tag:blogger.com,1999:blog-8554137243501328466.post2676870789682397546..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: സീറോ പോസിറ്റിവ് രക്തം ആവശ്യമുണ്ട്!അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-72910550494734693112014-11-16T13:06:42.109+05:302014-11-16T13:06:42.109+05:30ശ്രി അലക്സ് കണിയാമ്പറമ്പില്‍ ഫെയിസ് ബുക്കില്‍ കഴിഞ...ശ്രി അലക്സ് കണിയാമ്പറമ്പില്‍ ഫെയിസ് ബുക്കില്‍ കഴിഞ്ഞ ദിവസം എഴുതിയത്, "സഭാവിമര്‍ശനം നിഷ്ഫലമോ?
ഇന്ന് ഒരു സുഹൃത്തുമായി സംസാരിച്ചതിന്റെ വെളിച്ചത്തിലാണ് ഈ കുറിപ്പ്. മതങ്ങളെ വിമര്‍ശിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ?
ഉത്തരം ലളിതമല്ല. അധികാരത്തിന്റെ മത്തുപിടിച്, തിമിരം ബാധിച്ച്, പരക്ലേശവിവേകമില്ലാതെ കഴിയുന്ന മതാധികൃതര്ക്ക് പെട്ടെന്നൊന്നും ഒരു മാറ്റമുണ്ടാകാന്‍ പോകുന്നില്ല. പക്ഷെ, അവര്‍ മാറ്റങ്ങള്‍ക്കു അതീതരല്ല എന്ന് ചരിത്രം സാക്ഷി.
ഇതിന്റെ ചരിത്രം തപ്പി യുറോപ്പിലേയ്ക്കൊന്നും പോകേണ്ടതില്ല. നമ്മുടെ കൊച്ചുകേരളത്തിലേയ്ക്കൊന്നു കണ്ണോടിച്ചാല്‍ മതി. പ്രാചീനകാലത്ത് ബ്രാഹ്മണപുരോഹിതര്‍ക്ക് കേരളത്തില്‍ എന്തുമാകാമായിരുന്നു. അവരുടെ ആജ്ഞാനുവര്‍ത്തിയായിരുന്നു രാജാവ്. കാലം മാറിയപ്പോള്‍ അവര്‍ നേരെയായി.
അക്കാലത്തെ ക്രൈസ്തവപുരോഹിതര് എങ്ങിനെയായിരുന്നു എന്നെനിക്കറിയില്ല. പക്ഷെ, ഒരന്‍പതു വര്‍ഷം മുമ്പെങ്കിലും അവര്‍ കുറെയൊക്കെ ജനതാല്പര്യം അനുസരിച്ചാണ് ജീവിച്ചിരുന്നത്. മിക്കവരും ലളിതജീവിതം നയിക്കുന്നവരായിരുന്നു. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍, അതിന്റെ കാരണം അന്ന് കേരളത്തില്‍ ശക്തമായിക്കൊണ്ടിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു എന്ന് കാണാം. അന്നത്തെ കമ്മ്യൂണിസ്റ്റ്കാര് മതത്തെയും, ദൈവത്തെയും ശക്തമായി തള്ളിപ്പറയാന്‍ തയ്യാറായിരുന്നു. കേരളത്തില്‍ സഖാവ് ഇ.എം.എസിന്റെ മന്ത്രിസഭ ഭരണത്തില്‍ വന്നപ്പോള്‍ ക്രൈസ്തവസഭകള്ക്കുണ്ടായത് മരണവെപ്രാളമായിരുന്നു. ഇക്കണക്കിനുപോയാല്‍ ജനങ്ങളെല്ലാം മതം വിട്ടുപോകുമെന്നും, പള്ളികള്‍ പൂട്ടിപോകുമെന്നും അവര്‍ ഭയന്നു. അധികാരത്തോട് ഒട്ടിനില്ക്കാന് സാമാന്യജനത്തിന് ഒരു പ്രവണതയുണ്ടല്ലോ.
അവരുടെ നിലനില്പിനായി നടത്തിയ വിമോചനസമരത്തില്‍, സത്യത്തില്‍ രാഷ്ട്രീയമായിരുന്നില്ല കാതല്‍. അത് മതങ്ങളുടെ ഒരു ജീവന്മരണപോരാട്ടം തന്നെയായിരുന്നു.
വിമോചനസമരം വിജയിച്ചപ്പോള്‍, കേരളകമ്മ്യൂണിസവും കേരള ക്രൈസ്തവസഭയും പാഠങ്ങള്‍ പഠിച്ചു.... മതങ്ങളോട് ഏറ്റുമുട്ടുന്നത് ആരോഗ്യത്തിനു ഹാനികരം എന്നതായിരുന്നു സഖാക്കന്മാര് പഠിച്ച പാഠമെങ്കില്‍, കുറെയെങ്കിലും ജനഹിതം നോക്കാതിരുന്നാല്‍ തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാണ് എന്നതാണ് മതം പഠിച്ച പാഠം.
കമ്മ്യൂണിസം അന്നു പഠിച്ച പാഠം ഇന്നുവരെ മറന്നിട്ടില്ല. പക്ഷെ, തങ്ങളുടെ വിജയത്തിന്റെ ലഹരിയില്‍ മതങ്ങള്‍ അന്ന് മനസിലാക്കിയതൊക്കെ മറന്നുപോയ അവസ്ഥയാണിന്ന്.
\സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ കൊണ്ട് അവര്‍ക്ക് മാറ്റമൊന്നും ഉണ്ടാവുകയില്ല.
അവര്‍ക്ക് മാറ്റമുണ്ടാകണമെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് വിശ്വാസിസമൂഹം അവരെ വിട്ടുപോകും എന്ന അവസ്ഥ സംജാതമാകണം.
അതുണ്ടാകുമോ?
ബുദ്ധിമുട്ടാണ്.. കാരണം ചിന്താശേഷി തീരെയില്ലാതവരാണ് അവരുടെ അണികള്‍.
മതം മാനവരാശിയുടെ ഏറ്റവും വലിയ ശാപമാണ് എന്നു തിരിച്ചറിയുന്നവര്‍ക്കും ഈ വിമര്‍ശനത്തിന്റെ ആവശ്യമില്ല. അവര്‍ സ്വയമേ ഇവരില്‍ നിന്നും മോചിക്കപ്പെട്ടവരാണ്.
രണ്ടിന്റെയും ഇടയില്‍ ഒരു ചെറിയ കൂട്ടമുണ്ട്.. ഇവര്‍ പറയുന്നതും, പ്രവര്‍ത്തിക്കുന്നതും ഒക്കെ തെറ്റാണെന്ന് പൂര്‍ണ്ണബോധ്യമുണ്ടായിട്ടും സാമൂഹികമായി ഒറ്റപ്പെടുമോ എന്ന ഭയംമൂലം മനസില്ലാമനസോടെ ഇവര്‍ക്കൊപ്പം കഴിയുന്ന കൂട്ടര്.
അവര്‍ക്കു മനോധൈര്യം പകരാനും, അവര്‍ ഒറ്റയ്ക്കല്ല എന്ന തോന്നല്‍ ഉണ്ടാക്കികൊടുക്കാനും ഇത്തരം കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്..
സമാനമായി ചിന്തിക്കുന്നവര്‍ അവരുടെ വേല പൂര്‍വാധികം ശക്തിയോടെ തുടരുക...അല്മായ ശബ്ദംhttps://www.blogger.com/profile/09274765074224989275noreply@blogger.com