tag:blogger.com,1999:blog-8554137243501328466.post5719438316797154370..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: കർമ്മഭൂമിയിലെ നാൽപ്പതാം വിവാഹ വാർഷികംഅല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger10125tag:blogger.com,1999:blog-8554137243501328466.post-59002207634376797722013-11-19T05:07:45.237+05:302013-11-19T05:07:45.237+05:30This comment has been removed by the author.Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-42805632912545692882013-11-19T04:41:18.885+05:302013-11-19T04:41:18.885+05:30This comment has been removed by the author.Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-90300977286468950172013-11-18T23:45:34.519+05:302013-11-18T23:45:34.519+05:3040 വര്‍ഷം പെട്ടെന്ന് പോയീ എന്ന് തോന്നുന്നുണ്ടോ? കൂ...40 വര്‍ഷം പെട്ടെന്ന് പോയീ എന്ന് തോന്നുന്നുണ്ടോ? കൂട്ടക്കല്ലിലെ മീനച്ചില്‍ ആറ്റില്‍ 72-74 കളില്‍ കുറെ കുളി ഞാനും കുളിച്ചതാണ്. അന്ന് അവിടെ ഓര്‍മ്മയുള്ളത്, പിള്ളച്ചേട്ടന്റെ പലചരക്ക് കടയും , ഒരു ചായക്കടയും. ഞാന്‍ താമസിച്ചിരുന്ന സ്ഥലത്തിനു ഏറ്റം മുകളില്‍ ആയി പനംപ്പള്ളിക്കുന്നു എന്നാ ഒരു വീട് ഉണ്ടായിരുന്നു, ഏതോ ഒരു മന്നത്ത് ഭീമനുമായി ബന്ധിച്ച ഒരു കഥയും അന്ന് അവിടെ പ്രചാരത്തില്‍ ഉണ്ടായിരുന്നു. ആകപ്പാടെ P.T.M.S ബസ് മാത്രമേ ഉണ്ടായിരുന്നള്ളൂ. അതിലെ മുഴുവന്‍ നര വീണ ഡ്രൈവര്‍ ഒരു മറ്റൊരു പിള്ളച്ചേട്ടന് ആയിരുന്നു. ആ ആറ്റില്‍ അന്ന് കാണാന്‍ അഴകുള്ള ധാരാളം ഉരുളന്‍ കല്ലുകള്‍ നിറയെ ഉണ്ടായിരുന്നു, കഠിനമായ വേനലിലും തണുത്തവെള്ളം ആയിരുന്നു. അതെല്ലാം ഓര്‍ത്ത് ഇക്കഴിഞ്ഞ തവണ അവിടെപോയപ്പോള്‍ ഉരുളങ്കല്ലുകള്‍ മൊത്തം അപ്രത്യക്ഷമായിരുന്നു. ബാക്കി പ്രകൃതി കുറെ മാറിയെങ്കിലും 40 വര്‍ഷത്തിനു ശേഷവും തിരിച്ചറിയാന്‍ ബുദ്ധിമുട്ടിയില്ല.പിപ്പിലാഥന്‍https://www.blogger.com/profile/01440923403024813981noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-26672689997318473492013-11-17T11:39:05.264+05:302013-11-17T11:39:05.264+05:30അടുത്ത ഞായറാഴ്ച രണ്ടു ഡസൻ കൊഴുക്കട്ടയുമായി ഞങ്ങളഞ്...അടുത്ത ഞായറാഴ്ച രണ്ടു ഡസൻ കൊഴുക്കട്ടയുമായി ഞങ്ങളഞ്ചാറു പേര് ഇല്ലിക്കക്കല്ലിന്റെ മുകളിൽ പറ്റിയില്ലെങ്കിൽ പരിസരത്തെങ്കിലും ഇരുന്നു കാപ്പി കുടിച്ച് ജോസഫ് മാത്യുവിനെയും റോസാക്കുട്ടിയെയും ഓർക്കാം. റോസക്കുട്ടിയുടെ ഒരു ബന്ധുവെങ്കിലും അവിടെയെങ്ങാനും ഉണ്ടായിരുന്നെങ്കിൽ, ഞങ്ങൾ കുടിക്കാനൊന്നും ചുമക്കേണ്ടി വരില്ലായിരുന്നു! ങാ, എവിടെങ്കിലും നല്ല അരുവി കാണും. എന്തൊരു രസമാണ് അങ്ങനെ വല്ല കാട്ടരുവിയുടെയും ഒരത്തിരുന്നു വല്ലതും കഴിക്കാൻ. കഴിഞ്ഞ തവണ ഞങ്ങളവിടെ സ്ഥലത്തിന്റെ വില ചോദിച്ചു - നാപ്പതും അമ്പതും ആയിരമാണ് സെന്റിന്. ഇനിയിപ്പോൾ കസ്തൂരിരംഗനും ഗാഡ്ഗിലും കൂടെ അതൊക്കെ വെറും നാലായിരവും അയ്യായിരവുമായി മാറ്റും. പാവം മോണിക്കയുടെ തുണ്ട് ഭൂമി വിട്ടുകൊടുത്തിട്ട് , അറക്കൽ അവിടെങ്ങാനും ചെന്ന് ഒരു മലയങ്ങു വാങ്ങട്ടെ.Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-48872289169850505322013-11-17T10:32:09.935+05:302013-11-17T10:32:09.935+05:30പ്രിയനേ,നാല്പതല്ല നാല്‍പ്പത്തിനാലാം വിവാഹ വാർഷികം ഈ...പ്രിയനേ,നാല്പതല്ല നാല്‍പ്പത്തിനാലാം വിവാഹ വാർഷികം ഈ oct 26 നു ഞാനും ആലീസും, മൂന്നാണ്മക്കളും നാല് കൊചാണ്മക്കളും, മൂന്ന് (വന്നുകയറിയ) പെണ്പൊലിമകളൂംകൂടി ആഘോഷിച്ചു ! പക്ഷെ ജോസപ്പച്ചായന്റെ മനസിലെ തൂലിക എനിക്കില്ലാതെപോയി..അതുകൊണ്ട് എന്റെ വാചാലമായ സത്യങ്ങൾ മൌനങ്ങളായി മനസിനുള്ളിൽ നിത്യതപസിലുമായി.. സാറേ സാറൊരു ഭാഗ്യവാൻ ..എഴ്താൻ തോന്നിയതിനു നന്ദി . samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-45634540960150668152013-11-17T04:55:34.731+05:302013-11-17T04:55:34.731+05:30എന്റെ ഭാര്യാവീടും സാക്ക് സഞ്ചരിച്ച അതേ വഴികളിൽതന്ന...എന്റെ ഭാര്യാവീടും സാക്ക് സഞ്ചരിച്ച അതേ വഴികളിൽതന്നെയാണ്. വസ്തുക്കൾ അവിടെ കിടപ്പുണ്ടെങ്കിലും ആ വീട് ആൾതാമസമില്ലാതെ ഇടിഞ്ഞും പൊളിഞ്ഞും ഭാർഗവിനിലയംപോലെ കിടക്കുകയാണെന്നും അറിഞ്ഞു. അന്നവിടെ ജീവിച്ചവരായ അനുജത്തിമാരെല്ലാം പുറം നാടുകളിലും അളിയൻ തിരുവനന്തപുരത്തുമായി ആധുനിക ജീവിത സൗകര്യങ്ങളുമായി ജീവിക്കുന്നു. ആധുനികത കൈവന്നതോടെ വ്യത്യസ്തമായ ജീവിതരീതികൾ ഓരോരുത്തരും സ്വീകരിച്ചു. കോവേന്തക്കാർ അച്ചൻമാർ ഉദ്യോഗത്തിൽനിന്നും എന്നെ പിരിച്ചുവിട്ടശേഷം വിവാഹംവഴി ഒരു ആത്മീയബന്ധം ആ പ്രദേശങ്ങളുമായി അന്നെനിക്ക് സ്ഥാപിക്കാൻ സാധിച്ചിരുന്നു. സ്വതവേ വാചാലനായ എന്നോട് അക്കാലത്ത് അന്ന് നാട്ടുകാർക്കെല്ലാം പ്രത്യേകമായ ഒരു മമതയുമുണ്ടായിരുന്നു.

അമേരിക്കയിൽ വരുന്നതിനുമുമ്പ് ഒരിടവേളസമയം പാലായിൽ ചാണ്ടിസാറിൻറെ പാരലൽസ്ഥാപനത്തിലും ബിസിനസ് വിഷയങ്ങൾ പഠിപ്പിച്ചിരുന്നു. സാക്ക് സഞ്ചരിച്ച ഇല്ലിക്കൽ മലയുടെ സമീപമുള്ള എന്റെ ഒരു വിദ്യാർത്ഥിയുടെ വീട്ടിൽ ഒരിക്കൽ അവൻ എന്നെ കൂട്ടികൊണ്ട് പോയതും ഓർക്കുന്നു. അവന്റെത് ചുറ്റും തേനീച്ച വളർത്തുന്ന ഒരു ചെറുവീടായിരുന്നു., ചെറുനിക്കർ ധരിച്ചുനടക്കുന്ന കുറെ പിള്ളേർ ആ കൊച്ചുവീട്ടിലുണ്ടായിരുന്നു. പരിചയമില്ലാത്ത ആ വീട് എന്നെ സല്ക്കരിക്കാൻ ശ്രമമായി. മേശയിൽ വലിയ ഒരു കോപ്പപാത്രത്തിൽ പത്തിരുപത് കൊഴിക്കൊട്ട പലഹാരവും നിറച്ച് ആ വീട്ടിലെ സ്ത്രീ എന്റെ മുമ്പിൽ കൊണ്ടുവന്നുവെച്ചു. മടങ്ങി പോവുമ്പോൾ എനിക്ക് രണ്ടുകുപ്പി തേൻ തരാമെന്ന് പറഞ്ഞ് തേൻ ശേഖരിക്കാൻ വീട്ടിലെ കുടുംബിനിയും ഗൃഹനാഥനും പുറത്തേക്കിറങ്ങി. എന്തെന്ന് ചെയ്യണമെന്നറിയാതെ തനിയേ മുറിയിൽ ഒറ്റക്കായ ഞാൻ എന്റെ മേശയിലുണ്ടായിരുന്ന കൊഴികൊട്ടയുടെ കൂമ്പാരത്തെ നോക്കിനിന്നു. അപ്പോഴാണ് ഒരു ചെറുക്കൻ അടുക്കളയിൽനിന്ന് ഒളിഞ്ഞുനോക്കുന്നതു കണ്ടത്. കൊഴിക്കൊട്ട എടുത്തോടാ മോനെയെന്ന് അവനോട് ഞാൻ പറയുകയും ഉടനെതന്നെ വാലുവാലായി അഞ്ചാറുപിള്ളേർ ഒന്നിച്ചുവന്ന് ആ പാത്രത്തിലുണ്ടായിരുന്ന കൊഴിക്കോട്ട മുഴുവനായി പെറുക്കികൊണ്ടുപോവുകയും ചെയ്തു. എനിക്കത് സന്തോഷമായിരുന്നെങ്കിലും എന്റെ പ്രയാസം ഞാൻ ആ കൊഴിക്കോട്ട മുഴുവൻ തനിയേ തിന്നെന്ന് അവിടെയുള്ള വീട്ടുകാർ ഓർത്തു കാണുമെന്നായിരുന്നു.

ഇങ്ങനെയുള്ള സ്നേഹം അന്നത്തെ ഗ്രാമീണവാസികളുടെ പ്രത്യേകതയായിരുന്നു. എന്നാൽ ഞാൻ വളർന്ന നാട്ടിലെ ഭൂരിഭാഗം ജനങ്ങളും അറയ്ക്കൽ പിതാവിന്റെ സ്വഭാവക്കാരായിരുന്നു. "തനി വെട്ടിപ്പുകാർ". അത്തരം ഗ്രാമീണ സ്നേഹം ലോകത്ത് ഒരു രാജ്യത്തും ലഭിക്കില്ല. Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-70382667055427070062013-11-16T23:56:01.673+05:302013-11-16T23:56:01.673+05:30ഇല്ലിക്ക മലയുടെ അല്പം താഴെയായി ഒരു കുന്നിൽ സ്ഥാപിച...ഇല്ലിക്ക മലയുടെ അല്പം താഴെയായി ഒരു കുന്നിൽ സ്ഥാപിച്ചിരിക്കുന്ന ഒരു CSI പള്ളിയുണ്ട്. അവിടെവരെ ഞാനും സഹധർമിണിയും ഒരയൽവാസി കുടുംബവും ചേർന്ന് രണ്ടാഴ്ച മുമ്പ് കയറിപ്പോയി. അവിടെ നിന്നുള്ള കാഴ്ചയോളം സുന്ദരമായ ഒന്ന് സ്വിറ്റ്സർലന്റിൽപോലും ഞാൻ കണ്ടിട്ടില്ല. അവിടെനിന്നോ അവിടെയടുത്തുനിന്നോ വളർന്നുവന്ന ഒരു പെണ്ണ് കൂടെയുള്ളത് ശ്രീ ജോസെഫ് മാത്യുവിനെ എല്ലാ നന്മയിലൂടെയും കൂട്ടായി നടന്നു നയിച്ചു, മനോഹരമായത് പലതും കാണാൻ പഠിപ്പിച്ചു എന്ന് വിശ്വസിക്കാൻ എനിക്കൊരു മടിയുമില്ല. ഇറങ്ങിപ്പോന്നപ്പോൾ മൂന്നിലവിനടുത്തൊരരുവിയിൽ കുളിച്ചു. അടുത്ത വാരാന്ത്യത്തിൽ ഇല്ലിക്കൽ കല്ല് വരെ കയറി പ്പോകണമെന്നാണ് ഞങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത്. റോസക്കുട്ടിയുടെ വീട്ടുപേര് അറിയിക്കുമെങ്കിൽ, ആരെങ്കിലും ഇന്നവിടെ താമസ്സമുണ്ടോ എന്നൊന്ന് തിരക്കി വരാം. കിട്ടിയാൽ ഒരു ചായയും വാങ്ങിക്കുടിക്കാമായിരുന്നു! Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-8518713627094232572013-11-16T23:05:53.902+05:302013-11-16T23:05:53.902+05:30ആദ്യമെതന്നെ പടന്നമാക്കൾ ജോസിനും റോസക്കുട്ടിക്കും അ...ആദ്യമെതന്നെ പടന്നമാക്കൾ ജോസിനും റോസക്കുട്ടിക്കും അവരുടെ 40-ആം വിവാഹ വാർഷികത്തിന്റെ മംഗളങ്ങൾ നേർന്നുകൊള്ളുന്നു. അമേരിക്കയിലേയ്ക്കുള്ള ആദ്യകാല കുടിയേറ്റക്കാരായ അവർ എന്തെല്ലാം ബുദ്ധിമുട്ടുകളിൽകൂടി കടന്നുപോയിട്ടുള്ളവരാണന്ന് ആ പാതയിലൂടെ സഞ്ചരിക്കുന്ന എനിക്ക് നല്ലതുപോലെ അറിയാം. ഭാര്യാഭർത്താക്കന്മാർക്ക് അർപ്പിതമനസ്സും ഒന്നായ ലക്ഷ്യബോധവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയിലും അവർ തളരാതെ വളരും. ഇവരുടെ ജീവിതം അതാണ് നമ്മെ പഠിപ്പിക്കുന്നത്.
പാശ്ച്യാത്യലോകത്തെവിടെയും ഉള്ളതുപോലെ അമേരിക്കയിലും റിട്ടയർ ചെയ്തവരുടെ ഇടയിലും ചെറുപ്പക്കാരുടെ ഇടയിലും ധാരാളം കുടുംബപ്രശ്നങ്ങൾ ഉണ്ട്. ചില കുടുംബങ്ങൾ പൊട്ടിത്തെറിച്ച് വിവാഹമോചനത്തിലും അവസാനിക്കാറുണ്ട്. ശ്രി പടന്നമാക്കൾ പറഞ്ഞതുപോലെ വിവാഹജീവിതത്തിൽ പങ്കാളികൾക്ക് ഒന്നായ ലക്ഷ്യബോധം ഉണ്ടങ്കിൽ പ്രശ്നങ്ങളെ നേരിടേണ്ടിവന്നാലും അവരുടെ കുടുംബജീവിതം ഭദ്രമായിരിക്കും, അർത്ഥസംപുഷ്ടമായിരിക്കും. പണ്ടൊരു ചൊല്ലുണ്ടായിരുന്നു ഭാര്യയുടെ ഏറ്റവും വലിയ സുരക്ഷിതത്വം ഭർത്താവിൻറെ ബലവത്തായ തോളുകളിൽ താങ്ങി നില്ക്കുന്നതാണന്ന്. സ്വന്തം വ്യക്തിത്വത്തിന് പ്രാധാന്യം കൂടിയ ഇക്കാലത്ത് ഭാര്യാഭർത്താക്കന്മാർ പരസ്പരം താങ്ങി നില്‍ക്കേണ്ടിവരുന്നു. ഇവിടെയും ഒന്നായ ലക്ഷ്യബോധം ദമ്പതികളെ കൈപിടിച്ച് നടത്തും.
ശ്രി പടന്നമാക്കൾ 40 വർഷത്തെ അദ്ദേഹത്തിൻറെ വിവാഹജീവിതത്തെ വായനക്കാരുടെ മുബിൽ തുറന്നപ്പോൾ അതിലെ ഓരോ വരികളും ഞാൻ കൌതുകത്തോടെ വായിച്ചു. എത്ര ലളിതമായ, നർമരസം നിറഞ്ഞ, എന്നാൽ കാര്യസംപുഷ്ടമായ ഒരു ലേഖനമാണിത്! കാര്യങ്ങളെ അതായിരിക്കുന്ന വിധത്തിൽ തുറന്നെഴുതുവാനുള്ള അസാധാരണ കഴിവ് വെറും സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന പടന്നമാക്കലിന് ഒരു സിദ്ധിതന്നെയാണ്. വായനക്കാർക്ക് ഇതൊരു ചെറിയ കലാരൂപമാണ്. ആദ്യകാല കുടിയേറ്റക്കാരെപ്പറ്റിയുള്ള ഒരു പുസ്തകം രചിച്ചാൽ അതൊരു വലിയ കലാവിരുന്നായിരിക്കും. ശ്രി പടന്നമാക്കലിന്റെ ജീവിതത്തെ ആധാരമാക്കി അമേരിക്കാൻ കുടിയേറ്റ ചരിത്രം എഴുതിയാൽ ഭാവി തലമുറയ്ക്ക് അതൊരു മുതൽക്കൂട്ടുമായിരിക്കും. എന്റെ ഈ നിർദ്ദേശം ശ്രി പടന്നമാക്കൾ കാര്യമായി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചാക്കോ കളരിക്കല്‍https://www.blogger.com/profile/17017553874397369086noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-86112308970283896802013-11-16T18:35:44.041+05:302013-11-16T18:35:44.041+05:30ഈ ലാളിത്യമാണ്, ഈ തന്റെടമാണ് ശ്രി ജൊസഫ് മാത്യുവിനെ ...ഈ ലാളിത്യമാണ്, ഈ തന്റെടമാണ് ശ്രി ജൊസഫ് മാത്യുവിനെ വ്യത്യസ്തനാക്കുന്നത്. ആര്‍ജ്ജിച്ച അറിവുകള്‍ പങ്കു വെയ്ക്കുക. ആര്‍ക്കെങ്കിലും പ്രയോജനപ്പെടും. ലോകത്തിലുള്ള ഇരുട്ടുകള്‍ മുഴുവന്‍ ഒരുമിച്ചാലും ഒരു കൈത്തിരിയുടെ പ്രകാശത്തെ ഇല്ലാതാക്കാന്‍ കഴിയില്ല. ഞങ്ങളുടെയൊക്കെ അനുമോദനങ്ങള്‍, ആശംശകള്! രാവിലെ തന്ന ഇതെഴുതണമെന്ന് ആഗ്രഹിച്ചതാണ്. ഒരു പകല്‍ തിരക്കിന്റെതായിപ്പോയി.Joseph Mattappallyhttps://www.blogger.com/profile/02543716591395357561noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-64825066536160486422013-11-16T13:52:12.337+05:302013-11-16T13:52:12.337+05:30As soon as I read your piece I wrote the following...As soon as I read your piece I wrote the following comment in your Blog:

Beautiful, beautiful, three times beautiful. I read it at one stretch and was simply absorbed by the intoxicating beauty of language and ideas.You are writer par excellence in Malayalam.The description of your personal youth life, family life and life during the honey moon days make the piece picturesque and life like. Marvelous. You present life in raw, mixing sweet and bitter, bright and dark sides of human character attractively. Keep it up. A book of this type of writing will get you millions of adoring . readers. May the Lord give you long life to entertain, instruct and inspire people around the globe. james

James kottoorChacko Kalarickalhttps://www.blogger.com/profile/02745709027019592748noreply@blogger.com