tag:blogger.com,1999:blog-8554137243501328466.post3469342149994495486..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger3125tag:blogger.com,1999:blog-8554137243501328466.post-29663930999600999132014-05-21T05:31:59.088+05:302014-05-21T05:31:59.088+05:30എൻറെ 'ലൈംഗികതയും പൌരോഹിത്യവും' എന്ന പുസ്തക...എൻറെ 'ലൈംഗികതയും പൌരോഹിത്യവും' എന്ന പുസ്തകത്തിലെ നാലാം ആദ്ധ്യായം 'പൌരോഹിത്യവും അവിവാഹിതാവസ്ഥയും' ഈ വിഷയത്തെപ്പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ചാക്കോ കളരിക്കല്https://www.blogger.com/profile/17017553874397369086noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-48620092605398166752014-05-20T22:32:46.786+05:302014-05-20T22:32:46.786+05:30അച്ചന്മാരെ മുറുകെ പിടിച്ചുകൊള്ളാൻ പ്രേമിക്കുന്ന ...അച്ചന്മാരെ മുറുകെ പിടിച്ചുകൊള്ളാൻ പ്രേമിക്കുന്ന പെണ്ണുങ്ങളോട് മാർപ്പാപ്പ ഉപദേശിക്കുകയായിരിക്കും നല്ലത്. കാരണം മാർപ്പാപ്പയ്ക്കും പ്രേമത്തിന്റെ പരാജയം എന്തെന്ന് സ്വന്തം ജീവിതാനുഭവത്തിൽക്കൂടി നല്ലവണ്ണമറിയാം. പ്രേമിച്ച് അദ്ദേഹത്തിനും പരിചയമുണ്ട്. പ്രേമത്തിന്റെ നീർച്ചുഴിയിൽ പരാജിതനായ മാർപ്പാപ്പ ഒരിക്കൽ പൌരാഹിത്യം ഏറ്റെടുത്തത് ആത്മഹത്യക്ക് തുല്യം പോലെയായിരുന്നു. വികാരംകൊണ്ട് പൌരാഹിത്യം തുടരാൻ സാധിക്കാത്തവർക്ക് സിദ്ധൗഷധം വിവാഹംതന്നെയെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എങ്കിലും പുരോഹിതർ ബ്രഹ്മചര്യം കാത്തു സൂക്ഷിക്കണമെന്നുള്ള യാഥാസ്ഥിതിക മനസാണ് മാർപ്പാപ്പായ്ക്കുമുള്ളത്. രണ്ടു വള്ളത്തേലും സഞ്ചരിച്ചാൽ ശരിയാവില്ലെന്നു മാർപ്പാപ്പാ വിശ്വാസിക്കുന്നു.

അമേരിക്കൻ ഐക്യനാടുകളിൽ കുപ്പായമൂരിയ അനേക മുൻപുരോഹിതരെ എനിക്കറിയാം. ആദികാലങ്ങൾമുതൽ അവിവാഹിതരായ നേഴ്സ് പിള്ളേരെ ചാക്കിടാൻ ഈ നാട്ടിൽ വന്നിരുന്ന പുരോഹിതർ മിടുക്കരായിരുന്നു. എന്റെ ചില സുഹൃത്തുക്കളായ പുരോഹിതർ എന്നെ കാണുമ്പോൾ വഴി മാറിപ്പോവുന്ന കാരണം ആദ്യമൊന്നും എനിക്ക് വ്യക്തമല്ലായിരുന്നു. ഏതെങ്കിലും ഒരു സ്ത്രീയുമായി ഒന്നിച്ച് വിമാനം കയറി നാട്ടിൽച്ചെന്ന് വിവാഹിതരായി മടങ്ങി വരുമ്പോഴായിരുന്നു അന്നത്തെ അവരുടെ ഒളിച്ചുകളികളുടെ രഹസ്യം മനസിലായിരുന്നതും. ചില സുഹൃത്തുക്കളുടെ പാർട്ടികളിൽ സംബന്ധിച്ചാൽ അവരിൽ സെമിനാരിയുടെ പടിവാതിൽ കാണാത്ത വ്യക്തി ഞാൻ മാത്രമേ ഉണ്ടായിരിക്കുള്ളൂ. ഇവരെ വിവാഹം കഴിക്കുന്ന സ്ത്രീകളും ഒരു പ്രത്യേക തരത്തിള്ളവരായിരിക്കും. തമാശ രീതികളിലുള്ള വർത്തമാനങ്ങൾ അവർക്ക് പിടിച്ചെന്നിരിക്കില്ല. കുപ്പായമൂരിയവന്റെ പാർട്ടിയിൽ ചെന്നാൽ കോഴിക്കാലും ചവച്ചുകൊണ്ടുനിൽക്കുന്ന ഒരു ഡസൻ പുരോഹിതരെയെങ്കിലും അവിടെ കാണാം. കല്യാണം കഴിക്കാത്ത പെണ്പിള്ളേരെ കണ്ടാൽ മനുഷ്യനെപ്പോലെ പെരുമാറുന്ന കാര്യവും ഇവർ മറന്നുപോവുന്നു.

യാഥാസ്ഥിതിക പുരോഹിതർക്ക് വെല്ലുവിളിയായി മാർപ്പാപ്പാ വിവാഹം കഴിച്ച് മാതൃക കാണിക്കുന്ന ഒരു കാലം വരണം. എങ്കിലേ കത്തോലിക്കാ പാരമ്പര്യവിശ്വാസങ്ങൾക്ക് വിലങ്ങിടുവാൻ സാധിക്കുകയുള്ളൂ. അപ്പോസ്തോലരിൽ പലരും മാർപ്പാമാരും വിവാഹം കഴിച്ചിരുന്ന ചരിത്രമാണ് സഭയ്ക്കുള്ളത്. അങ്ങനെയെങ്കിൽ മാർപ്പായ്ക്ക് സഭയിൽ വിവാഹം കഴിക്കുന്നതിന് തടസമുണ്ടാവുകയില്ല. ഒന്നിനു പുറകെ കർദ്ദിനാൾമാരും ആലഞ്ചേരിവരെയും ഉടൻ വിവാഹിതരായിക്കൊള്ളും.

വിവാഹത്തിന്റെ മനോഹാരിത മുതുകിളവരായ കർദ്ദിനാളൻമാർക്ക് മനസിലാവുകയില്ല. വ്യക്തിപരമായ കാരണങ്ങൾകൊണ്ട് വിവാഹം കഴിക്കാൻ താല്പര്യമില്ലെങ്കിൽ അവിവാഹിതരായിരിക്കട്ടെ. അതിൽ തെറ്റില്ല. പക്ഷെ ഉള്ളു നിറയെ വികാരങ്ങളുമായി വീർപ്പുമുട്ടി ജീവിക്കണമെന്നു സഭ നിർദേശിക്കുന്നതും ക്രിസ്തീയമല്ല. അത് വചനങ്ങള്ക്കെതിരാണ്. പുരോഹിതരുടെ അവിവാഹിതാവസ്ഥയിൽ വചനത്തിനെതിരായി പരിശുദ്ധാരൂപി പ്രസാധിക്കുന്നതെങ്ങനെ? ഒന്നുമറിയാത്ത പ്രായത്തിൽ അവിവാഹിതനായിരിക്കുന്നത് നല്ലതെന്ന് സെമിനാരി പിള്ളേരുടെ തലയിൽ നിറയ്ക്കും. അന്നവർക്ക് അതെല്ലാം ശരിയെന്നും തോന്നും. പിന്നീട് മുതിർന്നു കഴിയുമ്പോൾ സമപ്രായക്കാർ വിവാഹിതരായി കുടുംബ ജീവിതം കഴിച്ചു ജീവിക്കുന്നത് കാണുമ്പോഴാണ് കുറ്റ ബോധം അവരിൽ ഉണ്ടാകുന്നത്. തൂമ്പാ കൊണ്ട് കിളച്ച് കപ്പയും കാച്ചിലും നടാൻ മാത്രം വശമുണ്ടായിരുന്ന പഴയ തലമുറകൾക്ക് ഒരു പുരോഹിതൻ കുടുംബത്തിലുണ്ടെന്നറിഞ്ഞാൽ അഭിമാനമായിരുന്നു. ഇന്നത്തെ തലമുറ പുരോഹിതർ അപമാനമെന്നും കരുതുന്നു. ഒരുവന് ജീവിതത്തിൽ ലഭിക്കേണ്ട സന്തോഷം കിട്ടാതെ വരുമ്പോൾ മനസ് മുരടിക്കും. മനുഷ്യ സ്നേഹവും നശിക്കും. പെണ്ണിന്റെ സ്നേഹം കിട്ടാത്തവർ അധികാരത്തിനും പണത്തിനുമായി ഓടി നടക്കും. പിച്ചളക്കാടനെ പ്പോലെയുള്ള മനുഷ്യത്വം നശിച്ചവർ കുടുംബമായി ജീവിക്കുന്നവരുടെ ജോലിയും തട്ടിയെടുക്കാൻ ശ്രമിക്കും. കൊക്കനെപ്പോലുള്ളവർ പൊടിക്കുഞ്ഞുങ്ങളുടെ നഗ്നഭാഗങ്ങൾ കണ്ടാനന്ദിക്കും. കോതമംഗലം ബിഷപ്പിനെപ്പോലുള്ളവർ മരിച്ചവരുടെ ശവത്തെ വരെ കുത്തി വേദനിപ്പിക്കും. ചിലർ പ്രതികാരം ചെയ്യുന്നത് സെമിത്തേരിയിൽ ശവമടക്ക് നിഷേധിക്കലിൽക്കൂടിയാണ്. ഈ ക്രൂരതയ്ക്കെല്ലാം പ്രധാന കാരണം പുരോഹിതരുടെ ബ്രഹ്മചര്യാവസ്തയാണ്. അല്മായരെക്കാളും എയിഡ്സ് പോലുള്ള മാരകരോഗങ്ങളും ഗുഹ്യരോഗങ്ങളും കണ്ടു വരുന്നത് പുരോഹിതരിലെന്നു ഒരു സർവ്വേയിൽ കാണുന്നു.

"വികാരങ്ങളിൽ എരിയുന്നതിലും നല്ലത് വിവാഹിതരാവുക" യെന്ന് വചനത്തിൽ പോൾ പറയുന്നു. ഒരു പുരുഷന് ഒരു സ്ത്രീ വേണമെന്നല്ലാം വചനത്തിലുണ്ട്. ദൈവശാസ്ത്രം പഠിച്ച പോപ്പുവരെ മനപൂർവ്വം പുരോഹിതർക്ക് വിവാഹം വിലക്കുന്നത് പരിശുദ്ധാത്മാവിനെതിരായ പാപംകൂടിയാണ്.

കത്തോലിക്കാസഭയൊഴിച്ച് മറ്റുള്ള ക്രിസ്ത്യൻ വിഭാഗങ്ങളിലെ പുരോഹിതർക്ക് വിവാഹം ചെയ്യാം. പരിശുദ്ധാത്മാവ് അവിവാഹിതരായ പുരോഹിതരുടെ സമീപം മാത്രമേ വരുകയുള്ളോ? കത്തോലിക്കാ വിശ്വാസത്തിൽ ദൈവികമായ കാഴ്ച്ചപ്പാടുകളെക്കാൾ പാരമ്പര്യവിശ്വാസത്തിന് പ്രാധാന്യം കല്പ്പിക്കുന്നു.Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-36888303233949626212014-05-20T18:49:15.726+05:302014-05-20T18:49:15.726+05:30"മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല" എന്ന..."മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല" എന്ന യഹോവയുടെ മനുഷ്യനെക്കുറിച്ചുള്ള ഒന്നാം കരുതലും ഒന്നാം കണ്ടെത്തലുമാകയാലാൽ പുരോഹിതപുരുഷന്മാർ വിവാഹിതരാകുന്നത് യാഹോവായിക്ക് വളരെ ഇഷ്ടമുള്ള കാര്യം തന്നെ ! ദൈവത്തിനിഷ്ടമുള്ളത് ഒരു ദൈവസഭയും വിലക്കിക്കൂടാ.. പോപ്പിനോ കത്തോലിക്കാസഭയ്ക്കോ ദൈവനിഷേധം കാണിക്കുവാൻ ആരാണനുവാദം കൊടുത്തത്? മാട്ടുവീൻ ചട്ടങ്ങളെ അല്ലാഞ്ഞാൽ അവർ നിങ്ങളെ തന്നെ മാറ്റിമറിച്ചില്ലാതെയാക്കും !samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.com