അല്മായാശബ്ദം
▼
Sunday, December 30, 2012
നമുക്കു നാണിക്കാം..
നമുക്കു നാണിക്കാം...നസ്റാണിക്കുടുംബത്തില് ജനിച്ചതോര്ത്തു നമുക്കു നാണിക്കാം...,മശിഹായെ അറിയാത്ത പാഴ്ജന്മപ്പാതിരിമാരെ വന്ദിച്ചതോര്ത്തു നമുക്കു നാണിക്കാം...,പള്ളി പണിതതോര്ത്തു നമുക്കു നാണിക്കാം...,പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകരുതെന്ന യേശുവിന്റെ വചനം മറന്നു പള്ളിയില് പോയതോര്ത്തു നമുക്കു നാണിക്കാം...,പാതിരിപടകളെ തീറ്റിപോറ്റാനായി പള്ളിക്കു കാശുകൊടുത്തതോര്ത്തു നമുക്കു നാണിക്കാം...,നാണമുള്ള നാളുവരെ നമുക്കു നാണിക്കാം...,നാണിച്ചു നാണിച്ചു മരിക്കാം...,പാതിരിഗുണ്ടകളു നീണാളുവാഴട്ടെ...കത്തനാരുടെ രാജ്യം സിന്ദാബാദ്....ആമ്മേന്കരയൂ ആടുകളേ...,കാഞ്ഞിരമേ,കരയൂ..., കാഞ്ഞിരപ്പള്ളിയേ.. കരയൂ...പളളികളേ കരയൂ..പറുദീസാ വിലപിക്കട്ടെ..samuel .koodal kalanjoor, 30 dec 2012 .
സാമ്യുവേല്‍ സാറേ, നാണവും കണ്ണീരും തല്ക്കാല സാന്ത്വനം മാത്രമേ ആകൂ. അവ ബലഹീനരുടെ ആയുധങ്ങളാണ്. നമുക്കിപ്പോള്‍ വേണ്ടത്, സമാധാനപ്രിയനായ യേശുവും ഗതികെട്ടപ്പോള്‍ പറഞ്ഞപോലെ ഒരു വാളുള്ളവന്‍ രണ്ടെടുക്കട്ടെ എന്ന സന്ദേശമാണ്. ഐറ്റപ്പിഴക്കാരെ നോക്കി നാണിക്കയല്ല വേണ്ടത്, അടിച്ചു പുറത്താക്കുകയാണ്.
ReplyDeleteഇതൊക്കെപ്പറഞ്ഞാലും, സാമ്യുവേല്‍ സാര്‍ പറഞ്ഞത് ഒരാശയത്തെ മനുഷ്യരുടെ മുമ്പില്‍ പടക്കം പോലെ എറിഞ്ഞു പൊട്ടിക്കുന്നുണ്ട്. മഠങ്ങളുടെയും പള്ളികളുടെയും ഭിത്തികളില്‍ എഴുതിവച്ചിരിക്കുന്ന ബൈബിള്‍ വചനങ്ങള്‍ എല്ലാം മായിച്ചു കളഞ്ഞിട്ട്, ചുവന്ന മഷിയില്‍ സാറെരെഴുതിയിരിക്കുന്നത് പകരം എഴുതണം. മനുഷ്യര്‍ ചിന്തിക്കാന്‍ തുടങ്ങട്ടെ. കത്തനാര്മാര്‍ വചനം ഓതിയോതി ഒളിപ്പിച്ചു വയ്ക്കുന്ന സത്യം ജനം സ്വയം കണ്ടെത്തട്ടെ.