tag:blogger.com,1999:blog-8554137243501328466.post8949253636211120561..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ശ്രീ ജോസഫ് മാത്യുവും മാർപാപ്പായുടെ മറുപടിയും അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger3125tag:blogger.com,1999:blog-8554137243501328466.post-5909962645635017322013-08-11T23:04:35.190+05:302013-08-11T23:04:35.190+05:30 ജോസഫ് മാത്യുവിന്റെ ബ്ലോഗിനോട് അത്രയും നി... ജോസഫ് മാത്യുവിന്റെ ബ്ലോഗിനോട് അത്രയും നിര്‍ദ്ദയമായി പ്രതികരിച്ചതു ശരിയായില്ലെന്നു ഞാന്‍ മനസ്സിലാക്കുന്നു. സോറി. ആ ബ്ലോഗ് തെറ്റായി മനസ്സിലാക്കിയ മന്ദബുദ്ധികളില്‍ മൂന്നാമനായിരുന്നു ഞാന്‍. വായനക്കാരില്‍ ഒരാളെങ്കിലും തെറ്റിദ്ധാരണയില്‍ അകപ്പെട്ടു എന്നു മനസ്സിലാക്കിയ മാത്രയില്‍ത്തന്നെ, ജോസഫ് മാത്യുവോ അതു പോസ്റ്റു ചെയ്ത ആളോ അതിനെ ഇപ്പോള്‍ വാഴ്ത്തുന്നവരോ ആ തെറ്റിദ്ധാരണയകറ്റാന്‍ പര്യാപ്തമായ ഒരു കുറിപ്പെങ്കിലും പോസ്റ്റു ചെയ്യേണ്ടതായിരുന്നു. അതുണ്ടായില്ല.Sebastian Vattamattamhttps://www.blogger.com/profile/12979744512830430060noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-22662025668968516902013-08-10T07:32:56.642+05:302013-08-10T07:32:56.642+05:30എന്റെ ജോസഫ് matthew സാറേ , സമ്മതിച്ചിരിക്കുന്നു ...എന്റെ ജോസഫ് matthew സാറേ , സമ്മതിച്ചിരിക്കുന്നു ! ഞാനും ആ രചന സത്യമെന്ന് കരുതി ഒരു കമെന്റും കൊടുത്തിരുന്നു . ഓർത്തപ്പോൾ നാണിക്കുന്നു. എങ്കിലും ആ പേനയെ , ആ മനസിനെ ഒരിക്കൽകൂടി വണങ്ങുന്നു . തുടരൂ അവസാനനിശ്വസനംവരെ ഈ പോരാട്ടം . നാസറായെൻ സദാ ആലോചനകൾ തരുവാൻ ബോധമായി ഉള്ളിന്റെ ഉള്ളിലുണ്ടല്ലോ! samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-2539264340465428862013-08-10T05:29:00.972+05:302013-08-10T05:29:00.972+05:30
ബഹുമാനപ്പെട്ട ശ്രി ചാക്കോ കളരിക്കല്‍ പരാമര്‍ശി ച്ച...
ബഹുമാനപ്പെട്ട ശ്രി ചാക്കോ കളരിക്കല്‍ പരാമര്‍ശി ച്ചിരിക്കുന്ന ശ്രി പുലിക്കുന്നന്റെ മാര്പ്പാപ്പാക്കുള്ള കത്തും അതിന്റെ മറുപടിയും വായിക്കാന്‍ എനിക്കും സാധിച്ചു. അമേരിക്കാ, ബ്രിട്ടന്, റക്ഷ്യ മുതലായ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്ക്ക് എഴുതുകയും മറുപടി ലഭിക്കുകയും ചെയ്തിട്ടുള്ള നിരവധി സംഭവങ്ങള്‍ കേരളത്തില്‍ തന്നെ നടന്നിട്ടുണ്ട്. പ്രോട്ടോക്കോള്‍ എന്താണെങ്കിലും ഇന്ത്യന്‍ പ്രസിഡണ്ടുമാരും ഇങ്ങിനെയുള്ള കത്തുകള്‍ വായിക്കുകയും മറുപടി എഴുതുകയും ചെയ്തിട്ടുണ്ട്. ശ്രി പുലിക്കുന്നന്റെ കത്ത് മാര്പ്പാ പ്പാക്ക് അയച്ചതിന്റെ കോപ്പിയാണ് അല്മായാ ശബ്ദത്തില്‍ പ്രസിദ്ധികരിച്ചത് എന്ന് തന്നെയാണ് ഞാന്‍ ഇപ്പോഴും കരുതിയിരിക്കുന്നതും.

അതിന്റെ മറുപടിയായി വന്ന ലേഖനം സരസവും രസകരവും ആശയ സമ്പന്നവുമായിരുന്നുവെന്നതില് തര്‍ക്കമില്ല; അത് യഥാര്‍ത്ഥം തന്നെയെന്നു അനേകര്‍ കരുതിയെങ്കില്‍ അതില്‍ അത്ഭുതപ്പെടാനുമില്ല. ഒരു മാര്‍പ്പാപ്പ ഇടമറ്റത്തു വരാന്‍ സാദ്ധ്യതയില്ലായെന്നു ഓര്ക്കണമായിരുന്നുവെന്ന വാദത്തോടും ഞാന്‍ യോജിക്കുന്നില്ല, കാരണം എല്ലാ മാര്‍പ്പാപ്പാമാരും ചെയ്തു പോന്ന കാര്യങ്ങളല്ല ഇപ്പോഴത്തെ മാര്‍പ്പാപ്പാ ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങിനെ ഒരു കൂടിക്കാഴ്ച്ചക്കുള്ള സാദ്ധ്യത ഞാന്‍ ഇപ്പോഴും തള്ളിക്കളയുന്നുമില്ല. പോപ്പിന്റെ മറുപടിയേക്കാള്‍ പ്രധാനപ്പെട്ട രേഖകള്‍ ശ്രി ജൊസഫ് മാത്യു അദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതെങ്ങിനെ അദ്ദേഹത്തിനു കിട്ടിയെന്ന് ചോദിക്കാതെ അദ്ദേഹത്തെപ്പോലെ ആധികാരികവും വിശ്വസനീയവുമായ കാര്യങ്ങള്‍ എഴുതുന്ന ഒരാള്‍ പറയുന്നത് കണ്ണടച്ച് ഒരാള്‍ വിശ്വസിക്കാന്‍ തയ്യാറായാല്‍ അത് പാടില്ലായെന്ന് ആര്‍ക്കു പറയാന്‍ കഴിയും?

ശ്രി ജൊസഫ് മാത്യുവിന്റെ ചങ്കൂറ്റത്തെയോ, അറിവിനെയോ ഒന്നും ആരും ഇന്നും ചോദ്യം ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ സേവനം അല്‍പ്പം പോലും ആരും കുറച്ചു കണ്ടിട്ടുമില്ല. അദ്ദേഹം തുടര്‍ന്നും എഴുതണം എന്നെ എല്ലാവരും ആശംസിക്കുന്നുമുള്ളൂ. ഏതായാലും US ലുള്ളവര്‍ എടുത്ത അര്‍ത്ഥത്തിലല്ല മറ്റുള്ള ഭൂരിഭാഗം പേരും അദ്ദേഹത്തിന്റെ ലേഖനം എടുത്തത് എന്ന് സ്പഷ്ടം. ഇന്ന് കേരളം യുദ്ധഭൂമിയായിരിക്കുന്നത് ഉത്തരവാദിത്വപ്പെട്ട പലരുടെയും പേരുകള്‍ ഉപയോഗിച്ച് നടത്തപ്പെട്ട തട്ടിപ്പുകളുടെ പേരിലാണ്. തട്ടിപ്പ് പണവുമാകാം മാനവുമാകാം. യേശുവും മഗ്ദാലെനയുമായുള്ള പ്രേമകഥയുടെ പശ്ചാത്തലമല്ല ഈ ലേഖനത്തിനുള്ളത്. ഇതിലെ കഥാപാത്രങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ്. ശ്രി കാട്ടിക്കാരന്റെ ഒരു ലേഖനം അഭിമാനക്ഷതം വരുത്തിയെന്നാരോപിച്ചു ലോക കോടതിയില്‍ പോകുമെന്ന് ഒരു മലയാളി വൈദികന് ഭീഷണിപ്പെടുത്തിയത് അടുത്ത കാലത്താണ്. അല്മായാ ശബ്ദത്തിന്റെ പേരില്‍ ഇതിനോടകം മൂന്നോളം കേസുകള്‍ വന്നു. അതിലൊന്ന് ഇപ്പോഴും തിര്ന്നിട്ടില്ല. സഭയ്ക്ക് അല്മായന്റെ മേല്‍ കുതിര കേറാന്‍ അല്മായന് തന്നെ കൊടുത്ത കോടിക്കണക്കിനു പണമുണ്ട്; അല്മായാ ശബ്ദത്തിന് അതില്ല. എങ്കിലും, ഇത്തരം ഭീഷണികളുടെ മുമ്പില്‍ നട്ടെല്ല് വളയ്ക്കുന്നവരല്ല ഇതൊക്കെ നടത്തിക്കൊണ്ടു പോവുന്നത് എന്നതില്‍ നമുക്കെല്ലാം അഭിമാനിക്കാം.

അല്മായാ ശബ്ദത്തിനു വേണ്ടിയും സത്യജ്വാലക്കു വേണ്ടിയും അഹോരാത്രം പണിയെടുക്കുന്ന നമ്മുടെ സഹോദരങ്ങള്‍ അലോസരപ്പെടരുതെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അല്മായാ ശബ്ദം ആരുടെയെങ്കിലും കഴിവുകൊണ്ടാണ് നടക്കുന്നതെന്ന ചിന്തയും എനിക്കില്ല. നമ്മുടെ കഴിവുകള്‍ താഴെ ഇറക്കി വെക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ ഭംഗിയായി നടക്കുന്നത്. ദൈവത്തിന്റെ സംരക്ഷണം, നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ നമ്മോടൊപ്പം ഉണ്ടാവട്ടെ.
Joseph Mattappallyhttps://www.blogger.com/profile/02543716591395357561noreply@blogger.com