tag:blogger.com,1999:blog-8554137243501328466.post362560007948150801..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: മാർത്തോമ്മാ പൈതൃകവും പ്രചാരണവുംഅല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-31100565064562919992016-09-09T18:09:37.452+05:302016-09-09T18:09:37.452+05:30ഈ ലേഖനത്തിൽ സുപ്രധാനമായ ഒരു മാർത്തോമ്മാ പൈതൃകവും അ...ഈ ലേഖനത്തിൽ സുപ്രധാനമായ ഒരു മാർത്തോമ്മാ പൈതൃകവും അത് സീറോ മലബാർ മെത്രാന്മാർ നശിപ്പിച്ചുകളഞ്ഞ കാര്യവും എഴുതാൻ വിട്ടുപോയി. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ സമ്പന്നമായ ഒരു പൈതൃകമായിരുന്നു മലങ്കര പള്ളിക്കാരുടെ മഹായോഗം ഇന്നത്തെ ഭാഷയിൽപറഞ്ഞാൽ സീറോ മലബാർ സഭാ സിനഡ്. മലങ്കര പള്ളിക്കാരുടെ മഹായോഗത്തിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് 1599-ൽ ഉദയമ്പേരൂർ പള്ളിയിൽ ഗോവാ മെത്രാപ്പോലീത്ത മെനേസിസ് വിളിച്ചുകൂട്ടിയ മലങ്കാരപ്പള്ളിക്കാരുടെ മഹായോഗം. അതിനെ അറിയപ്പെടുന്നത് ഉദയമ്പേരൂർ സൂനഹദോസ് എന്നാണ്. മെനേസിസ് മെത്രാപ്പോലീത്തപോലും മാർത്തോമ്മാനസ്രാണികളുടെ പണ്ടുകാലം മുതലെയുള്ള സഭാതീരുമാനങ്ങൾ എടുക്കുന്ന മഹായോഗത്തെ മാനിച്ചു. രണ്ടാമത്തെ ഉദാഹരണം പൂർവ്വികൻമാർതോട്ട് സ്വീകരിച്ചുപോന്നിരുന്ന നടപടിപ്രകാരം 1773-ൽ അങ്കമാലിയിൽ കൂടിയ മലങ്കര ഇടവക്കാരുടെ മഹായോഗം. പാറേമ്മാക്കൽ ഗോവർണദോറുടെ 'വർത്തമാനപ്പുസ്തകം' കാണുക. മലങ്കര പള്ളിക്കാരുടെ മഹായോഗം എന്ന നസ്രാണി പൈതൃകത്തെ അഥവാ സീറോ മലബാർ സഭാസിനഡ് മെത്രാന്മാർ ഇന്നുവരെ പുനരുദ്ധരിച്ചിട്ടില്ല. സീറോ മലബാർ മെത്രാൻസിനഡ് സൃഷ്ടിച്ച് അതിനെ സഭാസിനഡ് എന്നവർ വിളിക്കാറുണ്ട്. സഭാപൗരരെ സഭാഭരണത്തിൽനിന്നും പരിപൂർണ്ണമായിത്തന്നെ പുറത്താക്കി. സീറോ മലബാർ സഭാസിനഡ് രൂപീകരിക്കാത്തത് മാർത്തോമ്മായുടെ മാർഗ്ഗവും വഴിപാടും എന്ന നസ്രാണികളുടെ പൈതൃകത്തിൻറെ നട്ടെല്ലൊടിക്കാൻവേണ്ടി മാത്രമാണ്. ഇന്നിപ്പോൾ മലങ്കരനസ്രാണികളുടെ മഹായോഗമില്ല; തീരുമാനമെടുക്കാൻ അധികാരമുള്ള ഇടവകപള്ളി പൊതുയോഗമില്ല; വികാരിയെ ഉപദേശിക്കുന്ന പാരിഷ് കൗൺസിൽ മാത്രം! എങ്ങനെയുണ്ട് വത്തിക്കാൻ കൗൺസിൽ നിർദേശിച്ച സഭയുടെ പൂർവ്വപാരമ്പര്യങ്ങളിലേക്കുള്ള തിരിച്ചുപോക്ക്? അധികാരമെല്ലാം മെത്രാന്മാരുടെ കൈയ്യിൽ ഇരിക്കണം. നസ്രാണികൾ അവരുടെ വെറും അടിമകൾ.ചാക്കോ കളരിക്കല്https://www.blogger.com/profile/17017553874397369086noreply@blogger.com