tag:blogger.com,1999:blog-8554137243501328466.post2735294314036860463..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: പോപ്പ് ഫ്രാൻസിസും ചരിത്രവൈചിത്ര്യങ്ങളുംഅല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger4125tag:blogger.com,1999:blog-8554137243501328466.post-58758488301684339052013-05-29T07:44:10.549+05:302013-05-29T07:44:10.549+05:30സ്വയം പുണ്യാളനും രാജ്യതന്ത്രജ്ഞനുമായി കരുതിക്കൊണ്ട...സ്വയം പുണ്യാളനും രാജ്യതന്ത്രജ്ഞനുമായി കരുതിക്കൊണ്ട് ലോകത്തെല്ലാം പറന്നു നടന്ന് അവിടങ്ങളിലെ മണ്ണ് മുത്തി താനെത്ര എളിമയുള്ളവനുമെന്നു കാണിച്ചുകൊടുത്ത പഴയ ജോണ്‍ പോൾ രണ്ടാമന്റെ കൂട്ട് ഫ്രാൻസിസ് പാപ്പാ കറക്കം തുടങ്ങാതിരുന്നാൽ മതിയായിരുന്നു. സ്വന്തം ജനത്തിന് ആളെക്കൊണ്ടു മതിയാവുംപോഴാണ് നേതാക്കന്മാർ പുറത്തേയ്ക്ക് വണ്ടി കയറുന്നത്. കണ്ടില്ലേ ആലഞ്ചെരിയും നമ്മുടെ മന്ത്രിമാരുമൊക്കെ കാണിക്കുന്നത്. വീട്ടില്‍ പണിയോന്നുമില്ലേ എന്ന് അവർ ചെല്ലുന്നിടത്തെ മനുഷ്യര്‍ ചോദിക്കുന്നത് അവർ കൂട്ടാക്കുകയില്ല. പോപ്പ് ഫ്രാൻസിസിന്റെ ജനസമ്പർക്കത്തിനു സ്വാഭാവികതയും ലാളിത്യവുമുള്ളതുകൊണ്ടാണ് അദ്ദേഹത്തെ ജനം ഇഷ്ടപ്പെടുന്നത്. Anonymoushttps://www.blogger.com/profile/04914368408642634338noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-27629447734139706752013-05-28T08:46:35.342+05:302013-05-28T08:46:35.342+05:30വത്തിക്കാനിലെ സാമ്പത്തികശക്തിക്കെതിരേ നിഷ്കളങ്കനായ...വത്തിക്കാനിലെ സാമ്പത്തികശക്തിക്കെതിരേ നിഷ്കളങ്കനായ ഈ മാർപാപ്പാക്ക് എന്തുചെയ്യുവാൻ സാധിക്കുമെന്നാണ് ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. അവനെ ക്രൂശിക്കുകയെന്ന് പിറുപിറുക്കുന്ന ചുവപ്പുനാട വത്തിക്കാനുള്ളിൽത്തന്നെ ഇതിനോടകം സംഘിടതമായിക്കാണും.

സഭയുടെ പാരമ്പര്യങ്ങൾക്കും തത്വങ്ങൾക്കുമുപരി ഫ്രാൻസീസ് മാർപാപ്പാ ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നതായി വാർത്തകളിലെന്നും കാണുന്നു. ഈശോസഭാവൈദികരെ ആഗോളതലത്തിൽ വിദ്യാസമ്പന്നരായി കരുതുന്നുണ്ടെങ്കിലും തന്റെ മറ്റു രണ്ടു മുൻഗാമികളെപ്പോലെ ഫ്രാൻസീസ് മാർപാപ്പാ പ്രസിദ്ധനായ ഒരു മതപണ്ഡിതനോ, ദൈവശാസ്ത്രജ്ഞനോ അല്ല. കീർത്തികേട്ട യൂണിവേഴ്സിറ്റിയിൽ പഠിച്ചിട്ടില്ല. കാര്യമായ പുസ്തകങ്ങളൊന്നും രചിച്ചിട്ടില്ല. ബൌദ്ധികമായി ഉന്നതനിലവാരം ഇല്ലാത്ത ഒരു മാർപ്പാപ്പയെ ലഭിച്ചതുതന്നെ സാധാരണക്കാരന്റെ വിജയമായി കരുതാം. സഭയെ നയിക്കുവാൻ മുക്കവകുടിലിലെ പത്രൊസിന്റെയൊ കൂടാരപ്പണിക്കാരനായ പോളിന്റെയോ അറിവ് മാത്രം മതിയാവും. ഒരുപക്ഷെ ലോകപ്രസിദ്ധരായ ദൈവശാസ്ത്രജ്ഞരോടൊപ്പം പൊതുസ്റ്റേജിൽ മാർപാപ്പാ കാണുകയില്ലായിരിക്കാം. എങ്കിലും എന്താണോ അദ്ദേഹം പറയുന്നത്, അത് തികച്ചും ഹൃദയത്തിൽ നിന്നുള്ള ഭാഷയാണ്. കാലം അത് തെളിയിക്കപ്പെടേണ്ടതുണ്ട്.

ഫ്രാൻസീസ് മാർപാപ്പയുടെ മുൻഗാമികളായ രണ്ടുപേരും രണ്ടാം വത്തിക്കാൻ കൌണ്സിലിൽ പങ്കുചേർന്നവരാണ്. ഫ്രാൻസീസ് പുരോഹിതനായി വ്രതം എടുത്തതും രണ്ടാംവത്തിക്കാൻ കൌണ്‍സിലിന് ശേഷമായിരുന്നു.

മേരി മഗ്ദാലനായുടെ നിമിഷങ്ങളും ഓർത്തുപോവുകയാണ്. യേശുവിന്റെ പാദങ്ങൾ അവൾ പൂശിയത് വിലയേറിയ തൈലംകൊണ്ടായിരുന്നു. അന്നത് യഹൂദരുടെ മതാചാരം ആയിരുന്നു. സ്നേഹത്തിന്റെയും കൃതജ്ഞതയുടെയും അടയാളമായി നാഥന്റെ കാൽപാദത്തിങ്കൽ അവൾ കർമ്മങ്ങൾ പൂർത്തിയാക്കി. യൂദാസ് അവളെ ശകാരിച്ചുകൊണ്ട് പറഞ്ഞൂ, "സ്ത്രീയെ വിലകൂടിയ തൈലത്തിന് ഉപയോഗിച്ച പണം നീ പാവങ്ങള്‍ക്ക് ചെലവാക്കിയിരുന്നുവെങ്കിൽ ഉത്തമമായേനേ?. യൂദാസിന്റെ ഈ വിമർശനം ഒരു പക്ഷെ സുവിശേഷത്തിലെ ദരിദ്രർക്കായുള്ള ആദ്യത്തെ വചനവുമായിരിക്കാം. മതത്തിന്റെയായാലും സമൂഹത്തിന്റെയായാലും തത്ത്വസംഹിതകൾക്ക് സ്നേഹമെന്തെന്ന് അറിയത്തില്ല. എന്താണ് നാഥന് സമ്മാനം നൽകേണ്ടതെന്നും പരസ്പരം അവർക്കറിയത്തില്ലായിരുന്നു.

'കത്തീദ്രാ' എന്ന ഗ്രീക്ക് പദത്തിന്റെ അർഥം 'ബിഷപ്പിന്റെ മുൾക്കിരീടം' എന്നാണ്. മുൾക്കിരീടം പിന്നീട് നവരത്നങ്ങൾ പതിച്ച കിരീടമാക്കി. കത്തീഡ്രൽ ബസലിക്കായായി. അർഥവും മാറിപ്പോയി. ' ബസലിക്കാ' പൗരാണിക റോമൻ രാജാവിന്റെ മന്ദിരമായിരുന്നു. ഗ്രീക്ക് വാക്കിൽനിന്നുതന്നെയാണ് ഈ രാജകീയപദം മുക്കവ കുടിലിലെ പത്രോസിന്റെ മന്ദിരത്തിന് ലഭിച്ചത്.

യഥാർഥത്തിൽ ബുദ്ധിമാന്മാരെയല്ല സഭയ്ക്കാവിശ്യം. ലോകത്തെ നശിപ്പിച്ചത് ജർമ്മൻ ബുദ്ധിമാന്മാരാണ്. ലോകം വിഷമയമാക്കിയത് കാറൽ മാര്‍ക്സോ, എന്ജല്സോ ആണെന്ന് സഭ പറയും. എന്നാൽ സത്യമതല്ല. ലോകത്തിലെ മാരകായുധങ്ങളുടെ ബുദ്ധിയുടെ ഉറവിടം ജര്‍മ്മനി ആയിരുന്നു. രണ്ടു ലോകമഹായുധങ്ങളും നയിച്ചു. ഒരു ജർമ്മൻ ബുദ്ധിമാൻ സഭയേയും നശിപ്പിച്ചു. ഇനി ഒരിക്കലും ഒരു ജർമ്മൻ ബുദ്ധിമാന്റെ ആവശ്യം വത്തിക്കാനില്ല.
Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-73881584429719790352013-05-27T21:26:23.846+05:302013-05-27T21:26:23.846+05:30ശ്രീ ജോസഫ് മറ്റപ്പള്ളിസാറിന്റെ ഈ കൊച്ചാഗ്രഹം ...ശ്രീ ജോസഫ് മറ്റപ്പള്ളിസാറിന്റെ ഈ കൊച്ചാഗ്രഹം നടപ്പില്ല ! ,കാരണം ക്രിസ്തുവിന്റെ വാക്കിനു പുല്ലുവിലപോലും കൊടുക്കാത്ത ഒന്നാമത്തെ സഭയാണ് കത്തോലികാസഭ !തമ്മിൽ തല്ലുന്നവരും , അന്യനെ തല്ലുന്നവനും മശിഹായുടെ ആരുമല്ല ! ശപിക്കുന്ന സഭകളും അവന്റെ സഭകളെയല്ല ! ഇതെല്ലാം വെറും പുരോഹിതസെറ്റപ്പുകൾ അത്രതന്നെ... ..ഇവയെല്ലാം നശിക്കും , വീണ്ടും അവന്റെ രാജ്യം വരാൻ ആ പൊന്നുമൊഴികൾ ജീവിതപാഥെയമാക്കിയ സഭ ,സ്നേഹത്തിന്റെ സഭ , നല്ല ശമര്യരുടെ സഭ , കുർബാന ചൊല്ലാത്ത , പകരം കുർബാന ചെയ്യുന്ന ആ സഭ , ഇവിടെ ഈ ഭൂമിയിൽ വന്നേ മാതയാവൂ......വരും നിച്ചയം , അവനും വീണ്ടും വരും ! samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-82470542867927004292013-05-27T20:42:31.893+05:302013-05-27T20:42:31.893+05:30മാര്‍പ്പാപ്പാമാരുടെ സുദീര്‍ഘമായ ഒരു ചങ്ങലയില്‍ ഫ്രാ...മാര്‍പ്പാപ്പാമാരുടെ സുദീര്‍ഘമായ ഒരു ചങ്ങലയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പാ വേറിട്ട് നില്ക്കുന്നു. ഒന്നുകില്‍ നക്കിക്കൊല്ലും അല്ലെങ്കില്‍ ഞെക്കിക്കൊല്ലും എന്ന് പറഞ്ഞത് പോലെയാണ് റോമിന്റെ കാര്യം. എതിരിട്ടവരും വേറിട്ട് ചിന്തിച്ചവരുമായ അനേകര്‍ക്ക് നേരിടേണ്ടി വന്ന ഗതി ഇതാണ്.

ഇപ്പോള്‍ കാണുന്നത് സഭ ചെകുത്താനും കടലിനും ഇടയില്‍ നിന്ന് വിയര്‍ക്കുന്നതാണ്. ഒരറ്റത്ത് നെഞ്ചു വിരിച്ചു ഫ്രാന്‍സിസ് മാര്‍പ്പാപ്പാ ഒരു യുദ്ധത്തിനു തയ്യാറെന്ന് പറഞ്ഞു നില്ക്കുന്നു, മറുവശത്ത് ബോബി ജോസ് അച്ചനെപ്പോലെ അനേകര്‍. ഈ ബഹളങ്ങളില്‍ നിന്നും മാറി നില്ക്കുന്നു. കേരളത്തിലെ സഭക്ക് ഇവരെ നക്കാനും വയ്യാ.....നോക്കാനും ഭയം. അത് കൊണ്ടാണ് ഞാന്‍ പറഞ്ഞത് ക. സഭ ഇപ്പോള്‍ രക്തം വിയര്‍ക്കുകയാണെന്ന്.

മോഡേണ്‍ ബ്രെഡ് വാഴ്ത്തി വിഭജിച്ചു പങ്കു വെച്ച് കുര്‍ബാന ചെല്ലുന്നവര്‍ ഈ കേരളത്തിലുണ്ട്. മുഖവാരത്തിനു മുകളില്‍ ഓംകാരം കൊത്തി വെച്ച ഔദ്യോഗികാംഗികാരമുള്ള പള്ളികളുമുണ്ട്, കുര്‍ബാനക്കിടെ ആരതിയും സൂര്യ നമസ്ക്കാരവും ചെയ്യുന്ന ദെവാലയങ്ങളുമുണ്ടിവിടെ - ഈ കൊച്ചു കേരളത്തില്‍.. തന്നെ. മെത്രാന്മാര്ക്ക് ഇതറിയുകയും ചെയ്യാം. വിലക്കാന്‍ മിനക്കെട്ടാല്‍ നാലുപേര്‍ കൂടുതല്‍ അറിയുമെന്നല്ലാതെ വിലക്ക് ഏല്‍ക്കില്ലെന്നും അവര്‍ക്ക് അറിയാം.

ഓരോ ദിവസവും ഇരുവശത്തു നിന്നും, ഉള്ളില്‍ നിന്നും ഏറിക്കൊണ്ടിരിക്കുന്ന ഇതുപോലെ രൂക്ഷമായ സംഘര്‍ഷം ഇന്നേവരെ കേരള ക. സഭ നേരിട്ടിട്ടില്ല. നേര്‍വഴിക്കു വരാതെ കേരള സഭക്ക് നിലനില്പ്പില്ലെന്നു ഉറപ്പ്. മാര്‍പ്പാപ്പാ പറയുന്നത് പോലെ കാര്യങ്ങള്‍ നടത്തിക്കാണുക എന്ന ഒരു കൊച്ചാഗ്രഹമേ എനിക്കുള്ളൂ. Joseph Mattappallyhttps://www.blogger.com/profile/02543716591395357561noreply@blogger.com