tag:blogger.com,1999:blog-8554137243501328466.post4065473675024505744..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ബ്രിസ്ബൺ നല്കിയ പാഠം!അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-50776218970273138822015-11-25T08:00:44.056+05:302015-11-25T08:00:44.056+05:30"അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവില്‍ വച്..."അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവില്‍ വച്ചു പച്ചവെള്ളത്തെ വീഞ്ഞാക്കിയ യേശുവിന്റെ സുവിശേഷവേലയുടെ ആരംഭമായി, ഞങ്ങളുടെ മെത്രാന് കൂടലില്‍ പതിനഞ്ചു ഏക്കര്‍ റബ്ബര്‍തോട്ടം അഞ്ചുകോടിയോളം രൂപ പാവംജനത്തെ പിഴിഞ്ഞ് വാങ്ങിച്ചുകൂട്ടി"; എന്നതു കേരള ക്രിസ്തീയവിശ്വാസ ചരിത്രവിദ്യാർഥികള്‍ക്ക് വിദ്യാരംഭ വിഷയമായി ! അതുപോലെ ഓസ്ട്രേലിയയിൽ ബ്രിസ്ബൈനില്‍ "പുതിയ പള്ളികള്‍ ഇനിയും പണിയേണ്ട, പകരം നമ്മുടെ "ഹൃദയം ദേവാലയ"മാക്കിയാല്‍ മതി; നാം ഓരോരുത്തരും ദൈവത്തിന്റെ ആലയങ്ങള്‍ (ദേവാലയങ്ങള്‍) ആകുന്നു" എന്ന വലിയ അറിവിലേക്ക് അവിടുത്തെ ജനം ഉയര്‍ന്നു എന്നതും ചരിത്രാത്ഭുത വിഷയമായി മാറിയിരിക്കുന്നു ! <br />"ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന് " എന്നരുളിയവന്റെ പ്രതിമയുടെ മറവില്‍ "ജാതിസ്പര്‍ദ്ദ" വളര്‍ത്താന്‍ കലികാല വിഷവിത്തു കേരളമാകെ ഒരുകൂസലുമില്ലാതെ വിതയ്ക്കാന്‍ വെള്ളാപ്പള്ളിയെ കാണിച്ചുകൊടുത്തു ശീലമാക്കിയ നമ്മുടെ നാനാസഭകളുടെയും ളോഹധാരികളേയും, വാകീറിപാസ്ടര്‍ വൃന്ദത്തെയും ചരിത്രം ഒരുനാളും മറക്കുകയില്ല ! അയക്കാരനെ സ്നേഹിക്കാന്‍ അരുളിയ മശിഹായെ കോട്ടയത്ത് കുരിശിലേറ്റിയ (ശുദ്ധ രക്ത വാതരോഗത്തിന്റെ കുരിശില്‍ തറച്ച) ക്നാനായ കത്തനാരന്മാരും ചരിത്രം കണ്ട പണ്ഡിതസ്രേഷ്റ്റന്മാർ ആയി മാറിയിരിക്കുന്നു ! വിഘടനവാദകൂദാശ ചൊല്ലിച്ചൊല്ലി ജനത്തെ ആയിരം സഭകളിലാക്കിയി കുതന്ത്രപാതിരിമാരും കര്‍ത്താവിനെ ചാട്ടവാര്‍ കൊണ്ടടിച്ച പടയാളികള്‍ക്ക് തുല്യരായിരിക്കുന്നു ! samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.com