അല്മായാശബ്ദം

Sunday, December 23, 2012

ഗര്‍ഭിണിയായ കാമുകിയെ വിവാഹം കഴിക്കാന്‍ പുരോഹിതവൃത്തി ഉപേക്ഷിക്കുന്നു - കത്തോലിക്ക പുരോഹിതന്‍റെ പ്രഖ്യാപനം

 00971507419321

Dated: December 17, 2012
കത്തോലിക്കാ സഭയുടെ ആസ്ഥാനമായ റോമിലെ ഒരു പുരോഹിതന്‍ ആരാധനയ്ക്കിടെ വിശ്വാസികളെ ഒന്നടങ്കം ഞെട്ടിച്ചു. അവിവാഹിതനായ പുരോഹിതന്‍ ഉടന്‍ ഒരു കുട്ടിയുടെ അച്ഛനാകുന്നു എന്ന വെളിപ്പെടുത്തല്‍ കേട്ടാണ് വിശ്വാസികള്‍ ഞെട്ടിയത്. കൂടാതെ, തന്‍റെ പങ്കാളിയെ വിവാഹം കഴിക്കുന്നതിന് പുരോഹിതവൃത്തി ഉടന്‍ ഉപേക്ഷിക്കുമെന്നും ഇയാള്‍ പ്രഖ്യാപിച്ചു. വിറ്റൊ ലൊംബാര്‍ഡോ എന്ന 33കാരനായ പുരോഹിതനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. നോര്‍ത്ത് വെസ്റ്റേണ്‍ സിസിലിയിലെ ട്രാപാനി നഗരത്തിലെ ഒരു ആരാധനാലയത്തിലെ പുരോഹിതനാണ് ഇയാള്‍.

പുരോഹിതന്‍ എന്ന നിലയില്‍ ഇത്  തന്‍റെ അവസാന ആരാധനയാണ്, താന്‍ ഒരു സ്ത്രീയുമായി പ്രണയത്തിലാണ്. ആ സ്ത്രീയില്‍ തനിക്കൊരു കുഞ്ഞു ജനിക്കാന്‍ പോകുന്നു. അതിനാല്‍ തന്‍റെ കാമുകിയെ വിവാഹം കഴിക്കുന്നതിന് താന്‍ പുരോഹിത പട്ടം ഉപേക്ഷിക്കുന്നു. ഇത്രയുമാണ് വിറ്റൊ ആരാധനയ്ക്കിടെ പറഞ്ഞത്. വിറ്റൊയുടെ കാമുകി ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്. പള്ളിയില്‍ വിവരം പ്രഖ്യാപിക്കുന്നതിനു മുമ്പ് വിറ്റൊ വത്തിക്കാനില്‍ വിവരം അറിയിച്ചിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
http://www.facebook.com/
00971507419321

ഗര്‍ഭിണിയായ കാമുകിയെ വിവാഹം കഴിക്കാന്‍ പുരോഹിതവൃത്തി ഉപേക്ഷിക്കുന്നുവെന്നു കത്തോലിക്ക പുരോഹിതന്‍റെ പ്രഖ്യാപനം

Dated: December 17, 2012
കത്തോലിക്കാ സഭയുടെ ആസ്ഥാനമായ റോമിലെ ഒരു പുരോഹിതന്‍ ആരാധനയ്ക്കിടെ വിശ്വാസികളെ ഒന്നടങ്കം  ഞെട്ടിച്ചു. അവിവാഹിതനായ പുരോഹിതന്‍ ഉടന്‍ ഒരു കുട്ടിയുടെ അച്ഛനാകുന്നു എന്ന വെളിപ്പെടുത്തല്‍ കേട്ടാണ് വിശ്വാസികള്‍ ഞെട്ടിയത്. കൂടാതെ, തന്‍റെ പങ്കാളിയെ വിവാഹം കഴിക്കുന്നതിന് പുരോഹിതവൃത്തി ഉടന്‍ ഉപേക്ഷിക്കുമെന്നും ഇയാള്‍ പ്രഖ്യാപിച്ചു. വിറ്റൊ ലൊംബാര്‍ഡോ എന്ന 33കാരനായ പുരോഹിതനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. നോര്‍ത്ത് വെസ്റ്റേണ്‍ സിസിലിയിലെ ട്രാപാനി നഗരത്തിലെ ഒരു ആരാധനാലയത്തിലെ പുരോഹിതനാണ് ഇയാള്‍.

പുരോഹിതന്‍ എന്ന നിലയില്‍ ഇത് താനെ അവസാന ആരാധനയാണ്, താന്‍ ഒരു സ്ത്രീയുമായി പ്രണയത്തിലാണ്. ആ സ്ത്രീയില്‍ തനിക്കൊരു കുഞ്ഞു ജനിക്കാന്‍ പോകുന്നു. അതിനാല്‍ തന്‍റെ കാമുകിയെ വിവാഹം കഴിക്കുന്നതിന് താന്‍ പുരോഹിത പട്ടം ഉപേക്ഷിക്കുന്നു. ഇത്രയുമാണ് വിറ്റൊ ആരാധനയ്ക്കിടെ പറഞ്ഞത്. വിറ്റൊയുടെ കാമുകി ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്. പള്ളിയില്‍ വിവരം പ്രഖ്യാപിക്കുന്നതിനു മുമ്പ്  വിറ്റൊ വത്തിക്കാനില്‍ വിവരം അറിയിച്ചിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1 comment:

  1. അറയ്ക്കുന്ന അളിഞ്ഞ മെത്രാന്മാരെ -ഈ പുരോഹിതനെ മാതൃകയാക്കൂ

    ReplyDelete