tag:blogger.com,1999:blog-8554137243501328466.post4973656784003658803..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: സീറോ മലബാർ മെത്രാന്മാർക്കുവേണ്ടി ഒരു ഏകദിന ധ്യാനംഅല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger8125tag:blogger.com,1999:blog-8554137243501328466.post-33834037366163673902014-11-13T03:52:01.876+05:302014-11-13T03:52:01.876+05:30''വിവരവും വിനയവും ഉള്ള അല്മായരിൽ നിന്നു്
ധ...''വിവരവും വിനയവും ഉള്ള അല്മായരിൽ നിന്നു്
ധ്യാനം കേൾക്കുവിൻ... '' എന്ന് അവരോടു ഞാൻ വർഷങ്ങൾക്ക് മു്പേ പറഞ്ഞിട്ടുണ്ട് ചാക്കോ സാറെ ! ഓര്‍ക്കുന്നുണ്ടോ എന്റെ ''ഇടയന്മാര്‍ക്കുള്ള ലേഖനം '' എന്ന കവിതയിലൂടെ.Anonymoushttps://www.blogger.com/profile/07483779027472561695noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-85383769585622498932014-11-12T21:45:47.416+05:302014-11-12T21:45:47.416+05:30ഇക്കാര്യത്തിൽ ശ്രീ ജോസഫ് മാത്യുവിന് തെറ്റി. നമ്മള...ഇക്കാര്യത്തിൽ ശ്രീ ജോസഫ് മാത്യുവിന് തെറ്റി. നമ്മളെല്ലാം ആഗ്രഹിക്കുന്നെങ്കിലും അങ്ങനെയൊരു മാറ്റം സംഭവിപ്പിക്കാനുള്ള ആർജ്ജവമോ എളിമയോ നമ്മുടെ മെത്രാന്മാർക്കില്ല. അവരുടെ പരിശീലനമെല്ലാം കാനോണ്‍ നിയമങ്ങളിലും പാശ്ചാത്യ ചിന്തകളിലുമാണ്. അതെല്ലാം മാമോന്റെ ദൈവശാസ്ത്രവും ശക്തന്റെ യുദ്ധക്കൊതികളും മാത്രമാണ്. അവരിൽ ഒരാളുടെ ഇടയക്കുറിപ്പോ അവർ പരിശീലിപ്പിചെടുക്കുന്ന വൈദികരുടെ ഒരു പ്രസംഗമോ ശ്രദ്ധിച്ചാൽ ഇത് മനസ്സിലാകും. വചനത്തോട് വാച്യമായ കൂറ് മാത്രമാണ് ഇവർ വച്ചുപുലർത്തുന്നത്. സുവിശേഷത്തിന്റെ അന്തരാർഥങ്ങൾ മനസ്സിലാക്കിയിട്ടുള്ള ഒരാള്‍ പോലും അവരുടെ ഇടയിലില്ല. ഭാരതീയമായ ആദ്ധ്യാത്മിക ആഴവും പക്വമായ സാധനയും അവർക്ക് അന്യമാണ്. ശ്രീ കോട്ടൂർ ചൂണ്ടിക്കാണിച്ചതുപോലെ, ഉമ്മന്റെയും മാണിയുടെയും, ചിലരുടെ കാര്യത്തിൽ അന്തോനിയുടെയും, രാഷ്ട്രീയക്കളികൾകൊണ്ട് യേശുവിനെ സേവിക്കാം എന്നാണിവർ കരുതുന്നത്. യേശു വിധിച്ചതിൻപ്രകാരം കരിങ്ക്കല്ല് കഴുത്തിൽ തൂക്കി കടലിൽ മുങ്ങിച്ചാകേണ്ടവർ ഇവരാണ്. Anonymoushttps://www.blogger.com/profile/04914368408642634338noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-68331150531728953792014-11-12T21:40:36.466+05:302014-11-12T21:40:36.466+05:30A.C.George, Houston: Posted in Malayalam Daily new...A.C.George, Houston: Posted in Malayalam Daily news

November 11, 2014 at 3:11 am
This is an excellent article written by Chacko Kalarikkal Sir. I think all our Bishops should listen and follow this with a positive attitude after all they are also human beings. But our Pope will listen for sure. But many of our Bishops are more than the Pope. Even thay are more than the God itself. Their lexiourios life style, pomp, show, unwanted, unwarrranted lengthy boring speehes, hero worship, commands, dictatorship, ignorancce about the laity and many attitudes must change. There is nothing wrong listening the meditation conducted by the laity. All are human beings are equals in front of Jesus Christ. Praise the lord always. Help the poor and needy. Lead a simple and humble life. Respect the elder. Be accountable to the laity also. They feed you, Bishops by their contributions to you and to the church. Let us follow the path of our Pope and Jesus Christ. Even a Parish priest rule us like a King. What a pity in the modern world.
ചാക്കോ കളരിക്കല്‍https://www.blogger.com/profile/17017553874397369086noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-52895265294689102842014-11-12T21:19:38.926+05:302014-11-12T21:19:38.926+05:30Mr. Joseph Matthew posted this comment on his Face...Mr. Joseph Matthew posted this comment on his Face Book page:
ജോണ്‍ പോൾ രണ്ടാമനു ശേഷമുള്ള മാർപ്പാപ്പ യൂറോപ്പിനു പുറത്തു നിന്നായിരിക്കുമെന്ന് ആദ്യമായി പ്രവചിച്ച ഗ്രന്ഥകാരൻ ശ്രീ ചാക്കോ കളരിക്കലായിരുന്നു. അതുമൂലം അർജന്റീനായിൽ നിന്നും ചരിത്രത്തിലെ ഏറ്റവും വിശുദ്ധനായ ഒരു മാർപ്പാപ്പ സഭയെ ഇന്നു ഭരിക്കാനിടയായി. അദ്ദേഹത്തിൻറെ ' ഇടയൻ' എന്ന ഗ്രന്ഥത്തിൽ വ്യക്തമായി ഇത് പ്രവചിച്ചിട്ടുണ്ട്. ഇതാ, അടുത്ത വിശ്വോത്തരമായ
ഒരു പ്രവചനവുമായി ശ്രീ ചാക്കോ അരങ്ങേറിയിരിക്കുന്നു. ' അല്മേനി' ഇനിമേൽ മെത്രാനും പുരോഹിതർക്കും അട്ടപ്പാടി വട്ടായിക്കും ധ്യാനങ്ങൾ കൊടുക്കാൻ പോവുന്നു. രസകരമായ ഈ ലേഖനം നടപ്പിലായാൽ സഭാചരിത്രത്തിലെ ഒരു നാഴികക്കല്ലായി വലിയൊരു വിപ്ലവം തന്നെ സൃഷ്ടിക്കും. സംശയില്ല. ശ്രീ ചാക്കോയുടെ രണ്ടാമത്തെ പ്രവചനവും സഫലമാകും. അടഞ്ഞിരിക്കുന്ന യാഥാസ്ഥിതിക അഭിഷിക്തരുടെ തലയൊന്നു വികസിക്കാൻ ഈ ധ്യാനം തീർച്ചയായും ഒരു ഉത്തമ ഔഷധമായിരിക്കും.ചാക്കോ കളരിക്കല്‍https://www.blogger.com/profile/17017553874397369086noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-35524802058840411802014-11-12T17:10:22.822+05:302014-11-12T17:10:22.822+05:30മുകളിൽ വായിക്കാവുന്ന ശ്രീ ജെയിംസ് കൊട്ടൂരിന്റെ കമ...മുകളിൽ വായിക്കാവുന്ന ശ്രീ ജെയിംസ് കൊട്ടൂരിന്റെ കമന്റ് നമ്മുടെ ഏതു സാധാരണ മെത്രാന്റെയും (അസ്സാധരണക്കാരൻ എന്ന് പറയാൻ നമുക്ക് എത്ര മെത്രാന്മാരുണ്ട് ?) തൊലിയുരിയാൻ പാകത്തിലുള്ളതാണെന്നു വിലയിരുത്തുന്നതിനാൽ, അത് മലയാളത്തിലും കൊടുക്കുകയാണ്.

"പ്രിയ കളരിക്കൽ സാർ, അങ്ങ് പറയുന്നത് പച്ച പരമാർഥമാണ്; അതോ ഏത് ധ്യാനഗുരുവും പറയാനിടയുള്ളതിലും നല്ല ഭാഷയിലും. ദൈവത്തെയോർത്ത് നമ്മുടെ മെത്രാന്മാരോട് യേശുവിനെ അനുകരിക്കാൻ പറയരുത്. അവർ യൂദാസിനെ അനുകരിക്കാൻ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാൽ വേറൊന്നിനും സമയമില്ല. അവരുടെ ഉറവിടം സീറോമലബാർ കത്തോലിക്കാ കുടുംബങ്ങളാണ്. ഇവർ അറിയപ്പെടുന്നത് അഭ്യസ്തവിദ്യരായ വിഡ്ഢികൾ എന്നാണ്. ഇത്തരക്കാരാണ് കേരളത്തെ, വിവേകാനന്ദന്റെ ഭാഷയിൽ, ഒരു ഭ്രാന്താലയമാക്കി മാറ്റിയത്. ഇന്ന് ഏതു പാമരനും അറിയാവുന്ന ഉമ്മൻ ചാണ്ടി, കുഞ്ഞുമാണി കൂട്ടുകെട്ടിന്റെ തനി പകർപ്പാണിവർ. തലയിൽ പട്ടം വീണതോടെ എഴുത്തും വായനയും ഉപേക്ഷിച്ചവർ. അല്പസ്വല്പ വ്യതിയാനങ്ങളോടെ അവർ എല്ലാ വർഷവും ഒരേ ഇടയ ലേഖനം പുറപ്പെടുവിക്കും. അതിലൂടെ അവർ മദ്യനിരോധനം പ്രഖ്യാപിക്കും. എന്നിട്ട് കുര്ബാനവീഞ്ഞുണ്ടാക്കി രാഷ്ട്രീയക്കാരെക്കൊണ്ട് കുടിപ്പിക്കും. കുടുംബങ്ങളിൽ കുഞ്ഞുങ്ങൾ എണ്ണമില്ലാതെ ഉണ്ടാകട്ടെ എന്ന് കണ്ണടച്ച് പ്രസംഗിക്കും. അവര്ക്കറിയില്ലാത്ത ആ പണിയിൽ വിജയിക്കുന്നവരെ കാശുകൊടുത്ത് അനുമോദിക്കും.

എന്നാലും ഒന്നുരണ്ടെങ്കിലും നല്ല മെത്രാന്മാരെ എനിക്കറിയാം. ഞാനെഴുതുന്നവ ഇവർക്കൊക്കെ തുടരെ അയക്കാറുന്ടെങ്കിലും കിട്ടിയതായിപ്പോലും അറിയിക്കാനുള്ള മര്യാദ മിക്കവർക്കുമില്ല. ഇരിങ്ങാലക്കുട മെത്രാൻ കിട്ടിയതായി ഒന്നുരണ്ടു വരി എഴുതാറുണ്ട്. എന്തൊക്കെ പറഞ്ഞാലും, Eparch Kuriacose, കത്തുകൾക്ക് ഒരു ചെറിയ മറുപടി തരാറുണ്ട്. ബാക്കി സീറോമലബാർ തിരുമേനിമാർക്ക് അല്മായരോട് പരമ പുശ്ചമാണ്. വായ നാറുന്നത് വരെ അവർ ഡയലോഗിനെപ്പറ്റി പ്രസംഗിക്കും. എന്നാൽ സംവാദം എന്താണെന്നുപോലും അവർക്കറിയില്ല എന്നതാണ് സത്യം. എന്നാലും ശരീരത്തിൽ ജീവൻ തുടിക്കുവോളം ഇവര താഴേയ്ക്കിറങ്ങി വരാൻ നമുക്ക് കാത്തിരുന്ന്, അവസാനം നിരാശതയിൽ ജീവൻ വെടിയാം. Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-88033137223660883832014-11-12T14:31:26.939+05:302014-11-12T14:31:26.939+05:30James Kottoor writes: Your talk, dear Kalarickal, ...James Kottoor writes: Your talk, dear Kalarickal, is down to earth and far better than any retreat preacher can give. Please don't ask our bishops to imitate Jesus or Pope Francis. They are too busy with administration imitating Judas.
They are chosen from among the SM Christians of Kerala known as educated illiterates in India, called also the mad house by Vivekananda. They are a carbon of the UDF led by Oomman Chandi and Kunjumani of Palai steeped in corruption. They stopped reading and writing the day they were ordained.
Every year they repeat with minor modification a pastoral letter on enforcing prohibition while make good business with supplying Mass wine to please chosen political class, I remember to have read some one writing from experience. They also ask devout families to produce more than 4 children (an art about which they know nothing) and get the awards they offer.
But still there are exceptionally good Bishops among them. I send them all my articles and Irinjalakuda bp. is one who always writes a line at least to acknowledge. And in spite of all the things said of the Eparch Kuriacose, he always answered my letters. The other SMC bishops care too hoots for answering letters or communications from laity.
Of course they will preach ad nausea about dialogue, which they themselves never practice. Still we should not give up on them. We have to hope till we die (Dum spiro spero) even if that means to live in hope and die in dispaire.
James Kottoorഅല്മായ ശബ്ദംhttps://www.blogger.com/profile/09274765074224989275noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-17900711926658303772014-11-11T18:19:50.755+05:302014-11-11T18:19:50.755+05:30ഈ മാസത്തെ സത്യജ്വാലയുടെ മുഖപ്രസംഗം വായിച്ചാൽ, നമ്മ...ഈ മാസത്തെ സത്യജ്വാലയുടെ മുഖപ്രസംഗം വായിച്ചാൽ, നമ്മുടെ മെത്രാന്മാർ ശ്രീ ചാക്കോ കളരിക്കലിന്റെയല്ല, ലോകത്തിലെ ഏറ്റവും വിശുദ്ധനായ ധ്യാനഗുരുവിന്റെ വാക്കുകൾ കേട്ടാലും മനസ്സ് തിരിയുന്ന കൂട്ടരല്ലാ എന്ന് മനസ്സിലാകും. അത്രയ്ക്ക് നെറികെട്ട കാര്യങ്ങളാണ് ഇവർ ആലോചിച്ചും കണക്കുകൂട്ടിയും ചെയ്തുവയ്ക്കുന്നത്. നിങ്ങളെ ഉപദ്രവിക്കാനും ഭിന്നിപ്പിക്കാനും ക്രിസ്തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും വേണ്ടി പരിശ്രമിക്കുന്നവർ നിങ്ങളുടെ ഇടയിൽത്തന്നെയുണ്ട് എന്ന് പോൾ ഗലാത്തിയർക്കു എഴുതിയത് നമ്മുടെ മെത്രാന്മാരെപ്പറ്റിത്തന്നെയാണെന്നതിന് ഒരു സംശയവും വേണ്ട. സ്വന്തം ഭൌതിക നേട്ടങ്ങൾക്കായി എന്തും ചെയ്യാൻ മടിക്കാത്ത, ഒരു നീതിബോധവും ഇല്ലാത്ത, ഇവർ യേശുവിന്റെ നാമം ഉച്ചരിക്കുന്നത് തന്നെ ദൈവദോഷമാണ്.

ക്രിസ്തീയ കുടുംബങ്ങളെ പ്രതിസന്ധികളിൽ നിന്ന് മോചിപ്പിക്കുക, അവര്‍ക്ക് ആദ്ധ്യാത്മിക ധൈര്യം പകരുക എന്ന സദുദ്ദേശ്യത്തോടെ പോപ് ഫ്രാൻസിസ് വിളിച്ചു കൂട്ടിയ സിനഡിൽ എന്തെങ്കിലും ക്രിയാത്മമായി ചെയാൻ കൂട്ടാക്കിയില്ലെന്നു മാത്രമല്ല, കുടുംബങ്ങളെ ശിഥിലീകരിക്കാൻ കച്ചകെട്ടിയിറങ്ങിയവരാണ് ആലഞ്ചെരിയും അങ്ങേരുടെ കോട്ടയത്തും ചിക്കാഗോയിലുമൊക്കെയുള്ള സഹമെത്രാന്മാരുമെന്ന് എത്ര വിശ്വാസികൾ മനസ്സിലാക്കുന്നുണ്ട്? ഇത്ര തരംതാണ മനുഷ്യാധമന്മാരാണല്ലോ ദൈവനാമത്തിൽ വിശ്വാസികളുടെയും അവരുടെ കുടുംബങ്ങളുടെയും നാശത്തെ വകവയ്ക്കാതെ തന്നിഷ്ടത്തിനും ആർഭാഡത്തിനുമായി കള്ളക്കളികൾ നടത്തുന്നത് എന്നോർക്കുമ്പോൾ സ്റ്റാലിനും ഹിറ്റ്ലറുമൊക്കെ എത്രയോ പാവങ്ങൾ!Anonymoushttps://www.blogger.com/profile/04914368408642634338noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-72202146861972973772014-11-11T15:18:00.260+05:302014-11-11T15:18:00.260+05:30ZACHARIAS NEDUNKANAL WRITES
ഇടയൻ എന്ന ബ്രഹത്തായ ന...ZACHARIAS NEDUNKANAL WRITES

ഇടയൻ എന്ന ബ്രഹത്തായ നോവൽ എഴുതിയ ശ്രീ ചാക്കോ കളരിക്കൽ മെത്രാന്മാർക്കുള്ള ധ്യാനം നയിക്കാൻ എന്തുകൊണ്ടും യോഗ്യനാണെന്ന് ആ കൃതി വായിച്ചിട്ടുള്ള ആരും ഉറപ്പിച്ചു പറയും. മറ്റാർക്കും മുമ്പേ ആ പുസ്തകം വായിക്കേണ്ടവർ മെത്രാന്മാരായിരുന്നു. എന്നാൽ നമ്മുടെ നാട്ടിൽ അത് എത്ര മെത്രാന്മാർ കണ്ടിട്ടെങ്കിലും ഉണ്ട് എന്ന ചോദ്യം നിലനില്ക്കുന്നു. ഏതായാലും ഈ ധ്യാനചിന്തകൾ മനോഹരമായി കുറിച്ച ചാക്കോച്ചന് അഭിവാദ്യങ്ങൾ. ഇന്നത്തെ അവസ്ഥയിൽ ഭാരതത്തിലെ ഒരു മത്രാനും അദ്ദേഹത്തിൻറെ സഹപ്രവർത്തകരെ ധ്യാനിപ്പിക്കാനുള്ള യോഗ്യതയോ അതിനുവേണ്ട അറിവോ വിശുദ്ധിയോ ഇല്ല എന്നതിനാൽ ഇതൊരു അനുഗ്രഹമായി അവരോരോരുത്തരും സ്വീകരിക്കേണ്ടതുണ്ട്.

കുറിക്കു കൊള്ളുന്ന വളരെയധികം ചോദ്യങ്ങൾ Dr. കളരിക്കൽ നമ്മുടെ മെത്രാന്മാരോട് സവിനയം ചോദിച്ചിരിക്കുന്നു. അവയക്കെല്ലാം തന്നോടുതന്നെയെങ്കിലും ഉത്തരം പറയാൻ ഓരോ മെത്രാനും ബാദ്ധ്യസ്ഥനാണ്. അതാണല്ലോ ഒരു ധ്യാനത്തിന്റെ ഉദ്ദേശ്യവും. ഒറ്റ ദിവസം കൊണ്ടല്ല, ഏതാനും ദിവസമെടുത്ത് ഓരോ മെത്രാനും ഈ ചോദ്യങ്ങൾക്കുള്ള സത്യസന്ധമായ ഉത്തരങ്ങൾ കണ്ടെത്തുകയും അവ പരസ്പരം പങ്കുവയ്ക്കുകയും ചെയ്താൽ മാത്രം മതി ഭാരതസഭ ഒറ്റ വര്‍ഷം കൊണ്ട് അതിന്റെ ഇപ്പോഴത്തെ പൈശാചിക മുഖം വൃത്തിയാക്കി യേശുവിനു നിരക്കുന്ന വിശ്വാസികളുടെ ഒരു സമൂഹമായി മാറും, ഒരു സംശയവും വേണ്ട. അവര്‍ക്ക് മനനം ചെയ്ത് സ്വായത്തമാക്കേണ്ട എല്ലാ വിഷയങ്ങലെപ്പറ്റിയും ചാക്കോച്ചൻ പരാമർശിച്ചിട്ടുണ്ട്. അവയൊന്നു ശ്രദ്ധിച്ചു വായിക്കാനുള്ള എളിമ മാത്രമാണ് മെത്രാന്മാരിൽ നിന്ന് അദ്ദേഹവും സഭയിൽ ഒരു മാറ്റം ആഗ്രഹിക്കുന്ന ബാക്കി ദൈവജനവും പ്രതീക്ഷിക്കുന്നത്. ഏതെങ്കിലും ഒരു മെത്രാൻ ഇത് വായിക്കാനിടയായാൽ ബാക്കിയുള്ളവരോട് ഇതെപ്പറ്റി പറയാനുള്ള സന്മനസ്സു കാണിക്കണമെന്നാണ് ഞാനും അകമഴിഞ്ഞ് ആഗ്രഹിക്കുന്നത്. കാരണം, അതിൽ പാഴ് വാക്കുകളില്ല; സഭയോടുള്ള സത്യസന്ധമായ സ്നേഹത്തിൽ കുരുത്ത ചില നിര്‍ദേശങ്ങളാണ് ധ്യാനവിഷയങ്ങളായി ചാക്കോച്ചൻ സംഗ്രഹിച്ചെഴുതിയിരിക്കുന്നത്. യേശു തന്നെ നേരിട്ട് അവരോടു സ്വംസാരിച്ചാൽ ഇതുതന്നെയായിരിക്കും അവർ കേള്‍ക്കേണ്ടി വരിക. അങ്ങനെയെങ്കിൽ ഇതൊരു സുവർണാവസരവും ദൈവനിയോഗവുമായി കാണാൻ ഏതാനും മേത്രാന്മാർക്കെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ മതിയായിരുന്നു.അല്മായ ശബ്ദംhttps://www.blogger.com/profile/09274765074224989275noreply@blogger.com