tag:blogger.com,1999:blog-8554137243501328466.post8342661147796851716..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: Bishops, Archbishops, Credibility and Tomfooleryഅല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger3125tag:blogger.com,1999:blog-8554137243501328466.post-44164714070067840222014-10-13T21:00:45.316+05:302014-10-13T21:00:45.316+05:30ശ്രീ ജെയിംസ് കൊട്ടൂരിന്റെ സാമാന്യം നീണ്ട പോസ്റ്റു...ശ്രീ ജെയിംസ് കൊട്ടൂരിന്റെ സാമാന്യം നീണ്ട പോസ്റ്റുകൾ വായിക്കുന്നവർ അധികമുണ്ടോ എന്നെനിക്കറിയില്ല. ഏതായാലും ഞാൻ അവയൊക്കെ വായിക്കുന്നുണ്ടായിരുന്നു. അദ്ദേഹം എതിർക്കുന്നവരെയും അദ്ദേഹം നല്ല വാക്കുകളിലൂടെ മാത്രമേ വിമർശിച്ചിട്ടുള്ളൂ. എന്നാൽ സത്യം തുറന്നുപറയാൻ അദ്ദേഹം ഒരിക്കലും ശങ്കിച്ചിട്ടില്ല. പക്ഷേ, ഒരു വ്യാജ 'ആർച്ച്' വച്ചുകെട്ടി കൊണ്ടുനടക്കുന്ന ഭരണികുളങ്ങര മെത്രാനെപ്പറ്റിയുള്ള ഈ കുറിപ്പ് ഇത്രയും സത്യസന്ധമായി അവതരിപ്പിക്കാൻ അദ്ദേഹം കാണിച്ച ധൈര്യം എന്നെ വളരെ വിസ്മയിപ്പിച്ചു. ആ മനുഷ്യൻ സത്യത്തെ അംഗീകരിക്കാനുള്ള എളിമ കാണിക്കുമോ എന്നത് വഴിയേ കാണാം. (ഏതു ബിഷപ്പും കരുതുന്നത് അയാൾ അമാനുഷനാണെന്നും ചരടു വലിച്ചുവലിച്ച് അവരെത്തിപ്പറ്റിയ ആ സ്ഥാനം ദൈവപരിപാലനയുടെ ഒന്നാന്തരം ഉദാഹരണങ്ങൾ ആണെന്നുമാണ്. ജോണ്‍ പോൾ രണ്ടാമൻ പോലും അങ്ങനെയാണ് തന്നെപ്പറ്റി കരുതിയിരുന്നത്.) അതങ്ങേരുടെ കാര്യം. എന്നാൽ, സത്യം വിളിച്ചുപറയാൻ കരുത്തുള്ള മാന്യ വ്യക്തികൾ അല്മായർക്കിടയിൽ ഉണ്ടെന്നുള്ള സത്യം കള്ളം പറഞ്ഞും ചെയ്തും ശീലിച്ച മെത്രാന്മാർ മനസ്സിലാക്കിത്തുടങ്ങി എന്നതാണ് നമുക്ക് പ്രധാനം. ശ്രീ ജെയിംസ് കോട്ടൂരിനെ ഞാൻ ആദരപൂർവ്വം നമിക്കുന്നു.Anonymoushttps://www.blogger.com/profile/04914368408642634338noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-86433734578348198922014-10-13T20:14:57.796+05:302014-10-13T20:14:57.796+05:30ഇതത്ര നിസ്സാരമായി അത്മായാശബ്ദവും തള്ളിക്കളയുന്നില്...ഇതത്ര നിസ്സാരമായി അത്മായാശബ്ദവും തള്ളിക്കളയുന്നില്ല. മാര്‍പ്പാപ്പാ ഒരു പദവി പ്രഖ്യാപിക്കുമ്പോള്‍ അത് രേഖകളില്‍ കാണും, വത്തിക്കാനില്‍ അത് പ്രഖ്യാപിക്കുന്ന ഒരാചാരവുമുണ്ട്. അങ്ങിനെ ഒന്ന് ഇവിടെ സംഭവിച്ചിട്ടില്ലെന്ന് തല്സംബന്ധമായി വന്ന ലേഖനങ്ങളില്‍ നിന്ന് മനസ്സിലാക്കുന്നു. മാര്‍പ്പാപ്പാ മാര്‍ ഭരണിക്കുളങ്ങരക്ക് കൊടുത്ത പദവി ആ രണ്ടു പേരും മാത്രമേ അറിഞ്ഞിരുന്നുള്ളൂവെങ്കില്, യേശു കാണിച്ച മാതൃകയായ എളിമ ഇവിടെ വളരെ നിസ്സാരമായി അദ്ദേഹത്തിന് അനുവര്ത്തിക്കാമായിരുന്നു. അതും ഉണ്ടായില്ല. അത്മായര്‍ മണ്ടന്മാരാണെന്ന് അഭിഷിക്തര്‍ വിചാരിക്കുന്നു. അങ്ങിനെ തന്നെ അവര്‍ കരുതട്ടെ, തുടര്‍ന്നും. ആദ്യമായാണ് ഒരു ആര്‍ച്ച് ബിഷപ്പിനെ ജനം കയ്യോടെ പിടികൂടിയത്. ഇത് മറ്റുള്ളവര്‍ക്കും ഒരു പാഠം ആയിരിക്കുമല്ലോ.അല്മായ ശബ്ദംhttps://www.blogger.com/profile/09274765074224989275noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-78160000430565300732014-10-13T20:02:37.975+05:302014-10-13T20:02:37.975+05:30റോഷന്റെ സംശയം അദ്ദേഹത്തിനു മുമ്പ് ഞാൻ ഉന്നയിച്ചിരു...റോഷന്റെ സംശയം അദ്ദേഹത്തിനു മുമ്പ് ഞാൻ ഉന്നയിച്ചിരുന്നു. അതിനുള്ള ഉത്തരം ജെയിംസിന് ശ്രീ കു. ഭരണികുളങ്ങര അയച്ച മെയിലിൽ ഉണ്ടെന്നറിഞ്ഞിട്ടും സംശയം തീരുന്നില്ല. കാരണം, ഒരിക്കലും അപോസ്റ്റോലിക് നുൻഷിയൊ ആയി നിയമിക്കപ്പെട്ടിട്ടില്ലാത്ത ഒരാൾക്ക് നുൻഷിയൊയ്ക്ക് ഇഷ്ടദാനമായി വത്തിക്കാൻ കൊടുക്കുന്ന ഒരു തലേക്കെട്ട് സ്വന്തമാക്കാൻ എന്തവകാശം? ഇവരൊക്കെ ഇത്ര ചീപ്പായി പ്പോയല്ലോ! നിങ്ങൾ ഗുരുവെന്നും തിരുമേനിയെന്നും വിളിക്കപ്പെടാൻ കൊതിക്കരുത്, ഭക്ഷണശാലയിൽ അവസാനത്തെ സീറ്റ് തിരഞ്ഞെടുക്കണം എന്നൊക്കെ തന്റെ ശിഷ്യരോട് പറഞ്ഞ യേശുവിന്റെ പ്രതിപുരുഷന്മാരാണോ ഇവരൊക്കെ? ഭരണികുളങ്ങരക്ക് അല്പമെങ്കിലും സത്യസന്ധത ഉണ്ടെങ്കിൽ, (അങ്ങേർക്കതില്ലെന്ന് അങ്ങേരെഴുതിയ ഇടയ ലേഖനത്തിലൂടെ ഇന്ന് ലോകം മുഴുവൻ അറിയാം) ഈ ടൈറ്റിൽ ഉപേക്ഷിക്കണം. ഒരു വെറും ശുക്ണി രൂപതയായ ഫരിദാബാദിന്റെ ഇടയൻ വെറും ശുക്ണി ഇടയനാണെന്ന് ലോകം മുഴുവൻ അറിഞ്ഞിരിക്കുമ്പോൾ ചുമ്മാ അങ്ങോട്ട് ആർച് ബിഷപ്പാണ് താനെന്നും പറഞ്ഞു നടക്കാൻ ഒരു മെത്രാന് ഒരു നാണവുമില്ലാത്തത് ലോകത്തിലെ പത്താമത്തെ തട്ടിപ്പദ്ഭുതമായി കണക്കാക്കാം.Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.com