tag:blogger.com,1999:blog-8554137243501328466.post8181053073256132309..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ബ്രഹ്മചര്യം ഗാര്ഹസ്ഥ്യത്തിന്റെ നിരാകരണമാകുമ്പോൾഅല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger7125tag:blogger.com,1999:blog-8554137243501328466.post-26020325874089985362015-01-30T05:02:30.798+05:302015-01-30T05:02:30.798+05:30"എന്നെപ്പോലുള്ളവർക്ക് ഗാർഹസ്ഥ്യമല്ലാതെ മറ്റൊര..."എന്നെപ്പോലുള്ളവർക്ക് ഗാർഹസ്ഥ്യമല്ലാതെ മറ്റൊരു ദൈവവിളിയും സഹിക്കാനാവില്ല."എന്ന സക്കരിയാചായന്റെ പച്ചയായ പ്രസ്താവന ഒരു കവിതപോലെ സുന്ദരമാണ്! എന്ടപ്പച്ചനും ഇതുപോലെ ചിന്തിച്ചതുകൊണ്ടാണ് ഞാനിവിടെ ഇപ്പോള്‍ ഇരുന്നു ഇത് കുറിക്കുന്നതും !"ജീവനുള്ളവ ഒക്കെയുംയഹോവയെ സ്തുതിക്കുന്നു" എന്ന ദാവീദിന്റെ കണ്ടെത്തലുപോലെ , "ജീവനുള്ളതൊക്കെയും ഇണയെ പ്രാപിക്കുന്നു" ! "ഭൂമിഅതിനാല് അനുഗ്രഹിക്കപ്പെടുന്നു ഓരോ സംഗമത്തിലും" !
"വ്യഭിചാരം നിത്യത്തൊഴിലാക്കിയ പാവം കത്തനാരെ "ബ്രഹ്മചാരീ" എന്ന് വിളിച്ചു അച്ചായന്മാരെ നിങ്ങള്‍ ആക്ഷേപിക്കരെതെ....: ,samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-7909648851096504112015-01-29T19:58:07.682+05:302015-01-29T19:58:07.682+05:30സെലിബസി (celibacy) യെന്ന ഇംഗ്ലീഷ് വാക്കിന്റെ അർത്ഥ...സെലിബസി (celibacy) യെന്ന ഇംഗ്ലീഷ് വാക്കിന്റെ അർത്ഥം വിവാഹം കഴിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തവനെന്നാണ്. 'ബ്രഹ്മചരിയെന്ന്' സ്പുരിക്കുന്നില്ല. ബ്രഹ്മചര്യമെന്നാൽ മനസിലാക്കേണ്ടത് സർവ്വതും ദൈവത്തിനായി അർപ്പിച്ചുകൊണ്ടുള്ള വഴിയേ സഞ്ചരിക്കുന്നവനെന്നാണ്. ബ്രഹ്മചര്യത്തിൽ ചിന്തനീയമായ അനേകമനേക വസ്തുതകളും കാര്യകാരണങ്ങളും വിവരിക്കാൻ സാധിക്കും. സെലിബസിയിൽ ബ്രഹ്മം ഉണ്ടാകണമെന്നില്ല.

മനസിന് ധാരാളം വ്യായാമം കൊടുത്താണ് ഒരാൾ ബ്രഹ്മചാരിയാകുന്നത്. യോഗയും അതിന്റെ ഭാഗമാണ്. അതിൽ വേദങ്ങളും സൂത്രങ്ങളും നീതിയും ധർമ്മവും കരുണയുമെല്ലാമുണ്ട്. ' ബ്രഹ്മാ' യെന്നാൽ പരമാത്മാവാണ്'. പരമാത്മാവിലേക്കുള്ള വഴിയെ സഞ്ചരിക്കുന്നവനെ 'ബ്രഹ്മചാരി' എന്ന് വിളിക്കാം. അവിവാഹിതനെന്നർത്ഥമുള്ള 'സെലിബസി'യെന്ന വാക്കിൽ ആത്മീയതയില്ല.

അവിദ്യ നേടിയ, ബ്രഹ്മത്തെപ്പറ്റിയറിയാൻ പാടില്ലാത്ത അജ്ഞാനികളായ ക്രിസ്ത്യൻ പുരോഹിതരെ ബ്രഹ്മചരികളുടെ ഗണത്തിൽ ഉൾപ്പെടുത്താൻ സാധിക്കില്ല. എന്നിട്ടും വേദ മന്ത്രങ്ങൾ ഹൃദ്യസ്തമാക്കിയിരുന്ന വിവേകാനന്ദൻ, ഗാന്ധിജിയുൾപ്പടെയുള്ളവരെ ഇവർ ഒരിക്കൽ അജ്ഞാനികളെന്നു വിളിച്ചിരുന്നു. മുനിവര്യനു തുല്യമായി ജീവിച്ച ഗാന്ധിജിയെ അന്തിക്രിസ്തുവെന്നും പറഞ്ഞ് പരിഹസിച്ചു. ഇത്തരക്കാരിൽ ദൈവത്തിങ്കലേക്കുള്ള വഴിയെവിടെ?ബ്രഹ്മചര്യമെവിടെ?

ബ്രഹ്മനിലേക്കുള്ള അന്വേഷണത്തിൽ ഒരുവന് സ്വാർത്ഥയോ വ്യക്തിപരമായ താല്പര്യമോ പാടില്ല. സ്വന്തമായ ഒരു അജണ്ടയും അവർക്കു മുമ്പിലില്ല. സർവ്വതും ത്യാജിച്ച് പരിത്യാഗിയായി ആത്മീയവഴിയേ മാത്രം സഞ്ചരിക്കുന്നവനായിരിക്കണം. മനസില്ലാ മനസോടെ ആ വഴി തെരഞ്ഞെടുക്കുന്നുവെങ്കിൽ സ്വയം പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. ഹൃദയത്തിൽ ആത്മീയ വെളിച്ചമുള്ളവൻ ആ വഴി സ്വയം തെരഞ്ഞെടുക്കുന്നുവെങ്കിൽ അത്യന്തകമായ ആനന്ദാനുഭൂതി അവനിൽ അനുഭവപ്പെടും. മാനസികമായ ഒരു ഉല്ലാസയാത്രയുടെ തുടക്കവും കാണാം. കാമം, ക്രോധമടങ്ങിയ വികാരങ്ങളുടെ ഭൌതിക അടിമത്വത്തിൽ നിന്നും ബ്രഹ്മചരിയാവുന്നവൻ മോചനവും നേടുന്നു.

ബ്രഹ്മചര്യത്തിൽ പഞ്ചേന്ദ്രിയങ്ങളെയും നിയന്ത്രിക്കണം. അവിവാഹിത ജീവിതം ആത്മീയതയിൽ കൂടുതൽ ഉണർവുണ്ടാക്കാം. സപ്ത നാഡികളേയും പരിശുദ്ധമാക്കിക്കൊണ്ട് ഒരു ബ്രഹ്മചാരി അനുഷ്ടാനങ്ങൾ തുടരണം. ബ്രഹ്മചര്യത്തിൽ അമിത ഭക്ഷണം കഴിക്കുന്നവരോ നിയന്ത്രണമില്ലാതെ ഉറങ്ങുന്നവരോ അതിരു കവിഞ്ഞ് സംസാരിക്കുന്നവരോ ഉണ്ടാവില്ല, ലൈംഗിക വികാരങ്ങളെയും നിയന്ത്രിച്ച് ലളിതമായ ജീവിതം നയിക്കുന്നവരായിരിക്കണം. മനസിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഊർജത്തെ പുറത്തു കൊണ്ടുവരാൻ പ്രായോഗികമായ പരിശീലനവും നേടണം. ആത്മീയ സമാധാനവും ചിന്താശക്തിയും ബ്രഹ്മചാരി സ്വപ്രയത്നം കൊണ്ട് നെയ്തെടുക്കുകയാണ്. സ്വയം ആന്തരികശക്തി സമാഹരിച്ച്, ഊർജത്തെ ക്രമീകരികൊണ്ട് ബ്രഹ്മചാരിയായവൻ ലൈംഗിക മോഹങ്ങളെയും വർജിക്കുന്നു. ഒരു തുള്ളി ലൈംഗിക ബീജം ഉത്പ്പാദിപ്പിക്കാൻ നാൽപ്പതു തുള്ളി രക്തം ആവശ്യമുണ്ടെന്നും പറയുന്നു. ബ്രഹ്മചാരിയായ ഒരു യോഗി കഠിനമായ പ്രയത്നം കൊണ്ട് രക്തവും പവിത്രമാക്കുന്നു.

അവിവാഹിതരായി ജീവിക്കുന്ന കത്തോലിക്കാ പുരോഹിതർ ഭൂരിഭാഗം പേരും ലൈംഗിക പുസ്തകങ്ങൾ വായിച്ചും ബ്ലൂ ഫിലിം കണ്ടും വേശ്യാലയങ്ങളിൽ സഞ്ചരിച്ചും ശക്തി ക്ഷയിച്ചവരാണ്. അവരിൽ ഊർജം നശിച്ചതുകൊണ്ട് ബ്രഹ്മ ചാര്യം കാക്കാൻ സാധിക്കില്ല. അത്തരക്കാർക്ക് ബ്രഹ്മചര്യം എന്തെന്ന് കേട്ടാൽ മനസിലാവില്ല.

ബ്രഹ്മചര്യം കാക്കുന്ന ഒരാളിന്റെ തേജസ് അയാളുടെ മുഖത്തും പ്രസരിച്ചു കാണാൻ സാധിക്കും. ലൈംഗിക വികാരങ്ങളിൽ ആവേശനാകുക, സർവ്വതിനോടും വെറുപ്പ്, നിയന്ത്രിക്കാൻ പാടില്ലാത്ത ദ്വേഷ്യം, എന്നീ ലക്ഷണങ്ങൾ പുരോഹിതരിൽ കാണുന്നുണ്ടെങ്കിൽ അയാൾ കുപ്പായം ധരിച്ച കള്ള ബ്രഹ്മചാരിയെന്നു കരുതണം. മനസും ശരീരവും ബ്രഹ്മചര്യത്തിൽ ലയിക്കാത്തവർ പണത്തോടും ആർത്തി കാണിക്കും.

എന്റെ ചെറുപ്പ കാലങ്ങളിലുണ്ടായിരുന്ന നല്ല പുരോഹിതരെയും ഒർമ്മയിലുണ്ട്. കൊവേന്തക്കാരായ ഔറേലിയൂസ് അച്ചൻ, വില്ലിമച്ചൻ എന്നിവർ ലളിതമായി ജീവിച്ചിരുന്ന ബ്രഹ്മചാരികളായിരുന്നു..അവരുടെ മഹനീയ സ്ഥാനങ്ങൾ ഇന്ന് ഇറച്ചി വെട്ടുകാരുടെയും കാശാപ്പുകാരുടെയും മക്കൾ കവർന്നെടുത്തു. മൃഗീയചിന്താഗതികളുള്ള ക്രൂര മനസുകൾ അത്തരക്കാർ പുരോഹിതരിൽ നിറഞ്ഞിരിക്കുന്നതും കാണാം. . അത്തരം സാഹചര്യങ്ങളിൽ വളർന്നവർക്ക് പ്രകൃതിയോടോ പരീസ്ഥിതിയോടോ ബഹുമാനം കാണില്ല. പുരാണത്തിലെ തപോവനങ്ങളെയും കേട്ടിട്ടില്ല. ആടുമാടുകളും പന്നി, കോഴിയിറച്ചിയും തിന്ന് അമിത വീഞ്ഞും കുടിച്ചു നടക്കുന്നവൻ ബ്രഹ്മചരിയാകുന്നതെങ്ങനെ? ബ്രഹ്മത്തിനു പകരം പുരോഹിത വ്രതമെന്നാൽ ശാത്തൻ സേവയെന്നായി മാറി കഴിഞ്ഞു.

യേശു പറഞ്ഞു, " നിങ്ങൾ കാമ വികാരങ്ങളോടെ അപര സ്ത്രീകളെ നോക്കുന്നുവെങ്കിൽ ഹൃദയത്തിൽ വ്യപിചാരം ചെയ്തു കഴിഞ്ഞിരിക്കുന്നു." ആർഷ സനാതന ഭാരതം ഋഷിമാർ വസിച്ചിരുന്ന ബ്രഹ്മചര്യത്തിന്റെ ദീപം പ്രകാശിപ്പിച്ചിരുന്ന ഒരു ലോകമായിരുന്നതിലും നാം അഭിമാനിക്കണം. Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-65323996396515722182015-01-29T13:28:54.000+05:302015-01-29T13:28:54.000+05:30എൻറെ സുഹൃത്ത് ജൊസഫ് മറ്റപ്പള്ളി, പണ്ട് DC പറയുമായി...എൻറെ സുഹൃത്ത് ജൊസഫ് മറ്റപ്പള്ളി, പണ്ട് DC പറയുമായിരുന്നതുപോലെ 'എന്നെ വെറുതേ വിടരുത്' എന്ന് പറഞ്ഞുകൊണ്ടിരിക്കും. ആരെങ്കിലും വല്ലതും എഴുതിയാൽ 'അവനെ വെറുതേ വിടരുത്' എന്ന് പറഞ്ഞുകൊണ്ടിരിക്കും. പക്ഷേ, ആ പറയുന്നതിൽ സദുദ്ദേശ്യം എന്ന സത്യം ഒളിഞ്ഞിരിക്കുന്നുണ്ട്. 'സാക് മനസ്സ് മുഴുവൻ തുറന്നാൽ' സദാചാര പൊലീസ് എന്നെ തേടി വരും. അല്പം തുറന്നാൽ ഇങ്ങനെ പോകും:

ഉദാ. ഗാർഹസ്ഥ്യം എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒട്ടും ഗൗരവമല്ലാത്ത ചില്ലറ കാര്യങ്ങളാണ്; വീട് മോഡി പിടിപ്പിക്കുന്നതോ ആസ്തികൾ കൂട്ടിവയ്ക്കുന്നതോ മക്കളുടെ കാര്യത്തിൽ ഇടപെടുന്നതോ ഒന്നുമല്ല. അത് രാവും പകലുമെന്നില്ലാതെ രണ്ടുപേർ തമ്മിലുള്ള പ്രണയമാണ്. പ്രണയം എപ്പോഴും കഴമ്പില്ലാത്ത ചില്ലറക്കാര്യങ്ങളിൽ പ്രകാശിക്കുന്ന ഒരു കിരണമാണ്; അന്യോന്യം ചുറ്റുവട്ടത്ത് ഉണ്ടായിരിക്കുന്നതാണ്; എത്ര ഗൗരവമായ പണിയിലായിരുന്നാലും ഇടയ്ക്കിടയ്ക്ക് ഓരോ ഉമ്മ കൈമാറിക്കൊണ്ടിരിക്കുന്നതാണ്. അല്ലെങ്കിൽ ദിവസത്തിൽ പലതവണ ഓർക്കാപ്പുറത്ത് ഒന്ന് കൊടുത്തിരിക്കണം, ഉദാ. വേറെന്തോ ഓർത്തുകൊണ്ടിരിക്കുന്നയാളിന്റെ പിൻകഴുത്തിൽ. കളങ്കമറ്റ പ്രണയം ശാശ്വതമായിരിക്കും - അത് യൌവനകാലത്തെ തീക്ഷ്ണതയോടെ പ്രായത്തിന്റെ കടമ്പകളെ ശക്തമായി അവഗണിച്ചുകൊണ്ടിരിക്കും. ഇവിടുത്തെപ്പോലെ കപട സദാചാരികൾ വീക്ഷിക്കാനില്ലാത്തിടത്ത് ഞങ്ങൾക്ക് ഉമ്മവയ്ക്കാൻ വഴിയെന്നോ പാർക്കെന്നൊ ഷോപ്പിംഗ് മോൾ എന്നോ ചിന്തയുണ്ടായിരുന്നില്ല. അവൾക്കല്ല, വട്ട് എനിക്ക് തന്നെയാണ്. പക്ഷേ അവൾക്ക് എതിർപ്പില്ല. ഒരിക്കൽ ഒരു സൂപർ മാർക്കറ്റിൽ ധൃതിപിടിച്ച് സാധനങ്ങൾ പെറുക്കുന്നതിനിടെ, എനിക്കിഷ്ടപ്പെട്ട എന്തോ അവൾ പറഞ്ഞു. ഞാൻ പരിസരം മറന്ന് അവളെ കെട്ടിപ്പിടിച്ച് ഒരുമ്മ! ചുറ്റും നിന്ന വെള്ളക്കാർ സന്തോഷിച്ചു - ഇങ്ങനെയും ഉണ്ടോ ഇഷ്ടം എന്നോർത്തുകാണും, തീർച്ച. എന്റെ സ്നേഹം സാർവത്രികമാകുമ്പോൾ അവളെങ്ങനെ പിണങ്ങും. എന്നാലും ഇഷ്ടം മൂക്കുമ്പോൾ ഞങ്ങൾ പിണങ്ങിക്കഴിയും, കൊച്ചുങ്ങളെപ്പോലെ. കാരണം, പ്രണയം നിതാന്തശൈശവത്തിന്റേതാണ്. എന്നെപ്പോലുള്ളവർക്ക് ഗാർഹസ്ഥ്യമല്ലാതെ മറ്റൊരു ദൈവവിളിയും സഹിക്കാനാവില്ല.

Tel. 9961544169 / 04822271922Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-18152721815543685302015-01-29T09:04:38.890+05:302015-01-29T09:04:38.890+05:30ജോസഫ് മറ്റപ്പള്ളി എഴുതുന്നു: ഞാനാദ്യം അത്മായാശബ്ദത...ജോസഫ് മറ്റപ്പള്ളി എഴുതുന്നു: ഞാനാദ്യം അത്മായാശബ്ദത്തിലേക്ക് തിരിഞ്ഞത് ഇതുപോലെ പ്രൌഢമായ ലേഖനങ്ങള്‍ വായിക്കാനാണ്. പഠനം ഒരിക്കലും തീരുന്നില്ലല്ലോ. ബ്രഹ്മചര്യം എന്നത് നമുക്കിപ്പോള്‍ ഒരു പ്രഖ്യാപിക്കല്‍ എന്നതിനപ്പുറത്തെക്ക് പോയിട്ടില്ല. പൌലോസ് സ്ലീഹാ പറഞ്ഞതുപോലെ ബ്രഹ്മചര്യ അഗ്നിയില്‍ ജ്വലിക്കുന്നതിലും നല്ലത് അതില്ലാതിരിക്കുന്നതാണ്. ബ്രഹ്മചര്യം പ്രഖ്യാപിച്ചത് കൊണ്ട് തിരിച്ചറിവിലെക്കുള്ള പാതയില്‍ ആരും ഒരടി പോലും മുന്നോട്ടു പോവുന്നില്ല (അതാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും). ബ്രഹ്മചര്യം വഴി ലാഭിക്കുന്ന ഊര്‍ജ്ജം എങ്ങിനെ ആ യാത്രയില്‍ ഉപകരിക്കുമെന്ന് കാണാന്‍ ഓഷോയുടെ ഗ്രന്ഥങ്ങള്‍ വായിക്കുക. ബ്രഹ്മചര്യം എന്താണെന്ന് സ്വാമി ശിവാനന്ദയും വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. നാം ഇപ്പോള്‍ അനുഭവിക്കുന്നത്, നാം തന്നെ ബ്രഹ്മചര്യത്തിന് കൊടുത്തിരിക്കുന്ന നിര്‍വ്വചനങ്ങളുടെ തടവറയാണ്. ഒന്ന് കൂടി പറയട്ടെ, ബ്രഹ്മചര്യം ഉപേക്ഷിക്കുന്നതല്ല ജീവിതത്തിലെ ഏറ്റവും വലിയ ദിവ്യാനുഭവം. തിരിച്ചറിവിലേക്കുള്ള പാതയില്‍ സൂഷ്മതലത്തില്‍ നടക്കുന്ന സമാഗമങ്ങളുടെ അനുഭൂതി ഒരിക്കല്‍ നുകര്ന്നവന് ഭൌതിക ബ്രഹ്മചര്യം വെറും ഒരു സംഭവിക്കലാണ്, അല്ലാതെ സംഭവിപ്പിക്കലല്ല. നാം വിശ്വസിക്കുന്ന ബ്രഹ്മചര്യമാവട്ടെ ഒരു മഹായുദ്ധത്തിന്റെ അവസാനം മാത്രം ലഭിച്ചേക്കാവുന്നതാണ്. ഗ്രഹസ്ഥം ജീവചക്രത്തിലെ ഒരു അനിവാര്യ കണ്ണിയാണ്. സാക്ക് മുഴുവന്‍ മനസ്സ് തുറന്നിട്ടില്ല.അല്മായ ശബ്ദംhttps://www.blogger.com/profile/09274765074224989275noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-25857436769622899302015-01-29T08:48:18.899+05:302015-01-29T08:48:18.899+05:30james kottoor comments:
Four are the natural and t... james kottoor comments:
Four are the natural and therefore divinely ordained states of life for humans according to Indian culture
and spirituality, namely, Brahmacharia, Gruhasta, Vanaprasta and Sannyasa (Celibate student life, Family Life,
Giving up all worldly life and Final embrace of the divine). No one should bring compulsion to alter this development
in humans.. Each one may be left to experiment with one's life, prolonging or shortening one's celibate or family life
but compulsion should have no place in humans born free. Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-73253464073589618162015-01-29T08:38:47.644+05:302015-01-29T08:38:47.644+05:30"ഭാരതദർശനത്തിൽ ബ്രഹ്മചര്യം ഗാർഹസ്ത്യത്തിന്റെ ..."ഭാരതദർശനത്തിൽ ബ്രഹ്മചര്യം ഗാർഹസ്ത്യത്തിന്റെ മുന്നോടി മാത്രമാണ്, അതിന്റെ നിരാകരണമല്ല." എന്ന ഒറ്റ വാക്കിലൂടെ സക്കറിയാചായന് നമ്മോടു പറയാതെപറയുന്നത് "ഭാരതദര്ശനമാണ് സത്യമായ ജീവിതദര്‍ശനം" എന്നാണു! ബാല്യം കൌമാരം യവ്വനം വാര്ധിക്യം എന്ന നാല് ഘട്ടങ്ങളായി ആയുസിനെ തിരിച്ചറിഞ്ഞും, അതില്‍ വിദ്യാഭ്യാസകാലത്തേക്ക് ബ്രഹ്മചര്യവും, വാര്ധിക്കത്തില് സന്യാസവും വനവാസവും ഭാരതീയ രാജാക്കന്മാര്‍പോലും പാലിച്ചിരുന്നു , എന്ന് നാം മനസിലാക്കണം ! 'ബ്രഹ്മചര്യം' എന്നാല്‍ 'ബ്രഹ്മത്തെ അറിയുക' എന്ന് മനസിലാക്കണം; "പ്രജ്ഞാനം ബ്രഹ്മം" എന്ന ഉപനിഷത്തുവാക്യം കൂടി ചേര്‍ത്തൊന്നു വായിച്ചാല്‍ സംഗതി ഏതു കാളയെത്തിന്നിക്കും പിടികിട്ടും!

"അവന് ഏകനായിരിക്കുന്നത് നന്നല്ല " എന്ന ദൈവവിചാരത്തെ കാറിത്തുപ്പിയ , 'സെക്സ്' എന്ന വിശപ്പ് ബാധിച്ച ഏതു ജീവിക്കും ഇവിടെ ജീവനം ദുഷ്ക്കരമാകും സംശയമില്ല ! പോപ്പന്മാര് പോലും ഇഷ്ടം പോലെ വിവാഹംകഴിച്ച്ജീവിച്ചിരുന്നതല്ലേ നമ്മുടെ ചരിത്രം ? ദാവീദിനെയും സോളമനേയും കടത്തിവെട്ടിയ പോപ്പന്മാര് നമുകുണ്ടായിരുന്നില്ലേ ? പത്രോസിനും ഒരമ്മാവിയമ്മ "പനിപിടിക്കാന്‍" ഉണ്ടായിരുന്നല്ലോ! ? പീന്നെന്തിനു ഈ മണ്ടന്മാരായ നമ്മുടെ പുതിയ മതനേതാക്കള്‍ ദൈവവേലക്കായി(സഭാവേലക്കായി) സന്യാസം പാവം ജീവിയില്‍ അടിച്ചേല്‍പ്പിച്ചു ? "സന്യാസം" "വാനപ്രസ്ഥം" എന്തുകൊണ്ട് ഭദ്രാസനംഗളില് സുഖിച്ചിരിക്കുന്ന മെത്രാന്ജീവികള് ഇവരുടെ നടുവൊടിഞ്ഞ വാര്ധിക്കത്തിലും സ്വീകരിക്കുന്നില്ല ? അധികാരക്കസേരയില്‍ ഇരുന്നു തന്നെ കാലനെ കാണണമെന്ന ദുര്വാസി ഭാരതീയ ജീവിതദര്‍ശനം ഇവര്‍ക്ക് ഇല്ലാഞ്ഞിട്ടല്ലേ? ഇവര്‍ മോശയുടെ (ഇന്നിവര്ക്കു ആവശ്യമില്ലാത്ത ) "വടി" കളഞ്ഞിട്ടു ഭഗവത്ഗീതയും ഉപനിഷത്തുകളും കര്‍ത്താവിനെപ്പോലെ നല്ലോണ്ണം കൈവശമാക്കട്ടെ, മനസിലാക്കട്ടെ ! മനുഷ്യന് ഒരിക്കലും ഒരാവശ്യവും ഇല്ലാത്ത വെറും മരാമാത്തുകളാണ് "പുരോഹിതന്" എന്നീ ജനം എന്ന് മനസിലാക്കുമോ ആവോ?!samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-69183100584417918292015-01-29T02:48:27.631+05:302015-01-29T02:48:27.631+05:30നൈസർഗ്ഗികമായി അവകാശപ്പെട്ടതൊക്കെ സ്വേച്ഛയാൽ നിരാകര...നൈസർഗ്ഗികമായി അവകാശപ്പെട്ടതൊക്കെ സ്വേച്ഛയാൽ നിരാകരിക്കുന്പോൾ മാത്രമാണ് അതൊരു സവിശേഷ മൂല്യമാവുന്നത്. അങ്ങനെ നോക്കിയാൽ, സഭയുടെ നിർബന്ധിത ബ്രഹ്മചര്യം ഒരു ധവളപീഡനം മാത്രം. Jijo Baby Josehttps://www.blogger.com/profile/06185364871495195470noreply@blogger.com