Translate

Saturday, June 30, 2012

തൃശൂര്‍ അതിരൂപത 'സ്വതന്ത്ര സഭ'യാകുന്നുവോ?സഭയിലെ ഒരു പ്രതിസന്ധി



                                                                                      ഫാ. ഡേവീസ് കാച്ചപ്പിള്ളി

        കത്തോലിക്കാസഭയെ പെന്തക്കുസ്താസഭകളില്‍ നിന്ന് വേര്‍തിരിക്കുന്ന പ്രധാന ഘടകം ലോകത്തിലുള്ള എല്ലാ കത്തോലിക്കരും വി. പത്രോസിന്റെ പിന്‍ഗാമിയായ മാര്‍പ്പാപ്പക്ക് വിധേയപ്പെട്ട് ജീവിക്കുന്നു എന്നാതാണ്. കത്തോലിക്കാ സഭയുടെ നിയമങ്ങള്‍ക്കെല്ലാം മാര്‍പ്പാപ്പയുടെ അംഗീകാരമുണ്ട്. ഒരു രൂപതയുടേയോ ഇടവകയുടേയോ നിയമങ്ങള്‍ പോലും തിരുസഭയുടെ അടിസ്ഥാന നിയമങ്ങള്‍ക്ക് അനുസൃതമായാണ് ഉണ്ടാക്കിയിരിക്കുന്നത്. സഭയില്‍ എല്ലാവരും ഈ നിയമങ്ങള്‍ അനുസരിക്കാന്‍ കടപ്പെട്ടവരാണ്. പ്രസ്തുത നിയമങ്ങള്‍ ലംഘിക്കുന്നവരെ നിയമാനുസൃതം തിരുത്താനോ, ശിക്ഷിക്കാനോ, ഇടവക, രൂപത, അതിരൂപത, മേജര്‍ ആര്‍ച്ച് ബിഷപ്പ്, മെത്രാന്‍ സിനഡ്, ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍, റോമന്‍ കൂരിയ, മാര്‍പ്പാപ്പ എന്നിങ്ങനെ ഹൈരാര്‍ക്കിയുണ്ട്. അവക്കെല്ലാം അതിനായുള്ള സഭാ നടപടികളോ കോടതികളോ ഉണ്ട്. സഭയിലെ എത്ര ഉന്നതാധികാരിയായാലും സഭാ നിയമങ്ങള്‍ക്കും ശിക്ഷാ നടപടികള്‍ക്കും വിധേയപ്പെടേണ്ടതാണ്. അതാണ് സഭയുടെ അച്ചടക്കം. സഭയുടെ മുകള്‍ മുതല്‍ അടിവരെയുള്ള എല്ലാ ഘടകങ്ങളിലും ഇപ്രകാരം സഭയുടെ സനാതനമായ ആദര്‍ശങ്ങള്‍ പരിപാലിക്കപ്പെടും എന്നതിലാണ് കത്തോലിക്കാ സഭയുടെ ഔന്നത്യവും ആല്‍മീയ തനിമയും. ഈ സംവിധാനങ്ങളില്‍ നിന്ന് വ്യതിചലിച്ചുള്ള 'സ്വതന്ത്ര രൂപതകള്‍' കത്തോലിക്കാ സഭയിലില്ല. 
ഒരു രൂപതാദ്ധ്യക്ഷന്‍ തനിക്ക് അധികാരമുണ്ട് എന്ന ന്യായത്തില്‍, അധികാരം ഉപയോഗിക്കാന്‍ പാലിക്കേണ്ട സഭയുടേയോ, രൂപതയുടേയോ, ഇടവകയുടേയോ അംഗീകരിക്കപ്പെട്ട നിയമങ്ങളും പാരമ്പര്യങ്ങളും ലംഘിച്ചുകൊണ്ട്, സ്വതന്ത്രമായും ഏകാധിപത്യപരമായും ഒരു നടപടി എടുക്കുകയും അത് വിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്താല്‍, പ്രസ്തുത രൂപതാദ്ധ്യക്ഷന്‍ തന്റെ രൂപതയെ പെന്തക്കുസ്താ സഭകളെപോലെ സ്വതന്ത്ര സഭയാക്കുകയല്ലെ ചെയ്യുന്നത്? ഇത്തരം സ്വാതന്ത്ര്യവും അധികാര വിനിമയവും കത്തോലിക്കാ സഭക്ക് അംഗീകരിക്കാനാകുമോ? 
        ഈ അടുത്ത കാലത്ത് തൃശൂര്‍ അതിരൂപതയിലുണ്ടായ ഒരു നടപടിയും അതിന്റെ ദാരുണമായ പ്രത്യാഘാതങ്ങളുമാണ് ഇപ്രകാം ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സഭയുടെ കാനോന്‍ നിയമപ്രകാരം സ്ഥാപിക്കപ്പെട്ടതും 33 വര്‍ഷക്കാലം സുഗമമായി പ്രവര്‍ത്തിച്ചിരുന്നതുമായ തലോര്‍ ഇടവകയില്‍ 2009 നവംബര്‍ 1ന് പ്രഖ്യാപിക്കപ്പെട്ട ഇടവകമാറ്റ നടപടി സഭയുടേയോ രൂപതയുടേയോ ഇടവകയുടേയോ നിയമങ്ങളും പാരമ്പര്യങ്ങളും പാലിക്കാതെ രൂപതാദ്ധ്യക്ഷന്‍ ഏകാധിപത്യപരമായി ചെയ്തതായിരുന്നു. ഇടവക മാറ്റത്തിന് മുമ്പ് അക്കാര്യം ഇടവകക്കാരുമായി ആലോചിച്ച് ഉറപ്പാക്കണമെന്നും, രൂപതയുടെ പ്രസ്ബിറ്ററി കൗണ്‍സിലില്‍ ആലോചിക്കണമെന്നുമുള്ള 2 പ്രധാന നിയമങ്ങളും പാലിച്ചിട്ടില്ല. സന്യാസ വൈദികരെ ഏല്‍പ്പിച്ച ഇടവക എന്ന നിലയില്‍ കാനോന്‍ നിയമപ്രകാരം ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുകയും ചെയ്തു. ഇടവക സ്ഥാപനത്തിലെ കരാറില്‍ ഒപ്പുവച്ചവരുമായി ഇടവകമാറ്റത്തിന് മുമ്പ് രൂപതാദ്ധ്യക്ഷന്‍ ആലോചിക്കുകയോ പുതിയ കരാര്‍ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. ഫൊറോന വികാരിയുമായും, അയല്‍പക്ക വികാരിമാരുമായും ആലോചിക്കണമെന്ന പാരമ്പര്യവും പാലിച്ചിട്ടില്ല. ഫൊറോന വികാരിക്ക് തന്റെ ഫൊറോനയിലെ ഇടവകകളുടെ കാര്യത്തില്‍ നെയ്യാമികമായ അധികാരങ്ങളും അവകാശങ്ങളുമുള്ളതാണ്. ഉദാ: വിവാഹ പരസ്യത്തില്‍ നിന്ന് ഒഴിവ് നല്‍കാന്‍ ഫൊറോന വികാരിക്ക് അധികാരമുണ്ട്. പ്രസ്തുത നിയമങ്ങള്‍ അനുസരിക്കാതെയോ പരിഗണിക്കാതെയോ അവക്കതീതമായി രൂപതാദ്ധ്യക്ഷന് ഇടവകമാറ്റം നടത്താന്‍ അധികാരമുണ്ടെന്ന് കാനോന്‍ നിയമത്തില്‍ പറയുന്നുമില്ല. ഇതിന്റെ ഫലമായി 3 വര്‍ഷമായിട്ട് അയ്യായിരത്തിലധികം വിശ്വാസികളുള്ള തലോര്‍ ഇടവകയുടെ വിശ്വാസകൂട്ടായ്മയും ആത്മീയ സുസ്തിതിയും തകര്‍ന്നിരിക്കയാണ്.
       ഇവയുടെ അടിസ്ഥാനത്തിലും വിശ്വാസികളുടെ നിവേദനങ്ങള്‍ കണക്കിലെടുത്തും സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡില്‍ നിന്ന് നിയോഗിച്ച മൂന്നംഗ മെത്രാന്‍ സമിതിയുടെ നിര്‍ദ്ദേശത്തില്‍, വിശ്വാസികളുടെ ആത്മീയ സുസ്തിതി ലക്ഷ്യമാക്കി ഇടവകയെ രണ്ട് ഇടവകകളായി പ്രവര്‍ത്തിക്കണമെന്ന് സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് തൃശൂര്‍ രൂപതാദ്ധ്യക്ഷനെ ചുമതലപ്പെടുത്തിയതായി പത്രങ്ങളിലൂടെയും സഭയുടെ വക്താക്കളിലുടേയും മെത്രാന്‍മാരിലൂടെയും അറിയാന്‍ കഴിഞ്ഞു. പക്ഷെ നിര്‍ദ്ദേശം നല്‍കി 6 മാസം പിന്നിട്ടിട്ടും പ്രസ്തുത നടപടി തലോരില്‍ നടപ്പാക്കിയിട്ടില്ല. തൃശൂര്‍ അതിരൂപതക്ക് മുകളിലുള്ള അധികാരികളെയെല്ലാം നോക്കുകുത്തികളാക്കിയ പ്രതീതി ! ഇത് തൃശൂര്‍ അതിരൂപതയില്‍ മാത്രമല്ല സീറോ മലബാര്‍ സഭയില്‍തന്നെ ഒരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കയാണ്. പെന്തക്കുസ്താ സഭകളിലേതുപൊലെയുള്ള ഒരു സ്വതന്ത്ര സഭാപ്രവര്‍ത്തനം തൃശൂരില്‍ രൂപപ്പെടുകയല്ലേ എന്നാണ് പലരും ചിന്തിക്കുന്നത്. വിശ്വാസികള്‍ പരിഭ്രാന്തരായിരിക്കുകയാണ്. ഈ സ്ഥിതി പ്രബലമായാല്‍ ഇവിടത്തെ ഇടവകകളും സ്വതന്ത്ര ഇടവകകളാകില്ലേ? അതോടെ രൂപതയുടെ അഡ്രസും പോകും! അതുകൊണ്ട് വളരെ ഗൗരവമായ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമങ്ങളുണ്ടാകണം. മേജര്‍ ആര്‍ച്ച് ബിഷപ്പും മെത്രാന്‍ സിനഡും അല്‍മായ കമ്മീഷനും ഇക്കാര്യം പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു.

                                                                                            സസ്‌നേഹം,
Fr. Davis Kachappilly CMI, Carmelgiri Ashram, Kormala
Kuttichira P.O., 680 724
Ph: 9497179433. Email: frdaviskachappilly@yahoo.in
http://facebook.com/frdaviskachappilly 

ബിലാത്തി മലയാളി വാരാന്ത്യം Week 26 of 2012


“ഇന്ദിരാ ഗാന്ധിയും രാജീവ്ഗാന്ധിയും കൊല്ലപ്പെട്ടപ്പോള്‍ ഉണ്ടാകാത്ത കോലാഹലങ്ങളാണ് ടി.പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ ഉണ്ടാക്കികൊണ്ടിരിക്കുന്നത്.” – സിപിഎം കേന്ദ്ര കമ്മറ്റിയംഗം കെ.കെ. ശൈലജ വിലപിക്കുന്നു.

ഒരു കൊലക്കേസ്‌ ഇത്ര ശക്തമായ ഒരു രാഷ്ട്രീയപാര്ട്ടിയെ ഉലച്ചു എന്നാണോ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്? ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം – “മണി മുഴക്കിയത് ജനാധിപത്യത്തിന്റെ മരണമണി.”

പതിവ് വായനാവിഭവങ്ങളുമായി ഈ ആഴ്ചത്തെ ബിലാത്തി മലയാള വാരാന്ത്യം തയ്യാറായിരിക്കുന്നു.


നല്ല വാരാന്ത്യം നേര്‍ന്നു കൊണ്ട്,

അലക്സ്‌ കണിയാംപറമ്പില്‍
ബിലാത്തി വാരാന്ത്യം
Email: bilathivaarandhyam@gmail.com

Friday, June 29, 2012

കെ.സി.ആര്‍.എം. വാര്‍ഷികപൊതുയോഗവും സെമിനാറും


കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം-KCRM
(Reg.No.K. 152/10), തറക്കുന്നേല്‍ ബില്‍ഡിംഗ്, പാലാ, കോട്ടയം 686 575

ബഹുമാന്യ സുഹൃത്തേ, 18-06-12
       K C R M-ന്റെ വാര്‍ഷിക പൊതുയോഗത്തിന്റെയും ജൂണ്‍മാസ ചര്‍ച്ചാപരിപാടിയുടെയും കാര്യം അറിയിക്കുന്നതിനും അതിലേക്കു ക്ഷണിക്കുന്നതിനുമാണ് ഈ കത്ത്.

       2012 ജൂണ്‍ 30 ശനിയാഴ്ച ഉച്ചയ്ക്ക് കൃത്യം 1.30 മുതല്‍, പാലാ കുരിശുപള്ളിക്കവലയിലുള്ള 'മീനച്ചില്‍ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഓഡിറ്റോറിയ'ത്തില്‍, കേരള കത്തോലിക്കാ സഭാനവീകരണപ്രസ്ഥാന(K.C.R.M.)ത്തിന്റെ വാര്‍ഷികപൊതുയോഗം നടക്കുന്നു. ചെയര്‍മേന്‍ ശ്രീ. ജോര്‍ജ് ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുയോഗത്തിന്റെ ഉദ്ഘാടനം, പ്രമുഖ ഗാന്ധിയന്‍ചിന്തകനും ഈ പ്രസ്ഥാനത്തിന്റെ ഒരു അഭ്യുദയകാംക്ഷിയുമായ പ്രൊഫ. ഡോ. എം.പി. മത്തായി (M.G.യൂണിവേഴ്‌സിറ്റി, ഗാന്ധിയന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ അദ്ധ്യക്ഷന്‍, ഇപ്പോള്‍ 'ഗുജറാത്ത് വിദ്യാപീഠ് യൂണിവേഴ്‌സിറ്റി'യിലെ 'പീസ് റിസര്‍ച്ച് സെന്ററില്‍ ഗാന്ധിയന്‍ ഫിലോസഫി പ്രൊഫസര്‍) നിര്‍വ്വഹിക്കുന്നു.

       പൊതുയോഗത്തെത്തുടര്‍ന്ന് 3.00 മണിക്ക്, 'യേശുവിന്റെ ദൈവരാജ്യസങ്കല്പവും ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സമൂഹദര്‍ശനവും' എന്ന വിഷയത്തില്‍ ചര്‍ച്ചാസമ്മേളനം നടക്കും. വിഷയാവതരണം നടത്തി ചര്‍ച്ച നയിക്കുന്നത് പ്രൊഫ. ഡോ. എം.പി. മത്തായി. ആയിരിക്കും.

       ചര്‍ച്ചയില്‍ ഇടപെട്ടു സംസാരിക്കാന്‍ എല്ലാവര്‍ക്കും അവസരമുണ്ടായിരിക്കും. രണ്ടു പരിപാടികളിലേക്കും അങ്ങയെ ഹാര്‍ദ്ദമായി ക്ഷണിച്ചുകൊള്ളുന്നു.

                                                  ആദരപൂര്‍വ്വം,

K.ജോര്‍ജ്ജ് ജോസഫ്                                                                   ജോര്‍ജ് മൂലേച്ചാലില്‍
-ചെയര്‍മാന്‍ K.C.R.M.                                                               -സെക്രട്ടറി K.C.R.M.

I വാര്‍ഷിക പൊതുയോഗം (1.30 PM.)
അജണ്ട:
(1) 2011 സെപ്റ്റംബര്‍ 10-ലെ വാര്‍ഷികപൊതുയോഗത്തിന്റെ മിനിട്‌സ് വായന
(2) വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം
(3) വാര്‍ഷിക കണക്ക് അവതരണം
(4) ബൈ-ലോ ഭേദഗതി നിര്‍ദ്ദേശം :
(5) കമ്മറ്റിയംഗങ്ങളുടെ തിരഞ്ഞെടുപ്പ്
(6) ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്
(7) ഓഡിറ്ററെ നിയമിക്കല്‍
(8) ചെയര്‍മേന്‍ അനുവദിക്കുന്ന ഇതരവിഷയങ്ങള്‍

II ചര്‍ച്ചാസമ്മേളനം (3.00 PM.)
സ്വാഗതം : ശ്രീ. ജോര്‍ജ് മൂലേച്ചാലില്‍ - സെക്രട്ടറി
മോഡറേറ്ററുടെ ആമുഖം : ശ്രീ. കെ. ജോര്‍ജ് ജോസഫ് - ചെയര്‍മേന്‍
'യേശുവിന്റെ ദൈവരാജ്യ സങ്കല്പവും ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സമൂഹദര്‍ശനവവും.
വിഷയാവതരണം : പ്രൊഫ. ഡോ. എം.പി. മത്തായി
പ്രതകരണങ്ങള്‍ : സദസ്സില്‍നിന്നുള്ളവര്‍
മറുപടിപ്രസംഗം : പ്രൊഫ. ഡോ. എം.പി. മത്തായി
കൃതജ്ഞത : ശ്രീ. ജോയി മുതുകാട്ടില്‍ (വൈസ് ചെയര്‍മാന്‍)

Thursday, June 28, 2012

ശവം വിറ്റ് കാശാക്കരുത്.


പഴയകാലത്ത് പള്ളസെമിത്തേരികളില്‍ ശവക്കുഴികളുടെ വിലനിലവാരം ധര്മ്മം, രൂപാ 10, 25, 50, 100 എന്നിങ്ങനെ എഴുതിവച്ചിരുന്നു. ഏറ്റവും പാവപ്പെട്ടവര്ക്ക്  ധര്മ്മക്കുഴി, മറ്റുള്ളവര്ക്ക് സാമ്പത്തികനില അനുസരിച്ച് വിവിധ നിരക്കുകളിലുള്ള കുഴികള്‍.

പില്ക്കാലത്ത് മ്ലേച്ഛമായ ഈ ഏര്പ്പാട് നിര്ത്തലാക്കപ്പെട്ടു. (കൂദാശകര്മ്മ്ങ്ങള്ക്കുള്ള വിലനിലവാര ബോര്ഡുകള്‍ ഇപ്പോഴും നിലവിലുണ്ട്.) പാവങ്ങളുടെ ശവമടക്കിന് മരക്കുരിശ്, പണക്കാര്ക്ക് പണത്തിനനുസരിച്ച് വെള്ളിക്കുരിശ്, പൊന്കുരിശ്. പാവങ്ങള്ക്ക്  ഒരച്ചന്‍ മാത്രം, പണക്കാര്ക്ക് മൂന്നച്ചന്‍, വികാരി ജനറാള്‍, മെത്രാന്‍. കല്ലറക്ക് പതിനായിരത്തില്‍ തുടങ്ങി ഇപ്പോള്‍ ലക്ഷങ്ങളായി. കുഴി വെട്ടാന്‍ കാശ്, കല്ലറ തുറക്കാന്‍ കാശ്, കല്ലറ മൂടാന്‍ കാശ്, പള്ളിമണിയടിക്കാന്‍ കാശ്, കുരിശിന് കാശ്, മെഴുകുതിരിക്കും മെഴുകുതിരികാലിനും കാശ്, ശവവണ്ടിക്ക് കാശ്, അത് തള്ളാന്‍ കാശ്. ഒപ്പീസ്, കുഴിക്കൊപ്പീസ്, അന്നീദ, മരിച്ചവര്ക്കുള്ള ചെറിയ കുര്ബാന, പാട്ടുകുര്ബാന, റാസ എന്നിവയ്‌ക്കൊക്കെ വിവിധ നിരക്കുകളില്‍ കാശ്. ഏഴിന്, പതിനൊന്നിന്, നാല്പത്തിയൊന്നിന്, ആണ്ടിന്, തുടര്ന്ന് എല്ലാ ആണ്ടിനും കുര്ബാന ചൊല്ലിക്കാന്‍ കാശ്.

കത്തോലിക്കാസഭപോലെ ശവത്തിന്റെ പേരില്‍ കാശുണ്ടാക്കുന്ന മറ്റൊരു മതവും ലോകത്തിലില്ല. വിശ്വാസികളുടെ മരണം ധനസമ്പാദനത്തിനുള്ള ഉപാധിയാക്കിമാറ്റിയിരിക്കുന്നു. മാമോദീസായോടൊപ്പംതന്നെ മരണാവശ്യങ്ങള്ക്കുള്ള തൂകകൂടി പിരിക്കുന്നത് നന്നായിരിക്കും. ജനിച്ചാല്‍ എന്നായാലും മരിക്കണമല്ലൊ. ജീവിച്ചിരിക്കുമ്പോള്തന്നെ മരണാവശ്യത്തിനുള്ള കാശുകൂടി വാങ്ങിയാല്‍ മരണാനന്തരക്രിയകള്ക്കുള്ള പണത്തിനായി ബന്ധുക്കള്‍ പരക്കംപായേണ്ടതില്ലല്ലൊ. കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവര്‌പോലും അഭിമാനത്തിന്റെ പേരില്‍ ഈ വക കര്മ്മങ്ങള്‍ ചെയ്യും. ചികിത്സിച്ചു മുടിഞ്ഞും ചികിത്സിക്കാന്‍ വകയില്ലാതെയുമാണ് മിക്കവാറും പാവങ്ങളുടെ മരണം. ശവമടക്കിന് അച്ചന്‍ വരണൊ, കര്മ്മാദികള്‍ ചെയ്യണൊ വേണ്ട തുകയടച്ചേപറ്റു.

മാമോദീസാക്ക് കാശ്, സ്ഥൈരലേപനത്തിന് കാശ്, ആദ്യകുര്ബാന, അന്ത്യകൂദാശ ഇവക്കെല്ലാം കാശ്. വിവാഹത്തിന് കാശ്. വിവാഹത്തിന് തിരിതെളിയിക്കാന്‍ കാശ്, പള്ളിയില്‍ ലൈറ്റ് തെളിയിക്കാന്‍ കാശ്, ഫോട്ടോയും വീഡിയോയും എടുക്കാന്‍ കാശ്. പത്ത് വിവാഹം ഒരുമിച്ചാണെങ്കിലും പത്തുകൂട്ടരും കൊടുക്കണം. കുര്ബാനക്കിടയില്‍ പിരിവ്, അമ്പ്, വ്യാകുലം, മുടി തുടങ്ങിയവയുടെ എഴുന്നള്ളിപ്പിന് പിരിവ്, വിവിധ ഭക്തസംഘടനകള്ക്കുവേണ്ടി പിരിവ്, പുണ്യവാളന്മാരുടെയും പുണ്യവതികളുടെയും പേരില്‍ പിരിവ്, വിവാഹത്തിന് പതാരം വകയില്‍ പിരിവ്, പള്ളിവക കെട്ടിടങ്ങളുടെ വാടകയിനത്തിലുള്ള പിരിവ്, പള്ളിയുടെ വാര്ഷികപിരിവ്, പള്ളി പണിയാന്‍ പിരിവ്, പള്ളി പുതുക്കി പണിയാന്‍ പിരിവ്, പള്ളിയുടെ അറ്റകുറ്റപണികള്ക്ക് പിരിവ്, പള്ളി പെയിന്റടിക്കാന്‍ പിരിവ്, അള്ത്താരകള്‍ പെയിന്റ് ചെയ്യാന്‍ പ്രത്യേകം പിരിവ്, പള്ളി അലങ്കരിക്കാന്‍ പിരിവ്. ഇങ്ങനെ എന്നും പിരിവ്, എന്തിനും ഏതിനും പിരിവ്, പിരിവ്, പിരിവ്....കാശ്, കാശ്, കാശ്.....

ഈ പിരിവുകളില്‌നിന്ന് ഒരു പൈസപോലും പാവങ്ങളായ ഇടവകക്കാര്ക്കുവേണ്ടി ചെലവു ചെയ്യുന്നില്ല. പിരിവുകള്‍ എന്തുചെയ്യുന്നുവെന്ന് ചോദിക്കാന്‍ ഇടവകക്കാര്ക്ക് അവകാശമില്ല. ചോദിച്ചവന്‍ ധിക്കാരി. കമ്മിറ്റിക്കാര്ക്കുപോലും അറിയാന്‍ അവകാശമില്ല. ഏതെങ്കിലും കമ്മിറ്റിക്കാരന്‍ അറിയാന്‍ ശ്രമിച്ചാല്‍ അവന്റെ വഴി കമ്മിറ്റിയില്‌നിന്ന് പുറത്തേക്ക്. ഇപ്പോള്‍ ഇടവകയുടെ സ്വത്ത് ഇടവകക്കാരുടേതല്ല. പണ്ട് അങ്ങനെയായിരുന്നു. അക്കാലത്ത് പള്ളിയോഗങ്ങളായിരുന്നു പള്ളിസ്വത്തുക്കള്‍ ജനാധിപത്യപരമായി ഭരിച്ചിരുന്നത്. ഇന്ന് ഇടവകക്കാരുടെ സ്വത്തെല്ലാം മെത്രാന്റേതാക്കിയിരിക്കുന്നു.

പള്ളിസ്വത്തിന്റെ ഭരണാവകാശം ഇടവകക്കാര്ക്ക് എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് വി ആര്‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മീഷന്‍ ഒരു പള്ളിനിയമം സര്ക്കാരിലേക്ക് ശൂപാര്ശ ചെയ്തിട്ടുണ്ട്. യാതൊരു കാരണവശാലും ഈ നിയമം പാസ്സാക്കാന്‍ അനുവദിക്കില്ലെന്നാണ് മെത്രാന്മാരുടെയും ചില പുരോഹിതരുടെയും നിലപാട്. പള്ളിസ്വത്തിന്റെ ഭരണാവകാശം അതിന്റെ യഥാര്ത്ഥ ഉടമകളായ വിശ്വാസികളെ ഏല്പ്പിക്കുന്നത് സഭക്ക് ദോഷമാകുമെന്നാണ് മെത്രാന്മാരും അവരുടെ 'കൈമുത്തികളും' പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇത് ദോഷകരമാകുന്നത് ആരോടും കണക്കുബോധിപ്പിക്കാതെ തന്നിഷ്ടപ്രകാരം സഭാസ്വത്തുക്കള്‍ വിനിയോഗിക്കുന്ന മെത്രാന്മാര്ക്കും പുരോഹിതര്ക്കുമാണ്.

കര്ത്താവിനെന്തിനാ കാശ്? മെത്രാന്മാരും പുരോഹിതരുമാണ് കാശിന്റെ ആവശ്യക്കാര്‍. വിശ്വാസികളെ, നിങ്ങള്‍ ഒരൊറ്റ ചില്ലിക്കാശുപോലും പള്ളിക്ക് നേര്ച്ചയായൊ സംഭാവനയായൊ കൊടുക്കരുത്. നമ്മുടെ അപ്പനപ്പൂപ്പന്മാര്‍ ചോരനീരാക്കി ഉണ്ടാക്കിയ കാശ് പള്ളിക്ക് സംഭാവനയായി നല്കിയത് പള്ളി അവരേല്പ്പിക്കുന്ന പണം സമൂഹനന്മക്കുവേണ്ടി വിനിയോഗിക്കുമെന്ന വ്യാമോഹത്തിലാണ്. പള്ളി നിര്ധനനരെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്. അതൊക്കെ അതാതുകാലത്ത് ദരിദ്രര്ക്കുവേണ്ടി ചെലവഴിച്ചിരുന്നെങ്കില്‍ സഭയില്‍ ഇത്ര ഭീമമായ സമ്പത്ത് കുമിഞ്ഞുകൂടില്ലായിരുന്നു. സമ്പത്തിന്റെ കാര്യത്തില്‍ ലോകത്ത് മറ്റൊരു മതവും കത്തോലിക്കാസഭയുടെ അഞ്ചയല്പക്കത്തു പോലും വരില്ല.

യേശുക്രിസ്തു ഒരു പുരോഹിതനായിരുന്നില്ല. പൗരോഹിത്യത്തെ അവിടന്ന് അങ്ങേയറ്റം വെറുത്തു. കപടഭക്തര്‍, കപടനാട്യക്കാര്‍, സര്പ്പങ്ങള്‍, അണലിസന്തതികള്‍, വെള്ളപൂശിയ കുഴിമാടങ്ങള്‍, അന്ധരായ വഴികാട്ടികള്‍ എന്നെല്ലാമുള്ള വിശേഷണങ്ങളാണ് അവര്ക്ക് ചാര്ത്തി ക്കൊടുത്തത്. ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ മെത്രാന്മാര്ക്കും  പുരോഹിതര്ക്കും എതിരെ ഇതേ വാക്കുകള്തന്നെ അവിടന്ന് ഉപയോഗിക്കുമായിരുന്നു. ക്രിസ്തു ഒരു സമഗ്രവിമോചകനായിരുന്നു. ദരിദ്രരോട് വിമോചനത്തിന്റെ സുവിശേഷം പ്രഘോഷിക്കാന്‍, ബന്ധിതര്ക്ക് മോചനം നല്കാന്‍, മര്ദ്ദിതര്ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ വേണ്ടിയാണ് യേശു തച്ചന്റെ മകനായി പുല്‌ത്തൊട്ടിയില്‍ ജനിച്ച്, പാവങ്ങളോടൊത്ത് ജീവിച്ച്, ഒടുവില്‍ കാല്‍വരിയില്‍ കുരിശുമരണം വരിച്ചത്. സത്യവും സ്‌നേഹവും നീതിയും പുലര്ന്നിരുന്ന യേശുവിന്റെ മാതൃകാസമൂഹം രാഷ്ട്രീയനേട്ടങ്ങള്ക്കായി ചക്രവര്ത്തിമാരും രാജാക്കന്മാരും നുഴഞ്ഞുകയറി വികൃതമാക്കി. ക്രിസ്തുദര്ശനത്തിലില്ലാത്ത മെത്രാന്‍, പുരോഹിതന്‍, അല്‌മേ്‌നി എന്നിങ്ങനെയുള്ള വര്ഗ്പരവും അധികാരപരവും ക്രൈസ്തവവിരുദ്ധവുമായ വിഭജനം നടപ്പിലാക്കി. പുരോഹിതനേതൃത്വം ഭൗതികനേട്ടങ്ങള്ക്കായി ക്രിസ്തുവിനെ മറന്ന് മാമോനെ (ധനത്തെ) പൂജിക്കാന്‍ തുടങ്ങി.

ക്രിസ്തു മര്ദ്ദിതരുടെ പക്ഷംചേര്‌ന്നെങ്കില്‍ പുരോഹിതശ്രേണി മര്ദ്ദകരുടെ പക്ഷത്തേക്ക് കൂറുമാറി. അന്നുമുതല്‍ ഇന്നുവരേക്കും പള്ളിയധികാരികള്‍ ഏകാധിപതികളേയും ജനമര്ദ്ദകരേയും മാത്രമേ പിന്തുണച്ചിട്ടുള്ളു.

(കേരള കാത്തലിക്‌ ഫെഡറേഷന്‍ പ്രസധീകരിച്ച ലഘുലേഖ)

ആഗോള സഭയും കുടുംബാസൂത്രണ പ്രതികരണങ്ങളും (തുടര്‍ച്ച)



ഭ്രൂണഹത്യ:  അനുകൂലിക്കുന്നവരുടെ പ്രതികരണങ്ങള്‍
ഭ്രൂണഹത്യയെ അനുകൂലിക്കുന്നവര്‍ചിന്തിക്കുന്നത് ഇങ്ങനെ, ഒരുവന്റെ സന്താന ഉത്ഭാതന കാര്യങ്ങളില്‍ സ്വയം അനിയന്ത്രിതമായി  തീരുമാനം എടുക്കുവാന്‍ ഓരോ വ്യക്തിക്കും അവകാശമുണ്ട്. ഭ്രൂണം എന്നുള്ളത്‌ ശരീരത്തിന്റെ വെറും കോശം മാത്രമാണ്. ജീവന്‍ എന്നു ആരംഭിക്കുന്നുവെന്നു ശാസ്ത്രം നാളിതുവരെ തെളിയിച്ചിട്ടില്ല. ജീവന്‍ പുരുഷന്റെ ബീജം സ്ത്രീയില്‍ പതിക്കുന്ന നിമിഷം മുതല്‍ ആരംഭിക്കുന്നുവെങ്കിലും ഒരു വ്യക്തിയായി ജീവന്‍ രൂപാന്തരപ്പെടുന്നത് ആര്‍ക്കും അറിയത്തില്ല. ഉദരത്തിലുള്ള കുഞ്ഞിനു വലിപ്പമോ, വേദനയോ, സ്വയം ബോധമോ, മനുഷ്യ ശരീരമോ ഉണ്ടായിരിക്കുകയില്ല.

 ഇതു എന്റെ ശരീരമാണ്, എന്റെ ശരീരത്തില്‍ എന്തും ചെയ്യുവാന്‍ അവകാശമുണ്ടെന്നും ഭ്രൂണഹത്യയെ അനുകൂലിക്കുന്നവര്‍ പറയും.   ഒരു സ്ത്രീ ബലാല്‍സംഗം മൂലം ഗര്‍ഭിണിയാവുകയാണെങ്കില്‍ ആ കുഞ്ഞിനെ ഇല്ലാതാക്കുവാന്‍ തങ്ങള്‍ക്കു അവകാശമുണ്ട്. ഒരു കുഞ്ഞു ഗര്‍ഭത്തില്‍ തന്നെ അംഗ വൈകല്ല്യം സംഭവിച്ചതെങ്കില്‍ എന്തിനു ആ കുഞ്ഞിനെ ജീവിതം മുഴുവന്‍ കഷ്ടപ്പെടുത്തണം. കൃഷിഭൂമികള്‍ ആവശ്യത്തിനില്ല. കുടിക്കാന്‍ കുടിവെള്ളം ഇല്ല. എന്തിനു ഇങ്ങനെയുള്ള ഭൂമിയില്‍ ആവശ്യത്തിലധികം   ജനിക്കുവാന്‍ പോകുന്ന കുഞ്ഞുങ്ങളെ ക്ഷണിക്കണം.

 ഭ്രൂണഹത്യ: പ്രതികൂലിക്കുന്നവരുടെ പ്രതികരണങ്ങള്‍
 മനുഷ്യജീവനെ നിലനിര്‍ത്തേണ്ടതു സര്‍ക്കാരിന്റെ ചുമതലയാണെന്ന് ഗര്‍ഭം അലസിപ്പിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ ചിന്തിക്കും. ഒരുവന്റെ ജീവിതനിലവാരം, സാമ്പത്തിക ഭദ്രത, സാമൂഹിക പ്രശ്നങ്ങളൊന്നും  ഇവര്‍ ചെവി കൊള്ളുകയില്ല.


ജനിക്കുവാന്‍ പോകുന്ന കുഞ്ഞിനു മൂന്നാമത്തെ ആഴ്ചമുതല്‍  ഹൃദയതുടിപ്പുണ്ട്, മൂന്നു മാസമുള്ള ഗര്‍ഭസ്ഥ ശിശുവിനു കൈകാലുകളും കാണും. മനുഷ്യ ജീവിതം സ്ത്രീ ബീജവും പുരുഷ ബീജവും സംയോജിക്കുന്ന നിമിഷം മുതല്‍ ആരംഭിക്കുന്നു. ഗര്‍ഭസ്ഥശിശുവിനു മനുഷ്യാവയവങ്ങള്‍ പല ഘട്ടങ്ങളില്‍ രൂപാന്തരപ്പെടുന്നു. വേദനകളും ബോധവും പല ഘട്ടങ്ങളില്‍ ആണ് ഗര്‍ഭസ്ഥ ശിശുവില്‍ കാണുന്നത്. അതുപോലെ കുഞ്ഞായിരിക്കുന്ന ഒരു വ്യക്തിയും പല ഘട്ടങ്ങളില്‍ ആണ് പൂര്‍ണ്ണനായ മനുഷ്യനും ആകുന്നത്.

 നീ ഗര്‍ഭിണിയാകുമ്പോള്‍ മറ്റൊരു ശരീരം നിന്റെ ഉദരത്തില്‍ ജനിക്കുന്നു. അതിനെ നശിപ്പിക്കുവാന്‍ നിനക്ക് അവകാശമില്ല. ഉദരത്തില്‍ ഉള്ള കുഞ്ഞിനെ പിച്ചികീറുന്നത് ക്രൂരവും പാപവുമാണ്. ബലാല്‍സംഘം മൂലം കുഞ്ഞുണ്ടായാലും ഉദരത്തില്‍ വളരുന്ന കുഞ്ഞു നിഷ്കളങ്ക അല്ലെങ്കില്‍ നിഷ്കളങ്കനാണ്.  മറ്റുള്ളവരുടെ കുറ്റം കൊണ്ട് കുഞ്ഞു ഉണ്ടായാലും ആ കുഞ്ഞു എന്തു തെറ്റ് ചെയ്തു.  അതിനെ കൊല്ലുന്നത് നരഹത്യയാണ്.

ജീവിച്ചിരിക്കുന്ന കുഞ്ഞുങ്ങള്‍ വേണ്ടെന്നു തോന്നിയാലും ആരെങ്കിലും കൊല്ലുവാന്‍ തയ്യാറാകുമോ?. അതുപോലെ ഒരു കുഞ്ഞു വേണ്ടാത്തതെങ്കിലും കൊല്ലാന്‍ നിനക്ക് എന്ത് അവകാശം. ഭൂമുഖത്ത് കൃഷി സ്ഥലങ്ങളോ കുടിക്കാന്‍ വെള്ളമോ ഇല്ലെങ്കില്‍ ഭൂമിയില്‍ ജീവിക്കുന്നവരെ കൊല്ലുമോ? പിന്നെ എന്തിനു ജനസംഖ്യ പെരുക്കുന്ന പേരില്‍ കുഞ്ഞിനെ കൊല്ലണം.

ഒബാമയും ഗര്‍ഭ നിരോധക സുരക്ഷ പദ്ധതികളും
പതിറ്റാണ്ടുകളായി അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നിലനിന്നിരുന്ന ഒരു പ്രശ്നത്തിനു ഐക്യരൂപം നല്‍കുവാന്‍ സാധിച്ചതില്‍ ഒബാമയെ ചരിത്രത്തിന്റെ ഒരു സുവര്‍ണ്ണ നക്ഷത്രമായി അമേരിക്കയിലെ പ്രമുഖപത്രങ്ങള്‍ വിശേഷിപ്പിച്ചിരിക്കുന്നു.

അമേരിക്കയുടെ ആരോഗ്യ സുരക്ഷപദ്ധതി അനുസരിച്ച്  സ്ത്രീകളുടെ ഗര്‍ഭാധാന പ്രതിരോധനത്തിനുള്ള ചിലവുകള്‍ കത്തോലിക്കാ മതസ്ഥാപനങ്ങള്‍ വഹിക്കേണ്ടതില്ല.  സ്ത്രീകളുടെ അനാവശ്യ ഗര്‍ഭധാരണങ്ങളെ ഒഴിവാക്കുവാനുള്ള എല്ലാ ചിലവുകളും അതാതു സ്ഥാപനങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കണം. സഭയുടെ മനസാക്ഷിക്കെതിരാണെന്ന് സഭ കല്‍പ്പിക്കുന്ന  പക്ഷം മാത്രമാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഗര്‍ഭസുരക്ഷാ മാര്‍ഗങ്ങള്‍ക്കായുള്ള ഈ ചിലവുകള്‍ വഹിക്കേണ്ടത്‌.

അങ്ങനെ ഒബാമ ഭരണകൂടത്തിനു സ്ത്രീകളുടെ സ്വന്തം ശരീരത്തിന്റെ അവകാശങ്ങള്‍ക്കും കത്തോലിക്കാ സഭയുടെ നയങ്ങള്‍ക്കുമിടയില്‍ കണ്ടെത്താത്ത ഒരു കണ്ണി യോജിപ്പിക്കുവാന്‍സാധിച്ചു.ഇവിടെ സഭയാണോ ഒബാമ ഭരണകൂടമാണോ ശക്തി തെളിയിച്ചതെന്നു തീരുമാനിക്കേണ്ടത് അമേരിക്കന്‍ പൊതുജനമാണ്.

മതസ്ഥാപനങ്ങളെ ഭീമമായ ഇന്‍ഷുറന്‍സ് ചിലവുകളില്‍നിന്നും ഒഴിവാക്കിയതുകൊണ്ട്  കത്തോലിക്കാസഭയുടെ ഒരു നേട്ടമെന്നു
പറയാം.ഇതു സ്ത്രീകളുടെ ഒരു വിജയം കൂടിയാണ്. സഭയുടെ എക്കാലത്തെയും മുന്‍ഗണന എന്നും അത്മീയതെയെക്കാള്‍ പണമാണല്ലോ.

സഭയ്ക്കും യാഥാസ്ഥിതിക്കാരായ രാഷ്ട്രീയക്കാര്‍ക്കുമിടയിലുള്ള കാഴ്ചപ്പാടുകള്‍ക്കു ഒരു ഒത്തുതീര്‍പ്പെന്നു ഒബാമയുടെ ഈ പ്രഖ്യാപനത്തെ കരുതാം. ഈ സുപ്രധാനതീരുമാനം സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കലും കൂടിയാണ്.

ചിലവുകള്‍ നികത്തുവാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയംവര്‍ധിപ്പിച്ചാല്‍ സഭാസ്ഥാപനങ്ങള്‍ക്ക് അധിക ചിലവുകള്‍ വരുമെന്നും പരിഗണിക്കേണ്ടിയിരിക്കുന്നു.

അബോര്‍ഷന്‍ ഇന്‍ഡിയൂസിന്‍ഗ് ഡ്രഗ് (abortion Inducing drug) കത്തോലിക്കാ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ ഇന്നു അമേരിക്കയില്‍ ഇരുപത്തിയെട്ടു സംസ്ഥാനങ്ങളില്‍ നിയമപ്രാബല്യത്തില്‍ ഉണ്ട്. ഈ നിയമം തൊഴില്‍ദാതാവും തൊഴില്‍ചെയ്യുന്നവരും തമ്മിലാണ്. തൊഴില്‍സ്ഥാപനങ്ങളുടെ മതവിശ്വാസത്തിനുപരി തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഗര്‍ഭനിരോധക, അബോര്‍ഷന്‍ ഇന്‍ഡിയൂസിന്‍ഗ് ഡ്രഗ് (abortion Inducing drug) മുതലാവകള്‍ക്ക് സൌജന്യ ഇന്‍ഷുറനസ് കൊടുക്കമെന്നാണ് വ്യവസ്ഥ. Co-Payment സഹിതം ഇന്നും കത്തോലിക്കാസ്ഥാപനം ഉള്‍പ്പടെ ഈ നിയമം ഈ രാജ്യത്ത് നിലവിലുണ്ട്.

ഒബാമയും സഭയും തമ്മില്‍ ഇടയുന്നു 
അമേരിക്കയിലും കത്തോലിക്കാബിഷപ്പുമാര്‍ ഇറാനിയന്‍ മുള്ളാമാരെക്കാള്‍ തരംതാണവരാണ്. മതാധിപത്യം അമേരിക്കയിലും ഒരു ദു:ഖസത്യം തന്നെ. ഗര്‍ഭധാരണ നിരോധകത്തിനെതിരെയുള്ള ബിഷപ്പുമാരുടെ ഈ മുറവിളികള്‍ക്ക് പൊതുജനം ഒരു വിലയും കല്‍പ്പിച്ചിട്ടില്ല. ഇവരെ ധിക്കരിച്ചു തൊണ്ണൂറ്റിയെട്ടുശതമാനവും അമേരിക്കര്‍ ഗര്‍ഭധാരണനിരോധക ഗുളികകളും ഉപയോഗിക്കുന്നുവെന്നാണ് സര്‍വേകണക്കു പറയുന്നത്.

 ഒബാമയുടെ ആരോഗ്യസംരക്ഷണ ബില്ലില്‍ അദ്ദേഹം ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല സമര്‍പ്പിച്ചിട്ടും ബിഷപ്‌-കര്‍ദ്ദിനാള്‍ അച്ചുതണ്ടുകള്‍ക്ക് തൃപ്തി വരുന്നില്ല. ഒത്തുതീര്‍പ്പ് കല്‍പ്പിച്ചത് ഇങ്ങനെ. കുടുംബാസൂത്രണ നിരോധകങ്ങള്‍ക്ക് ജോലി ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധിതമായി സൌജന്യഇന്‍ഷുറന്‍സ് നല്‍കണം. നിലവില്‍ കോ പെയ്മെന്റ് സഹിതം ഇരുപത്തിഎട്ടു സംസ്ഥാനങ്ങളില്‍ ഈ നിയമം പ്രാബാല്ല്യത്തില്‍ ഉണ്ട്. മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് ഗര്‍ഭനിരോധകമാര്‍ഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് എടുക്കുവാന്‍ നിര്‍ബന്ധിതരല്ല. എന്നാല്‍, സ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാള്‍ ആവശ്യപ്പെട്ടാല്‍ ജോലി ഉടമ സൌജന്യമായ ഈ ഇന്‍ഷുറന്‍സ് കൊടുക്കുവാന്‍ ബാധ്യസ്ഥനാണ്.


ആര്‍ക്കും ഈ സൌജന്യഇന്‍ഷുറന്‍സ് കൊടുക്കുവാന്‍ പാടില്ലയെന്നും പുരോഹിതര്‍ വാദിക്കുന്നു. ഗര്‍ഭം അലസിപ്പിക്കല്‍ തടയുന്നതുവഴി ഒരു സ്ത്രീയുടെ ആരോഗ്യവും സംരക്ഷിക്കുവാന്‍ സാധിക്കുമെന്ന് ‍ പുരോഹിതര്‍ ചിന്തിക്കുന്നില്ല. 

അമേരിക്കയുടെ first amendmend ഭരണഘടനയനുസരിച്ച് ഈ നിയമം പ്രായോഗികമാവുമെന്നു തോന്നുന്നില്ല.കത്തോലിക്കാ സ്ഥാപനങ്ങള്‍ക്ക് മാത്രമായ ഒബാമയുടെ ഈ തീരുമാനം അമേരിക്കന്‍ പൌരന്മാരുടെ തുല്ല്യഅവകാശങ്ങളുടെ അതിക്രമിക്കലായി നിയമകോടതികള്‍ കരുതും.  ഒരു പ്രത്യേക മതവിഭാഗത്തിനായുള്ള ഈ സൌജന്യത്തിനെതിരായി സാമ്പത്തികഭാരം വഹിക്കുന്ന ഇന്‍ഷുറന്‍സ്കമ്പനികള്‍ ഇതിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്നുറപ്പാണ്.  ഒരു ജോലിക്കാരനും മതത്തിന്റെ പേരില്‍ വിവേചനം പാടില്ലാന്നുള്ള നിയമം നിലനില്‍ക്കെ അവിടെ ഒബാമ യാഥാസ്ഥിതികരായ കത്തോലിക്കരുടെയിടയില്‍ ഒരു പുകമറ സൃഷ്ടിച്ചുവെന്നുമാത്രം.


ഗര്‍ഭനിരോധകങ്ങള്‍, അവിഹിതഗര്‍ഭങ്ങള്‍, അലസിപ്പിക്കല്‍, പ്രസവങ്ങളെക്കാള്‍ ലാഭമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കണക്കു കൂട്ടുന്നത്‌.

 ദാരിദ്ര്യത്തിനെതിരെ പൊരുതുവാന്‍ വത്തിക്കാനു സമയമില്ല. ജനോപകാരപ്രദമായ ഒബാമയുടെ ആരോഗ്യ സുരക്ഷാപദ്ധതികളെ തകര്‍ക്കുവാന്‍ രണ്ടും കല്‍പ്പിച്ചു അമേരിക്കയിലെ പുരോഹിത ലോകം ഇറങ്ങിയിരിക്കുകയാണ്. അവിടെയും ഇവിടെയും മൂലയിലും കോണിലും ചില പ്രതിഷേധങ്ങളൊഴിച്ചാല്‍ ജനമുണ്ടോ ഇവരെ ശ്രവിക്കുന്നു.  തോന്ന്യാസങ്ങള്‍ കളിച്ചു ഇവര്‍ക്കായി പൊരുതുവാന്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ വിശ്വാസികളില്ലെന്നായി.


സന്താന ഉത്ഭാതനം: ആലഞ്ചേരിയുടെ ആഹ്വാനം
കര്‍ദിനാള്‍ ആലഞ്ചേരി അടുത്ത കാലത്ത് അംഗസംഖ്യ കൂടുതലുള്ള കുടുംബങ്ങളുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടിയതും ഒരു വാര്‍ത്ത ആയിരുന്നു. കൂടുതല്‍ സന്താന ഉത്ഭാതനത്തിനായുള്ള അദ്ദേഹത്തിന്‍റെ ആഹ്വാനം വളരെ വിചിത്രമായിരിക്കുന്നു. ദൈവം ബൈബിളിലെ പിതാവായ അബ്രാഹാമിന് കടല്‍ത്തരിപോലെ മക്കളുണ്ടാകാന്‍ കൊടുത്ത അതേ വരം സീറോ മലബാര്‍ രാജകുമാരന്‍ ആയ ആലഞ്ചേരിതിരുമേനിക്കും കൈമാറിയോ?

ജനസംഖ്യ കുറവായിരുന്നതുമൂലം കഴിഞ്ഞ നൂറ്റാണ്ടില്‍ കൃഷിഭുമിയില്‍ പണിയുവാന്‍ കൂടുതല്‍ മക്കളെ മാതാപിതാകള്‍ക്ക് ആവശ്യമായിരുന്നു. അന്ന് സ്കൂളിലോ കോളെജിലോ പോയിട്ടുള്ളവര്‍ വളരെ വിരളം മാത്രം. ജനം മെത്രാന്മാരുടെ രാജവിളംബരം കയ്യുംകെട്ടി വായുംപൊത്തി ശ്രവിക്കുമായിരുന്നു.

ജനസംഖ്യ കൂടിയാല്‍ പട്ടിണികൂടും. സഭയ്ക്ക് അവരെ ചൂഷണം ചെയ്യുകയും ചെയ്യാം. കൂടുതല്‍ വൈദികരെ സൃഷ്ടിച്ചു അവരെ ഷന്ധന്മാരാകുകയും ചെയ്യാം.  എങ്കിലേ അവരുടെ മെത്രാന്‍ വടിയും തൊപ്പിയും മോതിരവും 
 പൊതുജനം ബഹുമാനിക്കുകയുള്ളൂ.

ലൈഗികസംഭോഗങ്ങളും മോഹങ്ങളും സന്താനഉത്ഭാദനവുമെല്ലാം മനുഷ്യന്‍റെ മൌലിക ധര്‍മ്മങ്ങളില്‍പ്പെട്ടതാണ്. ലൈംഗികത  എന്നുള്ളത്
സന്താന ഉത്ഭാദനത്തിനു മാത്രമെന്നാണ്‌ കത്തോലിക്കാസഭ പഠിപ്പിക്കുന്നത്‌. ലൈഗികമോഹങ്ങളില്‍ ആനന്ദം കണ്ടെത്തുന്നവര്‍ പാപികളാണെന്നും സഭ പഠിപ്പിക്കുന്നു. ഇതിനായി മാര്‍പാപ്പാമാര്‍ ചാക്രികലേഖനങ്ങള്‍വരെ ഇറക്കിയിട്ടുണ്ട്.

നോക്കണേ പ്രണയിനിയോട് അനുരാഗപ്രേമത്തിലുള്ള ആനന്ദനിമിഷങ്ങള്‍ അസാന്മാര്‍ഗികമാണുപോലും.

ആഗോള സഭയും കുടുംബാസൂത്രണ പ്രതികരണങ്ങളും(1)


കുടുംബാസൂത്രണത്തില്‍ വത്തിക്കാന്റെ കാഴ്ച്ചപ്പാട്
സ്ത്രീകളെ നിയന്ത്രിച്ചു ലോകത്ത് അസമാധാനവും കൊടിയ ദാരിദ്ര്യവും പട്ടിണിയും  വരുത്തുകയെന്നത്  മാര്‍പാപ്പയുടെ കാഴ്ചപ്പാടാണ്. എന്നാല്‍ ഇന്നു ലോകത്ത്  അനേക കത്തോലിക്കര്‍ മാര്‍പാപ്പയേക്കാള്‍ വിവേകമുള്ളവര്‍ ആണ്. ഗര്‍ഭ നിരോധനത്തിലും കുടുംബാസൂത്രണ പരിപാടികളിലും കത്തോലിക്കാസഭ വിഭാവന ചെയ്യുന്നത്   വിശക്കുന്ന ജനതയും വേണ്ടാത്ത കുഞ്ഞുങ്ങളും ലോകത്ത് പെരുപ്പിക്കുകയെന്നതാണ്.

ഏതാനും വിവേകശാലികളായ ഇറ്റാലിയന്‍ ബിഷപ്പുമാരുടെ പഠന റിപ്പോര്‍ട്ടില്‍ ഇന്നത്തെ ജനനനിരക്ക് കുറക്കേണ്ടത് ഭാവി തലമുറകളോട് നമ്മള്‍ പുലര്‍ത്തേണ്ട കടമയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കുടുംബത്തിനു രണ്ടു മക്കള്‍വീതം കണക്കാക്കി കുടുംബം നിയന്ത്രിക്കേണ്ടത് കാലത്തിന്റെ ആവശ്യമെന്നും ഈ മെത്രാന്‍സമിതി വത്തിക്കാനോട് ആവശ്യപ്പെട്ടു. ആധുനിക വൈദ്യസഹായത്തോടെ മനുഷ്യന്റെ ആയുസ്
ദീര്ഘിക്കുന്നതോടൊപ്പം  ജനനനിരക്കും കുറയേണ്ടതായി  ഉണ്ട്. രണ്ടു വര്‍ഷത്തെ ഈ പഠനത്തില്‍ ശാസ്ത്രജ്ഞരും അല്മെനികളും അനേക രാജ്യങ്ങളില്‍ നിന്നുമുള്ള  മതനേതാക്കന്മാരും ഉണ്ടായിരുന്നു.

 കുടുംബാസൂത്രണത്തെ സംബന്ധിച്ച  ഈ  കമ്മറ്റിറിപ്പോര്‍ട്ടില്‍ മാര്‍പാപ്പാ രോഷകുലനാവുകയും ചെയ്തു. കോടാനുകോടി മനുഷ്യര്‍ ആഹാരം
 ഇല്ലാതെ ലോകത്തു മരിക്കുന്നുണ്ടെങ്കിലും വത്തിക്കാന്‍  അത്തരം പ്രശ്നങ്ങള്‍ ഒരിക്കലും ഗൌനിക്കാറില്ല. കൂടാതെ ജനന നിയന്ത്രണത്തിനുള്ള എല്ലാ മാര്‍ഗങ്ങളെയും സഭ എതിര്‍ക്കുകയും ചെയ്യുന്നു. വത്തിക്കാന്റെ ഈ നിലപാടു വളരെ ദുഖകരമായിട്ടുള്ള ഒന്നാണ്. ജനിക്കുവാന്‍ ഇരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി മതം അസന്മാര്‍ഗിക കല്‍പ്പിച്ചിരിക്കുന്ന ഇത്തരം വിശ്വാസങ്ങളെ ലോകം നിരസിക്കുന്നതായിരിക്കും ഉത്തമമെന്നു
അനേകര്‍ ചിന്തിക്കുന്നു.

വത്തിക്കാന്റെ ഈ നിലപാടു ഇന്ന് പരിഷ്കൃത രാജ്യങ്ങള്‍ ഗൌനിക്കാറില്ല. ദാരിദ്ര്യവും അജ്ഞതയും നിറഞ്ഞ മൂന്നാം ചേരിരാജ്യങ്ങളിലും ലാറ്റിന്‍ രാജ്യങ്ങളിലും വത്തിക്കാനു ഇന്നും നല്ല സ്വാധീനമുണ്ട്. ഗര്‍ഭത്തില് ശിശുക്കളെ കൊല്ലുന്നതു പാപമെന്നത് വത്തിക്കാനോട് യോജിക്കുവാന്‍ സാധിക്കും. എന്നാല്‍ ആധുനിക ഗര്‍ഭ നിരോധക മാര്‍ഗങ്ങള്‍ക്ക് വത്തിക്കാന്‍ തടസ്സം നില്‍ക്കുന്നതില്‍ യാതൊരു യുക്തിയുമില്ല.

മാര്‍പാപ്പയുടെ തെറ്റാവരത്തിനു ഇവിടെ തെറ്റു പറ്റിയെന്നു വേണം അനുമാനിക്കുവാന്‍.  ഇറ്റലിയും മാര്‍പാപ്പയുടെ നയങ്ങള്‍ക്കെതിരെ കുടുംബാസൂത്രണ പദ്ധതികള്‍ വളരെക്കാലം മുമ്പുതന്നെ നടപ്പാക്കിയിരുന്നു. തല്‍ഫലമായി 1982 കാലഘട്ടത്തില്‍  234800 ഗര്‍ഭ അലസിപ്പിക്കല്‍ ഇറ്റലിയില്‍ നടത്തിയെങ്കില്‍ 1992 ലെ ഗര്‍ഭം അലസിപ്പിക്കല്‍ ആ രാജ്യത്ത് 155200 ആയി കുറയ്ക്കുവാന്‍ സാധിച്ചു. അതിനു കാരണം ആധുനിക ഗര്‍ഭ നിരോധക മാര്‍ഗങ്ങളായിരുന്നു . ഇറ്റലി ജനന നിരക്ക് കുറച്ചെന്നു മാത്രമല്ല ഇന്നു ജനസംഖ്യ രാജ്യത്ത് കുറഞ്ഞതുകൊണ്ട് ജനന നിരക്ക് കൂട്ടണമെന്നും ചിന്തിക്കുന്നു.

ജനസംഖ്യാ നിലപാടില്‍ പോപ്പ്  ഇറാനിലെ മുള്ളായെയാണ് കൂട്ടു പിടിച്ചിരിക്കുന്നത്. മത വിത്യാസങ്ങള്‍ മറന്നു ഈ രണ്ടു വിശ്വ മതങ്ങളും ഒത്തു സ്ത്രീയെ നികൃഷ്ടമായി കരുതുന്നു.   സ്ത്രീയെന്നു പറഞ്ഞാല്‍ പുരുഷനെ ജനിപ്പിക്കുന്ന ഫാക്ടറി യാണെന്നു ഇസ്ലാമിക  നേതാവായ ഹമാസിന്റെ അഭിപ്രായവും ഇവിടെ പ്രസ്താവ്യമാണ്.

എക്കാലവും പുരുഷന്‍ അടക്കി ഭരിക്കുന്ന ചരിത്രമാണ് കത്തോലിക്കാ സഭയ്ക്കുള്ളത്. ഇസ്ലാമും അതുപോലെ തന്നെ. രണ്ടു മതങ്ങളും ലോകമെമ്പാടും സ്ത്രീകളെ അടക്കി വാഴുന്നു. കുടുംബാസൂത്രണ ഗര്‍ഭ നിരോധക മാര്‍ഗങ്ങളെ രണ്ടു മതങ്ങളും എതിര്‍ക്കുന്നു.   മതം പുര്‍ഷന്മാരുടെ നിയന്ത്രണത്തില്‍ ഉള്ളതില്‍  സ്ത്രീകള്‍ സന്തുഷ്ടരാണെന്നുള്ളതും വിചിത്രമായിരിക്കുന്നു. ഒന്നുകില്‍ പുരുഷന്‍ സ്ത്രീയുടെ മസ്തിഷ്ക്കത്തില്‍     ഇങ്ങനെ ഒരു ജ്വരം ഉണ്ടാക്കി.  അല്ലെങ്കില്‍ പുരുഷന്‍ ഇല്ലാതെ  സ്ത്രീ സുരക്ഷയല്ലെന്നു അവള്‍ക്കുള്ള  തോന്നലാകാം.

ഗര്‍ഭം അലസിപ്പിക്കുന്നത് തെറ്റാണെന്ന് തോന്നുന്നുവെങ്കില്‍ ചെയ്യരുത്. കാരണം അതു ജീവിതത്തില്‍ പിന്നീട്  മാനസിക വിഭ്രാന്തിയുണ്ടാക്കും. എന്നാല്‍ വിശപ്പിന്റെ ലോകത്ത് മറ്റു കുടുംബാസൂത്രണ പദ്ധതികളെ എന്തുകൊണ്ടു വത്തിക്കാന്‍ എതിര്‍ക്കുന്നുവെന്നു മനസിലാകുന്നില്ല ? ഒരിക്കലും വിവാഹം ചെയ്യാത്ത, ഗര്‍ഭം വഹിക്കാത്ത  ഈ  വൃദ്ധരായ പുരോഹിതര്‍ക്കും പോപ്പിനും കുടുംബാസൂത്രണമെന്തെന്നും  മനസിലാവുകയില്ല.

ക്രിസ്ത്യാനികളായ സ്ത്രീകള്‍ വചനം ശരിക്കു പഠിച്ചിട്ടുണ്ടെങ്കില്‍ ഉദരത്തിലുള്ള കുഞ്ഞു ജനിക്കുന്നതുവരെ ആത്മാവില്ലെന്നും മനസിലാകും. അതുകൊണ്ട് ഉദരത്തില്‍ ഉള്ള ബുദ്ധിമാന്ദ്യം ഭവിച്ച കുട്ടിയെ നശിപ്പിച്ചാല്‍ പാപമില്ലെന്നു ചില വചനവാദികള്‍ വാദിക്കുന്നതും കാണാം. കത്തോലിക്കാ സഭ സ്ത്രീകളെ അടിമകളാക്കി ജനങ്ങളെ നിയന്ത്രിച്ചു പണം ഉണ്ടാക്കുകയെന്നുള്ളതും ചരിത്രപരമായ ഒരു സത്യമാണ്. ആധുനിക യുഗത്തില്‍ സ്ത്രീകള്‍ സഭയുടെ ഉപദേശങ്ങള്‍ ശ്രവിക്കാറില്ല. സ്ത്രീകളും സഭയുടെ ഉദ്ദേശശുദ്ധിയെന്തെന്നു തിരിച്ചറിയുവാന്‍ തുടങ്ങി.

ഗര്‍ഭ നിരോധക മാര്‍ഗങ്ങളെ സഭ എന്തിനു എതിര്‍ക്കുന്നു?
ഭ്രൂണഹത്യ പാപമാണെന്നുള്ള വത്തിക്കാന്‍റെ നിലപാട് കുറെയെങ്കിലും മനസിലാക്കുവാന്‍ സാധിക്കും. പക്ഷെ മറ്റു ഗര്‍ഭനിരോധന മാര്‍ഗങ്ങളെ എതിര്‍ക്കുന്നതിന്‍റെ യുക്തി എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. ഒരു പുരുഷന്‍ ഓരോ സെക്കന്റിലും കോടാനുകോടി ബീജങ്ങളെ പുറപ്പെടുവിക്കും. അത് തലയില്‍നിന്ന് ജീവനുള്ള തലമുടി പൊഴിയുന്നതുപോലെയുള്ളൂ.ബീജകോശം അണ്‍ഡകോശത്തിലെത്താതെ എങ്ങനെ ജീവന്‍തുടിക്കും.

വിവേകമുള്ള മനുഷ്യന്‍ ലോകം മുഴുവന്‍ വിശക്കുന്ന വയറുകളുമായി എത്യോപ്പ്യായെന്ന  പട്ടിണിരാജ്യം പോലെയാവണോ? മനുഷ്യന് ചിന്തിക്കുവാന്‍ കഴിവ് തന്നിരിക്കുന്നത് വിവേകപൂര്‍വ്വം നല്ലതിനെ തിരിച്ചറിയാനാണ്. ബിബ്ലിക്കല്‍ക്കാലത്ത് ഗര്‍ഭനിരോധക ഉപായങ്ങള്‍ ഉണ്ടായിരിന്നില്ലല്ലോ? ബൈബിളിനു എതിരല്ലാത്ത സ്ഥിതിക്കു പിന്നെ എന്തിനാണ് വത്തിക്കാന്‍റെ ഈ കടുംപിടുത്തം.സ്ത്രീത്വത്തിന്‍റെ മൌലികതയെ ഇവര്‍ ചോദ്യം ചെയ്യുകയാണ്. സ്ത്രീയല്ലയോ, അവളെ അടിച്ചമര്‍ത്തപ്പെട്ടാലും ഭക്തിയാദരവകളോടെ കൈയും കൂപ്പി നിന്നു കൊള്ളുമെന്ന ഒരു ചിന്താഗതിയും  പൌരാഹിത്യ മേധാവിത്വത്തിനുണ്ട്.

അടുത്തകാലത്ത്‌ ഗര്ഭാനിരോധക ഗുളികകള്‍ സംബന്ധിച്ച് വത്തിക്കാന്‍വക രസകരമായ ഒരു വാര്‍ത്ത ഉണ്ടായിരുന്നു. ഇത്തരം ഗുളികകള്‍ പരിതസ്ഥിതികളും അന്തരീക്ഷം അശുദ്ധമാക്കുമെന്നായിരുന്നു വത്തിക്കാന്‍ കണ്ടുപിടുത്തം. സന്താന ഉത്ഭാതനശേഷി നഷ്ടപ്പെടുമെന്നും വത്തിക്കാന്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രീയ തെളിവുകള്‍ വ്യക്തമായി വത്തിക്കാനു വെളിപ്പെടുത്തുവാനും സാധിച്ചില്ല. സ്ത്രീകള്‍ക്ക് ധാരാളം മൂത്ര ഭ്രമം ഉണ്ടാകുമെന്നും ഒരു വത്തിക്കാന്‍പത്രം വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചു.  തന്മൂലം പ്രകൃതി മുഴുവന്‍ ഹോര്‍മോണുകള്‍ നിറയുന്നതുമൂലം അറിയപ്പെടാത്ത അസുഖങ്ങള്‍ പ്രകൃതിയെ മലിനമാക്കുമെന്നും വത്തിക്കാന്റെ നിഗമനങ്ങളില്‍ ഉണ്ട്. 

കന്യാസ്ത്രികളും ഗര്‍ഭ നിരോധക ഗുളികകളും
കന്യാസ്ത്രികള്‍ ആരോഗ്യസംരക്ഷണത്തിനു ഗര്‍ഭനിരോധക ഗുളികകള്‍ ഉപയോഗിക്കണമോ വേണ്ടയോ എന്നുള്ളത് ഇന്നു വാര്‍ത്തകളില്‍ വിവാദപരമായ ഒരു ചര്‍ച്ചാവിഷയമാണ്. തീര്‍ച്ചയായും ഈ ആശയം ഗൌരവമായി ചിന്തിക്കേണ്ടതുണ്ട്.

 എന്തുകൊണ്ടു കന്യാസ്ത്രികള്‍ക്കെതിരെ ഈ ഗുളികയുടെ പേരില്‍ ലോകം  ശബ്ദം ഉയര്‍ത്തുന്നുവെന്നാണ് മറ്റൊരു ചോദ്യം? കാരണം അവര്‍ക്കു മക്കള്‍ ഇല്ല. മക്കളില്ലാത്ത സ്ത്രീകള്‍ക്ക് ഇടവിട്ടു കൂടെകൂടെ ആര്‍ത്തവകാലങ്ങളുടെ എണ്ണംകൂടും. എണ്ണം കൂടുന്തോറും കാന്‍സറിന്റെ സാധ്യതകളും വര്‍ധിക്കും.

ഗര്‍ഭനിരോധകകമ്പനികള്‍ കോടികള്‍ ബിസിനസ് ലാഭം കൊയ്യുവാനുള്ള ഒരു പ്രചാരണ തന്ത്രമാണെന്നാണ് മറ്റൊരു ആരോപണം. രക്തം കട്ടിയായെക്കാവുന്ന ദോഷങ്ങളും ഗുളിക കഴിക്കുന്നതിലൂടെ സാധ്യതയേറുന്നുവെന്നുമുണ്ട്.

കണക്കനുസരിച്ച് ലോകത്തിലുള്ള ഒരു ലക്ഷത്തോളം കന്യാസ്ത്രികള്‍ക്ക് തങ്ങളുടെ ചാരിത്രം കാത്തു സൂക്ഷിക്കുന്നതിന് കടുത്ത വില നല്‍കേണ്ടിവരുന്നു. കുട്ടികളില്ലാത്ത സ്ത്രീകള്‍ക്ക് മാറിടങ്ങളിലും ഗര്‍ഭപാത്രത്തിലും ബീജകോശങ്ങളിലും കാന്‍സര്‍ സാധ്യതയേറെയാണ്‌. സഭ ഗര്‍ഭനിരോധഗുളികകള്‍ സൌജന്യമായി വിതരണം ചെയ്‌താല്‍ ഇരുപതു ശതമാനംവരെ മരണനിരക്ക് കുറയ്ക്കാമെന്നാണ് ശാസ്ത്രറിപ്പോര്‍ട്ടുകള്‍.

 
1968മുതല്‍ ഏതുതരം കുടുംബാസൂത്രണത്തെയും വത്തിക്കാന്‍ എതിര്‍ത്തിരിക്കുകയാണ്. ഇത് കുടുംബാസൂത്രണമല്ല മറിച്ചു കന്യാസ്ത്രികളുടെ ആരോഗ്യ പ്രശ്നമാണ്. ജീവന്‍റെയും പ്രശ്നമാണ്. ഗര്‍ഭനിരോധക ഗുളികകള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നുവെങ്കില്‍ ഭൂമിയിലെ ഒരു തിരുമേനിമാര്‍ക്കും എതിര്‍ക്കുവാന്‍ അവകാശമില്ല.

 ഭ്രൂണഹത്യ:ഡോക്ടറും  കന്യാസ്ത്രിയ്ക്കുമെതിരെ 
അമേരിക്കയിലുള്ള ഫീനിക്സ് ലെ ‍Olmsted എന്ന  ബിഷപ്പ് ‍ ഭ്രൂണഹത്യ നടത്തിയ ഡോക്ടറേയും  സഹായിച്ച  ഒരു കന്യസ്ത്രിയെയും സഭയില്‍നിന്നു പുറത്താക്കിയതു കൂടാതെ  ഒരു ഇടയ ലേഖനവും ഇറക്കി. സഭയുടെ ദൌത്യങ്ങള്‍ പാലിക്കുവാന്‍ സെന്‍റ് ജോസഫ് ഹോസ്പിറ്റല്‍ നയങ്ങള്‍ പരാജയപ്പെട്ടു. അതിനാല് ‍പ്രസ്തുത  ഹോസ്പിറ്റല്‍ ഇനി മേല്‍ ഒരു കത്തോലിക്കാസ്ഥാപന പദവിയില്‍ തുടരുന്നില്ല എന്നായിരുന്നു ഇടയ ലേഖനത്തിന്റെ സാരം.   മരണത്തിലേക്ക് പോയിരുന്ന ഒരു സ്ത്രീയുടെ ജീവന്‍ രക്ഷിക്കുവാന്‍ ആ സ്ത്രീയുടെ ഉദരത്തില്‍ ഉണ്ടായിരുന്ന പതിനോന്നാഴ്ച പ്രായമുള്ള Fetus in fetu നശിപ്പിച്ചതില്‍ ഉള്ള പ്രതികരണമായിരുന്നു ഈ ഹോസ്പിറ്റല്‍ പൂട്ടുവാനുള്ള കാരണം.

 
മാനുഷികമൂല്യങ്ങളില്‍ വിശ്വസിച്ചു ഈ ഗര്‍ഭം അലസിപ്പിക്കല്‍ ഡോക്ടെഴ്സും രോഗിയും കുടുംബവും ഒത്തൊരുമിച്ചുള്ള ഒരു തീരുമാനമായിരുന്നു. ഹോസ്പ്പിറ്റലിന്‍റെ ഭരണാധികാരി എന്ന നിലയിലാണ് മാക്ബ്രൈഡു എന്ന കന്യാസ്ത്രി സഹോദരി തന്റെ സമ്മതപത്രം നല്‍കിയത്. കര്‍മ്മനിരതയായി സ്വന്തംജോലി നിര്‍വഹിച്ചതിന് സഭ അവരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം ക്രൂരമായി ജനിച്ചുവീണ വിശ്വാസത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

Olmsted എന്ന ഈ ബിഷപ്പിന്‍റെ പേരില്‍ അഴിമതി ആരോപണങ്ങള്‍ അനേകമുണ്ട്. ഇദ്ദേഹം പള്ളിയിലെ അമ്പതിനായിരം ഡോളര്‍ സ്വവര്‍ഗ രതികളുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് സംഭാവന കൊടുത്തതില്‍ ഇടവകാംഗങ്ങള്‍ അമര്‍ഷരാണ്. ഈ പ്രശ്നം ദേശീയ തലത്തിലും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള മതഭ്രാന്തമാര്‍ ഭരിക്കുന്ന കത്തോലിക്കാ സ്ഥാപനങ്ങളിലെ ഡോക്റ്റേഴ്സിനും മാനേജുമെന്‍ന്റിനും ജോലി നഷ്ടമാകുമെന്ന ഭയത്താല്‍ അനേകരുടെ ജീവനെ ബലി കഴിക്കേണ്ടിവരുന്നു. കത്തോലിക്കാ സ്ഥാപനങ്ങളില്‍ ഗര്‍ഭിണികള്‍ ഓപ്പറെറ്റിന്ഗ് (operating) ചേമ്പറില്‍ മരണമേറ്റു വാങ്ങുന്നത് ദിവസം തോറും  ഉള്ള  കാഴ്ചകളാണ്.
(തുടരും)

Wednesday, June 27, 2012

കേരള കാത്തലിക് ഫെഡറേഷന്‍ എന്ത്? എന്തിന്?



അല്‍മായര്‍ക്കുവേണ്ടി അല്‍മായരാല്‍ രൂപംകൊടുത്ത അല്‍മായരുടെ സംഘടനയാണ് കേരള കാത്തലിക് ഫെഡറേഷന്‍. അല്‍മായരുടെ താല്‍പര്യസംരക്ഷണം മാത്രം ലക്ഷ്യമാക്കി മെത്രാന്മമാരുടെയും പുരോഹിതരുടെയും നിയന്ത്രണത്തിലും നേതൃത്വത്തിലുമല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന അല്‍മായസംഘടയെന്ന് കേരള കാത്തലിക് ഫെഡറേഷനെ വിശേഷിപ്പിക്കാം. അല്‍മായരെ സ്വതന്ത്രമായി സംഘടിക്കാനും പ്രവര്‍ത്തിക്കാനും പൗരോഹിത്യനേതൃത്വം ഒരിക്കലും അനുവദിക്കാറില്ല. എസ്.എന്‍.ഡി.പി.യും എന്‍.എസ്.എസുംപോലെ കത്തോലിക്കരുടെ സമുദായസംഘടനയായി നിലവില്‍വന്നതായിരുന്നു കത്തോലിക്കാ കോണ്‍ഗ്രസ്. തങ്ങളുടെ കാല്‍ക്കീഴിലും വരുതിയിലും പ്രവര്‍ത്തിക്കാത്ത അല്‍മായസംഘടനയെന്ന ആശയംതന്നെ മെത്രാന്മാരെ വിറളിപിടിപ്പിച്ചു. അവര്‍ സംഘടനക്ക് അംഗീകാരം നിഷേധിച്ചു. ഒടുവില്‍ മാര്‍ ലൂയീസ് പഴേപറമ്പില്‍ മെത്രാനെ തലപ്പത്ത് പ്രസിഡണ്ടായി പ്രതിഷ്ഠിച്ചതിനുശേഷം മാത്രമേ അല്‍മായസംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസിനെ അംഗീകരിക്കാന്‍ ഔചിത്യബോധമില്ലാത്ത മെത്രാന്മാര്‍ തയ്യാറായുള്ളു. മെത്രാന്മാരുടെ തീന്‍മേശയില്‍നിന്ന് എറിഞ്ഞുകൊടുക്കുന്ന ഉച്ഛിഷ്ടം ഭക്ഷിച്ചു ജീവിക്കാന്‍ വിധിക്കപ്പെട്ട കത്തോലിക്കാ കോണ്‍ഗ്രസ് ഒടുവില്‍ ഒന്നുമല്ലാതായിത്തീര്‍ന്നു. എന്നാല്‍ കേരള കാത്തലിക് ഫെഡറേഷന്റെ രൂപീകരണത്തോടെ മെത്രാന്മാര്‍ക്ക് നിയന്ത്രണമൊ ഭരണാധികാരമൊ ഭാഗഭാഗിത്വമൊ ഇല്ലാത്ത അല്‍മായരുടെ സ്വതന്ത്രസംഘടനയെന്ന ചിരകാലസ്വപ്നം പൂവണിഞ്ഞിരിക്കുകയാണ്.
'തെരഞ്ഞെടുക്കപ്പെട്ട വര്‍ഗവും രാജകീയ പുരോഹിതഗണവും വിശുദ്ധ ജനതയും ദൈവത്തിന്റെ സ്വന്തം ജനവും' എന്നാണ് വി. പത്രോസ് അല്‍മായരെ വിശേഷിപ്പിച്ചത് (1 പത്രോ. 29-30). എന്നാല്‍ സഭയിലെ മഹാഭൂരിപക്ഷമായ അല്‍മായരുടെ ഇന്നത്തെ അവസ്ഥ പരമദയനീയമാണ്. പഴയ ഹിന്ദുസമുദായത്തിലെ ബ്രാഹ്മണപുരോഹിതരുടെ സുഖഭോഗാദികള്‍ നിര്‍വഹിച്ചുകൊടുക്കാന്‍ വിധിക്കപ്പെട്ട ശൂദ്രര്‍ക്ക് സമാനമാണ് കത്തോലിക്കാസഭയിലെ അല്‍മായരുടെ സ്ഥാനം. മെത്രാന്മാരും പുരോഹിതരും അവരെ കാല്‍ക്കീഴിലിട്ട് ചവിട്ടിയരയ്ക്കുന്നു. മൂന്ന് അവകാശങ്ങളാണ് അവര്‍ അല്‍മായര്‍ക്ക് കനിഞ്ഞ് അനുവദിച്ചിട്ടുള്ളത്, പ്രാര്‍ത്ഥിക്കാനും പണംനല്‍കാനും അനുസരിക്കാനുമുള്ള (To pray, pay and obey) അവകാശം. അല്‍മായര്‍ക്ക് അവകാശപ്പെട്ട മാമോദീസാ, കുര്‍ബാന, വിവാഹം, മരിച്ചടക്ക് തുടങ്ങിയ ആത്മീയാവശ്യങ്ങള്‍ക്ക് സമീപിക്കുന്ന വിശ്വാസികളെ അവര്‍ കഴിയുന്നിടത്തോളം ബുദ്ധിമുട്ടിക്കുന്നു. സമ്പന്നരേക്കാള്‍ ദരിദ്രരായ വിശ്വാസികള്‍ക്കാണ് ഇത്തരം പീഡനങ്ങള്‍ ഏറെയും ഏറ്റുവാങ്ങേണ്ടിവരുന്നത്. ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അല്‍മായര്‍ക്കെതിരെ മെത്രാന്മാരും പുരോഹിതരും അഴിച്ചുവിടുന്നതെന്ന യാഥാര്‍ത്ഥ്യം അനിഷേധ്യമാണ്. ഇതില്‍നിന്നുള്ള മോചനമാണ് കേരള കാത്തലിക് ഫെഡറേഷന്റെ ലക്ഷ്യം. പുരോഹിതരുടെ വിശ്വാസിപീഡനങ്ങള്‍ക്കെതിരെ നിയമനടപടി ഉള്‍പ്പടെ എല്ലാ പരിഹാരശ്രമങ്ങള്‍ക്കും കേരള കാത്തലിക് ഫെഡറേഷന്റെ സംഘടിതശക്തി അല്‍മായര്‍ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പുനല്‍കുന്നു.
കേരള കാത്തലിക് ഫെഡറേഷന്‍ ആവശ്യപ്പെടുന്നു: 1). സഭാഭരണത്തില്‍ സമത്വം, സ്വാതന്ത്ര്യം, പ്രാതിനിധ്യം, സുതാര്യത എന്നിവ ഉറപ്പുവരുത്തുക. 2). പള്ളിയും പള്ളിസ്വത്തുക്കളും മെത്രാന്റേതല്ല, വിശ്വാസികളുടേതാണ്. അവയുടെ ഭരണാധികാരം വിശ്വാസികളെ തിരിച്ചേല്‍പ്പിക്കുക. 3). അല്‍മായര്‍ അടിമകളല്ല, തെരഞ്ഞെടുക്കപ്പെട്ട വര്‍ഗവും രാജകീയപുരോഹിതഗണവും വിശുദ്ധ ജനവുമാണ്. 4). ആത്മീയശുശ്രൂഷ മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും സഭാഭരണം അല്‍മായര്‍ക്കുമായി നിശ്ചയിക്കുക. 5). പള്ളിയോഗ നിശ്ചയങ്ങള്‍ ഉപദേശങ്ങളല്ല, തീരുമാനങ്ങളാണ്. പള്ളിയോഗതീരുമാനങ്ങളില്‍ മെത്രാനും പുരോഹിതര്‍ക്കുമുള്ള വീറ്റോ അധികാരം എടുത്തുകളയുക. 6). പള്ളിയോഗങ്ങള്‍ക്ക് നിയമപ്രാബല്യം നല്‍കാനും സഭാസ്വത്തുക്കളുടെ സുതാര്യവും നിയമാധിഷ്ഠിതവുമായ ഭരണത്തിന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മീഷന്‍ രൂപംകൊടുത്ത കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ ഉടന്‍ നിയമമാക്കുക. 7). കാനോന്‍നിയമം ദൈവദത്തമല്ല, മനുഷ്യനിര്‍മ്മിതമാണ്. സഭയില്‍ പുരോഹിതാധിപത്യം നിലനിര്‍ത്താന്‍ 1917ല്‍ മാത്രം നിര്‍മ്മിക്കപ്പെട്ടതാണ് അത്. അതിന് അടിസ്ഥാനമാക്കിയ 324 രേഖകളില്‍ 313ഉം വ്യാജരേഖകളായിരുന്നുവെന്ന് ദൈവശാസ്ത്രജ്ഞന്മാര്‍തന്നെ സമ്മതിക്കുന്നു. നിയമനിര്‍മ്മാണ സഭകള്‍ പാസ്സാക്കുന്നതു മാത്രമാണ് നിയമം. ഭാരതീയക്രൈസ്തവര്‍ക്ക് ഭാരതനിയമവ്യവസ്ഥമാത്രം ബാധകമാക്കുക. 8). അരമനകോടതികള്‍ സമാന്തര കോടതികള്‍. അരമന കോടതികള്‍ നിര്‍ത്തലാക്കുക. 9). ഇടയലേഖനങ്ങള്‍ വിശ്വാസവും സന്മാര്‍ഗവും പ്രബോധിപ്പിക്കാനാണ്. ഇടയലേഖനങ്ങളെ രാഷ്ട്രീയപ്രചാരണത്തിന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക. 10). മെത്രാന്മാരും പുരോഹിതരും രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടുന്നതില്‍നിന്ന് വിട്ടുനില്‍ക്കുക. രാഷ്ട്രീയം അല്‍മായര്‍ക്കായി നീക്കിവെക്കുക. 11). സര്‍ക്കാരും മറ്റു സമുദാ യനേതാക്കളുമാമായി നടത്തുന്ന ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും അല്‍മായനേതാക്കളെ അധികാരപ്പെടുത്തുക. 12). പരിശുദ്ധമായ കൂദാശകള്‍ വില്‍പനച്ചരക്കാക്കുന്നത് അവസാനിപ്പിക്കുക. അവ തീര്‍ത്തും സൗജന്യമാക്കുക. 13). പുരോഹിതര്‍ക്ക് പെരുമാറ്റചട്ടം നടപ്പില്‍ വരുത്തുക. പള്ളികളില്‍ അവരുടെ സാന്നിദ്ധ്യം ഉറപ്പാക്കുക. ഇതിനായി പള്ളികളില്‍ പുരോഹിതരുടെ യാത്രാവിവരങ്ങളുടെ രജിസ്റ്റര്‍ സൂക്ഷിക്കുകയും അവ വിശ്വാസികളുടെ പരിശോധനക്കായി എപ്പോഴും ലഭ്യമാക്കുകയും ചെയ്യുക. 14). സഭാസ്ഥാപനങ്ങളുടെ ഭരണാവകാശം അല്‍മായര്‍ക്ക് നല്‍കുക. 15). സഭാസ്ഥാപനങ്ങളില്‍ ഉദ്യോഗത്തിന് പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ബന്ധുക്കളെ കുത്തിനിറക്കുന്നത് അവസാനിപ്പിക്കുക. നിയമനങ്ങള്‍ക്ക് യോഗ്യതമാത്രം മാനദണ്ഡമാക്കുക. 16). സഭാസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നീതിപൂര്‍വമായ സേവനവേതനവ്യവസ്ഥകള്‍ നടപ്പാക്കുക. പട്ടക്കാര്‍ക്കും പള്ളിജീവനക്കാര്‍ക്കും മാന്യമായ വേതനം ഉറപ്പുവരുത്തുക. 17). എല്ലാവിധ നിര്‍ബന്ധിതപിരിവുകളും അവസാനിപ്പിക്കുക.
ക്രിസ്തുവിന്റെ മുന്തിരിത്തോപ്പില്‍ പുരോഹിതാതിക്രമങ്ങളുടെ കള നിറഞ്ഞിരിക്കുന്നു. ആ കള പറിച്ച് തോട്ടം ശൂദ്ധീകരിക്കാനുള്ള എളിയ ശ്രമത്തിലാണ് കേരള കാത്തലിക് ഫെഡറേഷന്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ആ യത്‌നത്തില്‍ പങ്കാളികളാകാന്‍ നിങ്ങളേയും ക്ഷണിക്കുന്നു.    

Tuesday, June 26, 2012

ഇരുളടഞ്ഞ കന്യാസ്ത്രിമഠം കഥകള്‍

കുര്‍ബാന വീരന്മാരുടെ മേച്ചില്‍ സ്ഥലങ്ങള്
കന്യാസ്ത്രി മഠം ഇന്ന്  കുറുനരികളുടെയും കുര്‍ബാനവീരന്‍മാരുടെയും മേച്ചില്‍സ്ഥലങ്ങളായി മാറിയിരിക്കുന്നു.   ലോകം ഇത്രത്തോളം വളര്‍ന്നിട്ടും ശാസ്ത്രവും മനുഷ്യനും ആകാശത്തോളം ഉയര്‍ന്നിട്ടും ഒന്നുമറിയാത്ത ഒരു ലോകത്ത് പ്രാര്‍ത്ഥനമാത്രമാണു ജീവിതമെന്നു കരുതി ജീവിക്കുന്ന കുറെ പെണ്‍ജീവിതങ്ങള്‍ ഇവിടെയുമുണ്ട്.  നിര്‍ഭാഗ്യവതികളായ ഇവര്‍ എങ്ങനെ തങ്ങളുടെ ലൈംഗികവികാരങ്ങളെ ഉള്ളില്‍ അടിച്ചമര്‍ത്തി കാലം കഴിക്കുന്നു. അമര്‍ത്തിപ്പിടിച്ച വികാരങ്ങളുമായി ജീവിക്കുന്നത് ദൈവദാനമാണെന്ന് പറയുന്ന മാര്‍പാപ്പയുടെ ഹൃദയം നാസി ക്യാമ്പിലെ ദുരിതജീവിതത്തില്‍നിന്നും ഉയര്‍ത്തെഴുന്നേറ്റ ഉരുക്കുകോട്ടയോ?

കുടുംബപ്രശ്നങ്ങളും മാതാപിതാകളുടെ താറുമാറായ കുടുംബജീവിതവുംമൂലം രക്ഷപെടുവാന്‍ പെണ്‍കുട്ടികള്‍ കാണുന്ന ഒരു അഭയകേന്ദ്രമാണു കന്യാസ്ത്രീമഠം. പൂജപ്പുര ജയിലിനെക്കാളും കാരിരുമ്പ്കൊണ്ട് പടുത്തുയര്‍ത്തിയ മതില്‍കെട്ടിനുള്ളില്‍ ജീവിച്ചുജീവിക്കുന്ന ഈ മനുഷ്യജീവികളെ തേടി ഒരു സാമൂഹ്യസംഘടനകളും രാഷ്ട്രീയ സംഘടനകളും എത്താറില്ല.

പരിഷ്കൃതലോകത്തില്‍ നല്ലവണ്ണം വസ്ത്രങ്ങള്‍ ധരിച്ചു നടക്കുവാനുള്ള ആഗ്രഹം ഈ കുട്ടികള്‍ക്കുമുണ്ട്. സിനിമാകളും കലാപരിപാടികളും ആസ്വദിക്കുവാനും പുറംലോകവുമായ് സാമൂഹ്യജീവിതം നയിക്കുവാനും ഇവരും ആഗ്രഹിക്കുന്നു. ജീവിക്കുവാന്‍ കൊതിയുള്ളതുകൊണ്ട് മരിച്ചുജീവിക്കുന്നവരുടെ ഇങ്ങനെയും ഒരു ലോകം.

ഇത്രയേറെ ചുറ്റും മതില്‍ക്കെട്ടുകള്‍ ഉണ്ടായിട്ടും കന്യാസ്ത്രികള്‍ എങ്ങനെ ഗര്‍ഭിണികളാകുന്നുവെന്നു പൊതുജനം ചിന്തിക്കാറുണ്ട്. സംശയിക്കേണ്ട, കള്ളന്‍ കപ്പലില്‍ എപ്പോഴും കാണും.  കാമവികാരങ്ങള്‍ അടക്കി പിടിച്ചിരിക്കുന്ന വൈദികകള്ളന്മാര്‍  അവരെ സംരക്ഷിക്കുവാനും ‍ കാണും.

 എല്ലാ പുരോഹിതരും സ്വവര്‍ഗക്കാരാണെന്ന് കരുതരുതേ!!! ഗര്‍ഭം അലസിപ്പിച്ചു ഭ്രുണങ്ങളുടെ അവശിഷ്ടങ്ങള്‍ മറവുചെയ്യുവാനും ആ മതില്‍കെട്ടിനുള്ളില്‍ പ്രത്യേകസ്ഥലങ്ങള്‍ ഉണ്ട്. ഗര്‍ഭത്തിനു ഉത്തരവാദികള്‍ ചെറുപ്പക്കാര്‍ മാത്രമാണെന്നും കരുതരുത്.
അറുപതു വയസ്സ്കഴിഞ്ഞ വൃദ്ധനായ വികാരിയച്ചനും കാമവികാരങ്ങള്‍ ഉണ്ട്.  കൊച്ചുപെണ്ണുങ്ങളെ കണ്ടാല്‍ ഇവര്‍ക്കും ഇരിക്കപ്രതിയില്ല. പോരാഞ്ഞു ക്രിസ്തുവിനെയാണു കന്യാസ്ത്രീ വിവാഹം കഴിച്ചിരിക്കുന്നത്. മണവാളനായ ക്രിസ്തുവിന്‍റെ മോതിരം വികാരിയച്ചന്‍ അണിയിച്ചത് കൈവിരലില്‍ ഉണ്ട്.

പിന്നെയും ചോദ്യം വരുന്നു. ആരാണ് അവളുടെ ഉദരത്തിലെ ഗര്‍ഭസ്ഥശിശുവിന്‍റെ ഉടയവന്‍. മറ്റാരുമല്ല ക്രിസ്തുവിന്‍റെ വികാരി----ഭര്‍ത്താവിനെപ്പോലെ അദ്ദേഹത്തിനും ചില അവകാശങ്ങള്‍ ക്രിസ്തു കൊടുത്തിട്ടുണ്ട്. ദൈവംതന്ന കുട്ടികളുമായി സന്യാസജീവിതം ഉപേക്ഷിച്ച സ്ത്രീകളുമുണ്ട്-അവര്‍ ചിലപ്പോള്‍ ആകാശപ്പറവകളായി തെരുവിലും.

 സിസ്റ്റര്‍  കാര്‍ലോറ്റീ കേക്ക്ലെര്‍  കന്യാസ്ത്രിയുടെ  കഥ
1920 വര്‍ഷങ്ങളില്‍ സന്യാസിനിയായിരുന്ന  സിസ്റ്റര്‍  കാര്‍ലോ റ്റീ   കേക്ക്ലെര്‍ (Sister Charlotte Keckler) എന്ന യൂറോപ്പ്യന്‍ കന്യാസ്ത്രിയുടെ ജീവിത കഥയില്‍
 കോണ്‍വെന്റിലെ ക്രൂര പീഡനങ്ങളെ വിശദമായി  വിവരിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ
ആദിശതകങ്ങളില്‍ ഒരു സാധാരണ കുടുംബത്തില്‍ ഇവര്‍ വളര്‍ന്നു. ഏഴു വയസുള്ളപ്പോള്‍ മുതല്‍ കന്യാസ്ത്രിയാകുവാന്‍ ഇടവക വികാരിയും കന്യാസ്ത്രികളും ഇവരെ നിരന്തരം പ്രേരണം ചെലുത്തുന്നുണ്ടായിരുന്നു. പതിമൂന്നു വയസുള്ളപ്പോള്‍ ദൈവത്തില്‍ അഗാതമായ സ്നേഹത്തില്‍ അന്നു കുട്ടിയായിരുന്ന ഇവര്‍ അടിമപ്പെട്ടു. അവളുടെ പതിമൂന്നാം ജന്മദിനത്തില്‍ മാതാപിതാകളുടെ അനുഗ്രഹത്തോടെ മറ്റു സഹ കന്യാസ്ത്രികള്‍ക്കൊപ്പം  ആയിരകണക്കിന് മൈല്‍ അകലെയുള്ള മഠം കോണ്‍വെന്റിലേക്ക് അവള്‍ യാത്രയായി. അന്നു സ്നേഹിച്ച മാതാപിതാക്കളെ പിരിഞ്ഞിരിക്കുന്ന അവളുടെ ആദ്യ-അവസാന  രാത്രിയുമായിരുന്നു.

അവളുടെ കഥ തുടരുന്നു.  യേശുവിനുവേണ്ടി വൃതം എടുക്കുവാന്‍ ഒരിക്കല്‍ ഒരു ശവപ്പെട്ടിക്കുള്ളില്‍ മരിച്ചവളെപ്പോലെ പന്ത്രണ്ടു മണിക്കൂര്‍
കിടക്കണമായിരുന്നു. ചുറ്റും മരിച്ചവരെപ്പോലെ കുന്തിരിക്കം ഇട്ടു പുകയ്ക്കുന്നുണ്ടായിരുന്നു. യേശുവിന്റെ മണവാട്ടിയായി മാതാപിതാക്കള്‍ക്ക് അവള്‍ മരിച്ചുവെന്നുള്ള ഒരു ചടങ്ങായിരുന്നു അത്. ദൈവത്തെ സ്നേഹിക്കുവാന്‍ മാതാപിതാക്കളെയും ഭൌതിക ജീവിതത്തെയും വെറുക്കുന്നുവെന്ന് അന്നു പ്രതിജ്ഞയും ചെയ്യണമായിരുന്നു.

ശവപ്പെട്ടിക്കുള്ളില്‍ അവള്‍ കിടന്നപ്പോള്‍ ഭൂതകാലത്തെ അവളുടെ കുട്ടികാലങ്ങളെയും അമ്മ മേടിച്ചു കൊടുത്ത പുതുവസ്ത്രങ്ങളെയും  ഇനി ഒരിക്കലും അത് ധരിക്കുവാന്‍ പാടില്ലാത്ത നിസഹായ അവസ്ഥയും അവള്‍ ചിന്തിച്ചു. സന്തുഷ്ടമായ കുടുംബം, രുചികരമായ ഭക്ഷണം ചൂടുള്ള ബെഡില്‍ തണുപ്പുകാലങ്ങളില്‍ കിടക്കുമ്പോള്‍ ഉള്ള സുഖം എല്ലാം ഓര്‍മ്മയില്‍ കുന്നു കയറി. ദൈവത്തിന്റെ മണവാട്ടിയാകണമെങ്കില്‍ ഈ
കഠിനപരീക്ഷകള്‍ കടന്നു പോവണമായിരുന്നു.ഇങ്ങനെ  ക്രൂരതയുടെയും പീഡനങ്ങളുടെ കഥകള്‍ ഈ സഹോദരിയുടെ ആത്മകഥയില്‍ ഉടനീളം കാണാം.

അവള്‍ക്കു  ഇരുപ്പത്തിയൊന്നു വയസുള്ളപ്പോള്‍ നീണ്ട സുന്ദരമായ മുടി മുറിച്ചെടുത്തു. മുടി മേടിക്കുവാന്‍ കച്ചവടക്കാര്‍ വരുമായിരുന്നു. ഇതും കന്യാസ്ത്രികളുടെ ആദായകരമായ തൊഴിലായിരുന്നു. തല മുഴുവനും പരിപൂര്‍ണ്ണമായി ഷേവ് ചെയ്യുമ്പോള്‍ പൊട്ടി കരയുന്നവരും ഉണ്ടായിരുന്നു. പിന്നീട് രണ്ടു മാസം കൂടുംതോറും തല ഷേവ് ചെയ്യണമായിരുന്നു.

ഒരു പുരോഹിതന്റെ ശരീരം പരിശുദ്ധമാണെന്നും പഠിപ്പിക്കും. യേശുവിനെ വിവാഹം കഴിച്ചതുവഴി പുരോഹിതന്‍ സ്പര്‍ശിക്കുന്നത് പാപം അല്ല. പരിശുദ്ധ ആത്മാവ് കന്യകാ മറിയത്തില്‍  ഗര്‍ഭം വിതച്ചു യേശു ഉണ്ടായി. പുരോഹിതര്‍ പരിശുദ്ധ ആത്മാക്കളുടെ രൂപത്തില്‍ വന്നവരാണ്. അതുകൊണ്ടു കന്യാസ്ത്രികള്‍ അവരുടെ മക്കളെ വഹിച്ചാലും പാപമല്ല എന്നിങ്ങനെ സാരോപദേശങ്ങള്‍ മഠം അധികാരികള്‍ നല്‍കുന്നതായും ആത്മകഥയില്‍ ഉണ്ട്. ചതിക്കപ്പെട്ട ഈ യുവതി അവിടെനിന്നു രക്ഷപ്പെടുവാന്‍ ശ്രമിക്കുന്ന കഥകളും ഈ പുസ്തകത്തിലുണ്ട്.

സിസ്റ്റര്‍ അഭയ ഇരുളിന്റെ കണ്ണുനീര്
രണ്ടു  പുരോഹിതരും ഒരു കന്യസ്ത്രിയും അടിച്ചുകൊന്നു കിണറ്റില്‍തള്ളിയ  അഭയാ  എന്ന ചെറു കന്യാസ്ത്രി പുണ്ണ്യവതിയാവണോ? . സ്വയം പഞ്ചമുറിവു  ഉണ്ടാക്കിയവരും കൊലയാളികളും സ്വവര്‍ഗഭോഗികളും വസിക്കുന്ന  ഒരു സ്വര്‍ഗത്തിലേക്ക് ‌ അഭയെ പ്രതിഷ്ടിക്കണമോ ? എന്തിനു ? ഒരു വിധത്തില്‍ അഭയ ഭാഗ്യവതിയാണ്. തലക്കടിയേറ്റയുടനെ കിണറ്റില്‍ തള്ളികാണും. അല്ലെങ്കില്‍ മാലാഖയെപ്പോലെയിരിക്കുന്ന അവളെ അന്ന് രണ്ടു കാപാലികപുരോഹിതര്‍ കഴുകന്മാരെപ്പോലെ കടിച്ചു തിന്നുമായിരുന്നു. കാമവിരളി പിടിച്ച കന്യാസ്ത്രീയുടെ കോടാലിയടിയില്‍ നഷ്ടപ്പെട്ടത് അവളെ വളര്‍ത്തി വലുതാക്കി കന്യാസ്ത്രിയാക്കിയ ആ മാതാപിതാക്കള്‍ക്ക്. ഇങ്ങനെ എന്തിനു നീതിയില്ലാത്ത ഒരു ലോകത്തിലെ പുണ്യവതിയായി അഭയയെ വാഴിക്കണം.
 കൊട്ടൂരും പുതുക്കരിയും സെഫിയും അള്‍ത്താരയില്‍ രൂപകൂട്ടില്‍ ഒരിക്കല്‍ പുണ്യാളന്മാരായി കാണും . യേശു വിഭാവന ചെയ്ത സ്വര്‍ഗത്തില്‍നിന്നു അവര്‍ക്കുമുമ്പില്‍ സ്ത്രോഗീതങ്ങള്‍ പാടുന്നത് അഭയ ശ്രവിക്കും. മാലാഖ കൊച്ചായി അവള്‍ നിത്യതയില്‍ വസിക്കുമ്പോള്‍ അനീതിയുടെ ലോകത്തിലെ അള്‍ത്താരകൂട് എന്തിനു അവള്‍ക്കു വേണം? അവള്‍ക്കു വേണ്ടി ഈ ഭൂമിയില്‍ ഇന്നും ആയിരങ്ങള്‍ കണ്ണുനീര്‍ പൊഴിക്കുന്നുണ്ട്‌, ജനിപ്പിച്ചുവിട്ട മാതാപിതാക്കളുടെ കണ്ണുനീരും. ആയിരങ്ങളുടെ ശാലീനിയുമാണ്‌ അഭയ . ആത്മാവില്‍ അവള്‍ എന്നും  ലോകത്തിന്റെ വിശുദ്ധതന്നെ .

 മേരിചാണ്ടിയും വെളിപ്പെടുത്തലുകളും:
 അരമനരഹസ്യങ്ങളും കോണ്‍വെ‍ന്റിനുള്ളിലെ ജീവിതങ്ങളും എത്ര ക്രൂരമെന്നു മേരിചാണ്ടിയുടെ ജീവചരിത്രകൃതിയില്‍ക്കൂടി വ്യക്തമാക്കുന്നു. ഒരു കുട്ടി സ്കൂളില്‍ പഠിക്കുമ്പോള്‍മുതല്‍ കുട്ടിയെ കന്യാസ്ത്രികളും പുരോഹിതരുമടക്കം മസ്തിഷ്ക്കപ്രഷാളനം (brain washing)നടത്തുവാന്‍ ആരംഭിക്കും. ലോകത്തില്‍ ഏറ്റവും മഹത്തായ തൊഴില്‍ സന്യസ്ഥജീവിതമെന്നു ഇവരുടെ തലയില്‍ അടിച്ചേല്‍പ്പിക്കും. പണ്ടു കാലങ്ങളില്‍ വടക്കേ ഇന്ത്യയില്‍നിന്നും മിഷ്യനറി കന്യാസ്ത്രികള്‍ പള്ളികളില്‍ വന്നു കുട്ടികളെ തട്ടികൊണ്ടു പോകുമായിരുന്നു. അമ്പതുകള്‍ക്ക് മുമ്പു നടന്ന ഇത്തരം കഥകള്‍ ഇന്നു ജീവിച്ചിരിക്കുന്നവര്‍ പറയും.

മേരിചാണ്ടി പറഞ്ഞതുപോലെ മഠം കൂടിനുള്ളിലെ  അകത്തുള്ള രഹസ്യങ്ങള്‍ ഇങ്ങനെ പുറംലോകം അറിയണം. ഈ പുസ്തകത്തിന്റെ പതിപ്പുകള്‍ കന്യാസ്ത്രിയാവാന്‍ പോവുന്ന പെണ്‍കുട്ടികളുടെ ഭവനങ്ങള്‍ തേടിപിടിച്ചു സൌജന്യമായി അയച്ചുകൊടുക്കുന്നത് നന്നായിരിക്കും.

സിസ്റ്റര്‍ ജസ്മിയുറെ കഥ
സന്യാസിനി ജീവിതം ഉപേക്ഷിച്ച സിസ്റ്റര്‍ ജസ്മിയുടെ കരളലിയിക്കുന്ന കഥ അവരുടെ ആത്മകഥയില്‍ ഉണ്ട്. സമുദായത്തെ മുഴുവന്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് 'ആമ്മേന്‍' എന്ന തന്‍റെ  പുസ്തകം ഏറ്റവും പ്രചാരമുള്ള ഒരു പ്രസിദ്ധീകരണമായി. യുവതിയായി വന്നു അവര്‍ സന്യാസിനിയായ സമയം വൈദികര്‍ തങ്ങളുടെ കാമദാഹം തീര്‍ക്കുവാന്‍ ഇവരെ പ്രേരിപ്പിച്ചിരുന്നു. അച്ചടക്കത്തെ പേടിച്ചു പലപ്പോഴും വഴങ്ങേണ്ടിയും വന്നിട്ടുണ്ട്. സ്ത്രീകളായ കന്യാസ്ത്രികള്‍ സ്വവര്‍ഗരതികള്‍ക്ക്‌ സമ്മതിച്ചില്ലെങ്കില്‍ അനേകം നിയമനടപടികളെ നേരിടേണ്ടിവന്നിരുന്നു.

സിസ്റ്റര്‍ രശ്മി തുടരുന്നു. ഒരു ദിവസം മറ്റൊരു കന്യാസ്ത്രി സ്വവര്‍ഗകേളിക്കായി തന്നെ വിളിച്ചുവെന്നും ഗര്‍ഭിണിയാകാതെ ലൈംഗികമോഹങ്ങള്‍ക്ക് നല്ലവഴി ഇങ്ങനെയാണെന്നും പറഞ്ഞു നിര്‍ബന്ധിച്ചു. കന്യകാമന്ദിരത്തില്‍ അനുഭവിച്ച ദുരിതങ്ങള്‍ ഇനി മറ്റൊരാള്‍ക്കും വരരുതെന്ന് അവര്‍ പറയുന്നു.
 പ്രിന്‍സിപ്പാളും കോളേജുപ്രൊഫസറായിട്ടും അവര്‍ മേലാധികാരികളില്‍ നിന്ന് മുപ്പത്തിരണ്ടു വര്‍ഷങ്ങള്‍ പീഡനങ്ങള്‍ സഹിച്ചു. അവസാനം സഭയോട് വിടപറഞ്ഞു. സഭയില്‍ ഈ പുസ്തകം വളരെയധികം ഒച്ചപ്പാടുണ്ടാക്കി.

മതിലിനുള്ളിലെ ജീവിതങ്ങള്‍
ഒരു അല്‍മായസ്ത്രീ പീഡിതയാവുകയാണെങ്കില്‍
പുറംലോകം അറിഞ്ഞേക്കാം. എന്നാല്‍ ഒരു മഠംവക മതില്‍ക്കെട്ടിനുള്ളില്‍ ഒരു പെണ്‍കുട്ടിയുടെ മാനഹാനി നഷ്ടപ്പെട്ടാല്‍ കന്യാസ്ത്രികളും പിതാക്കന്മാരും മറച്ചുവെക്കും. പാവപ്പെട്ട വീടുകളില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ മാനംപോയാലും ‍ ഈ കാപാലിക പുരോഹിതവര്‍ഗം എന്നും കുര്‍ബാനമാന്യന്മാര്‍ തന്നെ.  

കന്യാസ്ത്രി മഠത്തില്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ അയക്കുന്നത് ഹിറ്റ്ലറിന്റെ നാസിക്യാമ്പില്‍ പോയവരെക്കാളും കഷടമാണ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍പിള്ളേരെ കന്യാസ്ത്രിയാകാന്‍ പ്രേരിപ്പിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമങ്ങള്‍ ഉണ്ടാക്കുവാന് ‍ഭരണത്തിലുള്ളവരെ സ്വാധീനിക്കുകയും ചെയ്യണം. ബാലപീഡകര്‍ക്ക് നല്‍കുന്ന അതേ ശിക്ഷ ഇവര്‍ക്കും ലഭിക്കണം.

കന്യാസ്ത്രീമഠം അനേകം പാവപ്പെട്ട കന്യാസ്ത്രികളുടെ വിയര്‍പ്പുകൊണ്ടുള്ള ഒരു ചുഷണകേന്ദ്രമാണ്. സാമ്പത്തികമായി താണ വീടുകളില്‍നിന്നുള്ള പെണ്‍കുട്ടികള്‍ക്ക് വികാരിയച്ചന്‍ - മദര്‍സുപ്പിരിയര്‍ മുതല്‍ എല്ലാവരുടെയും തുണിയും പാത്രവും കഴുകണം. ഓരോരുത്തരുടെയും വരുമാനമനുസരിച്ചും പദവികള്‍ അനുസരിച്ചും ഈ സഹോദരികളെ പല തട്ടുകളിലായി തരം തിരിച്ചിരിക്കുന്നു. പാവപ്പെട്ട വീടുകളില്‍നിന്നും വന്ന കന്യാസ്ത്രികള്‍  വികാരിയച്ചന്‍തൊട്ടു ചപ്പിയ എച്ചിലുകളും  ഭക്ഷണവും തിന്നണം. മഠം  കക്കൂസുകളും കഴുകണം. നൂറു കണക്കിന് സാമൂഹ്യപ്രവര്‍ത്തകര്‍ മറ്റു മേഖലകളില്‍ കാണാം. എന്നാല്‍ ഇങ്ങനെ  ദരിദ്രജീവിതം നയിക്കുന്ന കന്യാസ്ത്രികളുടെ സാമൂഹ്യപ്രശ്നങ്ങള്‍ ആരു ശ്രവിക്കുന്നു.

ക്രൂരമായ വൃതാനുഷ്ടാനങ്ങള്‍
ചില കത്തോലിക്കാ പരമാധികാര രാഷ്ട്രങ്ങളില്‍ ഇന്നും കന്യാസ്ത്രികളുടെ ക്രൂരമായ വൃതാനുഷ്ടാനങ്ങള്‍ സഭയുടെ അനുഗ്രഹത്തോടെയുണ്ടെന്നും അറിയുന്നു. യുവതികളെ കാല്‍വരിയിലെ യേശുവിന്റെ പീഡനഭാഗമായി
പീഡിപ്പിക്കല്‍ സഭയുടെ വിശ്വാസത്തിന്റെ ഒരു ഭാഗമാണ്. യുവതികളെ സന്യാസിനിവ്രതം എടുക്കുന്നവരെ  ആത്മീയ നിയന്ത്രണം നേടുവാന്‍  മൂന്നു ദിവസം
പച്ചവെള്ളം കൊടുക്കാതെ അന്ധകാരമായ മുറിയില്‍ പൂട്ടിയിടും. പ്രാര്‍ഥനയുമായി  കഴിഞ്ഞുകൊള്ളണം.
ശവശരീരങ്ങള്‍ക്ക് മെഴുകുതിരിയുടെ വെളിച്ചത്തില്‍ ഒറ്റക്കിരുത്തും. അന്ധകാരമായ ഗുഹകളില്‍
കൊണ്ടുപോയി ഭീമാകാരമായ കുരിശില്‍ ശരീരം വളച്ചു ബന്ധിക്കും. യേശു രക്തം ചീന്തിയതുപോലെ രക്തം ചീന്തുവാന്‍ മാസത്തില്‍ മെറ്റല്‍ വെച്ച ചാട്ടവാറിനു ചിലപ്പോള്‍ ബോധം കെടുന്നവരെ അടിക്കും. ദേഹത്തുനിന്നു വസ്ത്രങ്ങള്‍ മാറ്റി അടിക്കുവാന്‍ അതിനായി ആരാച്ചാരെപ്പോലെ പരിശീലനം കൊടുത്ത കന്യാസ്ത്രികളുമുണ്ട്.  ഇവര്‍ക്ക് ശബ്ദിക്കാനോ ചിരിക്കാനോ , കരയാനോ അവകാശമില്ല. സ്വപ്നത്തില്‍പ്പോലും പേടിച്ചു കരഞ്ഞാല്‍
കഠിനശിക്ഷകള്‍ ഏറെയും.


കേരളത്തില്‍ ഈ സമ്പ്രദായം മിണ്ടാമഠം പിന്തുടരുന്നുവെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ആരെങ്കിലും മാനുഷിക പ്രവര്ത്തകരോ സാമൂഹിക പ്രവര്‍ത്തകരോ ഇത്തരം  ഹീനകുറ്റങ്ങളെ
നമ്മുടെ നാട്ടില്‍ വെളിച്ചത്തു കൊണ്ടുവന്നതായും അറിവില്ല.




Monday, June 25, 2012

പരിശുദ്ധം



സാമുവല്‍ കൂടല്‍

1. ഉടയോനും കൊട്ടേഷന്‍ കനിവില്ലാതേകിയ
കലികാല മെത്രാച്ചന്‍ കയ്യഫാവേ,
ഗുരുവിനും ക്വട്ടേഷന്‍പണം ആദ്യം വാങ്ങിയ 
പരിശുദ്ധ യൂദാ, ഗുരുവേ നമ:

2. ചാനലില്‍, ഒരു കൊച്ചുമെത്രാന്‍ കരയുന്നു!
സഭ തന്നെ കൊല്ലാന്‍ ക്വട്ടേഷനേകി
വിഷമാദ്യമൂട്ടിച്ചു, കാലനതേറ്റില്ല
പണമുണ്ടേല്‍ ഗുണ്ടകള്‍ സഭയിലില്ലേ?'

3. പണമാണു സര്‍വ്വവും തരമാക്കുമീശ്വരന്‍
പണമുണ്ടേലീശനേം ക്രൂശിലേറ്റാം;
പണമില്ലാ മെത്രാച്ചന്‍ പിണമാണു കപ്യാരേ,
പണമൂറ്റാനല്ലേ കുരിശടികള്‍?

4. കുര്‍ബ്ബാന പണമായി! കൂദാശ പണമായി 
കുഴിമാടം പണമില്ലേലാരു നല്‍കും?
കുഴിമാടമെത്തിക്കാന്‍ ഗുണ്ടായ്ക്കും പണമായി,
പറുദീസ പൂകാനും പണമേ പണം!

5. ഇതു വാര്‍ത്തയല്ലന്നേ! പഴകിയ വര്‍ത്താനം,
ചെങ്കൊടി തോല്‍ക്കുമാളോഹയിട്ടോര്‍ 
മശിഹാ തന്‍ നാമത്തില്‍ രണമെത്ര നദിയാക്കി?
അറുകൊല പ്രേതങ്ങള്‍ ദ്യോവിലെങ്ങും!

6. കൊലയാളി രാഷ്ട്രീയം തൊഴിലാക്കിയോര്‍ പോലും
ഇവരെ 'നികൃഷ്ടരെ'ന്നപമാനിച്ചു!
മനനമില്ലാ മൂഢരജവൃന്ദമെന്നാലും 
വിനയമായ് 'തിരുമേനീ 'യെന്നു കൂറും!

7. ചെഞ്ചോരക്കറയുളള ളോഹ തന്‍ നിറഭംഗി
കണികാണും കലികാല കുഞ്ഞാടുകള്‍!
ഇതിനായോ നിങ്ങളെ നരജന്മ വേഷത്തില്‍ 
കരുണയോടീശനയച്ചു ഭൂവില്‍?

8. ളോഹക്കളര്‍ മാറ്റാന്‍ കോടികളച്ചാരം
സഭ വാങ്ങി അച്ചനെ മെത്രാനാക്കി;
പകരമായി കോടികള്‍ കൊയ്യാന്‍ തുടങ്ങവേ
സഭയൂരി ളോഹ! കൊടും ചതി ഹാാാ......

9. പരിശുദ്ധ സഭയുടെ പരിശുദ്ധ ബാവയാ
പരിശുദ്ധ കൊട്ടേഷ്വന്‍, പരിശുദ്ധമായ് 
കൊച്ചു മെത്രാച്ചനെ കൊല്ലുവാനേകിയാല്‍
വാടകക്കൊലയാളീം പരിശുദ്ധനായ്!

10. വോട്ടുബാങ്കാണീ പരിശുദ്ധ സഭയെല്ലാം,
പരിശുദ്ധ സര്‍ക്കാരും കണ്ണടയ്ക്കും!
കേസു കാണില്ലന്നേ, മാധ്യമം നാറ്റുമീ 
വാര്‍ത്തയും നാളെ പരിശുദ്ധമാം........

കലഞ്ഞൂര്‍
25-06-2012

Church funds equal Indian Navy’s annual budget


Panaji:  A growing number of Catholics are demanding a law to govern Church properties and greater transparency in their management.

Christians are just 2.5 per cent of India’s population, but the Church “suffers from a case of plenty", says Remy Denis, All India Catholic Union President.

“Church authorities control funds equivalent to the Indian Navy’s annual budget. The Church is also the second largest employer after the government,” he said.

“The Church is not a symbol of power but service, and democratic laws must apply to it equally…,” Eduardo Faleiro, Goa Non Resident Indian Commissioner, told a press conference.

The conference was called to debate the matter of bringing Church properties under state laws.

Faleiro said Church properties in Goa are governed by laws enacted during Portuguese regime but the same laws have long since been repealed in Portugal.

Almost all other religions in India have laws enacted to administer their properties, K T Thomas, former Supreme Court judge, said.

Hindu temples are governed by laws specifically enacted for each trust and their accounts are subject to judicial review. The Sikhs, one of the smallest religious groups in the country, have the Sikh Gurudwara Act. Muslim trust properties comes under the Wakf Act.

He alleged that the head of the Believers Church had recently acquired a huge plantation in Kerala for 1.2 billion rupees.

Clearing apprehensions, Thomas said all religious denominations have the right to own and acquire properties, establish and maintain religious institutions.

“But, in matters of administration of your properties you have to abide by the law,” he said.

Sunday, June 24, 2012

HC questions church authorities on sexual harassment charges


The Gujarat high court has sought explanation from the office bearers of Methodist Church in India in regards with a suicide committed by a woman allegedly due to sexual harassment at work place.

Apart from the office bearers of the religious sect, Justice R H Shukla also sought answers from concerned police officials from Kheda district about the investigation that has been conducted in the case.

As per details mentioned in the petition, Violet Dabhi was working as a superintended at 'Village Centre for Boys' hostel and orphanage at Kathlal. The institute is being run by the Methodist Church. Petitioner father - Samuel Dabhi stated that Violet committed suicide on April 8 this year after she was badly harassed by management and colleagues. He also alleged that his daughter was sexually harassed, which led her to end her life.

Dabhi's counsel Rajesh Shah submitted before the court that the church authorities looked disinterested, and hence for justice his client had to go to police and human rights authorities. As pressure increased, cops took his the complaint under section 154 of CrPC, but no FIR was registered.

Dabhi moved the HC seeking directions that FIR should be registered against all those erring colleagues and the circumstances must be probed that had led Violet to commit suicide. He has requested the court to order an inquiry as per Vishakha guidelines laid down by the Supreme Court in connection with sexual harassment at workplace.

Advocate Shah told the court that a committee was set up to look into the case, but it did not inspire confidence. Moreover, police should also register an FIR and conduct a thorough investigation so as to bring the offenders to book. He argued that this is a minority institute, but it has to be governed by the law of the land, and it should be made to follow the Vishakha guidelines.

After hearing the case, justice Shukla issued notice to four police officials and four office bearers of the minority institution. Further hearing in this case has been kept on July 20.

(Source: Times of India)