tag:blogger.com,1999:blog-8554137243501328466.post6315693442642650107..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ഒരു പറ നെല്ലും, ഒരോലക്കുടയുംഅല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger2125tag:blogger.com,1999:blog-8554137243501328466.post-14346050285250564042013-06-21T19:02:49.183+05:302013-06-21T19:02:49.183+05:30അരമനയിലെ ഭദ്രാസനങ്ങളുടെ ദൃഡത , ഇടവക ജനത്തിന്റെ വിധ...അരമനയിലെ ഭദ്രാസനങ്ങളുടെ ദൃഡത , ഇടവക ജനത്തിന്റെ വിധേയത്വം എന്നയൊരൊറ്റ വേരിന്റെ ബലമാണ് . സ്വന്തം ഉള്ളിലേക്കു നോക്കുന്നവരും അതിനു പ്രേരിപ്പിക്കുന്നവരും , വിധേയത്വത്തിന്റെ ഇരുട്ടറ തല്ലിത്തകർത്തു സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് മനുഷ്യരെ നയിക്കാൻ കെൽപ്പുള്ളവരാണെന്ന് ഈ കൂട്ടർ നന്നായി തിരിച്ചറിയുന്നുണ്ടാവണം . "സഭയുടെ അടുത്ത സ്റ്റെപ്പ് പടുകുഴിയിലേക്കാണ്" എന്നൊക്കെ പറയാതെ പറയാൻ ശ്രമിക്കുന്ന ബോബി ജോസ് അച്ചനെ പോലുള്ളവരെ ഇവറ്റകൾക്കു ഭീതി മാത്രമല്ല , വെറുപ്പുമാണ് . <br /><br />പുതിയ കാലത്തിന്റെ സ്വർണ്ണകാളക്കുട്ടി 'കമ്പോളമാണ്' എന്നൊരു പരാമർശം കേട്ടിട്ടുണ്ട് . ലാഭം മാത്രമാണതിന്റെ ശ്രദ്ധ . കുറഞ്ഞ കൂലിയിൽ ലഭിക്കുന്ന അധികവേതനമാണ് ലാഭത്തിന്റെ അടിസ്ഥാനം . എങ്കിൽ , ചൂഷണമാണ് വിപണിയുടെ ആത്മാവ് എന്നത് ഞാൻ എടുത്തു പറയേണ്ട കാര്യമില്ലല്ലോ ? മനുഷ്യനെ എങ്ങനെ സിസ്റ്റെമാറ്റിക്ക് ആയി ചൂഷണം ചെയ്യാം എന്നു പറഞ്ഞാലത്, Master of Business Administration (MBA) എന്ന കോഴ്സ് ആണത്രേ !!!! അച്ചന്മാരൊക്കെ പോയി റാങ്കും മേടിച്ചു കൊണ്ടാണ് തിരിച്ചു വരുന്നത് . കുഞ്ഞാടുകൾക്ക് നിത്യജീവൻ പകരാൻ MBA യിൽ റാങ്ക് ഉള്ളവർക്കേ കഴിയൂ എന്നാണ് പുതിയ ദൈവശാസ്ത്രം . എന്റെ കോളേജ് ചാപ്പലിൽ നിന്ന് പരി .മാതാവ് കോടികൾ കൊണ്ടുക്കൊടുത്ത വിചിത്രസംഭവം ഒരു ഞായറാഴ്ച പ്രസംഗത്തിൽ കേൾക്കാനിടവന്നു കുറച്ചു വർഷങ്ങൾക്കു മുമ്പ് . പിന്നീടൊരിക്കൽ ആ വഴിക്കു പോയതായി എനിക്കോർമ്മയില്ല . അതൊരു വിദ്യാഭ്യാസ സ്ഥാപനമാണോ അതോ 'ബ്ലേഡ് ബാങ്ക്' ആണോ എന്നൊക്കെയുള്ള കഠിനമായ പ്രതിസന്ധിയിലൂടെ കടന്നുപോയ നാളുകൾ ..ഒന്നും മറക്കാവതല്ല .<br /><br />നമുക്കറിയാം, ഏതൊരു കച്ചവടത്തിലും ഏറ്റവും കൂടുതൽ ലാഭം കൈപ്പറ്റുന്നത് ഇടനിലക്കാരാണ് . ഭക്തിയും വിശ്വാസവുമൊക്കെ അലങ്കാരമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് , ഇവിടെ ദൈവത്തിനും മനുഷ്യർക്കും ഇടനിലക്കാരൻ പുരോഹിതനാണ് . 'ഇടനില' എന്നത് ക്രിസ്തുവിന്റെ മരണത്തോടെ മുകളിൽ നിന്ന് പകുത്തു കീറിപ്പോയ തിരശീലയാണ് . 'മുകളിൽ നിന്ന് ' കീറിപ്പോയി എന്നത് വ്യംഗ്യവും എന്നാൽ ഉന്നതവുമായ ഒരിടപെടലിന്റെ സൂചനതന്നെ . പുരോഹിതൻ അതു വീണ്ടും തുന്നിച്ചേർക്കാനുള്ള ശ്രമങ്ങളിലാണ് .ഒന്നാം പ്രമാണത്തിൽ അവർക്ക് മാത്രം ചെറിയൊരു തിരുത്തുണ്ട് ; "പണമാണ് ദൈവം , പണമല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് " .Jijo Baby Josehttps://www.blogger.com/profile/06185364871495195470noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-14803757499606650512013-06-21T10:15:16.839+05:302013-06-21T10:15:16.839+05:30This comment has been removed by the author.Jijo Baby Josehttps://www.blogger.com/profile/06185364871495195470noreply@blogger.com