അല്മായാശബ്ദം

Wednesday, August 1, 2012

കണ്ടവരുണ്ടോ?

"അന്തരാത്മാവിന്റെ ഉള്ളറകളില്‍ നിന്നും സ്നേഹത്തോടെയുള്ള ഇശോയുടെ വിളി കേട്ട് സ്വന്തവും ബന്ധവും വിട്ടകന്ന്, സ്വയം ശൂന്യനായി ജിവിതം മുഴുവന്‍ സഭക്കും സമൂഹത്തിനുമായി സമര്‍പ്പിച്ചിരിക്കുന്ന വൈദികര്‍, ............ ഇവര്‍ക്കെതിരെ ആക്ഷേപങ്ങളും അവഹേളനങ്ങളുമായി  ക്രൈസ്തവ വിരുദ്ധ കേന്ദ്രങ്ങള്‍ ഗൂഡ തന്ത്രങ്ങള്‍ മെനയുമ്പോള്‍, സമൂഹമേ നമുക്കെങ്ങിനെ നോക്കി നില്‍ക്കാനാവും?"


ഈ സാഹിത്യം എന്റേതല്ല; ഇത്രയും നന്നായെഴുതുവാന്‍ എനിക്ക് കഴിവുമില്ല. ഇത് കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രസിദ്ധികരണമായ 'Laity Voice' (August ) മുഖ പ്രസംഗത്തില്‍ നിന്ന് കടം എടുത്തതാണ്. സത്യത്തില്‍ എനിക്ക് സങ്കടം തോന്നി...

അവര്‍ മാത്രമല്ല കേരളം  മുഴുവന്‍ അന്വേഷിക്കുന്നത് മുകളില്‍ പറഞ്ഞിട്ടുള്ള എല്ലാ ഗുണ വിശേഷങ്ങളുമുള്ള   ഒരൊറ്റയാളെയാണ്.  ഉദാഹരണം പറഞ്ഞത് കേട്ട് ഞാന്‍ അന്തം വിട്ടു  പോയി. ഫാ. കോള്‍ബേ - അദ്ദേഹം റോമന്‍ ക്രിസ്ത്യന്‍ സിറോ മലബാര്‍ ക്ലാവര്‍ കുരിശു (RCSCKC ) വിഭാഗത്തില്‍ പെട്ട പുരോഹിതനായിരുന്നെന്നു സത്യത്തില്‍ എനിക്ക് അറിവില്ലായിരുന്നു. 

No comments:

Post a Comment