tag:blogger.com,1999:blog-8554137243501328466.post3035512537246425087..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: രണ്ടാം റ്റെലി-കോണ്ഫറൻസ്അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger4125tag:blogger.com,1999:blog-8554137243501328466.post-16469466686075607762014-01-27T23:23:49.766+05:302014-01-27T23:23:49.766+05:30കഴിഞ്ഞ റ്റെലിയോഗത്തിൽ കൂടുതലും തീയോളജിക്കൽ സംഗതികള...കഴിഞ്ഞ റ്റെലിയോഗത്തിൽ കൂടുതലും തീയോളജിക്കൽ സംഗതികളാണ് സംസാരിച്ചതെന്ന് തോന്നുന്നു. എനിക്ക് യോഗത്തിൽ പങ്കുചേരാൻ സാധിച്ചില്ല. അല്മായന്റെ അല്ലെങ്കിൽ സഭാപൌരന്റെ പരമമായ ലക്ഷ്യം തോന്ന്യാസത്തിൽ ജീവിക്കുന്ന പുരോഹിതരെ സഭയിൽനിന്ന് പുറത്താക്കി സഭയുടെ അധികാരം പിടിച്ചെടുക്കുകയെന്നതാണ്. സഭയ്ക്ക് പുറത്തുനിന്ന് ഒരു ബദൽ ദൈവാരാധാനയുണ്ടാക്കിയാൽ പുരോഹിതർക്ക് ശക്തികൂടുകയേയുള്ളൂ. സ്വത്തുക്കളും പണവും സ്വാധീനവും അവരുടെ കൈവശമുള്ളടത്തോളം കത്തോലിക്കാ സഭയ്ക്കുള്ളിൽ മറ്റൊരു കത്തോലിക്കാ സഭ എതിരാളിക്ക് ബലം നൽകുകയേയുള്ളൂ. പുരോഹിതശക്തി വിഷംവമിക്കുന്ന കരിം മൂർഖനേക്കാൾ ഭയാനകമാണ്. ആ വിഷപാമ്പിന്റെ പത്തിയടിച്ച് തകർത്തിട്ടുവേണം മറ്റു പരിഷ്ക്കാരങ്ങളിലേക്ക് ചിന്തിക്കേണ്ടത്.

അമേരിക്കയിൽ വരുന്ന വികൃതസ്വഭാവങ്ങളുള്ള പുരോഹിതരെപ്പറ്റി മറ്റൊരുപോസ്റ്റിൽ ഞാൻ എഴുതിയിരുന്നു. അതെല്ലാം സെമിനാരി ജീവിതത്തിന്റ് കർശനമായ നിയമസംഹിതയിൽ വളർന്നതുകൊണ്ടായിരിക്കാം.സ്വതന്ത്രമായുള്ള സമൂഹത്തിൽ അവരെ ജീവിക്കാൻ അനുവദിക്കാത്തതിന്റെ പാകപ്പിഴകളാകാം. സെമിനാരി പിള്ളേരിൽ അനേകർ സ്വവർഗരതികളിൽ ആസക്തരെന്നും ഷിബുവിന്റെ ജീവചരിത്രക്കുറിപ്പുകളിൽനിന്നും മനസിലാക്കുന്നു. ഇത്തരം വൈകൃതസ്വഭാവങ്ങൾ അവരെ സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കാത്തതുകൊണ്ടാണ്.

സ്ത്രീജനങ്ങളെ കാണുമ്പോൾ ചില പുരോഹിതർക്ക് ഒരുതരം വിഭ്രമമാണ്. കാണുന്നയുടൻ കസേരയിൽ ഇരുന്നുകൊണ്ട് കാലുരണ്ടും വിറപ്പിച്ചുകൊണ്ടേ വർത്തമാനം പറയുകയുള്ളൂ. അത്തരം ശീലിച്ച സ്വഭാവങ്ങൾ ഈ രാജ്യത്ത് വിലക്ഷണസ്മിതമാണ്. അത്തരക്കാർ അമേരിക്കയിൽ വിമാനം കയറുന്നതിനുമുമ്പ് കഴിവതും ശീലങ്ങൾ മാറ്റുവാൻ മനശാസ്ത്രജ്ഞനെ കണ്ടാൽ നന്നായിരിക്കും. അടുത്തിരിക്കുന്നവരുടെ തുടയിൽപിടിച്ച് പുരോഹിതർ വർത്തമാനം പറയുന്നതും ഈ രാജ്യത്തിന്റെ സംസ്ക്കാരത്തിന് യോജിച്ചതല്ല.

ആദികാലത്ത് അമേരിക്കയിൽ ഞാൻ താമസിക്കുന്ന സമയങ്ങളിൽ എന്റെ ഭാര്യയുടെ അമ്മാവൻ ഒരു പുരോഹിതൻ ഒരു മാസം എന്റെകൂടെ താമസിച്ചിരുന്നു. അയാള്ക്ക് എന്നിൽ കുറ്റംകാണാനേ സമയമുണ്ടായിരുന്നുള്ളൂ. വളരെക്കാലം അറക്കുളം സ്കൂളിൽ ഹെഡ്മാസ്റ്ററായിരുന്ന പുരോഹിതനായിരുന്നതുകൊണ്ട് വിവരം കാണുമെന്നാണ് ആദ്യമൊക്കെ ഞാൻ വിചാരിച്ചത്. സൌകര്യങ്ങൾ കുറഞ്ഞ ഒരു കുളിമുറിയുള്ള അപ്പാർട്ട്മെന്റിലായിരുന്നു അന്ന് താമസിച്ചിരുന്നത്. ഓഫീസിൽപ്പോവാൻ രാവിലെ തൃതികൂട്ടിയെഴുന്നേൽക്കുന്ന സമയം കുളിമുറി അയാൾ കൈവശപ്പെടുത്തിയിരിക്കും. ജോലി നഷ്ടപ്പെടുമെന്ന് വിചാരിച്ച് മിക്കദിവസവും കുളിക്കാതെ ഓഫീസ്സിൽ പോവേണ്ടി വന്നിട്ടുണ്ട്. പല്ലുതേക്കുന്നതും മുഖംകഴുകുന്നതും ജോലിസ്ഥലത്തായിരുന്നു. എനിയ്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നേരിട്ടുപറഞ്ഞിട്ടും അദ്ദേഹത്തിന് കൂസലില്ലായിരുന്നു. ഞാൻ ആദ്യം കുളിമുറിയിൽ കയറിയാൽ വാതിലിനിട്ട് ആഞ്ഞുമുട്ടുകയും അയാളുടെ സ്വഭാവമായിരുന്നു. വീട്ടിൽ കലഹമുണ്ടാക്കിക്കാനും മിടുക്കനായിരുന്നു. ഭാര്യയുടെ ഭാഗംകൂടി അയാളുടെ പരിഹാസവും സഹിക്കണമായിരുന്നു. ഒരു പുരോഹിതനെയും ഇനിമേൽ വീട്ടിൽ താമസിപ്പിക്കില്ലെന്ന തീരുമാനം അന്നു ഞാൻ എടുത്തതാണ്. നാളിതുവരെ പാലിച്ചു.

കേരളത്തിലെ ഒരു ഹൈസ്കൂൾ ഹെഡ്മാസ്റ്ററെന്ന നിലയിൽ അന്നെന്റെ മകൾ പഠിച്ചിരുന്ന പ്രൈമറിസ്കൂളിൽ കേരളത്തെപ്പറ്റി പ്രസംഗിക്കാൻ ഒരവസരം അദ്ദേഹത്തിനുണ്ടാക്കിക്കൊടുത്തു. അമേരിക്കക്കാരുമുണ്ടായിരുന്ന അന്നത്തെ സദസ്സിൽ മംഗ്ലീഷ്ഭാഷയിലെ അദ്ദേഹത്തിൻറെ പ്രസംഗം ഇന്ത്യയെ താറടിച്ചുള്ളതായിരുന്നു. കേരളത്തിലെ ഹോട്ടലുകളുടെ പുറകിൽ എച്ചിലു തിന്നുന്നവരെയും യാചകരെപ്പറ്റിയും മാത്രമേ സംസാരിക്കാനുണ്ടായിരുന്നുള്ളൂ.

ഞാനും എന്റെ ഭാര്യയും വഴക്കുണ്ടാക്കാനുള്ള വിഷയം എടുത്തിട്ട് ആനന്ദിക്കലും അന്നൊക്കെ അയാളുടെ ഹരമായിരുന്നു. അയാൾ നാടുവിട്ട സമയം എനിക്കൊരാശ്വാസമായി. കെന്നഡി എയർപോർട്ടിൽ മടക്കി ഇന്ത്യയിലേയ്ക്കുവിടുന്ന സമയം എനിക്ക് സമ്മാനമായി അദ്ദേഹമൊരു ഒരു ഫോട്ടോ തന്നു. പോയയുടൻ ആ ഫോട്ടോ കഷണം കഷണമായി കീറി ഞാൻ എയർപോർട്ടിലെ ഗാർബേജുപെട്ടിയിൽ നിക്ഷേപിച്ചതും ഓർമ്മിക്കുന്നു. പിന്നീടൊരിക്കലും ആ മനുഷ്യദുർഗുണനെ കണ്ടിട്ടില്ല.

അല്മായൻ എന്ന വാക്കിന്റെ അർഥം 'അറിവില്ലാത്തവനെ'ന്നാണെങ്കിൽ ആ നാമം പുരോഹിതനെ ബഹുമാനിക്കാൻ നല്കുന്നതായിരിക്കും ഉചിതം. ‘അല്മായനായ പുരോഹിത ശ്രേഷ്ഠാ’ എന്നൊക്കെ അഭിസംഭോധനകൾ നന്നായിരിക്കും. മുന്നൂറുവർഷം പുറകിലായി ജീവിക്കുന്ന സഭയുടെ കാടൻ പുരോഹിതരെ ആധുനികതയുടെ പരിഷ്ക്കാരവചനങ്ങൾ മനസിലാക്കുക എളുപ്പമായിരിക്കില്ല.
Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-27812635905612071262014-01-27T18:36:47.015+05:302014-01-27T18:36:47.015+05:30അപ്പനായ ശ്രീമാൻ തേരഹിന്റെ ചിന്തകളെയും വിശ്വാസ/ആചാര...അപ്പനായ ശ്രീമാൻ തേരഹിന്റെ ചിന്തകളെയും വിശ്വാസ/ആചാരങ്ങളെയും പാടെ ഉപേക്ഷിച്ച നമ്മുടെ അബ്രഹാംപിതാവും; പിന്നെ ഭാരതത്തിൻറെ ഒന്നാംതരം ഉപനിഷത്തുകളും ആത്മതത്വോപദേശഗ്രന്ഥങ്ങളും ഉപേക്ഷിച്ചു കത്തനാരുടെ നിറഭംഗിയുള്ള കുപ്പായവും , സംസ്കൃതത്തിനു പകരം സുറിയാനിയും ലാറ്റിനും മതിയാക്കിയ എന്റെ മുതുമുത്തച്ഛനും, മനം മാറാനും , മതം മാറാനും കൈകൊണ്ട ജന്മസിദ്ധമായ സ്വാതന്ത്ര്യം എനിക്കും ഇല്ലേ സ്നേഹിതാ ? പള്ളിയിൽ കയറി തല്ലുകൊടുക്കുകയും "വെള്ളതേച്ച ശവക്കല്ലറകളെ" എന്ന് വിളിച്ചു, ക്ഷമ നശിച്ച ഒരു യഹൂദയുവാവിനെ താങ്കൾ പരിചപ്പെട്ടില്ലെ ? കഷ്ടം എന്റെ അച്ചായന്മാരെ ! samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-78425262348680353952014-01-26T18:49:03.182+05:302014-01-26T18:49:03.182+05:30കൂടൽ എന്ന കവിയുടെ ഭാഷയുണ്ടെങ്കിലേ എന്തിനും ശക്തിയു...കൂടൽ എന്ന കവിയുടെ ഭാഷയുണ്ടെങ്കിലേ എന്തിനും ശക്തിയുള്ളൂ. കൂന്തൽതൊപ്പിയും മോതിരവും ധരിച്ചാൽ ഏതു മനുഷ്യനെയും മയക്കാൻ സാധിക്കും.Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-51887643433878755332014-01-26T18:17:44.423+05:302014-01-26T18:17:44.423+05:30"ചുവന്ന 'നൈറ്റി' ഇട്ടു നടക്കുന്നവരുടെ..."ചുവന്ന 'നൈറ്റി' ഇട്ടു നടക്കുന്നവരുടെ കൈ മുത്തി നടക്കേണ്ടവരല്ല നമ്മൾ" abudhabiഎയർപോർട്ട്ലെ ജോലിക്കിടയിൽ പലതവണ അറബിച്ചികളുടെ ചുവന്ന മേലങ്കി കണ്ടു ഞാൻ, നമ്മുടെ ഏതോ "ഒരുമെത്രാൻ" ആണെന്ന് തെറ്റിദ്ധരിച്ചു പണ്ട് കൈമുത്താൻ ചെന്നിരുന്നത് ഇന്ന് നാണത്തോടെ ഓർക്കുന്നു ! samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.com