tag:blogger.com,1999:blog-8554137243501328466.post3113414205140435147..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: വില കുറഞ്ഞ ഉറുപ്പികയും ലാഭനഷ്ടങ്ങളുംഅല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger3125tag:blogger.com,1999:blog-8554137243501328466.post-77751574727713675612013-08-31T16:34:28.945+05:302013-08-31T16:34:28.945+05:30ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവിന്റെ കാര്‍...ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവിന്റെ കാര്യ കാരണങ്ങളെ സമഗ്രമായി അവലോകനം ചെയ്യുന്ന ആ ലേഖനം വളരെ പ്രാധാന്യത്തോടെ ന്യു യോര്‍ക്കില്‍ നിന്നുള്ള മലയാളം ഡെയിലി ന്യുസ് പ്രസിദ്ധീകരിച്ചിരിക്കുന്നു, ആര്‍ക്കും മനസ്സിലാവുന്ന ഭാഷയില്‍/. തന്നെ. ഇതുപോലുള്ള ആനുകാലിക പ്രസക്തിയുള്ള കാര്യങ്ങള്‍ അല്മായരും അറിയണം. ഈ ബ്ലൊഗ്ഗിന്റെ സന്ദര്‍ശകരുടെ എണ്ണം രണ്ടു ലക്ഷം ആകാന്‍ പോവുന്നു. അത്മായന് അടിസ്ഥാനപരമായി ഒരു പൌരനും കൂടിയാണല്ലോ. അദ്ദേഹം പറഞ്ഞതുപോലെ, ഈ വിലയിടിവില്‍ സന്തോഷിക്കുന്നവരും ഭാരതത്തില്‍ കാണാം.
രാഷ്ട്രം പ്രതിസന്ധി നേരിടുന്ന അവസരത്തില്‍ എല്ലാവരും രാഷ്ട്ര പുനര്‍നിര്‍മ്മാണം അവരുടെയും കൂടി ദൌത്യമാണെന്ന് ചിന്തിച്ചിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു. ബിലാത്തി മലയാളി പറഞ്ഞതുപോലെ ഇത് ഒരാളുടെ മാത്രം വിജയമോ പരാജയമോ അല്ല. Joseph Mattappallyhttps://www.blogger.com/profile/02543716591395357561noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-7946346972789352472013-08-31T16:22:12.155+05:302013-08-31T16:22:12.155+05:30ഇന്ത്യന്‍ രൂപയുടെ വില പെട്ടെന്ന് ഇടിഞ്ഞത് പല വിശകല...ഇന്ത്യന്‍ രൂപയുടെ വില പെട്ടെന്ന് ഇടിഞ്ഞത് പല വിശകലനങ്ങള്‍ക്കും വിധേയമാകുന്നുണ്ട്. ഇതിനെ ലളിതമായി കാണാന്‍ മാത്രമേ എന്നെപ്പോലുള്ള സാധാരണക്കാരന് സാധിക്കൂ.

ഇന്ത്യ എന്ന സങ്കീര്‍ണ്ണ രാജ്യത്തെയും ആ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ദരിദ്രരെയും ഇന്ത്യാക്കാര്‍ നയിക്കാന്‍ തുടങ്ങിയ നാള് മുതല്‍ രൂപയുടെ മൂല്യം ഇടിയാന്‍ തുടങ്ങിയതാണ്. എന്നിരുന്നാലും നമ്മുടെ ചില അയല്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഇന്ത്യന്‍ രൂപ ഇന്നും ശക്തമാണെന്ന് കാണാം.

ലോകത്തിലെ മുഖ്യ നാണയങ്ങളുമായി നോക്കുമ്പോള്‍, രൂപയുടെ മൂല്യശോഷണം “Slow & Steady” ആയിരുന്നു. മന്‍മോഹന്‍സിങ് എന്ന സാമ്പത്തിക മാന്ത്രികന് രംഗത്ത് വന്നതിനുശേഷം രൂപയുടെ വിലയിടിയുന്നത് ഏതാണ്ട് ഇല്ലാതായി. ഹര്ഷ്ദ് മേത്തയുടെ കാലത്ത് ഇന്ത്യന്‍ സാമ്പത്തികരംഗം ശക്തമായി എന്ന് സകല മാധ്യമങ്ങളും ഒരു കുമിള പൊട്ടുന്നത് പോലെ അത് തകരുന്നതുവരെ കൊട്ടിഘോഷിച്ചതുപോലെ, മന്മോനഹന്‍ സിംഗിന്റെ - ഇന്നും ആര്‍ക്കും മനസിലായിട്ടില്ലാത്ത - എന്തോ തന്ത്രങ്ങള്‍ കൊണ്ട് രൂപയെ പിടിച്ചുകെട്ടിയപ്പോള്‍ അവര്‍ ഇന്ത്യന്‍ സാമ്പത്തികനിലയുടെ അടിത്തറയുടെ കെട്ടുറപ്പിനെ വാഴ്ത്താന്‍ ആരംഭിച്ചു.

അടിത്തറ ശക്തമാകാതുള്ള ഇത്തരം തന്ത്രങ്ങള്‍ക്ക് താല്‍ക്കാലിക വിജയം മാത്രമേ ഉള്ളൂ. പിടിച്ചുകെട്ടിയ വെള്ളം ശക്തമായി പൊട്ടി ഒഴുകുന്നതുപോലെ, നമ്മുടെ നാണയം ഇപ്പോള്‍ കൂപ്പുകുത്തുന്നു.

ഇന്ത്യന്‍ സാമ്പത്തികനിലയുടെ Fundamentals മെച്ചപ്പെട്ടിട്ടില്ലെന്നും, പ്രധാനമന്ത്രി ഒരാള്‍ വിചാരിച്ചാല്‍ ഇന്ത്യയെ രക്ഷിക്കാന്‍ ആവില്ലെന്നുമാണ് ഈ സംഭവത്തില്‍ നിന്നും ഞാന്‍ മനസിലാക്കുന്നത്. എങ്കിലും സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കാം . അങ്ങിനെയൊക്കെയല്ലേ നമ്മള് സാമ്പത്തികശാശ്ത്രം പഠിക്കുന്നത്...Bilathi Malayaleenoreply@blogger.comtag:blogger.com,1999:blog-8554137243501328466.post-24956404408176695012013-08-31T16:20:15.694+05:302013-08-31T16:20:15.694+05:30ഇന്ത്യന്‍ രൂപയുടെ വില പെട്ടെന്ന് ഇടിഞ്ഞത് പല വിശകല...ഇന്ത്യന്‍ രൂപയുടെ വില പെട്ടെന്ന് ഇടിഞ്ഞത് പല വിശകലനങ്ങള്‍ക്കും വിധേയമാകുന്നുണ്ട്. ഇതിനെ ലളിതമായി കാണാന്‍ മാത്രമേ എന്നെപ്പോലുള്ള സാധാരണക്കാരന് സാധിക്കൂ.

ഇന്ത്യ എന്ന സങ്കീര്‍ണ്ണ രാജ്യത്തെയും ആ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ദരിദ്രരെയും ഇന്ത്യാക്കാര്‍ നയിക്കാന്‍ തുടങ്ങിയ നാള് മുതല്‍ രൂപയുടെ മൂല്യം ഇടിയാന്‍ തുടങ്ങിയതാണ്. എന്നിരുന്നാലും നമ്മുടെ ചില അയല്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഇന്ത്യന്‍ രൂപ ഇന്നും ശക്തമാണെന്ന് കാണാം.

ലോകത്തിലെ മുഖ്യ നാണയങ്ങളുമായി നോക്കുമ്പോള്‍, രൂപയുടെ മൂല്യശോഷണം “Slow & Steady” ആയിരുന്നു. മന്‍മോഹന്‍സിങ് എന്ന സാമ്പത്തിക മാന്ത്രികന് രംഗത്ത് വന്നതിനുശേഷം രൂപയുടെ വിലയിടിയുന്നത് ഏതാണ്ട് ഇല്ലാതായി. ഹര്ഷ്ദ് മേത്തയുടെ കാലത്ത് ഇന്ത്യന്‍ സാമ്പത്തികരംഗം ശക്തമായി എന്ന് സകല മാധ്യമങ്ങളും ഒരു കുമിള പൊട്ടുന്നത് പോലെ അത് തകരുന്നതുവരെ കൊട്ടിഘോഷിച്ചതുപോലെ, മന്മോനഹന്‍ സിംഗിന്റെ - ഇന്നും ആര്‍ക്കും മനസിലായിട്ടില്ലാത്ത - എന്തോ തന്ത്രങ്ങള്‍ കൊണ്ട് രൂപയെ പിടിച്ചുകെട്ടിയപ്പോള്‍ അവര്‍ ഇന്ത്യന്‍ സാമ്പത്തികനിലയുടെ അടിത്തറയുടെ കെട്ടുറപ്പിനെ വാഴ്ത്താന്‍ ആരംഭിച്ചു.

അടിത്തറ ശക്തമാകാതുള്ള ഇത്തരം തന്ത്രങ്ങള്‍ക്ക് താല്‍ക്കാലിക വിജയം മാത്രമേ ഉള്ളൂ. പിടിച്ചുകെട്ടിയ വെള്ളം ശക്തമായി പൊട്ടി ഒഴുകുന്നതുപോലെ, നമ്മുടെ നാണയം ഇപ്പോള്‍ കൂപ്പുകുത്തുന്നു.

ഇന്ത്യന്‍ സാമ്പത്തികനിലയുടെ Fundamentals മെച്ചപ്പെട്ടിട്ടില്ലെന്നും, പ്രധാനമന്ത്രി ഒരാള്‍ വിചാരിച്ചാല്‍ ഇന്ത്യയെ രക്ഷിക്കാന്‍ ആവില്ലെന്നുമാണ് ഈ സംഭവത്തില്‍ നിന്നും ഞാന്‍ മനസിലാക്കുന്നത്. എങ്കിലും സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കാം . അങ്ങിനെയൊക്കെയല്ലേ നമ്മള് സാമ്പത്തികശാശ്ത്രം പഠിക്കുന്നത്...Bilathi Malayaleenoreply@blogger.com