tag:blogger.com,1999:blog-8554137243501328466.post7922732565222750845..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളുംഅല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger4125tag:blogger.com,1999:blog-8554137243501328466.post-13468655820213762972013-06-10T14:52:18.769+05:302013-06-10T14:52:18.769+05:30വലിയമംഗലത്തിന്റെ ചിന്ത ഒരു "chickenhearted fe...വലിയമംഗലത്തിന്റെ ചിന്ത ഒരു "chickenhearted fellow " യുടെ ചിന്തപോലെ വളരെ വളരെ ചെറുതായിപോയത്തിൽ സങ്കടമുണ്ട് ! "വലിയമംഗളം" ഇനിയും മനുഷ്യമനസുകളിൽ ചെറിയ മംഗളമായി " സോറി , മണ്‍കലമായി വിരാജിക്കുമാരാകട്ടെ .സോടോമ്യരെക്കാൾ മ്ലെച്ഛരായ പാതിരി /തിരുമാനസുകളിലാകെ അഴുക്കുചാലുകളുടെ ദുർഗന്ധം ! കൈമുത്താൻ പോയിട്ട് കണികാണാനും കൊള്ളാത്ത ഈ വർഗത്തിന്റെ സ്ഥിരം അടിമത്തത്തിൽനിന്നും പാവം ജനം ഒരുകാലത്തും മോചിതരാകെണ്ടേ ? നാണമുള്ള പാതിരിയെ ഭാവാനിതുവരെ നേരിൽ കണ്ടിട്ടുണ്ടോ ? ളൊഹകൽ 100 ധരിച്ചാലും നാണക്കേടുമാറില്ലിവരുടെ തെമ്മാടിത്തരം കാരണം ...അനുഭവത്തിൽനിന്നും മനസ് പഠിച്ച പാഠങ്ങളാണിവിടെ ഈ ശരീരം വെടിയുംമുന്പേ ഞങ്ങൾ ഈ കുത്തിക്കുറിക്കുന്നത്തു , അടുത്ത തലമുറ നിങ്ങളില്‍നിന്നു രക്ഷപ്പെടാൻ..മനസിലായോ ?വലിയമംഗലത്തെ ചെറിയ മനസുകാരാ..മനസ് വിശാലമാക്കൂ ആ നീലാകാശംപോലെ ... ആകാശം പോലെ.മനസും വിശാലമല്ലായെങ്കിലീ മനസുമാനസല്ലാതാകും ..കേട്ടോ! change your track of thoughts please .. ബഹു. വലിയമംഗലത്തിനോട് എല്ലാ ആദരവോടെയും പറയട്ടെ...... samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-49957051238643737932013-06-10T14:32:07.160+05:302013-06-10T14:32:07.160+05:30റവ.വലിയമംഗലം ഒരു ചിന്തകനാണ്. പലപ്പോഴും അദ്ദേഹം കത്...റവ.വലിയമംഗലം ഒരു ചിന്തകനാണ്. പലപ്പോഴും അദ്ദേഹം കത്തോലിക്കാ സഭയിലെ വിശ്വാസ പ്രമാണങ്ങളെ തുറന്നു വിമര്‍ശിക്കുന്നതും ഞാന്‍ കേട്ടിട്ടുണ്ട്, ഔദ്യോഗിക പാതയിലല്ലാ അദ്ദേഹം സഞ്ചരിക്കുന്നതും. അദ്ദേഹത്തെ അവസാനം ഞാന്‍ കണ്ടിട്ട് ഒരു പത്തു വര്‍ഷങ്ങളെങ്കിലും ആയിക്കാണും. ഇപ്പോള്‍ അത്മായാ പ്രസിദ്ധീകരണങ്ങളില്‍ വരുന്ന ലേഖനങ്ങള്‍ അദ്ദേഹത്തെ അലോസരപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് എനിക്കും വ്യക്തമല്ല.

സഭയെ അനുകൂലിച്ചും പ്രതികൂലിച്ചും എത്രയോ പ്രസിദ്ധീകരണങ്ങളുണ്ട്. അനുകൂലിക്കുന്നവര്‍ പറയുന്നത് ഇത് കൂദാശയാണ് അത് കൊണ്ട് സഭ പറയുന്നത് അനുകൂലിച്ചേ മതിയാവൂ എന്ന അര്‍ത്ഥത്തിലാണ്. അവരാകട്ടെ മുകളില്‍ ഇരിക്കുന്ന മാര്‍പ്പാപ്പാമാരെ ഇന്നേവരെ ഗൌനിക്കാറുമില്ല. ഭക്ഷണം വെറുതെ കളയുന്നത് പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ നിന്ന് മോഷ്ടിക്കുന്നതിനു തുല്യമാണെന്ന് മാത്രമല്ല അദ്ദേഹം പറഞ്ഞത്; മനുഷ്യ ജീവന് ഇവിടെ ചപ്പിന്റെ വിലയേ കൊടുത്തിട്ടുള്ളൂവെന്നുമാണ്. സ്വര്‍ണ്ണ സിംഹാസനവും ആഡംബരങ്ങളും ഒഴിവാക്കുക മാത്രമല്ല അദ്ദേഹം ചെയ്തത് കാവല്‍ നിന്ന സ്വിസ് ഗാര്‍ഡിന് സ്വയം ചായ അനത്തി കൊടുക്കുകയും ഇരിക്കാന്‍ കസേര എത്തിച്ചു കൊടുക്കുകയും ചെയ്തു. ഇതൊന്നും ഇവിടുള്ളവര്‍ കേട്ട ഭാവമേയില്ല. ഇവര്‍ പറയുന്നത് കേട്ടാല്‍ വിവാഹ ഒരുക്ക ധ്യാനം വളരെ ആരോഗ്യപ്രദമാണ് ആളുകള്‍ ആവേശത്തോടെയാണ് അങ്ങോട്ട് വരുന്നതെന്ന്. ഈ സാധനം ഒരിക്കല്‍ കൂടി തിന്നാന്‍ ആരും പോയിട്ടുള്ളതായി ശത്രുക്കള്‍ പോലും പറഞ്ഞു കേട്ടിട്ടില്ല. ഉണ്ടോ?

എതെടുത്താലും പണം പണം പണം അതാണിവിടുത്തെ ദൈവശാസ്ത്രം. അടുത്ത കാലത്ത് ഒരു കഥ കേട്ടു. ഒരു ബ്രഹ്മാണ്ടന്‍ പള്ളിയില്‍ ഒരു കല്യാണം. കോട്ടും സ്യുട്ടും ഇട്ടു വരുന്ന വരന് എത്ര ഫാനിട്ടാലും വിയര്‍ക്കും. വരന്റെ വീട്ടുകാര്‍ വികാരിയച്ചനോട് ചോദിച്ചു, "ഒരു പെഡസ്ടല്‍ ഫാന്‍ വെച്ചോട്ടെ?" "അതിനെന്താ? എത്രയെണ്ണം വേണമെങ്കിലും വെച്ചോളൂ..പക്ഷെ.." "പക്ഷെ..?" ഉടന്‍ വന്നു മറുപടി, "അതവിടെനിന്നും എടുക്കാന്‍ പറ്റില്ല." അങ്ങിനെ അന്നും കിട്ടി പള്ളിക്കൊരു സംഭാവന. കല്യാണ സമയത്ത് വിവാഹ നിധിയിലേക്ക് ഒരു പിരിവുണ്ട്. മറ്റൊരിക്കല്‍ വരന്റെ വീട്ടുകാര്‍ പറഞ്ഞു, "പിരിക്കെണ്ടാ ...അത്രയും ഞങ്ങള്‍ തന്നോളം." ഉടന്‍ വന്നു മറുപടി, "തന്നോളൂ...പക്ഷെ പിരിക്കാതിരിക്കാന്‍ പറ്റില്ല." തെണ്ടണം തെണ്ടണം മരിക്കുവോളം... ഈ പ്രാര്‍ത്ഥന ഏതു കൂദാശയുമായി ബന്ധപ്പെട്ടതാണെന്ന് അറിയില്ല.

ബഹു. വലിയമംഗലത്തിനോട് എല്ലാ ആദരവോടെയും പറയട്ടെ, അങ്ങുദ്ദേശിക്കുന്ന ഒരു കത്തോലിക്കാ സഭ ഇന്നിവിടെ നിലവിലില്ല. ഇവിടെയുള്ളത് ഒരു ക്രിസ്ത്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ് മാത്രമാണ്. വില്‍പ്പനക്കുള്ള സാധനങ്ങളുടെ സ്ടോക്കും വിലനിലവാരവും പള്ളിയുടെ മുമ്പില്‍ തന്നെ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. ഇനി നിങ്ങള്‍ ഒരിക്കലും കുര്‍ബാനയ്ക്ക് വരേണ്ടെന്നു പെരുമ്പറ കൊട്ടി പ്രഖ്യാപിച്ചാലും, പള്ളി തുറക്കുമ്പോഴേ ഇരച്ചു കേറുന്ന ഒരു വലിയ സമൂഹത്തെയും ഇവര്‍ സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് പൂജിക്കാന്‍ താമര കുരിശായാലും കണ്ണന് ചിരട്ടയായാലും പരാതിയില്ല. അല്ലെലൂജാ...സ്തോത്രം കര്‍ത്താവേ!

Joseph Mattappallyhttps://www.blogger.com/profile/02543716591395357561noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-90225944879866215012013-06-10T09:13:19.942+05:302013-06-10T09:13:19.942+05:30ഇതാണ് വാക്കിന്റെ ശക്തി എന്ന് പറയുന്നത്. വാക്കിനോട്...ഇതാണ് വാക്കിന്റെ ശക്തി എന്ന് പറയുന്നത്. വാക്കിനോട് യുക്തി ചേരുമ്പോഴാണ് അതിന് ശക്തിയുണ്ടാകുനത്. വന്ദനം, ജോസഫ് മാത്യു!

"മാർപാപ്പായെ ഇന്ത്യൻ പ്രധാനമന്ത്രിയാക്കി പിണറായിയെ മാർപാപ്പായും ആക്കിയാൽ വലിയ മംഗലത്തിന്റെ സ്വപ്നം സഫലമാകും."

"വലിയമംഗലത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാക്കി മൻമോഹനെ മാർപാപ്പായും ആക്കിയാൽ" എന്താ കുഴപ്പം എന്ന് ഞാനങ്ങ് നിരൂപിച്ചുപോയി.

അഭയാകേസും മറിയക്കുട്ടി കേസും പണത്തിന്റെമീതെ ഊരിപൊന്നു. ഈ സംഭവങ്ങലിലൊന്നും പ്രതികളിലല്ലാതെ,ജീവൻ നഷ്ടപ്പെട്ട അഭയ, മറിയക്കുട്ടിമാരുടെ പേരില്‍ ഒരു സെക്കന്റുപോലും നമ്മുടെ പുരോഹിതർ വ്യാകുലപ്പെട്ടതായി കേട്ടില്ല. അതുപോലെതന്നെ സ്ത്രീകൾ കൊടുംക്രൂരതകൾക്ക് വിധേയരാകുന്നിടത്തോന്നും പള്ളിക്ക് സ്വരമില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അവരിലാരെങ്കിലും കുടുങ്ങുമ്പോൾ കോടികൾ വാരിയെരിയുക എന്നതാണ് തഴക്കം. ഒരു പരമാധികാര ന്യായ പീഠത്തിന്റെ നിളയും വിലയും പോലും നശിപ്പിക്കാൻ കേരളത്തിലെ പുരോഹിതവർഗം ഇടവരുത്തിയില്ലേ? ഇതല്ലേ ഏറ്റവും വലിയ രാജ്യദ്രോഹക്കുറ്റം? എന്തുകൊണ്ട് അതിനുള്ള ശിക്ഷ നടപ്പാക്കപ്പെടുന്നില്ല? തെളിവില്ലാഞ്ഞിട്ടാണോ?

അച്ചന്മാരും കന്യാസ്ത്രീകളും ഓടിക്കുന്ന ആശുപത്രികളിൽ, സ്കൂളുകളിൽ എത്ര ജോലിക്കാർക്ക് അവരെക്കൊണ്ടു ഒപ്പിടീക്കുന്നത്ര ശമ്പളം കൊടുക്കുന്നുണ്ട്?

സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളേണ്ടവർ ഇങ്ങനെ ചെയ്തിട്ട്, ഏതു ലോകത്തെയാണ് ഇവർ നന്നാക്കാൻ പോകുന്നത്? Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-29732191881682306932013-06-10T01:58:18.140+05:302013-06-10T01:58:18.140+05:30റെവ. വലിയ മംഗലത്തിന്റെ ലേഖനം വായിച്ചു. ജോര്‍ജിന്റെ ...റെവ. വലിയ മംഗലത്തിന്റെ ലേഖനം വായിച്ചു. ജോര്‍ജിന്റെ മറുപടി നന്നായിരിക്കുന്നു. വലിയമംഗലം ചുറ്റുമുള്ള കൊച്ചുലോകം കാണുന്നില്ല. കൊച്ചച്ചന്മാരുടേയും വെല്ല്യച്ചന്മാരുടെയും തോന്ന്യാസങ്ങളൊന്നും അദ്ദേഹത്തിന് അറിയണ്ടാ. പിണറായി മുതൽ അങ്ങ് ഡൽഹിവരെയുള്ള രാഷ്ട്രീയ അഴിമതികൾ അല്മായശബ്ദവും സത്യജ്വാലയും തുടച്ചുമാറ്റണം പോലും. അതിനെളുപ്പമാർഗം മാർപാപ്പായെ ഇന്ത്യൻ പ്രധാനമന്ത്രിയാക്കി പിണറായിയെ മാർപാപ്പായും ആക്കിയാൽ വലിയ മംഗലത്തിന്റെ സ്വപ്നം സഫലമാകും.

സ്വയം നന്നായിട്ട് സഭയെ നന്നാക്കുവാൻ ശ്രമിക്കണമെന്ന് പറയുന്ന ലേഖകൻ നാറുന്ന സ്വന്തം തൊഴുത്ത് വൃത്തിയാക്കിയോ? ചുറ്റിനുമുള്ള ദുർഗന്ധം പിടിച്ച കുപ്പായം കഴുകിയിട്ട് എന്തുകൊണ്ട് താങ്കൾക്ക് രാഷ്ട്രീയത്തിൽ ഇറങ്ങി കൂടാ?

അല്മായശബ്ദത്തിൽ എഴുതുന്നവരുടെ ജോലി രാഷ്ട്രം നന്നാക്കലല്ല. ആ തൊഴിലിൽ വിദക്തരായവർ രാഷ്ട്രീയം കളിച്ചുകൊള്ളട്ടെ. ആദ്യകടമ സ്വന്തം കുടുംബം. കുടുംബം താറുമാറായവർ ആരും ഇതിൽ എഴുതുന്നത് കണ്ടിട്ടില്ല. അടുത്തത് ആത്മീയം. ആത്മീയവും രാഷ്ട്രീയവും ഒന്നിച്ചു കൊണ്ടുപോകുവാൻ കഴിവുള്ളവർ പുരോഹിതർ മാത്രമേയുള്ളൂ. കാരണം അവർ രാഷ്ട്രീയക്കാരെക്കാളും പഠിച്ച കള്ളന്മാരാണ്. കുടുംബവും ആത്മീയതയും ആയി നടക്കുന്ന അല്മേനിക്കു രാഷ്ട്രീയം സാധിക്കുകയില്ല.

തല്ക്കാലം ആത്മീയകള്ളന്മാരെ മാളത്തിൽനിന്ന് പുറത്തിറക്കുന്ന ജോലിയാണ് അല്മായശബ്ദവും സത്യജ്വാലയും ഏറ്റെടുത്തിരിക്കുന്നത്. കുടുംബവും സ്വന്തം സമുദായവും നന്നാക്കിയിട്ട് സമയം ഉണ്ടെങ്കിൽ നാട് നന്നാക്കുവാൻ അവർ ഇറങ്ങി കൊള്ളും.

രാഷ്ട്രീയത്തിലെ വില്ലന്മാരെക്കാളും പഠിച്ച വില്ലന്മാരാണ് പുരോഹിതർ. അഴിമതിയുടെ കാര്യം പറയുന്ന പുരോഹിതർ ഏതു ഭരണം വന്നാലും മന്ത്രിവരെ ഇവരുടെ പോക്കറ്റിലാക്കും. പണത്തിന്റെ മീതെ നീതിപീഠം വരെ തട്ടി തെറിപ്പിക്കുവാൻ കഴിയുന്നവരാണ് പുരോഹിതവർഗം . അഭയാകേസും മറിയക്കുട്ടി കേസും പണത്തിന്റെമീതെ ഊരിപൊന്നു.

ഒരു സർക്കാർ ഉദ്യോഗസ്ഥൻ അവധിയെടുത്താൽ അവകാശപ്പെട്ട അവധിദിനത്തിന്റെ പണം കൈപ്പറ്റുന്നുവെന്നാണ് ശ്രീ വലിയമംഗലത്തിന്റെ പരാതി. പെൻഷൻ മേടിക്കുന്നവരും ചക്കാത്തെന്ന് ഈ ബുദ്ധിമാൻ ചിന്തിക്കുന്നു. ജീവിതകാലം മുഴുവൻ പണിയെടുത്തിട്ടാണ് പെൻഷൻ വാങ്ങുന്നതെന്ന് ഒരു പുരോഹിതചിന്തക്ക് മനസിലാവുകയില്ല.

വേലചെയ്യാതെ കാഞ്ഞിരപ്പള്ളി അഭിഷിക്തൻ കോടികണക്കിന് വിലപിടിപ്പുള്ള കാറിൽ സഞ്ചരിക്കുന്നതിന് പരാതിയില്ല. ട്രാഫിക് പോലീസ് മെത്രാനെ തടഞ്ഞപ്പോൾ ഒറ്റരാത്രികൊണ്ട് പോലീസുകാരനെ കണ്ണൂർക്ക് സ്ഥലം മാറ്റം കൊടുക്കാൻ മെത്രാനു കഴിഞ്ഞു. മറ്റുള്ളവന്റെ പണത്തിൽ വിമാനത്തിൽ എന്നും കഴിഞ്ഞുകൂടുന്ന ആലഞ്ചേരിയെയോ കല്ലറങ്ങാടിനെയോ എന്തുകൊണ്ട് വലിയ കുമാര മംഗലം വിമർശിക്കുന്നില്ല?. പേടിയാണോ?

കത്തോലിക്കന്റെ ഒരു ഹോസ്പിറ്റലിൽ രോഗിയായ ഒരു ദളിതന് പോകുവാൻ സാധിക്കുമോ. സൗജന്യമായി ചീകൽസിക്കുമോ? എത്ര പുരോഹിതർ ഭിക്ഷ യാജിക്കുന്നവന് ഭിക്ഷ കൊടുത്തിട്ടുണ്ട്. കുർബാനപണം പോക്കറ്റിലിട്ടുകൊണ്ട് സൗജന്യമായി കുർബാന ചൊല്ലുന്നവർ, ജോലിചെയ്തു കൊടുക്കുന്നവർ എത്രപേർ ഉണ്ടെന്നാണ് വലിയ മംഗലം ചോദിക്കുന്നത്.

ആദ്യം ചെയ്യേണ്ടത് പുരോഹിത കൊള്ളക്കാരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുക. അത് രാഷ്ട്രത്തോട് ചെയ്യുന്ന നീതിയായിരിക്കും. എല്ലാ മേഖലകളിലും കൊള്ളനടത്തുന്ന തീവെട്ടികൊള്ളയാണ് ഇവരുടെ പ്രാഥമിക ജോലി.

സഭാവക സ്കൂളുകളിൽ ജോലിചെയ്യുന്ന പാവപ്പെട്ട അധ്യാപകരുടെ ശമ്പളത്തിൽ ഭൂരിഭാഗവും പുരോഹിത മേലാളന്മാരുടെ പോക്കറ്റിലാണ് പോവുക. ഒരു കുട്ടിക്ക് സ്കൂളിൽ പ്രവേശനത്തിനും ജോലിക്കും കോടികളാണ് ഇവർ വെട്ടുന്നത്. ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന നേഴ്സിന് ശമ്പളം കൊടുക്കാതെ മൂന്നു ഷിഫ്റ്റുകൾ കന്യാസ്ത്രികളും അച്ചന്മാരും ചെയ്യിപ്പിക്കും.

വലിയ മംഗലം വചനം വായിച്ചാൽ പോരാ, പ്രാവർത്തികമാക്കണം. വേല ചെയ്യുന്നവന് കൂലി കൊടുക്കുവാൻ കർത്താവ് മുന്തിരിത്തോട്ടത്തിലെ ഉപമയിൽക്കൂടി പറഞ്ഞിട്ടുണ്ട്. രാവിലെ വന്നവനും താമസിച്ചു വന്നവനും ജോലി ചെയ്യാത്തവനും ഒരു കൂലി. അതുകൊണ്ട് ഒരു സർക്കാർ ജോലിക്കാരാൻ വേലചെയ്യാതെ പണം മേടിച്ചാലും പ്രയാസ്സപ്പെടേണ്ടാ. അഞ്ഞൂറ് മരം വെട്ടുന്നവന്റെ ഉപമ ശ്രദ്ധിക്കാതെ കർത്താവിനെ ശ്രദ്ധിക്കൂ.

മത്തായി സുവിശേഷം ഇരുപതാം അധ്യായം ഒന്നു മുതൽ പതിനാറു വരെ വാക്യങ്ങൾ വായിക്കൂ. സർക്കാർ പോലും വചനം പാലിക്കുന്നു. പുരോഹിതരോ!

8."സന്ധ്യയായപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ തന്റെ വിചാരകനോടു: വേലക്കാരെ വിളിച്ചു, പിമ്പന്മാർ തുടങ്ങി മുമ്പന്മാർവരെ അവർക്കു കൂലി കൊടുക്ക എന്നു പറഞ്ഞു.

9. അങ്ങനെ പതിനൊന്നാം മണിനേരത്തു വന്നവർ ചെന്നു ഓരോ വെള്ളിക്കാശു വാങ്ങി.

10.മുമ്പന്മാർ വന്നപ്പോൾ തങ്ങൾക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവർക്കും ഓരോ വെള്ളിക്കാശു കിട്ടി.

Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.com