tag:blogger.com,1999:blog-8554137243501328466.post9115422762340987574..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: എവിടെപ്പോയിരുന്നിവര്‍?അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger5125tag:blogger.com,1999:blog-8554137243501328466.post-46998705816077150042012-11-13T18:59:30.707+05:302012-11-13T18:59:30.707+05:30കാലം ഒരു വിടവും നികത്തുകയില്ല,സാറേ. അവന് ജനിച്ചത്...കാലം ഒരു വിടവും നികത്തുകയില്ല,സാറേ. അവന് ജനിച്ചത് തന്നെ നമ്മെ ചതിക്കാനാണ്. അവനെ ചതിക്കാന്‍ മാത്രമല്ല, ചതിച്ചു കൊല്ലാന്‍ ആകുന്നില്ലെങ്കില്‍ നാം അല്മായശബ്ദത്തിന്റെ ആപ്തവാക്യത്തിന്റെ അര്‍ത്ഥം ഒരിക്കലും കണ്ടെത്തുകയില്ല. നല്ല മനസ്സാക്ഷിയോടെ നമുക്ക് ചെയ്യാവുന്ന ഏക കൊലയും അതാണ്.. എന്ന ഉത്തമ വിശ്വാസം മൂലം, ഞാന്‍ ആരോടും ക്ഷമ ചോദിക്കുന്നില്ല.Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-31770470251376457172012-11-13T16:48:07.977+05:302012-11-13T16:48:07.977+05:30സത്യമായിട്ടും ഞാനൊരു കാര്യം പറയാം. സാക്കും ജൊസഫ് മ...സത്യമായിട്ടും ഞാനൊരു കാര്യം പറയാം. സാക്കും ജൊസഫ് മാതുവും നില്ക്കു ന്നത് രണ്ടു സ്ഥലത്താണ്. ഇടക്കുള്ള ഗര്‍ത്തം ഇല്ലാതാക്കാന്‍ കാലത്തിനെ കഴിയൂ. ഞാനായിട്ട് എന്തെങ്കിലും പറഞ്ഞു പ്രശ്നം ഉണ്ടാക്കുന്നില്ല. ഇത്രയും ചതി വായനക്കാരോട് വേണ്ടായിരുന്നുവെന്നെ സാക്കിനോട് പറയാനുള്ളൂ. Joseph Mattappallyhttps://www.blogger.com/profile/02543716591395357561noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-84949562280882447902012-11-13T15:13:12.105+05:302012-11-13T15:13:12.105+05:30സത്യം നമ്മെ സ്വതന്ത്രരാക്കുമെന്നു പോളിന്റെ വചനങ്ങള...സത്യം നമ്മെ സ്വതന്ത്രരാക്കുമെന്നു പോളിന്റെ വചനങ്ങളില്‍ പറയുന്നു. പോള്‍ പറഞ്ഞതു പരമസത്യത്തെപ്പറ്റിയാണ്.
സത്യം ആസ്തിത്വമെന്നു സാക്കു പറയുന്നു. അതായത് ഈ കാണുന്ന പ്രപഞ്ചവും അതിലുള്‍പ്പെട്ടതും. ഉണ്ടെന്നുള്ളതും, സൌരയുധങ്ങള്ക്കപ്പുറവുമുള്ള കണ്ടുപിടിച്ചതും കണ്ടു പിടിക്കാത്തതും എല്ലാം ആസ്ഥിത്വമായി കാണാം.

എന്നാല്‍ പോളിന്റെ സത്യം അതല്ല. പോള്‍ പറഞ്ഞ സത്യം യേശു ദൈവപുത്രനും മിശിഹായും രക്ഷകനുമെന്നൊക്കെയാണ്. പുരോഹിതന് അവനെ സൃഷ്ടാവും ആക്കി. ഇതാണ് സത്യമെന്ന് ഹിന്ദുക്കളോടും മറ്റു മതസ്ഥരോടും പറഞ്ഞാല്‍ വിശ്വസിക്കുമോ? എങ്ങനെ സത്യം ഇവിടെ സ്വതന്ത്രമാക്കും. യേശുവും സത്യത്തെ തേടി നടുക്കുകയായിരുന്നു. യേശു സൃഷ്ടിയുടെ കാണപ്പെടുന്ന ആസ്തിത്വത്തിന്റെ സത്യമായിരുന്നു. "ഞാന്‍ വഴിയും സത്യവുമാകുന്നു"വെന്നു യേശു പറഞ്ഞത്, സ്വയം ബോധത്തിലേക്ക് തന്റെ ശിഷ്യന്മാരെ ബോധ്യപ്പെടുത്തുന്നതിനായിരുന്നു.

പ്രായോഗിക ജീവിതത്തില്‍ ഒരാളെ കൊന്നിട്ട് സത്യവും പറഞ്ഞു വന്നാല്‍ അയാള്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാണ്. ഇവിടെ കൊന്നുവെന്നുള്ളതാണ് സത്യം. ബോംബയില്‍ പാക്കിസ്ഥാന് ഭീകരവാദികള്‍ ആക്രമണം അഴിച്ചു വിടുവാന്‍ വര്‍ഷങ്ങളായി തയാറെടുത്തുവെന്നത് സത്യമായിരുന്നു. ഭീകരതയ്ക്ക് തയാറെടുക്കുന്നുവെന്ന സത്യം അവിടെ ഉണ്ടായിരുന്നു. എന്നിട്ടും അക്രമത്തിനു ഇരയായവരെ സത്യം സ്വതന്ത്രമാക്കിയില്ല. വഞ്ചനയും ചതിയും കുതികാല്‍വെട്ടും ഉള്ള ലോകത്ത് തല്ക്കാലം വചനങ്ങള്‍ മാറ്റി മറ്റു കര്‍മ്മമാര്‍ഗങ്ങള്‍ തേടുകയായിരിക്കും ഉത്തമം.

സത്യം നിങ്ങളെ സ്വതന്ത്രരാക്കുമെന്നു രണ്ടായിരം വര്‍ഷങ്ങളായി മനുഷ്യജാതി കേള്‍ക്കുന്ന ശബ്ദം ആണ്. ഈ സത്യം മെത്രാന്റെയും പുരോഹിതന്റെയും നേർച്ചപ്പെട്ടികള് ആയി. പാപം ചെയ്യുന്നവന് പാപത്തിന്റെ അടിമയാണെന്നും വചനം പറഞ്ഞിട്ടുണ്ട്. അറക്കല്‍ പിതാവും വര്‍ഗീയ വിഷം കുത്തി വെക്കുന്ന പുരോഹിതരും പാപത്തിന്റെ അടിമകളല്ലേ? അവരെ എങ്ങനെ സ്വതന്ത്രമാക്കും. ഇവിടെ സത്യം എന്ന് പറയുന്നത് പാപം എന്നുള്ളതാണ്. പ്രായോഗിക ജീവിതത്തില്‍ നമ്മെ സ്വതന്ത്രനാക്കുവാന്‍ സത്യം ശക്തിയുള്ളതല്ല. ഇന്നുള്ള കൊച്ചുകുട്ടിക്കുപോലും പോളിനെക്കാളും പഴയനിയമത്തിലെ ആദിപിതാക്കന്മാരെക്കാളും ബോധം ഉണ്ട്.

മതങ്ങളും വേദങ്ങളും വചനങ്ങളും മാറ്റി നിര്‍ത്തി സ്വയം നാം സത്യത്തെ തിരിച്ചറിയണം. അവിടെയാണ് സത്യം നമ്മെ സ്വത്രന്ത്രമാക്കുന്നത്. സത്യമായി ജീവിച്ചാല്‍ നമ്മുടെ വ്യക്തിത്വത്തെ മറ്റുള്ളവര്‍ വിലമതിക്കും. സദാ നാം സത്യം മാത്രം പറയുമെങ്കില്‍ ഓര്‍ത്തിരിക്കുവാനും എളുപ്പമാണ്. നാം സത്യം ഉള്ളവനും വിശ്വസ്ഥനുമെങ്കില് സമൂഹം നമ്മോടൊപ്പം കാണും. നമ്മുടെ വ്യക്തിത്വവും വര്‍ധിക്കും. മറ്റുള്ളവര്‍ക്ക് മതിപ്പും ഉണ്ടാകും.

എന്നാല്‍ ഒരു അബദ്ധം മതി. ഒരു കള്ളം പറഞ്ഞാല്‍ അത് സത്യം ആക്കുവാന്, ന്യായികരിക്കുവാന്‍ ആയിരം കള്ളങ്ങള്‍ വേണ്ടിവരും.ചില മനുഷ്യര്‍ക്ക് പറഞ്ഞത് ഓര്‍മ്മ കാണുകയില്ല. അസത്യങ്ങള്‍ പലരോടു പല വിധത്തില്‍ പറഞ്ഞതാണ് കാരണവും.

അമേരിക്കയില്‍ പ്രസിഡണ്ട് ആയിരുന്ന എബ്രഹാം ലിങ്കന് പറഞ്ഞു " ചില കാലങ്ങളില്‍ നിങ്ങള്‍ക്ക് സമസ്ത ജനങ്ങളെയും വിഡ്ഢികളാക്കാം. എല്ലാ കാലങ്ങളിലും കുറച്ചു ആളുകളെ വിഡ്ഢികളാക്കാം. എന്നാല്‍ എല്ലാകാലത്തും എല്ലാ മനുഷ്യരെയും ഒരുപോലെ വിഡ്ഢികളാക്കുവാന്‍ സാധിക്കുകയില്ല. മെത്രാന് പുരോഹിത ലോകം എത്ര എത്ര ജനത്തെ വിഡ്ഢികളാക്കി വേശ്യകളുടെയും വിധവകളുടെയും പണംകൊണ്ട് നൃത്തമാടി എന്നുള്ളതും ചിന്തനീയമാണ്. ഇവര്‍ ജനത്തെ കപട സ്വര്ഗത്തിലാക്കി പറഞ്ഞ കള്ളങ്ങളെ സത്യമാക്കി സ്വതന്ത്രരാകുവാന്‍ ഇനി എത്ര യുഗങ്ങള്‍ വേണ്ടി വരും.?Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-14650442806649901952012-11-13T13:09:16.157+05:302012-11-13T13:09:16.157+05:30ശാന്തമായ നിസ്സംഗത, സമാശ്വസിപ്പിക്കുന്ന ശാന്തി
(സ...
ശാന്തമായ നിസ്സംഗത, സമാശ്വസിപ്പിക്കുന്ന ശാന്തി

(സ്വാമി സ്നേഹാനന്ദജ്യോതിയുടെ ‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും’ എന്ന ലേഖനപരമ്പരയിലെ ഒരു ഭാഗം വായിച്ചപ്പോള്‍ ഇത്രയും കൂടി പറയണമെന്നു തോന്നി.)

എന്താണ് സത്യം എന്ന് പീലാത്തോസിന് മുമ്പും പിന്‍പും മനുഷ്യന് ചോദിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അയാളെപ്പോലെ തന്നെ ഒരുത്തരത്തിനായി അല്പം കാത്തിരുന്നു ശ്രദ്ധിക്കാന്‍ മാത്രം ക്ഷമയില്ലാത്തവരാണ് ഏറെയും. പക്ഷേ, കാത്തിരുന്നാല്‍ വന്നെത്തുന്ന ഒന്നല്ല സത്യം. അതിനൊരു കാരണം, സത്യം എന്നേ വെളിപ്പെടുത്തപ്പെട്ടു കഴിഞ്ഞു എന്നതാണ്. സംഗതി അല്പം താത്ത്വികമായിട്ടേ പറഞ്ഞുപിടിപ്പിക്കാനാവൂ. അതായത്, സത്യം എന്നത് അസ്തിത്വം തന്നെയാണ്. അത് ഉണ്ടായിക്കൊണ്ടിരിക്കുന്നതല്ല, എന്നും ഉള്ളതാണ്. അസ്തിത്വത്തെ സത്യവുമായി അഭേദ്യപ്പെടുത്തി വിചാരിക്കുമ്പോള്‍ പ്രപഞ്ചത്തെപ്പറ്റി ശാസ്ത്രം നിഗമിച്ചെടുത്തിട്ടുള്ള moment of singularity എന്നൊന്ന് ഇല്ലതന്നെ. ദൈവം എന്ന സാര്‍വത്രിക ശക്തി അനാദിയായിരിക്കുന്നതുപോലെ തന്നെ സത്യവും അനാദിയാണ്. ആ അസ്തിത്വം കാലത്തിനു മുമ്പുള്ളതാണ്. കാലത്തില്‍ കഴിയേണ്ടിവരുന്ന മനുഷ്യബുദ്ധിക്കാകട്ടെ, അനന്തതയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്ന അതിന്റെ കിരണങ്ങളെ ഉള്‍ക്കണ്ണുകൊണ്ട് ഇടയ്ക്കിടയ്ക്ക് തിരിച്ചറിയുക മാത്രമാണ് സാദ്ധ്യമാകുക.

സത്യമെന്നത് (അസ്തിത്വം) സമയത്തിനപ്പുറത്തുള്ളതും നിത്യവുമായതിനാല്‍, അതിനപ്പുറത്ത് എത്ര പ്രപഞ്ചങ്ങളുണ്ടോ അവയൊക്കെയും നമ്മെപ്പോലെ മിഥ്യാസ്തിത്വങ്ങള്‍ മാത്രമാണ്. സത്യം അറിയുക എന്നതുകൊണ്ട് മനസ്സിലാക്കേണ്ടത് ഇത്രമാത്രം. അനന്തത വരെ ഒന്നും പുതുതായി സംഭവിക്കുന്നില്ല. നാമനുഭവിച്ചുകൊണ്ടിരിക്കുന്നതും ഇനി അനുഭവിക്കാനിരിക്കുന്നതുമായ ചെറുതും വലുതുമായ ഓരോ കാര്യവും പണ്ടുപണ്ടേ സംഭവിച്ചതിനെ ഓര്‍ത്തെടുക്കുക മാത്രമാണ്. അതുകൊണ്ട് ഒന്നിനും ഒരിക്കലുമൊരു മാറ്റവുമൊട്ട് ഉണ്ടാകുന്നുമില്ല. "ഓ, അതപ്പോള്‍ അങ്ങനെയാണ്, അല്ലേ" എന്ന ശാന്തമായ നിസ്സംഗതയാണ് സത്യത്തെ ഓരോ നിമിഷവുമറിയുക എന്നതുകൊണ്ട് മനസ്സിലാക്കേണ്ടത്. നടക്കേണ്ടിയിരുന്നത് നടന്നില്ലെന്നും നടക്കരുതാത്തവ നടന്നെന്നുമൊക്കെ നമ്മള് വിധി കല്പ്പിക്കുമ്പോള്, സത്യത്തെ അറിയുന്നതിന് പകരം നമ്മള് സത്യത്തെ മോടിപിടിപ്പിക്കാന്‍ ഉദ്യമിക്കുകയാണ് ചെയ്യുന്നത്. പക്ഷെ, അത് സംഭവിക്കുമ്പോളും, സംഭവിച്ചു കഴിഞ്ഞതിനെത്തന്നെ നമ്മള്, സമയമെന്ന കണ്ണാടിയില്‍ വീണ്ടും ഒന്ന് കാണുക മാത്രമാണ്, ഒന്നും മാറ്റിമാറിക്കപ്പെടുന്നില്ല എന്നതാണ് സാരം. ഇത്രയും അംഗീകരിക്കാനായാല്‍, നിതാന്ത ശാന്തിയാണ് ഫലം.

ചുരുക്കിക്കുറിക്കട്ടെ: നിത്യമായത് ഉണ്ടെന്നും, സാരമായതെല്ലാം നിത്യമാണെന്നും അറിഞ്ഞുകഴിഞ്ഞാല്‍, അതാണ് എല്ലാം. അറിവും അറിയുന്നവനും ഒന്നാകുന്ന അദ്ഭുതം അതാണ്. ഈ അറിവാകട്ടെ, ശാസ്ത്രം തരുന്നതല്ല, മറിച്ച്, ആത്മാവിന്റെ ഉണ്മതന്നെയാണ്.

ആശയപരമായി വിശദീകരിച്ചാല്‍, ഇത് ദ്വന്ദ്വം ഇല്ലാതിരിക്കുക എന്ന അവസ്ഥയാണ്. അത് ശാസ്ത്രത്തിന് ഒരിക്കലും സ്വീകാര്യമല്ല. കാരണം, കാര്യകാരണങ്ങള്‍ മാറ്റിവച്ചിട്ട് അതിനൊന്നും ചെയ്യാനാവില്ല. ഏതു കാരണത്തിനും ഒരു മുന്കാരണം വേണമെന്ന യുക്തി നിലനില്ക്കുവോളം, ആദികാരണം എന്നത് അശാസ്ത്രീയമാണ്. "ആയിത്തീരട്ടെ എന്ന് ദൈവം സങ്കല്പിച്ചപ്പോള് അങ്ങനെയായി" എന്ന് ഉപനിഷത്തിലും ബൈബിളിലും കാണുന്നിടത്ത് ആദികാരണത്തെയാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ മുകളില്‍ വിശദീകരിക്കാന്‍ ശ്രമിച്ചത് അതിനുമപ്പുറത്താണ്: കാരണസത്തയില്‍ നിന്ന് ഭിന്നമായി ഒരു കാര്യസത്തയും ഇല്ലെന്നുള്ള സ്ഥിരീകരണമാണ് സത്യത്തിന്റെ ഉള്ള്. അത് കണ്ടെത്തുന്നതാണ് ഒരിക്കലും ഒന്നുകൊണ്ടും ഹനിക്കപ്പെടാത്ത ശാന്തിക്ക് നിദാനം.
Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-67930754999503428502012-11-13T12:59:34.035+05:302012-11-13T12:59:34.035+05:30This comment has been removed by the author.Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.com