tag:blogger.com,1999:blog-8554137243501328466.post911852579513751346..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger4125tag:blogger.com,1999:blog-8554137243501328466.post-23387680010875663502014-03-21T08:35:34.292+05:302014-03-21T08:35:34.292+05:30ഇന്നലെ കാലംചെയ്ത സലോമിയുടെ ദേഹവിയോഗത്തിൽ ദുരന്തദു:...ഇന്നലെ കാലംചെയ്ത സലോമിയുടെ ദേഹവിയോഗത്തിൽ ദുരന്തദു:ഖം മനസ്സിൽ പേറുന്ന എല്ലാ സുമനസുകളുമേ കേൾക്കൂ...ളോഹയിടുന്ന ഒരുവനും ദയ, കരുണ. മനസാക്ഷി ഇവകളില്ല ! അവർ വെറും മനസുമാത്രം, ചൂഷകന്റെ മനസുമാത്രം ! ഇവരെ തിരിച്ചറിയാൻ നാം ഗീത പഠിച്ചേ തീരൂ ; ഭഗവതമെന്ന ജീവനശാസ്ത്ര പുസ്തകം ഹൃദിസ്തമാക്കുകയും വേണം ! ഇവിടടുത്തു കുന്നിക്കോട്ടു ആറ്റൂർ ദേവീക്ഷേത്രത്തിൽ കഴിഞ്ഞ ഒരാഴ്ച, ശ്രീമത് ഭാഗവത സപ്താഹയന്ജം കേൾക്കുവാൻ ഞാൻ പോയി. സ്വാമി ഉദിത് ചൈതന്യ എന്റെ മനസിന്റെ നൂറായിരം സംശയങ്ങൾക്കു നിവാരണം തന്നു ! ക്രിസ്തുവിനെ കൂടുതൽ തെളിവോടെ ഹൃദയസ്ഥനാക്കി ! കത്തനാർ പാസ്റ്റരെ "goodby...... " ഇതാണു രക്ഷ !samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-15113511219926265882014-03-20T23:27:59.503+05:302014-03-20T23:27:59.503+05:30ഈ പാവം വീട്ടമ്മയുടെ ശവശരിരം , അവരുടെ ഭർത്താവിനെ ക്...ഈ പാവം വീട്ടമ്മയുടെ ശവശരിരം , അവരുടെ ഭർത്താവിനെ ക്രുരമായി വെട്ടിയ മത മവ്വ്ലീക വാദികൾക്കും , മാനസികമായും , ഒധ്യോകികമായും പീഡിപിച്ച colleage ഭരണാധികാരികൾക്കും ഭക്ഷണമായി കൊടുക്കുക ... കൊന്നാൽ പാപം തിന്നാൽ തീരുമെല്ലൊ ?പിപ്പിലാഥന്‍https://www.blogger.com/profile/01440923403024813981noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-24124037943581231192014-03-20T17:01:38.530+05:302014-03-20T17:01:38.530+05:30"ജോസഫിനു മാനേജ്മെന്റ് വന്‍തുക നഷ്ടപരിഹാരം..."ജോസഫിനു മാനേജ്മെന്റ് വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും അഭിഭാഷകന് രൂപതാനേതൃത്വത്തെ അറിയിച്ചത്രേ. ഇതേത്തുടര്‍ന്ന് ബിഷപ് നിലപാടു മാറ്റിയെന്നും ജോസഫിന്റെ പുനഃപ്രവേശവും വിരമിക്കലും അനിശ്ചിതത്വത്തിലായെന്നും സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നു." മംഗളം വാർത്തയിൽ നിന്ന്.
ഇപ്പോൾ പ്രവാചകന്റെ അംഗരക്ഷകന്മാർക്കും വിദ്യാഭ്യാസക്കച്ചവടക്കാരായ മെത്രാനും അയാളുടെ കൂട്ടാളികൾക്കും ഏതാണ്ടൊരു മനോസുഖം തോന്നുന്നുണ്ടായിരിക്കണം - തങ്ങളുടെ ദൌത്യം നിറവേറിയെന്നു ആദ്യത്തെ കൂട്ടർക്കും, തങ്ങളുടെ ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കപ്പെട്ടെന്ന് കോതമംഗലം മെത്രാനും. ഇത്തരം അനിശ്ചിതത്ത്വങ്ങൾ പൊന്തിവരുമ്പോൾ എന്ത്യേ episcopal collegiality പങ്കുവയ്ക്കുന്ന മറ്റു മെത്രാന്മാരും അവര്‍ക്ക് മുകളിലും അധികാരം വഹിക്കുന്നെന്നു കരുതി നടക്കുന്ന ആലഞ്ചെരിയുമൊന്നും പക്വമായ നിർദ്ദേശങ്ങൾ നൽകി ബന്ധപ്പെട്ട നടത്തിപ്പുകാരെ സുബുദ്ധിയിലേയ്ക്കു കൊണ്ടുവരാതിരുന്നത്? സേവകരും ശുശ്രൂഷികളുമെന്നു നടിക്കുകയും പരിധിയില്ലാത്ത രീതിയിൽ അധികാരം കൈയാളുകയും ചെയ്യുന്ന ഇത്തരം ദ്രോഹികളാണ് രാഷ്ട്രീയത്തിലെന്നപോലെ മതത്തിന്റെ പരിധികൾക്കപ്പുറത്തും അരാജകത്വം നടമാടാൻ ഇടവരുത്തുന്നത്. മാനുഷികമായ പരിഗണനകളല്ല, പണപരമായ ലാഭനഷ്ടങ്ങൾ മാത്രമാണ് ഇവരുടെ തലയിലുള്ളത്. പക്വതയില്ലാത്തവരുടെ കൈയിൽ അധികാരം എന്നും ഒരു ചൂഷണോപാധിയായിരിക്കും. സച്ചിദാനന്ദൻ എഴുതിയിട്ടുല്ലതുപോലെ, "അലിവില്ലാത്ത അധികാരത്തെ അനാഥത്വത്തിന്റെ ക്രോധംകൊണ്ട് ആഞ്ഞുവെട്ടുക"യായിരുന്നു സലോമി ചെയ്തത് എന്നല്ലാതെ ഇത്തരുണത്തിൽ എന്ത് പറയാൻ! Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-44783855441705040792014-03-20T14:22:38.916+05:302014-03-20T14:22:38.916+05:30From Facebook, Comment by Jacob Maliekal
ഞാനും ജോ...From Facebook, Comment by Jacob Maliekal

ഞാനും ജോസഫ് സാറും മൂവാറ്റുപുഴ നിർമല കോളേജിൽ സഹപ്രവർത്തകരായിരുന്നു. മാധ്യമ പ്രവർത്തകനായി ഞാൻ വഴി മാറിയപ്പോഴും കുട്ടികൾക്ക് ഏറെ പ്രിയങ്കരനായ അധ്യാപകനായി ടി ജെ ജോസഫ് തുടർന്നു. ചോദ്യകടലാസിന്റെ പേരിലാണ് വർഗീയ വാദികൾ അദ്ദേഹത്തിന്റെ കൈപത്തി വെട്ടി മാറ്റുന്നത് . പിന്നാലെ ജോലിയും പോയി . ജോസഫ് സാറിനെ അറെസ്റ്റ് ചെയ്യാൻ കഴിയാതിന്റെ ദേഷ്യം മകനെ നിയമ വിരുദ്ധമായി കസ്റ്റഡിയിൽ എടുത്തു മർദിച്ചപ്പോൾ ആണ് സലോമി ചേച്ചി ആദ്യം തകർന്നു പോയത്. കോളേജു അധ്യാപകനായ ഭർത്താവിനെ വർഗീയ വാദികളും പോലീസും വേട്ടയാടുകയായിരുന്നു. കണ്മുന്നിൽ വച്ച് ഭർത്താവിന്റെ കൈവെട്ടി നുറുക്കുന്നതും , നീണ്ട ആശുപത്രി വാസവും സഭയുടെ നിയന്ത്രണത്തിലുള്ള കോളേജിൽ നിന്നും അദ്ദേഹത്തെ പിരിച്ചു വിടുന്നതും സാധാരണ ക്കാരിയായ വീട്ടമ്മ എങ്ങനെ സഹിക്കും ?

ഈ മാർച്ച് 31 നു സർ വിരമിക്കേണ്ട ദിവസമായിരുന്നു. 28 നു വീണ്ടും ജോയിൻ ചെയ്തു 31 നു മാന്യമായി വിരമിക്കാൻ ഇതിനിടയിൽ അവസരമൊരുങ്ങി. അദ്ദേഹത്തിന്റെ ഭാര്യ സലോമി നീണ്ട മാനസിക സംഘർഷത്തിനു അയവു കിട്ടി.

ചിലരുടെ അവസാന ഘട്ടത്തിലെ ഇടപെടൽ മൂലം എല്ലാ ഒത്തു തീര്‍പ്പുകളും പാളുകയായിരുന്നു എന്നാണ് എന്റെ അടുത്ത സുഹൃത്ത് അയ കെ കെ സുനിൽ പറഞ്ഞത് . അവസാന കച്ചി തുരുമ്പും നഷ്ടമായതോടെ ആ വീട്ടമ്മ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു. ജോസഫ് സർ എന്നും ഒരു ഇടതു പക്ഷക്കാരൻ ആയിരുന്നു എന്നതിന് അപ്പുറം ലോജിക്കിൽ ചിന്തിക്കുന്ന ആളായിരുന്നു. ഈ ലോജികിനു കേരളത്തിൽ വലിയ പ്രസക്തി ഇല്ല. മതവും ജാതിയും കൊടികുത്തി വാഴുമ്പോൾ നമുക്ക് നമ്മെ തന്നെ നഷ്ടമാകും.

വർഗീയ വാദികൾ ആദ്യം ജോസഫ് സാറിന്റെ കൈപത്തി വെട്ടിമാറ്റി . ഇപ്പോൾ കുടുംബത്തെയും ഇല്ലാതാക്കി . വളരെ അപകട കരമായ വഴിയിലൂടെ ആണ് കേരളം നടക്കുന്നത് എന്ന് സലോമിചേച്ചിയുടെ മരണം ഓർമപ്പെടുത്തുന്നു.
ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുന്നു ...

എല്ലാ ഈഗോ യും മുൻവിധികളും മാറ്റിവച്ചു ജോസഫ് സാറിനെ തിരിച്ചെടുക്കാൻ മൂവാറ്റുപുഴ നിർമല കോളേജു അധികൃതർ തയാറാകണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. പത്തു ദിവസം മാത്രമാണ് മുന്നിലുള്ളത് .ഈ ആത്മാവിനെ ഓർത്തെങ്കിലും സാറിന് ജോലി തിരികെ നൽകണം . ഒരു ദിവസം എങ്കിലും ആ നല്ല അധ്യാപകൻ ക്ലാസ്സ് എടുക്കട്ടെ ,, ജോലി തിരിച്ചു നൽകാനായാൽ കേരളത്തിന് തെറ്റ് തിരുത്താനും നീതി നല്‍കാനും ഒരു അവസരം കൂടിയാകും.

by Jacob Maliekal
Soul and Visionhttps://www.blogger.com/profile/01190347829095768528noreply@blogger.com