tag:blogger.com,1999:blog-8554137243501328466.post6003155607837233325..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ഞാൻ തോറ്റിരിക്കുന്നു....അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger2125tag:blogger.com,1999:blog-8554137243501328466.post-76801555091667450932014-12-15T20:14:18.937+05:302014-12-15T20:14:18.937+05:30"The only true revolution is not the economic..."The only true revolution is not the economic or communistic revolution but the deep religious revolution that comes about when the mind is no longer seeking shelter in any dogma or belief, in any church or savior, in any teacher or sacred book. And I think such a revolution has immense significance in the world, for then the mind has no ideology, it is neither of the West or of the East. Surely, this religious revolution is the only salvation."
J. Krishamurti, The Revolution from within, p. 129.Anonymoushttps://www.blogger.com/profile/04914368408642634338noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-17922955554698231292014-12-15T18:21:49.405+05:302014-12-15T18:21:49.405+05:30നിങ്ങളുടെ ഇടവകയിൽ, രൂപതയിൽ അനിശ്ചിതത്വം സൃഷ്ടിക്കു...നിങ്ങളുടെ ഇടവകയിൽ, രൂപതയിൽ അനിശ്ചിതത്വം സൃഷ്ടിക്കുക എന്ന് വിശ്വാസികളോട് നമ്മുടെ പാപ്പാ പറഞ്ഞത് ആഴമായ അനുഭവത്തിൽ നിന്നാണ്. അതുണ്ടാകാതിരിക്കാനാണ് നമ്മുടെ മെത്രാന്മാർ ബൈബിൾ മാമാങ്കവും അവിരാമ ധ്യാനങ്ങളും വഴി മനുഷ്യരെ നിജസ്ഥിതിയിൽ പിടിച്ചു നിറുത്താൻ ശ്രമിക്കുന്നത്. അസ്വസ്ഥത ഉണ്ടാകരുത്. എല്ലാം പരമ്പരാഗതമായി അനക്കമില്ലാതെ തുടരുകയാണെങ്കിൽ അധികാരികളായി അവര്‍ക്ക് തുടർന്നും തിന്നുകുടിച്ച് മടുക്കുമ്പോൾ ഉറക്കം തൂങ്ങാം. എല്ലാ മതങ്ങളിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. വിഷമിപ്പിക്കുന്ന ചോദ്യങ്ങൾ ആരെക്കൊണ്ടും ചോദിപ്പിക്കരുത്. ഞങ്ങൾ ഇതുവരെ പഠിപ്പിച്ചത് സത്യമാണ്, അത് മാത്രമാണ് സത്യം. നിങ്ങൾക്ക് സമാധാനം, പുതിയതൊന്നിന്റെയും ആവശ്യമില്ല എന്ന് ഇരുത്തിപ്പറയുകയാണ് ഓരോ വികാരിയും ഓരോ മെത്രാനും ഓരോ ധ്യാനഗുരുവും. കൂട്ടം കൂടി തിരയുന്നവർ ഒരിക്കലും സത്യം കണ്ടെത്തുകയില്ല. ആരും ഒറ്റതിരിഞ്ഞു ഒന്നും അന്വേഷിക്കരുത് എന്നതാണ് നമ്മുടെ മതനേതൃത്വം ശ്രദ്ധിക്കുന്നത്. ശരിയായ ചോദ്യം ചോദിക്കുന്നവനെ അടിച്ചിരുത്തുക. തനതായ വ്യക്തിത്വം ഉള്ളവര്‍ക്ക് മാത്രമേ ശരിയായ ചോദ്യം ചോദിക്കാൻ വിവേകമുണ്ടാകൂ. സഭയോടൊത്തു ചിന്തിക്കുക എന്ന് പറയുന്നതിന്റെ അർഥം, തനതായി ചിന്തിക്കരുത് എന്ന് തന്നെയാണ്. തനതായി ചിന്തിക്കാത്തവരെ നിയന്ത്രിക്കാൻ ഒരു യത്നവും ആവശ്യമില്ല.

കൊച്ചു മനസ്സുകൾ കൊച്ചു മനസ്സുകളെ സൃഷ്ടിക്കും. അതാണ് നമ്മുടെ ഇടയന്മാർ ചെയ്തുകൊണ്ടിരിക്കുന്നത്. സ്ഥിരമായ ദൈവസങ്കല്പം, മാറ്റമില്ലാത്ത വിശ്വാസങ്ങൾ, പാപപുണ്യങ്ങൾ, അധികാരികളോടുള്ള അനുസരണ എന്നിവയിൽ തളച്ചിട്ടാൽ മനസ്സ് ഇടുങ്ങിപ്പോകും, ചോദ്യങ്ങള്‍ക്കുള്ള അവസരം ഒരിക്കലുമുണ്ടാവില്ല. അത്തരക്കാർ അടിമകളായിക്കഴിഞ്ഞവരാണ്. അത്തരക്കാരെ ഇളക്കാനാണ് ബോബിയച്ചൻ ശമിക്കുന്നത്. അതുതന്നെയാണ് അല്മായശബ്ദവും ചെയ്യുന്നത്. അതാണ് പോപ് ആവശ്യപ്പെടുന്നതും. നമ്മുടെ കള്ളയിടയന്മാർ ഏറ്റവും ഭയപ്പെടുന്നതും അതുതന്നെ.

Tel. 9961544169 / 04822271922Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.com