tag:blogger.com,1999:blog-8554137243501328466.post8639281557491136559..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: Pope looks east for possible Church reforms ucanews.comഅല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-21192632659591549492013-11-27T20:34:56.975+05:302013-11-27T20:34:56.975+05:30നമ്മുടെ മെത്രാന്മാര് കേരളസഭ പൗരസ്ത്യസഭയാണെന്ന് അവക...നമ്മുടെ മെത്രാന്മാര് കേരളസഭ പൗരസ്ത്യസഭയാണെന്ന് അവകാശപ്പെട്ട് മാര്‍പ്പാപ്പായുമായി ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും രണ്ടു വ്യാഴവട്ടത്തിനുമുമ്പ് 1986 ജൂലൈയില്‍ ശ്രീ ജോസഫ് പുലിക്കുന്നേല്‍ ഭാരതസഭയ്ക്ക് ഒരു കാനോന്‍നിയമം എന്ന ലേഖനത്തില്‍ എഴുതിയിരിക്കുന്ന ഈ ഭാഗത്തിന് ഇന്നും പ്രസക്തിയുണ്ട് എന്ന സത്യം ഇനിയെങ്കിലും നാം മാര്‍പ്പാപ്പായെ അറിയിക്കേണ്ടിയിരിക്കുന്നു:<br />''പേര്‍ഷ്യാക്കാരുടെയും പോര്‍ട്ടുഗീസുകാരുടെയും ആഗമനത്തിനു മുമ്പ്, ഭാരതത്തില്‍ ഒരു സഭ ഉണ്ടായിരുന്നു. ഭാരതജനതയുടെ ക്രിസ്ത്വനുഭവത്തിന്റെ ഫലമായിരുന്നു ആ സഭ. പേര്‍ഷ്യന്‍ സഭയുമായി ഈ ഭാരത സഭ സംസര്‍ഗ്ഗത്തില്‍ ഏര്പ്പെട്ടിരുന്നെങ്കില്പ്പോലും നൈയാമികമായും പൈതൃകമായും ഈ സഭ പേര്ഷ്യന്സഭയില്നിന്നും വ്യത്യസ്തമായിരുന്നു. ഈ സഭയ്ക്ക് പേര്‍ഷ്യന്‍ സഭയുമായും പാശ്ചാത്യസഭയുമായും ഉണ്ടായ സംസര്‍ഗ്ഗംമൂലം വളര്‍ച്ചയുണ്ടായിട്ടുണ്ട് എന്നത് അഭിമാനകരമാണ്. എന്നാല്‍ ഈ വളര്‍ച്ച ഭാരതസഭയുടെ ആകമാനവളര്ച്ച എന്നതിനപ്പുറം പേര്ഷ്യന്സഭയുടെയോ പാശ്ചാത്യസഭയുടെയോ വളര്‍ച്ചയായി കാണുന്നത് തെറ്റായിരിക്കും. ……….ഇന്ന്, ഭാരതത്തില്‍ വിദേശമെത്രാന്മാരില്ല. ഭാരതീയ കത്തോലിക്കരുടെ ശുശ്രൂഷാസേവനരംഗങ്ങള് ഭാരതീയരുടെ കൈകളിലാണ്. അവര്‍ ഭാരതക്രിസ്ത്വനുഭവത്തിന്റെ പങ്കാളികളാണ്; ഒരേ സമൂഹസംസ്കാരത്തിന്റെ ഭാഗങ്ങളാണ്; ഒരേ രാഷ്ട്രനിയമത്തിന് വിധേയരാണ്. ഈ പശ്ചാത്തലത്തില്‍, ഭാരതത്തിന്റെ സാമൂഹികക്രമമനുസരിച്ച് ഭാരതസഭയ്ക്ക് ആകമാനമുള്ള ഒരു കാനോന്‍നിയമം നിര്‍മ്മിക്കേണ്ടത് ആവശ്യമാണ്. പൗരസ്ത്യസഭയുടെ കാനോന്നിയമങ്ങളുടെ ഭാഗമായിട്ടല്ല, പ്രത്യുത ഭാരതവ്യക്തിസഭയുടെ നിയമങ്ങളായി അവ അവതരിക്കപ്പെടണം.<br />ഭാരതത്തിന് ഒറ്റ ക്രിസ്ത്വനുഭവമേ ഉള്ളൂ; ഭാരതീയ ക്രിസ്ത്വനുഭവം. ഈ ക്രിസ്ത്വനുഭവം കണക്കിലെടുത്തുകൊണ്ട്, ഭാരതത്തിലെ വിശ്വാസികള്‍ക്കായി ഒരു കാനോന്‍നിയമം നിര്‍മ്മിക്കാന്‍ എന്തുകൊണ്ട് നമുക്ക് പരിശ്രമിച്ചുകൂടാ?"<br />VR1https://www.blogger.com/profile/11212944777838191817noreply@blogger.com