tag:blogger.com,1999:blog-8554137243501328466.post400742930273493019..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: WELCOME TO LAITY ASSEMBLYഅല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger2125tag:blogger.com,1999:blog-8554137243501328466.post-5661504720754805372014-02-06T11:12:26.173+05:302014-02-06T11:12:26.173+05:30ദൈവജനമേ, കേൾക്ക ! "ഞാൻ"എന്ന് എല്ലാവരും...ദൈവജനമേ, കേൾക്ക ! "ഞാൻ"എന്ന് എല്ലാവരും പറയുന്ന "ഞാൻ " എന്നത് , കണ്ണാടിയിൽ കൂടി നാം സ്വയം കാണുന്ന , പരിണാമത്തിനു വിധേയമായ, ഒരിക്കൽ ഉണ്ടായതും , പിന്നെ വളർച്ചയിലൂടെ നാശത്തിലേയ്ക്ക് അനുസ്യൂതം ഒഴുകിയെത്തുന്നതുമായ ജീവൻറെ പ്രവാഹമല്ല ; മറിച്ചു, "അമരനായ ആത്മചൈതന്യമാകുന്നു" , എന്ന് സ്വയം അറിയാനുള്ള എളുപ്പവഴി, വി.മത്തായി ആറിന്റെ അഞ്ചുമുതൽ ക്രിസ്തു അരുളിയത് , ഓരോ മനസുകൾക്കും വിസകലനം ചെയ്തു മനുഷ്യമനസ്സിൽ ഏറ്റിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് മനുഷ്യസ്നേഹികളായ നാം ഒന്നാമതായി ചെയേണ്ടുന്ന ദൈവവേല! ഭഗവത്ഗീതയിലൂടെ വേദവ്യാസന്റെ തൂലികത്തുമ്പിലൂടെ ,ശ്രീ കൃഷ്ണന്റെ പൊന്നുനാവിലൂടെ അർജ്ജുനന് ഉണർവു നല്കിയ ആത്മതത്വോപദേശം നാം കരളിലെ കവിതയാക്കി സ്വയം പാടിയാൽ "ഞാനും പിതാവും ഒന്നാകുന്നു "എന്ന അറിവിന്റെ പരമാനന്ദം സദാ നുകർന്നമരരാകാം ! നമുക്ക് പിന്നെന്തിനു പള്ളിയും പാതിരിയും പിരിവും സഭയും സഭാനവീകരനവും? ) samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-20020175337734700702014-02-06T07:01:20.261+05:302014-02-06T07:01:20.261+05:30പുരോഹിതന്റെയും മെത്രാന്റെയും സ്ഥാനമാനങ്ങളും അധികാര...പുരോഹിതന്റെയും മെത്രാന്റെയും സ്ഥാനമാനങ്ങളും അധികാരവും അവയുടെ ബലത്തിൽ ഇവർ പറയുന്നതുമെല്ലാം ദൈവഹിതമാണെന്നാണ് ചിന്തിക്കാനും പഠിക്കാനും താത്പരരല്ലാത്ത മെത്രാന്മാരുടെ തലയിലും ബഹുഭൂരിപക്ഷം വിശ്വാസികളുടെ തലയിലും കയറ്റിവച്ചിരിക്കുന്ന ഉറച്ച വിശ്വാസം. ആ വിശ്വാസത്തെ ഉപേക്ഷിക്കാൻ അവരാരും തയ്യാറല്ല. ആദിമസഭയിൽ, അത് യെരൂസലെമിലായാലും റോമായിലായാലും അന്ത്യോക്യായിലായാലും ഭാരതത്തിലായാലും, വിശ്വാസിക്കൂട്ടായ്മയുടെ ആദ്ധ്യാത്മികശുശ്രൂഷ മാത്രം നടത്താനുള്ള 'ജാതിക്കു കർത്തവ്യൻ' ആയി തുടങ്ങിയ ഒരു പരിഗണനയിൽ നിന്നാണ് ഈ രണ്ടു പദവികളും ഇന്നത്തെ നിലയിലുള്ള അധികാരപ്രമത്തതയിലേയ്ക്ക് എത്തിപ്പെട്ടത്. തീർത്തും സ്വാർത്ഥതാത്പര്യങ്ങളിലൂടെയാണ് ആ മാറ്റം വന്നുഭവിച്ചത്. ഇന്ന് ഈ പദവികൾ ഉപയോഗിക്കപ്പെടുന്നത് വിശ്വാസികളെ അടിച്ചമർത്താനും അവരുടെമേൽ കുതിരകളിക്കാനും മാതമല്ല, വിശ്വാസികളുടെ ചെലവിൽ വൈദികശ്രേണിയിലുള്ളവർക്ക് സുഖജീവിതം തരപ്പെടുത്താനും വേണ്ടിയാണ്. ക്രിസ്തുസഭയിലെ പൗരോഹിത്യത്തിനോ മെത്രാൻ പദവിക്കോ ബൈബിളിൽ യാതൊരടിസ്ഥാനവുമില്ല. ഇക്കാര്യം പൊതുജനം മനസ്സിലാക്കാത്തിടത്തോളം ഒരു നവീകരണവും സഭയിൽ സാദ്ധ്യമാവില്ല.Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.com