുടെ കൈയ്യില്‍ നിന്നും സേവന നികുതിയായി ഈടാക്കിയിട്ടില്ല. എത്രയോ പേരെയും കൊണ്ട് വൈദ്യര് ഇന്ത്യന്‍ കൊണ്സുലെറ്റില് പോയിരിക്കുന്നു. ഇത് വൈദ്യര് വായിച്ചാലും വേണ്ടില്ല. എന്റെ നിഗമനത്തില്‍ സ്വര്‍ഗ്ഗരാജ്യം എന്നൊന്നുണ്ടെങ്കില്‍ അത് ആദ്യം കൊടുക്കേണ്ടത് ഈ വൈദ്യര്ക്കാണ്.
Roshan Francishttps://www.blogger.com/profile/10197775426242636713noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-14260403871498768262014-03-05T07:22:59.540+05:302014-03-05T07:22:59.540+05:30റോഷന് ഇത്രയും ആരാധകരുണ്ടോ? അദ്ദേഹം നമ്മുടെ പരാന്നഭ...റോഷന് ഇത്രയും ആരാധകരുണ്ടോ? അദ്ദേഹം നമ്മുടെ പരാന്നഭുക്കുകളെപ്പറ്റി പുസ്തകമിറക്കാൻ പോകുന്നു എന്ന് കേട്ടുതുടങ്ങിയില്ല, ഇതാ ജോസി അബ്രാഹം ന്യൂസീലാന്റിൽ നിന്ന് ഇങ്ങനെ കുറിച്ചയച്ചു.
"ഏതായാലും കഥയിങ്ങു വരട്ടെ. ആടുജീവിതം 75 പതിപ്പുകളായി. അത്രക്കങ്ങു പച്ചപിടിക്കണമെങ്കിൽ, മെത്രാൻജീവിതം, ഇടയജീവിതം എന്നൊക്കെയങ്ങ് പെട്ടെന്ന് ഉള്ളടക്കം വെളിപ്പെടുത്തുന്ന പേരുകൊടുത്തെഴുതിയാൽ ഒരു കുഞ്ഞും തിരിഞ്ഞു നോക്കില്ല. പോത്തു ജീവിതം, പേടുജീവിതം, പിരിവുജീവിതം എന്നെല്ലാം ഭാവനാനിർഭരമായ എത്രയോ റ്റൈറ്റിലുകൾ കിടക്കുന്നു!" Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-76193551363132404632014-03-05T02:00:38.230+05:302014-03-05T02:00:38.230+05:30പോപ്പ് പറയുന്നത് തകർപ്പൻ കാര്യങ്ങളാണല്ലോ. പക്ഷേ ഒര...പോപ്പ് പറയുന്നത് തകർപ്പൻ കാര്യങ്ങളാണല്ലോ. പക്ഷേ ഒരു കാര്യം, ഈ പറയുന്ന സുകൃതങ്ങളൊന്നും സ്വന്തമായിട്ടില്ലാത്ത എത്രയോ വിവരദോഷികൾ ഇതിനകം ചരടു വലിച്ചും സമ്മാനങ്ങൾ കൊടുത്തും സഹായിസ്ഥാനംതൊട്ടു തുടങ്ങി, ആർച് മെത്രാനും പോലീത്തായും ഡെലഗേറ്റും നുൻസിയോയും പിന്നെ കര്‍ദിനാളും ഒക്കെയായിക്കഴിഞ്ഞു! (കഴിഞ്ഞ ഒറ്റ സിനഡ് മതി പാലാക്കാരാൻ ഉടനേ കർദിനാൾ തൊപ്പിക്ക് അർഹനാകാൻ.) അപ്പോഴൊന്നും യേശു സഭയോടൊപ്പമില്ലായിരുന്നോ? ഇല്ലെന്നു വേണം കരുതാൻ. അല്ലെങ്കിൽ ഇത്രയും ഗുരുത്വംകെട്ടവർ ഇന്ന് മെത്രാനങ്കിയും ചുറ്റി വിലസുമോ? ഇന്തയിൽ ഇവർ കളിക്കുന്ന കുതന്ത്രങ്ങൾ വല്ലതും നല്ലവനായ പാപ്പാ അറിയുന്നുണ്ടോ? അതുകൊണ്ട്, എട്ടിലെ പശു പുല്ലു തിന്നുമോ?
സാന്ദർഭികമായി പറയട്ടെ, ഈ റോഷനദ്ദേഹം ഏതോ എണ്ണക്കപ്പലിൽ ഡോക്ക് തൂത്തുവാരാതെ, ബെന്യാമിൻ ഒപ്പിച്ചെടുത്ത ആടുജീവിതം പോലുള്ള ഒന്നുരണ്ട് മെത്രാൻ-ജീവിതം കഥകൾ പടച്ചു നോക്കണം. ആ വൈദ്യര് പറഞ്ഞുതരും, അല്പം മസാല ചേർത്ത് ശരിയാക്കിയാൽ മതി, ക്ലച്ചുപിടിക്കും. നമ്മുടെ ശ്രേഷ്ഠഭാഷയ്ക്ക് മുതൽക്കൂട്ടാകും താനും. അറിയാത്ത അരമനരഹസ്യങ്ങൾ പുറത്തുവരട്ടെ. നമ്മുടെ പോപ്പിനയച്ചു കൊടുത്താൽ അദ്ദേഹവും വായിച്ചിട്ട് ഒരു ലൈക്ക് അയക്കാതിരിക്കില്ല. പറഞ്ഞില്ലെന്നു വേണ്ടാ. theresiamanayath@gmail.comAnonymoushttps://www.blogger.com/profile/04914368408642634338noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-35965965924108230402014-03-04T22:49:44.425+05:302014-03-04T22:49:44.425+05:30സ്ഥാനക്കയറ്റം തലയിൽ കയറിയ മെത്രാന്മാർ വ്യഭിചാരികളാ...സ്ഥാനക്കയറ്റം തലയിൽ കയറിയ മെത്രാന്മാർ വ്യഭിചാരികളാണ് - പോപ്പ് ഫ്രാൻസിസ്

സഭയെ നയിക്കുന്നവർക്കുണ്ടായിരിക്കേണ്ട സ്വഭാവഗുണങ്ങളെപ്പറ്റി ഫെബ്രു. 27ന് മെത്രാന്മാരുടെ ചുമതല വഹിക്കുന്ന സംഘത്തോട് സംസാരിക്കവേ പോപ്പ് ഫ്രാൻസിസ് ചൂണ്ടിക്കാട്ടിയ അതിപ്രധാനമായ കാര്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. അതുവച്ച് നോക്കുമ്പോൾ നമ്മുടെ ഇപ്പോഴത്തെ തിരുമേനിമാരിൽ മിക്കവരും വ്യഭിചാരികളാണ്. അവരെ ആര്, എങ്ങനെ സ്ഥാനഭ്രാഷ്ടരാക്കും എന്നത് ഒരു വലിയ ചോദ്യമാണ്. പോപ്പിന് ആരെയും തുന്നിച്ചു നോക്കാനാവില്ല. ജനത്തോട് ഒരഭിപ്രായവും ചോദിക്കാതെ, സഹമെത്രാന്മാരോട് മാത്രം അന്വേഷിച്ചിട്ടാണ് ഇക്കാര്യത്തിൽ വത്തിക്കാനിൽ തീരുമാനങ്ങൾ എടുക്കുന്നത്. അങ്ങനെ പുതിയ തൊപ്പിക്കാർ രംഗത്തു വരികയും സഭയെ അലങ്കോലപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതുകൊണ്ട്, ഇപ്പോഴത്തെ മെത്രാൻ തിരഞ്ഞെടുപ്പു രീതികൾതന്നെ മാറണം.

"നമ്മുടെ നാഥൻ തിരഞ്ഞെടുക്കാൻ സാദ്ധ്യതയുള്ളവരെ മാത്രമായിരിക്കണം നിങ്ങളും തിരഞ്ഞെടുക്കുക. സ്വയം യേശുവിനായി സമർപ്പിച്ച വൈദികർ മാത്രമേ മറ്റുള്ളവരെ അവിടുത്തെ സമക്ഷത്തിലേയ്ക്ക് നയിക്കുകയുള്ളൂ.

ഓരോ രൂപതക്കും അതിനു ചേരുന്ന മെത്രാനെ ലഭിക്കണം. എന്നാൽ എല്ലാ മെത്രാന്മാർക്കും ചില പൊതുനന്മകൽ ഉണ്ടായിരിക്കണം: തന്റെ ജോലിക്കുതകുന്ന കാര്യശേഷി, സേവനതല്പരത, ജീവിതവിശുദ്ധി. ഈ മൂന്നു സുകൃതങ്ങൾ ഇല്ലാത്തവർ മെത്രാൻ സ്ഥാനത്തിനർഹരല്ല.

സഭയുടെ പഠനങ്ങളിൽ നിന്ന് ലോകം എത്രമാത്രം അകന്നു നില്ക്കുന്നു എന്നല്ല, മറിച്ച്, സുവിശേഷം നൽകുന്ന സ്വാതന്ത്യത്തിലൂടെയും സ്നേഹത്തിന്റെ വശ്യതയിലൂടെയും അവയെ മനുഷ്യർക്ക് എങ്ങനെ ആകർഷണീയമാക്കാം എന്നാണ് ഓരോ മെത്രാനും ശ്രദ്ധിക്കേണ്ടത്. സഭക്കുവേണ്ടത് താർക്കികരെയും യുദ്ധപ്രിയരെയുമല്ല, ദൈവം നിരന്തരം വെളിപ്പെടുത്തിത്തരുന്ന സത്യത്തിന്റെ വിത്തുകൾ ജനഹൃദയങ്ങളിൽ വിതക്കുന്നവരെയാണ്.

തന്റെ ജനത്തിനുവേണ്ടി നിരന്തരം പ്രാർഥിക്കുകയും അവരുടെ ഭാഗത്തുനിന്ന് ദൈവവുമായി ദിവസവും സംവദിക്കാൻ ധൈര്യം കണ്ടെത്തുകയും ചെയ്യാത്തവൻ മെത്രാനായിരിക്കാനർഹനല്ല.

മെത്രാനെ തിരഞ്ഞെടുക്കുമ്പോൾ വ്യക്തിപരമായ അടുപ്പം, സഹതാപം, കുല-ദേശ മഹിമകൾ തുടങ്ങിയ പക്ഷപാതങ്ങൾക്ക് അടിപ്പെടരുത്. സ്ഥാനക്കയറ്റങ്ങൾ ആഗ്രഹിക്കുന്നവരെയും അതിമോഹികളെയും ഒരിക്കലും ഈ സ്ഥാനത്തിന് പരിഗണിക്കരുത്. ഒരു പ്രാദേശിക സഭയെ സേവിക്കാൻ നിയുക്തനാകുന്നയാൾ വേറൊരു സ്ഥാനം കൊതിക്കുകയോ അന്വേഷിക്കുകയോ ചെയ്യരുത്, അങ്ങനെ ചെയ്യുന്നത് വ്യഭിചാരമാണ് എന്ന് പോപ്പ് തുറന്നടിച്ചു.

ഈ പറഞ്ഞവിധത്തിലെല്ലാം യോഗ്യരായവരെ കണ്ടെത്തുക വിഷമമാണെന്നിരിക്കിലും യേശു സഭയോടൊപ്പം ഉള്ളിടത്തോളം അത് സാദ്ധ്യമാണെന്ന് നാം വിശ്വസിക്കണം എന്നദ്ദേഹം കൂട്ടിച്ചേർത്തു."
സ്രോതസ്സ്: www. CatholicCulture.org

Tel. 9961544169 / 04822271922Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-44888619793967672072014-03-04T13:37:24.390+05:302014-03-04T13:37:24.390+05:30ഓസ്ട്രേലിയയും ന്യൂ സീലാന്റും മൊത്തത്തിൽ ഇപ്പോൾ തട്...ഓസ്ട്രേലിയയും ന്യൂ സീലാന്റും മൊത്തത്തിൽ ഇപ്പോൾ തട്ടിലിന്റെ സ്വന്തമാണ്. വായിക്കുക.
The Syro-Malabar Catholic Church on Saturday got its second diocese outside India after the one in Chicago, with the Vatican announcing the creation of the eparchy of Melbourne for it. Mar Bosco Puthur will be the first bishop of the new diocese named after St Thomas the Apostle, Melbourne, which will cover the entire Australia.

Major Archbishop Mar George Cardinal Alencherry who read the Vatican communiqué at the Church headquarters here, said that Mar Puthur would also function as the Apostolic Visitor for the faithful in New Zealand as well. Following this, Mar Puthur gave up his post as Curia Bishop of the Church which he held for the last four years.

In another development, Thrissur Auxiliary Bishop Mar Raphael Thattil was appointed as Apostolic Visitor of the Church for faithful living outside its dioceses in India.

Mar Puthur told reporters that the Syro-Malabar Church had no parishes or priests now in Australia. “My task will be to get to know the faithful there and create small communities for them. There are an estimated 40,000 faithful of the Church in Australia and 3,000 to 4,000 in New Zealand.”

Mar Thattil, who would continue his work as Auxiliary Bishop of Thrissur in addition to the new task, said that he was undertaking the new job with an open mind. “I don’t know how to go about it. I need everyone’s support for this.”

Mar Thattil said that he would need to meet bishops and priests belonging to the Latin dioceses outside Kerala for doing the groundwork for creating Syro-Malabar communities.Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.com