tag:blogger.com,1999:blog-8554137243501328466.post7561312842439900868..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ഈ തീരുമാനം ഒരു മാതൃകയാകട്ടെ.!അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-75517353450867437742013-02-14T16:52:49.851+05:302013-02-14T16:52:49.851+05:30ജോലിയൊഴിഞ്ഞ ബനടിക്റ്റ് പതിനാറാമനെപ്പറ്റി ത്യാഗവിസ്...ജോലിയൊഴിഞ്ഞ ബനടിക്റ്റ് പതിനാറാമനെപ്പറ്റി ത്യാഗവിസ്മയം എന്ന ശീര്‍ഷകത്തില്‍ ദീപിക സ്പെഷല്‍ പതിപ്പ് പ്രസിദ്ധീകരിക്കുന്നു. 1000% പൊലിപ്പിച്ച അതിശയോക്തികള്‍ അതില്‍ തീര്‍ച്ചയായും വായിക്കാം. ഇക്കാര്യത്തില്‍ ത്യാഗവും വിസ്മയവും കാണുന്നവര്‍ക്ക് ഒരാളുടെയും ജോലിയേയോ അതിനോട് പുലര്‍ത്തേണ്ട നീതിയേയോ പറ്റി ശരിയായ ഒരു ധാരണയും ഇല്ല എന്ന് വ്യക്തമാണ്. സാധിക്കുന്നതിന്റെ പരമാവധി ചെയ്ത ശേഷം, തുടരാന്‍ തെന്നെക്കൊണ്ട് ആവില്ല എന്ന് മനസ്സിലാവുമ്പോള്‍ സ്ഥാനമൊഴിയുക എന്ന മര്യാദയുടെയും മനുഷ്യത്വത്തിന്റെയും വഴി നമ്മുടെ നാട്ടില്‍ പതിവല്ലാത്തതുകൊണ്ടാണ് ഈ സ്ഥാനത്യാഗം (ജോലിവിടല് എന്ന് പറയുന്നതാണ് ഉത്തമം) എന്തോ വലിയ അത്ഭുതമായി വിശേഷിച്ച് ക്രിസ്തീയ മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നത്. അന്യരുടെ ബഹുമാനം കിട്ടുന്ന ഒരുദ്യോഗം കിട്ടിയാല്‍ എന്ത് കാരണം ഉണ്ടായാലും സ്വന്ത മനസ്സാലെ അതുപേക്ഷിക്കാന്‍ ഒരിന്ത്യാക്കാരന് ഒരിക്കലുമാവില്ല എന്ന പരിതാപകരമായ ദയനീയാവസ്ഥയെയാണ് ഇത്തരം പൊലിപ്പിക്കലുകളും കൊട്ടിഘോഷങ്ങളും വഴി ദീപികയും മറ്റും വെളിപ്പെടുത്തുക. ഒരു ടാക്സി ഡ്രൈവര്‍ അയാളുടെ ജോലി ഉത്തരവാദിത്തത്തോടെ ചെയ്യുമ്പോള്‍ അത് ഒരു പോപ്പിന്റെ ജോലിപോലെതന്നെ മഹനീയവും അന്തസുറ്റതുമാണ് എന്ന് ഈ നാട്ടിലെ ജനം പഠിക്കണം. അതായിരിക്കട്ടെ ഈ അവസരം ഉപയോഗിച്ച് ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം. ഒരു ടാക്സി ഡ്രൈവര്‍ തന്റെ ജോലി വിട്ട് മറ്റൊന്ന് തിരഞ്ഞെടുക്കുമ്പോള്‍ അതൊരു സ്ഥാനത്യാഗമായി എന്തേ ഇവരാരും വിളിച്ചുകൂവാത്തത്?<br /><br />മാര്‍ക്ടലിലെ പോലീസ് ഇന്‍സ്പെക്ടറുടെ പുത്രന്, യേശുവിന്റെ പിന്‍ഗാമി എന്നൊക്കെയുള്ള വിശേഷണങ്ങള്‍ ഈ മനുഷ്യന്റെ വ്യക്തിത്വവുമായോ ഇതുവരെ അദ്ദേഹം ചെയ്തിരുന്ന ജോലിയുമായോ ബന്ധപെടുത്തുന്നതിലെ യുക്തി ഒട്ടും വ്യക്തമല്ല. ഉടുത്തിരിക്കുന്ന തുണി നോക്കി മനുഷ്യരെ തരംതിരിക്കുന്ന ഏര്പ്പാട്പോലെയേ ഉള്ളൂ ഇതും. അല്ലെങ്കില്‍ പീലാത്തോസിന്റെയും മേല്പ്പട്ടക്കാരന്റെയും അങ്കികള്‍ കണ്ട് യേശുവിന്റെ കണ്ണ് മഞ്ഞളിക്കുകയും അവിടുന്ന് അവര്‍ക്ക് മുമ്പില്‍ കുമ്പിടുകയും ചെയ്യുമായിരുന്നു. അതല്ല ഉണ്ടായത്. അവരും തന്റെ എളിയ ശിഷ്യരിലൊരുവനും തമ്മില്‍ ഒരു വ്യത്യാസവും യേശു കണ്ടില്ല. ഇത് മനസ്സിലാക്കാതെ എന്ത് സുവിശേഷമാണ് നമ്മള് പ്രഘോഷിക്കുന്നത്?Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.com