Translate

Showing posts with label അനീതി കഥകൾ. Show all posts
Showing posts with label അനീതി കഥകൾ. Show all posts

Sunday, May 31, 2015

പള്ളിവികാരിയും സഹോദരനും 30 ലക്ഷം തട്ടിയെന്ന് പരാതി

പള്ളിവികാരിയും സഹോദരനും  30 ലക്ഷം തട്ടിയെന്ന് പരാതി
പാല രാമപുരത്തിനടുത്ത് നീറംന്താനം പള്ളി വികാരി ഫാ. എബ്രാഹം കുളമാക്കലും സഹോദരനും ചേർന്ന് 30 ലക്ഷത്തിലധികം രൂപ പാലാക്കാരൻ ജോർജ്ജിൽനിന്നും തട്ടിയെടുത്തെന്ന്  പരാതി.  ഇതു സംബന്ധിച്ച് പാല ലോക് അദാലത്തിൽ നല്കിയ പരാതിയിൽ, P L P.358/15  എന്നകേസിൽ ഫാദർ . എബ്രാഹം കുളമാക്കൽ പാല ലോക് അദാലത്തിൽ ഹാജരാകണമെന്ന് ഉത്തരവായിരിക്കുന്നു. ഈ അച്ചന്റെ പേരിൽ ഗുരുതരമായ മററു ചില അരോപണങ്ങളും നിലനിൽക്കുന്നതായി അറിയുന്നു.

 പാലാ രൂപതയുടെ കീഴിൽ സാമ്പത്തിക തട്ടിപ്പിന് മറ്റോരു പുരോഹിതൻ നടപടി നേരിട്ടുവരികയാണ്. അടുത്തകാലത്തായി സാമ്പത്തിക , ലൗകിക,മാനുക്ഷിക കുറ്റകൃത്യങ്ങൾ കത്തോലിക്ക പുരോഹിതർക്കിടയിൽ വൻ തോതിൽ പെരുകിവരുന്നതായി കണക്കുകൾ കാണിക്കുന്നു.  ഇത് മറ്റു ജനവിഭാഗങ്ങൾക്കിടയിൽ കത്തോലിക്കാ വിശ്വാസികൾക്ക്  വലിയ അപകീർത്തിക്ക് ഇടയാക്കിയിരിക്കുകയാണ്. 

ഫാ. എബ്രാഹം കുളമാക്കലും സഹോദരനും ചേർന്ന് 30 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവത്തെക്കുറിച്ച് സഭാ തലത്തലും വിശ്വാസികളുടെയും ,സംഘടന തലത്തിലും ആവശ്യമായാ അന്വോഷണം അടിയന്തിരമായി നടത്തേണ്ടതാണെന്ന് കെ. സി. ആർ. എം. സംസ്ഥാന കമ്മറ്റി ആവശ്യപ്പെടുന്നു.

Tuesday, May 26, 2015

പുരോഹിതരുംകന്യാസ്ത്രീകളുംവെളിപ്പെടുത്തുന്നു. കെ. സി ആർ.എം. ദേശീയ സമ്മേളനം വിളിച്ചു

പുരോഹിതരുംകന്യാസ്ത്രീകളുംവെളിപ്പെടുത്തുന്നു.  കെ. സി ആർ.എം. ദേശീയ സമ്മേളനം വിളിച്ചു

.For Molly George, who is in her late forties, leaving the nunnery was not as smooth as it was for Maria. She actually ran away in fear of being raped and killed. George is also from Palai, Kottayam, and also joined the order as a way out of poverty. She joined the convent at the age of 17, and, after two years of training, was sent to the Andamans for social service. “Initially, I enjoyed the life [there]. I had a lot of things to do in service of the poor. Gradually, I realised that all was not well around me. I was sexually harassed by a Parish priest. When I wouldn’t give in to his advances, he started intimidating and spreading rumours about me. I complained to the Mother Superior, but was disappointed by her response. I was assigned work at a village quite far from the convent and had to walk 5-6 km every day. The road through the forest was often deserted and this man used to follow me. I was thoroughly scared. I was even afraid that he would kill me. I wrote to my sisters that I do not want to be another Abhaya [a nun who was famously murdered]. I decided to come back to Kerala. My elder sister sent a telegram that my mother was seriously unwell and so they allowed me to go. I never went back.”


Back home, George was supported by her three sisters, but her three brothers gave her a hostile welcome. They got her married off. In her case, there was no property to share, a common reason for brothers to treat their sisters exiting nunneries as pariahs. George’s husband was a former priest, but his family didn’t accept them. George, her husband and two children now live in Kottayam, and she does menial jobs to support the family.

Thursday, May 21, 2015

kcrmindia: സർക്കാരിനെ താഴെയിറക്കുവാൻ ലക്ഷ്യമിട്ടാണ് ഇൻഫാം രൂപീകരിച്ചത് ...

റെജി ഞള്ളാനി (ഇൻഫാം മുൻ ഇടുക്കി ജില്ലാ സെക്രട്ടറി)
http://kcrmindia.blogspot.in/2015/05/blog-post_21.html?spref=bl

ഇൻഫാം കർഷകരെ വഞ്ചിക്കുകയായിരുന്നു 
കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ രൂപീകൃതമായ ഇൻഫാമെന്ന കർഷക സംഘടന സുന്ദര മൊഹന വാഗ്ദാനങ്ങളും വലിയ പ്രതീക്ഷയും നൽകി കർഷകരെ വഞ്ചിക്കുകയായിരുന്നു. അന്നത്തെ ആന്റണി സർക്കാർ, സഭയുടെ സ്വത്തുക്കൾ സംബന്ധിച്ച കണക്കുകൾ ശേഖരിക്കുവാൻ ആഗ്രഹിച്ചിരുന്നു. ഇതിന്റെ അപകടം മണത്തറിഞ്ഞ കത്തോലിക്കാ സഭ സർക്കാരിനെ താഴെയിറക്കുവാനും അപകീർത്തിപ്പെടുത്തുവാനും ഇൻഫാം രൂപീകരിക്കുകയായിരുന്നു, ഇക്കാര്യം സംഘടനയുടെ ചെയർമാൻ ഫാ. മാത്യു വടക്കേമുറി എന്നോട് പറഞ്ഞിട്ടുണ്ട്. സഭാനേതൃത്വത്തിന് ജനങ്ങളിൽ മതിയായ വിശ്വാസമില്ലാതിരുന്നതിനാൽ സംഘടനയുടെ ഓരോ യൂണിറ്റുകളുടെയും രക്ഷാധികാരികളായി അതാതു പ്രദേശങ്ങളിലെ പള്ളി വികാരിമാരെയാണ് നിയമിച്ചിരുന്നത്. 

 കാർഷിക ഉല്പ്പന്നങ്ങളുടെ വിലയിടിവിനു കാരണം സർക്കാരിന്റെ പിടിപ്പുകേടാണെന്നു വരുത്തിത്തീർത്ത് ലക്ഷക്കണക്കിന് കർഷകരെ സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടുന്നതിൽ കത്തോലിക്കാ സഭ വിജയിച്ചു എന്നു പറയാം. അംഗത്വ ഫീസായും മറ്റു സംഭാവനകളിൽനിന്നും സജീവ പ്രവർത്തകരിൽ നിന്ന് കടമായും വടക്കേമുറിയച്ചന്റെ നേതൃത്വത്തിൽ സഭ കോടികൾ തട്ടിയെടുക്കുകയായിരിന്നു. വടക്കേമുറിയച്ചൻ നിയന്ത്രിച്ചിരുന്ന എസ്. ഡി.എ. എന്ന സന്നദ്ധ സംഘടന വഴിയും അച്ചൻ വൻതുക തട്ടിയെടുത്തു. നിരപരാധികളായ നിരവധിപേർ വഞ്ചിക്കപ്പെട്ടു. ഈ സാമ്പത്തിക ക്രമക്കേടുകളേക്കുറിച്ച് സി.ബി. ഐ. പോലുള്ള ഏജൻസികളെക്കൊണ്ട് സർക്കാർ ഉടൻ അന്വേഷിപ്പിക്കണം .പുരോഹിതരെ വശ്വസിച്ച് തെരുവിൽ ഇറങ്ങിയ കർഷകരുടെ ഉല്പന്നങ്ങൾക്ക് നല്ല വില വാങ്ങിത്തരാമെന്നു പറഞ്ഞ് നാട്ടുകരിൽനിന്നും കോടിക്കണക്കിനു രൂപ ഷെയറായി പിരിച്ചെടുത്ത് സ്ഥാപനങ്ങൾ ആരംഭിക്കുകയും , സഭയുടെ അനധികൃത സ്വത്തുക്കളെ സംബന്ധിച്ച അന്വേഷണത്തിൽ നിന്നും സർക്കാർ പിൻമാറിയതോടെ കർക്ഷകരെയും സ്ഥാപനങ്ങളെയും തെരുവിലെറിഞ്ഞ് പുരോഹിതർ വീണ്ടും പള്ളിമേടകളിലേയ്ക്ക് ചെക്കേറുകയായിരുന്നു. ഇൻഫാമിൽ വിശ്വസിച്ചിറങ്ങിയ പാവപ്പെട്ട കർഷകർക്ക് ഒരു രൂപയുടെ വിലവർദ്ധനവ് ലഭിച്ചില്ലെന്നു മാത്രമല്ല വൻ സാമ്പത്തിക നഷ്ടവും ഉണ്ടായി.

കേന്ദ്ര സർക്കാർ ഏകീകൃത സിവിൽകോഡ് കൊണ്ടുവരുമെന്ന ഭയവും വിദേശത്തുനിന്നും സഭക്ക് സന്നദ്ധ സംഘടനകളുടെ പേരിൽഎത്തിച്ചേരുന്ന പണത്തേക്കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതുമാണ് നൂനപക്ഷ പീഡനമാരോപിച്ച് ഇന്ത്യയെ ദേശത്തും വിദേശത്തും അപകീർത്തിപ്പെടുത്തുവാൻ ശ്രമം നടന്നത് . ഇൻഫാമിന്റെ പേരിൽ വടക്കേമുറിയച്ചനേയും സഭയെയും വിശ്വസിച്ച് പലവിഭാഗങ്ങളിലായി പണം മുടക്കിയവർക്ക് ലക്ഷങ്ങൾ ഇന്നും കിട്ടാനുണ്ട്. സഭയുടെ ചില ആജ്ഞാനുവർത്തികളെ ഉപയോഗിച്ച് നിഗൂഡ ലക്ഷ്യത്തോടെ ഇൻഫാമിനെ ഒരിക്കൽക്കുടി രംഗത്തിറക്കി ജനങ്ങളെ വഞ്ചിക്കുവാൻ സഭ തയ്യാറെടുക്കുകയാണ്. സഭ തുടങ്ങിവച്ച എല്ലാ സ്ഥാപനങ്ങളും വൻ സമ്പത്തിക വളർച്ചകൈവരിച്ചപ്പോൾ ഇതേ സഭയുടെ കർക്ഷക സംഘടനയായ ഇൻഫാം കർഷകർക്കുവേണ്ടി തുടങ്ങിവച്ച ഒരുസ്ഥാപനങ്ങളും നിലനിൽക്കുന്നില്ലെന്നുതന്നെയല്ല കർഷകർ വൻ സാമ്പത്തിക കെണിയിലുമായി ഇനിയും നമ്മൾ വഞ്ചിതരാവണമോ? ........

Monday, May 4, 2015

ആടുകളെ ചട്ടം പഠിപ്പിക്കാന്‍ കുറെ പൊലീസുകാര്‍!

കത്തോലിക്കാ സഭ പരസ്യമായി അവഹേളിക്കപ്പെടുന്നത് കേരളത്തില്‍ മാത്രമല്ല. ലോകത്തെവിടെ സീറോ മലബാര്‍ പൊലീസ് എത്തിയോ അവിടെയെല്ലാം സിമിന്റും കമ്പിയും ഇറങ്ങും. മനസ്സുള്ളവര്‍ കൊടുക്കുന്നത് മേടിക്കുകയെന്നല്ല, പിഴിഞ്ഞ് മേടിക്കുക എന്നതാണ് തന്ത്രം..... അതിനുള്ള പരിശീലനം ഓരോ പൊലീസിനും കൊടുത്തു വിടുന്നു. ഇതിന്റെ പേരില്‍ ആയിരം പേര്‍ പള്ളിക്ക് പുറത്തായാലും പതിനായിരം പേര്‍ നരകത്തില്‍ പോയാലും ഒരുത്തനും സ്വര്‍ഗ്ഗത്തില്‍ പോയില്ലെങ്കിലും ആര്‍ക്കും പ്രശ്നമല്ല. ഈ വിവരം കെട്ട പരദ്രോഹികളില്‍ നിന്ന് സഭയെ രക്ഷിക്കണം ..... 
ഇതാ പള്ളിക്ക് കാശ് കൊടുക്കാത്തതിനാല്‍ വേദപാഠം പഠിക്കാന്‍ സാധിക്കാത്ത ഒരു  കുട്ടിയുടെ പിതാവിന്റെ കത്ത്. വിശ്വാസികളെ വിറ്റ് സഭയെ വളര്‍ത്തുന്ന ഇവര്‍ക്ക് സുബുദ്ധി കിട്ടാന്‍ എല്ലാവരും പ്രാര്‍ഥിക്കുക.

Shaji Joseph joeshaji@gmail.comഎഴുതുന്നു:

കുറച്ചു വർഷങ്ങൾക്കു മുൻപ് എൻറെ കുഞ്ഞുങ്ങളെ CCD (വേദപാഠ ക്ലാസ്സിൽനിന്നു)ൽ നിന്ന് പുറത്താക്കാൻ അമേരിക്കയിലെ ഗാർലാണ്ട് പള്ളിയില നിന്നയച്ച കത്ത്. അതിനുശേഷം ഇന്നേവരെ എൻറെ കുഞ്ഞുങ്ങൾക്ക്‌ വേദപാഠം പഠിക്കാൻ സാധിച്ചിട്ടില്ല .കത്തോലിക്കാ സഭയിൽ ഇതൊരു പുതിയ സംഭവമല്ല.


കത്തിലെ (പ്രസക്ത ഭാഗങ്ങളുടെ) തര്‍ജ്ജമ.
"Dear Shaji,

Love and greetings from Joji Achan.

I am writing this letter to you to bring to your kind attention a very important matter. As you now, our Church building is almost near completion. Even though vast majority of the parish families have pledged and paid their minimum share of 3000 towards church building we are still short of funding and the church is expecting each and every one's support and contribution.

After a lot of discussion and deliberation in the last two meetings, the Parish Council has made a decision that every CCD parent should take their share of the financial responsibility by contributing the minimum of $3000 towards the Church building project before completing this year's CCD registration. Further, the parish council has entrusted me and trusties with the responsibility of ensuring the fair implementation of this decision. I hope you will understand the situation under which Parish Council had to make this decision. 

In review of your building fund contribution, I realize that you were generous enough to pledge $1500 and you have paid $0.
May I earnestly request you to pay 3000 by next Sunday (9/4/11)to meet the minimum requirement set by the Parish Council and avoid any delay of CCD registration. .........."

Sunday, May 3, 2015

Thursday, April 30, 2015

കൈവെട്ട് കേസ്: 14 പ്രതികള്‍ കുറ്റക്കാര്‍

കൈവെട്ട് കേസ്: 14 പ്രതികള്‍ കുറ്റക്കാര്‍
(Mathrubhumi)
പ്രൊഫ.ടി.ജെ.ജോസഫ്‌
കൊച്ചി: മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കെപ്പത്തിവെട്ടിമാറ്റിയ കേസില്‍ 13 പേര്‍ കുറ്റക്കാരാണെന്ന് കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി കണ്ടെത്തി. ശിക്ഷ മെയ് അഞ്ചിന് വിധിക്കും. 17 പേരെ വെറുതെവിട്ടു. ജമാല്‍, മുഹമദ്ദ് ഷോബിന്‍, ഷംസുദ്ദീന്‍, ഷാനവാസ്, പരീത്, യൂനസ് അലിയാര്‍, ജാഫര്‍, കെ.കെ അലി, അബ്ദുള്‍ ലത്തീഫ്, സജീര്‍, കാസിം, അന്‍വര്‍ സാദ്ദിഖ്, റിയാസ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്ക് നേരത്തെ തന്നെ മാപ്പ് നല്‍കിയരുന്നതായി അധ്യാപകന്‍ ടി.ജെ ജോസഫ് പ്രതികരിച്ചു.
പ്രതികളെ കോടതിയിലേക്ക് കൊണ്ടുവരുന്നു. ഫോട്ടോ: ബി മുരളീകൃഷ്ണന്‍


തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആകെ 37 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒന്നാം പ്രതി അടക്കം അഞ്ചുപേര്‍ ഒളിവിലാണ്. ഇവര്‍ക്കും കീഴടങ്ങിയ ഒരു പ്രതിക്കുമുള്ള വിധി പിന്നീട് പ്രഖ്യാപിക്കും.

അധ്യാപകര്‍ തയ്യാറാക്കിയ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. ആദ്യം ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും പിന്നീട് എന്‍.ഐ.എയുമാണ് കേസ് അന്വേഷിച്ചത്

കഴിഞ്ഞദിവസം വിധിപറയാന്‍ നിശ്ചയിച്ചിച്ചിരുന്നെങ്കിലും, വിധിന്യായം എഴുതിപൂര്‍ത്തിയാകാത്തതിനാല്‍ വിധിപറയുന്നത് മാറ്റുകയായിരുന്നു.

2010 ജൂലൈ നാലിനാണ്, പ്രോഫസര്‍ ടി.ജെ ജോസഫിന്റെ കൈപ്പത്തി അക്രമികള്‍ വെട്ടിമാറ്റിയത്. കോളജിലെ പരീക്ഷാചോദ്യപേപ്പര്‍ തയാറാക്കിയ ടി ജെ ജോസഫ്, ഇതില്‍ മതനിന്ദ നടത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം. ആദ്യം കേരളപൊലിസ് അന്വേഷിച്ചകേസ്,പിന്നീട് ദേശീയാന്വേഷണ
ഏജന്‍സി ഏറ്റെടുക്കുകയായിരുന്നു.

ഒന്നാം പ്രതി സവാദ്, അക്രമി സംഘത്തിലുണ്ടായിരുന്ന സജില്‍, ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കിയ അസീസ് ഓടക്കാലി എല്ലാത്തിന്‍റെയും സൂത്രധാരനും ബുദ്ധി കേന്ദ്രവുമായ ആലുവ കഞ്ഞുണ്ണിക്കര സ്വദേശി എം.കെ നാസര്‍ എന്നിവരാണ് 5 വര്‍ഷത്തോളമായി ഒളിവില്‍ കഴിയുന്നത്. ഇവര്‍ക്കെതിരെ തിരിച്ചലിന് ഇന്‍റര്‍പോളിന്‍റെ റെഡ്‌കോര്‍ണര്‍ നോട്ടീസ് ഇറക്കിയെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
പ്രതിഭാഗം അഭിഭാഷകന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു. ഫോട്ടോ: ടി.കെ പ്രദീപ്കുമാര്‍

അധ്യാപകനെ ആക്രമിച്ച ശേഷം തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ഇവര്‍ വിദേശത്തേക്ക് കടന്നതായാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും ഇതും പിന്നീട് മുന്നോട്ട് പോയില്ല.

ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ പാളിച്ച കണ്ടെത്തിയ എന്‍.ഐ.എ ആദ്യ ഘട്ടത്തില്‍ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്ന 18 പേരെ തെളിവുകളുടെ അഭാവത്തില്‍ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന എം.കെ നാസറിനെ പിടികൂടിയാല്‍ മാത്രമെ കേസിലെ ഉന്നത തല ഗൂഡാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുകയുള്ളൂ.

ഉണങ്ങാത്ത മുറിവുകളുമായി പ്രൊഫ.ജോസഫ്


By Speed Cartoonist Ji from face Book

ഇത്രത്തോളം ശിക്ഷിക്കപ്പെടാൻ ഈ മനുഷ്യൻ എന്തു തെറ്റുചെയ്തു?
മതനിന്ദയുള്ള ചോദ്യമടങ്ങിയ ചോദ്യപേപ്പർ തയാറാക്കിയെന്ന് ആരോപിച്ച്‌ പ്രൊഫ: കെ ജെ ജോസഫിനെ 2010 ഏപ്രിൽ 1 നു അറസ്റ്റ്‌ ചെയ്തു കൊണ്ടുപോകുന്ന ചിത്രം ഇന്നും എന്റെ മനസ്സിലുണ്ട്‌. കൈവിലങ്ങ്‌ അണിയിച്ച്‌ ഒരു കൊടും കുറ്റവാളിയെ കൊണ്ടുപോകുന്ന രീതിയിലാണു ആ പാവം മനുഷ്യനെ പൊതുജനങ്ങൾക്കു മുന്നിലും മാധ്യമങ്ങൾക്ക്‌ മുന്നിലും പ്രദർശ്ശിപ്പിച്ചത്‌ ! അത്‌ ആരെ പ്രീണിപ്പിക്കാനായിരുന്നു? മാധ്യമങ്ങൾ അദ്ദേഹം വിലങ്ങണിഞ്ഞ്‌ ശിരസ്സ്‌ കുനിച്ചു നിൽക്കുന്ന ചിത്രം ഒന്നാം പേജിൽത്തന്നെ അച്ചടിച്ചത്‌ ഏത്‌ മതതീവ്രവാദികളെ സുഖിപ്പിക്കാനായിരുന്നു?അതിനുമാത്രം എന്തു കുറ്റമാണു അദ്ദേഹം ചെയ്തത്‌! കേട്ട പാടെ കേൾക്കാത്തപാടെ അദ്ധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു പീഡിപ്പിച്ച ന്യൂമാൻ കോളേജിലെ കുഞ്ഞാടുകൾക്കും ഈ നീതിമാന്റെയും അദ്ദേഹത്തിന്റെ ഭാര്യ സലോമിയുടെയും രക്തത്തിൽ പങ്കില്ലേ?
ചോദ്യപേപ്പർ തയാറാക്കിയ കുറ്റത്തിനു അദ്ധ്യാപകനെ വിലങ്ങു വെച്ചു രസിച്ചവർ എന്തേ കൈവെട്ട്‌ കേസിലെ പ്രതികളായ കൊടും കുറ്റവാളികളെ പലപ്പോഴും വിലങ്ങുവെയ്ക്കാൻ മടിക്കുന്നു? കുറ്റക്കാരെന്ന് എൻ ഐ എ കോടതികണ്ടെത്തിയിട്ട്‌ പോലും ആ കൊടും കുറ്റവാളികളുടെ മുഖത്ത്‌ പശ്ചാത്താപത്തിന്റെ ലാഞ്ജന പോലുമില്ലെന്നതും പൊതുസമൂഹവും നീതിപീഠവും തിരിച്ചറിയണം. അത്രയ്ക്ക്‌ ഹാർഡ്‌ കോർ ക്രിമിനൽസാണു അവറ്റകളെന്ന് അവരുടെ കോടതിവഴിയിലേക്കുള്ള യാത്രയിലെ ബോഡി ലാങ്ങ്വേജ്‌ തന്നെ വ്യക്തമാക്കുന്നു. തങ്ങൾ എന്തു വൃത്തികേടു കാണിച്ചാലും മതഭ്രാന്തുള്ള കുറച്ചുപേർ സംരക്ഷിച്ചോളുമെന്ന അഹന്തയാണു അവർക്കിപ്പോഴും! പരമകാരുണികനായ ഒരു പ്രവാചകന്റെ പേരു ചീത്തയാക്കുന്ന മതഭ്രാന്തന്മാരെ നന്മയുള്ള ഒരു ഇസ്ലാം മതവിശ്വാസി പോലും പിന്തുണയ്‌ക്കരുത്‌!
NB: മതം "മദ" മായി മാറുമ്പോൾ മനുഷ്യനു ഭ്രാന്തിളകുന്നു!
© 'ji' TALKS

(വിശുദ്ധ കലാപം) ഈ വെള്ളിയാഴ്ച രാത്രി 9 മണിക്ക് കൈരളി ടി വി ചർച്ച ചെയ്യുന്നു.

 കത്തോലിക്ക സഭയിലെ മൂല്യശോഷണം (വിശുദ്ധ കലാപം) 

 

 

ഈ വെള്ളിയാഴ്ച രാത്രി 9 മണിക്ക് കൈരളി ടി വി ചർച്ച ചെയ്യുന്നു. സഭക്കുള്ളിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുരോഹിതരും മുൻ പുരോഹിതരും കന്യാസ്ത്രീകളും,  അല്മായരും പുറത്തുവിടുന്നു.  വൻ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതെളിക്കുന്ന ഈ വിഷയം സെൽഫി എന്ന പ്രോഗ്രാമിലൂടെ കാണുക



 ഈ വിവരം ഷെയർ ചെയ്യുവാൻ മറക്കരുതേ.

Monday, April 20, 2015

കാഞ്ഞിരപ്പള്ളി രൂപതയില്‍ ദശാംശപ്പിരിവ്

ഏപ്രില്‍ ലക്കം 'സത്യജ്വാല'യില്‍നിന്ന്

പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഫോറത്തില്‍ കുടുംബാംഗങ്ങളുടെയെല്ലാം പേരുവിവരവും ജോലിയും, ഓരോരുത്തരും ദശാംശമായി നല്‍കേണ്ട തുകയും അച്ചടിച്ച് കാഞ്ഞിരപ്പള്ളി രൂപത ഓരോ കുടുംബത്തിനും വിതരണം ചെയ്തിരിക്കുകയാണ് എന്നറിയുന്നു. 2013-14 സാമ്പത്തികവര്‍ഷം ഓരോ കുടുംബവും ഇടവകപ്പള്ളിയലടയ്‌ക്കേണ്ട മൊത്തം ദശാംശത്തുക എത്രയെന്നു കൃത്യമായി കാണിക്കുന്ന ഫോറമാണ് നല്‍കുന്നത്. 'ജീവന്‍ 2015' എന്ന പേരില്‍, 'പങ്കുവയ്ക്കലിലൂടെ ജീവന്റെ സമൃദ്ധിയിലേക്ക്' എന്ന മുദ്രാവാക്യത്തിന്റെയും, ഹെബ്രായര്‍ക്കുള്ള ലേഖനത്തിലെ, 'നന്മ ചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്ക്കുന്നതിലും ഉപേക്ഷ വരുത്തരുത്. അത്തരം ബലികള്‍ ദൈവത്തിനു പ്രീതികരമാണ്'' (ഹെബ്രാ. 13:16) എന്ന ബൈബിള്‍ വചനത്തിന്റെയും അകമ്പടിയോടെയാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ ഈ പകല്‍ക്കൊള്ള!
 
ജോലിയൊന്നുമില്ലാത്ത ഒരു ഡസനോളം അംഗങ്ങളുള്ള ഒരു കുടുംബത്തിലെ കര്‍ഷകനായ ഗൃഹനാഥന്റെ പേരില്‍ 1500/- ഓളം രൂപയാണ് ദശാംശം നല്‍കാന്‍ 'ജീവന്‍ 2015' കല്പിച്ചിരിക്കുന്നത്! അപ്പോള്‍, മറ്റു വരുമാനവും ഉദ്യോഗസ്ഥരുമുള്ള കുടുംബങ്ങള്‍ക്ക് എത്രയാകും 'ശിക്ഷ' എന്നൂഹിക്കുക.
വിശ്വാസികള്‍ക്കു പ്രാതിനിധ്യമില്ലാതെയെടുക്കുന്ന ഏതു നിയമവും തീരുമാനവും അക്കാരണത്താല്‍ത്തന്നെ അസാധുവാണ്. വിശ്വാസികള്‍ ദശാംശം നല്‍കണമെന്നു പറയാന്‍, ദശാംശംപോയിട്ട്, നേര്‍ച്ചപോലും നല്‍കാത്ത മെത്രാനും വൈദികനും ആര്?
 
മനുഷ്യര്‍ തങ്ങള്‍ക്കുള്ളവ, പരസ്പരം പങ്കുവച്ച് ജീവിക്കേണ്ടവര്‍തന്നെയാണ്, സംശയമില്ല. എന്നാല്‍, അതെങ്ങനെ, ആര്‍ക്കൊക്കെ, എത്രമാത്രം പങ്കുവയ്ക്കണമെന്നു തീരുമാനിക്കേണ്ടത് ഓരോ മനുഷ്യനും ഓരോ കുടുംബവുമാണ്. അതിനായി, ദരിദ്രരും രോഗികളും ആര്‍ത്തരും ആലംബഹീനരുമായി എത്രയോപേര്‍ ഓരോരുത്തരുടെയും ചുറ്റുപാടില്‍, തങ്ങളുടെ അയല്‍പക്കങ്ങളില്‍ത്തന്നെയുണ്ട്! അതിനിടയില്‍ ഒരു സ്ഥാപനം വീടുകളിലേക്ക് അധികാരത്തോടെ കടന്നുവന്ന്, 'ഇതാണ് നിങ്ങള്‍ നല്‍കേണ്ട ദശാംശം, എടുക്ക് പണം' എന്നാജ്ഞാപിക്കാന്‍ തുനിഞ്ഞാല്‍, 'കടക്ക് പുറത്ത്' എന്നു നട്ടെല്ലു നിവര്‍ത്തിനിന്ന് നാം പറഞ്ഞേ തീരൂ. അതിനുള്ള ധീരത യേശുവില്‍നിന്ന് നാം ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു.

Wednesday, April 15, 2015

പറപ്പൂര്‍ പള്ളി - പുനര്‍നിര്‍മ്മാണം - ഹിയറിംഗ് നോട്ട്




വി.കെ. ജോയ് 
( കേരള കാത്തലിക് ഫെഡറേഷന്ജനറല്സെക്രട്ടറി)

2015 ഏപ്രല്‍ 13 ന് തൃശ്ശൂര്അഡീഷണല്ജില്ലാ മജിസ്ട്രേറ്റിന്റെ ചേംബറില്ഹിയറിങ്ങിന് ഹാജരാകാനുള്ള നോട്ടീസ് അനുസരിച്ച് കേരള കാത്തലിക് ഫെഡറേഷന്ജനറല്സെക്രട്ടറി വി.കെ. ജോയ്, പറപ്പൂര്പള്ളി വികാരി ഫാ. പോളി നീലങ്കാവില്‍, ഇടവകാംഗമായ സൈമണ്കുന്നത്ത് സൂപ്രണ്ടിംഗ് ആര്ക്കിയോളജിസ്റ്റ് തുടങ്ങിയവര്ഹാജരായി. കേരള കാത്തലിക് ഫെഡറേഷന്ജനറല്സെക്രട്ടറി വി.കെ. ജോയ് സമര്പ്പിച്ച ഹിയറിംഗ് നോട്ട്  ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.



സ്വീകര്ത്താവ്:

                അഡീഷണല്ജില്ലാ മജിസ്ട്രേറ്റ്,

                കളക്ടറേറ്റ്, തൃശ്ശൂര്‍ - 680003.



ബഹു. അഡീഷണല്ജില്ലാ മജിസ്ട്രേറ്റ് മുമ്പാകെ



                വിഷയം: തോളൂര്വില്ലേജ് - പറപ്പൂര്സെന്റ് ജോണ്സ് നെപുംസ്യാന്ഫൊറോന                                              ചര്ച്ചിന്റെ പുനര്നിര്മ്മാണം സംബന്ധിച്ചുള്ള പരാതി വിചാരണ

                സൂചനനോട്ടീസ് നമ്പര്സി8-45376/14 തിയ്യതി 28/03/2015.



സര്‍,

1. പറപ്പൂര്സെന്റ് ജോണ്സ് നെപുംസ്യാന്ഫൊറോന പള്ളിയുടെ 100 വര്ഷത്തിലധികം പഴക്കമുള്ള നടശ്ശാല പൊളിച്ചുമാറ്റാന്പള്ളി വികാരി ഫാ. പോളി നീലങ്കാവില്തീരുമാനം എടുത്തപ്പോള്തന്നെ അത് തടയുന്നതിന് വേണ്ട നടപടികള്എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജൂലൈ 29ന് ജില്ലാ കളക്ടര്സമക്ഷം അപേക്ഷ സമര്പ്പിച്ചിരുന്നു.



2. തൃശ്ശൂര്രൂപതാ ബിഷപ്പിന്റെ അനുമതി പ്രകാരം 2014 സെപ്തംബര്‍ 14 ഞായറാഴ്ച, പള്ളി വികാരിയുടെ നേതൃത്വത്തില്യന്ത്രങ്ങളുപയോഗിച്ച്, മതപഠന ക്ലാസിലെ വിദ്യാര്ഥികളെകൂടി പങ്കെടുപ്പിച്ച് 6 മണിക്കൂര്സമയം കൊണ്ട് ഏകദേശം 4000 സ്ക്വ. അടി വിസ്തീര്ണ്ണമുള്ള പള്ളിനടശ്ശാല പൊളിച്ചുമാറ്റി.



3. 18/09/2014 ലെ നം. സി12-30905/14 പ്രകാരമുള്ള തഹസില്ദാരുടെ റിപ്പോര്ട്ടില്‍, തോളൂര്വില്ലേജ് സര്വ്വെ 55/1ല്ഉള്പ്പെടുന്ന ടി പള്ളി പുരാതന ദേവാലയമാണെന്നും, മുന്വശത്ത് ടി ദേവാലയത്തോട് ചേര്ന്ന് 125 അടി നീളത്തിലും  25 അടി വീതിയിലും നടശ്ശാലയുള്ളതും, ടി നടശ്ശാലക്ക് ഉദ്ദേശം 100 വര്ഷം പഴക്കമുള്ളതായി അന്വേഷണത്തില്അറിയുന്നു എന്നും പറഞ്ഞിട്ടുള്ളതുമാകുന്നു. മേല്പറഞ്ഞ നടശ്ശാല മാത്രം പൊളിച്ച് പുതുക്കി പണിയാനാണ് ഉദ്ദേശിക്കുന്നതെന്നും പുരാതന ദേവാലയം അപ്രകാരം തന്നെ നിലനിറുത്തുമെന്നും പള്ളി അധികാരികള്അറിയിച്ചതായും റിപ്പോര്ട്ടില്പറയുന്നു.

               

                (). മേല്പറഞ്ഞ റിപ്പോര്ട്ടിനോടൊപ്പം സമര്പ്പിച്ചിട്ടുള്ള മിനിറ്റ് രേഖയുടെ 113-ാം പേജ്, പ്രസ്തുത നടശ്ശാലക്ക് 97 വര്ഷത്തെ പഴക്കം മാത്രമേയുള്ളൂ എന്ന് കാണിക്കുന്നതിനായി പള്ളി അധികാരികള്ഹാജരാക്കിയിട്ടുള്ളതാണ്





4. 2014 ഒക്ടോബര്‍ 20ന് കേരള കാത്തലിക് ഫെഡറേഷന്പ്രസ്തുത പള്ളി പണിക്ക് അനുവാദം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹു. ജില്ലാ കളക്ടര്ക്ക് ഒരു നിവേദനം സമര്പ്പിക്കുകയും ചെയ്തിരുന്നു.

5. എന്നാല്ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ പൊളിച്ചുകളഞ്ഞ പള്ളി നടശ്ശാല പുനര്നിര്മ്മാണം എന്ന പേരില്‍ 12000 സ്ക്വ. അടി വിസ്തീര്ണ്ണത്തില്പുതിയ പള്ളിപണിക്ക് തൃശ്ശൂര്രൂപതാ സഹായ മെത്രാന്റാഫേല്തട്ടില്തുടക്കം കുറിച്ചിരിക്കുകയാണ്. അതിന്റെ മുന്നോടിയായി 2014 ഡിസംബര്‍ 21ന് ശിലാസ്ഥാപനവും നടത്തി. അതിന്റെ ഫോട്ടോയും, പത്രവാര്ത്തയും 01/01/2015 ല്കേരള കാത്തലിക് ഫെഡറേഷന്ബഹു. ജില്ലാ കളക്ടര്ക്ക് സമര്പ്പിച്ച നിവേദനത്തോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുണ്ട്.

6. പൊളിച്ചുകളഞ്ഞ പള്ളിനടശ്ശാലക്ക് 97 വര്ഷം മാത്രമാണ് പഴക്കം എന്ന് കാണിക്കുന്നതിന് വേണ്ടി വികാരി ഫാ. പോള്നീലങ്കാവില്തഹസില്ദാര്സമക്ഷം ഹാജരാക്കിയിരിക്കുന്ന മിനിറ്റ് രേഖ വിദഗ്ദ പരിശോധനക്ക് വിധേയമാക്കണം. 1). കാലഘട്ടത്തില്സ്റ്റീല്പേന (മഷിയില്മുക്കി എഴുതുന്ന പേന)യാണ് എഴുതാന്ഉപയോഗിച്ചിരുന്നത്. 2). കൊല്ലവര്ഷവും മലയാള മാസവുമാണ് കാലഘട്ടത്തില്തയ്യാറാക്കിയ മറ്റു രേഖകള്പരിശോധിച്ചതില്കാണുന്നത്. എന്നാല്വികാരി ഹാജരാക്കിയിട്ടുള്ള രേഖയില്ഇംഗ്ലീഷ് വര്ഷവും, ഇംഗ്ലീഷ് മാസവും ആണ് എഴുതിയിരിക്കുന്നത്. 3). യോഗത്തില്പങ്കെടുത്തവര്ഒപ്പിട്ടിരിക്കുന്നത് ഇംഗ്ലീഷിലും, അവ തമ്മില്വലിയ സാമ്യവും കാണുന്നുണ്ട്. അതുകൊണ്ട് വികാരി സര്ക്കാര്ഉദ്യോഗസ്ഥന്സമക്ഷം ഹാജരാക്കിയിരിക്കുന്ന 113 -ാം പോജുള്ള മിനിറ്റ് ബുക്ക് വിദഗ്ദ പരിശോധനക്ക് വിധേയമാക്കാനുള്ള നടപടി സ്വീകരിക്കണം.



7. സംസ്ഥാന പുരാവസ്തു വകുപ്പ് കുറേറ്ററുടെ റിപ്പോര്ട്ട് പ്രകാരം സംരക്ഷിതസ്മാരകമായി പ്രഖ്യാപിക്കുന്നതിന്, 1968ലെ കേരള പ്രാചീന സ്മാരക പുരാവസ്തു സങ്കേത പുരാവശിഷ്ട നിയമം അനുശാസിക്കുന്ന വിധത്തില്പ്രധാന പള്ളിക്ക് 100 വര്ഷത്തിലധികം പഴക്കമുണ്ട്. എന്നാല് സ്മാരക സമുച്ചയത്തില്മൊത്തത്തില്‍ 100 വര്ഷത്തിലധികം പഴക്കമുള്ളതായി പറയാനും കഴിയുകയില്ല. പൊളിച്ചുമാറ്റലുകള്ക്കും കൂട്ടിച്ചേര്ക്കലുകള്ക്കും പുതുക്കലുകള്ക്കുംവിധേയമായിട്ടുമുണ്ട് എങ്കിലുംപള്ളിയുടെ ചരിത്ര-പുരാവസ്തു പ്രാധാന്യം അവഗണിക്കാന്സാധിക്കുകയില്ല. അതിനാല് പള്ളി സമുച്ചയത്തിലെ 100 വര്ഷത്തിലധികം പഴക്കമുള്ള നിര്മ്മിതികള്തിരിച്ചറിഞ്ഞ് സംരക്ഷിതസ്മാരകമായി പ്രഖ്യപിക്കുന്നതിനുള്ള നടപടികള്കൈകൊള്ളാവുന്നതാണ് എന്നും 1) പള്ളി സമുച്ചയത്തിലെ ഏതൊരു നിര്മ്മതിയും നീക്കം ചെയ്യുന്നതിന് പുരാവസ്തു വകുപ്പധ്യക്ഷന്റെ അനുമതി വാങ്ങണമെന്നും 2) നിര്മ്മാണപ്രവര്ത്തനങ്ങള്ഉദ്യേശിക്കുന്നുണ്ടെങ്കില്അത് പ്രധാന പള്ളിക്കും അതിന്റെ പൗരാണികതക്കും കോട്ടം തട്ടാത്ത വിധത്തിലായിരിക്കണമെന്നും ആണ്. തൃശ്ശൂര്സംസ്ഥാന പുരാവസ്തു വകുപ്പ് കുറേറ്ററുടെ റിപ്പോര്ട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകര്പ്പിന്റെ കോപ്പി ഉള്ളടക്കം ചെയ്യുന്നു.



8. കേരളത്തില്പൈതൃകമുള്ളതും, അല്ലാത്തതുമായ പള്ളികള്പൊളിച്ചുപണിയുന്നത് ഒരു പരമ്പരയായി നടന്നു കൊണ്ടിരിക്കുകയാണ്. ഇടവകക്കാരായ വിശ്വാസികളുടെ അനുമതിയോ സഹകരണമോ ഒരു തടസ്സമാകാറില്ല. ഏകാധിപത്യപരമായി രൂപതാ ബിഷപ്പ് തീരുമാനിക്കുന്ന കാര്യമാണിത്. ബിഷപ്പിന്റെ തീരുമാനം നടപ്പിലാക്കാന്തയ്യാറുള്ളവരെ വികാരിമാരായി ബിഷപ്പ് നിയമിക്കുന്നു. എന്നാല്പളളിപണിക്കാവശ്യമുള്ള ഭീമമായ സംഖ്യ ഇടവകാംഗങ്ങളില്നിന്ന് നിര്ബന്ധമായി പിരിച്ചെടുക്കും. ആരേയും കണക്കുബോധിപ്പിക്കാറില്ല. പള്ളിപണിക്ക് നിശ്ചയിച്ചിട്ടുള്ള തുക കൊടുത്തു തീര്ക്കാത്തവരുടെ പേരില്കുടിശ്ശികയായി കണക്ക് വെക്കുകയും, വിവാഹം, മാമ്മോദീസ, ആദ്യകുര്ബ്ബാന സ്വീകരണം തുടങ്ങിയ മതപരമായ ആചാരങ്ങള്നടത്തേണ്ട അവസരത്തില്മേല്പറഞ്ഞ കുടിശ്ശികകള്വസൂലാക്കുകയും ചെയ്യും.

               

                അങ്കമാലി-എറണാകുളം രൂപതയുടെ കീഴിലുള്ള അന്നനാട് സെന്റ് സെബാസ്റ്റ്യന്പള്ളി ഇടവകാംഗങ്ങളായ പ്ലാക്കല്വര്ഗ്ഗീസ് മക്കളായ വിനോദ്, വിമല്എന്നിവരുടെ നിശ്ചയിച്ച വിവാഹം നടത്തുന്നതിന് പള്ളിപണിക്ക് കുടിശ്ശിക വന്ന തുകയില്‍ 25000 (ഇരുപത്തയ്യായിരം) രൂപ റൊക്കം പണമായും 1,80,294 (ഒരു ലക്ഷത്തി എണ്പതിനായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി നാല്) രൂപക്ക് ഏഴ് ഗഡുവുകളായി ഓരോ മാസവും നിശ്ചിത തിയ്യതിക്കുള്ള ഏഴ് അവധി ചെക്കുകളും പള്ളി വികാരി പിടിച്ച് പറിച്ചതിന് ശേഷമാണ് നടത്തികൊടുത്തത്.

               

                ക്രൈസ്തവര്ക്ക് അവരുടെ സമൂഹസമ്പത്ത് ഭരിക്കുന്നതിന് ഒരു നിയമം ഇല്ല. 1991 ല്വത്തിക്കാനിലുണ്ടാക്കിയ പൗരസത്യ കാനോന്നിയമമനുസരിച്ചാണ് ഇന്ത്യയിലെ കത്തോലിക്കാ (സീറോ മലബാര്‍/മലങ്കര) വിശ്വാസികളുടെ സമൂഹസമ്പത്ത് ഭരിക്കപ്പെടുന്നത്. കാനോന്നിയമമനുസരിച്ച് പള്ളികളുടേയും, പള്ളിസ്വത്തിന്റേയും പരമോന്നത ഭരണാധികാരി വിദേശ രാഷ്ട്രത്തലവന്കൂടിയായ റോമിലെ മാര്പാപ്പയാണ്. മാര്പാപ്പ നിയമിക്കുന്ന രൂപതാ മെത്രാന്മാര്നിയമ നിര്മ്മാണ, നിയമ നിര്വ്വഹണ, നിയമ വ്യാഖ്യാന അധികാരങ്ങളോടെ ആരോടും കണക്ക് ബോധിപ്പിക്കാതെ അവ ഭരിക്കുന്നു. ഇതിനുള്ള പരിഹാരം നിര്ദേശിച്ചുകൊണ്ടുള്ള 'Kerala Christian Church Properties and Institutions Trust Bill 2009' എന്ന കരട് ബില്ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്നിയമ പരിഷ്കരണ കമ്മീഷന്ചെയര്മാനായിരുന്ന അവസരത്തില്സര്ക്കാരിന് ശുപാര് ചെയ്തിട്ടുണ്ട്.

               

                നിയമവ്യവസ്ഥകളെ പാലിക്കാതെയുള്ള കത്തോലിക്കാ രൂപതാ മെത്രന്മാരുടെ നിലപാടുകള്ഒരളവുവരെ ദേശവ്യാപകമായ അനര്ത്ഥങ്ങള്ക്ക് കാരണമാകും. അതുകൊണ്ട് ഭരണകൂടത്തിന്റെ അനുമതിയില്ലാതെ നടത്താന്ഉദ്ദേശിക്കുന്ന പറപ്പൂര്പള്ളി നിര്മ്മാണം അനുവദിക്കരുതെന്നും, 100 വര്ഷത്തില് കൂടുതല്പഴക്കമുള്ള പറപ്പൂര്പള്ളിനടശ്ശാല, ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെ പൊളിച്ചുകളഞ്ഞതിന് തൃശ്ശൂര്രൂപതാ ബിഷപ്പിനെതിരെ നടപടി എടുക്കണമെന്നും വിനീതമായി അപേക്ഷിച്ചുകൊള്ളുന്നു.

വിശ്വസ്തതയോടെ, തൃശ്ശൂര്‍, 13/04/2015
വി.കെ. ജോയ്, ജനറല്സെക്രട്ടറി 
കേരള കാത്തലിക് ഫെഡറേഷന്

ഫോണ്‍: 9447037725