tag:blogger.com,1999:blog-8554137243501328466.post5257393251197534621..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: സഭയുടെ കിരാതനിയമത്തിലെ മരിച്ചുവീഴുന്ന ഗര്‍ഭിണികള്‍ അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger9125tag:blogger.com,1999:blog-8554137243501328466.post-44536835726523784452012-11-25T22:47:16.880+05:302012-11-25T22:47:16.880+05:30ഒരു കാര്യം ശരിയാണ് . ഇറാനും ഇറക്കും തമ്മില്‍ പത്തു...ഒരു കാര്യം ശരിയാണ് . ഇറാനും ഇറക്കും തമ്മില്‍ പത്തു വര്‍ഷം യുദ്ധം നടന്നപ്പോള്‍ അതാതു രാജ്യത്തെ മുസ്ലീങ്ങളും ,ക്രിസ്ത്യാനികളും അവരുടെ രാജ്യത്തിന് വേണ്ടി അവരവരുടെ ദൈവത്തോട് പ്രാര്‍ഥിച്ചു, ദൈവത്തെ ചിന്താക്കുഴപ്പത്തിലാക്കി. ഇങ്ങനെയുള്ള കാര്യങ്ങളില്‍ ദൈവം ഇടപെടുമോ? പിപ്പിലാഥന്‍https://www.blogger.com/profile/01440923403024813981noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-8343861801795927652012-11-25T22:39:41.590+05:302012-11-25T22:39:41.590+05:30ഇതില്‍ അന്തരിച്ച സവിധയെയും ,ജീവിച്ചിരിക്കുന്ന ഹലപ്...ഇതില്‍ അന്തരിച്ച സവിധയെയും ,ജീവിച്ചിരിക്കുന്ന ഹലപ്പനവരിനെയും അനുകൂലിച്ചെഴുതിയവരെയും അവരുടെ അഭിപ്രായത്തെയും ബഹുമാനിക്കുന്നു .എല്ലാ മനുഷ്യ ജീവനും തുല്ല്യ വിലയും ഞാന്‍ കൊടുക്കുന്നു( സംസാരത്തില്‍ മാത്രം -പ്രവൃത്തിയില്‍ എന്റെ ജീവനുതന്നെയാണ് മറ്റുള്ളവരുടെ മറ്റുള്ളവരുടെയെല്ലാം ജീവനേക്കാള്‍ വില, സ്വയരെക്ഷയെന്നപെരില് മിക്ക ലോക രാജ്യങ്ങളും എന്റെ സ്വാര്‍ഥ നിലപാടിനെ പിന്താങ്ങുന്നുമുണ്ട്) . എങ്കിലും ഇതിനൊരു മറുവശം ഇല്ലേ . വൈദ്യ ശാസ്ത്രത്തിലെ തന്നെ ഒരു വിഭാഗമായ ദെന്ത വൈദ്യത്തില്‍ തന്നെ ജോലി ചെയ്യുന്നവര്‍ക്ക് , ആ രാജ്യത്തെ നിയമം അറിയാമായിരുന്നില്ലേ? എന്നിട്ടും എന്തിനു അവിടെ പോയീ താമസിക്കുന്നു? ഇന്ത്യയില്‍ വന്നു താമസിച്ചു ജോലിചെയ്യുന്ന ഒരാള്‍ക്ക് , ഇന്ത്യയിലെ നിയമം അനുസരിക്കാന്‍ ബാധ്യധയില്ലേ? ഇതു രാജ്യത്ത് പോയാലും ആ രാജ്യത്തെ നിയമം അനുസരിച്ച് ജീവിക്കാന്‍ തയാറാകണം. സൌദി അറേബ്യയിലെയും , ഇറാനിലെയും അഫ്ഗാനിസ്ഥാനിലെയും ... സ്ത്രീകളുടെ സ്വാത ന്ത്ര്യ ത്തെക്കാള്‍ അയര്‍ലണ്ടില്‍ കൂടുതല്‍ സ്വാതന്ത്യം ഇല്ലെന്നു നമ്മുക്ക് പറയാനാവുമോ? , ലോകത്താകമാനം എത്രയോ മരണങ്ങള് , നിയമത്തിന്റെയും , മനുഷ്യന്റെയും അനാസ്ഥമൂലം ഉണ്ടാകുന്നു. റോഡില്‍ വണ്ടിയിടിച്ചു കിടക്കുന്ന ഒരാളെ ആശ്പത്രിയിലെത്തിക്കാന് നമ്മള് പേടിക്കുന്നത് , ഇവിടുത്തെ നിയമത്തിന്റെ കുഴപ്പം കൊണ്ടല്ലേ? അതിനെതിരെയും നമ്മള് ശബ്ദം ഉയര്ത്തെണ്ടേ?
ഇറ്റാലിയന്‍ കപ്പിത്താന്റെ പ്രശ്നം രാഷ്ട്രീയ വല്ക്കരിച്ചതുകൊണ്ട് ,ആലന്ചെരിയെ കുറ്റപ്പെടുത്താന്‍ സാധിച്ചെങ്കിലും , നമ്മുടെയൊക്കെ ,ഇറ്റലിയില്‍ ജോലിചെയ്യുന്ന സഹോദരങ്ങളായിരുന്നു അതിന്റെ തിക്തഭാലം അനുഭവിച്ചതും അനുഭാവിച്ചുകൊണ്ടിരിക്കുന്നതും. ഇറ്റലിയില്‍ സ്വന്തക്കാരോ ബന്ധുക്കളോ ഉള്ളവര്‍ക്ക് അത് മനസിലാവും. പിപ്പിലാഥന്‍https://www.blogger.com/profile/01440923403024813981noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-60217444100042733582012-11-24T22:17:56.517+05:302012-11-24T22:17:56.517+05:30അതാണല്ലോ മാധ്യമങ്ങളുടെ ഗീബല്‍സിയന്‍ തന്ത്രം !!
പിന...അതാണല്ലോ മാധ്യമങ്ങളുടെ ഗീബല്‍സിയന്‍ തന്ത്രം !!
പിന്നെ ഈ എഴുതിയിരിക്കുന്നതില്‍ എന്തോ വിട്ടുപോയോ എന്ന് സംശയം ഉണ്ട്. ആശയം പൂര്‍ണമായി മനസിലാകുന്നില്ല. Anonymousnoreply@blogger.comtag:blogger.com,1999:blog-8554137243501328466.post-57911449799606022992012-11-24T22:15:10.887+05:302012-11-24T22:15:10.887+05:30പ്രാവുകളെപ്പോലെ നിഷ്കളങ്കരും സര്‍പ്പങ്ങളെപ്പോലെ വി...പ്രാവുകളെപ്പോലെ നിഷ്കളങ്കരും സര്‍പ്പങ്ങളെപ്പോലെ വിവേകികളും ആയിരിക്കുവിന്‍ !!!
മനസില്ല മാഷേ ! എന്നിട്ട് പിന്നെ ചില തീവ്ര നിലപാട് കാരുടെ ചീത്ത മുഴുവന്‍ ഞാന്‍ കേട്ടോട്ടെന്നു.
ആരെഴുതുന്നു എന്ന് നോക്കേണ്ട. നന്മയും സത്യവും എഴുതുന്നുണ്ടോ എന്ന് നോക്കിയാല്‍ പോരെ. Anonymousnoreply@blogger.comtag:blogger.com,1999:blog-8554137243501328466.post-7039478821423322572012-11-24T20:17:45.352+05:302012-11-24T20:17:45.352+05:30കം മുഴുവനുള്ള പ്രമുഖ മാധ്യമങ്ങളെല്ലാം ഒരു കാര്യം പ...കം മുഴുവനുള്ള പ്രമുഖ മാധ്യമങ്ങളെല്ലാം ഒരു കാര്യം പറഞ്ഞു, അബോര്ഷുന് നടത്തിയിരുന്നെങ്കില്‍ ഒരു സ്ത്രിയുടെ ജിവിതം നിലനിര്ത്താംന് ഒരു പക്ഷെ സാധിക്കുമായിരുന്നുവെന്നു. ഇതാണ് സത്യമെങ്കില്‍, മാധ്യമങ്ങള്‍ ലോകമെമ്പാടും ഉണ്ടായിരുന്നിരിക്കണം. Roshan Francishttps://www.blogger.com/profile/10197775426242636713noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-75196690824620603632012-11-24T19:31:10.173+05:302012-11-24T19:31:10.173+05:30Why don't you show some guts and stand on you ...Why don't you show some guts and stand on you opinion with revealing your blessed name!Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-53400369628065939422012-11-24T17:19:55.461+05:302012-11-24T17:19:55.461+05:30അയര്‍ലണ്ടില്‍ abortion അനുവദിക്കാറില്ല. ഹോസ്പിടലുക...അയര്‍ലണ്ടില്‍ abortion അനുവദിക്കാറില്ല. ഹോസ്പിടലുകലും അനുവദിക്കില്ല. എല്ലാ പൌരന്മാര്ക്കും ഇത് അറിവുള്ളതാണ്. അതിനാല്‍ abortion നടത്താന്‍ ഹോസ്പിറ്റലില്‍ പോയി അന്ന് പറയാന്‍ പറ്റില്ല. അപ്പോള്‍ ഏതൊ രോഗത്തിന്റെ ചികിത്സക്കായിരിക്കണം സവിത ഹോസ്പിറ്റലില്‍ പോയത്. വാര്‍ത്ത അനുസരിച്ച് Septicemia and E Colli ESBL എന്നതാണ് അവര്‍ക്കുണ്ടായ രോഗം. അപ്പോള്‍ രോഗം ഉള്ള പ്രെഗ്നന്റ് ആയ സ്ത്രീ ആയിരുന്നൂ സവിത. ഈ രോഗത്തിന് ചികിത്സിക്കാനാണ് ഹോസ്പിറ്റലില്‍ പോയത്. ഇത് അവര്‍ തന്നെ പറയുന്നുണ്ടല്ലോ.

ഇവിടെ രണ്ടു കാര്യങ്ങള്‍ ഓര്‍ക്കുക
ഒന്ന്. സഭയുടെ കാഴ്ചപ്പാടില്‍, pregnant ആയ സ്ത്രീയെ ചികിത്സിക്കുമ്പോള്‍, പരിണിതഫലമായി ശിശുവിന് മരണം ഉണ്ടാവുകയാണെങ്കില്‍ അത് പാപം ആകുന്നില്ല. കാരണം അവിടെ ശിശുഹത്യ അല്ല ലക്ഷ്യം. അതുകൊണ്ടുതന്നെ ഈ ഹോസ്പിറ്റലില്‍ (പ്രത്യേകിച്ചും ഒരു കത്തോലിക്കാ ധാര്‍മിക നിയമം പിന്തുടരുന്ന ഹോസ്പിറ്റലില്‍) അമ്മയെ രക്ഷിക്കാന്‍ നോക്കിയില്ല എന്ന് പറയാന്‍ സാധിക്കില്ല.

രണ്ടു, അയര്‍ലണ്ടില്‍ സര്‍ക്കാരും abortion നു എതിരാണ് . എന്നാല്‍ അവിടെയും pregnant ആയ സ്ത്രീയെ ചികിത്സിക്കുമ്പോള്‍, പരിണിതഫലമായി ശിശുവിന് മരണം ഉണ്ടാവുകയാണെങ്കില്‍ അത് നിയമലംഖനം ആകുന്നില്ല. അത് തന്നെയുമല്ല അമ്മയുടെ ജീവന് രക്ഷിക്കാന്‍ നോക്കാതിരിക്കുന്നത് കുറ്റവും ആകുമല്ലോ. അതുകൊണ്ട് abortion നടത്താതിരിക്കാന്‍
അമ്മയെ മരണത്തിനു വിട്ടു കൊടുത്തു എന്ന് പറയുന്നതില്‍ ന്യായമുണ്ടെന്ന് തോന്നുന്നില്ല.

പിന്നെ ആരുടെ കയ്യിലാണ് കുറ്റം എന്ന് തീരുമാനം വരുന്നത് വരെ വിധി പറയാതിരിക്കുന്നത് അല്ലെ നല്ലത് !!!!!!

ഈ ലിങ്കില്‍ നോക്കിയാല്‍ വിശദമായ മെഡിക്കല്‍ അവലോകനം കാണാം http://www.patheos.com/blogs/getreligion/2012/11/on-media-malpractice-and-savita-halappanavars-tragic-death/Anonymousnoreply@blogger.comtag:blogger.com,1999:blog-8554137243501328466.post-9800408272537808012012-11-24T16:47:53.893+05:302012-11-24T16:47:53.893+05:30ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഒരു ആണ്ടോര്‍മ്മയുടെ അവസ...ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഒരു ആണ്ടോര്‍മ്മയുടെ അവസരത്തില്‍ ഒപ്പീസ് സമയത്ത്, അതിവിശുദ്ധനും ഭക്തനുമായ ഒരച്ചന് പ്രാര്‍ഥിച്ചു: കത്തോലിക്കാ സഭയെയും അതിലെ വിശ്വാസികളെയും സംരക്ഷിക്കേണമേ എന്ന്. ദൈവത്തിന്റെ സംരക്ഷണം ഈ ഒരു കൂട്ടര്‍ക്ക് മാത്രം വേണ്ടതാണോ? അപ്പോള്‍ ദൈവസംരക്ഷണമില്ലാതെ ബാക്കി മനുഷ്യരും ജീവികളുമെല്ലാം പോയി തുലയട്ടെ, ആര്‍ക്കു ചേതം എന്നാണോ വ്യംഗ്യം? ഇതല്ലേ കലര്‍പ്പില്ലാത്ത മതഭ്രാന്ത്? ഇത്തരം ഭാന്തന്മാരും ഭ്രാന്തികളും ഒരു രാജ്യത്ത് ഭൂരിപക്ഷമായാല്‍ സംഭവിക്കുന്നതാണ് അയര്‍ലണ്ടിലെ ആ പാവം ഗര്‍ഭിണി സവിതക്ക് വന്നു പിണഞ്ഞത്. "എന്നാലും ഒരു വലിയ പാപം തടയപ്പെട്ടുവല്ലോ" എന്ന് സന്തോഷിക്കുന്ന പുരോഹിതരും വിശ്വാസികളും ആ നാട്ടില്‍ ഏറെ കാണും.Anonymoushttps://www.blogger.com/profile/04914368408642634338noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-8953401013155651882012-11-24T16:18:26.059+05:302012-11-24T16:18:26.059+05:30കത്തോലിക്കാ സഭയുടെ ബുദ്ധിഹീനമായ കടുംപിടുത്തങ്ങള്‍ ...കത്തോലിക്കാ സഭയുടെ ബുദ്ധിഹീനമായ കടുംപിടുത്തങ്ങള്‍ അതിന്റെ ആരംഭം മുതല്‍ എത്ര മനുഷ്യജീവനുകളെയാണ് ഈ ലോകത്തില്‍ തന്നെ നരകമെന്തെന്ന് കാണിച്ചു കൊടുത്തിട്ടുള്ളത്! മനുഷ്യരെ സ്വര്‍ഗ്ഗത്തില്‍ എത്തിക്കാന്‍, അതായത്, ദൈവാനുഭവത്തിന്റെ മാധുര്യമെന്തെന്നു നുകരാന്‍ വേണ്ടിയുള്ള വഴിയാണ് സുവിശേഷങ്ങള്‍ പ്രഘോഷിച്ചതെന്നു പറയുന്നുവെങ്കിലും സാധാരണ ജനത്തിന്റെ അനുഭവം നേരെ മറിച്ചാണ്. ഒരു തെളിവും ഇല്ലാതെ, കെട്ടിച്ചമച്ച അത്ഭുതങ്ങളുടെ പേരില്‍, കുറെ പോപ്പുമാരും, കുറെ മെത്രാന്മാരും പിന്നെ മതത്രീവ്ര വാദത്തിന്റെ ശുദ്ധ പൊട്ട ധാരണകളുടെയും പ്രേരണക്കടിപ്പെട്ടു കൊല്ലപ്പെടുകയോ ദാരുണമായി മരിക്കേണ്ടിവരികയോ ചെയ്ത കുറെ ഓക്കന്മാരും വിശുദ്ധരുടെ പട്ടികയിലുണ്ട്. ഇവരൊക്കെ സ്വര്‍ഗത്തിലുണ്ടോ എന്നതിന് യാതൊരു തെളിവും ഇല്ല താനും. സഭ ഇവരുടെ പേരില്‍ വരവ് വച്ചിട്ടുള്ള അത്ഭുതങ്ങള്‍ കെട്ടിച്ചമക്കാനുള്ള വിരുത് എവിടെയും ഏതു സമൂഹത്തിലും നിഷ്പ്രയാസമാനെന്നു ഇന്ത്യാക്കാരോട് ആരും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ. ചുരുക്കത്തില്‍, ഈ പ്രസ്ഥാനവും അതിന്റെ വിവരംകെട്ട തീവ്ര വിശ്വാസങ്ങളും വഴി സാധാരണക്കാരായ എത്ര പേര്‍ക്ക് ദൈവസാന്നിദ്ധ്യം അനുഭവപ്പെട്ടിട്ടുണ്ടെന്നു പറയാന്‍ ഇന്നുള്ള അറിവ് വച്ച് ഒട്ടും സാദ്ധ്യമല്ല. എന്നാലും ഈ സഭയാണ് സത്യസഭ, അതിലൂടെയല്ലാതെ ആര്‍ക്കും രക്ഷയില്ല എന്നുള്ള പല്ലവി നൂറ്റാണ്ടുകളായി മത മൂരാച്ചികള്‍ ഉറക്കെ പാടിക്കൊണ്ട് നടക്കുന്നു. കത്തോലിക്കര്‍ ഭൂരിപക്ഷമുണ്ടായിരുന്ന നാടുകളിലേതുപോലെ മനുഷ്യാവകാശ ലംഘനങ്ങള്‍ മറ്റൊരു നാട്ടിലും അരങ്ങേറിയിട്ടില്ല. അയര്‍ലണ്ടിനെയും പോളണ്ടിനെയുമൊക്കെ അപേക്ഷിച്ച്, ഇന്ത്യയിലെ സ്ഥിതി എത്രയോ മെച്ചം! സാമാന്യ ഇടപെടലുകളില്‍ തികഞ്ഞ ധാര്‍മ്മിക ബോധത്തോടെ പെരുമാറുന്ന ജനങ്ങള്‍ ക്രിസ്തീയ മതത്തിന് അത്രയൊന്നും വില കൊടുക്കാത്ത സ്കാന്ടിനേവിയന്‍ രാജ്യങ്ങളിലാണെന്നത് ഇന്ന് ഏവര്‍ക്കും അറിവുള്ള സത്യമാണ്.

അകത്തുനിന്നു തന്നെ കുശുത്തു കുശുത്തു തീര്‍ന്നു പോകേണ്ട ഒരു പ്രസ്ഥാനമാണ് കത്തോലിക്ക സഭയെന്നതു ഓരോ ദിവസം ചെല്ലുംതോറും തെളിഞ്ഞു വരുന്നു. ക്രിസ്തുവിന്റെ ജീവിതം വലിയ ഒരു മിഥ്യയായിരുന്നെന്നും ഭാവനയുടെ വിളയാട്ടം മൂലം മതിമറന്നവര്‍ ഒരതിരും ഇല്ലാതെ ഇല്ലാവചനങ്ങള്‍ വിശ്വാസത്തിലും പാരമ്പര്യത്തിലും വിശുദ്ധ കൃതികളിലും തിരുകിവച്ച് യേശുവെന്ന സത്യത്തിന്റെ ശോഭ കെടുത്തിക്കളഞ്ഞതായി റോമായിലെ പ്രഥമ കത്തോലിക്കന് തന്നെ വിളിച്ചു കൂകാന്‍ തുടങ്ങിയല്ലോ. ഒട്ടും ആദരണീയനായി എനിക്ക് ഇതുവരെ തോന്നാതിരുന്ന അങ്ങേരോട് ഇപ്പോള്‍ എനിക്ക് ബഹുമാനം ഉണ്ടായിവരുന്നുണ്ട്. അങ്ങനെ തൊലിപോളിച്ചു പൊളിച്ച് ഒന്നുമില്ലാതകുന്ന ഉള്ളിപോലെ, "ഏകവും അപ്പോസ്തോലികവും വിശുദ്ധവും നിത്യവുമായ" ഈ ഏര്‍പ്പാടും തകര്‍ന്നടിയുന്ന കാലം വിദൂരമല്ല എന്നത് സത്യാസ്നേഹികളെ സന്തോഷിപ്പിക്കണം. ഏറ്റവും ആവശ്യസമയത്ത് മനുഷ്യനെ തുണക്കാത്ത ഏതു പ്രസ്ഥാനത്തിന്റെയും ഗതി ഇങ്ങനെയാകണം.Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.com