അല്മായാശബ്ദം

Thursday, October 25, 2012

സഭയിലെ സ്ത്രീവിവേചനം - ചര്‍ച്ച


ഒക്‌ടോബര്‍ മാസ ചര്‍ച്ചാപരിപാടി

വിഷയം: സഭയിലെ സ്ത്രീവിവേചനം - ചര്‍ച്ച 

ചര്‍ച്ച നയിക്കുന്നത്: മരിയ തോമസ് പീടികയ്ക്കല്‍

KCRM-ന്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായി, 

2012 ഒക്‌ടോബര്‍ 27-ാം തീയതി ശനിയാഴ്ച, 

പാലാ ടോംസ് ചേംബര്‍ ഹാളില്‍, 2 pm മുതല്‍
 
'സഭയിലെ സ്ത്രീവിവേചനം' എന്ന വിഷയത്തില്‍ ഒരു ചര്‍ച്ചാസമ്മേളനം സംഘടിപ്പിക്കുന്നു. ഇരുപതുവര്‍ഷക്കാലം കന്യാസ്ത്രീയായി ജീവിച്ച അനുഭവജ്ഞയും 'അല്മായശബ്ദം' ബ്ലോഗിലെയും 'സത്യജ്വാല'യിലെയും പ്രമുഖ ലേഖികയും കവയിത്രിയുമായ മരിയാ തോമസ് പീടികയ്ക്കല്‍, നീലേശ്വരം, ആണ് വിഷയം അവതരിപ്പിച്ച്   ചര്‍ച്ച നയിക്കുന്നത്.

ചെയര്‍മാന്‍ ശ്രീ. കെ.ജോര്‍ജ് ജോസഫ് മോഡറേറ്ററായിരിക്കും.
സെക്രട്ടറി  

1 comment:

  1. KCRM-ന്റെ പ്രതിമാസപരിപാടികള്‍ പണ്ടത്തേതിലും സമയനിഷ്ഠയും കാര്യമാത്രപ്രസക്തിയും പാലിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നത് അനുമോദനാര്‍ഹമാണ്. എന്നാലും ചിലര്‍ക്ക് സ്റ്റെയ്ജില്‍ കയറുമ്പോള്‍ പരിസരബോധം നഷ്ടപ്പെടുകയും, മുമ്പിലിരിക്കുന്നവര്‍ വീട്ടില്‍ പണിയൊന്നും ഇല്ലാഞ്ഞിട്ടു വന്നവിടെ ഇരിക്കുന്നവരാണെന്നു തോന്നി, കേട്ടിട്ടുള്ളതും വായിച്ചിട്ടുള്ളതുമായ സര്‍വലോക വ്യാപാരങ്ങളെപ്പററിയും വാചാലരാകുന്ന പ്രവണതയുള്ളതായി തോന്നുന്നു. അതുകൊണ്ട്, മൈക്ക് മുമ്പില്‍ കിട്ടുമ്പോള്‍ സ്വയം മറന്നാലും, കേള്‍വിക്കാരെ മറക്കാതിരുന്നാല്‍ നന്നായിരുന്നു എന്ന് വിനയപൂര്‍വ്വം ഓര്‍മ്മപ്പെടുത്തുകയാണ്.

    ReplyDelete