tag:blogger.com,1999:blog-8554137243501328466.post714810677879815760..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: യോഗയും ഹൈന്ദവ ദർശനവും അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger10125tag:blogger.com,1999:blog-8554137243501328466.post-58735715710586313442015-05-26T07:04:54.044+05:302015-05-26T07:04:54.044+05:30Malayalam Daily News Comments:
സത്യക്രിസ്ത്യാനി: ...Malayalam Daily News Comments:
സത്യക്രിസ്ത്യാനി:
May 25, 2015 at 5:44 pm

എന്റെ കമന്റ് എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാതിരുന്നതെന്ന് പത്രാധിപർക്ക് മറുപടി തരാമോ? എല്ലാവർക്കും കമന്റുകൾ എഴുതാനുള്ള സ്ഥലത്തല്ലേ ഞാനും എഴുതിയത്. പിന്നെ എന്താണ് പ്രശ്നം.
അതോ കൂലി എഴുത്തുകാരുടെ ലേഖനങ്ങൾക്ക് കമന്റുകൾ എഴുതാൻ പാടില്ലെന്നുണ്ടോ? മറ്റുള്ള പത്രങ്ങൾക്കില്ലാത്ത എന്ത് പ്രത്യേകതയാണ് ഈ പത്രത്തിനുള്ളതെന്ന് അറിഞ്ഞാൽ കൊള്ളാം.

Chief Editor says: താങ്കളുടെ കമന്റ് യഥാവിധി കിട്ടിയിരുന്നു. അതിൽ അടങ്ങിയിരിക്കുന്ന ചില പരാമർശങ്ങൾ മലയാളം ഡെയ്ലി ന്യൂസ് സ്വീകരിച്ചിരിക്കുന്ന മാനദണ്ഢങ്ങളില് നിന്ന് വിഭിന്നമാണെന്ന് തോന്നിയതുകൊണ്ടും, ലേഖനത്തിന്റെ ഉള്ളടക്കത്തില്‍ നിന്ന് വ്യതിചലിച്ച് ലേഖകനെ ലക്ഷ്യം വെച്ചുള്ളതാണെന്ന് തോന്നിയതുകൊണ്ടും അത് അഡ്മിന് മോഡറേഷൻ ചെയ്യേണ്ടെന്നു തീരുമാനിച്ചു. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ വിയോജിപ്പുണ്ടെങ്കിൽ അവ വ്യക്തമായി എഴുതിയാൽ ലേഖകനും വായനക്കാർക്കും അത് ഗുണം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ. ഏത് മതവിശ്വാസിയായാലും തന്റെ അറിവും പരിജ്ഞാനവും മറ്റുള്ളവരുമായി പങ്കുവെയ്ക്കുമ്പോൾ ആ അറിവ് കൂടുതല്‍ ശോഭിക്കും. എഴുത്തിന് മതമില്ല, ജാതിയില്ല, നിറമില്ല. അറിവുള്ളവർ എഴുതുമ്പോൾ ആധികാരികമായി അവർ പല റഫറന്‍സ് ഗ്രന്ഥങ്ങളും വായിച്ചെന്നിരിക്കും. അതിൽ നിന്നും ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു ലേഖനം തയ്യാറാക്കുന്നത്. അവ പ്രസിദ്ധീകരിക്കുമ്പോൾ മുഴുവനും വായിച്ച് മനസ്സിലാക്കാതെ തീർത്തും അവഗണനാമനോഭാവത്തോടെ കാണുകയും, മറ്റൊരു പേരിൽ അഭിപ്രായമെഴുതുകയും, ആ അഭിപ്രായങ്ങൾ ഞങ്ങൾ അപ്പാടെ പ്രസിദ്ധീകരിക്കുകയും ചെയ്താൽ അത് പത്രത്തേയും ലേഖകരേയും ഒരുപോലെ ബാധിക്കുമെന്നു മാത്രമല്ല, ലോകമെമ്പാടുമുള്ള വായനക്കാർക്ക് പത്രത്തിനോട് വിരക്തി തോന്നാനും സാധ്യതയുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം പത്രത്തിന്റെ മാന്യത നിലനിർത്തണമെന്നത് നിര്‍ബ്ബന്ധമാണ്. അതേ അളവിൽ തന്നെ എഴുത്തുകാരുടെ മാന്യതയേയും കാത്തുസൂക്ഷിക്കാന്‍ ഞങ്ങൾ ബാധ്യസ്ഥരാണ്. ഓരോ പത്രങ്ങളും അതിന്റേതായ മാനദണ്ഡങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. താങ്കൾ മറ്റു പത്രങ്ങളിൽ അഭിപ്രായങ്ങൾ (കമന്റുകൾ ) എഴുതുന്ന വ്യക്തിയായിരിക്കാം, അവര്‍ അതപ്പാടെ പ്രസിദ്ധീകരിച്ചെന്നും വരാം. പക്ഷെ, ഞങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു വിഷയമേ അല്ല. ഞങ്ങൾക്ക് എന്തു കിട്ടുന്നു എന്നുമാത്രമേ ഞങ്ങള്‍ നോക്കാറുള്ളൂ.

ശ്രീ ജോസഫ് പടന്നമാക്കലും മറ്റു സാഹിത്യകാരന്മാരും കൂലി എഴുത്തുകാരല്ല. ശ്രീ പടന്നമാക്കലിന്റെ നിരവധി ലേഖനങ്ങൾ, അതും വ്യത്യസ്ഥ വിഷയങ്ങളിൽ എഴുതിയവ, ഈ സൈറ്റിൽ ലഭ്യമാണ്. 'ആർട്ടിക്കിൾ' എന്ന കാറ്റഗറിയിൽ അവയെല്ലാം ഉണ്ട്. അത് വായിക്കണമെന്ന് താല്പര്യപ്പെടുന്നു. എന്നിട്ട് അദ്ദേഹത്തെ വിമർശിക്കുക. അദ്ദേഹത്തെപ്പോലെയുള്ള എഴുത്തുകാരെ നിരുത്സാഹപ്പെടുത്താനോ, അവഹേളിക്കാനോ ഈ സൈറ്റ് ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ല എന്നുകൂടെ ഇത്തരുണത്തിൽ ഓർമ്മിപ്പിക്കട്ടെ. താങ്കൾക്കും ലേഖനങ്ങൾ എഴുതാം, ഞങ്ങൾക്ക് അയക്കാം. പ്രസിദ്ധീകരണയോഗ്യമാണെങ്കിൽ തീർച്ചയായും പ്രസിദ്ധീകരിക്കും.

താങ്കളുടെ ആദ്യത്തെ കമന്റ് പ്രസിദ്ധീകരിക്കാതെ ഇതുമാത്രം പ്രസിദ്ധീകരിച്ചത് താങ്കളുടേയും സമാന ചിന്താഗതിക്കാരായ മറ്റുള്ളവരുടേയും അറിവിലേക്കായി മാത്രമാണ്.

ചീഫ് എഡിറ്റർ Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-63769279867876433372015-05-25T19:19:53.769+05:302015-05-25T19:19:53.769+05:30Vargeeyan അവകാശപെടുന്നത് ഇങ്ങനെ ആണ്, John 14:6 ( J...Vargeeyan അവകാശപെടുന്നത് ഇങ്ങനെ ആണ്, John 14:6 ( Jesus saith unto him, I am the way, the truth, and the life: no man cometh unto the Father, but by me.) പക്ഷേ ക്രൈസ്റ്റ് ഒരു വ്യക്തി അല്ല , ഒരു സ്റ്റേജ് ആകുന്നു എന്ന് മനസിലാക്കിയാൽ പ്രശനം കഴിഞ്ഞു ......Anonymoushttps://www.blogger.com/profile/08904988403932636509noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-21133474686086873932015-05-25T17:03:03.807+05:302015-05-25T17:03:03.807+05:30സി രവിചന്ദ്രന്റെ 'ബുദ്ധനെ എറിഞ്ഞ കല്ല് ' ...സി രവിചന്ദ്രന്റെ 'ബുദ്ധനെ എറിഞ്ഞ കല്ല് ' എന്ന കൃതി സമയമുള്ളവരെല്ലാം നിർബന്ധമായും വായിക്കണം. ഡി. സി ബുക്ക്സിൽ ലഭ്യമാണ്. നമ്മുടെ കുറെയധികം പൊള്ള വിശ്വാസങ്ങൾ തകർന്നു മണ്ണടിയും.Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-64950169616952381542015-05-25T16:57:00.297+05:302015-05-25T16:57:00.297+05:30വെറുതേ ഓരോന്ന് വിളിച്ചു പറയാതെ. ഞാൻ മാത്രം ഏക മാർഗ...വെറുതേ ഓരോന്ന് വിളിച്ചു പറയാതെ. ഞാൻ മാത്രം ഏക മാർഗം എന്ന് യേശു എവിടെയാണ് പറഞ്ഞിട്ടുള്ളത്?Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-60392982310958543342015-05-25T09:41:06.083+05:302015-05-25T09:41:06.083+05:30Sorry Joseph Mathew, My reply was to Vargeeyan.......Sorry Joseph Mathew, My reply was to Vargeeyan......Anonymoushttps://www.blogger.com/profile/08904988403932636509noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-71619325920572195252015-05-25T09:08:46.847+05:302015-05-25T09:08:46.847+05:30Mr Joseph Mathew, താങ്കളുടെ യോഗയെ കുറിച്ചുള്ള പരിമ...Mr Joseph Mathew, താങ്കളുടെ യോഗയെ കുറിച്ചുള്ള പരിമിതമായ അറിവാണ് ഇവിടെ കാണുന്നത് , നാലു തരം യോഗ ഉണ്ട് അതിൽ രാജയോഗത്തിന്റ്റെ മുന്നം ഭാഗം മാത്രമാണ് ഹടയോഗം ( ), ഞാൻ മാത്രം ആണ് എക മാർഗം എന്നു യേശുദേവൻ പറയുമ്പോൾ അദേഹത്തിന് ഭാരതത്തെ കുറിച്ചും യോഗയെ കുറിച്ചും അറിയില്ലായിരുന്നു. അന്ന് ഇന്റർനെറ്റ് ഇല്ലല്ലോ , പക്ഷെ ഭാരതത്തിൽ ജനിച്ചു വളർന്ന ഇന്റെർനെറ്റിന്റ്റ്റെ മൂകിന്റ്റെ കിഴിൽ ഇരിക്കുന്ന താങ്കൾ യോഗ () മത്രം ആണ് എന്നു പറയുന്നത് ലജ്ജാവഹം തന്നേ. താങ്കള്‍ക്ക് വിശകുമ്പോൾ താങ്കളുടെ പിതാവോ , പുത്രനോ ഭഷണം കഴിച്ചാൽ താങ്കളുടെ വിശപ്പ് മാറുമോ ? അവനവൻ തന്നേ കഴിക്കണം, അതുപോലെ തന്നെയാണ് മോക്ഷപ്രാപ്തിയും, യോഗ പരിശീലിക്കാൻ മതം മാറണം എന്നില്ല എങ്കിലും, മനസ് മാറ്റിയാൽ മതി , പിന്നെ അടിച്ചു മാറ്റാതെഇരുന്നാൽ നന്ന് ... രണ്ടു വള്ളത്തിലും കാൽ ചവിട്ടിനിന്നാൽ എന്ത് സംഭവിക്കും എന്നു അറിയാമല്ലോ !!!Anonymoushttps://www.blogger.com/profile/08904988403932636509noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-87946597044626810582015-05-25T08:31:41.838+05:302015-05-25T08:31:41.838+05:30Malayalam Daily News Comments;
(1) അമേരിക്കയിലെ പ്...Malayalam Daily News Comments;
(1) അമേരിക്കയിലെ പ്രസിദ്ധ യോഗാ ഗുരുവായ ശ്രീ തോമസ് കൂവള്ളൂർ മലയാളം ഡെയിലി ന്യൂസിൽ എഴുതി, (Thomas Koovalloor: May 24, 2015 at 2:10 pm):" യോഗയെപ്പറ്റി വളരെ നല്ല ഉള്‍കാഴ്ചയോടെ ജോസഫ് മാത്യു പടന്നമാക്കല്‍ എഴുതിയ ലേഖനം ആധുനിക ലോകത്തിനു യോഗയെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ നീങ്ങാന്‍ പര്യാപ്തമാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍. "

(2): Baiju Jacob wrote on May 24, 2015 at 10:12 PM
"ശ്രീ ജോസഫ് പടന്നമാക്കലിന്റെ ഈ ലേഖനം വളരെ നന്നായിരിക്കുന്നു. സാധാരണ ക്രൈസ്തവ ചരിത്രങ്ങളെഴുതാറുള്ള പടന്നമാക്കല്‍ യോഗയെക്കുറിച്ച് വളരെ ആധികാരികതയോടെ എഴുതിയതില്‍ അഭിനന്ദനങ്ങള്‍. ഇത്തരം കാലിക പ്രസക്തിയുള്ള ലേഖനങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ലളിതമായി വിവരിക്കുമ്പോള്‍ അത് വായിക്കാനും മനസ്സിലാക്കാനും എളുപ്പമാണ്. ലേഖനത്തിന്റെ ദൈര്‍ഘ്യം അല്പം കൂടിപ്പോയോ എന്നൊരു സംശയം. എങ്കിലും ശ്രീ പടന്നമാക്കല്‍ ഇനിയും ഇതുപോലെയുള്ള വിഷയങ്ങള്‍ വായനക്കാരിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു."Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-795040222190537462015-05-25T08:20:18.145+05:302015-05-25T08:20:18.145+05:30ബ്ലോഗിൽ വരുന്ന ഈമാതിരി കമന്റുകള്‍, "ക്രിസ്ത്...ബ്ലോഗിൽ വരുന്ന ഈമാതിരി കമന്റുകള്‍, "ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത് മോക്ഷം കിട്ടുന്നത് ദൈവ കൃപ കൊണ്ടാണെന്നാണു. നാമ്മുടെ യോഗ്യതയോ പ്രവര്‍ത്തിയോ കൊണ്ടല്ല. ഒന്നും ചെയ്യാതെ യോഗയും ചെയ്തിരുന്നാല്‍ മോക്ഷം ലഭിക്കുമോ? യോഗ എന്ന വില കൊടുത്ത് വാങ്ങാവുന്നതാണോ മോക്ഷ പ്രാപ്തി?" വായിക്കുമ്പോള്‍ അറിയാതെ പ്രതികരിച്ച്ചുപോവുകയാണ് ഞാന്‍ !
ഒന്നാമതായി "മോക്ഷം" എന്ന പദം ,"മോഹങ്ങള്‍ ക്ഷയിക്കുക" എന്നതാണ് ! മോഹങ്ങള്‍ ഉണ്ടാകുന്നത് മനസിന്റെ ആലോചനകളിലാണല്ലോ! മനസിനെ സ്വയം മെരുക്കിയെടുത്തതില്‍ വന്നുപോകുന്ന ചിന്തകളെ ഇല്ലാതെയാക്കുക എന്നതാണ് യോഗയിലൂടെ, ധ്യാനത്തിലൂടെ ഒരുവന് ആര്ജിക്കെണ്ടതും ! വി.മത്തായി ആറില്‍ ക്രിസ്തു മൊഴിഞ്ഞ "മനസാകുന്ന അറയില്കയറി ഇന്ദ്രിയങ്ങളാകുന്ന വാതിലുകള്‍ അടച്ചു രഹസ്യത്തിലുള്ള പിതാവും "....ഇതുതന്നെയാണ് ! വിവരദോഷികള്‍ കത്തനാരായി,നശിപ്പിച്ചു ഉന്മൂലനം ചെയ്ത ഒരു തലമുറയാണ് നാം എന്നതിന് ഇതുപോരേ സാക്ഷ്യം ? "അവനവന്റെ പ്രവർത്തികൾക്ക് അനുസരണമായി അവസാന ന്യായവിധിയുടെ നാളിലാണ് സ്വര്‍ഗനരകങ്ങള്‍ ലഭിക്കുന്നത്" എന്നും കത്തനാര് പള്ളിയില്‍ ചെന്നപ്പോള്‍ ചെവിയിലോതിത്തന്നില്ലയോ?
അച്ചായന്മാരെ ,ഇതിനൊക്കെ ഒരു പോമ്വഴിയെ ഉള്ളൂ ,'ഭഗവത് ഗീത' മനസിലേറ്റുക ,'ഉദ്ദവഗീത' ഒരുവട്ടമെങ്കിലും വായിക്കുക ! തന്റെ നിറയൌവനത്തില്‍ കൃഷ്ണന് അര്ജുനനോടും ,വയസാംകാലത്ത് സ്നേഹിതനായ ഉദ്ദവരോടും ഉപദേശിച്ചത്തിന്റെ വെറുമൊരു നുറുങ്ങാണ് ക്രിസ്തു നമ്മോടു(വി, മത്തായി 6) മൊഴിഞ്ഞതും ! ആത്മീകത എന്നാല്‍ ആത്മാവിനെ അറിയുക എന്നതാകയാല്‍ ,ആത്മാവിനെ സ്വയമറിയുവാന്‍ യോഗ/ധ്യാനത്തിലൂടെ മനസിനെ മെരുക്കി മോഹങ്ങളേ ക്ഷയിപ്പിക്കുക ,ഇല്ല്ലാതെയാക്കുക (ആശ/നിരാശ ,ദു:ഖമില്ലാതെയാവുക) എന്നതാണ് കരണീയം ...കിണറ്റിലെ തവളകളാകാതെ ബൈബിളില്‍നിന്നും കരകയറി ഭാരതീയ വേദാന്ത രഹസ്യങ്ങൾ ഇനിയെങ്കിലും മനസിലാക്കൂ..(അപ്പെന്മാര്‍ക്കോ പറ്റിയില്ല )
പിന്നെ ജോബി ജോര്‍ജ് ന്റെ എരിവും അരിശവും മാര്‍ അങ്ങാടിയത്തിനെ തിന്നുകളയുമോ ആവൊ ?! പിണറായിയുടെ "നികൃഷ്ട" പ്രയോഗം മലയാളി മറക്കും മുന്‍പേ ജോബി എത്രനല്ല പദങ്ങളാണ് അന്ഗാടിയത്തിനിട്ടു താങ്ങിയത് ? അയ്യാളുടെ വി.ഗര്‍ഭവും ?! കേള്പ്പാന് ചെവിയുള്ളവന്‍ കേട്ട് അനുകരിക്കട്ടെ ,അലാത്തവൻ സ്വര്‍ഗസ്ഥനായ പിതാവിന് പകരം അങ്ങാടിയത്തിനെ വിളിച്ചാരാധിക്കട്ടെ ...ദൈവത്തെ അറിഞ്ഞവന് സമയംകിട്ടുംപോഴൊക്കെ ധ്യാനിക്കട്ടെ ! samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-74170086739808079122015-05-25T05:58:15.919+05:302015-05-25T05:58:15.919+05:30George എഴുതിയത് : (ഈമലയാളിയിലെ കമന്റു കളിലൊന്ന്) ...George എഴുതിയത് : (ഈമലയാളിയിലെ കമന്റു കളിലൊന്ന്)

നല്ല ഒരു ലേഖനം. അതോടൊപ്പം ശ്രീ അന്ദ്രുസിന്റെ പ്രതികരണവും വളരെ വിജ്ഞാനപ്രദം. Thinker എന്ന നാമ ധാരി പറയുന്ന മനോവ ഓണ്‍ലൈൻ എന്ന പ്രസ്ഥാനം ഒരു തീവ്ര ക്രിസ്ത്യൻ പ്രസിദ്ധീകരണം ആണ്;എന്ന് തോന്നുന്നു. അത് പിന്തുടരുന്നവർ ജോസഫ് പടന്നമാക്കലിന്റെ ലേഖനം മനസ്സിലാവാൻ സാധ്യത ഇല്ല.Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-82659891623125456392015-05-24T18:23:15.580+05:302015-05-24T18:23:15.580+05:30vargeeyan wrote: Emalayalee: ക്രിസ്ത്യാനിക്കിട്ട് ...vargeeyan wrote: Emalayalee: ക്രിസ്ത്യാനിക്കിട്ട് ഒന്നു കൊട്ടാന്‍ പടന്നമാക്കല്‍ മറന്നിട്ടില്ല. ക്രിസ്തു ആണു ഏക മാര്‍ഗം എന്നാണു ക്രിസ്തു തന്നെ പഠിപ്പിച്ചത്. അതു മാറ്റാന്‍ ആര്‍ക്കാണു അധികാരം? അതിനെ പല രീതിയില്‍ വ്യാഖ്യാനിക്കാം. മാമ്മൊദീസ മുങ്ങിയാലും ഇല്ലെങ്കിലും നീതിയിലും നന്മയിലും ജീവിക്കുന്നവര്‍ ക്രിസ്തു മാര്‍ഗം തന്നെയാവും പിന്തുടരുന്നത്. പക്ഷെ യോഗ ക്രിസ്തു മതത്തിനു പറ്റിയതല്ല. അതു നല്ല വ്യായാമ മുറ ആയി സ്വീകരിക്കാം. അതില്‍ ആത്മീയത ഉണ്ടെന്നു പറയുന്നതിലെ യുക്തി മനസിലാകുന്നില്ല. യോഗ ചെയ്തു പ്രാര്‍ഥന നടത്തുന്നത് നല്ലതായിരിക്കാം.ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത് മോക്ഷം കിട്ടുന്നത് ദൈവ കൃപ കൊണ്ടാണെന്നാണു. നാമ്മുടെ യോഗ്യതയോ പ്രവര്‍ത്തിയോ കൊണ്ടല്ല. ഒന്നും ചെയ്യാതെ യോഗയും ചെയ്തിരുന്നാല്‍ മോക്ഷം ലഭിക്കുമോ? യോഗ എന്ന വില കൊടുത്ത് വാങ്ങാവുന്നതാണോ മോക്ഷ പ്രാപ്തി?Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.com