അല്മായാശബ്ദം

Tuesday, May 22, 2012

അങ്ങാടിയത്തും കുരിശും പോലീസും ഇടിവണ്ടികഥകളും

Monday, May 21, 2012


ദിവ്യബലിക്ക് മദ്ധ്യേ പോലീസ് വണ്ടികള്‍ വരുന്നത് കണ്ടപാടെ പള്ളിയകത്തിരുന്നു കുര്‍ബാന കണ്ടുകൊണ്ടിരുന്ന ഞങ്ങളുടെ രഹസ്യ ലേഖകന്‍ ഫോണില്‍ക്കൂടി വിവരം അറിയിക്കുകയായിരുന്നു. യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ അദ്ദേഹം ഉടന്‍ തന്നെ വേണ്ട തിരുത്തലുകള്‍ നടത്തുവാന്‍ ഞങ്ങളുമായി ബന്ധപ്പെടുവാന്‍ പല വട്ടം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇന്ന് രാവിലെ യഥാര്‍ഥത്തില്‍ എന്താണ് സംഭാവിച്ചതെന്നുള്ള വിവരം അദ്ദേഹം ഞങ്ങള്‍ക്ക് തരികയും തെറ്റായ വിവരങ്ങള്‍ നല്‍കിയതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ഞങ്ങള്‍ കഴിഞ്ഞ പോസ്റ്റില്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നത് പോലെ അല്ല യഥാര്‍ഥത്തില്‍ സംഭവങ്ങള്‍ നടന്നത്. നേരെ മറിച്ചായിരുന്നു. വിശുദ്ധ കുര്‍ബാന മദ്ധ്യേ മുഖ്യ കാര്‍മ്മികന്‍ മാര്‍ അങ്ങാടിയത്ത് മുതിര്‍ന്നവര്‍ക്കായി നല്‍കിയ പ്രസംഗത്തില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ക്രൂസിഫിക്സ് അനുഭാവികള്‍ ആയ ചിലര്‍ക്ക് രുചിച്ചില്ല. 

No comments:

Post a Comment