tag:blogger.com,1999:blog-8554137243501328466.post459333371485918970..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-57011782233480597162014-10-18T14:49:34.895+05:302014-10-18T14:49:34.895+05:30കർദിനാൾ ഗ്രേഷ്യസ് എന്ന് കേൾക്കുമ്പോൾ തന്നെ വായിലൊര...കർദിനാൾ ഗ്രേഷ്യസ് എന്ന് കേൾക്കുമ്പോൾ തന്നെ വായിലൊരു കൈപ്പാണ് തോന്നുക. അങ്ങേര് സനൽ ഇടമറുകിനോട് ചെയ്തതാണ് ആദ്യം മനസ്സിൽ എത്തുക. പള്ളിയുടെ ഭാഗത്തുനിന്ന് ഒരൊറ്റ വാക്ക് വന്നിരുന്നെങ്കിൽ, ഒരു മതേതര രാഷ്ട്രത്തിൽ ഒരർഥവുമില്ലാത്ത ഒരു നിയമത്തെ ഭയന്ന് ആ നല്ല മനുഷ്യൻ നാടുവിടേണ്ടി വരുമായിരുന്നില്ല. തന്നെയല്ല പോപ്പും ഇന്ത്യയിലെ കത്തോലിക്കരും ആവതു പറഞ്ഞിട്ടും ഇപ്പോൾ സമാപിക്കാൻ പോകുന്ന പ്രത്യേക സിനഡിന്റെ ഒരുക്കമായി നടത്തേണ്ടിയിരുന്ന കുടുംബ സർവേ തീര്‍ത്തും അവഗണിച്ചുകൊണ്ടാണ് ഇയാളുള്പ്പെടെയുള്ള നാല് മെത്രാന്മാർ ഇന്ത്യയിൽ നിന്ന് സിനഡിൽ ചെന്ന് ചുമ്മാ കുത്തിയിരിക്കുന്നത്. എന്നിട്ട് വത്തിക്കാൻ റേഡിയോയിൽ ഇത്തരം കുറ്റസമ്മതം നടത്തിയിട്ട് ആരുടെ കണ്ണിൽ മണ്ണിടാനാണ് കർദിനാൾ ഉദ്ദേശിക്കുന്നത്? "അതില്‍ വന്ന വീഴ്ചയ്ക്കും അശ്രദ്ധയ്ക്കുമുള്ള മാപ്പ് കുടുംബങ്ങളോടുതന്നെ സഭ യാചിക്കേണ്ടതാണെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്." തിരിചെത്തിക്കഴിയുമ്പോൾ ഇങ്ങനെ ചെയ്യുമോ എന്ന് കാണാമല്ലോ! വെറുതെ വിടുവായടിക്കാൻ നമ്മടെ മെത്രാന്മാർ എത്ര വിരുതരാണെ ന്നതിനു ഒരുദാഹരണം കൂടെ, അത്രതന്നെ .Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.com