അല്മായാശബ്ദം

Tuesday, June 10, 2014

കന്യാസ്‌ത്രീയെ ചുട്ടുകൊല്ലാന്‍ ശ്രമം: അന്വേഷണം ഊര്‍ജിതമാക്കി

പറവൂര്‍: കന്യാസ്‌ത്രീയെ ചുട്ടുകൊല്ലാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം പോലീസ്‌ ഊര്‍ജിതമാക്കി. പറവൂര്‍ സെന്റ്‌ ആന്റ്‌സ്‌ കോണ്‍വെന്റില്‍ കഴിഞ്ഞമാസം മുപ്പതിന്‌ രാത്രി പതിനൊന്നുമണിയോടെ കന്യാസ്‌ത്രീയായ ചെല്ലാനം മാളികപ്പുറം കാവുങ്കല്‍ ഡെല്‍ഫിയെ (22) മറ്റൊരു കന്യാസ്‌ത്രീ ആലപ്പുഴ അര്‍ത്തുങ്കല്‍ വലിയ വീട്ടില്‍ റെയ്‌ച്ചലാണ്‌ (22) ഉറങ്ങികിടക്കുമ്പോള്‍ മണ്ണെണ്ണയൊഴിച്ച്‌ ചുട്ടുകൊല്ലാന്‍ ശ്രമിച്ചത്‌. സംഭവം പുറത്തറിയുന്നത്‌ രണ്ടുദിവസം കഴിഞ്ഞാണ്‌.
റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി റെയ്‌ച്ചലിനെ ഇന്നലെ പോലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങി. രണ്ടു കന്യാസ്‌ത്രീകളും തമ്മിലുണ്ടായിരുന്ന ശത്രുതയാണ്‌ സംഭവത്തിനു കാരണമെന്ന്‌ പ്രാഥമിക അന്വേഷണത്തില്‍ പോലീസിനു ബോധ്യപ്പെട്ടിരുന്നു. തെളിവെടുപ്പിനായി റെയ്‌ച്ചലിനെ ഇന്ന്‌ ഇരുവരും ഒന്നിച്ച്‌ താമസിച്ചു പഠിച്ചിരുന്ന തിരുവനന്തപുരത്തെ കോണ്‍വെന്റിലേക്ക്‌ കൊണ്ടുപോകും.
വളരെ അടുപ്പമായിരുന്ന ഇരുവരും ശത്രുതയിലായത്‌ ഈ കോണ്‍വെന്റില്‍വച്ചാണ്‌. റെയ്‌ച്ചല്‍ പലതവണ ഡെല്‍ഫിയെ തല്ലിയതായും അന്വേഷണത്തിനിടെ പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ഇതേ സമയം സംഭവത്തെ തുടര്‍ന്ന്‌ നാല്‍പത്‌ ശതമാനം പൊള്ളലേറ്റ ഡെല്‍ഫി പറവൂര്‍ ഡോണ്‍ബോസ്‌കോ ആശുപത്രിയില്‍ ചികിത്സയിലാണ്‌.
- See more at: http://www.mangalam.com/print-edition/crime/193254#sthash.ZWdQUBKQ.dpuf

No comments:

Post a Comment