tag:blogger.com,1999:blog-8554137243501328466.post2878728844849744688..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: അന്വേഷിപ്പിൻ നിങ്ങൾ കണ്ടെത്തും അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-22721668515874487372013-04-01T23:38:13.791+05:302013-04-01T23:38:13.791+05:30സഭ അംഗികരിച്ചിട്ടില്ലാത്ത തോമസ് സുവിശേഷത്തിന്റെ കാ...സഭ അംഗികരിച്ചിട്ടില്ലാത്ത തോമസ് സുവിശേഷത്തിന്റെ കാതലായ ഭാഗങ്ങൾ പറഞ്ഞിരിക്കുന്നതും വേദാന്തിയുടെ ഭാഷയിലാണ്. ആത്മാവിൽ, രക്ഷപ്രാപിക്കേണ്ടത് കൃപ കൊണ്ടല്ല, ആത്മാവിന്റെ രക്ഷ ദൈവത്തിന്റെ ദാനമല്ല, കർമ്മത്തിൽക്കൂടി ഓരോരുത്തരും സത്യത്തെ തനിയെ അന്വേഷിച്ചു കണ്ടെത്തണം എന്നു തോമസിന്റെ സുവിശേഷം പഠിപ്പിക്കുന്നു.

സത്യം എന്നുപറയുന്നതു ഓരോരുത്തരുടെയും ഹൃദയത്തിനുള്ളിൽ, വസിക്കുന്ന സ്വർഗരാജ്യത്തിന്റെ താക്കോൽ ആണ്. സ്വർഗരാജ്യം സമസ്ത ജനങ്ങളിലും കുടികൊള്ളുന്നു. അന്വേഷിപ്പിൻ, സ്വയം കണ്ടെത്തും.

യേശു അദ്വൈതവാദിയോ, ദ്വൈതവാദിയോ? യേശു ശിഷ്യന്മാരോടായി ഞാനാരാകുന്നുവെന്നു ചോദിച്ചു. അങ്ങ് നീതിയുടെ മാലാഖായെന്നു യാഥാസ്ഥിതികനായ പീറ്റർ പറഞ്ഞു. അങ്ങ് ബുദ്ധിജീവിയായ ഒരു തത്ത്വചിന്തകനെന്നു ഗ്രീക്കുകാരനും ചുങ്കക്കാരനുമായ മാത്യു പറഞ്ഞു. ഗുരോ അങ്ങ് ആരെന്നു പ്രവചിക്കുവാൻ എന്റെ അധരങ്ങള്‍ ചലിക്കുകയില്ലായെന്നു അവിശ്വാസിയും ദാർശനികനുമായ തോമസ് പറഞ്ഞു.

ഞാൻ നിന്റെ ഗുരുവല്ല, കാരണം അറിവിന്റെ പാനപാത്രത്തിൽനിന്ന് നീ സ്വയം പാനീയംചെയ്തു. നിന്നിലെ അറിവ് എഴുതപ്പെട്ട വചനങ്ങളിൽ ഇല്ല. നീ പാനം ചെയ്തത് അറിവിന്റെ ഉറവയിൽ നിന്നായിരുന്നു.

യേശു അവനോടു മൂന്നുവാക്കുകൾ സംസാരിച്ചു. ഗ്രഹിക്കുവാൻ പാടില്ലാത്ത അർഥവ്യാപ്തിയുള്ള വാക്കുകൾ എന്തെന്നു വെളിപ്പെടുത്തിയിട്ടില്ല. തോമസിനോട് തന്റെകൂടെ യാത്രചെയ്യുന്ന തോഴർ യേശു എന്തുപറഞ്ഞുവെന്നു ചോദിച്ചു.

"അവൻ എന്നോടു പറഞ്ഞതു ഞാൻ നിങ്ങളോട് പറയുമെങ്കിൽ, നിങ്ങൾ കല്ലുകള്‍കൊണ്ട് എന്റെ നേരെ എറിയും."

നിഗൂഢതയിലെ ഒളിഞ്ഞിരിക്കുന്ന മൂന്നുവാക്കുകൾ യേശുവിനെപ്പറ്റി ഇങ്ങനെ ആയിരിക്കാം. " ഞാൻ മനുഷ്യപുത്രനാകുന്നു. "മറ്റെല്ലാവരെയുംപോലെ ഞാൻ സാധാരണക്കാരൻ മാത്രം. യേശു യഹൂദരുടെ മിശിഹായെന്നു ഒരു സുവിശേഷത്തിലും പറഞ്ഞിട്ടില്ല.

യേശു ഞാൻ നിന്റെ ഗുരുവല്ലെന്നു പറഞ്ഞതിനുശേഷം വേദാന്തത്തിലെ സുപ്രധാനമായ തത്ത്- ത്ത്വം- അസി എന്നീ മൂന്നു വാക്യങ്ങൾ തോമസിനോട് പറഞ്ഞിരിക്കാം. "ഞാൻ നീ ആകുന്നു, നീയും ഞാനും ഒന്നാകുന്നു, ഏകം സർവതും സത്യം, നീ എനിക്കു തുല്യം, ഇങ്ങനെ വാക്കുകൾ ശിഷ്യന്മാർ കേട്ടാൽ എതിർക്കുമായിരുന്നു.

(തോമസ് സുവിശേഷത്തെപ്പറ്റി സാക്ക് നെടുങ്കനാലിന്റെ ലേഖനം താഴെയുള്ള ലിങ്കിൽ:)

http://almayasabdam.blogspot.com/2012/08/the-gospel-according-to-thomas.html
Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.com