tag:blogger.com,1999:blog-8554137243501328466.post4857712640040719813..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ഈ രോഗത്തിന് മധുരമുള്ള മരുന്നില്ല അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-50203722745112792472013-01-26T05:59:22.110+05:302013-01-26T05:59:22.110+05:30കത്തോലിക്കര്‍ കഴിച്ചുകൊണ്ടിരിക്കുന്നത് മധുരമുള്ള ല...കത്തോലിക്കര്‍ കഴിച്ചുകൊണ്ടിരിക്കുന്നത് മധുരമുള്ള ലേഹ്യമാണ്. അലിഞ്ഞലിഞ്ഞ് ഇറങ്ങുമ്പോള്‍ നല്ല സുഖം. അല്പം ലഹരിയും. എന്നാല്‍ ഇത് എന്ടോസള്ഫാനേക്കാള് മാരകമായ ആത്മവിഷങ്ങള്‍ ചേര്‍ത്തുണ്ടാക്കിയതാണെന്ന് ആരും അറിയുന്നുവില്ല, അറിഞ്ഞാലും ഗൌനിക്കുന്നുമില്ല. വ്യാജാത്ഭുതങ്ങളും അന്ധമായ വിശ്വാസങ്ങളും അമിതമായി വളര്‍ന്ന അവയവങ്ങളും ബുദ്ധിമാന്ദ്യവും ആണ് ഫലങ്ങള്‍. ഇത്തരം വ്യക്തികളെ ജനിപ്പിക്കുന്ന പുരോഹിതര്‍ക്ക് യാതൊരു മനക്കടിയും ഇതിലൊന്നുമില്ലതന്നെ. പെരിങ്ങുളം പള്ളിയില്‍ മൂന്നുദിവസത്തെ അടിപൊളി പെരുന്നാളാണ്. സെബസ്ത്യാനോസ് ആണ് മുഖ്യ താരം. ഇയാള്‍ ആരെന്നോ എന്തെന്നോ എവിടത്തുകാരനെന്നോ അറിയില്ലെങ്കിലും അമ്പും നെഞ്ചില്‍ കുത്തിനിറുത്തിയുള്ള പുള്ളിയുടെ നില്പ് കണ്ടാല്‍ മതി ജനത്തിനു ഭക്തിപ്പരവേശമായി. 200 പേരാണ് പ്രസിദേന്തികളായി പെരുന്നാളിന്റെ ചെലവു വഹിക്കാനുള്ളത്. 2000 രൂപാ വീതം. ഇത്രയും ചെലവാക്കി പൊക്കിപ്പിടിച്ച് മൂന്നു ദിവസം എഴുന്നെള്ളിച്ചാലും പുള്ളിക്കാരന് ചോദിച്ചത് തരാതിരുന്നാലോ എന്ന് സംശയമുള്ളവര്‍ പുള്ളിയുടെ ഇരിപ്പിടമായ അര്ത്തുങ്കലിലേയ്ക്ക് തീര്‍ഥാടനവും നടത്തുന്നുണ്ട്. കിട്ടുന്ന കാശില്‍ കുറെ വെടിക്കെട്ടിനായി കത്തിച്ചു കളഞ്ഞാലും ഇവിടെയും അവിടെയും പള്ളിക്ക് നല്ല ഒരു കളക്ഷനായില്ലേ? വിശ്വാസിക്ക് ആത്മലഹരിയും. Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.com