tag:blogger.com,1999:blog-8554137243501328466.post2458962054794470342..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-13354506465970540452014-09-11T06:18:08.712+05:302014-09-11T06:18:08.712+05:30സീറോ മലബാർ സഭാധികാരത്തിൻറെ (മെത്രാൻ സിനഡിൻറെ) കണ്...സീറോ മലബാർ സഭാധികാരത്തിൻറെ (മെത്രാൻ സിനഡിൻറെ) കണ്ണുതുറപ്പിക്കാൻ ഉതകിയ അനവധി ചിന്താവിഷയങ്ങൾ ശ്രീ. കറ്റിക്കാരൻ ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഭിനന്ദനങ്ങൾ.
1. സോഷ്യൽ മീഡിയായെ സംബന്തിച്ച് മാർ ആലഞ്ചേരിയുടെ അഭിപ്രായം
2. കോതമങ്ങലം, ഇടുക്കി, കൊല്ലം മെത്രാന്മാരുടെ ധിക്കാരപരമായ പെരുമാറ്റം
3. ദൈവവിളിയുടെ അഭാവം/കാരണം
4. വിശ്വാസികളിൽ വർദ്ധിച്ചുവരുന്ന സഭാധികാരത്തോടുള്ള അതൃപ്തി
5. സഭയിലെ ജൻമി/കുടിയാൻ സബ്രദായം
6. കുടുംബസർവേയുടെ രഹസ്യാത്മകത
7. ലത്തീൻ/സീറോ മലബാർ മത്സരം
8. ഫ്രാൻസിസ് പാപ്പയ്ക്കുള്ള ദൽഹിക്കാരുടെ 155 പേജുള്ള നിവേദനം
9. ജർമനിയിലെ പള്ളിനികുതി വെട്ടിപ്പ്
10. സഭയുടെ അടിസ്ഥാന തത്വം സത്യദീപത്തിൽ
11. പാപ്പയെ കേൾക്കാൻ കൂട്ടാക്കാത്ത സീറോ മലബാർ മെത്രന്മാർ
12. അല്മായ സംഘടനയിൽനിന്നും അല്മായരെ അകറ്റി നിർത്തുന്ന മെത്രാൻ തന്ത്രം
13. സീറോ മലബാർ മെത്രാൻ സിനഡ്/സീറോ മലബാർ സഭാ സിനഡ്

മെത്രാന്മാർ ചിന്തിക്കുന്നത് സഭയെന്നു പറയുന്നത് അവരാണന്നും അവർ കല്പ്പിക്കുന്നത് വിശ്വാസികൾ അനുസരിച്ചാൽ മതിയെന്നുമാണ്. ചുരുക്കിപറഞ്ഞാൽ 'ഇടയനും/ആടും' എന്ന പഴഞ്ചൻദൈവശാസ്ത്രം. എന്നാൽ ഇരുപത്തിഒന്നാം നുറ്റാണ്ടിലെ ചെറുപ്പക്കാർ വിദ്യാസബന്നരാണന്നും സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ നന്നായി അറിയാവുന്നവരാണന്നും പള്ളിയുടെ പഴയ തട്ടിപ്പ് ഇനി നടപ്പില്ലന്നും സഭയുടെ മേലധികാരികൾ മനസ്സിലാക്കണം.
സോഷ്യൽ മീഡിയായുടെ മിടുക്കുകൊണ്ടാണ് കോതമങ്ങലം, ഇടുക്കി, കൊല്ലം തുടങ്ങിയ രൂപതകളിൽ നടന്ന അനിഷ്ട സംഭവങ്ങൾ ഈ ഗ്രഹത്തിൻറെ എല്ലാ മുക്കിലും മൂലയിലും നിമിഷനേരംകൊണ്ട് അറിയാൻ ഇടയായത്. വികാരി ജനറാളിൻറെ മദ്യപാനവും കൊക്കൻറെ കരവിരുതും നിമിഷംകൊണ്ട് ലോകരറിഞ്ഞു. ഇനിയും പലതും അറിയാൻ ഇരിക്കുന്നതേയുള്ളൂ. അതുകൊണ്ട് ചോദ്യം ചെയ്യുന്നവരെ സഭാവിരോധികളായി മുദ്രകുത്തുന്നതിൽ അർത്ഥമില്ല. അയാളെ ശ്രവിക്കണം. ഈ സുതാര്യത എങ്കിലും വിശ്വാസികൾ മെത്രാന്മാരിൽനിന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇന്നത്തെ മെത്രാന്മാർക്ക് തണ്ടും ഗർവുമാണ്. രാഷ്ട്രിയക്കാരോടും മാധ്യമ പ്രവർത്തകരോടും തട്ടിക്കയറാൻമാത്രം അഹന്ത ഇവർക്ക് വർദ്ധിച്ചിരിക്കുന്നു. അല്മായരുടെ നിവേദനങ്ങൾക്ക് മറുപടിയോ സഭാനവികരണ ആശയമുള്ളവരുമായി കൂടിക്കഴ്ചക്കോ ഇവർ തയ്യാറല്ല.

അല്മായ സംഘടനയായ AKCC യെ ഇവർ സ്നാനം ചെയ്ത് മെത്രാൻ സംരക്ഷണ സമതിയാക്കി. ഒരല്മായൻ അതിൻറെ അംഗമാണ്.

സീറോ മലബാർ സഭ സ്വയംഭരണ സഭയായിട്ട് പതിറ്റാണ്ടുകളായി. ഇന്നേവരെ സീറോ മലബാർ സഭാ സിനഡുപോലും രൂപികരിച്ചിട്ടില്ല. 'ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ എന്തിന് പേടിക്കണം?' എന്ന ഒരു പഴമൊഴി കേട്ടിട്ടുണ്ട്. ആ ആനനയമാണ് മെത്രാന്മാരുടെ മനസ്സിലിരിപ്പും. ഫ്രാൻസിസ് പാപ്പമാർ വന്നും പോയും ഇരിക്കും എന്നിവർക്കറിയാം. ഇവരുടെ രാജകീയ കസേരയിലെ ഇവർക്ക് താല്പര്യമൊള്ളൂ. വിവരമില്ലാത്ത പ്രജകൾ എക്കാലവും ഉണ്ടാകുമെന്നും മെത്രാന്മാർക്കറിയാം.
ചാക്കോ കളരിക്കല്https://www.blogger.com/profile/17017553874397369086noreply@blogger.com